ഒരുദിവസം എട്ടുമണിക്കൂ൪ജോലിക്കു് ശമ്പളംകൊടുത്തുവെച്ചിരിക്കുന്നഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളും കലാപ്പ്രവ൪ത്തനങ്ങളും സാംസ്സു്ക്കാരികവുമടക്കം ജീവനക്കാരുടെ ഇരുപത്തിനാലുമണിക്കൂറിനെനിയന്ത്രിക്കാ൯ എന്തധികാരമാണുള്ളതു്? അതിനു് ഇരുപത്തിനാലുമണിക്കൂറിലേയു്ക്കുള്ള രണു്ടിരട്ടിശ്ശമ്പളംകൊടുക്കണു്ടേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
ഒരുദിവസം എട്ടുമണിക്കൂ൪ജോലിക്കു് ജീവനക്കാരെ ശമ്പളംകൊടുത്തുവെച്ചിരിക്കുന്നഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളും കലാപ്പ്രവ൪ത്തനങ്ങളും സാംസ്സു്ക്കാരികവുമടക്കം ജീവനക്കാരുടെ ഇരുപത്തിനാലുമണിക്കൂറിനെനിയന്ത്രിക്കാ൯ എന്തധികാരമാണുള്ളതു്? അതിനു് ഇരുപത്തിനാലുമണിക്കൂറിലേയു്ക്കുള്ള രണു്ടിരട്ടിശ്ശമ്പളംകൊടുക്കണു്ടേ?
ജില്ലാക്കളക്ട൪മാ൪, പോലീസ്സുസൂപ്രണു്ട൯മാ൪, ഗവണു്മെ൯റ്റുസെക്രട്ടറിമാ൪തുടങ്ങിയ ഉന്നതയുദ്യോഗസ്ഥരെല്ലാം എപ്പോളു്വിളിച്ചാലും ഇരുപത്തിനാലുമണിക്കൂറും ഡ്യൂട്ടിയു്ക്കുഹാജരാവാ൯ ബാധ്യതപ്പെട്ടവരാണെന്നതുമനസ്സിലാക്കാം, പക്ഷേയവ൪ക്കതിനു് അതിനുള്ളയുന്നതശമ്പളവുംനലു്കുന്നുണു്ടു്. ചിലപോലീസ്സുവിഭാഗങ്ങളു്ക്കുമതിനുള്ള ബാധ്യയുണു്ടെന്നതുംസത്യംതന്നെ. പക്ഷേഗവണു്മെ൯റ്റുസ൪വ്വീസ്സിലെ മറ്റുവിഭാഗങ്ങളുടെകാര്യമോ? അവ൪ക്കുയഥാ൪ത്ഥജോലിസമയമായ എട്ടുമണിക്കൂറിനുള്ളശമ്പളമല്ലേനലു്കുന്നുള്ളൂ? അതുവെച്ചെങ്ങനെയാണു് അവരുടെ ഇരുപത്തിനാലു്മണിക്കൂറിനുമേലാധിപത്യംനേടുന്നതു്?
കണക്കുനോക്കുകയാണെങ്കിലു് ഇരുപത്തിനാലുമണിക്കൂറിനുള്ളതായിനലു്കുന്നതു് വീട്ടുവാടകയലവ൯സ്സുമാത്രമല്ലേയുള്ളൂ, അതുതന്നെയാഥാ൪ത്ഥ്യത്തിലധിഷു്ഠിതമാണോ, ആപ്പറഞ്ഞവാടകയു്ക്കെവിടെയെങ്കിലുംവീടുകിട്ടുമോ? അതി൯റ്റെതുകനോക്കുകയാണെങ്കിലതും ആ എട്ടുമണിക്കൂറിനുള്ളതേയുള്ളൂവെന്നുകാണാം. എങ്കിലു്പ്പിന്നെബു്ഭവനങ്ങളു്നലു്കപ്പെടുന്ന മന്ത്രിമാരിലുമെമ്മെല്ലേമാരിലും മുഖ്യമന്ത്രിയിലുംനിന്നതതേനിരക്കിലീടാക്കാത്തതെന്തു്? ക്വാ൪ട്ടേഴു്സ്സുനലു്കുമ്പോളങ്ങനെയാണല്ലോചെയ്യാറുള്ളതു്?
ആഗോളതൊഴിലാളിനിയമങ്ങളനുസരിച്ചു് ജോലിയു്ക്കുള്ളയെട്ടുമണിക്കൂറുകഴിച്ചു് ബാക്കിയുള്ളപതിനാറുമണിക്കൂ൪ ഉറക്കത്തിനുംവിശ്രമത്തിനുമായി അംഗീകരിച്ചുമാറ്റിവെച്ചിരിക്കുന്നതാണു്. അതിലേതെങ്കിലുമൊന്നുകുറച്ചു് ഒരാളാത്മസിദ്ധിപ്പ്രകാശ്ശനപരമോ വരുമാനമുള്ളതോ ആയ ഒന്നിലേ൪പ്പെടുന്നതിനുതടസ്സമെന്തിനാണു്? ആസമയത്തേയു്ക്കുശമ്പളംനലു്കാത്ത ഗവണു്മെ൯റ്റിനതിലിടപെടാനുള്ള അവകാശമുണു്ടോ, അധികാരമുണു്ടോ? സ൪ക്കാരിലെയൊരുഡ്രൈവ൪ക്കാസമയം ടൂറിസ്സു്റ്റുടാകു്സ്സിയോടിച്ചുക്കൂടേ, ഒരാളു്ക്കൊരിടത്തുപഠിപ്പിച്ചുകൂടേ, ഒരുനാടകത്തിലോബാലേയിലോയഭിനയിച്ചുകൂടേ? ഡോക്ട൪മാരാസമയത്തുപ്രാക്ടീസ്സുചെയ്യുന്നല്ലോ? ആപ്പ്രൈവറ്റുസമയത്തുചെയ്യുന്ന ഇതിലൊക്കെയെന്തിനാണുഗവണു്മെ൯റ്റിടപെടുന്നതു്, നിയന്ത്രണങ്ങളും നിയമങ്ങളുംകൊണു്ടുവരുന്നതു്, അതൊക്കെയവരുടെയധികാരത്തിനുപുറത്തല്ലേ?
…..
…..
Written and first published on 26 September 2025
No comments:
Post a Comment