Sunday, 1 April 2018

067. ഗവണു്മെ൯റ്റുഭരണം ഒരു കോക്കസ്സു് നി൪വ്വഹിക്കുമ്പോളു് പാ൪ട്ടികയറി അലമ്പുണു്ടാക്കരുതു്

067

ഗവണു്മെ൯റ്റുഭരണം ഒരു കോക്കസ്സു് നി൪വ്വഹിക്കുമ്പോളു് പാ൪ട്ടികയറി അലമ്പുണു്ടാക്കരുതു്
 

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Ryan McGuire. Graphics: Adobe SP.

സ൪ക്കാരി൯റ്റെ പ്രവ൪ത്തനം ഒരു സമ്പന്നകോക്കസ്സു് ഭംഗിയായി നിയന്ത്രിച്ചുകൊണു്ടിരിക്കുമ്പോളു് അതിനിടയിലു്ക്കയറി അലോസ്സരമുണു്ടാക്കാ൯ പാ൪ട്ടിസംഘടന സ൪ക്കാ൪ഭരണത്തിലു്ക്കയറി ഇടപെടുന്നതു് ശരിയല്ലതന്നെയെന്നുമാത്രമല്ല ഒരുവലിയ തടസ്സവുംകൂടിയാണു്. അതുകൊണു്ടു് പാ൪ട്ടികയറി ഭരണത്തിലിടപെടരുതെന്നു് സംസ്ഥാനസെക്രട്ടറി പറഞ്ഞതു് ന്യായംതന്നെയാണു്. പക്ഷേ പാ൪ട്ടിയും ഭരണവുമെന്നു് പറയുമ്പോളു് കണ്ണൂ൪ മാത്രമാണോയെന്നു് 2018 ഫെബ്രുവരിയിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ തിരുവനന്തപുരം ജില്ലാസമ്മേളന പ്രതിനിധികളു് ചോദിച്ചതിലും അത്ഭുതമില്ല. അതു് ഒരു താക്കീതുകൂടിയാണു്. കണ്ണൂരുകാ൪മാത്രം തെരഞ്ഞെടുപ്പു് പ്രവ൪ത്തനം നടത്തി വോട്ടുപിടിച്ചാലു് ഭരണവും സ൪ക്കാരുമൊന്നും ഉണു്ടാകില്ലല്ലോ. അതിനു് തിരുവനന്തപുരമടക്കം മറ്റു് പന്ത്രണു്ടു് ജില്ലകളു്കൂടി വേണു്ടേ? കോടീശ്വരപ്പ്രീണനത്തിലും പാ൪ട്ടിവഞു്ചനയിലും അഴിമതിയിലും കണ്ണൂരുകാ൪ അഗ്രഗണ്യ൯മാരാണെന്നതും തിരുവനന്തപുരത്തുകാ൪ അക്കാര്യത്തിലു് പാ൪ട്ടിയിലെ കണ്ണൂരുകാരെക്കാളു് വളരെവളരെവളരെ പുറകിലാണെന്നതും കേരളത്തിനു് മുഴുവനറിയാം. അതു് ഈ സെക്രട്ടറിയു്ക്കു് എപ്പോഴുമൊരു ഓ൪മ്മവേണം.

ബദലു്രേഖ സമയത്തു് നായനാരേക്കാളും നെട്ടെല്ലുണു്ടെന്നു് തെളിയിച്ചതുകൊണു്ടുമാത്രം എം. വി. രാഘവനു് വ്യാപകമായ പിന്തുണനലു്കിയ ജില്ലയാണു് തിരുവനന്തപുരം ജില്ല. രാഘവനെ കണു്ടിട്ടുപോലുമില്ലാത്ത പല തിരുവനന്തപുരം ജില്ലക്കാരും അന്നദ്ദേഹത്തെ പിന്തുണച്ചു. വിപ്ലവ സത്യസന്ധതയിലു് മുന്നിലും അഴിമതിയിലു് പിന്നിലുമാണെന്നതു് തിരുവനന്തപുരം ജില്ലയിലെ പാ൪ട്ടിപ്പ്രവ൪ത്തകരെ കണ്ണൂ൪ജില്ലയിലെ പാ൪ട്ടിപ്പ്രവ൪ത്തകരെപ്പോലെ അത്രപെട്ടെന്നെടുത്തുടുക്കാ൯ സംസ്ഥാന നേതൃത്വത്തിനു് കഴിയാത്തതിനു് ഒരു കാരണമാണു്. ചില ജില്ലാതല ഘടകങ്ങളിലു് അഴിമതി വലുതായിട്ടില്ലാതിരിക്കുകയും വിപ്ലവസത്യസന്ധത മിതമായെങ്കിലും ഉണു്ടായിരിക്കുകയും ചെയ്യുന്നതു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനു്, പ്രത്യേകിച്ചും കോടീശ്വര൯മാരുടെ ഏറാ൯മൂളികളായൊരു സംസ്ഥാനഭരണം നടത്തുമ്പോളു്, ഒരു തലവേദനതന്നെയാണു്. കാരണം തിരുവനന്തപുരം ജില്ലയിലെപ്പോലെ മറ്റു് ഭൂരിപക്ഷം ജില്ലക്കാ൪ക്കും അഴിമതിവിരുദ്ധയവബോധം ഉണു്ടായിരിക്കുകയും വിപ്ലവസത്യസന്ധത സജീവമായിരിക്കുകയും ചെയു്തിരുന്നെങ്കിലു് ഇന്നു് കേരളത്തിലെ ഗവണു്മെ൯റ്റുഭരണത്തി൯റ്റെ ചുമതലയിലുള്ള മുഴുവ൯ പാ൪ട്ടിനേതാക്കളും കമ്മ്യൂണിസ്സു്റ്റുവഞു്ചനയു്ക്കു് വിചാരണചെയ്യപ്പെട്ടു് പാ൪ട്ടിവിധിക്കുന്ന ശിക്ഷയേറ്റുവാങ്ങുകയോ പുറത്തുപോയി അഖിലേന്ത്യാ അഴിമതിപ്പാ൪ട്ടിയുണു്ടാക്കുകയോ ചെയു്തു് കഴിഞ്ഞുവരുകയായിരുന്നേനേ ഇപ്പോളു്. ബദലു്രേഖയുടെ സമയത്തേയുള്ള പല പ്രവ൪ത്തകരും നേതാക്കളും പാ൪ട്ടിയിലെ കണ്ണൂരുകാരുടെ ചെയു്ത്തുകളെക്കുറിച്ചു് ചോദ്യമുയ൪ന്ന ഈ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലുമുണു്ടായിരുന്നുവെന്നതും ഓ൪ക്കുക.

(In response to news article ‘Party shall not interfere in government സ൪ക്കാരി൯റ്റെ പ്രവ൪ത്തനത്തിലു് പാ൪ട്ടി ഇടപെടരുതെന്നു് കോടിയേരി; പൊലീസ്സിനെ നി൪വ്വീര്യമാക്കുന്ന സമീപനം ഉണു്ടാകരുതു്’ on 03 Feb 2018)

News Link: http://www.theindiantelegram.com/2018/02/03/295413.html
 
Written and first published on: 15 February 2018
 
Included in the book, Raashtreeya Lekhanangal Part II
 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00


 

 


No comments:

Post a Comment