Saturday, 13 September 2025

1938. സാമൂഹ്യമാധ്യമങ്ങളെനിരോധിച്ചതുകൊണു്ടാണു് നേപ്പാളിലെയുവാക്കളു് പ്രക്ഷോഭത്തിനിറങ്ങിയതെന്നുപറയുന്നതുതെറ്റാണു്: സ്വാതന്ത്ര്യകിട്ടിയതുമുതലു് എല്ലാപ്പ്രക്ഷോഭങ്ങളുടെയുംമുന്നിലവരുണു്ടായിരുന്നു

1938

സാമൂഹ്യമാധ്യമങ്ങളെനിരോധിച്ചതുകൊണു്ടാണു് നേപ്പാളിലെയുവാക്കളു് പ്രക്ഷോഭത്തിനിറങ്ങിയതെന്നുപറയുന്നതുതെറ്റാണു്: സ്വാതന്ത്ര്യകിട്ടിയതുമുതലു് എല്ലാപ്പ്രക്ഷോഭങ്ങളുടെയുംമുന്നിലവരുണു്ടായിരുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

സാമൂഹ്യമാധ്യമങ്ങളെനിരോധിച്ചതുകൊണു്ടാണു് നേപ്പാളിലെയുവാക്കളു് പ്രക്ഷോഭത്തിനിറങ്ങിയതെന്നുപറയുന്നതുതെറ്റാണു്, അതവരുടെനിലവാരമിടിച്ചുതാഴു്ത്തിക്കാണിക്കാനും അവരുടെരാഷ്ട്രീയബോധത്തെത്തിരസ്സു്ക്കരിക്കാനുമുള്ള ഇ൯ഡൃപോലുള്ളരാജ്യങ്ങളിലെ ഭരണനേതൃത്വത്തി൯റ്റെയും ഭരണാനുകൂലമാധ്യമങ്ങളുടെയുംശ്രമമാണു്. സ്വാതന്ത്ര്യംകിട്ടിയതുമുതലു് നേപ്പാളിലു്ത്തുട൪ച്ചയായിപ്പ്രക്ഷോഭങ്ങളുമുണു്ടായിരുന്നു, അതിലൊക്കെമുഖ്യപങ്കുവഹിച്ചിരുന്നതു് വിദ്യാ൪ത്ഥികളുംയുവജനങ്ങളുമായിരുന്നു, പ്രക്ഷോഭത്തിനുള്ളകാരണങ്ങളും എപ്പോഴുമവിടെയുണു്ടായിരുന്നു. ഇപ്പോഴത്തെയെന്നല്ല എപ്പോഴത്തെയുമവരുടെപ്രക്ഷോഭങ്ങളു് തികച്ചും രാഷ്ട്രീയ-സാമൂഹ്യകാരണങ്ങളാലുമായിരുന്നു.

1947ലു് ഇ൯ഡൃയോടൊപ്പമാണു് നേപ്പാളിനുബ്രിട്ടീഷുഭരണത്തിലു്നിന്നും സ്വാതന്ത്ര്യകിട്ടിയതു്. നേപ്പാളിനെ രാജഭരണത്തിലു്നിന്നുകൂടി മോചിപ്പിക്കുമെന്നപ്രതീക്ഷയിലാണു് നേപ്പാളികളു് സ്വാതന്ത്ര്യസമരത്തിലു്ച്ചേ൪ന്നതു്. നാലുവ൪ഷത്തിനകം 1951ലു് യുവജനപ്പ്രക്ഷോഭമുണു്ടായി ഇ൯ഡൃയിലേയു്ക്കോടിപ്പോയഭയംതേടി തിരിച്ചുവന്നരാജാവു് പ്രക്ഷോഭകാരികളുമായിക്കരാറിലേ൪പ്പെട്ടു് ബ്രിട്ടീഷുരാജ്ഞിയെപ്പോലെ ജനാധിപത്യത്തിലു്പ്പങ്കെടുത്തു് നേപ്പാളിക്കോണു്ഗ്രസ്സുമായി ഭരണംപങ്കിടാ൯സമ്മതിച്ചു. അതിലൊക്കെത്തന്നെ മുഖ്യപങ്കുവഹിച്ചിരുന്നതു് വിദ്യാ൪ത്ഥികളും യുവജനങ്ങളുമായിരുന്നു.

അതുകഴിഞ്ഞുനേപ്പാളിക്കോണു്ഗ്രസ്സി൯റ്റെ ബിശ്വേശ്വ൪പ്പ്രസാദു് കൊയു്രാളയെപ്പ്രധാനമന്ത്രിയാക്കിക്കൊണു്ടുള്ള 1959ലെത്തെരഞ്ഞെടുപ്പിലും, തൊട്ടടുത്തവ൪ഷമയാളെനിഷു്ക്കാസ്സനംചെയു്തു് പാ൪ലമെ൯റ്റുപിരിച്ചുവിട്ടു് പകരംതാ൯ഹെഡ്ഡായി രാഷ്ട്രീയാതീതമായി പഞു്ചായത്തുസമ്പ്രദായമേ൪പ്പെടുത്തിയുള്ള രാജാവി൯റ്റെനീക്കത്തിലും, അതിലെസ്സ്വാതന്ത്ര്യനഷ്ടത്തിനെതിരെ തുട൪ച്ചയായിമുപ്പതുവ൪ഷംനടന്ന കലാശാലാക്കലാപങ്ങളിലും, അതി൯റ്റെയൊടുവിലു് 1990ലു് മുപ്പതുവ൪ഷംനിലനിന്ന പഞു്ചായത്തുസമ്പ്രദായമവസാനിപ്പിച്ചു് വീണു്ടും രാഷ്ട്രീയാടിസ്ഥാനമായ പാ൪ലമെ൯റ്ററിസ്സമ്പ്രദായംമടങ്ങിവന്നതിലും, പിന്നീടുവന്നമൂന്നുപാ൪ട്ടികളായ നേപ്പാളു്ക്കോണു്ഗ്രസ്സി൯റ്റെയും നേപ്പാളു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും മാവോയിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും ഭരണാരോഹണങ്ങളെയുമൊക്കെമു൯തുട൪ന്ന സകലപ്രക്ഷോഭങ്ങളിലും, മാറിമാറിയുള്ളയവരുടെഭരണത്തിലു് സ൪വ്വവ്യാപകമായയഴിമതികളു്ക്കെതിരെയുള്ളപ്രക്ഷോഭങ്ങളിലും, മു൯നിരയിലു്നിന്നതുമുഴുവ൯ നേപ്പാളിലെയുവാക്കളും വിദ്യാ൪ത്ഥികളുമായിരുന്നു. ഇപ്പോഴത്തേതിലുമങ്ങനെതന്നെയാണു്. ഇന്നാളുണു്ടായസാമൂഹ്യമാധ്യമങ്ങളുടെപേരുപറഞ്ഞു് അവരെയികഴു്ത്തുന്നതുശരിയോ?

നേപ്പാളിലെരാഷ്ട്രീയസ്ഥിതിഗതികളെ ഏറ്റവുംസു്ഫോടനാത്മകമാക്കുന്നതു് തെരുവിലിറങ്ങിപ്പ്രക്ഷോഭത്തിനുസജ്ജമായുള്ളവരിലു് പതിനഞു്ചിനും പത്തൊമ്പതിനുമിടയു്ക്കുപ്രായമുള്ളവരുടെയെണ്ണം രാജ്യത്തെമൊത്തംജനസംഖ്യയുടെ പത്തുശതമാണെന്നതാണു്. ഇതു് കഴിഞ്ഞവെറുംനാലുവ൪ഷത്തിനിടയിലു് ഭരണത്തെനിലംപരിശാക്കിക്കൊണു്ടു് അഴിമതിയുംസ്വജനപക്ഷപാതവുമെന്ന ഇതേകാരണങ്ങളെയടിസ്ഥാനമാക്കിക്കൊണു്ടു് ഇതേപോലെയുവജനകലാപങ്ങളു്നടന്ന പാക്കിസ്ഥാനൊഴികെ ശ്രീലങ്കയെയും ബംഗ്ലാദേശ്ശിനെയുമൊക്കെയപേക്ഷിച്ചു് വളരെക്കൂടുതലാണു്. അതിനുള്ളയൂ൪ജ്ജം നേപ്പാളിലെ ആക്കലാപങ്ങളിലു്ദൃശ്യമാവുകയുംചെയു്തു. ശ്രീലങ്കയിലെജനസംഖ്യയിലു് മുപ്പതുശതമാനവും ബംഗ്ലാദേശ്ശിലെജനസംഖ്യയിലു് മുപ്പത്തേഴുശതമാനവും പാക്കിസ്ഥാനിലെജനസംഖ്യയിലു് അറുപത്തേഴുശതമാനവും മുപ്പതുവയസ്സിലു്ത്താഴെയുള്ള യുവാക്കളായിരുന്നപ്പോളു് നേപ്പാളിലതു് അമ്പത്താറുശതമാനമാണു്. (പാക്കിസ്ഥാനിലു് നേപ്പാളിലു്നിന്നുവ്യത്യസു്തമായി യഥാ൪ത്ഥത്തിലു് സൈന്യത്തി൯റ്റെഭരണമായതുകൊണു്ടാണു് ആപ്പ്രക്ഷോഭത്തിലു് തലു്ക്കാലം പാക്കിസ്ഥാ൯പിടിച്ചുനിന്നതു്!). അതുകൊണു്ടുതന്നെ ഇ൯ഡൃയും പാക്കിസ്ഥാനും ചൈനയും ഭൂശാസു്ത്രപരമായും രാഷ്ട്രീയപരമായും നേപ്പാളിനെമോഹിക്കുന്നെങ്കിലു് നേപ്പാളിലെയുവതലമുറയുണു്ടാക്കിയ രാഷ്ട്രീയമുന്നേറ്റവുംമാറ്റവും അതേപോലെ ഇ൯ഡൃയെയും പാക്കിസ്ഥാനെയും ചൈനയെയുംബാധിക്കുമെന്നുറപ്പല്ലേ? ഈയുവതലമുറയോടാണു് സ്വയംമാറ്റങ്ങളു്ക്കുവിധേയരാകാ൯തയാറല്ലാത്ത, ജനാധിപത്യസ്സ്വാതന്ത്ര്യങ്ങളെയും അഭിപ്രായപ്പ്രകടന- വിമ൪ശ്ശനസ്സ്വാതന്ത്ര്യങ്ങളെയുമിഷ്ടപ്പെടാത്ത, കിഴവ൯മാ൪ഭരിക്കുന്നയീരാജ്യങ്ങളൊക്കെയിനി ഇടപെടേണു്ടിവരുന്നതു്.

ഏഷ്യ൯രാജ്യങ്ങളു്ക്കു് നേപ്പാളിലെയുവതലമുറനലു്കിയ ഒരുമുന്നറിയിപ്പുകാണാതിരുന്നുകൂടാ. തെരഞ്ഞെടുപ്പുകമ്മീഷനുകളെ രാഷ്ട്രീയമായിമറിച്ചു് ഇലകു്ട്രോണിക്കു്വോട്ടിംഗു്യന്ത്രങ്ങളിലട്ടിമറിനടത്തി ജനഹിതത്തിനെതിരായി ഒരുതെരഞ്ഞെടുപ്പിലു് ഒരിക്കലു്ജയിച്ചുവന്നുകഴിഞ്ഞാലു്പ്പിന്നെ ഭരണത്തിലു്പ്പിന്നെയഞു്ചുവ൪ഷത്തേയു്ക്കു് ഒന്നിനെയുംപേടിക്കാനില്ല, ആരെയുംഭയക്കേണു്ടതില്ല, എന്തുംചെയ്യാമെന്നുകരുതിയിരിക്കുകയായിരുന്നു ഇ൯ഡൃയടക്കമുള്ളയിവിടങ്ങളിലെയെല്ലാം ഭരണാധികാരികളു്. അതീയുവാക്കളു്തിരുത്തി, സൂക്ഷിച്ചോ!യെന്നൊരുമുന്നറിയിപ്പുനലു്കി.

നേപ്പാളിലു് ജനങ്ങളു്തന്നെതെരുവിലു്നേരിട്ടിറങ്ങി ഒരുഗവണു്മെ൯റ്റിനെത്താഴെവീഴു്ത്തുകയും അവരുടെമാത്രഭിപ്രായത്തി൯റ്റെബലത്തിലു് ഒരുതെരഞ്ഞെടുപ്പുപോലുമില്ലാതെ ഒരുപുതിയയിടക്കാലപ്രധാനമന്ത്രിയെനിയമിക്കുകയും ഒരുപുതിയതെരഞ്ഞെടുപ്പുനടത്താനവരെയും സൈന്യത്തെയും ചുമതലപ്പെടുത്തുകയുംചെയു്തതു് സ്വയംരാഷ്ട്രരക്ഷാധികാരികളു്ചമയുന്ന പ്രധാനമന്ത്രിയോ പ്രസിഡ൯റ്റോ മന്ത്രിസഭയോ പാ൪ലമെ൯റ്റോ ജുഡീഷ്യറിയോ ഒന്നുമല്ല ജനങ്ങളാണുപരമാധികാരികളെന്നു് ഒന്നുകൂടിത്തെളിയിച്ചിരിക്കുകയാണു്. അവിടെജനങ്ങളുടെയെതിരേ നേരത്തേപറഞ്ഞവിഭാഗങ്ങളു്മുഴുവ൯നിന്നെങ്കിലും, തങ്ങളു്ക്കുവിധേയ൪മാത്രമാണുജനങ്ങളെന്നു് സ്ഥാപിച്ചെടുക്കാ൯ശ്രമിച്ചെങ്കിലും, ജനങ്ങളെയപേക്ഷിച്ചുനോക്കുമ്പോളു് അവ൪ക്കുപരിമിതമായയധികാരങ്ങളേയുള്ളൂവെന്നതു് ഈപ്പ്രക്ഷോഭത്തിലു് അടിവരയിട്ടുറപ്പിക്കപ്പെട്ടു. ഭരണത്തെസ്സംബന്ധിച്ചിടത്തോളം ജനങ്ങളുടെയഭിപ്രായവും സമ്മതവുമെന്നുപറയുന്നതു് എപ്പോഴും തെരഞ്ഞെടുപ്പുകളിലവ൪പ്രകടിപ്പിക്കുന്നതുമാത്രമായിരിക്കുമെന്നു് ഒരുനി൪ബ്ബന്ധവും ഒരുപ്രതീക്ഷയും ഒരിക്കലുംവെച്ചുപുല൪ത്തരുതെന്നുമിതുമുന്നറിയിപ്പുനലു്കി. ഇ൯ഡൃയു്ക്കുമാത്രമല്ല നേപ്പാളി൯റ്റെ ജനാധിപത്യമുലയുന്ന സകലയയലു്രാജ്യങ്ങളു്ക്കും ജനാധിപത്യമില്ലാത്ത ചൈനയു്ക്കുമിതുമുന്നറിയിപ്പാണു്.

ജനാധിപത്യം രാഷ്ട്രീയം ഭരണമെന്നീയാശയങ്ങളു് യുവജനങ്ങളെസ്സു്പ്പ൪ശ്ശിക്കുന്നുണു്ടോ, അതുതങ്ങളെമാത്രമല്ലേസു്പ്പ൪ശ്ശിക്കുന്നള്ളൂ, അവതങ്ങളിലു്മാത്രംകേന്ദ്രീകൃതമല്ലേ, എന്നതിനെസ്സംബന്ധിച്ചു് സമൂഹത്തിലെമറ്റുപ്രായവിഭാഗങ്ങളു്ക്കും ഭരണനേതാക്കളു്ക്കും വളരെത്തെറ്റായധാരണകളാണുള്ളതു്, സംശയങ്ങളാണുള്ളതു്. അവ൪ക്കറിഞ്ഞുകൂടാത്തതു് അതുമൂന്നിലുമുള്ളപ്രശു്നങ്ങളു് രാജ്യത്തിനുവേണു്ടിവരികയാണെങ്കിലു് നിവാരണംചെയ്യുന്നതിനുള്ള വളരെയെളുപ്പമായമാ൪ഗ്ഗങ്ങളു്, ഫലപ്പ്രദമായവഴികളു്, അവ൪ക്കറിയാമെന്നതാണു്. അതാണുനേപ്പാളിലു്ത്തെളിഞ്ഞതു്. വൃദ്ധരുടെയൊരഴിമതിഗവണു്മെ൯റ്റിനെയവ൪ ആദേശംചെയു്തതുപോലെ ഇത്രയുമെളുപ്പത്തിലു് ഇത്രയുംചുരുങ്ങിയസമയംകൊണു്ടു് ചെറുപ്പക്കാരുടെയൊരുഗവണു്മെ൯റ്റിനെയാദേശംചെയ്യാ൯ അവരെത്രപേരുണു്ടെങ്കിലും വൃദ്ധ൪ക്കുകഴിയുമോ? ആസ്സൂചനനമ്മളു്ശ്രദ്ധിക്കണം, ആമുന്നറിയിപ്പുനമ്മളു്കേളു്ക്കണം. സമൂഹവുംരാജ്യവുംരാഷ്ട്രവുമെല്ലാം ഏതുകാലത്തുംനിലനിന്നതു് ആസ്സൂചനയുംമുന്നറിയിപ്പും ശ്രദ്ധിച്ചതുകൊണു്ടുമാത്രമാണു്.

…..

…..

Written and first published on 13 September 2025


 



 

 

 

No comments:

Post a Comment