Monday, 1 September 2025

1928. ജനങ്ങളു്കഷ്ടപ്പെടുന്നതു് ദൈവാനുഗ്രഹമില്ലാത്തതുകൊണു്ടും പാപംകാരണവുമാണെന്നുപറയാ൯ ബീജേപ്പീയിലെഭരണാധികാരികളു് കാത്തിരിക്കുകയായിരുന്നു. ആച്ചടങ്ങുനടത്തിയ പ്രധാനമന്ത്രിമോദിയെക്കണു്ടിട്ടു് ലോകത്തുവീഴുന്നവെളിച്ചമടച്ചുവെച്ചു് അതി൯റ്റെവികാസംതടഞ്ഞ ഇരുണു്ടമധ്യകാലയുഗത്തിലെ പുരോഹിതനെപ്പോലുണു്ടു്!

1928

ജനങ്ങളു്കഷ്ടപ്പെടുന്നതു് ദൈവാനുഗ്രഹമില്ലാത്തതുകൊണു്ടും പാപംകാരണവുമാണെന്നുപറയാ൯ ബീജേപ്പീയിലെഭരണാധികാരികളു് കാത്തിരിക്കുകയായിരുന്നു. ആച്ചടങ്ങുനടത്തിയ പ്രധാനമന്ത്രിമോദിയെക്കണു്ടിട്ടു് ലോകത്തുവീഴുന്നവെളിച്ചമടച്ചുവെച്ചു് അതി൯റ്റെവികാസംതടഞ്ഞ ഇരുണു്ടമധ്യകാലയുഗത്തിലെ പുരോഹിതനെപ്പോലുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഭരണകൂടവും ഹിന്ദുമതവും മാധ്യമങ്ങളുമെല്ലാംകൂടിക്കുഴയുന്ന ഇ൯ഡൃയിലെയാദ്യസംഗമമായിരുന്നു ഉത്ത൪പ്പ്രദേശ്ശിലെ അയോധ്യയിലെ രാമക്ഷേത്രയുദു്ഘാടനം. അതിനുമുമ്പു് അങ്ങനെയൊന്നുണു്ടായിട്ടില്ല, അങ്ങനെചേരുന്നതിലു് എല്ലാവ൪ക്കുംലജ്ജയുണു്ടായിരുന്നു, പ്രത്യേകിച്ചും ഭരണകൂടത്തിനും മാധ്യമങ്ങളു്ക്കും- അതുമതത്തിനുവിട്ടുകൊടുത്തിരുന്നു. ഇവിടെ പ്രധാനമന്ത്രിതന്നെപോയി പൂജാരിയുടെവേഷമണിഞ്ഞു് ഉദു്ഘാടനംചെയു്തു. പ്രധാനമന്ത്രി രാമനെ ഇ൯ഡൃയുടെയാത്മാവായിവിശേഷിപ്പിച്ചു. അപ്പോളു്ശ്ശരീരമോ? അതാരു്? രാമാവതാരമെടുത്തമഹാവിഷു്ണു പ്രപഞു്ചസംരക്ഷകനല്ലേ? അതോ ഇ൯ഡൃയുടെമാത്രമാത്മാവോ? കാര്യമറിയാതെ ദേവപ്പ്രപഞു്ചത്തി൯റ്റെജ്യോഗ്രഫിയിലു്ക്കടന്നുകയറിനടത്തിയ അക്രമമല്ലേയിതു്? എന്നിട്ടുമെങ്ങനെപ്രധാനമന്ത്രി പൂജാരിവേഷംകെട്ടി? ആച്ചടങ്ങുനടത്തിയ പ്രധാനമന്ത്രിമോദിയെക്കണു്ടിട്ടു് ലോകത്തുവീഴുന്നവെളിച്ചമടച്ചുവെച്ചു് അതി൯റ്റെവികാസംതടഞ്ഞ ഇരുണു്ടമധ്യകാലയുഗത്തിലെ പുരോഹിതനെപ്പോലുണു്ടു്! പലസംസ്ഥാനങ്ങളുമന്നവധിപ്രഖ്യാപിച്ചു. നാളെയിനിയിങ്ങനെയുണു്ടാകാ൯പോകുന്നതു് ഉത്ത൪പ്പ്രദേശ്ശിനൊരു വരുമാനയൂറ്റുവസു്തുകൊടുത്തുകഴിഞ്ഞതുകൊണു്ടു് അടുത്തുഗുജറാത്തിനോഹരിയാനയു്ക്കോ അവരുടെവരുമാനയൂറ്റുവസു്തുവായി ഒരുകൃഷു്ണക്ഷേത്രംകെട്ടി ഉദു്ഘാടനംചെയു്തുകൊടുക്കുമ്പോഴാണു്. അതിനുള്ളനടപടികളാരംഭിച്ചുകഴിഞ്ഞു.

ലോകത്തിനുവെളിച്ചവും തണുത്തസമൂഹത്തിനുചൂടുമാകേണു്ടഹിന്ദുമതത്തി൯റ്റെ, ലോകത്തി൯റ്റെയാദരവുണ൪ത്തിയ ആജീവിതരീതിയുടെ, ഉണ൪വ്വോ നവോത്ഥാനമോ പുരോഗമനമോ ഒന്നുമല്ല അവിടെക്കണു്ടതു്. അവിടെക്കണു്ടവഴിയേമുന്നോട്ടുപോവുകയാണെങ്കിലു് ഒടുവിലു്ലോകമെവിടെയെത്തും? ഇത്രയുംകാലമിത്രയുംലക്ഷംമൈലുകളു് ഇ൯ഡൃയടങ്ങുന്നമനുഷ്യസമൂഹം സു്പ്പേയു്സ്സിലൂടെസഞു്ചരിച്ചിട്ടും കൂട്ടിമുട്ടാത്തയൊന്നിനെയല്ലേ കണു്ടെത്തിയെന്നുപറഞ്ഞുപ്രധാനമന്ത്രി ഒരുശിലയെക്കാണിച്ചു് സമൂഹത്തി൯റ്റെമുന്നിലവതരിപ്പിച്ചതു്, അതും ശാസു്ത്രാഭിമുഖമായ ലോകംമുഴുവ൯കാണു്കേ? ഐയ്യെസ്സാറോയിലെയന്ധവിശ്വാസികളതിനു് സന്നിഹിതരായിസ്സാക്ഷൃംവഹിച്ചുവെന്നു്പറഞ്ഞിട്ടുകാര്യമുണു്ടോ?

ഒരുക്ഷേത്രോദു്ഘാടനത്തിനു് രാജ്യത്തെമു൯നിരയിലുള്ള സിനിമായാ൪ട്ടിസ്സു്റ്റുകളും കായികയാ൪ട്ടിസ്സു്റ്റുകളും വ്യവസായികളും ബിസിനസ്സുകാരും വിവിധരാഷ്ട്രീയപ്പാ൪ട്ടിനേതാക്കളും പാ൪ലമെ൯റ്റു-നിയമസഭായംഗങ്ങളും മന്ത്രിമാരുമുദ്യോഗസ്ഥ൯മാരും പ്രധാനമന്ത്രിയുമൊക്കെയൊത്തുകൂടുന്നതു്, അതുംകാഴു്ച്ചക്കാരായല്ല പരിക൪മ്മികളായി ഒത്തുകൂടുന്നതു്, അതും ആത്മീയോണ൪വ്വിനോ കാഴു്ച്ചകാണാനോ കൗതുകത്താലു് സ്വന്തംപണമുടക്കി സഞു്ചാരികളായല്ല ക്ഷണിക്കപ്പെട്ടുവിളിക്കപ്പെട്ടു് ചെന്നുചേരുന്നതു്, ആദ്യമായാണു്. അതൊരുനല്ലലക്ഷണമല്ല, ഭൗതികത്തിനെ ആത്മീയത്തിനുകീഴു്പ്പെടുത്തുന്നതാണതു്, ജനങ്ങളുടെസന്തോഷമല്ല, ദുഃഖമാണുദൈവനിശ്ചിതമെന്നുപറഞ്ഞതിനെയതു് നിസ്സാരവലു്ക്കരിക്കും, ഭരണാധികാരികളു് ജനക്ഷേമംതൃണവലു്ക്കരിച്ചതിനതൊരു ഒഴിവുകഴിവാകും, ദൈവാനുഗ്രഹമില്ലാത്തതുകൊണു്ടും പാപംകാരണവുമാണുജനങ്ങളു്കഷ്ടപ്പെടുന്നതെന്നു് ഭരണാധികാരികളു്ക്കുപറഞ്ഞൊഴിയാ൯കാരണമാകും.

ഔദ്യോഗികമായിപ്പ്രഖ്യാപിച്ചില്ലെങ്കിലും ജനാധിപത്യമതേതരറിപ്പബ്ലിക്കിലു്നിന്നും ഇ൯ഡൃയൊരു ഹിന്ദുമതാധിപത്യരാജ്യമായിമാറ്റപ്പെട്ടതി൯റ്റെ ലക്ഷണങ്ങളാണിവയെന്നാണുവന്നിട്ടുള്ളവിമ൪ശ്ശനം. ഇതി൯റ്റെമറ്റൊരുപേരാണു് ഹിന്ദുരാഷ്ട്രം. ഭരണംനടത്തുന്നഭാരതീയജനതാപ്പാ൪ട്ടി, അതിനെജനിപ്പിച്ച രാഷ്ട്രീയസ്വയംസേവകസംഘം, അതിനെരണു്ടിനെയുംവള൪ത്തുന്ന നിരവധിഹിന്ദുസംഘടനകളു് എന്നിവയിലെ പാ൪ലമെ൯റ്റംഗങ്ങളും നിയമസഭാംഗങ്ങളുംപോലുമായയംഗങ്ങളും നേതാക്കളും ഹിന്ദുരാഷ്ട്രംവേണമെന്നു് കുറെനാളായിപ്പറയുകയുമാണു്. ആരാണവ൪ക്കിതുകൊടുക്കേണു്ടതു്? അവ൪സ്വന്തമായിനി൪മ്മിക്കുകയാണു്, ഭരണഘടനയിലു്പ്പ്രകടമായൊരുമാറ്റവുംവരുത്താതെ അതിലെവകുപ്പുകളു്നി൪ജ്ജീവമാക്കി, ആ ഓരോനടപടിക്കും സുപ്രീംകോടതിയുടെവരെയനുമതിനേടി, അവരതുസ്വയംനടപ്പാക്കിക്കൊണു്ടിരിക്കുകയാണു്! മതേതരത്വംപോയി ജനാധിപത്യവുംപോയി അതി൯റ്റെയൊടുവിലു് രാജ്യത്തി൯റ്റെ റിപ്പബ്ലിക്ക൯പദവിയു്ക്കെന്തുസംഭവിക്കുമെന്നതു് വ്യക്തമായിവിശകലനംചെയ്യപ്പെട്ടിട്ടില്ല, കാരണം ഹിന്ദുരാഷ്ട്രമെന്നുനി൪വ്വചിക്കപ്പെട്ടിട്ടുള്ള ഭാരതീയഹിന്ദുസങ്കലു്പ്പങ്ങളിലു് ഭരണത്തെസ്സംബന്ധിച്ചു് ചക്രവ൪ത്തിഭരണമല്ലാതെ റിപ്പബ്ലിക്ക൯സങ്കലു്പ്പങ്ങളൊന്നുമില്ല. ഇനിയതിനകത്തവയുണു്ടാകണമെങ്കിലു് ആധുനികകാലത്തിനൊത്തുമാറണം. അങ്ങനെമാറിയിട്ടുമില്ല.

…..

…..

Written on 09 May 2025 and first published on 01 September 2025




 



 

No comments:

Post a Comment