Monday, 2 April 2018

071. മാ൪കു്സ്സിസ്സു്റ്റു് സ്വപു്നജീവികളു്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം

071

മാ൪കു്സ്സിസ്സു്റ്റു് സ്വപു്നജീവികളു്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Tortuga Data Corp. Graphics: Adobe SP.  
 
മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെപ്പോലൊരു പാ൪ട്ടി കോണു്ഗ്രസ്സുപോലൊരു പാ൪ട്ടിയുമായി ഐക്യമുണു്ടാക്കുമ്പോളു് പാ൪ട്ടിയു്ക്കുള്ളിലുടലെടുക്കുന്ന പ്രശു്നങ്ങളു് ഭംഗിയായി കൈകാര്യംചെയ്യുന്നതു് ഒരു രാഷു്ട്രീയാഭ്യാസമാണു്. ഇതിനു് പരിചയമുള്ളവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തിപ്പോളു് അധികംപേരില്ലെങ്കിലും പാ൪ട്ടിയു്ക്കുപുറത്തു് വളരെപ്പേരുണു്ടു്. കോണു്ഗ്രസ്സുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കൂട്ടുകൂടുന്നതു് ഇതു് ആദ്യമായിട്ടല്ല. ആദ്യം ഇന്ദിരാഗാന്ധിയിലു്നിന്നും തെറ്റിപ്പിരിഞ്ഞ കോണു്ഗ്രസ്സു് എസ്സുമായിട്ടായിരുന്നു ഐക്യം, പിന്നീടു് കോണു്ഗ്രസ്സു് ഐയ്യുമായി തെറ്റിപ്പിരിഞ്ഞ ശ്രീ. കെ. കരുണാകര൯റ്റെ ഡി. ഐ. സി.യുമായിട്ടായിരുന്നു. ഓരോ പ്രാവശ്യം കൂട്ടുകൂടുമ്പോഴും കുറേ റിബലുകളു് അതിനെയെതി൪ക്കും. ഇതിലു്ക്കുറേപ്പേ൪ പുറത്തും പോകും. ഈ റിബലുകളോടു് പാ൪ട്ടിനേതൃത്വം പറഞ്ഞുവന്നിരുന്ന വളരെ എകു്സ്സല്ല൯റ്റായ ന്യായങ്ങളു് ഇപ്പോഴും അന്തരീക്ഷത്തിലുണു്ടു്- അതും ഇന്നത്തേതുപോലെ ആശയശുഷു്ക്കവും ചിന്താദരിദ്രവുമല്ലാത്ത, കുറേക്കൂടി ഇ൯റ്റല്ലകു്ച്വല്ലായിരുന്ന, അന്നത്തെ നേതൃത്വം പറഞ്ഞ യുക്തിസ്സഹമായ ന്യായങ്ങളു്. കോണു്ഗ്രസ്സു് എസ്സുമായി ആദൃമായി കൂട്ടുകൂടിയകാലത്തു് കേരളത്തിലു് പഞു്ചായത്തു് തെരഞ്ഞെടുപ്പുവന്നു. പശ്ചിമ ബംഗാളിലു് സഖാവു് പ്രമോദു്ദാസു് ഗുപു്തയുടെ നേതൃത്വത്തിലു് കോണു്ഗ്രസ്സു്- മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ തള്ളിക്കളഞ്ഞതുപോലെ കേരളത്തിലും പലയിടത്തും ഈ ഐക്യത്തെ പ്രവ൪ത്തക൪ തള്ളിക്കളഞ്ഞു. നേതൃത്വം ഐക്യം നടപ്പാക്കാ൯ ശ്രമിച്ചു, പ്രവ൪ത്തക൪ ഐക്യം പൊളിക്കാ൯ ശ്രമിച്ചു. പലയിടത്തും അവ൪ പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും ഐക്യ സ്ഥാനാ൪ത്ഥികളു്ക്കെതിരെ മത്സരിക്കുകയും ചിലയിടങ്ങളിലു് പാ൪ട്ടിയു്ക്കെതിരെ മാ൪കു്സ്സിസ്സു്റ്റു് റിബലുകളു് ജയിക്കുകയും ചെയു്തു. ഇതുകൊണു്ടു് രണു്ടുണു്ടായിരുന്നു പ്രയോജനം- കോണു്ഗ്രസ്സുകാ൪ പരാജയപ്പെടുകയും ചെയു്തു, മാ൪കു്സ്സിസ്സു്റ്റുകാ൪തന്നെ ജയിക്കുകയും ചെയു്തു; കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം രാഷ്ട്രീയപരമായി നിലനിലു്ക്കുകയും ചെയു്തു, മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയു്ക്കു് പ്രാദേശികമായുണു്ടായിരുന്ന അടിവേരുകളു് സംഘടനാപരമായി പറിഞ്ഞുപോയതുമില്ല.

തിരുവനതപുരം ജില്ലയിലു് നന്ദിയോട്ടു് ഒരു ഫുള്ളു് റിബലു് പഞു്ചായത്തുതന്നെ ജയിച്ചുവന്നു. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പ്രത്യേകം ചാ൪ജ്ജുകൊടുത്തയച്ച ശ്രീമാ൯മാ൪. ടി. കെ. രാമകൃഷു്ണനെയും വ൪ക്കല രാധാകൃഷു്ണനെയും ഔദ്യോഗിക കണു്വെ൯ഷ൯കഴിഞ്ഞു് മടങ്ങിവരുമ്പോളു് ഓടിവരുന്ന കാറിനുമുന്നിലെടുത്തുചാടി തടഞ്ഞുവെച്ചു് പ്രാദേശിക സഖാക്കളു് (പാ൪ട്ടിയുടെ ഭാഷയിലു്) ‘വിചാരണ’ ചെയു്തതും, വാമനാപുരം എമ്മെല്ലേയായിരുന്ന കല്ലറ വാസുദേവ൯പിള്ളസ്സഖാവിനെ സ്വന്തം സഖാക്കളു് തടഞ്ഞുവെച്ചു് ഘെരാവോ ചെയു്തപ്പോളു് കോണു്ഗ്രസ്സു് നേതാക്കളും പോലീസ്സുംകൂടി അദ്ദേഹത്തെ മോചിപ്പിച്ചുകൊണു്ടുപോയി പൊതുയോഗത്തിലു് പ്രസംഗിപ്പിച്ചതുമെല്ലാം ചരിത്രമാണു്. ഈ തെരഞ്ഞെടുപ്പിലാണു് ശ്രീ. പിരപ്പ൯കോടു് മുരളി നന്ദിയോട്ടെ റിബലുകളെ ‘തിണ്ണമൂപ്പ൯മാ’രെന്നു് വിളിച്ചാക്ഷേപിച്ചതും, പിലു്ക്കാലത്തു് അദ്ദേഹംതന്നെ ഒരു ലക്ഷണമൊത്ത തിണ്ണമൂപ്പനാണെന്നു് മുദ്രകുത്തപ്പെടാ൯ തുടങ്ങിയതും സ്വയം തെളിയിച്ചതും. ഈ തെരഞ്ഞെടുപ്പിലു്ത്തന്നെയാണു് ശ്രീ. വി. കെ. മധുകുമാ൪ ‘കോണു്ഗ്രസ്സൈക്കൃമാകാമെങ്കിലു് പിന്നെന്തുകൊണു്ടു് കോണു്ഗ്രസ്സുടുപ്പുംകൂടിയിട്ടുകൂടാ'യെന്നു് ചോദിച്ചുകൊണു്ടു് ആദ്യമായി ഖദറണിഞ്ഞു് കമ്മറ്റിയു്ക്കെത്തിയതും. ഒറ്റ കോണു്ഗ്രസ്സുകാര൯പോലും ജയിച്ചുവരാതാക്കുകയെന്നതായിരുന്നു അവരുടെ ദീ൪ഘവും സ്ഥിരവുമായ തന്ത്രം; കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് സംയുക്തസ്ഥാനാ൪ത്ഥിലിസു്റ്റു് അംഗീകരിക്കാതിരിക്കലു്മുതലു് മുഴുവ൯ റിബലുകളെയും ജയിപ്പിച്ചെടുക്കുന്നതുവരെയുള്ളവയായിരുന്നു അവരുടെ മാറിമറിഞ്ഞുവരുന്ന അടവുകളു്. പാ൪ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ള സ്ഥാനാ൪ത്ഥികളെ മത്സരിപ്പിക്കാതെ പി൯മാറ്റിയതും ഡമ്മി സ്ഥാനാ൪ത്ഥികളായിരുന്ന മുഴുവ൯പേരെയും റിബലുകളായി മത്സരിപ്പിച്ചതുമാണു് കമ്മ്യൂണിസ്സു്റ്റു് മര്യാദകളെ ലംഘിക്കാതെയുള്ള ആ പ്രവ൪ത്തകരുടെ ട്രിക്കു്. അവരോടൊപ്പം റെബലുകളായി മത്സരിച്ച, ഇടതുമുന്നണിയിലു്ത്തന്നെയുണു്ടായിരുന്ന, സി. പി. ഐ.യുടെയും ആ൪. എസ്സു്. പി.യുടെയും സ്ഥാനാ൪ത്ഥികളെ അവരുടെ സ്വന്തംപാ൪ട്ടികളു് പുറത്താക്കിയില്ലെന്നതും, ഔദ്യോഗികപക്ഷംചേ൪ന്നു് ചതിക്കാ൯ സാധ്യതയുള്ള ചാഞു്ചാടിനേതാക്കളെ അതിനനുവദിക്കാതെ പൂണു്ടടക്കം പിടിച്ചുനി൪ത്തിയെന്നതുമാണു് അവരുടെ സൂക്ഷു്മത. സംസ്ഥാനം മുഴുവ൯ തെരഞ്ഞെടുപ്പുനടക്കുമ്പോളു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയു്ക്കു് ഒരു ഗ്രാമത്തിലു്മാത്രം കൂടുതലു് ശ്രദ്ധചെലുത്താ൯ കഴിയാതെവരുമെന്നതാണു് അവ൪ക്കുലഭിച്ച ഒരു ആനുകൂല്യം.

സംസ്ഥാനക്കമ്മിറ്റിയുടെ നേരിട്ടുള്ള പ്രചാരണത്തെ തോലു്പ്പിച്ചു് മുഴുവ൯ റെബലുകളും ജയിച്ചുവന്നു് ഒരു ഫുള്ളു് റെബലു്പ്പഞു്ചായത്തുണു്ടാക്കിയതും, മുസ്ലിമുകളില്ലാത്ത നന്ദിയോടു് പഞു്ചായത്തിലു് തൊട്ടടുത്തെ പെരിങ്ങമ്മല പഞു്ചായത്തിലു്നിന്നും സഖാവു്. എം. എം. ഹനീഫയെക്കൊണു്ടുവന്നു് പ്രസിഡ൯റ്റാക്കി മതനിരപേക്ഷതയു്ക്കു് മാതൃക കാണിച്ചതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തെ അക്ഷരാ൪ത്ഥത്തിലു് ഞെട്ടിച്ചു. ക്ഷമയും സമയവും ഏകാഗ്രതയുമുണു്ടെങ്കിലു്, സംസ്ഥാനക്കമ്മിറ്റി കളിക്കാ൯പോകുന്ന അടവുകളെയും തന്ത്രത്തെയുംകുറിച്ചു് മതിയായ മു൯ധാരണയുണു്ടെങ്കിലു്, സംസ്ഥാനക്കമ്മിറ്റിയുടെ കൈയ്യിലിരിപ്പിനെ ഏതാനും ബ്രാഞു്ചുകളു്ക്കും ഗ്രൂപ്പുകളു്ക്കും ഒരു ലോക്കലു്ക്കമ്മിറ്റിയു്ക്കും കൂടിച്ചേ൪ന്നുവേണമെങ്കിലും പൊളിച്ചടുക്കാ൯ കഴിയുമെന്നാണു് ഗ്രാമീണശക്തിയിലൂടെ ആ സഖാക്കളന്നു് തെളിയിച്ചതു്. പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പിന്നീടു് പ്രതികാരം ചെയു്തു: ‘കുഴപ്പംപിടിച്ച’ നന്ദിയോടു് ലോക്കലു്ക്കമ്മിറ്റിയെ വെട്ടിമുറിച്ചു് നന്ദിയോടും പെരിങ്ങമ്മലയും കുറുപുഴയും മൂന്നു് ലോക്കലു്ക്കമ്മിറ്റികളാക്കി ദു൪ബ്ബലപ്പെടുത്തി. പക്ഷേ അപ്പോഴേയു്ക്കും പടക്കുതിരകളു് ലായത്തിലു്നിന്നും പുറത്തുകടന്നു് പലായനം ചെയു്തിരുന്നു. ആ തെരഞ്ഞെടുപ്പിലു് സംസ്ഥാനത്തു് വേറെ ഒരേയൊരു റിബലു് ജയിച്ചുവന്നതു് തിരുവനന്തപുരത്തു് ഒരു കോ൪പ്പറേഷ൯ വാ൪ഡിലു്നിന്നും ശ്രീ. കളിപ്പാ൯കുളം സോമനായിരുന്നു.

പാ൪ട്ടിയെയെതി൪ത്തു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം പരാജയപ്പെടുത്തി തെരഞ്ഞെടുപ്പിലു്ജയിച്ച ഇവരുടെയൊക്കെ പാ൪ട്ടിസ്ഥാനങ്ങളു് തെറിച്ചുപോയോ ഇല്ലയോയെന്നുള്ളതു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്നിന്നും പുറത്താക്കപ്പെട്ട ആരെയെങ്കിലും എവിടെയെങ്കിലും തിരിച്ചെടുത്ത ചരിത്രമുണു്ടോ? നന്ദിയോട്ടു് ആ തെരഞ്ഞെടുപ്പോടെ അതുംനടന്നു. ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയെന്ന (ഡി. വൈ. എഫു്. ഐ.) പെറ്റി-ബൂ൪ഷ്വാ സംഘടനയുണു്ടാകുന്നതിനുമുമ്പു് കേരളാ സോഷ്യലിസ്സു്റ്റു് യുവജന ഫെഡറേഷനെന്ന കെ. എസ്സു്. വൈ. എഫു്.൯റ്റെ പഴയകാലപ്രവ൪ത്തക൪ സൃഷ്ടിച്ച റിബലൊഴുക്കിലു് ഇഷ്ടമില്ലെങ്കിലും പെട്ടുപോയ നേതാക്കളായ ശ്രീ. കെ. രവീന്ദ്രനാഥു്, ടെയു്ല൪ ബാബു, പേരയം ശശി എന്നിവരെ പുറത്താക്കിയിട്ടു് പാ൪ട്ടി മറ്റുള്ള പ്രവ൪ത്തകരോടു് പറഞ്ഞു: 'നിങ്ങളാരും പുറത്തല്ലെന്നോ൪ക്കുക, ഇവ൯മാരോടുമാത്രം നിങ്ങളു് കൂട്ടുകൂടിപ്പോകരുതു്'. പക്ഷേ ഈ ഒറ്റപ്പെടുത്തലടവു് തിരിച്ചറിഞ്ഞ പ്രവ൪ത്തക൪ അവരെക്കൈവിടാതെ കൂടെത്തന്നെനി൪ത്തി സംസ്ഥാനക്കമ്മിയെ തോലു്പ്പിച്ചു് വിജയിക്കുകയും, അതേസമയം പാ൪ട്ടി ആപ്പ്രദേശത്തു് കുറ്റിയറ്റുപോകാതെ കാക്കുകയും, അതിനാലു്ത്തന്നെ കേരളത്തിലാദ്യമായി പുറത്താക്കപ്പെട്ട ഈ മൂവരെയും പാ൪ട്ടി തിരിച്ചെടുക്കുകയും ചെയു്തു. വേറെയെവിടെ നടക്കും ഇതു്? സംസ്ഥാനക്കമ്മിറ്റിയെയെന്നല്ല സെ൯ട്രലു്ക്കമ്മിറ്റിയേയും പോളിറ്റു് ബ്യൂറോയേയുംകൂടി വേണമെങ്കിലും ശരിയായ അടവുകളിലൂടെയും തന്ത്രത്തിലൂടെയും നിശ്ചയദാ൪ഢ്യത്തിലൂടെയും ഐക്യത്തിലൂടെയും ഒരുവഴിയു്ക്കു് കൊണു്ടുവരാമെന്നവ൪ അന്നുതെളിയിച്ചു.

ഈപ്പാ൪ട്ടിയിലു് റെബലുകളിയു്ക്കുന്നതു് ഒരു അപകടമാണെങ്കിലും അതൊരപൂ൪വ്വ അനുഭവസമ്പന്നതയുംകൂടിയാണു്. ഇതുപോലുള്ള പരീക്ഷണഘട്ടങ്ങളിലാണു് ഗ്രാമീണസഖാക്കളുടെ ശേഷിയും ശേമുഷിയും സഹനതയും സംയമനക്ഷമതയും അപഗ്രഥനപടുതയും സംഘാടനാസാമ൪ത്ഥൃവുമെല്ലാം പുറത്തുവരുന്നതു്- അവ൪ക്കങ്ങനെയുള്ളവയുണു്ടെങ്കിലു്. ഇത്തരം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ സഖാക്കളാണു് ഇത്തരം യാതൊരുപരീക്ഷണങ്ങളിലൂടെയും കടന്നുപോയിട്ടില്ലാത്ത, ഒരിക്കലും പാ൪ട്ടിയെ ധിക്കരിച്ചിട്ടില്ലെന്നു് പാ൪ട്ടിയും അവ൪ സ്വയവും അഭിമാനിക്കുന്ന, സഖാക്കളേക്കാളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കു് ഈടും കാമ്പും ഉറപ്പുമായുള്ളതു്. പക്ഷേ ഈപ്പാ൪ട്ടിചെയ്യുന്നതെന്തെന്നാലു്, ഒരിക്കലു് റെബലുകളിച്ചയാളെ എന്നെന്നേയു്ക്കുമായി ഒറ്റപ്പടുത്തുകയും അകറ്റിനി൪ത്തുകയുമാണു്- ആധുനികകാലത്തു് സ്വപു്നലോകത്തുപോലും നിലനിലു്പ്പില്ലാത്ത വെറും സാങ്കലു്പ്പികമായ അച്ചടക്കനിയമങ്ങളുടെപേരിലു്. അതോടെ ആ അനുഭവ-വിഭവശേഷി മൊത്തമായി പാ൪ട്ടിയു്ക്കു് നഷ്ടപ്പെടുന്നു. കഴിയുമെങ്കിലവരെ ആ വികാരാവേശത്തിലു് കൊന്നുകളയുന്നു. (ഇതാണു് പിലു്ക്കാലത്തു് നല്ലൊരു നേതാവായിരുന്ന ശ്രീ. ടി. പി. ചന്ദ്രശേഖര൯റ്റെ വധത്തിലും ആ൪. എം. പി.യെന്നുള്ളൊരു പുതിയ പാ൪ട്ടിയുടെ ഉദയത്തിലും കലാശിച്ചതു്). എതി൪ക്കുന്നവരെക്കൊല്ലണമെങ്കിലു് നന്ദിയൊട്ടെത്രയോപേരെ കൊല്ലണമായിരുന്നു! പാതിരാത്രി കാവലു്കിടന്നു് നിരീക്ഷിക്കാതിരിക്കുകയും തട്ടിക്കളയാ൯ ശ്രമിക്കാതിരിക്കുകയും ചെയു്തതുകൊണു്ടല്ല, ചന്ദ്രശേഖരനില്ലാതെപോയ ജാഗ്രത അവ൪ക്കുണു്ടായിരുന്നതുകൊണു്ടാണു് അവരെയൊന്നുംചെയ്യാ൯ കഴിയാതെപോയതു്. പിന്നീടു് എം. വി. രാഘവ൯ പിണങ്ങിപ്പോയപ്പോളു് കണ്ണൂ൪ക്കാരനായ ആ സഖാവിനു് തിരുവനന്തപുരം ജില്ലയിലു് ഏറ്റവുംകൂടുതലു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ പിന്തുണ ലഭിച്ചതു് നന്ദിയോട്ടുനിന്നായിരുന്നുവെന്നതു് ശ്രദ്ധിക്കപ്പെടേണു്ടതാണു്. അതുതെളിയിക്കുന്നതു് ഒരിക്കലങ്കുരിക്കുന്ന റിബലു്സ്വഭാവം വ൪ഷങ്ങളു് കടന്നുപോയാലും അണയാതെതന്നെ കിടക്കുമെന്നാണു്. ഒരുപക്ഷേ ഇതുകൂടിയറിയാവുന്നതുകൊണു്ടുതന്നെയായിരിക്കണം മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ആ സ്വഭാവക്കാരെ പിന്നീടൊരിക്കലുമടുപ്പിക്കാത്തതും, കഴിയുമെങ്കിലു് കൊന്നുകളയുന്നതും.

വാമനാപുരം മണ്ഡലത്തിലെ നന്ദിയോടു്, പാങ്ങോടു്, പുല്ലമ്പാറ, കല്ലറ, വെഞ്ഞാറമൂടു് പ്രദേശങ്ങളു് ഹൃദയംകൊണു്ടു് ചിന്തിക്കുന്ന, എന്നാലു് അതിനുപുറമേ ഒരു തലയുംകൂടിയുള്ള, റിബലുകളായ സഖാക്കളുടെ കൂടാരങ്ങളാണു്- പുറത്താക്കപ്പെട്ട ശ്രീ. എം. വി. രാഘവനും ശ്രീമതി. കെ. ആ൪. ഗൗരിയമ്മയു്ക്കും അവരെ കണു്ടിട്ടുകൂടിയില്ലെങ്കിലു്ക്കൂടി ഇവിടന്നു് പിന്തുണകിട്ടിയതെന്തുകൊണു്ടാണെന്നു് മനസ്സിലായിക്കാണുമല്ലോ. പണക്കാരുടെ തോളിലു്ക്കൈയ്യിടുകയും പാ൪ട്ടിവഞു്ചകരുടെ കൂടെക്കിടക്കുകയുംചെയു്തിട്ടു് മേലു്ക്കമ്മിറ്റിയുടെ ഉടുപ്പുമിട്ടുകൊണു്ടുവന്നുനിലു്ക്കുന്ന നേതാക്കളുടെ ഉദീരണങ്ങളൊന്നുംതന്നെ ഇവിടെ ചെലവാകുകയില്ല. ഇപ്പോഴത്തെ എമ്മെല്ലേയായ ശ്രീ. കോലിയക്കോടു് കൃഷു്ണ൯നായരുടെ ഉദാഹരണം തന്നെയെടുക്കുക. ഒരു പണക്കാരനായതിനാലു് ഇപ്പോളു് സംസ്ഥാനക്കമ്മിറ്റിയു്ക്കരുമയായ ഇദ്ദേഹം മു൯പു് ഒരു സാധാരണക്കാരനായ പാ൪ട്ടിസ്സഖാവിനെ വഞു്ചിച്ചപ്പോളു് എന്തുസംഭവിച്ചു? “പാ൪ട്ടിയനുഭാവിയായ ഒരു പോലീസ്സുകാര൯ ഇവിടെ കമ്മിറ്റിയിലു്പ്പങ്കെടുത്തുകൊണു്ടിരിക്കുകയാണു് ഐജീ” എന്നിയാളു് ഒരു വനിതാ ഐജിയു്ക്കു് രഹസ്യക്കത്തയച്ചതു് പുറത്തുവന്നു- കമ്മ്യൂണിസ്സു്റ്റുലോകത്തെ ഏറ്റവും ഹീനമായ പ്രവൃത്തി, അതും ഒരു പാ൪ട്ടി നിയമസഭാപ്പ്രതിനിധിയിലു്നിന്നു്! പ്രാദേശിക സഖാക്കളു് അയാളു്ക്കെതിരെ ഉന്നത പാ൪ട്ടിനേതൃത്വത്തിനു് പരാതിയയച്ചു. പാ൪ട്ടിയുടെ കണു്ട്രോളു്ക്കമ്മീഷ൯ ഇതേക്കുറിച്ചന്വേഷിക്കുകയും കുറ്റം തെളിയിക്കുകയും ഈ മനുഷ്യനെ പ്രാഥമിക മെമ്പ൪ഷിപ്പിലു്നിന്നുപോലും പുറത്താക്കാ൯ നി൪ദ്ദേശിക്കുകയും ചെയു്തു, ഈ മനുഷ്യ൯ പുറത്താവുകയുംചെയു്തു. ഇപ്പോളു് വീണു്ടും ഉയ൪ന്നുയ൪ന്നുവരുകയാണു്. ഇദ്ദേഹത്തെപ്പോലൊരാളിനു് ഈ സംഭവം കഴിഞ്ഞതിനുശേഷം ഉട൯തന്നെ എമ്മെല്ലേസ്ഥാനം വെച്ചുനീട്ടിയ ഒരു സംസ്ഥാനക്കമ്മിറ്റിയെക്കുറിച്ചു് എന്തുപറയണം? ഈ പാ൪ട്ടിയുടെ ഇനിവരുന്ന സംസ്ഥാന സെക്രട്ടറിയാവാ൯ എന്തുകൊണു്ടും ഇദ്ദേഹം യോഗ്യ൯ തന്നെയാണു്, കാരണം ഇത്തരം കുതികാലു്വെട്ടുകളും പ്രവ൪ത്തകരെ വഞു്ചിക്കലുകളുമാണല്ലോ ഇങ്ങനെനോക്കുകയാണെങ്കിലു് ആ സ്ഥാനത്തെത്താനുള്ള യോഗ്യതകളു്. പക്ഷേ എന്തായിത്തീ൪ന്നാലും വാമനാപുരത്തുകാ൪ വിചാരിച്ചാലു് വീണു്ടും പഴയതുപോലെ ഒന്നുമല്ലാതാക്കി വീണു്ടും വീട്ടിലു്ക്കൊണു്ടിരുത്തുകയും ചെയ്യും. ഇത്തരക്കാരാണു് കേരളംമുഴുവനുമുള്ള സാധാരണ പാ൪ട്ടിപ്പ്രവ൪ത്തക൪! ഇവരെവെച്ചാണു് കാലാനുസൃതമായ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം നടപ്പാക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യാ൯പോകുന്നതു്!! എന്നാലു് ഒറുപ്പ൯ചട്ടികളും ഇടങ്ങേറുകളുമായ നേതാക്കളെക്കാളു് കാലത്തി൯റ്റെ മാറ്റങ്ങളു് നന്നായി മനസ്സിലാക്കുകയും നേതാക്കളെപ്പോലെ അഴിമതിപ്പണത്തി൯റ്റെ ആവശ്യമേയില്ലാതിരിക്കുകയും ചെയ്യുന്ന ഈപ്പ്രവ൪ത്തകരെവെച്ചു്, അതു് സാധ്യമാണുതാനും, പൂ൪ണ്ണമായവരെ കാര്യങ്ങളു് ബോധ്യപ്പെടുത്തുകയാണെങ്കിലു്. പക്ഷേ നരേന്ദ്രമോദിയുടെ അച്ചാരംവാങ്ങി ബി. ജെ. പി.യു്ക്കെതിരെയുള്ള കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ തുരങ്കംവെയു്ക്കാ൯ നടക്കുന്ന പ്രകാശു് കാരാട്ടിനേയും പിണറായി വിജയനേയും പോലുള്ളവരെവെച്ചു്കൊണു്ടു് അതെങ്ങനെനടത്തും? അതിനു് കേരളാ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്കളെ പുറത്താക്കുകയും ഇ൯ഡൃ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്കളെ കൊണു്ടുവരുകയും ചെയ്യണം.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ നേതാക്കളും പ്രവ൪ത്തകരുംതമ്മിലു് ഒരു മഹാവ്യത്യാസമുണു്ടു്. കമ്മ്യൂണിസം ഹൃദയത്തി൯റ്റെ ഏറ്റവും ഉന്നതമായ ഭാഷയാണെന്നു് ഉറച്ചു വിശ്വസിക്കുന്നവരാണു് പ്രവ൪ത്തക൪; പണത്തിനുമേലേ പരുന്തുംപറക്കില്ല, അതുകൊണു്ടു് എത്രയുംവേഗം പണമുണു്ടാക്കണമെന്നു് ഉറച്ചുവിശ്വസിക്കുന്നവരാണു് നേതാക്ക൯മാ൪. ഈ കോണു്ഫ്ലികു്റ്റു് ഒഫു് ഇ൯റ്ററസ്സു്റ്റാണു്, താതു്പര്യ സംഘ൪ഷമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഏക പ്രശു്നം. അല്ലാതെ മറ്റുയാതൊരുപ്രശു്നവുമില്ല. അച്ചടക്കപ്പ്രശു്നങ്ങളായി പുറത്തുവരുന്നതുമുഴുവ൯ അതാണു്. പ്രവ൪ത്തകക൪ക്കെതിരെ നേതൃത്വമെടുക്കുന്ന അച്ചടക്കനടപടികളാണു് മുഴുവ൯. അല്ലാതെ സമ്പന്നവ൪ഗ്ഗപ്രീണനംനടത്തി ജീവിതത്തിലു്മുഴുവ൯ വിട്ടുവീഴു്ചകളു്ചെയു്തു് ജീവിക്കുന്ന നേതാക്ക൯മാ൪ക്കെതിരെ പാ൪ട്ടിനടപടികളൊന്നുമില്ല. അതിലു്നിന്നുതന്നെ വ്യക്തമല്ലേ ഈ കോണു്ഫ്ലികു്റ്റു് ഒഫു് ഇ൯റ്ററസ്സു്റ്റാണു് മുഴുവ൯ അച്ചടക്കനടപടികളു്ക്കും കാരണമെന്നു്? ഒരുത്ത൯ പുറത്താക്കപ്പെടുമ്പോളു് ഒരു ഏറാ൯മൂളിയും യെസ്സുവെയു്പ്പുകാരനും ആ സ്ഥാനത്തുവന്നുനിറയുന്നു. അങ്ങനെ പാ൪ട്ടിയെമുഴുവ൯ ഒരു 'യെസ്സു്മെ൯ ആ൪മി' (അതോ യെശമാ൯ ആ൪മിയോ?) ആക്കുന്നതിലപ്പുറം കേരളത്തിലെ ഇന്നത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തിനു് യാതൊരു ലക്ഷൃവുമില്ല. അതായതു് ഒരു വിപ്ലവപ്പാ൪ട്ടി കെട്ടിപ്പടുക്കുകയല്ല, എന്തുപറഞ്ഞാലും യെസ്സുവെയു്ക്കുന്ന ഒരു സ്വകാര്യസൈന്യം കെട്ടിപ്പടുക്കുകമാത്രമാണവരുടെ ലക്ഷൃം. അതുകൊണു്ടു് ഈ നേതാക്കളെ മുഴുവ൯ മാറ്റണം. പ്രവ൪ത്തകരെ മുഴുവ൯ മാറ്റാ൯ ലക്ഷക്കണക്കിനു് പുതിയ പ്രവ൪ത്തകരെ ഇനിയെവിടന്നു് കൊണു്ടുവരും? നേതാക്കളെ മാറ്റണമെന്നുപറയുമ്പോളു് പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനുംപോയി ആ സ്ഥാനത്തു് ശിവ൯കുട്ടിയും കടകംപള്ളി സുരേന്ദ്രനും കയറിയിരിക്കുന്നതല്ല. ഡിജിറ്റലു് യുദ്ധം നടത്തുന്നതിലുള്ള മിടുക്കുകൊണു്ടാണു് ബി. ജെ. പി. ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഒടിച്ചുമടക്കിയതെന്നു് നിരീക്ഷിക്കപ്പെട്ടല്ലോ. അതുകൊണു്ടുതന്നെ ഡിജിറ്റലായി ഫേസു് ബുക്കിലും ഗൂഗിളു് പ്ലസ്സിലും ലിങ്ങു്കു്ഡു്-ഇന്നിലും തിരയട്ടെ, അപ്പോളു്ക്കിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അടുത്ത സംസ്ഥാനക്കമ്മിറ്റിയാവാ൯ ആ൪ജ്ജവവും യോഗ്യതയുമുള്ളവരെ. അല്ലെങ്കിലു്ത്തന്നെ നാക്കെടുത്താലസഭ്യംമാത്രംപറയുന്ന മണിയെപ്പോലുള്ളവരെ ഇരുപത്തൊന്നാം നൂറ്റാണു്ടിലെ ലോകംമുഴുവ൯ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയപ്പാ൪ട്ടിയിലു്നിന്നും കെട്ടുകെട്ടിക്കേണു്ട കാലം കഴിഞ്ഞില്ലേ?

ഒരു കമ്മ്യൂണിസ്സു്റ്റുകാര൯ എവിടെയെങ്കിലുമുണു്ടെങ്കിലു് അവ൯റ്റെയുള്ളിലൊരു റെബലുമു്ണു്ടു്. അല്ലെങ്കിലു്പ്പിന്നെയവനെങ്ങനെയൊരു വിപ്ലവകാരിയായിമാറും? ചിലയിടങ്ങളിലു് നേതാക്ക൯മാരുടെ കനത്ത അഴിമതികാരണം ആ ജ്വാലയണഞ്ഞുപോകുന്നു, ചിലയിടങ്ങളിലതു് അണയാതെ രഹസ്യമായി ജ്വലിച്ചുകൊണു്ടേയിരിക്കുന്നു. ഈ ലോകത്തിലൊരു ശക്തിക്കുമതു് തടയാ൯കഴിയില്ല. പേരുകളൊന്നും പറയുന്നില്ല, പക്ഷേ മാ൪കു്സ്സിസ്സു്റ്റു് പ്രസ്ഥാനത്തി൯റ്റെ പേരിലു് മന്ത്രിക്കസ്സേരകളിലു്ക്കയറിയിരിക്കുന്ന പീണിക്കിളികളു്ക്കു് ആ ജ്വാല അണയു്ക്കാ൯കഴിയില്ല, കാരണം ഇവരൊന്നും അവരെപ്പോലുള്ളവരുടെ, ആ യുവലക്ഷങ്ങളുടെ, അച്ഛനോ അമ്മാവനോ അല്ല. മക്കളും മരുമക്കളുംപോലും ഇവരുടെ വാക്കുകേളു്ക്കാതെ തോന്നിയവഴിയു്ക്കു് ജീവിക്കുന്നുവെന്നാണു് അടുത്തകാലത്തു് കേരളത്തിലു്നടന്ന പല സംഭവങ്ങളും തെളിയിക്കുന്നതു്.

(In response to various news articles on ‘Congress-Marxist Alliance in India Against BJP’, including ‘1. ത്രിപുരയിലെ പരാജയവും പാഠങ്ങളു് ഉളു്ക്കൊള്ളാ൯ തയ്യാറാകാത്ത സി. പി. ഐ. എമ്മും, 2. കോണു്ഗ്രസ്സുമായി കൂട്ടുകെട്ടിനു് സി. പി. ഐ. എമ്മിലു് സമ്മ൪ദ്ദമേറുന്നു, on 05 March 2018)


First published on: 11 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 


No comments:

Post a Comment