Sunday 1 April 2018

068. അമ്പലങ്ങളിലെ ഉച്ചഭാഷിണികളഴിച്ചു് താഴെവെയു്പ്പിക്കാത്തതെന്തുകൊണു്ടു്?

068

അമ്പലങ്ങളിലെ ഉച്ചഭാഷിണികളഴിച്ചു് താഴെവെയു്പ്പിക്കാത്തതെന്തുകൊണു്ടു്?
 

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By Sebastian Rittau. Graphics: Adobe SP.

തിരുവനന്തപുരത്തു് ശബ്ദമലിനീകരണമുണു്ടാക്കിയാലു് മൈക്കു്സെറ്റു് ഓപ്പറേറ്റ൪മാ൪ക്കിനി പണികിട്ടുമെന്നു് ജില്ലാക്കളക്ട൪ പറയുന്നു. പക്ഷേ മൈക്കു്സെറ്റു് ഓപ്പറേറ്റ൪മാ൪വഴിയല്ലാതെ സ്ഥിരമായി ഘടിപ്പിച്ച ഉച്ചഭാഷിണികളിലൂടെ ഒരുവ൪ഷത്തിലെ എല്ലാദിവസവും ശബ്ദമലിനീകരണമുണു്ടാക്കുന്ന അമ്പലങ്ങളെയും പള്ളികളെയുംകുറിച്ചു് ജില്ലാക്കളക്ട൪ മിണു്ടുന്നില്ല. മൈക്കു്സെറ്റു് ഓപ്പറേറ്റ൪മാ൪ ദു൪ബ്ബലരും അസംഘടിതരുമായതിനാലു് അവരുടെ പുറത്തുകയറുന്നതു് എളുപ്പവും രസകരവുമാണു്. സംഘടിത ആളു്ക്കൂട്ടങ്ങളായ അമ്പലക്കമ്മിറ്റികളുടെയും പള്ളിക്കമ്മിറ്റികളുടെയും പുറത്തുകയറുന്നതു് അപകടകരവും സ്വന്തം കസ്സേര തെറിപ്പിക്കുന്നതുമാണു്. കഴിഞ്ഞവ൪ഷം 2017ലു് ഇതേകാലത്തു് കളക്ടറുടെ നിയന്ത്രണം നിലവിലുള്ളപ്പോളു്ത്തന്നെ ബീമാപ്പള്ളിയിലും ആറ്റുകാലും അഞ്ഞൂറും ആയിരവും ഉച്ചഭാഷിണികളാണു് വെച്ചുകെട്ടിയതു്. തിരുവനന്തപുരം ജില്ലയിലുള്ള ഓപ്പറേറ്റ൪മാരല്ല, അതി൪ത്തികടന്നുവന്ന വ൯കിട ഉച്ചഭാഷിണിമുതലാളിമാരാണു്, രാഷ്ട്രീയനേതൃത്വത്തി൯റ്റെ പൂ൪ണ്ണസംരക്ഷണയോടെയതു് ചെയു്തതു്. നോക്കിക്കൊണു്ടുനിലു്ക്കുകയല്ലാതെ ജില്ലാക്കളക്ട൪ക്കെന്തുചെയ്യാ൯ കഴിഞ്ഞു?

യഥാ൪ത്ഥത്തിലു് കളക്ടറുടെ നിയന്ത്രണംകൊണു്ടു് സംഭവിച്ചതു് ഇവിടെയുള്ള ഓപ്പറേറ്റ൪മാ൪ക്കു് പണിനഷ്ടപ്പെടുകയും ആ ബിസിനസ്സു് അതി൪ത്തിയു്ക്കപ്പുറത്തുള്ളവ൪ രാഷ്ട്രീയക്കാരുടെ സഹകരണത്തോടെ കൊണു്ടുപോവുകയുംചെയു്തു. അവരാകട്ടെ മൈക്കുകളും ആംപ്ലിഫയറുകളും കെട്ടിയടുക്കിവെച്ച ഡസ്സ൯കണക്കിനു് ലോറികളിലു് സു്പിരിറ്റുംകൂടിക്കടത്തുകയും ചെയു്തു. ഡബിളു്ക്കുറ്റം! ഇതിനുള്ള വഴി കളക്ടറൊരുക്കിക്കൊടുത്തതു്!! തിരുവന്തപുരത്തെ ഓപ്പറേറ്റ൪മാ൪ ഇതുകണു്ടുപിടിച്ചു് ഈ അട്ടിമറി കളക്ടറെയറിയിച്ചപ്പോളു് അന്നത്തെ കളക്ട൪ നടപടിയെടുക്കാതെ ഭയന്നുമാറിനിന്നു. ഓരോ വ൪ഷവും അതാവ൪ത്തിക്കുമെന്നതും ബീമാപ്പള്ളിയിലും ആറ്റുകാലും നന്ദിയോടു് പച്ചയിലും നെടുമങ്ങാട്ടും ഉത്സവങ്ങളു് കഴിയുമ്പോളു് ഈ കളക്ടറുദ്യോഗസ്ഥരുടെ പൂച്ചു് പുറത്തുവരുമെന്നതും ഉറപ്പാണു്. കളക്ടറുടെ നിയന്ത്രണംകാരണം അഞ്ഞൂറും ആയിരവും ഉച്ചഭാഷിണികളു് കെട്ടിവെക്കാ൯ തിരുവന്തപുരത്തെ ഓപ്പറേറ്റ൪മാ൪ ഭയപ്പെടുന്നിടത്തു് സു്പിരിറ്റുകൂടിക്കടത്തുന്ന അയലു്സംസ്ഥാനമാഫിയ കടന്നുവന്നു് രാഷ്ട്രീയസഹായത്തോടെ അതും അതിലപ്പുറവുംചെയ്യുന്നു. ആയിരം മൈക്കു് കെട്ടിവെക്കാ൯ ത൯റ്റേടമുള്ളവനേ ഉത്സവക്കമ്മറ്റിക്കാരും ബിസിനസ്സു് കൊടുക്കുകയുള്ളൂ. ജില്ലാഭരണകൂടത്തി൯റ്റെ പ്രസു്താവനാഭീഷണികളൊന്നും ഈ മതമുഷു്ക്ക൯മാരുടെയും അവരുടെ പോക്കറ്റിലായിക്കിടക്കുന്ന രാഷ്ട്രീയനേതാക്ക൯മാരുടേയുമടുത്തു് ചെലവാകില്ലെന്നു് ഓരോ ഉത്സവസീസ്സണിലും ജനങ്ങളു്തിരിച്ചറിയുന്നു. ആ സീസ്സണുകളിലു് ഈ കളക്ട൪മാ൪ പത്രങ്ങളിലൂടെ നലു്കുന്ന ഫോണു്നമ്പറുകളിലു് വിളിച്ചാലു്പ്പോലും ആരുമെടുക്കുകയില്ല. ഇപ്പോളു് ഈ വാ൪ത്തയോടൊപ്പം 2018ലു് നലു്കിയിരിക്കുന്ന ഫോണു്നമ്പ൪തന്നെ ശ്രദ്ധിക്കുക: 6062606. അതായതു് ആ൪ക്കും വിളിക്കാ൯കഴിയാത്ത ഒരു ഏഴക്കനമ്പ൪. ലാ൯ഡു്ലൈനും മൊബൈലു്ഫോണുമല്ലെന്നു് വ്യക്തം. കളക്ടറേറ്റി൯റ്റെ പത്തക്കമുള്ള ലാ൯ഡു് ഫോണി൯റ്റെയോ മൊബൈലു് ഫോണി൯റ്റെയോ നമ്പറുകളു് കൊടുക്കാത്തതിലു്നിന്നുതന്നെ ഇതൊരു പ്രഹസ്സനമാണെന്നു് മനസ്സിലാക്കിക്കൂടേ?

ഈ പ്രഹസ്സനത്തിനു് പോകുന്നതിനുപകരം ജില്ലാഭരണകൂടത്തി൯റ്റെ മു൯വ൪ഷങ്ങളിലിറക്കിയ പഴയ സമഗ്രമായ ഉത്തരവുകളങ്ങു് നടപ്പാക്കിയാലു്പ്പോരേ, ഓരോവ൪ഷവും ഉദ്യോഗസ്ഥ൪ക്കു് ഈ മേഖലയിലുള്ളവരിലു്നിന്നു് പണമൂറ്റാ൯ ഇതുപോലെ തെര്യപ്പെടുത്തലുകളു് നടത്തുന്നതിനുപകരം? ആ മുന്നുത്തരവുകളിലു്പ്പറഞ്ഞിരിക്കുന്ന ചട്ടങ്ങളു്ലംഘിച്ചതിനു് എത്രയമ്പലങ്ങളെയും പള്ളികളെയും നിയമനടപടിക്കു് വിധേയമാക്കിയെന്നുമാത്രം വ൪ഷംതോറും ജനങ്ങളെയറിയിച്ചാലു്പ്പോരേ? അമ്പലംതുറന്നാലുട൯ ഉച്ചഭാഷിണിയുടെ പുറത്തുകയറുന്ന ആ വിഷയാസക്തഭ്രാന്ത൯മാരെ എത്രപേരെ അറസ്സു്റ്റുചെയു്തിട്ടുണു്ടെന്നും എത്രപേരെ പ്രോസിക്ക്യൂട്ടു് ചെയു്തിട്ടുണു്ടെന്നും ജില്ലാക്കളക്ട൪മാ൪ പറയേണു്ടതുണു്ടു്. ഇത്തരം സത്യസന്ധവും ക്രിയാത്മകവുമായ നടപടികളെടുക്കുന്നതിനുപകരം പ്രസംഗങ്ങളു്നടത്തി വീണു്ടും ശബ്ദമലിനീകരണമുണു്ടാക്കരുതു്.

ഇത്രയും ഭീമമായ ശബ്ദമലിനീകരണമുണു്ടാക്കുന്ന ഉച്ചഭാഷിണികളു് കൈകാര്യംചെയ്യാ൯ അവയെ എന്നും എവിടെയുമുപയോഗിക്കുന്ന മുഖ്യമന്ത്രിമുതലു് മന്ത്രിമാരും എമ്മെല്ലേമാരുമടങ്ങുന്ന കേരളഗവണു്മെ൯റ്റിനു് ധൈര്യമില്ലെന്നുള്ളതാണു് വസു്തുത. അതേസമയം ഇവയു്ക്കെതിരെ ഒരുനടപടിയുമെടുത്തില്ലേ എന്നുള്ള ജനങ്ങളുടെയും വിദേശമാധ്യമങ്ങളുടെയും ചോദ്യത്തിനെ നേരിടാതിരിക്കാനുംകഴിയില്ല. അതുകൊണു്ടു് വളരെനാളു് ആലോച്ചിച്ചുകൊണു്ടിരുന്നശേഷം 2021 ഡിസംബ൪ മാസത്തിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുസ൪ക്കാ൪ ഒരു തീരുമാനമെടുത്തു- 'റോഡിലൂടെയോടി ശബ്ദമലിനീകരണമുണു്ടാക്കുന്ന, വാഹനങ്ങളുടെ ഹോണുകളു് നിയന്ത്രിക്കാം'!

(In response to news article ‘Loudspeaker polluters warned against in Trivandrum തിരുവനന്തപുരത്തു് ശബ്ദമലിനീകരണമുണു്ടാക്കിയാലു് ഇനി പണികിട്ടും; ഉത്സവ സീസ്സണിലു് ജാഗ്രതൈ’ on 14 February 2018)

Written and First Published on: 27 February 2018


Article Title Image By W Carter. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00


 


No comments:

Post a Comment