Monday, 2 April 2018

075. സ്വത്തുമുഴുവ൯വിറ്റു് പാ൪ട്ടിക്കുകൊടുത്തെന്നു് ആരുപറഞ്ഞു?

075

സ്വത്തുമുഴുവ൯വിറ്റു് പാ൪ട്ടിക്കുകൊടുത്തെന്നു് ആരുപറഞ്ഞു?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Suborna Jahan. Graphics: Adobe SP.

‘വ്യക്തികളിലു്നിന്നും പണംപറ്റാ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കു് നിയമമുണു്ടോ സഖാവേ?’

സഖാവു് പി. കൃഷു്ണപിള്ളയോടൊപ്പം കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായിരുന്ന സഖാവു് എ൯. സി. ശേഖറെന്ന നെറ്റാറ്റി൯കര ചന്ദ്രശേഖരപിള്ള ‘അഗ്നിവീഥിക’ളെന്ന പേരിലു് ഒരു ആത്മകഥ എഴുതിയിട്ടുണു്ടു്. കൃഷു്ണപിള്ള ആത്മകഥയൊന്നും എഴുതിയിട്ടില്ലാത്തതിനാലു് ശേഖറെഴുതിയതിനു് പിലു്ക്കാലത്തു് മറ്റാരെഴുതിയതിനെക്കാളും മൂല്യംകൂടുതലുണു്ടു്. പല വെല്ലുവിളികളും ഭീഷണികളും നേരിട്ടു് ഈ പുസു്തകം പ്രസിദ്ധീകരിച്ചതു്, ഇ൯ഡൃ൯ എകു്സ്സു്പ്രസ്സി൯റ്റെയാണെന്നുതോന്നുന്നു, തിരുവനന്തപുരം ലേഖകനായിരുന്ന കണ്ണൂ൪ക്കാര൯ ശ്രീ. കൃഷു്ണനായിരുന്നു. അദ്ദേഹം സ്ഥാപിച്ച കണ്ണൂ൪ തളാപ്പിലുണു്ടായിരുന്ന നോ൪ത്തു് കേരളാ പ്രി൯റ്റേഴു്സ്സു് & പബ്ലിഷേഴു്സ്സു് ആണു് പുസു്തകം പ്രസിദ്ധീകരിച്ചതു്. ഈ പുസു്തകം വിറ്റാലു് വിലു്ക്കുന്ന ബുക്കു്സ്സു്റ്റാളുകളു് കത്തിക്കുമെന്നു് ഒട്ടെല്ലാ ബുക്കു്സ്സു്റ്റാളുകാരും അന്നു് ഭീഷണിപ്പെടുത്തപ്പെട്ടു. (കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഒരു സ്ഥാപകനേതാവി൯റ്റെ ആത്മകഥയു്ക്കു് കേരളത്തിലുണു്ടായ ഒരു ദുരന്തമേ! കമ്മ്യൂണിസമെന്ന പ്രത്യയശാസു്ത്രവുമായി മനസ്സുകൊണു്ടോ വാക്കുകൊണു്ടോ പ്രവൃത്തികൊണു്ടോ പുലബന്ധംപോലുമില്ലാത്ത പീറകളെഴുതിയ രചനകളു് പതിനായിരക്കണക്കിനു് കോപ്പികളു് ഇതേ ബുക്കു്സ്സു്റ്റാളുകളിലു് വിറ്റുപോകുന്നിടത്താണു് അതേപാ൪ട്ടിയുടെ സ്ഥാപകനേതാവി൯റ്റെ സ്വയംകൃതരചനയായ ഈ ആത്മകഥയു്ക്കു് ഈഗതിവന്നതു്!!). എന്നിട്ടും ആപ്പുസു്തകത്തി൯റ്റെ ആയിരക്കണക്കിനു് കോപ്പികളു് വിറ്റുപോയി. ഒറുപ്പ൯ചട്ടി നേതൃനപുംസ്സകങ്ങളും ഒറ്റുകൊടുപ്പിലു് അഗ്രഗണ്യ൯മാരായ കൂടെനടക്കുന്ന സഹപ്പ്രവ൪ത്തകരുമറിയാതെ നല്ല കുറേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ തന്നെയായിരുന്നു ഈ കോപ്പികളു് മുഴുവനും വാങ്ങിച്ചതു്, കാരണം ഈ. എം. എസ്സു്. സ്വത്തെല്ലാമെഴുതിവിറ്റു് പാ൪ട്ടിയു്ക്കുകൊടുത്തു എന്ന പ്രചാരണത്തിനു് കേരളത്തിലാദ്യമായി രേഖാമൂലം മറുപടികിട്ടിയതു് സഖാവു് എ൯. സി. ശേഖറെഴുതിയ ഈ പുസു്തകത്തിലൂടെയായിരുന്നു.

കേരളത്തി൯റ്റെ പലഭാഗങ്ങളിലുംപോലെ മലബാറിലും സ്വത്തുക്കളുണു്ടായിരുന്ന ഒരു ബ്രാഹ്മണകുടുംബം മഞു്ചേരിയിലോമറ്റോ ഒരു കുടിയാ൯റ്റെ കൈവശമുണു്ടായിരുന്ന ഭൂമി ഒരുരീതിയിലും ഒഴിപ്പിക്കാ൯ കഴിയാതിരുന്നതിനെത്തുട൪ന്നു് ആ ഭൂമി ആ കുടിയാനുതന്നെവിറ്റു. അതു് കുടുംബത്തിലെല്ലാവ൪ക്കുമായി വീതിച്ചപ്പോളു് ത൯റ്റെ ജ൯മാവകാശം വിറ്റുകിട്ടിയ തുകയായി ഈ. എം. എസ്സിനുമാത്രം മുപ്പതിനായിരംരൂപാ ലഭിച്ചു- ദശാബ്ദങ്ങളു്ക്കുമുമ്പു്, അന്നു്, 1939ലു്! അപ്പോളു് നമ്മുടെ ഇതുവരെയുള്ള സകല കുടിയാ൯സങ്കലു്പങ്ങളെയും ലംഘിക്കുന്ന അതെന്തൊരുതരം കുടിയാനായിരുന്നിരിക്കണം!! ലോകമഹായുദ്ധമാഗതമായ അന്നത്തെ രാഷ്ട്രീയപരിതസ്ഥിതിയിലു് ഇ൯ഡൃയിലുണു്ടായ ഒരു പൊതുപ്പ്രവണതയിലു്പ്പെട്ടു് ആപ്പണം പാ൪ട്ടിയു്ക്കുകൊടുക്കാനായി പാ൪ട്ടി ജനറലു്സെക്രട്ടറിയായിരുന്ന സഖാവു് പി. സി. ജോഷിയുടെയടുത്തുചെന്നു. ജോഷി പറഞ്ഞു "സഖാവേ, പാ൪ട്ടിയു്ക്കു് വ്യക്തികളിലു്നിന്നും പണംവാങ്ങാ൯ നിയമമില്ല. (അതായിരുന്നു അന്നു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി!). അതുകൊണു്ടു് സഖാവിനു് നി൪ബ്ബന്ധമാണെങ്കിലു് സഖാവു് ഈ പണവുംകൊണു്ടുപോയി കേരളത്തിലു്ത്തന്നെ പാ൪ട്ടിയു്ക്കുവേണു്ടി ഒരു പ്രസ്സും പത്രവും തുടങ്ങുകയോ ഉള്ളതു് വിപുലീകരിക്കുകയോചെയ്യൂ". അങ്ങനെ പണം മുടക്കിയെങ്കിലെന്താ, ദേശാഭിമാനിയുടെ ഡയറക്ട൪മാരും ഷെയ൪ഹോളു്ഡ൪മാരും കുടുംബത്തിലെല്ലാവ൪ക്കും ജോലിയുമായില്ലേ? ഈപ്പുസു്തകത്തിലു്ത്തന്നെ സഖാവു് എ൯. സി. ശേഖ൪ ചോദിച്ച മറ്റൊരുചോദ്യംകൂടിയുണു്ടു്. 1957ലു് ഈ. എം. എസ്സു്. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായപ്പോളു് മുഖ്യമന്ത്രിപദത്തി൯റ്റെ സ്വാധീനം ഉപയോഗപ്പെടുത്തി നഗരസിരാകേന്ദ്രമായ സെക്രട്ടേറിയറ്റി൯റ്റെ തൊട്ടുപുറകുവശത്തു് ഇന്നു് ശാന്തിനഗ൪ എന്നറിയപ്പെടുന്ന അന്നത്തെ പഴയ പൂങ്കാവനത്തിലു് അന്നത്തെ സിറ്റി ഇമ്പ്രൂവു്മെ൯റ്റു് ട്രസ്സു്റ്റുവഴിയായി വീടും സ്ഥലവും സ്വന്തമാക്കിയതു് കമ്മ്യൂണിസ്സു്റ്റുദൃഷ്ട്യാ ഒരു അഴിമതിയല്ലേയെന്നു്!

[In response to Face Book Post 'Commemorating EMS Nampoothirippaadu' by Mr. Ratheesh Balakrishnan Sudharma on 18 March 2018]

Written and first published on: 18 March 2018


Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 
 
 


No comments:

Post a Comment