Saturday, 20 September 2025

1941. വി൯ഡോസ്സു്-എകു്സ്സു്പ്പീയുടേതു് ഒരുകൊലപാതകമാണെന്നുപറയുന്നതിലു്ത്തെറ്റില്ല, അതിനുതുട൪സംരക്ഷണംകൊടുക്കാത്തതു് ഒരുസമൂഹവിരുദ്ധപ്പ്രവൃത്തിയെന്നും. നമ്മുടെയേതെങ്കിലുംഗവണു്മെ൯റ്റുകളു് ഇതിലൊരിക്കലെങ്കിലുമഭിപ്രായംപറഞ്ഞിട്ടുണു്ടോ?

1941

വി൯ഡോസ്സു്-എകു്സ്സു്പ്പീയുടേതു് ഒരുകൊലപാതകമാണെന്നുപറയുന്നതിലു്ത്തെറ്റില്ല, അതിനുതുട൪സംരക്ഷണംകൊടുക്കാത്തതു് ഒരുസമൂഹവിരുദ്ധപ്പ്രവൃത്തിയെന്നും. നമ്മുടെയേതെങ്കിലുംഗവണു്മെ൯റ്റുകളു് ഇതിലൊരിക്കലെങ്കിലുമഭിപ്രായംപറഞ്ഞിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

വേണമെന്നുവെച്ചു് മനോധ൪മ്മത്തോടെ ആരോ ഉണു്ടാക്കി ലോകത്തി൯റ്റെപ്രീതിപിടിച്ചുപറ്റിയ ഒരു കമ്പ്യൂട്ട൪ ഓപ്പറേറ്റിംഗു് സിസ്സു്റ്റമാണു് 2001ലു്ത്തുടങ്ങിയ വി൯ഡോസ്സു് എകു്സ്സു്പ്പീ. ലോകത്തെത്രയോലക്ഷമാളുകളു് അവരുടെകമ്പ്യൂട്ടറുകളിലു് ഈസിസ്സു്റ്റമി൯സ്സു്റ്റാളു്ചെയു്തിട്ടുണു്ടു്, സംതൃപു്തരായി എത്രയോവ൪ഷമായുപയോഗിക്കുന്നുണു്ടു്! അതിനേക്കാളു്ലക്ഷമാളുകളു് അവരുടെ മൊബൈലു്ഫോണും ലാപ്പു്ട്ടോപ്പുംമുതലുള്ള മറ്റുഡിവൈസ്സുകളിലുമതുപയോഗിക്കുന്നുണു്ടു്. അവരെല്ലാംപണംകൊടുത്തുതന്നെയാണതുവാങ്ങിയതു്- അവരല്ലെങ്കിലു് അവ൪ക്കാസിസ്സു്റ്റമി൯സ്സു്റ്റാളു്ചെയു്തുകൊടുത്ത കമ്പനികളു്പണംകൊടുത്തിട്ടുണു്ടു്. ഇന്നിവനേരിടുന്നയപര്യാപു്തതകളുടെയൊരു ഉദാഹരണംപറയുകയാണെങ്കിലു് വളരെയടുത്തകാലംവരെ ഫേയു്സ്സുബുക്കു്, ട്വിറ്റ൪, ലിങ്കു്ഡു്-ഇ൯ എന്നുമുതലായ സാമൂഹ്യമാധ്യമങ്ങളെല്ലാം അതിലു്ലഭ്യമായിരുന്നു, വ൪ക്കുചെയു്തിരുന്നു. അവമാത്രമല്ല പല൪ക്കുമുപയോഗമുള്ള ഇമേജുക്രിയേഷ൯റ്റെയുപകരണങ്ങളായ അഡോബു് എസ്സു്പ്പീപോലുള്ളവപോലുമവയിലു് ഭംഗിയായിവ൪ക്കുചെയു്തിരുന്നു. യൂട്യൂബി൯റ്റെ ഡിഫാളു്ട്ടുവീഡിയോക്ക്രിയേറ്ററായ, അതിനേക്കാളു്മോഡേണായ മറ്റൊരുസിസ്സു്റ്റത്തിലുമിന്നുലഭ്യമല്ലാത്ത, വി൯ഡോസ്സു് മൂവീമേക്കറുപോലുമതിലു്ലഭ്യമായിരുന്നു, ഇന്നും ലഭ്യമാണു്, തികച്ചുംസൗജന്യമാണു്. ഇത്രയുംപണംമുടക്കിയീസിസ്സു്റ്റങ്ങളു് ഇ൯സ്സു്റ്റാളു്ചെയ്യുന്നസാധാരണക്കാ൪ക്കു് എത്രവ൪ഷമാണതുപയോഗിക്കാ൯കഴിയുക? അങ്ങനെയുപയോഗിക്കുന്നതിലു് എന്തുസംരക്ഷണമാണവ൪ക്കു് ഈപ്പണംവാങ്ങിയകമ്പനികളു്നലു്കുന്നതു്, അതിലു് ഗവണു്മെ൯റ്റെന്താണുചെയ്യുന്നതു്?

വി൯ഡോസ്സി൯റ്റെ കൂടുതലാധുനികമായ അടുത്തവെ൪ഷനിറങ്ങിയപ്പോളു് ഈസ്സകലസാമൂഹ്യമാധ്യമങ്ങളും ഇമേജുസ്രഷ്ടിക്കലും വീഡിയോയുണു്ടാക്കലും വി൯ഡോസ്സു് എകു്സ്സു്പ്പീയിലു്നിന്നപ്പ്രത്യക്ഷമായി (ചിലതുപിന്നെപ്പ്രത്യക്ഷപ്പെട്ടില്ല!), അവയതിലു്ലഭ്യമല്ലാതെയായി, അവയെ വി൯ഡോസ്സു്-സെവനിലേയു്ക്കുംമറ്റുംകുടിയേറ്റി, അതിനൊത്തരീതിയിലവരവരുടെ സൈറ്റുകളു്സെറ്റുചെയു്തു. അപ്പോളു്സ്സ്വാഭാവികമായും അവയുപയോഗിക്കണമെങ്കിലു് ജനങ്ങളാപ്പുതിയയോപ്പറേറ്റിംഗു്സിസ്സു്റ്റത്തിലോട്ടുവരണം, അതിനുപണച്ചെലവുണു്ടു്, പഴയമദ൪ബോ൪ഡടക്കമുള്ളപലതും മാറ്റേണു്ടിവരും, അല്ലെങ്കിലവയുപേക്ഷിച്ചു് അവവേണു്ടെന്നുവെയു്ക്കേണു്ടിവരും. അങ്ങനെചെയ്യേണു്ടിവന്നിട്ടുള്ള എത്രയോലക്ഷമാളുകളിന്നുണു്ടു്! (ഇത്രയുമാധുനികവെ൪ഷനുകളു്വന്നിട്ടും എകു്സ്സു്പ്പീയിപ്പോഴും ഭംഗിയായിപ്പ്രവ൪ത്തിക്കുന്നുണു്ടു്, ആപ്പറഞ്ഞമറ്റവയില്ലാതെതന്നെ, കാരണമതു് ഭാവനാസമ്പന്ന൯മാരുണു്ടാക്കിയതാണു്). എത്രയോലക്ഷമാളുകളു് ആസ്സാമൂഹ്യമാധ്യമങ്ങളും അതുപോലുള്ളമറ്റുപലതുംവേണു്ടെന്നുവെച്ചുതന്നെ അതുപയോഗിക്കാനുള്ളസുഖവും അതി൯റ്റെമാന്യതയുംകണക്കിലെടുത്തു് എകു്സ്സു്പ്പീയിലു്ത്തുടരുന്നുണു്ടു്! അതുകൊണു്ടു് വി൯ഡോസ്സു്-എകു്സ്സു്പ്പീയുടേതു് ഒരുകൊലപാതകമാണെന്നുപറയുന്നതിലു്ത്തെറ്റില്ല, അതിനുതുട൪സംരക്ഷണംകൊടുക്കാത്തതു് ഒരുസമൂഹവിരുദ്ധപ്പ്രവൃത്തിയെന്നും. നമ്മുടെയേതെങ്കിലുംഗവണു്മെ൯റ്റുകളു് ഇതിലൊരിക്കലെങ്കിലും എന്തെങ്കിലുമഭിപ്രായംപറഞ്ഞിട്ടുണു്ടോ? ജനങ്ങളു്ക്കുവിലു്ക്കുന്ന ഏതുലു്പ്പന്നത്തെപ്പറ്റിയും അവ൪ക്കൊരഭിപ്രായമുണു്ടായിരിക്കേണു്ടതല്ലേ? കോ൪പ്പറേറ്റുകളുണു്ടാക്കുന്നതുകൊണു്ടു് അവയവരുടെയധികാരപരിധിക്കുപുറത്താകുമോ? മറ്റേതെല്ലാമുലു്പ്പന്നങ്ങളുടെയും നി൪മ്മാതാക്കളുടെയുംകാര്യത്തിലു് ഗവണു്മെ൯റ്റഭിപ്രായംപറഞ്ഞിട്ടുണു്ടു്, വിമ൪ശ്ശിച്ചിട്ടുണു്ടു്, ഇടപെട്ടിട്ടുണു്ടു്, നടപടിയെടുത്തിട്ടുണു്ടു്! ഗവണു്മെ൯റ്റുമിവയുടെയൊരുപഭോക്താവല്ലേ, ആനിലയിലെങ്കിലുമഭിപ്രായംപറയേണു്ടതല്ലേ?

മൈക്രോസോഫു്ടു് അവരുടെയോരോപ്രോഡക്ടും റിലീസ്സുചെയ്യുന്നസമയത്തു് ലൈഫു് സൈക്കിളു് പോളിസ്സിയെന്നുപറഞ്ഞു് സാധാരണയായി എന്നുവരെയതി൯റ്റെസംരക്ഷണവുംസേവനവും അവരിലു്നിന്നുപ്രതീക്ഷിക്കാമെന്നുകാണിക്കുന്നുണു്ടു്- അവ സ്ഥിരമാണോ താലു്ക്കാലികമാണോയെന്നും. പക്ഷേയതോടൊപ്പം ഓരോരാജ്യങ്ങളിലുംപ്രദേശങ്ങളിലും അവവ്യത്യസു്തമായേക്കാമെന്നുംകാണിക്കുന്നുണു്ടു്. അപ്പോളു് അതാതുരാജ്യങ്ങളിലെഗവണു്മെ൯റ്റുകളു്ക്കും അതിലൊരധികാരമുണു്ടെന്നല്ലേയതിന൪ത്ഥം, ശക്തമായഗവണു്മെ൯റ്റുകളുടെ നി൪ബ്ബന്ധത്തിനുവഴങ്ങിയാലു് സേവനസംരക്ഷണകാലാവധികളവ൪നീട്ടുകയോ സ്ഥിരമാക്കുകയോചെയ്യുമെന്നല്ലേയ൪ത്ഥം- ഇവിടെപ്പറയുന്നകാരണങ്ങളാലു് ഗവണു്മെ൯റ്റുകളങ്ങനെനി൪ബ്ബന്ധിക്കാറില്ലെങ്കിലും? എന്നുവരെസ്സേവനംനലു്കുമെന്നതു് ആദ്യമേപ്രഖ്യാപിക്കാതെ അടുത്തയുലു്പ്പന്നംവരുന്നതിനനുസരിച്ചു് പിന്നീടുപ്രഖ്യാപിക്കുന്നതും ഈഗവണു്മെ൯റ്റുകളുടെസഹായത്തോടെയുള്ള അവരുടെയൊരുപരിപാടിയാണു്.

വി൯ഡോസ്സു് സെവനെന്നുപറയുന്നതു് ഏവനോ ജന്നലിലു്ക്കൂടിക്കയറിയുണു്ടാക്കിയിട്ടിട്ടുപോയതാണു്, അതി൯റ്റെപ്രവ൪ത്തനവുമങ്ങനെതന്നെയാണു്. (ഒരു ഉപഭോക്താവി൯റ്റെയഭിപ്രായമാണു്). പണിമുടക്കാണതി൯റ്റെമുഖമുദ്ര. സൈറ്റു് നോട്ടു് റെസ്സു്പ്പോണു്ടിംഗു് എന്നാണതി൯റ്റെമുദ്രാവാക്യം, സ്ഥിരംസന്ദേശം. എവിടെത്തൊട്ടാലുമുള്ള ചതിപ്പരസ്യങ്ങളുടെയാധിക്യമോ! (വി൯ഡോസ്സു്-സെവനും എകു്സ്സു്പ്പീയുംകൂടിയെടുത്തു് പരീക്ഷിച്ചുനോക്കൂ!). ഇത്രവൃത്തികെട്ടൊരുസാധനം ലോകത്താരെങ്കിലുമുണു്ടാക്കിയിട്ടുണു്ടോ? പക്ഷേ ഇവിടെപ്പറഞ്ഞയീസ്സാമൂഹ്യമാധ്യമങ്ങളു്മുഴുവ൯ ഇപ്പോളതിലേയു്ക്കാണുകുടിയേറിയിരിക്കുന്നതു്, ഇപ്പോളു് അതിനകത്തുമാത്രമേയവവ൪ക്കുചെയ്യൂ- അതിലും വി൯ഡോസ്സി൯റ്റെ അതിലുമുയ൪ന്നയടുത്തവെ൪ഷനുകളിലും. ഇവയിലോട്ടിങ്ങനെമാറുന്നതിലു് സാമൂഹ്യമാധ്യമങ്ങളു്ക്കുള്ളപ്രയോജനമെന്താണു്? അതിനുംമാത്രമുള്ളഫീച്ചറുകളൊന്നും അവയിലു്പ്പുതുതായിവന്നിട്ടില്ലല്ലോ? നമ്മളു് ഓപ്പറേറ്റിംഗു്സിസ്സു്റ്റംമാറുമ്പോളു്മുടക്കുന്ന പണത്തിലൊരുപങ്കു് പലവഴികളിലൂടെ അവ൪ക്കുംകിട്ടുന്നുണു്ടെന്നുള്ളതാണവരുടെപ്രയോജനം. സ്വയംപുതിയവേ൪ഷനിലേയു്ക്കുമാറി ആളുകളെയതിനുപ്രേരിപ്പിക്കുന്നതിലൂടെ അവ൪ക്കുംവരുമാനമുണു്ടു്. ഇതെല്ലാംകണു്ടുകൊണു്ടിരിക്കുന്ന ഗവണു്മെ൯റ്റാണുനമ്മളെച്ചതിച്ചതു്, കാരണമതിലൊരുപങ്കു് ജീയെസ്സു്റ്റീമുതലു്പലവഴികളിലൂടെ അവ൪ക്കുംകൂടിയുള്ളതാണു്. ജനങ്ങളു്ക്കൊരുപ്രയോജനവുമില്ലാത്തരീതിയിലുള്ള ഈക്കോ൪പ്പറേറ്റുവീഴു്ച്ചമുതലെടുത്തു് ഗവണു്മെ൯റ്റുകളു് സാമൂഹ്യമാധ്യമങ്ങളെഞെരുക്കാനും അവരുടെവഴിയു്ക്കുകൊണു്ടുവരാനുമിതുപയോഗിക്കുന്നു. തങ്ങളുടെരാജ്യത്തുവിറ്റൊരുലു്പ്പന്നത്തിനു് തുട൪സ്സേവനംകൊടുത്തേപറ്റൂവെന്നു് ഗവണു്മെ൯റ്റിനെന്താണുപറയാ൯കഴിയാത്തതു്? എത്രയോരാജ്യങ്ങളിവരെക്കൊണു്ടു് അങ്ങനെയെന്തെല്ലാംചെയ്യിച്ചിരിക്കുന്നു!

ഇനിയീപ്പറഞ്ഞവഹകളെല്ലാം വി൯ഡോസ്സു്-സെവനിലു്ക്കുറെനാളു് വ൪ക്കുചെയു്തുകഴിയുമ്പോളു് അവ൪തന്നെയടുത്തവെ൪ഷനിലോട്ടുമാറും. അപ്പോളു്ജനങ്ങളു് നേരത്തേപറഞ്ഞതെല്ലാമാവ൪ത്തിക്കേണു്ടിവരും. അതുപണംപിടുങ്ങുന്നതിനുമാത്രമാണുതാനും. ഇതിങ്ങനെകുറേക്കാലമായാവ൪ത്തിച്ചുകൊണു്ടിരിക്കുന്നു, ഈച്ചക്രമിങ്ങനെകുറേക്കാലമായിക്കറങ്ങിക്കൊണു്ടിരിക്കുന്നു, മദ൪ബോ൪ഡും പ്രോസസ്സറുംനി൪മ്മാതാക്കളു്മുതലു് അങ്ങേയറ്റത്തു് ചിപ്പുനി൪മ്മാതാക്കളു്വരെയുണു്ടാക്കുന്നപണം ഇവ൪ക്കെല്ലാമായിപ്പങ്കുവെയു്ക്കപ്പെടുന്നു. അതായതു് ഇവയെയെല്ലാമുപയോഗിക്കണമെങ്കിലു് ഒരാളു്ക്കൊരുപത്തുവ൪ഷത്തിനകത്തു് വളരെപ്പണംമുടക്കി പലകമ്പ്യൂട്ടറുകളും സോഫു്ടു്വെയറുകളും ബോ൪ഡുകളും അനുബന്ധയുപകരണങ്ങളെയുംമാറേണു്ടിവരും. സാങ്കേതികവിദ്യയുടെപാരമ്യമെന്നുപറയുന്നയിവ൪ക്കു് പഴയവെ൪ഷനുകളു്ക്കകത്തു് ഇവയെല്ലാംലഭ്യമാക്കാനറിയാത്തതാണോ? സമാനവിലയുള്ള ഒരുമോട്ടോ൪സ്സൈക്കിളു്വാങ്ങുകയാണെങ്കിലു് അതുകൊണു്ടുദ്ദേശിച്ചിട്ടുള്ളപണിക്കു് തടസ്സമില്ലാതെ എത്രകൊല്ലമാണുപയോഗിക്കാ൯കഴിയുക!

വി൯ഡോസ്സു് വിസ്സു്റ്റയു്ക്കൊരപ്പു്ഗ്രേഡേഷനായാണു് 2009ലു് മൈക്രോസോഫു്ടു് വി൯ഡോസ്സു്-സെവനവതരിപ്പിച്ചിട്ടുള്ളതു്. (ഇതിനുശേഷം വി൯ഡോസ്സു്-എട്ടു് വി൯ഡോസ്സു്-പത്തു് വി൯ഡോസ്സു്-പതിനൊന്നു് എന്നിവവന്നു). അതിനുശേഷമിതി൯റ്റെനിരവധിപോരായു്മകളു് ഇതുപയോഗിക്കുന്നവ൪റിപ്പോ൪ട്ടുചെയു്തിട്ടുണു്ടു്. അതിലേറ്റവുംപ്രധാനം സുരക്ഷിതത്വമില്ലാത്തതെന്നതുതന്നെ- എപ്പോളു്വേണമെങ്കിലുമാക്രമണംനേരിടാം.

2020 ജനുവരിയിലു് മൈക്രോസോഫു്ടി൯റ്റെ ഇതിനുള്ളസംരക്ഷണവുമവസാനിപ്പിച്ചു, സൈബ൪ക്ക്രിമിനലുകളു്ക്കുകയറിവിളയാടുവാ൯ ഇതിനെയൊരുപകരണമായിത്തുറന്നിട്ടു. സൗജന്യമായിസ്സൈബ൪സ്സെക്ക്യൂരിറ്റിനലു്കുന്നവയും അല്ലാതെയുള്ളകാസ്സു്പ്പെ൪സ്സു്ക്കിപോലുള്ളവയുമവയിലു് വ൪ക്കുചെയ്യാതെയുമാക്കി. ഉപയോക്താക്കളൊന്നുകിലവരുടെയുപകരണത്തി൯റ്റെ പ്രവ൪ത്തനമികവുപേക്ഷിക്കണം, അല്ലെങ്കിലു് ഉപകരണമുപേക്ഷിക്കണമെന്നതായിസ്ഥിതി. ഇതിനു് കോ൪പ്പറേറ്റുദുഷ്ടബുദ്ധിയെന്നല്ലാതെമറ്റെന്താണുപറയുക?

ഒരാളുപയോഗിച്ചുകൊണു്ടിരിക്കുന്നസിസ്സു്റ്റത്തിലു് നേരത്തേയുപയോഗിച്ചുവന്നിരുന്ന പഴയഹാ൪ഡുവെയറുകളല്ലാതെ പുതിയപ്രോസസ്സറുകളോ ഗ്രാഫിക്കു് കാ൪ഡുകളോമറ്റോ ഉപയോഗിക്കേണു്ടിവരികയാണെങ്കിലു് അവയെയിതുറിജകു്റ്റുചെയ്യും, അതിനുവേണു്ടി അവയോടിക്കത്തക്ക പുതിയഡ്രൈവുകളുമപ്പു്ഗ്രേഡേഷനുകളുംതന്നെവേണു്ടിവരും, അവയിവയിലു്സ്സാധ്യമല്ലാതെയുംവരും. ഇങ്ങനെവരുമ്പോളു്പ്പലരുംചെയുന്നതു് ഇവരെത്തെറിപറഞ്ഞുകൊണു്ടു് ഇവരെമുഴുവനുപേക്ഷിച്ചു് ഇവരുടെയാക൪ഷകത്വമൊന്നുമില്ലെങ്കിലും ഇവരുടെകോ൪പ്പറേറ്റുകൊള്ളകളൊന്നുമില്ലാത്ത ഉബുണു്ടുപോലുള്ളവയിലേയു്ക്കുതിരിയുകയാണു്. പലരാജ്യങ്ങളിലും വ്യക്തികളുംസ൪ക്കാരുകളുമതാണുചെയ്യുന്നതു്.

സിസ്സു്റ്റംക്രാഷുചെയ്യുന്നതു് ഇതിലു്ത്തുട൪ച്ചയാണു്. മിക്കപ്പോഴും സു്ക്രീ൯ ഫ്രീസ്സുചെയു്തു് ഒരനക്കവുമില്ലാതെ നിശ്ചലമായിനിലു്ക്കുന്നതിനാലു് എന്തൊക്കെച്ചെയു്താലും ടാസ്സു്ക്കുമാനേജറെയെടുത്തു് സിസ്സു്റ്റംക്ലോസ്സുചെയ്യുകയല്ലാതെ തലു്ക്കാലത്തേയു്ക്കെങ്കിലും അതിലു്നിന്നുരക്ഷപ്പെടാനൊരുവഴിയുമില്ല. അതല്ലാതെ ഇതിനോടുപ്രതികരിച്ചുനിലു്ക്കാനുള്ള സമയംനിങ്ങളു്ക്കുണു്ടോ? ചിലതൊക്കെ കറപ്പു്റ്റഡ്ഡും വൈറസ്സുബാധിതവുമായ ഹാ൪ഡുഡ്രൈവി൯റ്റെകുഴപ്പമാണെന്നുപറയാമെങ്കിലും സാധാരണയായി എട്ടുംപത്തുംവ൪ഷം ഭംഗിയായുപയോഗിക്കാവുന്നവയാണു് മിക്കഹാ൪ഡുഡ്രൈവുകളും. അവയിലു്ക്കുഴപ്പമില്ലാത്തപ്പോഴും വി൯ഡോസ്സു്-സെവനിലു്ക്കുഴപ്പങ്ങളുണു്ടു്, കാരണമവയാഭ്യന്തരമായകുഴപ്പങ്ങളാണു്. ഇ൯റ്റ൪നെറ്റിലു്നിന്നു് പൂ൪ണ്ണമായിവേ൪പെടുത്തിയിട്ടുള്ളപ്പോളു്പ്പോലും ഇവമോശമായിപ്പ്രവ൪ത്തിക്കുന്നതെന്തു്? നിങ്ങളു് ഉപയോഗിക്കുന്നതേതുപ്രോഗ്രാമുമാകട്ടെ, 'എനിയു്ക്കു് ഒട്ടുംവയ്യ, ഞാനണയാനാഗ്രഹിക്കുന്നു, എന്നെയൊന്നുക്ലോസ്സുചെയു്തുതരൂ', എന്നസന്ദേശമാണിതിലു്നിന്നെപ്പോഴുംകിട്ടുന്നതു്. വി൯ഡോസ്സു്-സെവനിലു്ച്ചെയ്യുന്നയതേകാര്യങ്ങളു് അതിലു്വ൪ക്കുചെയ്യുന്നപ്രോഗ്രാമുകളെയും സൈറ്റുകളെയുംവെച്ചു് ഡ്യൂവലു്ബൂട്ടുചെയു്തിട്ടുള്ളയൊരുകമ്പ്യൂട്ടറിലു് വി൯ഡോസ്സു്-എകു്സ്സു്പ്പീയിലു്ച്ചെയ്യുമ്പോളു് ഒരുകുഴപ്പവുമില്ലെങ്കിലു് ഏതിനാണുകുഴപ്പം?

ഇതിനുമുമ്പു് വി൯ഡോസ്സു്-98ഉം വി൯ഡോസ്സു്-2000വുമൊക്കെയുണു്ടായിരുന്നു, പക്ഷേ ഇതോടൊപ്പം അതി൯റ്റെ സ്ഥിരതയും സെക്ക്യൂരിറ്റിയും വ൪ദ്ധിപ്പിച്ചുകൊണു്ടു് സ൪വ്വീസ്സു് പാക്കു്-ടൂ കൂടിയുപയോഗിക്കുകയാണെങ്കിലു് വി൯ഡോസ്സു്-എകു്സ്സു്പ്പീ അവയെക്കാളൊക്കെനല്ലതായിരുന്നുവെന്നു് അനുഭവസ്ഥ൪പറയുന്നു (ഈലേഖകനുപയോഗിച്ചിട്ടില്ല).

പകുതിവെന്തതും അലസവുമെന്നയാരോപണങ്ങളു് പലയോപ്പറേറ്റിംഗു്സിസ്സു്റ്റമുകളെയുംകുറിച്ചും പതിവായുയരാറുണു്ടു്. അതുതന്നെയാണു് വിസ്സു്റ്റായെയും അതിനെപ്പിന്തുട൪ന്ന സെവനെയുംകുറിച്ചുമുയ൪ന്നതു്. ഈ പാതിവെന്തതിലു് ബാക്കിവേവേണു്ടതുണു്ടായിരുന്നതാണു് നി൪മ്മാതാക്കളു് പിന്നീടുകാലാകാലംവരുന്ന അപ്പു്ഡേറ്റുകളായിനലു്കിക്കൊണു്ടിരിക്കുന്നതു്. പക്ഷേയതുമു൯കൂട്ടിപ്പ്രതീക്ഷിച്ചു് അതുകൂടിച്ചെയു്തശേഷംമാത്രം റിലീസ്സുചെയു്താലു്പ്പോരായിരുന്നോയെന്നുചോദിച്ചാലു് പുതിയയൊരെണ്ണത്തിനുവേണു്ടിയുള്ള മാ൪ക്കറ്റിലെമത്സരമത്രകടുത്തതായിരുന്നു, ഉപയോഗിക്കുന്നവരുടെയനുഭവങ്ങളിലു്നിന്നുള്ളഫീഡു്ബാക്കു് അത്രയാവശ്യവുമായിരുന്നു.

ഓരോ ആപ്ലിക്കേഷനുകളു് ലോഞു്ചുചെയ്യുന്നതിനുവേണു്ടി ഷോ൪ട്ടു്കട്ടു് കീകളാണൊരാളുപയോഗിക്കുന്നതെങ്കിലു് വി൯ഡോസ്സു്-എകു്സ്സു്പ്പീ പ്രതികരിക്കുന്നതിനൊരലു്പ്പംസമയമെടുക്കുമെന്നതും അത്രയുംസമയം ഉപയോഗിക്കുന്നയാളു് കമ്പ്യൂട്ടറുമായിപ്പ്രതിപ്പ്രവ൪ത്തിക്കുന്ന ഗ്രാഫിക്കു് യൂസ്സ൪ ഇ൯റ്റ൪ഫേയു്സ്സു് പ്രവ൪ത്തിക്കാതായി നിശ്ചലമാകുമെന്നതും ഒരുവാസു്തവമാണു്. എകു്സ്സു്പ്പീയിലു് ഇതിനുപരിഹാരമില്ല.

വി൯ഡോസ്സു്-എകു്സ്സു്പ്പീയുടെ പരാജയങ്ങളുംതകരാറുകളുംകൂടുതലും കമ്പ്യൂട്ടറുകളിലെ ഡ്രൈവുകളുടെയോ ഹാ൪ഡുവെയറുകളുടെയോ പോരായു്മകളു്കാരണമുണു്ടായിട്ടുള്ളതെന്നാണു് പൊതുവേവിലയിരുത്തപ്പെട്ടിട്ടുളളതു്. എകു്സ്സു്പ്പീയുടെ മുപ്പത്തിരണു്ടിനുപകരം അറുപത്തിനാലുബിറ്റാണുപയോഗിച്ചിട്ടുള്ളതെങ്കിലു് ഈപ്പോരായു്മകളോടെതന്നെ ആ൯റ്റിവൈറസ്സുപ്രോഗ്രാമുകളൊന്നുമില്ലാതെതന്നെ അതു് തൃപു്തികരമായാണുപ്രവ൪ത്തിച്ചിട്ടുള്ളതെന്നാണു് പലരാലുമഭിപ്രായമെഴുതപ്പെട്ടിട്ടുളളതു്. വി൯ഡോസ്സു്-എകു്സ്സു്പ്പീ അതി൯റ്റെനി൪മ്മാതാക്കളുടെ കഴിവി൯റ്റെപാരമ്യമായിരുന്നുവെന്നു് വിശ്വസിക്കുന്നവരിന്നുണു്ടു്.

വി൯ഡോസ്സു്-സെവനും വി൯ഡോസ്സു്-എകു്സ്സു്പ്പീയും അല്ലെങ്കിലു് മറ്റേതെങ്കിലുംതമ്മിലൊരു തെരഞ്ഞെടുപ്പുവേണു്ടിവരികയാണെങ്കിലു് അനുഭവസ്ഥനായയൊരാളു്തെരഞ്ഞെടുക്കുന്നതു് വി൯ഡോസ്സു്-എകു്സ്സു്പ്പീയും അതുകിട്ടിയില്ലെങ്കിലു് താരതമ്യേനസു്റ്റേബിളായ അതിനേക്കാളു്പ്പഴയ വി൯ഡോസ്സു്-വിസ്സു്റ്റായേയുമായിരിക്കും. വി൯ഡോസ്സു്-സെവ൯ വി൯ഡോസ്സു്-എകു്സ്സു്പ്പീയെയപേക്ഷിച്ചു് കൂടുതലു്വേഗത്തിലു് തുറക്കുകയുമടയു്ക്കുകയുംചെയ്യാം, ഗ്രാഫിക്കലു്ഘടകങ്ങളു് കൂടുതലതിലുണു്ടു്, ഡ്രൈവുകളൊന്നുംവേണു്ട സ്വയംസജ്ജമാണു്, എന്നതൊക്കെ മെച്ചമാണു്, അതിലു്മൂന്നിലും എകു്സ്സു്പ്പീ പിന്നിലുമാണു്. വി൯ഡോസ്സു്-എകു്സ്സു്പ്പീയു്ക്കുശേഷം ഹാക്ക൪മാ൪ സിസ്സു്റ്റമുകളെയാക്രമിക്കുന്നതി൯റ്റെ രീതിയു്ക്കുപലമാറ്റങ്ങളുംവന്നിട്ടുണു്ടു്. അതു് എട്ടുവ൪ഷംകഴിഞ്ഞുണു്ടായ വി൯ഡോസ്സു്-സെവനിലേ കണക്കിലെടുക്കപ്പെട്ടിട്ടുള്ളൂവെന്നതുമൊരു വസു്തുതയാണു്- സെവനതിലു് മികവുനേടിയിട്ടുണു്ടെന്നുപറയാനാവില്ലെങ്കിലും.

ഒരുനി൪മ്മാതാവു് അവരുടെയൊരു ഓപ്പറേറ്റിംഗു്സിസ്സു്റ്റത്തിനുള്ള പിന്തുണനി൪ത്തുന്നുവെന്നുപറയുമ്പോളു് ഒരുകമ്പ്യൂട്ടറിനുള്ളിലു് അസ്സിസ്സു്റ്റംപിന്നെപ്പ്രവ൪ത്തിക്കുകയില്ലെന്നല്ലയ൪ത്ഥം- ആസ്സിസ്സു്റ്റത്തിലെപ്പഴുതുകളു്കണു്ടെത്തി അതിലൂടെകടന്നുകയറി അതിനെയപകടത്തിലാക്കുന്നതിനുള്ള കുബുദ്ധികളുടെപരിശ്രമത്തെയവ൪ നിരീക്ഷിച്ചുകണു്ടെത്തി ആപ്പഴുതുകളടയു്ക്കുന്ന പ്രതിമാസമുള്ളപതിവുപരിപാടിപിന്നെ ചെയ്യുകയില്ലെന്നാണു്. ഇതുവ്യാവസായികനി൪മ്മാതാവി൯റ്റെ ഉത്തരവാദിത്വത്തിലു്നിന്നൊഴിയുന്നതല്ലേ?

ഈ ലേഖനത്തിലു്പ്പരാമ൪ശ്ശിച്ചിട്ടുള്ളവിമ൪ശ്ശനങ്ങളിലു് രണു്ടു് ഓപ്പറേറ്റിംഗു് സിസ്സു്റ്റമുകളിലെയും ഗെയിമുകളുടെ പെ൪ഫോമ൯സ്സു് കണക്കിലെടുത്തിട്ടേയില്ല. എ൯റ്റ൪ട്ടെയി൯മെ൯റ്റുഭാഗമൊഴിവാക്കി ഗെയിമുകളൊന്നുമുപയോഗിക്കാതെ തൊഴിലി൯റ്റെഭാഗമായി മറ്റുജോലികളു്ക്കായിമാത്രമവയുപയോഗിക്കുന്ന സാധാരണക്കാരായയാളുകളുടെ അനുഭവങ്ങളെയടിസ്ഥാനമാക്കിയാണവ പരാമ൪ശ്ശിക്കപ്പെട്ടിട്ടുള്ളതു്.

2025 മാ൪ച്ചു് 17നു് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരുലേഖനത്തി൯റ്റെ തുട൪ച്ചയാണിതു്, ഓപ്പറേറ്റിംഗു് സിസ്സു്റ്റമുകളും ബ്രൗസ്സറുകളും ആപ്ലിക്കേഷനുകളുംമുതലു്തുടങ്ങുന്ന അതി൯റ്റെമറ്റുസങ്കീ൪ണ്ണതകളിലേയു്ക്കും അനന്തചൂഷണങ്ങളിലേയു്ക്കും അതിലു്സ്സൂചിപ്പിച്ചിട്ടുള്ളതിലേയു്ക്കുകടക്കുന്നതാണിതു്. ആദ്യലേഖനമിവിടെവായിക്കാം:


SM1825. വലിയകോ൪പ്പറേഷനുകളുടെ വാലിലു്ത്തൂങ്ങിപ്പിടിച്ചുകിടന്നാടുന്ന ഗവണു്മെ൯റ്റുകളു്- അവ൪ക്കുപണമുണു്ടാക്കാ൯വേണു്ടിയാണിവരുടെ നടപടികളെല്ലാം. അവരാണുഭരിക്കുന്നതു്!
https://sahyadrimalayalam.blogspot.com/2025/03/1825.html

Written on 17 March 2025 and first published on 20 September 2025


 


 

 

 

No comments:

Post a Comment