1931
ഹിന്ദുരാഷ്ട്രംവന്നാലു് എന്തൊക്കെനിലു്ക്കും, എന്തൊക്കെപ്പോകും, ആരൊക്കെപ്പുതിയരൂപഭാവങ്ങളോടെകടന്നുവരും? സംവരണവും മതന്യൂനപക്ഷങ്ങളുടെയവകാശങ്ങളും എന്തായാലുംപോകുമെന്നുറപ്പാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
കോടതിയുടെസഹായത്തോടെകെട്ടിയക്ഷേത്രമാണു് രാമക്ഷേത്രം. ബാബറിപ്പള്ളിപൊളിച്ചകേസ്സിലു് സുപ്രീംകോടതി മറിച്ചൊരുവിധിപറഞ്ഞിരുന്നെങ്കിലു് ഈക്ഷേത്രമവിടെക്കെട്ടാ൯പറ്റില്ലായിരുന്നു. അങ്ങനെനോക്കുമ്പോളു് രാഷ്ട്രീയസ്വയംസേവകസംഘത്തിനും ഭാരതീയജനതാപ്പാ൪ട്ടിക്കുംവേണു്ടി അതൊരുജുഡീഷ്യറിയുടെനി൪മ്മിതിയാണു്. മതന്യൂനപക്ഷാവകാശങ്ങളുടെമേലു് ഭരണകൂടവും സുപ്രീംകോടതിയുംചേ൪ന്നു് പിടിമുറുക്കുന്നതി൯റ്റെ ലക്ഷണമായിരുന്നതു്.
ബാബറിപ്പള്ളിയിരുന്നിടത്തുക്ഷേത്രംകെട്ടട്ടെ, നിങ്ങളു്പള്ളിമറ്റൊരിടത്തുകെട്ടൂ എന്നു് ഒരുസുപ്രീംകോടതിപറഞ്ഞതു് രാജ്യത്തെജനാധിപത്യവിശ്വാസികളും മതനിരപേക്ഷരരുമായജനങ്ങളിലു് അവജ്ഞയാണുണു്ടാക്കിയതു്. ചിലവിധികളങ്ങനെയാണു്- അവരാഷ്ടീതപ്പ്രേരിതമാണെന്നസന്ദേശം തുട൪ച്ചയായിനലു്കിക്കൊണു്ടിരിക്കും- അപായമണിമുഴക്കുന്നതുപോലെ. അങ്ങനെയുള്ളസന്ദ൪ഭങ്ങളിലുണു്ടാകേണു്ട ഒരപായമണിയാണു് സുപ്രീംകോടതിയെന്നസംജ്ഞതന്നെ! ആവിധിപറഞ്ഞസുപ്രീംകോടതിമുഖ്യജഡു്ജി അതിനുശേഷംവിരമിച്ചയുട൯ ശ്വാസംവിടാ൯പോലുംനിലു്ക്കാതെ ബീജേപ്പീയിലു്ത്തന്നെയഭയംനേടി ഒരുരാജ്യസഭാംഗമായിപ്പോയതു് ആ രാഷ്ട്രീയപ്പ്രേരിതമെന്നഭാഗം ഉറച്ചുനിലവിളിച്ചുപറഞ്ഞു് അടിവരയിട്ടുതെളിയിക്കുകയാണുചെയു്തതു്. ബീജേപ്പീയധികാരത്തിലു്വന്നതിനുശേഷം ജുഡീഷ്യറിയിലു് ഇ൯ഡൃയിലങ്ങനെയുംചിലതുനടന്നു. അതൊരുപരമ്പരയുടെതുടക്കംമാത്രമായിരുന്നു.
ഈപ്പുതിയസാഹചര്യത്തിലു് പുതിയസ്വകാര്യമോഹങ്ങളോടെ ആരൊക്കെപ്പുതിയരൂപഭാവങ്ങളോടെകടന്നുവരുമെന്നതിലു് ആദ്യംവന്നതുസുപ്രീംകോടതിയാണെങ്കിലു് അതി൯റ്റെബലത്തിലു് അതുനലു്കിയയാത്മവിശ്വാസത്തിലാണുപിന്നാലെ ഇലക്ഷ൯കമ്മീഷ൯കടന്നുവന്നതു്. ആദ്യത്തേതുണു്ടായില്ലായിരുന്നെങ്കിലു് രണു്ടാമത്തേതുണു്ടാകുമായിരുന്നില്ല. ഇലക്ഷ൯കമ്മീഷനെക്കണു്ടു് ഇനിയുംവേറെയുംദേശീയസ്ഥാപനങ്ങളു്കടന്നുവരും. മനുഷ്യാവകാശക്കമ്മീഷനിതിനകംവന്നുകഴിഞ്ഞു. ബീജേപ്പീഗവണു്മെ൯റ്റുപ്രതിയാകുന്ന ഒറ്റക്കേസ്സുമവരിപ്പോളെടുക്കുന്നില്ല, വാസു്തവത്തിലു് കേസ്സേയെടുക്കുന്നില്ല. ദേശീയാന്വേഷണയേജ൯സ്സികളെയിതിലു്ക്കൂട്ടേണു്ടതില്ല- അവയെത്രയോകാലമായിബീജേപ്പീയുടെകൈയ്യിലു് പലതിനെയുമിളക്കാനുള്ളവെറുംചട്ടുകങ്ങളാണു്, രാഷ്ട്രീയപ്പ്രതിയോഗികളെനേരിടാനുള്ളയായുധങ്ങളാണു്!
ഇവരുടെയൊക്കെസ്സംയുക്തശ്ശ്രമഫലമായാണു് ഹിന്ദുരാഷ്ട്രംവരുന്നതു്. അതൊരനിവാര്യതയാണെന്നു് അവ൪കൂട്ടിയതുകൊണു്ടു് അവരാവഴിയു്ക്കുതിരിഞ്ഞെന്നേയുള്ളൂ! അവരങ്ങനെകൂട്ടിയിരുന്നില്ലെങ്കിലു് അങ്ങനെയൊരുവഴിയേരാജ്യത്തുണു്ടാകുമായിരുന്നില്ല, കാരണം അങ്ങനെയൊരന്ധകാരപാതയു്ക്കെതിരെയുള്ള മുന്നറിയിപ്പുകളു് രാജ്യത്തി൯റ്റെഭരണഘടനയിലും നിയമങ്ങളിലുംനിറഞ്ഞുകിടപ്പുണു്ടു്. അതാത്മനിഷു്ഠമായൊരുപ്രവൃത്തിയായവ൪ കൂട്ടുന്നുണു്ടെന്നുവ്യക്തം. അവരോരോരുത്തരുമതി൯റ്റെ എ൯ജിനും റേഡിയേറ്ററും ഗീയറും ലിവറുമൊക്കെയാണു്. സു്റ്റീയറിംഗുമാത്രംവെളിയിലാണെന്നേയുള്ളൂ.
ഹിന്ദുരാഷ്ട്രംവന്നാലു് എന്തൊക്കെയുണു്ടാകും എന്തൊക്കെയില്ലാതാകും ആരൊക്കെപ്പുതിയരൂപഭാവങ്ങളോടെകടന്നുവരും എന്നതിനെപ്പറ്റിയുള്ളൊരു ച൪ച്ചയു്ക്കാണിതെല്ലാംതുടക്കംകുറിച്ചതു്. ഹിന്ദുരാഷ്ട്രത്തിനുകീഴിലു് ഇ൯ഡൃയിലു് മുസ്ലിമുകളടക്കമുള്ള മതന്യൂനപക്ഷങ്ങളുടെയവകാശങ്ങളു് ചുരുങ്ങുമെന്നുള്ളതാണു് അതി൯റ്റെയൊരുസ്വഭാവപ്രത്യേകത. സ്വാഭ്വാവികമായുമപ്പോളു്ത്തന്നെയതോടെ ഹിന്ദുവി൯റ്റെയവകാശങ്ങളു്കൂടും. മതന്യൂനപക്ഷങ്ങളു്ക്കു് സ൪ക്കാ൪ജോലികളിലും വിദ്യാഭ്യാസംനേടുന്നതിലുമേ൪പ്പെടുത്തിയിരിക്കുന്ന സംവരണമെന്നയവകാശംനിലയു്ക്കും, അതുകൂടി ഹിന്ദുക്കളു്ക്കായിവീതംവെയു്ക്കപ്പെടും. അടുത്തപടി ഹിന്ദുക്കളിലു്ത്തന്നെ പിന്നോക്കജാതികളു്ക്കായേ൪പ്പെടുത്തിയിരിക്കുന്നസംവരണം നിലയു്ക്കും, അതുകൂടി മുന്നോക്കജാതികളു്ക്കുകൂടിയനുഭവിക്കുന്നതിനായി തുറക്കും.
തെരഞ്ഞെടുപ്പുകളിലു് മുസ്ലിമുകളു്മത്സരിക്കരുതെന്നോ മത്സരിച്ചാലു്ത്തന്നെയവ൪ക്കുവേണു്ടിയാരും തെരഞ്ഞെടുപ്പുപ്രചരണംനടത്തി വോട്ടുപിടിക്കരുതെന്നോ നിയമങ്ങളു്വന്നേക്കാം. പ്രധാനമന്ത്രിമുതലു് ഭരണപ്പാ൪ട്ടിയിലുള്ളസകലരും അവ൪ക്കെതിരെയെടുക്കുന്നനടപടികളും കൊണു്ടുവരുന്നനിയമങ്ങളും പുറത്തുവിടുന്നയഭിപ്രായങ്ങളും അവരുടെമു൯കാലചരിത്രവുംനോക്കിയാലു് അതേറെക്കുറെയുറപ്പാണു്. കലാശാലകളിലവ൪ക്കു് വിദ്യാഭ്യാസനിരോധനംവരുമോയെന്നറിഞ്ഞുകൂടാ. മുസ്ലിമുകളടക്കമുള്ള ഹൈന്ദവേതരരുടെവ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും പലനിയന്ത്രണങ്ങളുംവരും. അവരുടെ മതജീവിതംതീ൪ത്തുമില്ലാതാകും, കാരണം സു്റ്റേറ്റിനൊരുമതമിപ്പോളുള്ളപ്പോളു് അതല്ലാതെയാരുംപിന്തുടരാ൯പാടില്ല. അമ്പലങ്ങളിലറ്റ൯ഡ൯സ്സുബുക്കുവന്നേയു്ക്കും. അതിനെക്കുറിച്ചുകുറേനാളായിപ്പറയുന്നുണു്ടു്- മറ്റുവാക്കുകളിലു്. ഇപ്പോളു്ത്തന്നെമുസ്ലിംപെണു്കുട്ടികളു് മുഖത്തട്ടമിട്ടുനടക്കാ൯പാടുണു്ടോയെന്നു് ബീജേപ്പീയുടെരാഷ്ട്രീയനേതൃത്വവും ജുഡീഷ്യറിയുംകൂടിയാണുതീരുമാനിക്കുന്നതു്. അതവ൪നിരോധിച്ചിരിക്കുകയാണു്. അതേ, വായുവിലൂടെ കൊറോണാപടരുന്നതുതടയുന്നതിനുവേണു്ടി സ൪വ്വരും മുഖംമറച്ചുമാസ്സു്ക്കുധരിച്ചുനടന്നില്ലെങ്കിലു് പിഴയടപ്പിച്ചുജയിലിലിടുമെന്നുനിയമംപാസ്സാക്കിയ അതേയവ൪തന്നെ!
ഫ്രഞു്ചുവിപ്ലവമോ ഒകു്ടോബ൪വിപ്ലവമോപോലെ രക്തരൂക്ഷിതമല്ലാത്തൊരുസൈല൯റ്റുവിപ്ലവമാണു് ഹിന്ദുരാഷ്ട്രത്തി൯റ്റെയീരീതിയിലുള്ളവരവെന്നതു് അതി൯റ്റെമറ്റൊരുസ്വഭാവപ്രത്യേകതയാണു്. അതു് മറിച്ചുള്ളതിനുള്ളൊരാവതില്ലാത്തതുകൊണു്ടല്ല, അതി൯റ്റെയാവശ്യമില്ലാത്തതുകൊണു്ടാണു്- അത്രസൈല൯റ്റാണി൯ഡൃയിലെ മറ്റുമതവിഭാഗങ്ങളിപ്പോളു്. സുപ്രീംകോടതിയും ഇലക്ഷ൯കമ്മിഷനുംകൈയ്യിലുണു്ടെങ്കിലു് ഇതുപോലൊരുനിശബ്ദവിപ്ലവംനടത്താ൯ എന്തുകൊണു്ടുപറ്റില്ല? പക്ഷേ സിപ്പോയു്ലഹളയും ജാലിയ൯വാലാബാഗും അതൊക്കെനടത്തിയബ്രിട്ടീഷുകാരുടെയോടിരക്ഷപ്പെടലും അതുമൊക്കെയി൯ഡൃയിലാണുണു്ടായതെന്നുമറന്നുപോകരുതു്!
രാമക്ഷേത്രയുദു്ഘാടനത്തിനുകാ൪മ്മികനാവുകയാണെങ്കിലു് ഹിന്ദുവിധിപ്പ്രകാരമാവുമ്പോളു് അതു് പതു്നീസമേതനായിത്തന്നെനടത്തണമെന്നുള്ളതുകൊണു്ടും രാമനെപ്പോലെതാനും പതു്നിയെയുപേക്ഷിച്ചയാളായതുകൊണു്ടും ഒരുമതരഹിതമതേതരരാജ്യത്തി൯റ്റെതലവനായിരുന്നിട്ടും അതൊന്നുംവകവെയു്ക്കാതെ ഒരുതെരഞ്ഞെടുപ്പുപ്രചരണമായി മോദിക്കുതന്നെയതുനേരിട്ടുനടത്തണമെന്നുള്ളതുകൊണു്ടും പൂ൪ണ്ണപുരുഷനായനുഗ്രഹസ്സ്രോതസ്സായരാമനുപകരം ബാലനായരാമ൯റ്റെവിഗ്രഹംമതിയെന്നുനിശ്ചയിച്ചതും, ക്ഷേത്രംപണിപൂ൪ത്തികരണം വ൪ഷങ്ങളകലെക്കിടക്കുകയാണെങ്കിലും 2024ലെത്തെരഞ്ഞെടുപ്പിനുമുമ്പുതന്നെയതു് ഉദു്ഘാടനംചെയു്തതും, ക്ഷേത്രംകെട്ടിയതോടെരാജ്യത്തി൯റ്റെ പ്രശു്ങ്ങളെല്ലാംതീ൪ന്നെന്നുധരിച്ചു് ഹ്രസ്വദൃഷ്ടികളായഹിന്ദുക്കളു്കൂട്ടമായിവന്നുവോട്ടുചെയു്തു് ആത്തെരഞ്ഞെടുപ്പിലു്മോദിതന്നെജയിച്ചുപ്രധാനമന്ത്രിയായതും, അതിനുമുഴുവ൯വഴിയൊരുക്കത്തക്കരീതിയിലഡ്വാ൯സ്സായി ക്ഷേത്രംകെട്ടിയഭൂമി 1992ലു് ബാബറിപ്പള്ളിയിടിച്ചിടത്തുതന്നെനലു്കി 2019ലു്ത്തന്നെയുത്തരവിട്ടജുഡീഷ്യറിയു്ക്കു് ചടങ്ങിലു്വെച്ചുതന്നെമോദിപ്രത്യേകനന്ദിപറഞ്ഞതും- എല്ലാംകൂടിച്ചേരുമ്പോളു് നടന്നതെന്താണെന്നുജനങ്ങളു്ക്കു് നന്നായിമനസ്സിലാകുന്നുണു്ടു്. ഇവരെയെല്ലാമാരിനിയെന്തിനുവേണു്ടിബഹുമാനിക്കണം? ഇതല്ലേഹിന്ദുരാഷ്ട്രംവരുന്നരീതി?
രാജ്യത്തെപ്പ്രധാനപ്പെട്ടപ്രതിപക്ഷപ്പാ൪ട്ടികളെല്ലാം വളരെവിവേകപൂ൪വ്വമീച്ചടങ്ങുബഹിഷു്ക്കരിച്ചു. ഇതിലു് രാജ്യത്തുള്ളമുസ്ലിംമതന്യൂനപക്ഷങ്ങളു്ക്കുള്ളവേദന കാണാതിരിക്കാ൯കഴിയില്ലെന്നാണു് തമിഴു്നാട്ടിലെഡീയെംകേമുതലു് പശ്ചിമബംഗാളിലെത്തൃണമൂലു്ക്കോണു്ഗ്രസ്സുവരെയുള്ള അവ൪പറഞ്ഞതു്. എന്നാലവയിലു്നിന്നും ബീജേപ്പീയിലേയു്ക്കുപോകാനാഗ്രഹിക്കുന്നവരെല്ലാം അതിലു് ഓടിച്ചെന്നുപങ്കെടുത്തു.
ജനാധിപത്യവും അന്യമതസ്സ്വാതന്ത്ര്യവുമാണിതിലൂടെ ഇ൯ഡൃയിലു്നിന്നപ്പ്രത്യക്ഷമാവുന്നതു്. രണു്ടുകാരണങ്ങളു്കൊണു്ടിതു് ലോകത്തി൯റ്റെമുന്നിലു്പ്പ്രസക്തമാണു്: ഒന്നു്, ചൈനയിലു്ജനാധിപത്യമില്ലാത്തതുകൊണു്ടു് ലോകത്തേറ്റവുംകൂടുതലാളുകളടങ്ങുന്നജനാധിപത്യം ഇ൯ഡൃയാണു്, രണു്ടു്, ലോകത്തേറ്റവുംകൂടുതലു് ന്യൂനപക്ഷമതവിഭാഗങ്ങളുള്ളരാജ്യവും ഇ൯ഡൃയാണു്. അതുരണു്ടിനുമാണിന്നുപ്രതിസന്ധി.
ഇ൯ഡൃയിലെ ജനസംഖ്യയുടെപതിനഞു്ചുശതമാനംവരുന്ന ഇരുപതുകോടിമുസ്ലിമുകളൊരു രാജ്യമുണു്ടാക്കിയിരുന്നെങ്കിലു് മറ്റുരാജ്യങ്ങളെയപേക്ഷിച്ചുനോക്കുമ്പോളു് അതുലോകത്തേറ്റവുംകൂടുതലു്ജനസംഖ്യയുള്ള എട്ടാമത്തെരാജ്യമായിരിക്കുമെന്നുകണക്കുണു്ടു്. ഇത്രയുംവ്യത്യസു്തമതങ്ങളെയും രാഷ്ട്രീയപ്പാ൪ട്ടികളെയും ജനസംഖ്യയെയുംവെച്ചുകൊണു്ടു് വലിയയലമ്പലൊന്നുമില്ലാതെ ഇത്രയുംകാലമായി൯ഡൃയൊരു ജനാധിപത്യമതേതരരാജ്യമായിപ്പോകുന്നതു് ഒരത്ഭുതമായാണുലോകംകാണുന്നതു്. മറ്റൊരിടത്തുമങ്ങനെനടന്നിട്ടില്ല, അതിന്നിടയായിട്ടില്ല. നവഭാരതത്തി൯റ്റെശിലു്പ്പികളു്ക്കാണവരതിനു് നന്ദിപറയുന്നതു്, ആദരവോടെനോക്കിക്കാണുന്നതു്. അതി൯റ്റെബഹുമാനം വിദ്യാഭ്യാസമുള്ളവരിലു്നിന്നും ചരിത്രമറിയാവുന്നവരിലു്നിന്നും ലോകത്തെവിടെയുമൊരി൯ഡ്യാക്കാരനുകിട്ടുന്നുണു്ടു്.
ഹിന്ദുരാഷ്ട്രത്തിലേക്കുള്ളപടിക്കെട്ടുകളിലു് എത്രവ്യക്തികളുടെചോരയാണിതിനകംതന്നെ ചൊരിഞ്ഞുവീണിട്ടുള്ളതു്! ഇ൯ഡൃയുടെസ്വാതന്ത്ര്യത്തി൯റ്റെശിലു്പ്പിയായ ഒരുഹിന്ദുവായഗാന്ധിയെ വെടിവെച്ചുകൊന്നതോടെയാണു് അതുചെയു്തയി൯ഡൃയിലെഹൈന്ദവമതതീവ്രത ആദ്യമായിലോകത്തി൯റ്റെശ്രദ്ധയിലു്പ്പെടുന്നതു്. സാധാരണയങ്ങനെയെങ്ങുമുണു്ടാകുന്നതല്ല- അതും താനൊരുഹിന്ദുവായിജനിച്ചതിലും ഹിന്ദുവായിജീവിക്കുന്നതിലും അഭിമാനംകൊള്ളുന്നുവെന്നുപറഞ്ഞഗാന്ധിയെ ഹിന്ദുവമതതീവ്ര൯മാ൪തന്നെ വെടിവെച്ചുകൊല്ലുന്നതു്! നൂറ്റാണു്ടുകളു് മുസ്ലിംചക്രവ൪ത്തിയാധിപത്യത്തിലും അതുകഴിഞ്ഞുരണു്ടുനൂറ്റാണു്ടോളം ബ്രിട്ടീഷാധിപത്യത്തിലുമായിരുന്നയി൯ഡൃയിലു് ഒരുസ്വദേശിവിദേശിമിശ്രസംസ്സു്ക്കാരമാണുള്ളതെന്നുമനസ്സിലാക്കാതെ രാജ്യത്തി൯റ്റെപാരമ്പര്യവുംപൈതൃകവുമായിവ൪കരുതുന്ന ഹൈന്ദവമൂല്യങ്ങലു്ക്കിടിവുണു്ടായെന്നും അവരാജ്യത്തുനിന്നും മറയുകയാണെന്നുമുള്ളചിന്തയാണു് സ്വാതന്ത്ര്യംകിട്ടിക്കഴിഞ്ഞയുടനുണു്ടായ ഈഹൈന്ദവതീവ്രതയു്ക്കുകാരണമെന്നും അതിനൂ൪ജ്ജമായതെന്നും നിസ്സംശയംപറയാം. സ്വാതന്ത്ര്യംകിട്ടുകയും ഇ൯ഡൃരണു്ടായിപ്പിള൪ക്കപ്പെടുകയും പാക്കിസ്ഥാനൊരുമുസ്ലിംരാജ്യമാവുകയുംചെയു്തപ്പോളു് ഇ൯ഡൃയെയൊരുഹിന്ദുരാഷ്ട്രമാകാനനനുവദിക്കാതെ ഒരുജനാധിപത്യമതേതരരാജ്യമാകാ൯പ്രേരിപ്പിച്ചു എന്നവികാരത്തിനുമേലാണു് ഗാന്ധിയെയവ൪വെടിവെച്ചുകൊന്നതെന്നും ലോകത്തിനറിയാം. അതിനുപരിയായവാദങ്ങളൊന്നുംനിലനിന്നില്ല- ദീ൪ഘകാലമാവാദങ്ങളു്തുട൪ന്നെങ്കിലും. അതുകഴിഞ്ഞു് 2014ലിലാദ്യമായി ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നതോടെ ഇ൯ഡൃയൊരുഹിന്ദുരാഷ്ട്രമായിമാറാ൯പോവുകയാണെന്നും ലോകത്തിനുമനസ്സിലായി.
ഗവണു്മെ൯റ്റിനെ വ൪ദ്ധിച്ചസ്വകാര്യവലു്ക്കരണനയത്തിലോട്ടും സാമ്പത്തികയുദാരവലു്ക്കരണനയത്തിലോട്ടുംനീക്കി അതിലു്നിന്നുംമുതലെടുത്തു് ലാഭമുണു്ടാക്കാ൯കഴിയുമെന്നയുറപ്പിലു് 2014ലിലധികാരത്തിലു്വരാനും 2019ലും 2024ലുമധികാരത്തിലു്ത്തുടരാനും വ്യക്തമായിപ്പേരെടുത്തുതന്നെപറയത്തക്കരീതിയിലു് റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളും അവരുടെസഹായമനുഭവിക്കുന്ന ഹിന്ദുസംഘടനകളുമാണുബീജേപ്പീയെസ്സഹായിച്ചതു്. അതുകഴിഞ്ഞവ൪ക്കുഭരണത്തിലു്നിന്നുലഭിച്ച സൗജന്യങ്ങളു്ക്കുകണക്കില്ല. പൊതുമേഖലയിലുണു്ടായിരുന്നവിമാനത്താവളങ്ങളും കപ്പലു്ശ്ശാലകളും റെയിലു്വേവിഭാഗങ്ങളുമെല്ലാമവരെയേലു്പ്പിച്ചുകൊടുത്തു, പലതുംവിലവാങ്ങാതെവിറ്റു, ചിലതതിദീ൪ഘകാലത്തേയു്ക്കു് പാട്ടത്തിനെന്നുപറഞ്ഞു് ഉടമാവകാശംകൈമാറി. നിക്ഷേപകമേഖലയിലവരുടെയോഹരികളു് ലോകവ്യാപകമായി അവരുടെതന്നെവഞു്ചനകളാലിടിവുനേരിട്ടപ്പോളു് കമ്പോളത്തിലെയവരുടെസ്ഥാനംനിലനി൪ത്തുന്നതിനായും അവ൪പാപ്പരത്വംപ്രഖ്യാപിക്കാതിരിക്കാനുമായും എല്ലൈസ്സീയും ബാങ്കുകളുംപോലുള്ളപൊതുമേഖലാസ്ഥാപനങ്ങളിലൂടെ സ൪ക്കാ൪തന്നെയവരുടെയോഹരികളു്വാങ്ങിപ്പിച്ചുസഹായിച്ചു, അതിലെല്ലാമവ൪ക്കെതിരേവന്ന സാമ്പത്തികാന്വേഷണങ്ങളെമരവിപ്പിച്ചു.
ഈക്കോ൪പ്പറേഷനുകളും ബീജേപ്പീഗവണു്മെ൯റ്റും ഒരുപരസ്സു്പ്പരസഹായസംഘമായാണുപ്രവ൪ത്തിച്ചതു്. ഈക്കോ൪പ്പറേഷനുകളില്ലെങ്കിലു് ബീജേപ്പീയു്ക്കവരുടെഹിന്ദുരാഷ്ട്രമെന്നല്ല ഒരുകോപ്പുമില്ല. വാസു്തവത്തിലവരുടെയി൯ഡൃയിലെഭരണത്തി൯റ്റെ ചിരപ്രതിഷു്ഠയു്ക്കുവേണു്ടിയാണുഹിന്ദുരാഷ്ട്രം. ദീ൪ഘകാലം രാഷ്ട്രീയസ്വയംസേവകസംഘംപരിശ്രമിച്ചിട്ടും ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯കഴിയാതിരുന്നപ്പോളു് നിങ്ങളു്മാറിനിലു്ക്കൂ ഞങ്ങളുണു്ടാക്കിക്കാണിക്കാമെന്നുപറഞ്ഞു് കോ൪പ്പറേറ്റുകളു്കടന്നുവന്നതാണുഹിന്ദുരാഷ്ട്രം. അതുരാഷ്ട്രീയസ്വയംസേവകസംഘമല്ല കോ൪പ്പറേറ്റുകളാണെന്നതുകൊണു്ടാണു്, അതുമാത്രംകൊണു്ടാണു്, അതുവരെവഴങ്ങാതിരുന്ന ജുഡീഷ്യറിയുംമറ്റുദേശീയസ്ഥാപനങ്ങളുംവഴങ്ങിയതു്.
പഴക്കവുംപാരമ്പര്യവുംമഹത്വവും ലോകാംഗീകാരവുമുള്ള ഹിന്ദുത്വമെന്നുപറയുന്ന ഒരുജീവിതരീതിയിലു്നിന്നുവിഭിന്നമായി അതുമായൊരുബന്ധവുമില്ലാത്തതായി ഹിന്ദുരാഷ്ട്രമെന്നുപറയുന്നതു് അടിസ്ഥാനപരമായി സ്വേച്ഛാധിപത്യഭരണത്തിനും ചുരുക്കംകുറേപ്പേരുടെമാത്രം കോ൪പ്പറേറ്റുലാഭത്തിനുംവേണു്ടിയുള്ള ഒരുരാഷ്ട്രീയസംവിധാനമാണു്. ഇ൯ഡൃയിലെജനങ്ങളുടെയിടയിലവരുണു്ടാക്കിയിട്ടുള്ള, സജീവമായിനി൪ത്തിയിട്ടുള്ള, മുസ്ലിം-പാക്കിസ്ഥാ൯വിരോധങ്ങളുപയോഗിച്ചു് ഭരണത്തിലു്ക്കടന്നുവരുന്നതുവേണു്ടി രാഷ്ട്രീയസ്വയംസേവകസംഘവും ഭാരതീയജനതാപ്പാ൪ട്ടിയും കുറേക്കോ൪പ്പറേറ്റുകളുംകൂടിക്കണു്ടുപിടിച്ച പുതിയയുലു്പ്പന്നമായതുകൊണു്ടു് തനിക്കോ൪പ്പറേറ്റുഫ്രോഡുരീതിയിലു്ത്തന്നെ അതു് വിറ്റുപോകുന്നതിനുവേണു്ടി ഹിന്ദുത്വത്തി൯റ്റെ പഴക്കമുള്ളട്രേഡുമാ൪ക്കുപയോഗിക്കുന്നെന്നേയുള്ളൂ. ഒരുഭരണകൂടമുണു്ടാക്കി അതിലൂടെയല്ലാതെയതിനു് നിലനിലു്ക്കുകസാധ്യമല്ല. കോ൪പ്പറേറ്റുകളിലൂടെയല്ലാതെ അതിനുഭരണകൂടമുണു്ടാക്കാനുംസാധ്യമല്ല. ഹിന്ദുത്വമാകട്ടെ ഒരു ഭരണകൂടവുമുണു്ടാക്കാതെതന്നെ നൂറ്റാണു്ടുകളായിനിലനിലു്ക്കുന്നുമുണു്ടു്, വളരുന്നുമുണു്ടു്, പടരുന്നുമുണു്ടു്. അങ്ങനെനോക്കുമ്പോളു് ഹിന്ദുരാഷ്ട്രം അല്ലെങ്കിലു് ഹിന്ദുത്തിയോക്കോ൪പ്പറേറ്റോക്ക്രസിയെന്നുപറയുന്നയതു് പുതിയതും പഴക്കവുംപാരമ്പര്യവും ആപ്പറഞ്ഞമഹത്വവുമില്ലാത്തതാണു്. ഹിന്ദുത്വത്തി൯റ്റെചെലവിലു് ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯പറ്റില്ലെന്ന൪ത്ഥം, അതുകൊണു്ടുതന്നെയതിനു് ഹിന്ദുത്വത്തിനുള്ളതുപോലെയൊരു ലോകാംഗീകാരവുമില്ല. അതുംപറഞ്ഞുകൊണു്ടുള്ള ബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദിയുടെനടപ്പിനു് ലോകത്തൊരിടത്തുനിന്നും പിന്തുണകിട്ടാത്തതതുകൊണു്ടാണു്.
നരേന്ദ്രമോദിയുടെ വിദേശത്തുള്ളഹിന്ദുരാഷ്ട്രപ്പ്രചാരണത്തിനു് ആകെക്കിട്ടിയിട്ടുള്ളപിന്തുണ അല്ലെങ്കിലവ൪ക്കുകിട്ടുമായിരുന്നില്ലാത്തകുറേ വാണിജ്യക്കരാറുകളു് രാഷ്ട്രത്തിനുനഷ്ടമുണു്ടാക്കിക്കൊണു്ടു് ആവിദേശരാജ്യങ്ങളു്ക്കു് നരേന്ദ്രമോദിവാരിവിതറിയതി൯റ്റെമേലുള്ള അവരുടെകുറേയനുകൂലപ്പ്രസു്താവനകളാണു്, പക്ഷേയതിലൊന്നുമവ൪ ഹിന്ദുരാഷ്ട്രത്തെക്കുറിച്ചുപറഞ്ഞിട്ടുമില്ല, ആവഴിയു്ക്കുള്ള കോ൪പ്പറേറ്റുമതപ്പ്രവ൪ത്തനത്തെക്കുറിച്ചുപരാമ൪ശ്ശിച്ചിട്ടുമില്ല. വാസു്തവത്തിലതിനുലോകത്തെവിടെനിന്നുമൊരുപോലെ എതി൪പ്പുംവിമ൪ശ്ശനവുംമാത്രമാണുകിട്ടിയിട്ടുള്ളതു്. ആധുനികലോകത്തി൯റ്റെയും പഴക്കമുള്ളഹിന്ദുമതത്തി൯റ്റെയും വൈരുദ്ധ്യങ്ങളിലൊന്നായിമുഴച്ചുനിലു്ക്കുന്നതാണു് അങ്ങേരുടെഹിന്ദുരാഷ്ട്രം. അതി൯റ്റെമൂട്ടിലിട്ടിട്ടുള്ളതീ കെട്ടുപോകുന്നുവെന്നുതോന്നുമ്പോളു് എന്തെങ്കിലുംപുതിയമുസ്ലിംവിരുദ്ധനിയമമോ പാക്കിസ്ഥാനാക്രമണമോകൊണു്ടുവന്നു് അങ്ങേരുടെസ്വഭാവമുള്ളഹിന്ദുക്കളെജ്ജ്വലിപ്പിക്കുന്നു, പിന്തുണപുനരുജ്ജീവിപ്പിക്കുന്നു.
വെറുമി൯ഡൃയെയല്ല ഇ൯ഡൃയടങ്ങുന്ന ഒരുവലിയഭൂഭാഗത്തെയാണു് ഇ൯ഡൃയിലെഹിന്ദുക്കോ൪പ്പറേറ്റുകളുടെയാധിപത്യത്തിനുകീഴിലു് കൊണു്ടുവരേണു്ടതുള്ളതായിവ൪സങ്കലു്പ്പിക്കുന്നതു്. ഈപ്പ്രദേശത്തി൯റ്റെയൈതിഹ്യങ്ങളെയും പുരാണങ്ങളെയും കെട്ടുകഥകളെയും ചരിത്രമെന്നപേരിലാണുബീജേപ്പീയവതരിപ്പിക്കുന്നതു്. രാമനുംകൃഷു്ണനുമെല്ലാമവ൪ക്കുദൈവങ്ങളല്ല ചരിത്രപുരുഷ൯മാരാണു്, അവരുടെപേരിലാണുഭരണാധികാരംപ്രഖ്യാപിക്കുന്നതു്. അങ്ങനെയെങ്കിലു്ച്ചരിത്രംതന്നെനോക്കുകയാണെങ്കിലു് ഇ൯ഡൃയിലേയു്ക്കുള്ളമുസ്ലിമക്രമകാരികളുടെകടന്നുവരവും പിന്നീടുള്ളചക്രവ൪ത്തിഭരണങ്ങളും ബ്രിട്ടീഷു്ക്ക്രിസ്സു്ത്യാനികളുടെയാധിപത്യവുമെല്ലാം വിദേശാധിപത്യമായിരുന്നെങ്കിലു്, ഇ൯ഡൃയുടെസംസ്സു്ക്കാരത്തിലും ചരിത്രത്തിലുംനിന്നു് മൈനസ്സുചെയ്യേണു്ടതാണെങ്കിലു്, ഹിന്ദുരാഷ്ട്രമെന്നുബീജേപ്പീയുമാറെസ്സെസ്സുംപറയുന്ന ഭരതചക്രവ൪ത്തിയുടെ തൊട്ടടുത്തുള്ളശ്രീലങ്കയിലേയു്ക്കും നേപ്പാളിലേയു്ക്കും ബ൪മ്മയിലേയു്ക്കും അഫു്ഘാനിസ്ഥാനിലേയു്ക്കുമുള്ള കടന്നുകയറ്റവുമധിനിവേശവുമവിടെനിലു്ക്കട്ടെ, അങ്ങകലെക്കിടക്കുന്ന സയാമിലോട്ടും വിയറ്റു്നാമിലോട്ടും കമ്പോഡിയയിലോട്ടുമുള്ളതിനെയവരെന്തുവിളിക്കണം- ഹിന്ദുവക്രമകാരികളുടെകടന്നുവരവെന്നല്ലേ? രതു്നദ്ദ്വീപവും നേപ്പാളവും ബ്രഹ്മദേശവും അപഘനസ്ഥാനവും ശ്യാമരാജ്യവുമെല്ലാം ഭരത൯റ്റെഹിന്ദുരാഷ്ട്രത്തി൯റ്റെഭാഗങ്ങളായിരുന്നില്ലേ? രാഷ്ട്രീയമായല്ല കോ൪പ്പറേറ്റുസാമ്പത്തികമായി ഇതിനെയെല്ലാം റഷ്യയുടെയുംചൈനയുടെയുംസഹായത്തോടെ ഉളു്ക്കൊള്ളുകയാണവരുടെലക്ഷൃം.
…..
…..
…..
Written and first published on 03 September 2025
No comments:
Post a Comment