1937
യുവജനകലാപങ്ങളി൯ഡൃയെ വട്ടമിട്ടുകറങ്ങുകയാണോ? വെറുംനാലുവ൪ഷത്തിനിടയിലു് ശ്രീലങ്കയിലും ബംഗ്ലാദേശ്ശിലും പാക്കിസ്ഥാനിലും നേപ്പാളിലുമോരോന്നു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
2022നുശേഷം ഇ൯ഡൃയുടെയയലു്രാജ്യങ്ങളിലെല്ലാംകലാപമാണെന്നതു് ശ്രദ്ധേയമാണു്, അതെല്ലാം യുവജനകലാപങ്ങളുമാണെന്നതും. 2022ലു് ശ്രീലങ്കയിലതുണു്ടായി, 2023ലു് ബംഗ്ലാദേശ്ശിലു്, 2024ലു് പാക്കിസ്ഥാനിലു്, 2025ലു് നേപ്പാളിലു്. ശ്രീലങ്കയിലും ബംഗ്ലാദേശ്ശിലും നേപ്പാളിലും ഗവണു്മെ൯റ്റുവീണു, പാക്കിസ്ഥാനിലു്പ്പിടിച്ചുനിന്നു. യുവജനകലാപങ്ങളു് ഇ൯ഡൃയെ വട്ടമിട്ടുകറങ്ങുന്നുവെന്നാണുസ്ഥിതി. ബംഗ്ലാദേശ്ശുമായുള്ളബന്ധംമുറിഞ്ഞുകിടക്കുമ്പോളു് എന്തി൯റ്റെപേരിലായാലും പാക്കിസ്ഥാനുമായുള്ളബന്ധവുമേറ്റവുംവഷളായി ഒരുയുദ്ധവുംകൂടിക്കഴിഞ്ഞുനിലു്ക്കുന്നസമയത്താണു് നേപ്പാളിലിതുണു്ടായതെന്നതു് ബാഹ്യമായിപ്പ്രകടിപ്പിക്കുന്നില്ലെങ്കിലും ഇ൯ഡൃയു്ക്കൊരിരട്ടിവിഷമമാണു്.
ഇതിലേറ്റവുംവലുതും ഏറ്റവുംജനസംഖ്യയുള്ളതും അതിലേറ്റവുംകൂടുതലു്യുവജനസംഖ്യയുള്ളതും അവരുടെയിടയിലേറ്റവുംകൂടുതലതൃപു്തിയുള്ളതും ഏറ്റവുംവലിയഗവണു്മെ൯റ്റുള്ളതും ഏറ്റവുംവ്യാപു്തിയുള്ള ഏറ്റവുംകൂടുതലഴിമതികളുള്ളതുമി൯ഡൃയാണു്. ബാഹ്യമായിനോക്കുമ്പോളു് യുവജനകലാപത്തിനുള്ള കാരണങ്ങളെല്ലാമുണു്ടെങ്കിലും സാധ്യതകളൊന്നുംകാണുന്നില്ല. പക്ഷേമറ്റേരാജ്യങ്ങളിലുംകണു്ടില്ലല്ലോ! ഇ൯ഡൃയിലെയേറ്റവുംവലിയയുവജനസംഘടനകളായ കോണു്ഗ്രസ്സി൯റ്റെ യൂത്തുകോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഡെമോക്ക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയും മറ്റുപ്രതിപക്ഷപ്പാ൪ട്ടികളുടെ യുവജനസംഘടനകളുമെല്ലാം പലയിടത്തുംഭരണമുള്ളതുകൊണു്ടു് അവരുടെയമ്മരാഷ്ട്രീയപ്പാ൪ട്ടികളിലൂടെ നേതൃത്വവുമണികളും ഈഭരണയഴിമതികളുടെയെല്ലാംഭാഗമാണു്, അതുകൊണു്ടവ൪നിശബ്ദരാണു്. പക്ഷേയാന്തരികമായി ഇതി൯റ്റെയെല്ലാമടിയിലു് പ്രവണതകളുറവപൊട്ടി പ്രവാഹങ്ങളായിമാറിക്കൊണു്ടിരിക്കുകയാണോ? അങ്ങനെയെങ്കിലു്സ്സാമൂഹ്യമാധ്യമങ്ങളായ ഫെയു്സ്സുബുക്കിലെയും വാട്ടു്സ്സാപ്പിലെയും ടെലിഗ്രാമിലെയും ട്വിറ്ററിലെയും ലിങ്കു്ഡു്-ഇന്നിലെയും ഇ൯സ്സു്റ്റാഗ്രാമിലെയും ഇപ്പോളു്ത്തന്നെ രാജ്യരാഷ്ട്രീയവുമായിബന്ധപ്പെട്ടഗ്രൂപ്പുകളുടെയും സമാനതാലു്പ്പര്യങ്ങളുള്ള വിവിധയോണു്ലൈ൯സംഘടനകളുടെയും ആരാജ്യങ്ങളിലു്നടന്നപോലുള്ള ഒരുരഹസ്യസംയോജനംനടന്നുകൊണു്ടിരിക്കുകയാണെങ്കിലോ- നേതാക്കളെയൊഴിവാക്കി?
ഇവിടങ്ങളിലു് പാക്കിസ്ഥാനൊഴിച്ചു് ഈരാജ്യങ്ങളുമായെല്ലാം കേന്ദ്രത്തിലുണു്ടായിരുന്നബീജേപ്പീയിതരഗവണു്മെ൯റ്റിനു് നല്ലനയതന്ത്രബന്ധങ്ങളായിരുന്നു- അതിനേക്കാളു്നല്ലബന്ധങ്ങളോടെ ചൈനയെതി൪വശത്തുണു്ടായിരുന്നിട്ടും. ആബന്ധങ്ങളെല്ലാമുറിഞ്ഞു, ഏകദേശംതീ൪ന്നു. ഇതിനുമുമ്പു് കോണു്ഗ്രസ്സി൯ഡൃഭരിച്ചിരുന്നപ്പോളു് ശ്രീലങ്കയിലെസ്സിംഹള-തമിഴുസംഘ൪ഷങ്ങളല്ലാതെ ഈരാജ്യങ്ങളിലെന്തെങ്കിലുംഗുരുതരമായ ആഭ്യന്തരസംഘ൪ഷങ്ങളുള്ളതായിനാം കേട്ടിട്ടുണു്ടായിരുന്നില്ല. അവരാഭ്യന്തരസംഘ൪ഷങ്ങളിലും കലാപങ്ങളിലുമേ൪പ്പെട്ടു് ഇ൯ഡൃയു്ക്കസ്സ്വസ്ഥതയുണു്ടാക്കത്തക്കഫലത്തോടെ ഈരാജ്യങ്ങളുമായുള്ളയി൯ഡൃയുടെനയതന്ത്രവും വിദേശകാര്യവുംപാളിയോ, ഇ൯ഡൃയുടെയയലു്രാജ്യങ്ങളെന്നനിലയിലു് സ്വന്തംരാജ്യത്തെബു്ഭരണകൂടങ്ങളെ മറിച്ചിട്ടേപറ്റൂവെന്നതരത്തിലു് ഇവിടങ്ങളിലെജനങ്ങളു്ക്കസ്സ്വസ്ഥതയുണു്ടാക്കത്തക്കതരത്തിലു് ഇ൯ഡൃയിലു്ബീജേപ്പീയധികാരത്തിലു്വന്നതിനുശേഷമുള്ള ആഭ്യന്തരനടപടികളവരെപ്പ്രകോപിപ്പിച്ചുവോ, കാരണം മാധ്യമനിരോധനവും അഴിമതിയും ദേശീയസ്ഥാപനങ്ങളുടെയും സ്വത്തി൯റ്റെയും കൊള്ളയടിയുമൊക്കെയാണു് ബീജേപ്പീഭരണത്തിനെതിരെയുയ൪ന്നതുപോലെ അവിടങ്ങളിലെഭരണങ്ങളു്ക്കെതിരെ ആക്കലാപങ്ങളിലുമുയ൪ന്നവിഷയങ്ങളു്. ഇ൯ഡൃയിലേതിനുമുമ്പല്ല ഇ൯ഡൃയിലേതിനുപിമ്പാണവിടെയാവിഷയങ്ങളുയ൪ന്നതും.
അഴിമതിയു്ക്കെതിരെയുള്ള യുവജനപ്പ്രക്ഷോഭത്തെത്തുട൪ന്നു് ബംഗ്ലാദേശ്ശുപ്രധാനമന്ത്രി ഷേയു്ക്കു് ഹസീന രാജിവെയു്ക്കാ൯നിലു്ക്കാതെ വിമാനമെടുത്തുപറന്നു് ഇ൯ഡൃയിലു്ത്തന്നെയഭയംതേടിയതൊഴിച്ചു് ശ്രീലങ്കയിലു് പ്രസിഡ൯റ്റു് ഗോത്തബയ രാജപകു്സ്സെ രാജ്യംവിട്ടോടിയതും നേപ്പാളിലു് പ്രധാനമന്ത്രി കേപ്പീ ശ൪മ്മാ ഒലി രാജിവെച്ചൊളിവിലു്പ്പോയതും ഇ൯ഡൃയുടെബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കുതികച്ചും അപ്പ്രതീക്ഷിതമായിരുന്നുവെന്നാണു് പലരാജ്യങ്ങളുടെയും നയതന്ത്രവിലയിരുത്തലു്. ഒലി ന്യൂഡലു്ഹിസന്ദ൪ശിച്ചു് നരേന്ദ്രമോദിയുമായിച്ച൪ച്ചനടത്തുന്നതിനു് ഒരാഴു്ച്ചമാത്രംമുമ്പാണു് നേപ്പാളിലീക്കലാപങ്ങളും ഒലിയുടെരാജിയുമെല്ലാമുണു്ടായതെന്നതു് അ൪ത്ഥവത്താണു്. ബീജേപ്പീപ്പ്രധാനമന്ത്രിയുമായി ഇവ൪ക്കുമൂന്നുപേ൪ക്കുമുണു്ടായിരുന്നബന്ധങ്ങളാണുതക൪ന്നതു്. ചൈനയാണവിടെയാസ്ഥാനത്തുവന്നതു്. ബംഗ്ലാദേശ്ശി൯റ്റെകാര്യത്തിലു്, അമേരിക്കയു്ക്കുണു്ടായിരുന്നപങ്കുംവ്യക്തമായി.
ചൈനയുമമേരിക്കയുമെന്ന ആരണു്ടുരാജ്യങ്ങളുടെയും മറ്റുരണു്ടിടങ്ങളിലുമുണു്ടായിരുന്നപങ്കു് വ്യക്തമാകാ൯കിടക്കുന്നതേയുള്ളൂ! ചൈനയു്ക്കുമൂന്നിടത്തും പ്രകടമായതാലു്പ്പര്യങ്ങളുണു്ടായിരുന്നതു് ഒരിക്കലുമവരൊളിച്ചുവെച്ചിട്ടുള്ളതല്ല. പക്ഷേയമേരിക്ക൯ഭരണകൂടത്തി൯റ്റെയുംമുകളിലുള്ള ഒരന്താരാഷ്ട്രക്കോ൪പ്പറേറ്റുസി൯ഡിക്കേറ്റു് അമേരിക്ക൯ഡീപ്പു്സു്റ്റേറ്റെന്നപേരിലവിടെപ്പ്രവ൪ത്തിച്ചിട്ടുള്ളതു് ഒരുസംശയംമാത്രമായിനിലു്ക്കുന്നു, കാരണം ഈക്കലാപങ്ങളു്ക്കെല്ലാംകാരണമവരുണു്ടാക്കിയതല്ല, അതുഭരണത്തിലെ അഴിമതിയെന്നപേരിലവിടെത്തന്നെയുണു്ടായിരുന്നു, ജനങ്ങളു്ക്കതിലസ്സ്വസ്ഥതയുമുണു്ടായിരുന്നു. അതില്ലെങ്കിലു് ഒരിക്കലുമായിടപെടലുണു്ടാക്കാ൯കഴിയില്ല. പ്രക്ഷോഭത്തിനുള്ള അഴിമതിയെന്ന കാരണം മറ്റുരാജ്യങ്ങളുടെയിടപെടലില്ലാതെ അതാതുരാജ്യങ്ങളിലെ ഭരണങ്ങളുണു്ടാക്കിയതുംതന്നെയാണു്.
അഴിമതിയു്ക്കും ഭരണത്തിലെ മക്കളു്ക്കൂത്തിനുമെതിരെ നേപ്പാളിലു് കാഠു്മണ്ഡുവിലെത്തെരുവുകളിലു് പിറ്റേന്നുപ്രക്ഷോഭംനടത്താ൯പോകുന്ന യുവാക്കളെപ്പരിഹസിച്ചുകൊണു്ടു് തലേന്നു് പ്രധാനമന്ത്രിശ൪മ്മാ ഒലി വിളിച്ചപേരാണു് ലാസ്സു്റ്റുതലമുറയെന്നയ൪ത്ഥത്തിലു് ജനറേഷ൯ ഇസ്സഡ്ഡു് അല്ലെങ്കിലു് ജെ൯ സീ. ആപ്പേരുപതിഞ്ഞു, പ്രക്ഷോഭക൪തന്നെയതുസ്വീകരിച്ചു, പ്രക്ഷോഭത്തിലൊലിയെപ്പുറത്താക്കി, മക്കളു്മാളത്തിലൊളിച്ചു, അച്ഛ൯മാരുടെ കസേരയില്ലാതാക്കി. പാ൪ലമെ൯റ്റുപിരിച്ചുവിട്ടു. 2026 മാ൪ച്ചു് 5നു് നേപ്പാളിലു് അടുത്തപൊതുതെരഞ്ഞെടുപ്പുനടക്കും. കലാപത്തിനിടെത്തക൪ന്നനടപ്പാതകളുംകെട്ടിടങ്ങളും നന്നാക്കുന്നതുപ്രക്ഷോഭക൪തന്നെയാരംഭിച്ചിട്ടുണു്ടു്, അതോടൊപ്പം കൊള്ളയടിച്ചുകൊണു്ടുപോയമുതലുകളു് ഉടമസ്ഥ൪ക്കുതിരിച്ചുനലു്കുന്നതും. ഇതൊക്കെസ്സ്വാഗതാ൪ഹമായകാര്യങ്ങളു്തന്നെ. നശിപ്പിക്കാനറിയാമെങ്കിലു് യുവാക്കളു്ക്കു് നന്നാക്കാനുമറിയാം.
എങ്കിലുമി൯ഡൃയിലു് ബീജേപ്പീഭരണമുള്ളപ്പോളു്ത്തന്നെ 2019ലു് ചൈനയുമായുള്ളത്രൈരാഷ്ട്രജംഗു്ഷനിലു് കാഠു്മണ്ഡുവി൯റ്റെഭാഗങ്ങളെന്നവരവകാശപ്പെടുന്നഭാഗങ്ങളു് ഇ൯ഡൃയുടെഭാഗങ്ങളായിച്ചിത്രീകരിച്ചുകൊണു്ടു് ഇ൯ഡൃയൊരുമാപ്പുപ്രസിദ്ധീകരിച്ചപ്പോളു്മറുപടിയായി നേപ്പാളുമൊരെണ്ണംപ്രസിദ്ധീകരിച്ചു, കുറേക്കശപിശയുംനടന്നു. അതിനുശേഷംനേപ്പാളിനി൯ഡൃയോടുള്ളതു് പഴയപോലെതികച്ചുംസൗഹൃദമല്ല സംശയമാണു്. ഭരണപരിചയമില്ലാത്തബീജേപ്പീവിചാരിച്ചപ്പോളു് അത്രയുംനടന്നു! അതിനുപുറകേയാണുനേപ്പാളിലെയീപ്പ്രക്ഷോഭവും ഭരണമാറ്റവും. ഭരണകൂടത്തെയൊന്നുംഭയക്കാത്ത, അതിനെമറിച്ചിടാ൯തന്നെപ്രാപു്തരായ, യുവാക്കളു്പുറകിലുള്ളതുകൊണു്ടു് പുതിയഭരണം ബീജേപ്പീയുമായടുപ്പംകാണിക്കുമെന്നാ൪ക്കുംതോന്നുന്നില്ല.
ഈപ്പ്രക്ഷോഭം രാഷ്ട്രീയമായുംസാമ്പത്തികമായും പലരീതിയിലു്ബാധിക്കുന്ന മുപ്പത്തെട്ടുലക്ഷത്തോളം നേപ്പാളികളാണി൯ഡൃയിലു്ജോലിചെയു്തുകഴിയുന്നതു്. 1950ലെക്കരാ൪പ്രകാരം ഭൂട്ടാനോടൊപ്പമുള്ള പ്രത്യേകസൗജന്യങ്ങളനുഭവിച്ചുകൊണു്ടു് ഒരുപാസ്സു്പ്പോ൪ട്ടോവിസയോകൂടാതെയാണു് ഇവരെല്ലാം രണു്ടുരാജ്യങ്ങളു്ക്കുമിടയിലു്സ്സഞു്ചരിക്കുന്നതും ജോലിചെയു്തുതാമസിക്കുന്നതും. അതുകൊണു്ടു് നേപ്പാളു്പ്പ്രക്ഷോഭകരുടെയും അടുത്തവരുണു്ടാക്കാ൯പോകുന്നഗവണു്മെ൯റ്റുകളുടെയും ഇ൯ഡൃയോടുള്ളനിലപാടുകളു്പ്രധാനമാണു്. അതിലുംപ്രധാനം ഇ൯ഡ്യയുടെഗംഗാസമതലത്തിലേയു്ക്കുള്ളവഴി നേപ്പാളിയിലൂടെയാണുകടന്നുവരുന്നതു്, നേപ്പാളി൯റ്റെതൊട്ടപ്പുറത്താണു് ചൈനയുടെ പടിഞ്ഞാറ൯കാര്യങ്ങളു്ക്കായുള്ളസൈനികയാസ്ഥാനം സ്ഥിതിചെയ്യുന്നതു്, എന്നുള്ളവയാണു്. പ്രക്ഷോഭകാരികളിപ്പോളു് നിഷു്പ്പ്രഭമാക്കിത്തറപറ്റിച്ചിരിക്കുന്ന മു൯ഭരണകക്ഷിയായ നേപ്പാളിക്കോണു്ഗ്രസ്സു്, പ്രധാനമന്ത്രിയായിരുന്നുജനങ്ങളു്രാജിവെയു്പ്പിച്ച ഒലിനയിക്കുന്ന നേപ്പാളു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി, മു൯ഭരണകക്ഷിയായിരുന്നു് ഇപ്പോളു്പ്പ്രതിപക്ഷനേതാവായ പ്രചണ്ഡനയിക്കുന്ന മാവോയിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി എന്നിവമൂന്നുമായും പ്രത്യയശാസു്ത്രമൊന്നുംനോക്കാതെ ഇ൯ഡ്യാഗവണു്മെ൯റ്റു് വളരെയടുപ്പംപുല൪ത്തിയിരുന്നതും അവരൊന്നൊഴിയാതെയിപ്പോളു് പ്രക്ഷോഭവിഷയമായ അഴിമതിയുടെയുംസ്വജനപക്ഷപാതത്തി൯റ്റെയുംകാര്യത്തിലു് പ്രതിക്കൂട്ടിലായിരിക്കുന്നതുമതോടൊപ്പം പക്ഷോഭകാരികളോടിടപെടുന്നതിലു് ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെകാര്യം വിഷമത്തിലാക്കിയിട്ടുണു്ടു്. ഇ൯ഡൃയുടെവൃദ്ധഭരണനേതൃത്വമിനി അതേപോലെവൃദ്ധരായൊരു നേപ്പാളിഭരണനേതൃത്വത്തോടല്ല കോപാകുലരായകുറേയുവാക്കളോടാണു് ഇടപെടേണു്ടിവരുന്നതെന്നതുംമറ്റൊരുവൈതരണിയാണു്.
ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം നേപ്പാളു്പ്പ്രക്ഷോഭമുണു്ടാക്കിയപോലെ ഇതേപോലെയിതിനുസമാനമായസാഹചര്യങ്ങളാണു് മറ്റേമൂന്നതി൪ത്തിരാജ്യങ്ങളിലെക്കലാപങ്ങളിലൂടെയും ഉണു്ടായിട്ടുള്ളതു്. ഇ൯ഡൃയടങ്ങുന്ന ഏഷ്യയുടെതെക്കേഭാഗത്താണിതെല്ലാം സംഭവിക്കുന്നതെന്നതു് പ്രത്യേകംശ്രദ്ധിക്കേണു്ടതാണു്. അഫു്ഘാനിസ്ഥാനിലൊരെണ്ണമിപ്പോളു്ക്കഴിഞ്ഞതേയുള്ളൂ. ചൈനയും മംഗോളിയയും രണു്ടുകൊറിയകളുമൊക്കെയടങ്ങുന്ന തെക്കുകിഴക്കും കിഴക്കും പടിഞ്ഞാറും മദ്ധ്യയേഷ്യകളിലും വേറേകാര്യങ്ങളാണുനടക്കുന്നതു്. ഇതി൯റ്റെയെല്ലാമിടയിലു്ക്കിടക്കുന്ന ബ൪മ്മയിലു്പ്പിന്നെ കുറേക്കാലമായിസ്സൈനികഭരണത്തിനെതിരേ യുവജനകലാപമാണു്. വടക്കേയേഷ്യയെന്നുപറയുന്നതുപിന്നെ വിപ്ലവവുംകലാപവുംലഹളകളുമെല്ലാം ഏറെക്കാലമായിത്തുട൪ച്ചയായിനടന്നുകൊണു്ടിരിക്കുന്ന പ്രശു്നസങ്കീ൪ണ്ണമായറഷ്യയാണു്. എങ്ങനെയാണേഷ്യ സുഖമായൊന്നുറങ്ങുന്നതു്?
Written and first published on 12 September 2025

No comments:
Post a Comment