Monday, 2 April 2018

072. കോണു്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശു് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിക്കുപുറത്തു് പോകേണു്ടിവരുമോ?

072

കോണു്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശു് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിക്കുപുറത്തു് പോകേണു്ടിവരുമോ?
 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jon Flobrant. Graphics: Adobe SP.

കേരളമൊഴിച്ചുള്ള മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനഘടകങ്ങളെല്ലാംതന്നെ കോണു്ഗ്രസ്സുമായൊരു രാഷ്ട്രീയൈക്യംവേണമെന്നു് ചിന്തിച്ചുതുടങ്ങുകയും കേരള സംസ്ഥാനക്കമ്മിറ്റിയും അവരെവഴിതെറ്റിച്ചുവിട്ട പ്രകാശു് കാരാട്ടുംമാത്രം അങ്ങനെയൊരു ഐക്യമേ പാടില്ലെന്നൊരു നിലപാടിലു്നിന്നുമാറാ൯ തയ്യാറാകാതെ തുടരുകയുംചെയു്താലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിളരുകയില്ല, പക്ഷേ കേരളസംസ്ഥാനക്കമ്മിറ്റിയിലെ പ്രമുഖരും പ്രകാശു് കാരാട്ടും പുറത്താകും. ഒരു മലയാളികൂടിയാണെന്നുകരുതപ്പെടുന്ന പ്രകാശു് കാരാട്ടിനേയുംകൂടി ഉളു്ക്കൊള്ളിച്ചുക്കൊണു്ടു് ഒരു കേരളാക്കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുണു്ടാക്കി അവ൪ക്കുപിന്നെയും ജനചൂഷണം പഴയതുപോലെ തുടരാനാവും. എം. വി. രാഘവനും കെ. ആ൪. ഗൗരിയമ്മയും ഇറക്കിവിടപ്പെട്ടപ്പോളു് ചിരിച്ച പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും അതേ സ്ഥിതി ഉടനെ വരാ൯പോകുന്നുവെന്ന൪ത്ഥം. ഈ. എം. എസ്സിനെപ്പോലെ 'വയസ്സുകാലത്തു് മര്യാദയു്ക്കു് അടങ്ങിയൊതുങ്ങിക്കഴിഞ്ഞില്ലെങ്കിലു് പുറത്താക്കി പടിയടച്ചു് പിണ്ഡംവെച്ചുകളയു'മെന്ന പാ൪ട്ടിശ്ശാസ്സന നേരിടുന്ന പാ൪ട്ടി ജനറലു് സെക്രട്ടറിയായ രണു്ടാമത്തെ മലയാളിയെന്ന പേരുംകൂടി പ്രകാശു് കാരാട്ടിനു് ചാ൪ത്തിക്കിട്ടാ൯പോവുകയാണെന്ന വസു്തുതയുംകൂടി അവശേഷിക്കുന്നു.

നാട്ടി൯പുറത്തുകാ൪ തമാശയു്ക്കു് പറയുന്നപോലെ 'എല്ലാം പെട്ടെന്നായിരുന്നു, പോയിക്കിട്ടിയതു്'. കാരണം അത്രപെട്ടെന്നാണു്, ഒട്ടും പ്രതീക്ഷിക്കാത്ത വേഗത്തിലാണു്, ഐക്യാനുകൂലികളും ഐക്യവിരുദ്ധരുമെന്ന സ്ഥിതി സംസ്ഥാനക്കമ്മിറ്റിയു്ക്കുമേലു് വന്നുപതിച്ചതു്- അതായത് പ്രവ൪ത്തകരിലു് മൃഗീയഭൂരിപക്ഷവും ഐക്യത്തിനനുകൂലവും കേന്ദ്രനേതൃത്വത്തി൯റ്റെ ലൈനിലും, നേതാക്കളു് മുഴുവനെല്ലാംതന്നെ ഐക്യത്തിനെതിരും ബീജേപ്പീയനുകൂല ലൈനിലും, എന്ന അവിചാരിത സ്ഥിതി. സംസ്ഥാനക്കമ്മിറ്റിയിലു് ഭിന്നിപ്പൊന്നുമില്ല ഐക്യവിരുദ്ധതയിലും ബീജേപ്പീയനുകൂല ലൈനിലും. ഇവ൪ പുറത്താക്കപ്പെടുമ്പോളു് മുഴുവ൯ പ്രവ൪ത്തകരുടെയും സംസ്ഥാനത്തിനുപുറത്തുള്ള മറ്റു് നേതാക്ക൯മാരുടെയും പിന്തുണ ഇവ൪ക്കുകിട്ടുമെന്നു് ചിന്തിക്കാ൯ യാതൊരുവഴിയുമില്ല. കാരണം മറ്റുനേതാക്കളിലു് ഒരു വ൯ വിഭാഗവും പ്രവ൪ത്തകരിലു് ബഹുഭൂരിപക്ഷവും കോണു്ഗ്രസ്സുമായൊരു ഐക്യത്തി൯റ്റെ അനിവാരൃതയെക്കുറിച്ചു് ഇപ്പോളു്ത്തന്നെ ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടുണു്ടു്. പിണറായി വിജയനെയും കോടിയേരി ബാലകൃഷു്ണനെയും എന്നാണെങ്കിലും പുറത്താക്കപ്പെടാ൯ പോകുന്നവരെന്ന അകലു്ച്ചയോടെ, ശ്രദ്ധയോടെ, ഇപ്പോളു്ത്തന്നെ പ്രവ൪ത്തക൪ കണു്ടുതുടങ്ങിയിട്ടുണു്ടു്.

പശ്ചിമ ബംഗാളിലും ത്രിപുരയിലും ഭരണം പോയിക്കഴിഞ്ഞ സ്ഥിതിയു്ക്കു് കേരളതിലേതുകൂടി ഉട൯ നഷ്ടപ്പെടുത്തണമോ എന്നൊരു വ്യക്തമായ തീരുമാനം കേന്ദ്രപ്പാ൪ട്ടി ഇതുവരെയും എടുത്തിട്ടില്ലാത്തതുകൊണു്ടാണു് കേരളത്തിലെ ഇപ്പോഴത്തെ ഭരണം തുടരുന്നതു്. ഈ ഭരണംകൊണു്ടു് വ൯കിട മുതലാളിമാ൪ക്കല്ലാതെ മറ്റാ൪ക്കും- പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും പാ൪ട്ടിയു്ക്കും ജനങ്ങളു്ക്കും- യാതൊരു പ്രയോജനവുമില്ലെന്നും, ഈ ഭരണംതന്നെ ഈ ടീമിനെവെച്ചുകൊണു്ടുതന്നെ ഇനിയുമിങ്ങനെ തുട൪ന്നുകൊണു്ടുപോയാലു് പശ്ചിമ ബംഗാളിലെപ്പോലെ മുതലാളിത്ത പ്രീണനത്തി൯റ്റെ പേരിലു് ശാശ്വതമായി ജനങ്ങളാലു് അടിച്ചുപുറത്താക്കപ്പെട്ടു് പാ൪ട്ടിയുടെ ഇനി മറ്റൊരുടീമിനും ഒരിക്കലും ഭരണത്തിലു് വരാനാകാതെ ദശാബ്ദങ്ങളോളം പര്യമ്പുറത്തു് കഴിയേണു്ടിവരുമെന്നും ശരിയായൊരു വിലയിരുത്തലിലു് അഖിലേന്ത്യാടിസ്ഥാനത്തിലു് ഈ പാ൪ട്ടി എന്നു് എത്തിച്ചേരുന്നുവോ, അന്നു്, കേരളത്തിലെ ഭരണം അവ൪തന്നെ അവസാനിപ്പിച്ചിട്ടു് ഊ൪ജ്ജിതമായി കോണു്ഗ്രസ്സൈക്ക്യം നടപ്പാക്കുന്ന ചിത്രമാണു് അനുനിമിഷം തെളിഞ്ഞുതെളിഞ്ഞുവരുന്നതു്. ഇനിയുള്ളൊരമ്പതുകൊല്ലത്തെ ഭരണം ഇവ൪ക്കുവേണു്ടിയുപേക്ഷിക്കുന്നതിനുള്ള തീരുമാനമെടുക്കത്തക്കയത്ര മൂല്യമുള്ളവരാണോ ഇപ്പോഴത്തെ കേരളഭരണത്തിലുള്ളതു്? എപ്പോഴേ പിരിച്ചുവിടാമായിരുന്ന കേരളത്തിലെ ഭരണത്തെ നിലനി൪ത്തി കേരളത്തിലെ കോണു്ഗ്രസ്സുമായി ഐക്യത്തി൯റ്റെപേരിലു് വിലപേശാനുള്ള അഖിലേന്ത്യാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അടവാണിതെന്നു് ചിന്തിക്കുന്നവരും കുറവല്ല. കാരണം, പാ൪ട്ടിവിരുദ്ധവും ജനവിരുദ്ധവുമായ ബാഹ്യശക്തികളു്ക്കല്ലാതെ മറ്റാ൪ക്കും പ്രയോജനമില്ലാത്ത കേരളത്തിലെ ഭരണത്തെ പിരിച്ചുവിട്ടു് 'നീയൊക്കെ എവിടെയോ പോയി എന്തോചെയ്യു്' എന്നുപറയുന്ന നിമിഷം സെ൯ട്രലു്ക്കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും മാതൃകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സി. പി. ഐയ്യിലെ മുഴുവ൯പേരും ആഗ്രഹിക്കുന്നപോലെ ബി. ജെ. പി.യു്ക്കെതിരായ കോണു്ഗ്രസ്സു്-കമ്മ്യൂണിസ്സു്റ്റു് ഐക്യത്തി൯റ്റെ രാജപാത കേരളത്തിലപ്പോളു്ത്തന്നെ തുറക്കുമെന്നുറപ്പല്ലേ?


Article Title Image By Ashley Jurius. Graphics: Adobe SP. 
 
തെരുവിലു് ജനങ്ങളു് പറയുന്നതു് ഭാരതീയ ജനതാപ്പാ൪ട്ടിയുടെ ചില സുപ്പ്രധാനമായ രാഷ്ട്രീയതീരുമാനങ്ങളു് നടപ്പിലാക്കുന്ന ജോലി ശ്രീ. പ്രകാശു് കാരാട്ടിനെയാണു് ഏലു്പ്പിച്ചിരിക്കുന്നതെന്നാണു്. കോണു്ഗ്രസ്സി൯റ്റെ മ൯മോഹ൯സിംഗു് ഗവണു്മെ൯റ്റി൯റ്റെ സമയത്തു് സമവായപ്രകാരം ലോകു്സഭാ സു്പീക്ക൪സ്ഥാനം ഏറ്റെടുത്തങ്കിലും, ക്യാബിനറ്റു് സ്ഥാനങ്ങളോ, ഒരുസമയത്തു് തീ൪ത്തും യാഥാ൪ത്ഥ്യമാകാ൯പോകുന്നുവെന്നു് തോന്നിപ്പിച്ച പ്രധാനമന്ത്രിസ്ഥാനമോ ഏറ്റെടുക്കുന്നതിലു്നിന്നും പാ൪ട്ടിയെത്തടഞ്ഞതു് പ്രകാശു് കാരാട്ടി൯റ്റെ മുഷു്ക്ക൯നിലപാടുകളാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിപുലമായ ബൗദ്ധിക സംവിധാനങ്ങളെക്കൂടി അങ്ങനെ കോണു്ഗ്രസ്സെടുത്തുപയോഗിച്ചാലു് തൊട്ടുപുറകേ ബി. ജെ. പി.യുടെ കേന്ദ്രഗവണു്മെ൯റ്റുണു്ടാകുന്നതിനു് വഴിതുറന്നില്ലെങ്കിലോ? അതിനുള്ള കോണു്ട്രാകു്റ്റൊപ്പിട്ടിട്ടു് ഇരിക്കുകയാണെങ്കിലു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം ഏതുവഴിക്കും പൊളിച്ചുകൊടുക്കണു്ടേ?

ഐക്യം വരുമ്പോളു് അഖിലേന്ത്യാ നേതൃത്വത്തി൯റ്റെ കൂടെനിലു്ക്കുന്നവരാരെല്ലാം, ഐക്യവിരുദ്ധരെന്ന നിലപാടിലു് മുറുകെപ്പിടിച്ചു് 'ഇരട്ടച്ചങ്കോടെ' നട്ടെല്ലുയ൪ത്തി അഖിലേന്ത്യാനേതൃത്വത്തെ എതൃത്തുനിന്നു് പുറത്തുപോകാ൯ പോകുന്നവരാരെല്ലാം എന്നു് പലപ്രദേശങ്ങളിലും ഇപ്പോഴേ വാതുവെപ്പും വാഗ്വാദങ്ങളും തുടങ്ങിക്കഴിഞ്ഞു. ഐക്യാനുകൂലികളും ഐക്യവിരുദ്ധരുമെന്ന സ്ഥിതി വളരെക്കാലം തുടരുകയില്ല. പിണറായി വിജയ൯റ്റെ മുന്നിലുള്ളവഴി ഇ൯ഡൃയിലെ മുഴുവ൯ സു്റ്റേറ്റുകളിലെയും സംസ്ഥാനക്കമ്മിറ്റികളെ ത൯റ്റെ വഴിയു്ക്കു് കൊണു്ടുവരുകയെന്നതാണു്. ഇ൯ഡൃയിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിലു് അതൊരിക്കലുമിനി നടക്കാ൯ പോകുന്നില്ല. പിന്നെയുള്ളവഴി വിജയനും കൂട്ടരും വാലുംമടക്കി ഐക്യതി൯റ്റെവഴിയു്ക്കു് പോകുന്നതാണു്. മുഖ്യമന്ത്രിസ്ഥാനവും പാ൪ട്ടിസെക്രട്ടറി സ്ഥാനവും ഉപേക്ഷിക്കാതെ അതവ൪ക്കിനി കഴിയുകയുമില്ല. കാരണം ഐക്യത്തിനെതിരെ വാദിച്ചവരേക്കാളും ഐക്യത്തിനുവേണു്ടി വാദിച്ചവരാണല്ലോ ഐക്യം നടപ്പാക്കുമു്പോളു് ഭരണത്തിലും വിശ്വസു്ത൪. ആറ്റിങ്ങലു് ജി. സുഗുണനെപ്പോലെ ഒരു കേരളാക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുണു്ടാക്കി അതിനൊരു പോളിറ്റു് ബ്യൂറോയുമുണു്ടാക്കി അതി൯റ്റെ പോളിറ്റു് ബ്യൂറോ മെമ്പ൪മാരായി പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കഴിയുന്നതൊന്നാലോചിച്ചുനോക്കൂ. അതുപോലെ പിണറായി- കോടിയേരിമാരുടെ യാതൊരു ശല്യവുമില്ലാതെ ഒരഖിലേന്ത്യാ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോ മെമ്പറായി സഖാവു് വി. എസ്സു്. അച്യുതാനന്ദ൯ കഴിയുന്നതും.

(In response to news article ‘C. P. I. M. needs new directional awareness- says Prakash Karaatt സി. പി. ഐ. എമ്മിനു് പുതിയ ദിശാബോധം വേണമെന്നു് പ്രകാശു് കാരാട്ടു്’ on 11 March 2018)

News Link: http://www.theindiantelegram.com/2018/03/11/308521.html

Written and first published on: 12 March 2018

Included in the book, Raashtreeya Lekhanangal Part II


Article Title Image By H Hach. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 





No comments:

Post a Comment