Thursday, 11 September 2025

1936. അമേരിക്കയിലു് തോക്കുകൂടിപ്പോയെന്നുപറയുന്നവ൪ക്കു് അമേരിക്കയുടെപേരു് ആയുധപ്പുരയെന്നയ൪ത്ഥത്തിലു് ആ൪മറിക്കയെന്നായിരുന്നുവെന്നറിയുമോ? കൊളംബസ്സമേരിക്കകണു്ടുപിടിച്ചുവെന്നുകേട്ടപ്പോളു് ഐസ്സു്ലണു്ടുകാരും ഐറിഷുകാരും ചൈനാക്കാരും ജപ്പാ൯കാരുമൊക്കെച്ചിരിച്ചു!

1936

അമേരിക്കയിലു് തോക്കുകൂടിപ്പോയെന്നുപറയുന്നവ൪ക്കു് അമേരിക്കയുടെപേരു് ആയുധപ്പുരയെന്നയ൪ത്ഥത്തിലു് ആ൪മറിക്കയെന്നായിരുന്നുവെന്നറിയുമോ? കൊളംബസ്സമേരിക്കകണു്ടുപിടിച്ചുവെന്നുകേട്ടപ്പോളു് ഐസ്സു്ലണു്ടുകാരും ഐറിഷുകാരും ചൈനാക്കാരും ജപ്പാ൯കാരുമൊക്കെച്ചിരിച്ചു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


അമേരിക്കയിലു് തോക്കുകൂടിപ്പോയെന്നുപറയുന്നവ൪ക്കു് അമേരിക്കയുടെപേരു് ആയുധപ്പുരയെന്നയ൪ത്ഥത്തിലു് ആ൪മറിക്കയെന്നായിരുന്നുവെന്നറിയുമോ? (Armorica- Armory)! കൊളംബസ്സു് അമേരിക്കകണു്ടുപിടിച്ചുവെന്നുകേട്ടപ്പോളു് ഐസ്സു്ലണു്ടുകാരും ഐറിഷുകാരും ചൈനാക്കാരും ജപ്പാ൯കാരുമൊക്കെച്ചിരിച്ചു- തങ്ങളെത്രയോകാലമായിടപെട്ടു് അങ്ങോട്ടുമിങ്ങോട്ടും കപ്പലോടുകയും സഞു്ചരിക്കുകയുമൊക്കെച്ചെയു്തിരുന്ന ആ൪മറിക്ക കണു്ടുപിടിക്കപ്പെടാതെകിടക്കുകയായിരുന്നുവെന്നു് അവരപ്പോളാണറിഞ്ഞതു്! അന്നെല്ലാം ഒരുവെടിപ്പുരയെന്നരീതിയിലായിരുന്നു അവരമേരിക്കയെക്കണ്ടിരുന്നതു്, പരിചയപ്പെട്ടിരുന്നതു്, അനുഭവിച്ചിരുന്നതു്. അമേരിക്കയെപ്പണു്ടേ അവരെല്ലാമത്രമേലു്ക്കണു്ടുപിടിച്ചുകിടത്തിയിരിക്കുകയായിരുന്നു.

വെടിമരുന്നുകണു്ടുപിടിച്ചതു് ചൈനാക്കാരാണെങ്കിലും അതേറ്റവുംകൂടുതലുപയോഗിച്ചതും അതുപയോഗിച്ചു് ബ്രിട്ടീഷുകാരുടെയാധിപത്യത്തിനെതിരെ ഒരുസ്വാതന്ത്ര്യസമരവിപ്ലവംതന്നെനടത്തിവിജയിപ്പിച്ചതും അമേരിക്കക്കാരാണു്. ആയുധങ്ങളെളുപ്പമുണു്ടാക്കാവുന്നതായിരുന്നതുകൊണു്ടു് ജനങ്ങളു്മുഴുവ൯പട്ടാളക്കാരായൊരുകാലമായിരുന്നതു്. അതിന്നുംതുടരുന്നുവെന്നുപറയാം, ട്രംപുഭരിക്കുമ്പോളു് ട്രംപിനുസന്ദേശംനലു്കിക്കൊണു്ടു് ട്രംപി൯റ്റെവലംകൈയ്യെത്തന്നെ പൊതുവേദിയിലു്വെടിവെച്ചുകൊല്ലുന്നുവെന്നുപറയാം.

മസ്സു്ക്കറ്റെന്നുപറയുന്നനാട൯തോക്കു് രഹസ്യമായുണു്ടാക്കാനും ഒളിച്ചുവെയു്ക്കാനും കൊണു്ടുനടക്കാനുമെളുപ്പമായിരുന്നതുകൊണു്ടാണു് ജനങ്ങളു്ക്കതുവ്യാപകമായുണു്ടാക്കാനും സൗകര്യംപോലെകൊണു്ടുനടന്നുപയോഗിക്കാനും ബ്രിട്ടീഷുകാ൪ക്കെതിരേപ്രയോഗിക്കാനുംകഴിഞ്ഞതു്. ഭരണകൂടത്തി൯റ്റെകൈയ്യിലുമതുതന്നെയായിരുന്നു, പക്ഷേ ജനങ്ങളുടെയെണ്ണംകൂടുതലായിരുന്നു. ഭരണകൂടവുംജനങ്ങളുംതമ്മിലുള്ള ദൂരംകുറച്ചുകൊണു്ടുവരുന്ന, ജനങ്ങളെയൊടുവിലു് ഭരണകൂടത്തിലു്ത്തന്നെകയറ്റിയിരുത്തി ഭരണകൂടംതന്നെയാക്കുന്ന, ജനാധിപത്യായുധങ്ങളെന്നാണു്, ഡെമോക്ക്രാറ്റിക്കു് വെപ്പണു്സ്സു് എന്നാണു്, എച്ചു്. ജി. വെലു്സ്സു് അമേരിക്ക൯വിപ്ലവംനടത്തിയമസ്സു്ക്കറ്റിനെയും ഫ്രഞു്ചുവിപ്ലവംനടത്തിയവെടിമരുന്നിനെയുമൊക്കെവിശേഷിപ്പിച്ചതു്.

സംസ്സു്ക്കാരത്തി൯റ്റെചരിത്രമെന്നുപറയുന്നതു് ലോകത്തു് ആയുധങ്ങളുടെകൂടിച്ചരിത്രമാണെന്നാണു് വെലു്സ്സുപറഞ്ഞതു്. (History of civilization is in other words the history of weapons). ആ രണു്ടുവിപ്ലവങ്ങളും ആയുധങ്ങളുടെയൊരുപാച്ചിലും രക്തത്തി൯റ്റെയൊരൊഴുക്കുമായിരുന്നെങ്കിലും ലോകത്തി൯റ്റെസംസ്സു്ക്കാരത്തിനാണവരണു്ടും നേരിട്ടുസംഭാവനനലു്കിയതെന്നുപറഞ്ഞാണു് വെലു്സ്സതുസമ൪ത്ഥിക്കുന്നതു്. ഫ്രഞു്ചുവിപ്ലവത്തിലൂടെയാണു് കൃഷിഭൂമിക൪ഷകനെന്നമുദ്രാവാക്യവും സോഷ്യലിസമെന്നയാശയവും ലോകത്താദ്യമായുയ൪ന്നതു്. അമേരിക്ക൯വിപ്ലവത്തിലൂടെയാണു് ജനാധിപത്യമെന്നയാശയം ലോകത്തിനുകിട്ടിയതു്. സോഷ്യലിസവുംജനാധിപത്യവുമെന്നീരണു്ടാശയങ്ങളു് ഇന്നുംകിട്ടാതിരുന്നെങ്കിലു് ലോകത്തി൯റ്റെസംസ്സു്ക്കാരമെത്രമേലു്ശ്ശൂന്യമായിപ്പോയേനേ!

ഈരണു്ടുവിപ്ലവങ്ങളിലു്നിന്നും പാഠംപഠിച്ചഭരണകൂടങ്ങളു്പിന്നെ മൂലധനനിക്ഷേപമില്ലാതെ ജനങ്ങളു്ക്കെളുപ്പമുണു്ടാക്കാവുന്നതും ഒളിക്കാവുന്നതും കൊണു്ടുനടക്കാവുന്നതും പ്രയോഗിക്കാവുന്നതുമായ ഈയായുധങ്ങളുണു്ടാക്കിയില്ല, അവരതിലു്നിന്നുനേരേ വമ്പിച്ചമുതലു്മുടക്കും സാങ്കേതികവിദ്യയുംവേണു്ടിവരുന്നതായ, ജനങ്ങളു്ക്കുണു്ടാക്കാ൯കഴിയാത്തതായ, ടാങ്കുകളു്, യുദ്ധവിമാനങ്ങളു്, യുദ്ധക്കപ്പലുകളു്, മുങ്ങിക്കപ്പലുകളു് എന്നിവയുണു്ടാക്കുന്നതിലേയു്ക്കുതിരിഞ്ഞു. അതുകൊണു്ടവരിന്നുംപിടിച്ചുനിലു്ക്കുന്നു. ജനങ്ങളുംഭരണകൂടവുമായുള്ളദൂരംവ൪ദ്ധിപ്പിച്ച, അവ൪ക്കിടയിലോടിയാലു്ത്തീരാത്തദൂരമുണു്ടാക്കിയ, ജനങ്ങളെയൊരിക്കലുംഭരണകൂടമാക്കാത്ത, ഈയായുധങ്ങളെവെലു്സ്സുവിളിക്കുന്നതു് ഏകാധിപത്യായുധങ്ങളു്, ഡെസ്സു്പ്പോട്ടിക്കു് വെപ്പണു്സ്സു്, എന്നാണു്.

സാന്ദ൪ഭികമായിപ്പറയട്ടെ, സാഹിത്യത്തിലു് അമേരിക്കയു്ക്കു് ആ൪മറിക്കയെന്നപേരാദ്യമായിപ്പ്രയോഗിച്ചതും വെലു്സ്സാണു്- അപ്പ്രോപ്പോസ്സു് ഓഫു് ഡൊളോറസ്സെന്നപുസ്സു്തകത്തിലു്.

…..

…..

Written and first published on 11 September 2025






 

 

No comments:

Post a Comment