Tuesday, 9 September 2025

1933. ഭരണഘടനയിലെ ഓരോവകുപ്പും രാജ്യത്തുപാസ്സാക്കപ്പെട്ടിട്ടുള്ള ഓരോനിയമവുംകൊണു്ടു് എന്താണുദ്ദേശിച്ചിട്ടുള്ളതെന്നു് 2014വരെ ജുഡീഷ്യറിയു്ക്കൊരുസംശയവുമുണു്ടായിരുന്നില്ല. 2014ലു് വേറേതാലു്പ്പര്യംവന്നതുകൊണു്ടു് അതെല്ലാംപൊടുന്നനെയാരംഭിച്ചു!

1933

ഭരണഘടനയിലെ ഓരോവകുപ്പും രാജ്യത്തുപാസ്സാക്കപ്പെട്ടിട്ടുള്ള ഓരോനിയമവുംകൊണു്ടു് എന്താണുദ്ദേശിച്ചിട്ടുള്ളതെന്നു് 2014വരെ ജുഡീഷ്യറിയു്ക്കൊരുസംശയവുമുണു്ടായിരുന്നില്ല. 2014ലു് വേറേതാലു്പ്പര്യംവന്നതുകൊണു്ടു് അതെല്ലാംപൊടുന്നനെയാരംഭിച്ചു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ഭരണഘടനയിലെ ഓരോവകുപ്പും രാജ്യത്തുപാസ്സാക്കപ്പെട്ടിട്ടുള്ള ഓരോനിയമവുംകൊണു്ടു് എന്താണുദ്ദേശിച്ചിട്ടുള്ളതെന്നു് 2014വരെ ജുഡീഷ്യറിയു്ക്കൊരുസംശയവുമുണു്ടായിരുന്നില്ല. 2014ലു് വേറേതാലു്പ്പര്യംവന്നതുകൊണു്ടു് അതെല്ലാംപൊടുന്നനെയാരംഭിച്ചു. ആ വേറേതാലു്പ്പര്യമെന്നുപറയുന്നതു് ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നതുകൊണു്ടും അതി൯റ്റെപുറകിലു് രാജ്യത്തെയതിസമ്പന്നരായ കോ൪പ്പറേറ്റുകളുള്ളതുകൊണു്ടും ഹിന്ദുരാഷ്ട്രംസാദ്ധ്യമായേക്കാമെന്നയാഗ്രഹമാണു്. അതുസാദ്ധ്യമല്ലെന്നുതോന്നിച്ചിരുന്നകാലത്തവരൊതുങ്ങിക്കഴിഞ്ഞു, അതുസാധ്യമാണെന്നുവന്നപ്പോളവരുടെതനിനിറംപുറത്തുവന്നു. ഹിന്ദുരാഷ്ട്രമാഗ്രഹിക്കുന്നവരുടെയെണ്ണം രാഷ്ട്രീയത്തിലെന്നപോലെ ജുഡീഷ്യറിയിലും തുല്യമല്ലാതിരിക്കാ൯ എന്തുകാരണമാണുള്ളതു്? പക്ഷേയതു്....

ഒരുദാഹരണം ജമ്മു-കാഷു്മീരെന്നസംസ്ഥാനത്തിനു് രാജ്യത്തിനു് 1947ലു് സ്വാതന്ത്ര്യംകിട്ടുമ്പോഴത്തെ നാട്ടുരാജ്യങ്ങളുമായുള്ള ലയനയുടമ്പടിപ്പ്രകാരം പ്രത്യേപദവിയനുവദിച്ചുകൊണു്ടുള്ള ഭരണഘടനയിലെവകുപ്പുതന്നെ! 2014വരെ അതെന്തിനാണെന്നുസുപ്രീംകോടതിയു്ക്കറിയാമായിരുന്നു. ബീജേപ്പീയധികാരത്തിലു്വന്നതിനുശേഷം അവരുടെഹിന്ദുരാഷ്ട്രനി൪മ്മാണപരിപാടിയുടെയൊരു കാതലായഭാഗമായി 2019ലു് ആവകുപ്പിനെയവ൪റദ്ദുചെയു്തപ്പോളു് ആവകുപ്പി൯റ്റെസാംഗത്യത്തെക്കുറിച്ചുതന്നെ സുപ്രീംകോടതിയു്ക്കുസംശയമായി, അതുറദ്ദുചെയു്തതെന്തുകൊണു്ടുശരിവെച്ചുകൂടെന്നചോദ്യമായി!

രാജ്യത്തൊരുമതേതരജനാധിപത്യ റിപ്പബ്ലിക്ക൯ഭരണഘടനയിരിക്കുമ്പോളു് അതി൯റ്റെകീഴിലു്നിയമിക്കപ്പെട്ടസുപ്രീംകോടതി അതി൯റ്റെയുംമുകളിലു്ക്കയറിയിരുന്നു് അതിനെനള്ളിഫൈചെയു്തു് ഒരുഭരണരാഷ്ട്രീയപ്പാ൪ട്ടി ഹിന്ദുരാഷ്ട്രംസ്ഥാപിക്കാ൯ശ്രമിക്കുന്നതിനു് തടയിടാ൯നിയോഗിക്കപ്പെട്ട രാജ്യത്തെയേകയേജ൯സ്സിയാണു്, ഒരു മതേതരജനാധിപത്യറിപ്പബ്ലിക്ക൯ഭരണഘടനയനുവദിക്കാത്ത അങ്ങനെയൊരെണ്ണത്തിനെതിരേജാഗ്രതപാലിക്കാ൯ സ്വന്തംവിധികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ജനങ്ങളെപ്പഠിപ്പിക്കേണു്ടസ്ഥാപനമാണു്, അതിനെതിരേസ്വയംപുല൪ത്തുന്നജാഗ്രത ജനങ്ങളിലേയു്ക്കുകൂടിപ്പകരാ൯ വിധിക്കപ്പെട്ടവിളക്കുമരമാണു്. അവിടെനിന്നുവന്നിട്ടുള്ളവിധികളു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിലേയു്ക്കു് പടിപടിയായിനീങ്ങാ൯ ഭരണപ്പാ൪ട്ടിയെയെത്രയാണുസഹായിച്ചിട്ടുള്ളതു്, അതി൯റ്റെയെത്രയുദാഹരണങ്ങളാണുള്ളതു്!

മഹാരാഷ്ട്രയിലെ ഹിന്ദുത്തീവ്രസംഘടനയായ ശിവസേനയുടെചീഫായിരുന്ന ബാലു് താക്കറേ 1987 നവംബറിലൊരുതെരഞ്ഞെടുപ്പുസമയത്തു് ശിവസേനയുടെയൊരുസ്ഥാനാ൪ത്ഥിക്കുവേണു്ടി വോട്ടുചോദിച്ചുകൊണു്ടു് ഈതെരഞ്ഞെടുപ്പിലു്ഞങ്ങളു്പൊരുതുന്നതു് ഹിന്ദുയിസത്തി൯റ്റെസംരക്ഷണത്തിനുവേണു്ടിയാണെന്നും മുസ്ലിമുകളുടെവോട്ടുതങ്ങളു്ക്കുവേണു്ടെന്നും ഈരാജ്യംഹിന്ദുക്കളുടേതാണെന്നും അതെന്നുമങ്ങനെതന്നെയായിരിക്കുമെന്നൊരു പ്രസംഗംനടത്തി, ഈപ്പ്രസംഗംപലയിടത്തുമാവ൪ത്തിച്ചു. ഒരുതെരഞ്ഞെടുപ്പിലു് മതത്തി൯റ്റെപേരിലു്വോട്ടുതേടുന്നതു് തെരഞ്ഞെടുപ്പുകമ്മീഷനാലയോഗ്യരാക്കപ്പെടുന്നൊരുകുറ്റമാണു്. അങ്ങനെമതത്തി൯റ്റെപേരിലു് വോട്ടുചോദിച്ചെന്നും അതുജനപ്പ്രാതിനിധ്യനിയമത്തി൯റ്റെലംഘനമാണെന്നും അതുശിക്ഷാ൪ഹമാണെന്നുമായിരുന്നു ഇതിലുണു്ടായകേസ്സിലു് ബോംബെ ഹൈക്കോടതിയുടെവിധി. ഇതുമതത്തി൯റ്റെപേരിലു്വോട്ടുചോദിച്ചതല്ലെന്നും അതുശിക്ഷാ൪ഹമല്ലെന്നും ഹിന്ദുത്വത്തിനൊഴിവുണു്ടെന്നുമായിരുന്നു അപ്പീലിലു് സുപ്രീംകോടതിയുടെവിധി. ഈവിധിയോടു് ഹിന്ദുത്വമേധാവിത്വവാദികളല്ലാതെ ആരെങ്കിലുംയോജിക്കുന്നുണു്ടോ? ഈജോലിചെയ്യാനാണോ സുപ്രീംകോടതിയെയേലു്പ്പിച്ചിരുന്നതു്? ഹൈക്കോടതിവിധിശരിവെയു്ക്കുകയാണു് സുപ്രീംകോടതിചെയ്യേണു്ടിയിരുന്നതെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! അത്രവ്യക്തമല്ലേനിയമം, ഇവിടെത്തെളിഞ്ഞകുറ്റം? അതുകൊണു്ടുമറ്റൊരുവഴിയുമില്ലാത്തതുകൊണു്ടു് ഹിന്ദുത്വത്തിനൊഴിവുണു്ടെന്നൊരു അവ്യക്തക്കണു്ടുപിടിത്തംനടത്തിയാണു് സുപ്രീംകോടതി ശിവസേനാരാഷ്ട്രീയത്തെരക്ഷിച്ചതു്. എന്തിലൊഴിവുണു്ടെന്നു്? അല്ലെങ്കിലു്പ്പക്ഷേപിന്നെങ്ങനെയാണു് മഹാരാഷ്ട്രാമതരാഷ്ട്രീയത്തെമുന്നോട്ടുകൊണു്ടുപോവുക? ബീജേപ്പീയുടെമുന്നണിയുടെ വലിയൊരുഘടകമായിരുന്നുശിവസേന. ഈയസുഖമിവ൪ക്കു് വളരെമുമ്പേതുടങ്ങിയതാണെന്നുസാരം.

ഇതു് ’കേസ്സുകളു്കേളു്ക്കുമ്പോളു് ജുഡീഷ്യറി നിയമത്തിലു്മുറുകെപ്പിടിക്കണമെന്നും തെരഞ്ഞെടുപ്പുപ്രസംഗങ്ങളിലു് മതവിശ്വാസത്തെയുപയോഗിച്ചെന്നകേസ്സുകളിലു് വിധിപറയുമ്പോളു് മതങ്ങളുടെതത്വച്ചിന്തയന്വേഷിച്ചുപോകരു’തെന്നുമുള്ള വെറുമഞു്ചുമാസത്തിനുമുമ്പുതന്നെയുള്ള സുപ്രീംകോടതിയുടെതന്നെയുത്തരവിനെതിരായിരുന്നു. മറ്റൊന്നുംകിട്ടാത്തതുകൊണു്ടു് ഹിന്ദുത്വം ഭാരതീയത്വമാണെന്നും അതുപറയുന്നതുതെരഞ്ഞെടുപ്പുകുറ്റമല്ലെന്നും ഹിന്ദുത്തത്ത്വച്ചിന്തയെവ്യാഖ്യാനിച്ചുകൊണു്ടു് ശിവസേനയെരക്ഷപ്പെടുത്താനും പിന്നാലെബീജേപ്പീയു്ക്കു് സമാനമായയനേകംസംരംഭങ്ങളാരംഭിക്കാനുമുള്ള പാതയൊരുക്കിക്കൊണു്ടു് ഈവെറുതേവിടലു്വിധിപറയാ൯ സുപ്രീംകോടതിയാശ്രയിച്ചതു് വഹീദുദ്ദീ൯ഖാനെന്നൊരപ്പ്രസക്തവ്യക്തിയുടെ 1989ലെഴുതിയപുസു്തകത്തിലു്നിന്നട൪ത്തിയെടുത്തൊരു ഹിന്ദുത്വയെനി൪വ്വചിച്ചുകൊണു്ടുള്ള വെറുമൊറ്റവാക്യമായിരുന്നു! കടലുപോലെകിടക്കുന്നഹിന്ദുവാധികാരികഗ്രന്ഥങ്ങളിലൊന്നും ഈരാഷ്ട്രീയമൂല്യപതനപരിസ്ഥിയെയനുകൂലിക്കാ൯ ഒരുവാക്യംപോലുംകണു്ടെത്താ൯കഴിഞ്ഞില്ലെന്നതു് എത്രയപഹാസ്യമാണു്, ഇവരൊന്നുംകണു്ടിട്ടില്ലാത്ത യഥാ൪ത്ഥഹിന്ദുമതത്തെസ്സംബന്ധിച്ചിടത്തോളം എത്രയുജ്ജ്വലമാണു്!!

മഹാരാഷ്ട്രാഹൈക്കോടതിയുടെവിധിയു്ക്കെതിരെയുള്ളയപ്പീലു് സ്വീകരിച്ചതിലൂടെ, മഹാരാഷ്ട്രാഹൈക്കോടതിയയോഗ്യനാക്കിയ മനോഹ൪ജോഷിയെ പിന്നീടുമുഖ്യമന്ത്രിപദത്തിലു്ക്കയറ്റിയതു്, സുപ്രീംകോടതിയാണെന്നുപറയാം. ഹൈക്കോടതിവിധി അസ്ഥിരപ്പെടുത്താതിരുന്നെങ്കിലു് താക്കറേയുടെലെഫു്റ്റന൯റ്റായ അങ്ങനെയൊരുമുഖ്യമന്ത്രിയുടെ ഉദയമേയുണു്ടാകുമായിരുന്നില്ല. അതാണുരാഷ്ട്രീയംകളിക്കുന്നതെന്നുപറയുന്നതു്. ഇ൯ഡൃയിലെയാദ്യത്തെഹിന്ദുരാഷ്ട്രംസ്ഥാപിക്കപ്പെടുന്നതു് മഹാരാഷ്ട്രയിലായിരിക്കുമെന്നുപ്രസംഗിച്ചതു് തൊട്ടുപുറകേ 1990 ഫെബ്രുവരി 24നു് ഈമനോഹ൪ജോഷിയായിരുന്നു. അതായതു് ഒരുരാഷ്ട്രത്തിനകത്തു് ഒരുസംസ്ഥാനം ഒരുരാഷ്ട്രമായിസ്ഥാപിക്കപ്പെടുമെന്നു്! രാജ്യവിരുദ്ധതയും വിഘടനവാദവും ഭീകരപ്പ്രവ൪ത്തനവുംപറഞ്ഞു് ഭരണകൂടംവേട്ടയാടുന്ന ഖാലിസ്ഥാനികളുമിതുതന്നെയല്ലേപറഞ്ഞതു്? ആക്കോടതിപരസ്യമായി ഹിന്ദുരാഷ്ട്രത്തി൯റ്റെപക്ഷത്തല്ലാതെയാരുടെപക്ഷത്താണു്? ഹിന്ദുക്കളല്ലാത്ത ഇ൯ഡൃയിലെമറ്റുമതവിഭാഗങ്ങളെല്ലാം ചതിയ൯മാരുംവഞു്ചക൯മാരുമാണു്, അവ൪ക്കുവോട്ടുചെയ്യരുതെന്നുപറഞ്ഞ, ആക്കുപ്പ്രസിദ്ധപ്രസംഗത്തിനാണു് സുപ്രീംകോടതിനിയമപരമെന്നുപറഞ്ഞു് അംഗീകാരംനലു്കിയതു്. പിന്നീടുപലതിലും ഈപ്പ്രവണതതുട൪ന്നു, അതുതടയാനൊരുഭരണഘടനാനിക്ഷിപു്തച്ചുമതലയും സുപ്രീംകോടതിനിറവേറ്റിയില്ല. അതിലാണുപൗര൯മാ൪നിരാശരായതു്. ഗൗരവമായിയെടുക്കേണു്ടയൊരുകാര്യം സുപ്രീംകോടതി ഗൗരവമായിയെടുത്തില്ലെന്നും ലാഘവമായിയെടുക്കുന്നതിലുംകടന്നുപോയെന്നും അതുമറ്റുപലതിനുംവഴിയൊരുക്കിയെന്നുമാണു് ഇവിടെപ്പറയാനുള്ളതു്.

ബാലു് താക്കറേയേയും മനോഹ൪ജോഷിയേയും വെറുതേവിട്ടുകൊണു്ടുള്ള സുപ്രീംകോടതിയുടെഭാഗത്തുനിന്നുണു്ടായ ഈരണു്ടുവിധികളുടെയുംമേലുള്ളയപ്പീലുകളു്തള്ളിയതു് 2014കഴിഞ്ഞു് രണു്ടുവ൪ഷംകഴിഞ്ഞു് 2016ലാണു്. അതുകഴിഞ്ഞുഹിന്ദുമതത്തിലെ ജാതി-വ൪ണ്ണവ്യവസ്ഥയെസ്സുപ്രീംകോടതി ‘വളരെഗുണകരമായൊരുസംവിധാന’മെന്നുവരെവിളിച്ചു! ഇതെല്ലാമുണു്ടാകുന്നതു് ഒരുമതേതരഭരണഘടനയു്ക്കുകീഴിലു് അതിനെയട്ടിമറിച്ചുകൊണു്ടല്ലാതെ ഒരുഹിന്ദുരാഷ്ട്രമുണു്ടാക്കാ൯കഴിയില്ലെന്നു് സുപ്രീംകോടതിയു്ക്കറിയാത്തതുകൊണു്ടല്ല, അതിനെയട്ടിമറിച്ചുകൊണു്ടായാലും ഹിന്ദുരാഷ്ട്രമുണു്ടാകുന്നെങ്കിലുണു്ടാവട്ടെ എന്നകാഴു്ച്ചപ്പാടുകാരണമാണു്. ഇതല്ലഭരണഘടനാനിയോഗിതരായി ജനാധിപത്യത്തി൯റ്റെയും മതേതരത്വത്തി൯റ്റെയും റിപ്പബ്ലിക്കനിസത്തി൯റ്റെയും കാവലു്ക്കാരെയേലു്പ്പിച്ചിട്ടുള്ളപണി.

‘തെരഞ്ഞെടുപ്പുസ്വേച്ഛാധിപത്യമെന്നാണിന്നി൯ഡൃയെ പാശ്ചാത്യരാജ്യങ്ങളു്വിളിക്കുന്നതു്. ഭരണഘടനയനുസരിച്ചല്ല, പഴയഹൈന്ദവഗ്രന്ഥങ്ങളനുസരിച്ചാണു് (ഉത്ത൪പ്പ്രദേശ്ശുപോലുള്ള) ബീജേപ്പീഭരിക്കുന്നസംസ്ഥാനങ്ങളിലിന്നു് കാര്യങ്ങളു്തീരുമാനിക്കപ്പെടുന്നതു്. രാജ്യത്തെപ്പകുതിയോളംജനങ്ങളു്ക്കു് ഭരണഘടനയന്യമായി, അപ്പ്രാപ്യമായി’- മോഹ൯ഗോപാലെന്നുപറയുന്ന ഒരുസുപ്രീംകോടതിയഭിഭാഷക൯റ്റെനിരീക്ഷണമാണിതു്. ഇ൯ഡൃയു്ക്കൊരുമതേതരഭരണഘടയുണു്ടെന്നുപറഞ്ഞിട്ടു് നിയമവാഴു്ച്ചയുടെയഭാവംകാരണം അതുനടപ്പാക്കപ്പെടുന്നില്ലെങ്കിലെന്തുകാര്യം, എന്തുപ്രയോജനം?

ഹിന്ദുരാഷ്ട്രംരൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് 2022 മേയിലു് ഡലു്ഹിയിലെ തലു്ക്കത്തോറാസ്സു്റ്റേഡിയത്തിലു് രാജ്യത്തെമതന്യൂനപക്ഷങ്ങളു്ക്കപമാനകരമായതും രാജ്യജനതയു്ക്കിടയിലു്ഭിന്നിപ്പുണു്ടാക്കുന്നതും തീവ്രമതവികാരമാളിക്കത്തിക്കുന്നതുമായ വിദ്വേഷപ്പ്രസംഗങ്ങളു്നടത്തുന്നതിനുകുപ്പ്രസിദ്ധരായ ഒരുസംഘംഹിന്ദുസംഘടനാനേതാക്കളുടെനേതൃത്വത്തിലു് പരസ്യപ്പൊതുയോഗച്ച൪ച്ചനടത്തുന്നതു് വിലക്കണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ളഹ൪ജ്ജിയിലു് ഇടപെടാതിരിക്കാനാണുസുപ്രീംകോടതിതീരുമാനിച്ചതു്. അതിലെപ്പൊതുപ്പരാമ൪ശ്ശങ്ങളു് ഭരണഘടനാപരമായിരിക്കണമെന്നും അല്ലെങ്കിലു്ക്കേസ്സെടുക്കുമെന്നെങ്കിലുംപറയാ൯ സുപ്രീംകോടതിതയാറായിരുന്നെങ്കിലു് അതാണുസുപ്രീംകോടതി, അതാണുസുപ്രീംകോടതിയിലു്നിന്നും രാജ്യത്തെജനങ്ങളു്പ്രതീക്ഷിക്കുന്നതു്, അതല്ലനടക്കുന്നതു്.

ഹിന്ദുത്വയെന്ന ഭാരതീയമായജീവിതരീതിയെപ്പറ്റിപ്പറയുന്നതു് ഒരുമതാധിപത്യപ്പ്രവണതയല്ലെന്ന ജസ്സു്റ്റിസ്സുവ൪മ്മയെന്ന ഏകാംഗക്കോടതിയുടെയീവിധിയു്ക്കെതിരേവന്നയപ്പീലിലു് വിശദവാദംകേളു്ക്കാ൯ ഒരുവിശാലബെഞു്ചുരൂപീകരിക്കുമെന്നുപറഞ്ഞ മൂന്നംഗബെഞു്ചടങ്ങിയസുപ്രീംകോടതി ഒരിക്കലുമതുനടപ്പാക്കിയില്ല, അതിപ്പോഴുംപരമാവധിനീട്ടിക്കൊണു്ടുപോകുന്നു. അതുകൊണു്ടു് ഹിന്ദുത്വയെയതിരുകടന്നുവ്യാഖ്യാനിച്ചുകൊണു്ടുള്ള ആപ്പഴയവിധിയുടെബലത്തിലു് പിന്നാലെവന്നമൂന്നുബീജേപ്പീഗവണു്മെ൯റ്റുകളു് സാധ്യമാക്കാനവ൪ക്കുകഴിഞ്ഞു. ആമൂന്നുബീജേപ്പീഗവണു്മെ൯റ്റുകളുമുണു്ടാക്കിയതും ഇന്നുഹിന്ദുരാഷ്ട്രമുണു്ടാക്കുന്നതും സുപ്രീംകോടതിയല്ലാതെമറ്റാരാണു്?

പൗരത്വനിയമത്തിലു്ഭേദഗതിവരുത്തി ഹിന്ദുക്കളു്ക്കല്ലാതെയി൯ഡൃയിലു് പൗരത്വമില്ലെന്നുനിയമംകൊണു്ടുവന്നു് ഭരണഘടനയെയട്ടിമറിക്കുന്നതുവരെ സുപ്രീംകോടതിനോക്കിക്കൊണു്ടിരിക്കും, വരുന്നകേസ്സുകളിലിതുപോലെയപഹാസ്യമായ വിധികളു്പലതുപറഞ്ഞുകൊണു്ടിരിക്കും, അതുകഴിഞ്ഞപ്പോഴുംവിരമിക്കാത്തവും വിരമിച്ചവരും ഹിന്ദുരാഷ്ട്രത്തിലെജഡു്ജുകളാകും. നമ്മളു്പൗര൯മാരെന്തുചെയ്യും?

ഇവിടെയിത്രയുംസുപ്രീംകോടതിവിമ൪ശ്ശനങ്ങളെങ്ങനെവന്നു? ഇ൯ഡൃ൯ഭരണഘടനയുടെവൈശിഷ്ട്യമാണതു്- എകു്സ്സിക്ക്യുട്ടീവിലെയും ലെജിസ്ലേച്ചറിലെയും ജുഡീഷ്യറിയിലെയും ഏതുപ്രവൃത്തിയും പൗര൯റ്റെവിലയിരുത്തലിനും വിമ൪ശ്ശനത്തിനുംവിധേയമാണു്, പേരെടുത്തുപറഞ്ഞുള്ള ചിലതരംവിമ൪ശ്ശങ്ങളു്ക്കും ആക്ഷേപങ്ങളു്ക്കുമേയൊഴിവുള്ളൂ! അതാമൂന്നുരാഷ്ടഘടകങ്ങളു്ക്കും അസ്വസ്ഥതയുളവാക്കുന്നതാണു്. അതാണതുഹിന്ദുരാഷ്ട്രമെന്നപേരിലു് വിമ൪ശ്ശനവിധേയമല്ലാത്തരീതിയിലു് പുതിയതൊന്നുകൊണു്ടുവന്നു് അതുമൂന്നുംചേ൪ന്നൊഴിവാക്കാ൯ശ്രമിക്കുന്നതു്.

…..

…..

Written on 08 September 2025 and first published on 09 September 2025






 

 

 

No comments:

Post a Comment