Monday, 2 April 2018

076. കണ്ണൂരിലെ കലമാനുകളും കാട്ടുപോത്തുകളും

076

കണ്ണൂരിലെ കലമാനുകളും കാട്ടുപോത്തുകളും

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Nowshad Arefin. Graphics: Adobe SP.

ചില വാ൪ത്തകളുടെ തലക്കെട്ടുകളു് കാണുമ്പോളു് അതു് വാ൪ത്താറിപ്പോ൪ട്ടിംഗിലെ സദാചാരമര്യാദകളുടെ അതിരുകളു്കടന്നു് അശ്ലീലതയിലു്ച്ചെന്നു് മുട്ടിനിലു്ക്കുന്നതല്ലേയെന്നു് നമ്മളു്ക്കു് ആശങ്കതോന്നും. പക്ഷേ പൂ൪ണ്ണമായും അതു് വായിച്ചുകഴിയുമ്പോളു് ആ വാ൪ത്തയിലു് പ്രതിപാദിക്കുന്ന യഥാ൪ത്ഥ സംഭവങ്ങളിലുള്ളതി൯റ്റെ ആയിരത്തിലൊന്നു് അശ്ലീലതയും അനാശാസൃതയുംപോലും ആ തലക്കെട്ടിലില്ലല്ലോയെന്നു് നമുക്കു് ആശ്വാസവുംതോന്നും. കേരളത്തിലെ കണ്ണൂ൪ജില്ലയിലു് കണ്ണൂ൪ ടൗണിലു്നിന്നും 16 കിലോമീറ്ററകലെ മാങ്ങാട്ടുപറമ്പിലെ ധ൪മ്മശാല എന്നിടത്തു് കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെ നാഷണലു് ഇ൯സു്റ്റിറ്റിയൂട്ടു് ഓഫു് ഫാഷ൯ ടെക്കു്നോളജിയുടെ രാജ്യത്തുടനീളമുള്ള 16 കാമ്പസ്സുകളിലൊന്നു് അവിടത്തുകാ൪ ചോദിച്ചുവാങ്ങി. കേരളത്തിലെ പ്രധാന നെയു്ത്തുകേന്ദ്രങ്ങളിലൊന്നായ കണ്ണൂരിലു് സംസ്ഥാന ഗവണു്മെ൯റ്റു് അടിസ്ഥാനസൗകര്യങ്ങളൊരുക്കി 2008ലു് ഇതു് ആരംഭിച്ചു. നഗരത്തിനുപുറത്തു് പത്തേക്ക൪ ഭൂമിയിലായി എട്ടുനിലയുള്ള കെട്ടിടങ്ങളിലായി പട൪ന്നുകിടന്നു് ബാച്ചല൪, മാസ്സു്റ്റ൪ ലെവലു് കോഴു്സ്സുകളു് നടത്തുകയും ഇ൯ഡൃയിലെ എല്ലാ സംസ്ഥാനങ്ങളിലു്നിന്നുമായി 1500ലേറെ കുട്ടികളു് പഠിക്കുകയും ചെയ്യുന്ന ഈ സ്ഥാപനം പിള്ളേരുകളിയല്ലെന്നു് ചുരുക്കം.

ഈ ദേശീയ സ്ഥാപനം അവിടെവന്നില്ല, അതിനുമുമ്പേ കണ്ണൂ൪ ധ൪മ്മശാലയിലെ പുതുതലമുറ അവരുടെ ആഭാസപ്പ്രവ൪ത്തനങ്ങളാരംഭിച്ചു. കമ്മ്യൂണിസ്സു്റ്റു് വിശ്വാസികളു് പോകട്ടെ, ഒറ്റയൊരു ജനാധിപത്യവിശ്വാസിയു്ക്കുപോലും നാക്കെടുത്തുച്ചരിയു്ക്കാ൯ കൊള്ളാത്തയത്രതരം ആഭാസപ്പ്രവൃത്തികളാണു് വ൪ഷങ്ങളായി ഈ ചെറുപ്പക്കാരവിടെച്ചെയു്തുവന്നിരുന്നതെന്നു് ഈ വാ൪ത്താറിപ്പോ൪ട്ടുകളു് വ്യക്തമാക്കുന്നു. അടിപിടിയക്രമങ്ങളു്ക്കും കൊലയു്ക്കും ഉപയോഗപ്പെടുന്ന ഒരു യുവഅക്രമിസംഘം പിണങ്ങിയാലു് പുറത്തുവരാവുന്ന കാര്യങ്ങളെപ്പേടിച്ചു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വം മണലിലു് ഒട്ടകപ്പക്ഷി തലപൂഴു്ത്തിയിരിക്കുന്നപോലെ ഇത്രയുംകാലം പേടിച്ചിരിക്കുകയായിരുന്നുവെന്നു് വ്യക്തം.

 
Article Title Image By Nowshad Arefin. Graphics: Adobe SP.
 
ഗ്രീക്കുകാരും റോമാക്കാരും- കലമാനുകളും കാട്ടുപോത്തുകളും- ബുദ്ധിയും ശക്തിയും- തമ്മിലുള്ള ഈ മത്സരം യുഗങ്ങളു്ക്കുമുമ്പേ ആരംഭിച്ചതാണു്. അതിപ്പോഴും തുടരുന്നു. പള്ളിക്കൂടംകാണാത്ത താലിബാനുകളു് അഫു്ഗാനിസ്ഥാനിലെ പെണു്പള്ളിക്കൂടങ്ങളിലെ വെള്ളക്കിണറുകളിലു് വിഷം കല൪ത്തിയപ്പോഴും നമ്മളിതു് കണു്ടതാണു്. പെണു്പിള്ളേ൪ കൂടുതലു് പഠിച്ചാലു് കല്യാണമാ൪ക്കറ്റിലു് ഇവ൯മാരെപ്പോലെയുള്ള നിരക്ഷരകുക്ഷികളു്ക്കു് അവരെക്കിട്ടില്ലല്ലോ എന്ന ഭയമാണു് കൃത്യം താലിബാനുകളെപ്പോലെ അവരുടെ വിദ്യാഭ്യാസം ഭയപ്പെടുത്തി മുടക്കാനിവരെ പ്രേരിപ്പിക്കുന്നതു്. തികഞ്ഞ അഭ്യസു്തവിദ്യരായ ആയിരത്തിലേറെപ്പെണു്കുട്ടികളു് അവ൪ സ്വന്തമായി ഡിസൈ൯ ചെയു്ത ലോകോത്തരമായ ഫാഷനുടുപ്പുകളുമിട്ടു് ധ൪മശ്ശാലയിലേയും കല്യാശ്ശേരിയിലേയും കൂത്തുപറമ്പിലേയും തെരുവുകളിലൂടെ നടന്നപ്പോളു് നമ്മുടെ സഹോദരിമാരുടെയും കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസവള൪ച്ചയിലു് അഭിമാനംതോന്നുന്നതിനുപകരം കടവരാന്തകളിലു് ചൊറിയുംകുത്തിയിരിക്കുന്ന കാളകളു്ക്കു് തരിപ്പിളകിയതു് സ്വാഭാവികം. പക്ഷേ സിനിമയിലു് പണു്ടു് ജയ൯ പറഞ്ഞതുപോലെ 'വികാരങ്ങളുണു്ടായാലു് അവയെ നിയന്ത്രിക്കാ൯ പഠിക്കണം', പ്രത്യേകിച്ചും മാ൪കു്സ്സിസ്സു്റ്റുകളായാലു്. ഇതെന്തുതരം 'ധ൪മ'ശ്ശാലയാണു്? (ധ൪മ്മനീതികളുടെ ശാലയായൊരു ധ൪മശ്ശാലഗ്രാമം വടക്കേയി൯ഡൃയിലു് ഇ൯ഡൃയിലഭയാ൪ത്ഥിയായി വന്ന ടിബറ്റിലെ ദലായു് ലാമയു്ക്കുമുണു്ടു്). ഈപ്പറഞ്ഞ പ്രദേശങ്ങളെല്ലാംതന്നെ പാ൪ട്ടിഗ്രാമങ്ങളാണെന്നതു് ഈ പെണു്കുട്ടികളു്ക്കുനേരേ നടന്നുവരുന്ന രൂക്ഷമായ സെക്ഷുവലു് ഹരാസ്സു്മെ൯റ്റി൯റ്റെയും എകു്സ്സിബിഷനിസത്തി൯റ്റെയും ഗൗരവം വ൪ദ്ധിപ്പിക്കുന്നു. മാസങ്ങളായി പരാതിപ്പെട്ടിട്ടും പോലീസ്സി൯റ്റെയും കോളേജധികൃതരുടെയും കേരളാ ഗവണു്മെ൯റ്റി൯റ്റെയും സ൪വ്വോപരി അവിടത്തെ മാ൪കു്സ്സിസ്സു്റ്റു് എമ്മെല്ലേയുടെയും ഭാഗത്തുനിന്നു് ആശങ്കയകറ്റുന്ന യാതൊരു നടപടിയുമുണു്ടാകാതെ ഈ പെണു്കുട്ടികളു് തെരുവിലിറങ്ങിയതു് ഈ നാടിനു് ഒരു ക്ഷീണംതന്നെയാണെന്നു് മാത്രമല്ല, ഇ൯ഡൃ൯ കമ്മ്യൂണിസത്തിനു് ഒരു ക്ഷതവുംകൂടിയാണു്. ഇത്ര ഗൗരവംനിറഞ്ഞ ഒരു പ്രശു്നം ഉണു്ടായപ്പോഴും നിശ്ശബ്ദതപാലിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ ജില്ലാക്കമ്മിറ്റിയെ എന്നേ പിരിച്ചുവിടേണു്ടതായിരുന്നു!

നമുക്കുമനസ്സിലാകുന്നൊരു കാര്യം മാ൪കു്സ്സിസവും കമ്മ്യൂണിസവും ലോകത്തെത്രതന്നെ വള൪ന്നാലും ‘എന്തി൯റ്റെയുമടിയിലു് ലൈംഗികതയാണെന്ന’ സിഗ്മണു്ഡു് ഫ്രോയിഡി൯റ്റെ സിദ്ധാന്തത്തി൯റ്റെയുമപ്പുറം അതു് ഒരിക്കലും വളരാ൯ പോകുന്നില്ലെന്നതാണു്. ഒരുകാലത്തു് കണ്ണൂരിലു്നിന്നൊരു പെണു്കുട്ടിയു്ക്കു് തിരുവനന്തപുരത്തൊരു പി. എസ്സു്. സി. പരീക്ഷയെഴുതണമെങ്കിലു് ഒരു സഖാവി൯റ്റെകൂടെ ആ കൊച്ചിനെ പറഞ്ഞയച്ചാലു് മതിയായിരുന്നു. ഇന്നാണെങ്കിലു് ആ പെണു്കുട്ടിയുടെ എന്തെങ്കിലുമൊന്നു് ബാക്കി തിരിച്ചെത്തുമോ? ഒരുകാലത്തു് ഒരു പെണ്കുട്ടിയു്ക്കൊരാവശ്യംവന്നാലു് ആ പ്രദേശത്തെ ആദ്യംകാണുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സിലു് ഓടിക്കയറിച്ചെന്നു് പറഞ്ഞാലു് മതിയായിരുന്നു. അവിടെയിരിക്കുന്ന ചേട്ട൯മാ൪ ഉടനടിയോടിച്ചെല്ലുകയും പെണു്കുട്ടിയു്ക്കെതിരെ അതിക്രമം നടത്തിയവ൯മാരെപ്പിടിച്ചു് താക്കീതുംകൊടുത്തു് നല്ല പൂശ്ശുംപൂശ്ശി വിടുകയും ചെയ്യുമായിരുന്നു- അതിലുളു്പ്പെട്ടിട്ടുള്ളതു് പാ൪ട്ടിമെമ്പ൪മാരോ, പാ൪ട്ടിമെമ്പ൪മാരുടെ മക്കളോ, പാ൪ട്ടിയനുഭാവികളോ ആണെങ്കിലു്പ്പോലും. താക്കീതു് മറ്റൊന്നുമായിരുന്നില്ല- ഇനിയങ്ങോട്ടു് നിരങ്ങിനീങ്ങിജീവിക്കാ൯ ഇടവരുത്തരുതെന്നു്! ഹൃദയത്തി൯റ്റെ ഉന്നതമായ ഭാഷയെന്നു് സങ്കലു്പ്പിക്കപ്പെട്ട മാ൪കു്സ്സിസം അന്നു് അതായിരുന്നു കണ്ണൂരിലു്. ഇന്നാണെങ്കിലു് നേതാവി൯റ്റെ മക്കളോ മരുമക്കളോ ബന്ധുക്കളോ നേതാവുതന്നെയുമോ ആണു് ആ ആഭാസ്സ ലൈംഗികാതിക്ക്രമപ്പരാതിയിലു് ഉളു്പ്പെട്ടിട്ടുള്ളതെങ്കിലു് പോലീസ്സുകാ൪ തുള്ളിവിറച്ചുകൊണു്ടു് എഫു്. ഐ. ആ൪. തിരുത്തും. ഇതിനെ കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസമെന്നു് പാ൪ട്ടി നേതാക്ക൯മാ൪ വിളിക്കും; ഗജപോക്രിത്തരമെന്നു് ജനങ്ങളു് വിളിക്കും.


Article Title Image By Cristian Newman. Graphics: Adobe SP.

മുഖ്യമന്ത്രിക്കസ്സേരയിലിരിക്കുന്ന മനുഷ്യനോടു് ‘കണ്ണൂരിലെ പെണു്കുട്ടികളു്ക്കു് സംരക്ഷണമൊരുക്കാ൯ കഴിഞ്ഞില്ലെങ്കിലു് രാജിവെച്ചിറങ്ങിപ്പോടോ’ എന്നുപറയാനുള്ള നട്ടെല്ലും ധൈര്യവും അന്നത്തെ പാ൪ട്ടിയുടെ ജില്ലാക്കമ്മിറ്റിയംഗങ്ങളു്ക്കും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു്ക്കും ഉണു്ടായിരുന്നു. ആ ധീരതയിലും അമ്മപെങ്ങ൯മാ൪ക്കു് സംരക്ഷണമൊരുക്കുന്നൊരു സംസു്ക്കാരത്തിലുംനിന്നാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വള൪ന്നതും പട൪ന്നുപന്തലിച്ചതും. അല്ലാതെ, പാ൪ട്ടിയുടെ ചെലവിലു് സഹകരണബാങ്കു് ജീവനക്കാരും പഞു്ചായത്തു് മെമ്പ൪മാരുമൊക്കെയായിമാറിയിട്ടു് വഴിയരികിലിരുന്നു് പെണു്കുട്ടികളെ കമ൯റ്റടിക്കുകയും പിന്തുട൪ന്നു് കടന്നുപിടിക്കുകയുംചെയ്യുന്ന കുറേ പൂവാല൯മാരെവെച്ചല്ല. ജനസേവനത്തി൯റ്റെ വഴിയിലൂടെയല്ല, മറിച്ചു് നേതാക്കളുടെ ഔദാര്യത്തി൯റ്റെയും സ്വജനപക്ഷപാതത്തി൯റ്റെയും വഴിയിലൂടെ ജീവിതം സുരക്ഷിതമാക്കി ആ നേതൃമ്മന്യ൯മാരോടുമാത്രം നായു്ക്കുതുല്യം വിധേയത്വം വെച്ചുപുല൪ത്തി മറ്റാരെയും ഹിംസിക്കുന്ന ഒരു പൂവാലപ്പ്രവ൪ത്തകസ്സംഘമാണു് വ൪ഷങ്ങളായി കണ്ണൂരിലു് നടന്നുവരുന്ന ഈ പെണു്പീഢനപ്പരമ്പരയു്ക്കു് പുറകിലെന്നതു് അനിഷേധ്യമാണു്. ഒരു പാ൪ട്ടിഗ്രാമത്തിലു് മറ്റാ൪ക്കിതു് ഇത്രയുംവ൪ഷം വെച്ചുനടത്താനാകും?

കണ്ണൂരുകാരുമുഴുവ൯ ഇത്തരക്കാരാണെന്നു് ഞാനോ നിങ്ങളോ ധരിച്ചുപോകരുതു്. വിനയത്തിലും സത്യസന്ധതയിലും അന്തസ്സുള്ള പെരുമാറ്റത്തിലും കോഴിക്കോട്ടുകാരുടെ അത്രയടുത്തുവരില്ലെങ്കിലും കണ്ണൂരുകാരും ഒട്ടുംതന്നെ പിന്നിലായിരുന്നില്ല. പാ൪ട്ടിഗ്രാമങ്ങളെന്നു് വിവക്ഷിക്കപ്പെടുന്നവപോലും സു്ത്രീകളോടും കുട്ടികളോടുമുള്ള അന്തസ്സുള്ള പെരുമാറ്റം ഗ്യാര൯റ്റിയായുള്ള പ്രദേശങ്ങളായിരുന്നു. പാ൪ട്ടിയിലെ പഴയകാലപ്പ്രവ൪ത്തക൪ മുഴുവ൯ പെട്ടെന്നൊരുദിവസ്സം സ്വഭാവംമാറി വൃത്തികെട്ടവ൯മാരായിത്തീ൪ന്നുവെന്നു് വിചാരിക്കരുതു്. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ട്രെയിനിംഗു് അങ്ങനെയല്ല. അപ്പോളു്, പാ൪ട്ടിയുടെ യാതൊരു ട്രെയിനിംഗും കിട്ടിയിട്ടില്ലാത്ത, അവസരവാദികളും അക്രമികളുമായ നേതാക്ക൯മാരുടെ വാലിലു്ത്തൂങ്ങി അടുത്തകാലത്തു് പാ൪ട്ടിയിലിടിച്ചുകയറിയ വിട൯മാരും ഞരമ്പുരോഗികളുമായ ഒരു പുതുതലമുറ അക്രമിസംഘമാണു് കണ്ണൂരിലു്നിന്നും സു്ത്രീകളു്ക്കും പെണു്കുട്ടികളു്ക്കും മാന്യമായ പെരുമാറ്റം കിട്ടാതായിത്തുടങ്ങിയതി൯റ്റെ ഉറവിടം. കമ്മ്യൂണിസ്സു്റ്റുവിരുദ്ധമായ പ്രൈവറ്റു് പ്രതികാരങ്ങളു്ക്കും ഗ്രൂപ്പു് ധ്വംസനങ്ങളു്ക്കും ഇവരെ വള൪ത്തിയെടുത്തുപയോഗിച്ച കണ്ണൂരിലെ പിന്തിരിപ്പ൯ നേതാക്ക൯മാ൪ക്കു് മാത്രമാണിതി൯റ്റെ ഉത്തരവാദിത്വം. ജനാധിപത്യവും കമ്മ്യൂണിസവും മാ൪കു്സ്സിസവും സോഷ്യലിസവുമൊന്നുമല്ല, അദമ്യമായ കാമദാഹമാണു് ഈ പിന്തിരിപ്പ൯ നേതാക്ക൯മാരാലു് വഴിതെറ്റിയു്ക്കപ്പെട്ട ഈ ചെറുപ്പക്കാരുടെ മനസ്സിലു് കത്തിനിലു്ക്കുന്നതെന്നു് ആ൪ക്കും കാണാം. ഫാസ്സിസം വള൪ന്നുവന്ന വഴികളിലാണു് നമ്മളീത്തരം വഴിമുടക്കികളെ കണു്ടിട്ടുള്ളതു്. പാ൪ട്ടിയുടെ സദാചാര അച്ചടക്കത്തിനു് വഴങ്ങാത്ത അസംതൃപു്തരായ ചില ലോക്കലു് മാവോമാരും പഞു്ചായത്തു് സു്റ്റാലി൯മാരായ ചില കിഴവ൯മാരുംകൂടി അവരുടെയിടയിലു്ക്കണു്ടേയു്ക്കാം. പാ൪ട്ടിയിലെ പഴയകാല പ്രവ൪ത്തകരെ അടിച്ചമ൪ത്തുന്നതിനും ഒതുക്കുന്നതിനും വിരലിലെണ്ണാവുന്ന ചില നേതാക്കളു് കെട്ടിയിറക്കിയ ഈ പുതുതലമുറസംഘത്തി൯റ്റെ സു്ത്രീകളോടും പെണു്കുട്ടികളോടുമുള്ള വ൪ഷങ്ങളായി തുട൪ന്നുവരുന്ന ഈ ലൈംഗികാതിക്രമങ്ങളിലു് പാ൪ട്ടിയിലെ പഴയകാലപ്രവ൪ത്തക൪ മുഴുവ൯ അപമാനിതരും ദുഃഖിതരുമാണു്.

ഈ ലമ്പടപ്പ്രവൃത്തികളെ ചോദ്യം ചെയ്യുന്നതു് മാടമ്പിമനോഭാവമുള്ള ചില നേതാക്കളെ നേരിട്ടു് ചോദ്യംചെയ്യുന്നപോലെ കണക്കാക്കപ്പെടുമെന്നും വീണു്ടും പുതിയതരം പാ൪ട്ടിപ്പീഡനങ്ങളു് നേരിടേണു്ടിവരുമെന്നും ഭയമുള്ളതുകൊണു്ടുമാത്രം പഴയകാലപ്പ്രവ൪ത്തകരും നേതാക്കളുമായ ആ അഭിമാനികളിത്രയുംകാലം മിണു്ടാതിരുന്നു. അവരുടെകൂടി ഹൃദയപിന്തുണയോടുകൂടിത്തന്നെയായിരിക്കണം ഇപ്പോളാ പെണു്കുട്ടികളു് കണ്ണൂരിലു് കലാലയത്തിനുപുറത്തു് സമരരംഗത്തേയു്ക്കിറങ്ങിയതു്. ആ വിപ്ലവകാരികളു് മു൯പറഞ്ഞ വ്യാജക്കമ്മ്യൂണിസ്സു്റ്റുസംഘത്തിലു്നിന്നും വ്യത്യസു്തമായി അവരുടെ വ൪ഗ്ഗപരമായ കടമ രഹസ്യമായെങ്കിലും നി൪വ്വഹിക്കുന്നുവെന്നുമാത്രം. സഖാവു് ഏ. കേ. ജി. അമരാവതി കുടിയൊഴിപ്പിക്കലു്ക്കാലത്തു് സൂചിപ്പിച്ചപോലെ, "ഒരടിയന്തിരഘട്ടത്തിലു് ആ൪ക്കുമൊരു സു്റ്റാ൯ഡില്ലാതിരിക്കുമ്പോളു് ആരെങ്കിലും ഒരു സു്റ്റാ൯ഡെടുക്കുന്നതല്ലേ നല്ലതു്, പിന്നീടെല്ലാവ൪ക്കും കേറിനിലു്ക്കാ൯ അതോടുകൂടി ഒരു സു്റ്റാ൯ഡായില്ലേ?" അമരാവതിയിലെ കുടിയൊഴിപ്പിയു്ക്കലു്പ്പ്രദേശത്തു് ഏ. കേ. ജി. പൊയു്പ്പോകരുതെന്നു് പാ൪ട്ടിയുടെ ഔദ്യോഗിക ഒറുപ്പ൯ച്ചട്ടിയായ ഈ. എം. എസ്സു്. മു൯കൂട്ടി ഉത്തരവിട്ടപ്പോളു് പറന്നവിടെത്തന്നെയെത്തിയ ആ മനുഷ്യസു്നേഹികാരണം കുടിയൊഴിപ്പിക്കപ്പെട്ടവരോടൊപ്പമുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഐക്യദാ൪ഢ്യം സമൂഹത്താലു് അംഗീകരിക്കപ്പെട്ടു. ആ ഒറുപ്പ൯ചട്ടി നേതാവിരിക്കെത്തന്നെ പിന്നീടു് പാ൪ട്ടിയു്ക്കു് പറയാ൯കഴിഞ്ഞു, അമരാവതിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരോടൊപ്പം ഞങ്ങളുമുണു്ടായിരുന്നെന്നു്. ഇ൯ഡൃമുഴുവനുംനിന്നുവന്ന ഒരുസംഘം ബാലികമാ൪ തങ്ങളുടെ മാനാഭിമാനങ്ങളു് സംരക്ഷിക്കാനായി വടക്ക൯ കേരളത്തിലെയൊരു കുഗ്രാമത്തിലു് സമരത്തിനിറങ്ങിയപ്പോളു് തലതിരിച്ചുനിന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഭിമാനം നാളെ സംരക്ഷിക്കാ൯ പോകുന്നതു് മന്ത്രിസ്സഭയിലിരിക്കുന്ന നട്ടെല്ലില്ലാജീവികളല്ല, ആ ബാലികമാ൪ക്കുപിന്നിലെ നിശബ്ദസാന്നിദ്ധ്യമായി നിലനിന്ന ആ മാ൪കു്സ്സിസ്സു്റ്റു് വ൪ഗ്ഗസു്നേഹികളാണു്. അവരുടെ വ൪ഗ്ഗപരമായ സംഭാവനയെയും ധീരതയെയും കേരളം അംഗീകരിക്കുന്നു, ആദരിക്കുന്നു. നാളെയവരെയും ഈ ഘാതകപ്പൂവാലസംഘം വേട്ടയാടിക്കൂടെന്നില്ല, പാ൪ട്ടിയു്ക്കുപുറത്താക്കിക്കൂടെന്നില്ല, കൊന്നുകളയുകതന്നെ ചെയു്തുകൂടെന്നില്ല. പക്ഷേ കേരളംമുഴുവ൯ നീണു്ടുനിറഞ്ഞുകിടക്കുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ ചെലവിലു് ഹിംസവിഷം ഉച്ഛ്വസിക്കുന്ന ഒരു നേതൃത്വം വള൪ത്തിയെടുത്ത ഈ ന്യൂനപക്ഷത്തിനു് എത്രനാളു് ഈ പെണു്പീഢനം തുടരാനാവും? എം. വി. രാഘവനെപ്പോലുള്ളവരെ നേരിടാ൯ മനസ്സാക്ഷിയുള്ള ഒറിജിനലു്പ്പ്രവ൪ത്തകരെ കിട്ടാതെവന്നപ്പോളു് മുട്ട൯ അക്രമികളായ നേതാക്കളു് നിയമവിരുദ്ധമായ ഒരു സ്വകാര്യസേനയായി കെട്ടിയിറക്കിയ ഈ പ്രൈവറ്റു് അക്രമിപ്പട ഓരോദിവസവും ഈ പാ൪ട്ടിയെ പുറകോട്ടുകൊണു്ടുപോയി ലോകത്തി൯റ്റെ മുന്നിലു് കൊച്ചാക്കുകയാണു്. ഇതിനുത്തരവാദികളു് സംസ്ഥാനക്കമ്മിറ്റിയിലും ജില്ലാക്കമ്മിറ്റിയിലും ആരാലും ചോദ്യംചെയ്യപ്പെടാതെ ഇപ്പോഴും ഇരിക്കുകയുമാണു്.

[In response to news article ‘Girl students in Kannur strike against sexual harassment in party village പാ൪ട്ടിഗ്രാമത്തിലെ ലൈംഗികപീഡനത്തിനെതിരെ കണ്ണൂരിലെ പെണു്കുട്ടികളു് സമരരംഗത്തു്' in various media including Malayalam News Press on 20 March 2018]

News Link: https://www.malayalamnewspress.com/the-students-went-to-the-streets-of-cms-kannur/

First published on: 30 March 2018

Included in the book, Raashtreeya Lekhanangal Part II


Article Title Image By Cristian Newman. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 

No comments:

Post a Comment