Wednesday, 10 September 2025

1935. നേപ്പാളു്മോഡലു്യുവജനപ്പ്രക്ഷോഭം ഇ൯ഡൃയിലു്നടക്കുകയാണെങ്കിലു് എന്തൊക്കെയായിരിക്കുമാവശ്യങ്ങളു്?

1935

നേപ്പാളു്മോഡലു്യുവജനപ്പ്രക്ഷോഭം ഇ൯ഡൃയിലു്നടക്കുകയാണെങ്കിലു് എന്തൊക്കെയായിരിക്കുമാവശ്യങ്ങളു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഇ൯ഡൃയുടെ ആധുനികകാലജനാധിപത്യചരിത്രത്തിനൊത്തവിധം അഭിപ്രായസ്സ്വാതന്ത്ര്യംസംരക്ഷിക്കപ്പെടണം, സംസ്ഥാനങ്ങളിലുംകേന്ദ്രത്തിലും അതിനെതിരേയുണു്ടായിട്ടുള്ള സകലനിയമങ്ങളുംറദ്ദുചെയ്യപ്പെടണം, ഉന്നതചുമതലക്കാരെന്നനിലയിലു് തങ്ങളിലു്നിക്ഷിപു്തമായ അധികാരമെടുത്തു(ദുരു)പയോഗിച്ചുകൊണു്ടു് തങ്ങളു്ചെയ്യുന്നതി൯റ്റെഭവിഷ്യത്തെന്തെന്നറിഞ്ഞുകൊണു്ടുതന്നെ ആനിയമങ്ങളു്കൊണു്ടുവരാ൯ശ്രമിച്ചു് അതിലുളു്പ്പെട്ട ഗവണു്മെ൯റ്റുസെക്രട്ടറിമാ൪ക്കെതിരെയും സഭയിലവയവതരിപ്പിച്ച സാമാജിക൯മാ൪ക്കെതിരെയും അല്ലെങ്കിലവയോ൪ഡിന൯സ്സായിറക്കിയ ചീഫു്സ്സെക്രട്ടറിമാ൪ക്കും ഗവ൪ണ്ണ൪മാ൪ക്കുമെതിരെയും ഭരണഘടനാലംഘനത്തിനുകേസ്സെടുക്കണം, അവരുടെസേവനമവസാനിപ്പിക്കണം, മതേതരരാജ്യമായയി൯ഡൃയിലു് ഹിന്ദുമതാധിപത്യഭരണംസ്ഥാപിക്കാ൯ നേരിട്ടും പ്രസംഗങ്ങളിലൂടെയും പ്രസ്സു്താവനകളിലൂടെയും ആഹ്വാനംചെയു്തും പരിശ്രമിച്ചവ൪ക്കെതിരെ ഭരണഘടനയെയട്ടിമറിക്കാ൯ശ്രമിച്ചതായിക്കണക്കാക്കി കേസ്സെടുത്തുജയിലിലടയു്ക്കണം, പാ൪ലമെ൯റ്റംഗങ്ങളോ നിയമസഭാംഗങ്ങളോ അങ്ങനെചെയു്തിട്ടുണു്ടെങ്കിലു് അവ൪സത്യപ്പ്രതിജ്ഞാലംഘനംനടത്തിയതായിക്കണക്കാക്കി ഉട൯ അയോഗ്യരാക്കാനുള്ളനടപടികളാരംഭിക്കണം, പതിനായിരംരൂപയു്ക്കുമേലഴിമതിനടന്നിട്ടുള്ളതായി ഏതൊരുഗവണു്മെ൯റ്റുദ്യോഗസ്ഥനെതിരെയും രാഷ്ട്രീയനേതാവിനെതിരെയും മന്ത്രിക്കെതിരെയും ആരോപണംവന്നിട്ടുണു്ടെങ്കിലും പരാതിനലു്കപ്പെട്ടിട്ടുണു്ടെങ്കിലും നടപടികളെടുത്തിട്ടില്ലെങ്കിലു് അവരുടെസ്ഥാനവും നിലവിലുള്ളപരിരക്ഷയുംനോക്കാതെ കാലപ്പഴക്കംനോക്കാതെയുട൯നടപടികളെടുക്കണം, എന്നീയാവശ്യങ്ങളുന്നയിച്ചുകൊണു്ടു് ഇ൯ഡൃയിലും യുവജനങ്ങളുടേതായ നേപ്പാളു്മോഡലു്പ്പ്രക്ഷോഭം വള൪ന്നുവരാ൯ എല്ലാസ്സാധ്യതകളുമുണു്ടു്.

ജനങ്ങളു്നേരിട്ടഭിപ്രായംപറയുന്ന, അതിനുള്ളയവരുടെയേകവേദിയായ, സാമൂഹ്യമാധ്യമങ്ങളു്ക്കുഗവണു്മെ൯റ്റു് ഇ൯ഡൃയിലു്നേരത്തേചെയു്തപോലെ, നേപ്പാളിലിപ്പോളു്ച്ചെയു്തപോലെ, നിയന്ത്രണമേ൪പ്പെടുത്തുകയാണെങ്കിലു് ആനിയന്ത്രണവുമാപ്പെരുമാറ്റച്ചട്ടവും ജനങ്ങളു്ക്കാണേ൪പ്പെടുത്തുന്നതു്. അവരെങ്ങനെയാണവരുടെയാപ്പീസ്സ൪മാരായ ജനങ്ങളു്ക്കുനിയന്ത്രണമേ൪പ്പെടുത്തുന്നതു്? അങ്ങനെവരുമ്പോളു് ഗവണു്മെ൯റ്റിലുള്ളവരുടെയഭിപ്രായംപറയലുകളു്ക്കു്, പെരുമാറ്റങ്ങളു്ക്കു്, ഒരുനിയന്ത്രണവുംപെരുമാറ്റച്ചട്ടവും ജനങ്ങളുടെവകയായി ജനങ്ങളുമേ൪പ്പെടുത്തണമെന്നതു് തികച്ചുംന്യായമായൊരാവശ്യമാണു്, അതുരൂപപ്പെടുത്തുന്നതുതികച്ചും ഓണു്ലൈനായിത്തന്നെവേണമെന്നതും യുക്തിസ്സഹമായൊരാവശ്യമാണു്. രണു്ടാമതുപറഞ്ഞനിയന്ത്രണവുംപെരുമാറ്റച്ചട്ടവും ഗവണു്മെ൯റ്റിലുള്ളവ൪ക്കു് ഗവണു്മെ൯റ്റുതന്നെയേ൪പ്പെടുത്തിയിട്ടുണു്ടല്ലോയെന്നതിനു് അതുപോരാതെവരുന്നതുകൊണു്ടാണല്ലോ ജനങ്ങളുടെയഭിപ്രായരൂപീകരണംനടത്തി ജനങ്ങളുമതേ൪പ്പെടുത്തുന്നതെന്നാണുജനങ്ങളുടെമറുപടി. ജനങ്ങളു്ക്കന്യമായും അവരിലു്നിന്നുവേ൪പെട്ടും അവരിലെയംഗങ്ങളു്മാത്രമായ ഭരണകൂടമെങ്ങനെമുന്നോട്ടുപോകും? അങ്ങനെയതിനെങ്ങനെനിലനിലു്ക്കാനാകും? അതുകൊണു്ടു് ആപ്പറഞ്ഞയാവശ്യമുയരും. അതായതു് നേപ്പാളിലെപ്പോലെ ഒരുമാഗ്നാക്കാ൪ട്ടയിലോട്ടാണുകാര്യങ്ങളു്പോകുന്നതു്. ഒരുഭരണാധികാരിക്കുമിന്നുചെയ്യുന്നപോലെ, ഇ൯ഡൃയിലിന്നിരിക്കുന്നപോലെ, ലോകഭാരംചുമലിലു്ച്ചുമക്കുന്നപോലെ, ആലോചനാനിമഗ്നനെന്നുതോന്നിപ്പിച്ചു് താടിയുംതടവിയിരിക്കാ൯പറ്റില്ല. അങ്ങനെയിരുന്നനേപ്പാളിലെപ്പ്രധാനമന്ത്രിയു്ക്കാണു് ചാട്ടവാറുപുറത്തുവീണതു്.

ഇവിടെയുള്ളപ്രശു്നം ഇതുവരെനേതാക്കളു്ചെയു്തുവെച്ചതെല്ലാം രാജ്യത്തെയുവജനങ്ങളംഗീകരിക്കുന്നുണു്ടോയെന്നുള്ളതാണു്, കാരണം രാജ്യംനാളെയവ൪ക്കുള്ളതാണല്ലോ! ഒരുദാഹരണംപറയുകയാണെങ്കിലു് അവ൪നാളെക്ക്യാനഡയിലു്പ്പോകാനുദ്ദേശിക്കുന്നെങ്കിലു് ഇന്നത്തെഭരണാധികാരി ക്യാനഡയുമായിക്കൊഴുപ്പുകാണിക്കുന്നതു് അവ൪ക്കിഷ്ടപ്പെടില്ല. അമേരിക്കയിലും ഇംഗ്ലണു്ടിലും ജ൪മ്മനിയിലും പാക്കിസ്ഥാനിലേയു്ക്കുംവരെ അവ൪പോകാനാഗ്രഹിച്ചേയു്ക്കാം- യാത്രയു്ക്കും ജോലിചെയ്യാനും ജീവിക്കാനും. ലോകംവളരുകയും അതോടൊപ്പം ദൂരംചുരുങ്ങുകയുമാണല്ലോ! അപ്പോളു് രാജ്യത്തെക്കാര്യങ്ങളിലവ൪ക്കൊരു താലു്പ്പര്യമുണു്ടാകുന്നതുസ്വാഭാവികം, രാജ്യമെങ്ങനെനടക്കണം നേതാക്കളെങ്ങനെജീവിക്കണം വിദേശരാജ്യങ്ങളോടെങ്ങനെപെരുമാറണം എന്നതിലവ൪ക്കൊരു അഭിപ്രായമുണു്ടാകുന്നതനിവാര്യം. അതിനുള്ളയവസരമവ൪ നേപ്പാളിലെപ്പോലെ ഇ൯ഡൃയിലുംകണു്പിടിക്കുമെന്നാണുപറയുന്നതു്.

ചെറുപ്പക്കാരെ ഭരണമേലു്പ്പിച്ചുകൊടുക്കണമെന്നൊന്നും നേപ്പാളു്പ്പ്രക്ഷോഭകരായ യുവജനങ്ങളു്പറയുന്നില്ല- അവരവരുടെയോണു്ലൈ൯വോട്ടിംഗിലു് എഴുപത്തിമൂന്നുവയസ്സുള്ളൊരു മു൯സുപ്രീംകോടതിജഡു്ജിയെ, ഒരുമുന്നദ്ധ്യാപികയെ, നാമനി൪ദ്ദേശംചെയ്യാനുള്ളവിവേകംകാണിച്ചു. അവരെത്തന്നെയവ൪ ഇടക്കാലപ്രധാനമന്ത്രിയായി തെരഞ്ഞെടുത്തുവെന്നാണു് പുറകേവന്നറിപ്പോ൪ട്ടുകളു്. അങ്ങനെനേപ്പാളിലെയാദ്യത്തെവനിതാച്ചീഫു്ജസ്സു്റ്റിസ്സു് അവിടത്തെ ആദ്യത്തെവനിതാപ്പ്രധാനമന്ത്രിയുമായി. അവരുടെഭരണാധികാരികളു് അവരുടെയഭിമാനത്തിനുംജീവിതരീതിയു്ക്കുമൊത്തവിധം അതിമതിക്കാരായിരിക്കരുതെന്നേ അവ൪പറയുന്നുള്ളൂ. ഇ൯ഡൃയിലുമതുതന്നെയുണു്ടാകും.

രാജ്യത്തെപ്പെട്രോളു്-ഡീസ്സലു്വിലക്കയറ്റം ഒരുപ്രക്ഷോഭവിഷയമാകാ൯പോവുകയാണു്. നാലു്പ്പതുരൂപയു്ക്കുകൊടുക്കേണു്ടപെട്രോളു് എണ്ണക്കമ്പനികളുടെകൊള്ളലാഭത്തിനും സ൪ക്കാരിനുള്ളയമിതനികുതിവരുമാനത്തിനും അതിലു്നിന്നുള്ളസ്വന്തംധൂ൪ത്തിനുമായി നൂറ്റിപ്പത്തുരൂപയു്ക്കാണുകൊടുക്കുന്നതു്. ഇതിലു്സ്സ൪ക്കാരിനെമുട്ടുകുത്തിക്കാനും പെട്രോളു്വിലവീണു്ടുംനാലു്പ്പതുരൂപയിലെത്തിക്കാനും രാജ്യത്തെപ്പ്രതിപക്ഷംപരാജയപ്പെട്ടു, അവ൪ എണ്ണക്കമ്പനികളുമായിയൊത്തുകളിച്ചു, പെട്രോളു്വിലവ൪ദ്ധനവിരുദ്ധസമരമെന്നപേരിലു് എണ്ണക്കമ്പനികളെയുംഗവണു്മെ൯റ്റിനെയും കടുത്തവിലകുറയു്ക്കലു്നടപടികളു്ക്കുനി൪ബ്ബന്ധിക്കത്തക്കരീതിയിലു് വളരെഫലപ്പ്രദമായസമരരീതികളിലൂടെ ദിവസങ്ങളോളംസമരംതുടരുന്നതിനുപകരം ഒന്നുരണു്ടുദിവസത്തെ വെറുംപ്രകടനങ്ങളുംജാഥകളുമെന്ന ദു൪ബ്ബലസമരരീതിയിലൊതുക്കി.

ലോകത്തി൯റ്റെമുഴുക്കെവിരോധം ഇ൯ഡൃയെക്കൊണു്ടേറ്റുവാങ്ങിപ്പിച്ചുകൊണു്ടു് പ്രധാനമന്ത്രിനരേന്ദ്രമോദിയും ബീജേപ്പീഗവണു്മെ൯റ്റും ലോകയുപരോധത്തിലു്പ്പെട്ടു് എണ്ണവിലു്ക്കാ൯കഴിയാതെനിലു്ക്കുന്ന റഷ്യയിലു്നിന്നെണ്ണവാങ്ങി, ഇ൯ഡൃയിലു്ക്കൊണു്ടുവന്നുസംസ്സു്ക്കരിച്ചു് ജനങ്ങളു്ക്കുനലു്കി എണ്ണവിലകുറയു്ക്കുന്നതിനുപകരം വീണു്ടുംവിദേശത്തേയു്ക്കുതന്നെകൊണു്ടുപോയിവിറ്റു്, എണ്ണക്കമ്പനികളു്ക്കുവ൯ലാഭമുണു്ടാക്കിക്കൊടുത്തു. ജനങ്ങളു്ക്കെണ്ണകിട്ടിയുമില്ല, വിലകുറഞ്ഞുമില്ല, ഇ൯ഡൃ൯പ്രധാനമന്ത്രി രാജ്യതാലു്പ്പര്യവും ലോകതാലു്പ്പര്യവുംനോക്കാതെ സ്വന്തംകോ൪പ്പറേറ്റുതാലു്പ്പര്യംമാത്രംനോക്കി റഷ്യ൯പ്രസിഡ൯റ്റി൯റ്റെകൂടെച്ചേ൪ന്നതിലൂടെ ഇ൯ഡൃലോകരാജ്യങ്ങളുടെനോട്ടപ്പുള്ളിയാവുകയുംചെയു്തു. ഇതൊരുരാഷ്ട്രവഞു്ചനയാണെന്നാണുജനങ്ങളു്കൂട്ടുന്നതു്, പ്രത്യേകിച്ചും രാജ്യത്തേറ്റവുംകൂടുതലു്മോട്ടോ൪സ്സൈക്കിളുകളുപയോഗിച്ചുകൊണു്ടു് വളരെച്ചലനാത്മകതയുള്ളയുവജനങ്ങളു്. ഇതു് ഗവണു്മെ൯റ്റിനുമെണ്ണക്കമ്പനികളു്ക്കുമസ്വസ്ഥതയുണു്ടാക്കിക്കൊണു്ടു് രാജ്യത്തെ രാഷ്ട്രീയക്കക്ഷികളുടെകൈയ്യിലു്നിന്നുപോവുകയും ഒരുപ്രക്ഷോഭവിഷയമായി യുവജനങ്ങളേറ്റെടുക്കുകയുംചെയ്യും.

രാഷ്ട്രീയേതരമോ രാഷ്ട്രീയത്തെയിഷ്ടപ്പെടാത്തതോ ആയ വെറുപ്പുനിലപാടല്ല നേപ്പാളിലെയുവജനങ്ങളു്ക്കിടയിലുള്ളതു്, വിവിധപാ൪ട്ടികളു്തലമുറകളായി പരസ്സു്പ്പരമൊത്തുചേ൪ന്നു് അഴിമതിതുടരുന്നവ്യവസ്ഥയോടുള്ളവിരോധമാണു്. ഭരണത്തിലു്ക്കാര്യങ്ങളു്നിയന്ത്രിക്കപ്പെട്ടില്ലെങ്കിലു് രാഷ്ട്രമനസ്സിലുംശരീരത്തിലുമുണു്ടാകുന്ന ആയവസ്ഥയെശ്ശത്രുപക്ഷത്തുനി൪ത്തിയാലു്പ്പിന്നെ പാസ്സീവായ വൃദ്ധജനങ്ങളു്ക്കതുപറ്റിയേക്കുമെങ്കിലും ആക്ടീവായ യുവജനങ്ങളു്ക്കുപിന്നെ പിന്നോട്ടുപോകുന്നതുബുദ്ധിമുട്ടാണു്. രാജ്യത്തി൯റ്റെനേതൃത്വം ഒരുളു്ക്കാഴു്ച്ചയില്ലാതെ അവ൪ക്കതിനുള്ളസാഹചര്യമുണു്ടാക്കിക്കൊടുക്കരുതായിരുന്നു, വീട്ടിലുള്ളമക്കളുംമരുമക്കളുമൊരു അഭിപ്രായംപറയുന്ന കാലംവരുമെന്നുകണക്കിലെടുക്കണമായിരുന്നു. പ്രായത്തി൯റ്റെയും വിജ്ഞാനത്തി൯റ്റെയും അതിലു്നിന്നുണു്ടാകുന്നയുളു്ക്കാഴു്ച്ചയുടെയും വിവേകത്തോടെ അവ൪ക്കുനേതൃത്വംകൊടുക്കാനൊരു ആളില്ലെന്നതാണിന്നുനേപ്പാളിലെവിഷമസ്ഥിതി. അവ൪വയലുഴുതുമറിച്ചിട്ടു- എപ്പോഴായാലുമുഴുവണമല്ലോ-, പക്ഷേ വിത്തുവിതയു്ക്കാനാളില്ല. ഇതേസ്ഥിതിയിന്നു് ഇതേവിഷയത്തിലു് ഇ൯ഡൃയിലെയുവജനങ്ങളുംനേരിടുന്നുണു്ടു്. പക്ഷേ കാലമേതുശൂന്യതയെയുംനികത്തുന്നതുപോലെ പഴയതലമുറയിലു്നിന്നോ പുതിയതലമുറയിലു്നിന്നോ അതിനുള്ളയാളുകളുയ൪ന്നുവരും. അല്ലെങ്കിലീസ്ഥിതിയെണ്ണമറ്റപ്രാവശ്യമാവ൪ത്തിക്കപ്പെട്ടിട്ടുള്ള സമൂഹംചരിത്രത്തിലൂടെയിത്രയുംവരില്ലല്ലോ!

നിലവിലുള്ളഭരണഘടന ഭാഗികമായോ പൂ൪ണ്ണമായോഭേദഗതിചെയ്യുക, നിലവിലുള്ളപാ൪ലമെ൯റ്റുപിരിച്ചുവിടുക, മുഴുവ൯ജനങ്ങളു്ക്കും നേരിട്ടു് ഓണു്ലൈനായി വോട്ടുചെയ്യത്തക്കരീതിയിലു് തെരഞ്ഞെടുപ്പുനടത്തുക, തെരഞ്ഞെടുപ്പു് പാ൪ലമെ൯റ്റിലേയു്ക്കുമാത്രമല്ല ഉയ൪ന്ന എകു്സ്സിക്ക്യുട്ടീവു് ഭരണവിഭാഗങ്ങളിലേയു്ക്കുമാക്കുക, കഴിഞ്ഞമുപ്പതുവ൪ഷം രാഷ്ട്രീയനേതാക്കളു്കൊള്ളയടിച്ച രാജ്യസമ്പത്തുകളെക്കുറിച്ചന്വേഷണംനടത്തുക, അവയിലു് പിടിച്ചെടുക്കാവുന്നവയെല്ലാംപിടിച്ചെടുത്തു് ദേശസാലു്ക്കരിക്കുക, എന്നിങ്ങനെനിരവധിയാവശ്യങ്ങളു് പ്രക്ഷോഭകാരികളുടേതായി നേപ്പാളിലുയ൪ന്നുവന്നിട്ടുണു്ടു്. ഒരുഭരണത്തെയവ൪ക്കു് താഴെയിറക്കാ൯കഴിഞ്ഞതിലൂടെയും സൈന്യമവരോടുയുദ്ധത്തിനുപോകാതെ അവരുമായീയാവശ്യങ്ങളു്ക്കുമേലു് അവരെവിളിച്ചുവരുത്തി ച൪ച്ചനടത്തുന്നതുകൊണു്ടും ഇതിലു്ച്ചിലതെങ്കിലുംനേപ്പാളിലു് നടപ്പിലായേക്കും. പക്ഷേയിതെല്ലാമി൯ഡൃയിലും ആവശ്യമുള്ളതല്ലേ, നാളെയുയ൪ന്നുവരികില്ലേ, എന്നചോദ്യംനിലനിലു്ക്കുകയാണു്.

ഒരാളു്രാജ്യത്തി൯റ്റെപ്രധാനമന്ത്രിയാകുന്നതു് പ്രധാനമന്ത്രിയാകാ൯പോകുന്നുവെന്നുപറഞ്ഞു് നേരിട്ടുമത്സരിച്ചു് രാജ്യത്തി൯റ്റെമുഴുവ൯വോട്ടുവാങ്ങിയാകണം, തെരഞ്ഞെടുപ്പുകഴിഞ്ഞു് പാ൪ലമെ൯റ്റിലുള്ള ജയിച്ചുവന്നയെംപീമാരും അവരുടെപാ൪ട്ടിയുംമാത്രംചേ൪ന്നു് അവ൪ക്കിഷ്ടമുള്ള അവരിലുള്ളയൊരാളെത്തെരഞ്ഞെടുത്താകരുതെന്നു്, നേപ്പാളു്പ്പ്രക്ഷോഭത്തിലാവശ്യമുയ൪ന്നിട്ടുണു്ടു്. ഒരാളു്രണു്ടുടേമിലു്ക്കൂടുതലു് പ്രധാനമന്ത്രിയോ എംപീയോയാകാ൯പാടില്ല എന്നവാദവുമുയ൪ന്നിട്ടുണു്ടു്. ഇ൯ഡൃയിലുംപിന്തുടരേണു്ടിവരുമെന്നുള്ളയൊരു നല്ലമാതൃകയാണിതു്. നിലവിലി൯ഡൃയിലു് പ്രധാനമന്ത്രിയെജനങ്ങളു്തെരഞ്ഞെടുക്കുകയല്ല, പാ൪ലമെ൯റ്റംഗങ്ങളു്തെരഞ്ഞെടുക്കുകയാണു്. ആരാകുംപ്രധാനമന്ത്രിയെന്നൊരുധാരണയേജനങ്ങളു്ക്കില്ലാതെ അവ൪വോട്ടുചെയ്യാ൯നി൪ബ്ബന്ധിതരാവുകയാണു്. ഇതുമാറിയേതീരൂ.

Written and first published on 10 September 2025


 



  

 

No comments:

Post a Comment