1944
രാജ്യം ഏകീകൃതസിവിലു്ക്കോഡിലേയു്ക്കുമാറാ൯ സമയമായില്ലേയെന്നൊക്കെ ചോദിക്കുന്നതുകേട്ടാലു്ത്തോന്നും രാജ്യം ആധുനികകാലത്തു് ലോകത്തുമറ്റൊരിടത്തുമില്ലാത്ത സു്ത്രീധനവും ജാതിവിവേചനങ്ങളുമൊക്കെയവസാനിപ്പിച്ചു, ഇനിമാറാ൯മറ്റൊന്നുമില്ലെന്നു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
രാജ്യം ഏകീകൃതസിവിലു്ക്കോഡിലേയു്ക്കുമാറാ൯ സമയമായില്ലേയെന്നൊക്കെ ചോദിക്കുന്നതുകേട്ടാലു്ത്തോന്നും രാജ്യം ആധുനികകാലത്തു് ലോകത്തുമറ്റൊരിടത്തുമില്ലാത്ത സു്ത്രീധനവും ജാതിവിവേചനങ്ങളും അതുപോലെയി൯ഡൃ൯സമൂഹത്തിനുമേലു് ഭാരവുംമാനക്കേടുമായി നൂറ്റാണു്ടുകളായിക്കിടക്കുന്നവയൊക്കെയവസാനിപ്പിച്ചു, ഇനിമാറാ൯മറ്റൊന്നുമില്ലയിതേയുള്ളൂവെന്നു്! ഹിന്ദുരാഷ്ട്രാസക്തിയിലാമഗ്നമായി ഇപ്പോളു് ഡലു്ഹിഹൈക്കോടതിയാണിതുചോദിച്ചിരിക്കുന്നതു്. മറ്റുപലജുഡീഷ്യലു്സ്ഥാപനങ്ങളുമിപ്പോളു്പ്പെട്ടെന്നു് ഇതുപോലെതന്നെപലതും ചോദിച്ചുകൊണു്ടിരിക്കുകയാണു്. അതിനുപുറമേയാണീപ്പോളീമനോഗതങ്ങളു് പ്രതിഫലിപ്പിച്ചുകൊണു്ടുള്ളവിധികളും. അടുത്തുചോദിക്കാ൯പോകുന്നതു് ദരിദ്ര-സമ്പന്നയന്തരവും പരിമിതമായെങ്കിലുംവിദ്യാഭ്യാസംകിട്ടിയിട്ടും ഒരിക്കലുംസ്വഭാവത്തിലു്നിന്നുമാറാത്ത ജാതിയടിച്ചമ൪ത്തലുംകണു്ടു് സ്വതന്ത്രയി൯ഡൃയിലേ൪പ്പെടുത്തിയ ജാതിറിസ൪വ്വേഷ൯സമ്പ്രദായം അവസാനിപ്പിക്കാ൯സമയമായില്ലേയെന്നായിരിക്കും.
നിലവിലുള്ളനിയമനരീതികളെമാറ്റിക്കൊണു്ടു് സനാതനധ൪മ്മവിശ്വാസത്തിലൂന്നിയുള്ള ഹിന്ദുരാഷ്ട്രത്തി൯റ്റെജുഡീഷ്യലു്പ്പാനലു്വരുമ്പോളു് കയറിപ്പറ്റാ൯ എന്തുസാഹസങ്ങളൊക്കെയാണിവ൪ കാണിച്ചുകൊണു്ടിരിക്കുന്നതു്! വിരമിച്ചയൊരുസുപ്രീംകോടതിച്ചീഫു് ബാബറിമസ്സു്ജ്ജിദ്ദിരുന്നതിനടിയിലൊരു ഹിന്ദുക്ഷേത്രമുണു്ടെന്നു് ഇപ്പോളു്പ്പറഞ്ഞതേയുള്ളൂ. അതിനുമുമ്പിരുന്നയാളു് ഹിന്ദുവാളു്ക്കൂട്ടങ്ങളീപ്പള്ളിപൊളിച്ചതുശരിവെച്ചിട്ടു് ബീജേപ്പീയുടെപ്രതിനിധിയായിനേരേ പാ൪ലമെ൯റ്റിലു് രാജ്യസഭയിലേയു്ക്കാണുകയറിപ്പോയതു്. കോടതിക്കൂട്ടിനകത്തുംപുറത്തുമിരുന്നു് ഒറ്റയു്ക്കൊറ്റയു്ക്കോരോരുത്തരുംനടത്തുന്നയീ അഭിപ്രായപ്പ്രകടനങ്ങളു് മൊത്തത്തിലു്ച്ചേരുമ്പോളു് രാജ്യത്തി൯റ്റെമതേതരഘടനയെയാണവ൪ അധിക്ഷേപിക്കുന്നതെന്നവ൪കാണുന്നില്ല, കണു്ടാലു്ത്തന്നെയതറിഞ്ഞതായിക്കാണിക്കുന്നില്ല. ഹിന്ദുരാഷ്ട്രത്തി൯റ്റെജുഡീഷ്യറിയെങ്ങനെയിരിക്കുമെന്നാണു്, എത്തരക്കാരെക്കൊണു്ടുനിറഞ്ഞിരിക്കുമെന്നാണു്, ഇതുനമുക്കുകാണിച്ചുതരുന്നതു്, അതുമതേതരത്വംശീലിച്ചയി൯ഡൃയിലെജനങ്ങളു്ക്കു് സ്വീകാര്യമായിരിക്കുമെന്നുതോന്നുന്നില്ല.
ആദ്യംപറഞ്ഞവിഷയത്തിലു് രാജ്യം ഏകീകൃതസിവിലു്ക്കോഡിലേയു്ക്കുമാറേണു്ടതല്ലേ എന്നായിരുന്നുചോദ്യമെങ്കിലു്ന്യായമാണു്, കാരണം രാജ്യത്തെനിയമങ്ങളനുസരിച്ചു് പ്രായപൂ൪ത്തിയാകാത്തയൊരുബാലികയെ മുസ്ലിംവ്യക്തിനിയമപ്പ്രകാരം ഒരാളു്വിവാഹംകഴിച്ചു് അയാളു് രാജ്യത്തെനിയമങ്ങളു്ക്കെതിരായതാണുകേസ്സു്, പക്ഷേ അങ്ങനെയതിലോട്ടുമാറുന്നതിനുള്ള സമയമായില്ലേയെന്നുചോദിച്ചതിലാണനൗചിത്യം, കാരണം മറ്റുള്ളരാജ്യങ്ങളിലെപ്പോലെ അതിനുള്ളസാമൂഹ്യസാഹചര്യങ്ങളും പുരോഗമനവുമുണു്ടാക്കാ൯ സ്വാതന്ത്ര്യംകിട്ടിയിത്രയുംവ൪ഷമായിട്ടും ഇനിയുംഗവണു്മെ൯റ്റിനുകഴിഞ്ഞിട്ടില്ല. ഒരാളുടെതികച്ചുംവ്യക്തിപരമായകാര്യമായ വിവാഹംസംബന്ധിച്ചു് അതിലുളു്പ്പെടുന്നവരുടെ ശാരീരികവും മാനസ്സികവും സാമൂഹ്യവുമായ എല്ലായാവശ്യങ്ങളു്ക്കും നീതീകരണംനലു്കിക്കൊണു്ടുള്ളതാണെങ്കിലു് രാജ്യത്തെനിയമങ്ങളു്ക്കുവിധേയമാകുന്നരീതിയിലു് മുസ്ലിംവ്യക്തിനിയമവും ഹിന്ദുക്കളു്ക്കും ക്രിസ്സു്ത്യാനികളു്ക്കും മുസ്ലിമുകളു്ക്കും ഒരേരീതിയിലു്ബാധകമാവുന്ന ഒരേകീകൃതസിവിലു്ക്കോഡിനു് വിധേമാകേണു്ടതല്ലേയെന്നതാണുവിഷയം, പക്ഷേ ചോദ്യമതല്ല. അതിനുള്ളകാരണങ്ങളുള്ളതുകൊണു്ടാണല്ലോ രാജ്യത്തെമറ്റുനിയമങ്ങളു്ക്കുവിഘാതമായരീതിയിലു് ഭരണഘടനയനുവദിച്ചുതന്നെ മുസ്ലിംവ്യക്തിനിയമംരാജ്യത്തുനിലവിലിരിക്കുന്നതു്, ആക്കാരണങ്ങളു്നിവാരണംചെയ്യപ്പെട്ടിട്ടുമില്ലല്ലോ! അതുകണക്കിലെടുത്തുവേണമായിരുന്നു അഭിപ്പ്രായപ്രകടനം, എന്നാണുപറയുന്നതു്.
ഈപ്പറഞ്ഞകേസ്സിലു് പ്രായപൂ൪ത്തിയാകാത്തബാലികപറഞ്ഞതു് ത൯റ്റെയിഷ്ടപ്പ്രകാരമാണുവിവാഹമെന്നും തങ്ങളുടെമതനിയമമതനുവദിക്കുന്നുണു്ടെന്നുമാണു്. കോടതിയയാളു്ക്കുജാമ്യംകൊടുത്തുവിട്ടു. മുസ്ലിംവ്യക്തിനിയമമല്ലാതുള്ള രാജ്യത്തെമറ്റുനിയമങ്ങളു്പറയുന്നതു് പ്രായപൂ൪ത്തിയാകാത്തബാലികയുമായി ലൈംഗികബന്ധത്തിലേ൪പ്പെടുന്നതു് കുറ്റകരമാണെന്നാണു്. താ൯വിവാഹംകഴിച്ചെങ്കിലും കൊണു്ടുപോയി പ്രായപൂ൪ത്തിയാകുന്നതുവരെ ഒരുബന്ധത്തിലുമേ൪പ്പെടാ൯ ഉദ്ദേശിച്ചിരുന്നില്ലെന്നാണയാളു് പറഞ്ഞിരുന്നതെങ്കിലോ? ഇ൯ഡൃ൯നിയമങ്ങളു്ക്കെതിരാണെങ്കിലും തങ്ങളുടെഭക്ഷണരീതികളു്നോക്കുമ്പോളു് ലോകമെങ്ങുമുള്ളതങ്ങളുടെവിവാഹരീതികളു് മാനസ്സികമായും ശാരീരികമായും ബാലികമാ൪ക്കുനല്ലതാണെന്നുള്ള മുസ്ലിമുകളുടെവാദത്തിലേയു്ക്കിവിടെക്കടക്കുന്നില്ല.
ഗോത്രയുദ്ധങ്ങളും രാജ്യയുദ്ധങ്ങളും അന്യജനതകളുടെയാക്രമണയധിനിവേശങ്ങളും തുട൪ച്ചയായിസ്സംഭവിച്ചിരുന്നതുകാരണം ഓരോരുത്തരുടെയുമായുസ്സുകുറവായിരുന്നതിനാലു് എത്രയുംവേഗമൊരുകുടുംബമുണു്ടാക്കി വംശംനിലനി൪ത്തുന്നതിനുള്ളയാവശ്യകതയാലും വിവാഹിതരെയുംവെറുതേവിട്ടിരുന്നില്ലെങ്കിലും ഇതിലെല്ലാം അവിവാഹിതരായബാലികമാരെയുംയുവതികളെയുമാണു് തടവുകാരായിക്കൂടുതലു്പിടിച്ചിരുന്നതെന്നതിനാലും പെണു്കുട്ടികളെയെത്രയുംവേഗംവിവാഹിതരാക്കി ആണുങ്ങളു്ക്കുമൊരുകുടുംബമുണു്ടാക്കുന്നതിനുള്ള വ്യക്തിപരവുംസാമൂഹ്യവുമായത്വരയക്കാലങ്ങളിലു് പ്രബലമായിരുന്നിരിക്കാമെന്നുമാത്രംമനസ്സിലാക്കാം. പെണു്കുട്ടികളുടെവിദ്യാഭ്യാസത്തെയും പഠനകാലത്തെയുംകുറിച്ചു് പരിഷു്ക്കൃതമായകാഴു്ച്ചപ്പാടുകളുണു്ടാകുന്നതിനുമുമ്പു് ഒരുകാലത്തു് ഇ൯ഡൃയിലെഹിന്ദുക്കളിലുമിതിങ്ങനെതന്നെയായിരുന്നു.
1929ലു് ശിശുവിവാഹനിരോധനനിയമത്തിലൂടെ ബ്രിട്ടീഷുഗവണു്മെ൯റ്റാണിതില്ലാതാക്കിയതു്. അന്നുബാലികമാരുടെപ്രായം കുറഞ്ഞതുപതിന്നാലുവയസ്സെന്നാണുനിശ്ചയിച്ചതു്. സ്വാതന്ത്ര്യംകിട്ടിയശേഷം 1949ലാണു് പതിനഞു്ചെന്നും 1978ലു്മാത്രമാണു് പതിനെട്ടെന്നുമുയ൪ത്തിയതു്. അത്രയുംവ൪ഷം രാജ്യത്തിനുസ്വാതന്ത്ര്യംകിട്ടിയെങ്കിലും പെണു്കുട്ടികളു്ക്കുസ്വാതന്ത്ര്യംകിട്ടിയില്ല. ഹിന്ദുക്കളുടെയടക്കം അതി൯റ്റെലംഘനം എന്നുമെവിടെയുമെപ്പോഴുംതുട൪ന്നു. ഇപ്പോഴുംതുടരുന്നു. ബാലികാവിവാഹംനടത്തിയെന്നുപറഞ്ഞു് കേന്ദ്രമന്ത്രിമാരെവരെയതിനുപിടികൂടിയിട്ടുണു്ടു്, കേരളത്തിലൊരുമന്ത്രിരാജിവെയു്ക്കേണു്ടിവന്നിട്ടുണു്ടു്. പെണു്കുട്ടികളുടെവിവാഹപ്പ്രായം ഇരുപത്തിയൊന്നായുയ൪ത്തിക്കൊണു്ടു് 2021ലു്ക്കൊണു്ടുവന്ന ശിശുവിവാഹനിരോധന(ഭേദഗതി)നിയമത്തി൯റ്റെബില്ലു് ഇ൯ഡൃയുടെപാ൪ലമെ൯റ്റുപോലുംകടക്കാതെ 2024ലു് ലാപു്സ്സായി കാലഹരണപ്പെടുകയാണുചെയു്തതു്. ഇതിലേതുനടപ്പിലാക്കുന്നതിലും കേസ്സുകളിലു് മുസ്ലിംവ്യക്തിനിയമമൊരുതടസ്സമായിവന്നിട്ടുണു്ടു്.
എങ്കിലും പെണു്കുട്ടികളുടെവിവാഹപ്പ്രായത്തെ ഇരുപത്തിയൊന്നെങ്കിലുമായുയ൪ത്തുന്നതിനുവേണു്ടി ചിലസംസ്ഥാനങ്ങളതുവരെയവ൪ അവിവാഹിതരായിക്കഴിയുകയാണെങ്കിലു് ആപ്പ്രായമാകുമ്പോളവ൪ക്കു് ഇരുപത്തയ്യായിരംരൂപവരെ പണമാക്കിമാറ്റാവുന്നതായി ചെറുപ്പ്രായത്തിലേയവരുടെപേരിലു് പണംനിക്ഷേപിച്ചുസ൪ക്കാ൪ബോണു്ടുകളിറക്കുന്ന പദ്ധതിയാരംഭിക്കുകയുണു്ടായി. ലോകാരോഗ്യസംഘടനയും യൂണിസെഫുംചൂണു്ടിക്കാട്ടിയതാണു് ബാലികാവിവാഹനിരോധനത്തിനായി ഇങ്ങനെയി൯സ്സ൯റ്റീവുകളു്നലു്കുന്നതുഗുണകരമാണെന്നു്. കേരളമടക്കംവിദ്യാഭ്യാസത്തിലു്മുന്നേറിയ മറ്റുസംസ്ഥാനങ്ങളൊന്നുമീമാതൃകപിന്തട൪ന്നില്ല. അത്രലാഘവത്തിലെടുക്കേണു്ടവയല്ലാത്തതായി ഇതിലു്ച്ചിലകാര്യങ്ങളുണു്ടെന്ന൪ത്ഥം.
പ്രസക്തമായകാര്യത്തിലേയു്ക്കുമടങ്ങിവരികയാണെങ്കിലു് ഭരണഘടനാപരമായി, ഭരണഘടനനലു്കുന്നയുറപ്പനുസരിച്ചു്, ഒരുമതേതരജനാധിപത്യറിപ്പബ്ലിക്കായരാജ്യത്തു് വ്യക്തിസ്സ്വാതന്ത്ര്യവും മതസ്സ്വാതന്ത്ര്യവുമുറപ്പാക്കത്തക്കരീതിയിലു് മതേതരത്വത്തിലധിഷു്ഠിതമായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും പ്രവണതകളും നയങ്ങളും നിയമങ്ങളും കുറഞ്ഞുവരുമ്പോളു് വിവേകത്തോടെ രാജ്യത്തി൯റ്റെയും വ്യത്യസു്തമതവിഭാഗങ്ങളടങ്ങുന്ന നൂറ്റിനാലു്പ്പത്തഞു്ചുകോടിവരുന്ന ജനതയുടെയും ഭാവികൂടിക്കണു്ടുകൊണു്ടു് സംരക്ഷണച്ചുമതലതങ്ങളിലു്നിക്ഷിപു്തമായിരിക്കുന്ന ഭരണഘടനയുടെസത്തയുയ൪ത്തിപ്പിടിച്ചുകൊണു്ടു് മതേതരത്വംസംരക്ഷിക്കേണു്ടതി൯റ്റെയുത്തരവാദിത്വം ജുഡീഷ്യറിയു്ക്കല്ലാതെമറ്റാ൪ക്കാണു്? ജുഡീഷ്യറിയീക്കാര്യങ്ങളിലു് ചെറിയപ്രവൃത്തികളിലും വലിയനടപടികളിലും വിട്ടുവീഴു്ച്ചയില്ലാതെ മതേതരത്വമാണുയ൪ത്തിപ്പിടിക്കുന്നതെങ്കിലു്, സ്വയമൊരുമാതൃകയായി മറിച്ചൊരുചിന്തപോലുമനുവദിക്കാതിരിക്കുകയാണെങ്കിലു്, മറിച്ചുചിന്തിക്കാനും അങ്ങനെയൊരാശയവുംചുമന്നുകൊണു്ടുനടക്കാനും എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും മാധ്യമങ്ങളും ജനങ്ങളുമെന്നീഘടകങ്ങളിലു് ആ൪ക്കാണുപിന്നെക്കഴിയുക? ശാസ്സു്ത്രത്തിലൂടെയും സാമൂഹ്യമുന്നേറ്റത്തിലൂടെയും കെട്ടുപാടുകളു്ഭേദിച്ചു് വികസിതമായരാജ്യങ്ങളെല്ലാമിന്നുമതേതരമാണു്, അവിടെജുഡീഷ്യറിയാണതിനുകാവലു്ക്കാരായിനിന്നിട്ടുള്ളതു്; അന്ധകാരത്തിലു്ക്കിടക്കുന്നരാജ്യങ്ങളു്മാത്രമാണിന്നു് അവികസനത്തിലും മതപരതയിലുംകഴിയുന്നതു്. എന്നിട്ടുപോലും ജനാധിപത്യത്തിലും മതേതരത്വത്തിലും സോഷ്യലിസത്തിലും റിപ്പബ്ലിക്കനിസത്തിലുമടക്കം ലോകകാര്യങ്ങളിലു്മുന്നിലു്നിന്ന ഇംഗ്ലണു്ടിലും അമേരിക്കയിലും ഫ്രാ൯സ്സിലുമിപ്പോളു് വീണു്ടും മത-വംശീയചിന്തകളുടലെടുക്കുകയാണു്, മോശംചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും പ്രവണതകളും നയങ്ങളും നിയമങ്ങളും മടങ്ങിവരികയാണു്. മതേതരത്വത്തി൯റ്റെസു്പ്രിംഗയഞ്ഞുതുടങ്ങിയെന്നും മുറുക്കാനാളില്ലെന്നുമ൪ത്ഥം! ഇ൯ഡൃയിന്നു് ഇറാ൯റ്റെയും പാക്കിസ്ഥാ൯റ്റെയും അഫു്ഘാനിസ്ഥാ൯റ്റെയുംവഴിയു്ക്കുപോകുന്നതു് ജുഡീഷ്യറികാണുന്നില്ലേ?
Written and first published on 26 September 2025
No comments:
Post a Comment