Showing posts with label Congress Marxist Alliance. Show all posts
Showing posts with label Congress Marxist Alliance. Show all posts

Friday, 26 July 2019

123. കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുകളോയില്ലെന്നും കുറേ പ്രഹസ്സനങ്ങളു്മാത്രമേയുള്ളെന്നും ജനം എന്നേ വിധിയെഴുതിയതാണു്!

123

കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുകളോയില്ലെന്നും കുറേ പ്രഹസ്സനങ്ങളു്മാത്രമേയുള്ളെന്നും ജനം എന്നേ വിധിയെഴുതിയതാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Romario99. Graphics: Adobe SP.
 
'രാജ്യം ഒറ്റകെട്ടായി ബീജേപ്പീയെ പ്രതിരോധിക്കാ൯ തയ്യാറായി നിലു്ക്കുമ്പോ'ഴെന്നു് പ്രതിപക്ഷപ്പാ൪ട്ടികളു് പറയുമ്പോളു്, എവിടെയാണു് ആരാണു് എങ്ങനെയാണു് അങ്ങനെ ഒറ്റക്കെട്ടായി തയ്യാറായി നിലു്ക്കുന്നതെന്നു് പറയാത്തതെന്താണു്? ‘കോണു്ഗ്രസ്സുമായി യോജിച്ചു് ഒരു മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടാലു് ബീജേപ്പീയെ തറതൊടീക്കാതെ പരാജയപ്പെടുത്താ’മെന്നു് പാ൪ട്ടിയുടെ അഖിലേന്ത്യാ ജനറലു് സെക്രട്ടറിയായ സഖാവു് സീതാറാം യെച്ചൂരി പറയുമ്പോളു്, ബീജേപ്പീയെ ഭരണത്തിലൊരിക്കലിരുത്തിയതുപോലെ ഇനിയുമിരുത്തിയേ അടങ്ങൂവെന്നുപറഞ്ഞു് യെച്ചൂരിയുടെയും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി അഖിലേന്ത്യാനേതൃത്വത്തി൯റ്റെയും നയത്തെ പൊളിച്ചടുക്കാ൯ ജനറലു് സെക്രട്ടറി സ്ഥാനത്തുനിന്നും നയവൈകല്യംകാരണം നി൪ബ്ബന്ധിച്ചു് മാറ്റപ്പെട്ട പ്രകാശു് കാരാട്ടും അയാളുടെ കേരളത്തിലെയും പോളിറ്റു്ബ്യൂറോയിലെയും കൂട്ടുപ്രതികളായ പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും നടക്കുന്നതും, അണികളെ തെറ്റിദ്ധരിപ്പിച്ചു് വഴിതെറ്റിച്ചുവിടുന്നതും, കേരളം കാണുകയല്ലേ!

ഈ വിഭാഗം പ്രവൃത്തിയിലു്- പ്രസംഗത്തിലല്ല- ഇടതുപക്ഷ ജനവിഭാഗങ്ങളിലു്നിന്നും ഇടതുപക്ഷ നയങ്ങളിലു്നിന്നും കൂടുതലു് കൂടുതലു് അകലുകയും ഹിന്ദുരാഷ്ട്രീയ ഭരണകക്ഷിയോടു് കൂടുതലു് കൂടുതലു് അടുക്കുകയും ചെയ്യുകയാണെന്നാണു് അവ൪ ഉണ൪ത്തിവിടുന്നതും മുന്നിലു്നിന്നു് നയിക്കുന്നതുമായ ഓരോ രാഷ്ട്രീയനീക്കവും തെളിയിക്കുന്നതു്. കേരളത്തിലു്മാത്രമായവശേഷിക്കുന്ന ഭരണവും അതുവഴിയുള്ള ഫണു്ടുവരവും ഇതുരണു്ടും കാരണം കേരളത്തിലെ മോശമല്ലാത്ത മെമ്പ൪ഷിപ്പും കാരണം പാ൪ട്ടി പോളിറ്റു്ബ്യൂറോ എന്നാലു് കേരളാ സംസ്ഥാനക്കമ്മിറ്റിയെന്നായിപ്പോയതിനാലു് ഇവ൪ക്കെതിരെ നടപടിയെടുത്തു് പാ൪ട്ടിയിലു്നിന്നു് പുറത്താക്കാ൯ പാ൪ട്ടി അഖിലേന്ത്യാനേതൃത്വത്തിനു് കഴിയുന്നില്ലെന്നുമാത്രം. കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ ഒരു തുടക്കമെന്നനിലയിലു് ബംഗാളിലു് കുത്തിപ്പിള൪ത്തി ബീജേപ്പീയെ അധികാരത്തിലിരുത്താ൯ മു൯പു് ഇതിലൊരു നേതാവു് 200കോടിരൂപാ കോഴവാങ്ങിയെന്ന ആരോപണമുയ൪ന്നതും അതു് സെ൯ട്രലു്ക്കമ്മിറ്റിയിലു് ഉന്നയിക്കാ൯പോവുകയാണെന്നു് ആരോപണമുയ൪ത്തിയ സഖാക്കളു് മാധ്യമങ്ങളോടു് വെളിപ്പെടുത്തിയതും മറന്നുപോകരുതു്.

ഇവ൪ക്കു് കോഴകൊടുത്താലു് അത്തരം ബീജേപ്പീവിരുദ്ധ രാഷ്ട്രീയയൈക്യത്തെ കുത്തിമല൪ത്തിച്ചു് ഭരണത്തിലിരിക്കാ൯ ഒക്കുമെങ്കിലു് ഒരു അയ്യായിരംകോടിരൂപാവേണമെങ്കിലും ബീജേപ്പീ കൊടുക്കുകയില്ലേ, കൊടുത്താലു് ഇവരതു് വാങ്ങുകയുമില്ലേ? നാളെയൊരുകാലത്തു് ഇങ്ങനെയൊരു ആരോപണമുയരുകയില്ലെന്നു് ആ൪ക്കെങ്കിലും ഉറപ്പുണു്ടോ? ഇതിനു് കൂടുതലു് ചിന്തിക്കുകയും പഠിക്കുകയുമൊന്നുംവേണു്ട, ഫാസിസ്സു്റ്റു് ശക്തികളു്ക്കെതിരെ ഫ്രാ൯സ്സിലുംമറ്റും കമ്മ്യൂണിസ്സു്റ്റു്-സോഷ്യലിസ്സു്റ്റു്-ജനാധിപത്യശക്തികളു് സഖ്യമുണു്ടാക്കിയപ്പോളു് പാട്ടിക്കകത്തുതന്നെയുണു്ടായിരുന്ന വഞു്ചക൯മാ൪ ഫാസിസ്സു്റ്റുശക്തികളു്ക്കുവേണു്ടി കുത്തിമല൪ത്തിയതു് എങ്ങനെയെന്നു് ചരിത്രത്തിലെഴുതിവെച്ചിട്ടുള്ളതു് വായിച്ചുനോക്കിയാലു്മാത്രം മതി. അല്ലെങ്കിലു് ആ വഞു്ചനകളു് വളരെ വിശദമായി ആവിഷു്ക്കരിക്കുന്ന ജീ൯ പോളു് സാ൪ത്രെഴുതിയ 'ദി സു്റ്റെയി൯ഡു് ഹാ൯ഡു്സ്സു്' (രക്തംപുരണു്ട കൈകളു്) എന്ന നാടകം വായിച്ചുനോക്കിയാലും മതി. ബീജേപ്പീയെ പരാജയപ്പെടുത്തണമെങ്കിലു് പരസു്പരം മത്സരിക്കാതെ കോണു്ഗ്രസ്സും മാ൪കു്സിസ്സു്റ്റു് പാ൪ട്ടിയും ഒറ്റമുന്നണിയായി മത്സരിച്ചാലു്മതിയെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്? ഇതുമുഴുവനറിയുന്ന ജനത്തെ പാ൪ലമെ൯റ്റിലു്നിന്നുംകിട്ടുന്ന ശമ്പളത്തിനും അലവ൯സ്സുകളു്ക്കും വീടിനും കാറിനും പെ൯ഷനും കുടുംബത്തിനഭിവൃദ്ധിക്കും അധികാരത്തിനുംവേണു്ടി വഞു്ചിച്ചിട്ടു് തത്വങ്ങളുംകൂടിപ്പറയുന്നോ? കേരളത്തിലിവരൊന്നും കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സിസ്സു്റ്റുകളോ അല്ലെന്നും വെറുംകുറേ അധികാരക്കൊതിയും അഴിമതിയുംമുറ്റിയ പ്രഹസ്സനങ്ങളു്മാത്രമാണെന്നും ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും എത്രയോവ൪ഷംമുമ്പേതന്നെ വിധിയെഴുതിയതാണു്!

Written/First published on: 26 July 2019


Article Title Image By Hermann. Graphics: Adobe SP.  

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J







Monday, 2 April 2018

072. കോണു്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശു് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിക്കുപുറത്തു് പോകേണു്ടിവരുമോ?

072

കോണു്ഗ്രസ്സൈക്കൃത്തി൯റ്റെപേരിലു് പ്രകാശു് കാരാട്ടും പിണറായി വിജയനും കോടിയേരിയും പാ൪ട്ടിക്കുപുറത്തു് പോകേണു്ടിവരുമോ?
 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jon Flobrant. Graphics: Adobe SP.

കേരളമൊഴിച്ചുള്ള മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനഘടകങ്ങളെല്ലാംതന്നെ കോണു്ഗ്രസ്സുമായൊരു രാഷ്ട്രീയൈക്യംവേണമെന്നു് ചിന്തിച്ചുതുടങ്ങുകയും കേരള സംസ്ഥാനക്കമ്മിറ്റിയും അവരെവഴിതെറ്റിച്ചുവിട്ട പ്രകാശു് കാരാട്ടുംമാത്രം അങ്ങനെയൊരു ഐക്യമേ പാടില്ലെന്നൊരു നിലപാടിലു്നിന്നുമാറാ൯ തയ്യാറാകാതെ തുടരുകയുംചെയു്താലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിളരുകയില്ല, പക്ഷേ കേരളസംസ്ഥാനക്കമ്മിറ്റിയിലെ പ്രമുഖരും പ്രകാശു് കാരാട്ടും പുറത്താകും. ഒരു മലയാളികൂടിയാണെന്നുകരുതപ്പെടുന്ന പ്രകാശു് കാരാട്ടിനേയുംകൂടി ഉളു്ക്കൊള്ളിച്ചുക്കൊണു്ടു് ഒരു കേരളാക്കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുണു്ടാക്കി അവ൪ക്കുപിന്നെയും ജനചൂഷണം പഴയതുപോലെ തുടരാനാവും. എം. വി. രാഘവനും കെ. ആ൪. ഗൗരിയമ്മയും ഇറക്കിവിടപ്പെട്ടപ്പോളു് ചിരിച്ച പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും അതേ സ്ഥിതി ഉടനെ വരാ൯പോകുന്നുവെന്ന൪ത്ഥം. ഈ. എം. എസ്സിനെപ്പോലെ 'വയസ്സുകാലത്തു് മര്യാദയു്ക്കു് അടങ്ങിയൊതുങ്ങിക്കഴിഞ്ഞില്ലെങ്കിലു് പുറത്താക്കി പടിയടച്ചു് പിണ്ഡംവെച്ചുകളയു'മെന്ന പാ൪ട്ടിശ്ശാസ്സന നേരിടുന്ന പാ൪ട്ടി ജനറലു് സെക്രട്ടറിയായ രണു്ടാമത്തെ മലയാളിയെന്ന പേരുംകൂടി പ്രകാശു് കാരാട്ടിനു് ചാ൪ത്തിക്കിട്ടാ൯പോവുകയാണെന്ന വസു്തുതയുംകൂടി അവശേഷിക്കുന്നു.

നാട്ടി൯പുറത്തുകാ൪ തമാശയു്ക്കു് പറയുന്നപോലെ 'എല്ലാം പെട്ടെന്നായിരുന്നു, പോയിക്കിട്ടിയതു്'. കാരണം അത്രപെട്ടെന്നാണു്, ഒട്ടും പ്രതീക്ഷിക്കാത്ത വേഗത്തിലാണു്, ഐക്യാനുകൂലികളും ഐക്യവിരുദ്ധരുമെന്ന സ്ഥിതി സംസ്ഥാനക്കമ്മിറ്റിയു്ക്കുമേലു് വന്നുപതിച്ചതു്- അതായത് പ്രവ൪ത്തകരിലു് മൃഗീയഭൂരിപക്ഷവും ഐക്യത്തിനനുകൂലവും കേന്ദ്രനേതൃത്വത്തി൯റ്റെ ലൈനിലും, നേതാക്കളു് മുഴുവനെല്ലാംതന്നെ ഐക്യത്തിനെതിരും ബീജേപ്പീയനുകൂല ലൈനിലും, എന്ന അവിചാരിത സ്ഥിതി. സംസ്ഥാനക്കമ്മിറ്റിയിലു് ഭിന്നിപ്പൊന്നുമില്ല ഐക്യവിരുദ്ധതയിലും ബീജേപ്പീയനുകൂല ലൈനിലും. ഇവ൪ പുറത്താക്കപ്പെടുമ്പോളു് മുഴുവ൯ പ്രവ൪ത്തകരുടെയും സംസ്ഥാനത്തിനുപുറത്തുള്ള മറ്റു് നേതാക്ക൯മാരുടെയും പിന്തുണ ഇവ൪ക്കുകിട്ടുമെന്നു് ചിന്തിക്കാ൯ യാതൊരുവഴിയുമില്ല. കാരണം മറ്റുനേതാക്കളിലു് ഒരു വ൯ വിഭാഗവും പ്രവ൪ത്തകരിലു് ബഹുഭൂരിപക്ഷവും കോണു്ഗ്രസ്സുമായൊരു ഐക്യത്തി൯റ്റെ അനിവാരൃതയെക്കുറിച്ചു് ഇപ്പോളു്ത്തന്നെ ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടുണു്ടു്. പിണറായി വിജയനെയും കോടിയേരി ബാലകൃഷു്ണനെയും എന്നാണെങ്കിലും പുറത്താക്കപ്പെടാ൯ പോകുന്നവരെന്ന അകലു്ച്ചയോടെ, ശ്രദ്ധയോടെ, ഇപ്പോളു്ത്തന്നെ പ്രവ൪ത്തക൪ കണു്ടുതുടങ്ങിയിട്ടുണു്ടു്.

പശ്ചിമ ബംഗാളിലും ത്രിപുരയിലും ഭരണം പോയിക്കഴിഞ്ഞ സ്ഥിതിയു്ക്കു് കേരളതിലേതുകൂടി ഉട൯ നഷ്ടപ്പെടുത്തണമോ എന്നൊരു വ്യക്തമായ തീരുമാനം കേന്ദ്രപ്പാ൪ട്ടി ഇതുവരെയും എടുത്തിട്ടില്ലാത്തതുകൊണു്ടാണു് കേരളത്തിലെ ഇപ്പോഴത്തെ ഭരണം തുടരുന്നതു്. ഈ ഭരണംകൊണു്ടു് വ൯കിട മുതലാളിമാ൪ക്കല്ലാതെ മറ്റാ൪ക്കും- പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും പാ൪ട്ടിയു്ക്കും ജനങ്ങളു്ക്കും- യാതൊരു പ്രയോജനവുമില്ലെന്നും, ഈ ഭരണംതന്നെ ഈ ടീമിനെവെച്ചുകൊണു്ടുതന്നെ ഇനിയുമിങ്ങനെ തുട൪ന്നുകൊണു്ടുപോയാലു് പശ്ചിമ ബംഗാളിലെപ്പോലെ മുതലാളിത്ത പ്രീണനത്തി൯റ്റെ പേരിലു് ശാശ്വതമായി ജനങ്ങളാലു് അടിച്ചുപുറത്താക്കപ്പെട്ടു് പാ൪ട്ടിയുടെ ഇനി മറ്റൊരുടീമിനും ഒരിക്കലും ഭരണത്തിലു് വരാനാകാതെ ദശാബ്ദങ്ങളോളം പര്യമ്പുറത്തു് കഴിയേണു്ടിവരുമെന്നും ശരിയായൊരു വിലയിരുത്തലിലു് അഖിലേന്ത്യാടിസ്ഥാനത്തിലു് ഈ പാ൪ട്ടി എന്നു് എത്തിച്ചേരുന്നുവോ, അന്നു്, കേരളത്തിലെ ഭരണം അവ൪തന്നെ അവസാനിപ്പിച്ചിട്ടു് ഊ൪ജ്ജിതമായി കോണു്ഗ്രസ്സൈക്ക്യം നടപ്പാക്കുന്ന ചിത്രമാണു് അനുനിമിഷം തെളിഞ്ഞുതെളിഞ്ഞുവരുന്നതു്. ഇനിയുള്ളൊരമ്പതുകൊല്ലത്തെ ഭരണം ഇവ൪ക്കുവേണു്ടിയുപേക്ഷിക്കുന്നതിനുള്ള തീരുമാനമെടുക്കത്തക്കയത്ര മൂല്യമുള്ളവരാണോ ഇപ്പോഴത്തെ കേരളഭരണത്തിലുള്ളതു്? എപ്പോഴേ പിരിച്ചുവിടാമായിരുന്ന കേരളത്തിലെ ഭരണത്തെ നിലനി൪ത്തി കേരളത്തിലെ കോണു്ഗ്രസ്സുമായി ഐക്യത്തി൯റ്റെപേരിലു് വിലപേശാനുള്ള അഖിലേന്ത്യാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അടവാണിതെന്നു് ചിന്തിക്കുന്നവരും കുറവല്ല. കാരണം, പാ൪ട്ടിവിരുദ്ധവും ജനവിരുദ്ധവുമായ ബാഹ്യശക്തികളു്ക്കല്ലാതെ മറ്റാ൪ക്കും പ്രയോജനമില്ലാത്ത കേരളത്തിലെ ഭരണത്തെ പിരിച്ചുവിട്ടു് 'നീയൊക്കെ എവിടെയോ പോയി എന്തോചെയ്യു്' എന്നുപറയുന്ന നിമിഷം സെ൯ട്രലു്ക്കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും മാതൃകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സി. പി. ഐയ്യിലെ മുഴുവ൯പേരും ആഗ്രഹിക്കുന്നപോലെ ബി. ജെ. പി.യു്ക്കെതിരായ കോണു്ഗ്രസ്സു്-കമ്മ്യൂണിസ്സു്റ്റു് ഐക്യത്തി൯റ്റെ രാജപാത കേരളത്തിലപ്പോളു്ത്തന്നെ തുറക്കുമെന്നുറപ്പല്ലേ?


Article Title Image By Ashley Jurius. Graphics: Adobe SP. 
 
തെരുവിലു് ജനങ്ങളു് പറയുന്നതു് ഭാരതീയ ജനതാപ്പാ൪ട്ടിയുടെ ചില സുപ്പ്രധാനമായ രാഷ്ട്രീയതീരുമാനങ്ങളു് നടപ്പിലാക്കുന്ന ജോലി ശ്രീ. പ്രകാശു് കാരാട്ടിനെയാണു് ഏലു്പ്പിച്ചിരിക്കുന്നതെന്നാണു്. കോണു്ഗ്രസ്സി൯റ്റെ മ൯മോഹ൯സിംഗു് ഗവണു്മെ൯റ്റി൯റ്റെ സമയത്തു് സമവായപ്രകാരം ലോകു്സഭാ സു്പീക്ക൪സ്ഥാനം ഏറ്റെടുത്തങ്കിലും, ക്യാബിനറ്റു് സ്ഥാനങ്ങളോ, ഒരുസമയത്തു് തീ൪ത്തും യാഥാ൪ത്ഥ്യമാകാ൯പോകുന്നുവെന്നു് തോന്നിപ്പിച്ച പ്രധാനമന്ത്രിസ്ഥാനമോ ഏറ്റെടുക്കുന്നതിലു്നിന്നും പാ൪ട്ടിയെത്തടഞ്ഞതു് പ്രകാശു് കാരാട്ടി൯റ്റെ മുഷു്ക്ക൯നിലപാടുകളാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിപുലമായ ബൗദ്ധിക സംവിധാനങ്ങളെക്കൂടി അങ്ങനെ കോണു്ഗ്രസ്സെടുത്തുപയോഗിച്ചാലു് തൊട്ടുപുറകേ ബി. ജെ. പി.യുടെ കേന്ദ്രഗവണു്മെ൯റ്റുണു്ടാകുന്നതിനു് വഴിതുറന്നില്ലെങ്കിലോ? അതിനുള്ള കോണു്ട്രാകു്റ്റൊപ്പിട്ടിട്ടു് ഇരിക്കുകയാണെങ്കിലു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം ഏതുവഴിക്കും പൊളിച്ചുകൊടുക്കണു്ടേ?

ഐക്യം വരുമ്പോളു് അഖിലേന്ത്യാ നേതൃത്വത്തി൯റ്റെ കൂടെനിലു്ക്കുന്നവരാരെല്ലാം, ഐക്യവിരുദ്ധരെന്ന നിലപാടിലു് മുറുകെപ്പിടിച്ചു് 'ഇരട്ടച്ചങ്കോടെ' നട്ടെല്ലുയ൪ത്തി അഖിലേന്ത്യാനേതൃത്വത്തെ എതൃത്തുനിന്നു് പുറത്തുപോകാ൯ പോകുന്നവരാരെല്ലാം എന്നു് പലപ്രദേശങ്ങളിലും ഇപ്പോഴേ വാതുവെപ്പും വാഗ്വാദങ്ങളും തുടങ്ങിക്കഴിഞ്ഞു. ഐക്യാനുകൂലികളും ഐക്യവിരുദ്ധരുമെന്ന സ്ഥിതി വളരെക്കാലം തുടരുകയില്ല. പിണറായി വിജയ൯റ്റെ മുന്നിലുള്ളവഴി ഇ൯ഡൃയിലെ മുഴുവ൯ സു്റ്റേറ്റുകളിലെയും സംസ്ഥാനക്കമ്മിറ്റികളെ ത൯റ്റെ വഴിയു്ക്കു് കൊണു്ടുവരുകയെന്നതാണു്. ഇ൯ഡൃയിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിലു് അതൊരിക്കലുമിനി നടക്കാ൯ പോകുന്നില്ല. പിന്നെയുള്ളവഴി വിജയനും കൂട്ടരും വാലുംമടക്കി ഐക്യതി൯റ്റെവഴിയു്ക്കു് പോകുന്നതാണു്. മുഖ്യമന്ത്രിസ്ഥാനവും പാ൪ട്ടിസെക്രട്ടറി സ്ഥാനവും ഉപേക്ഷിക്കാതെ അതവ൪ക്കിനി കഴിയുകയുമില്ല. കാരണം ഐക്യത്തിനെതിരെ വാദിച്ചവരേക്കാളും ഐക്യത്തിനുവേണു്ടി വാദിച്ചവരാണല്ലോ ഐക്യം നടപ്പാക്കുമു്പോളു് ഭരണത്തിലും വിശ്വസു്ത൪. ആറ്റിങ്ങലു് ജി. സുഗുണനെപ്പോലെ ഒരു കേരളാക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുണു്ടാക്കി അതിനൊരു പോളിറ്റു് ബ്യൂറോയുമുണു്ടാക്കി അതി൯റ്റെ പോളിറ്റു് ബ്യൂറോ മെമ്പ൪മാരായി പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും കഴിയുന്നതൊന്നാലോചിച്ചുനോക്കൂ. അതുപോലെ പിണറായി- കോടിയേരിമാരുടെ യാതൊരു ശല്യവുമില്ലാതെ ഒരഖിലേന്ത്യാ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോ മെമ്പറായി സഖാവു് വി. എസ്സു്. അച്യുതാനന്ദ൯ കഴിയുന്നതും.

(In response to news article ‘C. P. I. M. needs new directional awareness- says Prakash Karaatt സി. പി. ഐ. എമ്മിനു് പുതിയ ദിശാബോധം വേണമെന്നു് പ്രകാശു് കാരാട്ടു്’ on 11 March 2018)

News Link: http://www.theindiantelegram.com/2018/03/11/308521.html

Written and first published on: 12 March 2018

Included in the book, Raashtreeya Lekhanangal Part II


Article Title Image By H Hach. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 





071. മാ൪കു്സ്സിസ്സു്റ്റു് സ്വപു്നജീവികളു്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം

071

മാ൪കു്സ്സിസ്സു്റ്റു് സ്വപു്നജീവികളു്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Tortuga Data Corp. Graphics: Adobe SP.  
 
മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെപ്പോലൊരു പാ൪ട്ടി കോണു്ഗ്രസ്സുപോലൊരു പാ൪ട്ടിയുമായി ഐക്യമുണു്ടാക്കുമ്പോളു് പാ൪ട്ടിയു്ക്കുള്ളിലുടലെടുക്കുന്ന പ്രശു്നങ്ങളു് ഭംഗിയായി കൈകാര്യംചെയ്യുന്നതു് ഒരു രാഷു്ട്രീയാഭ്യാസമാണു്. ഇതിനു് പരിചയമുള്ളവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തിപ്പോളു് അധികംപേരില്ലെങ്കിലും പാ൪ട്ടിയു്ക്കുപുറത്തു് വളരെപ്പേരുണു്ടു്. കോണു്ഗ്രസ്സുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കൂട്ടുകൂടുന്നതു് ഇതു് ആദ്യമായിട്ടല്ല. ആദ്യം ഇന്ദിരാഗാന്ധിയിലു്നിന്നും തെറ്റിപ്പിരിഞ്ഞ കോണു്ഗ്രസ്സു് എസ്സുമായിട്ടായിരുന്നു ഐക്യം, പിന്നീടു് കോണു്ഗ്രസ്സു് ഐയ്യുമായി തെറ്റിപ്പിരിഞ്ഞ ശ്രീ. കെ. കരുണാകര൯റ്റെ ഡി. ഐ. സി.യുമായിട്ടായിരുന്നു. ഓരോ പ്രാവശ്യം കൂട്ടുകൂടുമ്പോഴും കുറേ റിബലുകളു് അതിനെയെതി൪ക്കും. ഇതിലു്ക്കുറേപ്പേ൪ പുറത്തും പോകും. ഈ റിബലുകളോടു് പാ൪ട്ടിനേതൃത്വം പറഞ്ഞുവന്നിരുന്ന വളരെ എകു്സ്സല്ല൯റ്റായ ന്യായങ്ങളു് ഇപ്പോഴും അന്തരീക്ഷത്തിലുണു്ടു്- അതും ഇന്നത്തേതുപോലെ ആശയശുഷു്ക്കവും ചിന്താദരിദ്രവുമല്ലാത്ത, കുറേക്കൂടി ഇ൯റ്റല്ലകു്ച്വല്ലായിരുന്ന, അന്നത്തെ നേതൃത്വം പറഞ്ഞ യുക്തിസ്സഹമായ ന്യായങ്ങളു്. കോണു്ഗ്രസ്സു് എസ്സുമായി ആദൃമായി കൂട്ടുകൂടിയകാലത്തു് കേരളത്തിലു് പഞു്ചായത്തു് തെരഞ്ഞെടുപ്പുവന്നു. പശ്ചിമ ബംഗാളിലു് സഖാവു് പ്രമോദു്ദാസു് ഗുപു്തയുടെ നേതൃത്വത്തിലു് കോണു്ഗ്രസ്സു്- മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ തള്ളിക്കളഞ്ഞതുപോലെ കേരളത്തിലും പലയിടത്തും ഈ ഐക്യത്തെ പ്രവ൪ത്തക൪ തള്ളിക്കളഞ്ഞു. നേതൃത്വം ഐക്യം നടപ്പാക്കാ൯ ശ്രമിച്ചു, പ്രവ൪ത്തക൪ ഐക്യം പൊളിക്കാ൯ ശ്രമിച്ചു. പലയിടത്തും അവ൪ പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും ഐക്യ സ്ഥാനാ൪ത്ഥികളു്ക്കെതിരെ മത്സരിക്കുകയും ചിലയിടങ്ങളിലു് പാ൪ട്ടിയു്ക്കെതിരെ മാ൪കു്സ്സിസ്സു്റ്റു് റിബലുകളു് ജയിക്കുകയും ചെയു്തു. ഇതുകൊണു്ടു് രണു്ടുണു്ടായിരുന്നു പ്രയോജനം- കോണു്ഗ്രസ്സുകാ൪ പരാജയപ്പെടുകയും ചെയു്തു, മാ൪കു്സ്സിസ്സു്റ്റുകാ൪തന്നെ ജയിക്കുകയും ചെയു്തു; കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം രാഷ്ട്രീയപരമായി നിലനിലു്ക്കുകയും ചെയു്തു, മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയു്ക്കു് പ്രാദേശികമായുണു്ടായിരുന്ന അടിവേരുകളു് സംഘടനാപരമായി പറിഞ്ഞുപോയതുമില്ല.

തിരുവനതപുരം ജില്ലയിലു് നന്ദിയോട്ടു് ഒരു ഫുള്ളു് റിബലു് പഞു്ചായത്തുതന്നെ ജയിച്ചുവന്നു. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പ്രത്യേകം ചാ൪ജ്ജുകൊടുത്തയച്ച ശ്രീമാ൯മാ൪. ടി. കെ. രാമകൃഷു്ണനെയും വ൪ക്കല രാധാകൃഷു്ണനെയും ഔദ്യോഗിക കണു്വെ൯ഷ൯കഴിഞ്ഞു് മടങ്ങിവരുമ്പോളു് ഓടിവരുന്ന കാറിനുമുന്നിലെടുത്തുചാടി തടഞ്ഞുവെച്ചു് പ്രാദേശിക സഖാക്കളു് (പാ൪ട്ടിയുടെ ഭാഷയിലു്) ‘വിചാരണ’ ചെയു്തതും, വാമനാപുരം എമ്മെല്ലേയായിരുന്ന കല്ലറ വാസുദേവ൯പിള്ളസ്സഖാവിനെ സ്വന്തം സഖാക്കളു് തടഞ്ഞുവെച്ചു് ഘെരാവോ ചെയു്തപ്പോളു് കോണു്ഗ്രസ്സു് നേതാക്കളും പോലീസ്സുംകൂടി അദ്ദേഹത്തെ മോചിപ്പിച്ചുകൊണു്ടുപോയി പൊതുയോഗത്തിലു് പ്രസംഗിപ്പിച്ചതുമെല്ലാം ചരിത്രമാണു്. ഈ തെരഞ്ഞെടുപ്പിലാണു് ശ്രീ. പിരപ്പ൯കോടു് മുരളി നന്ദിയോട്ടെ റിബലുകളെ ‘തിണ്ണമൂപ്പ൯മാ’രെന്നു് വിളിച്ചാക്ഷേപിച്ചതും, പിലു്ക്കാലത്തു് അദ്ദേഹംതന്നെ ഒരു ലക്ഷണമൊത്ത തിണ്ണമൂപ്പനാണെന്നു് മുദ്രകുത്തപ്പെടാ൯ തുടങ്ങിയതും സ്വയം തെളിയിച്ചതും. ഈ തെരഞ്ഞെടുപ്പിലു്ത്തന്നെയാണു് ശ്രീ. വി. കെ. മധുകുമാ൪ ‘കോണു്ഗ്രസ്സൈക്കൃമാകാമെങ്കിലു് പിന്നെന്തുകൊണു്ടു് കോണു്ഗ്രസ്സുടുപ്പുംകൂടിയിട്ടുകൂടാ'യെന്നു് ചോദിച്ചുകൊണു്ടു് ആദ്യമായി ഖദറണിഞ്ഞു് കമ്മറ്റിയു്ക്കെത്തിയതും. ഒറ്റ കോണു്ഗ്രസ്സുകാര൯പോലും ജയിച്ചുവരാതാക്കുകയെന്നതായിരുന്നു അവരുടെ ദീ൪ഘവും സ്ഥിരവുമായ തന്ത്രം; കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് സംയുക്തസ്ഥാനാ൪ത്ഥിലിസു്റ്റു് അംഗീകരിക്കാതിരിക്കലു്മുതലു് മുഴുവ൯ റിബലുകളെയും ജയിപ്പിച്ചെടുക്കുന്നതുവരെയുള്ളവയായിരുന്നു അവരുടെ മാറിമറിഞ്ഞുവരുന്ന അടവുകളു്. പാ൪ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ള സ്ഥാനാ൪ത്ഥികളെ മത്സരിപ്പിക്കാതെ പി൯മാറ്റിയതും ഡമ്മി സ്ഥാനാ൪ത്ഥികളായിരുന്ന മുഴുവ൯പേരെയും റിബലുകളായി മത്സരിപ്പിച്ചതുമാണു് കമ്മ്യൂണിസ്സു്റ്റു് മര്യാദകളെ ലംഘിക്കാതെയുള്ള ആ പ്രവ൪ത്തകരുടെ ട്രിക്കു്. അവരോടൊപ്പം റെബലുകളായി മത്സരിച്ച, ഇടതുമുന്നണിയിലു്ത്തന്നെയുണു്ടായിരുന്ന, സി. പി. ഐ.യുടെയും ആ൪. എസ്സു്. പി.യുടെയും സ്ഥാനാ൪ത്ഥികളെ അവരുടെ സ്വന്തംപാ൪ട്ടികളു് പുറത്താക്കിയില്ലെന്നതും, ഔദ്യോഗികപക്ഷംചേ൪ന്നു് ചതിക്കാ൯ സാധ്യതയുള്ള ചാഞു്ചാടിനേതാക്കളെ അതിനനുവദിക്കാതെ പൂണു്ടടക്കം പിടിച്ചുനി൪ത്തിയെന്നതുമാണു് അവരുടെ സൂക്ഷു്മത. സംസ്ഥാനം മുഴുവ൯ തെരഞ്ഞെടുപ്പുനടക്കുമ്പോളു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയു്ക്കു് ഒരു ഗ്രാമത്തിലു്മാത്രം കൂടുതലു് ശ്രദ്ധചെലുത്താ൯ കഴിയാതെവരുമെന്നതാണു് അവ൪ക്കുലഭിച്ച ഒരു ആനുകൂല്യം.

സംസ്ഥാനക്കമ്മിറ്റിയുടെ നേരിട്ടുള്ള പ്രചാരണത്തെ തോലു്പ്പിച്ചു് മുഴുവ൯ റെബലുകളും ജയിച്ചുവന്നു് ഒരു ഫുള്ളു് റെബലു്പ്പഞു്ചായത്തുണു്ടാക്കിയതും, മുസ്ലിമുകളില്ലാത്ത നന്ദിയോടു് പഞു്ചായത്തിലു് തൊട്ടടുത്തെ പെരിങ്ങമ്മല പഞു്ചായത്തിലു്നിന്നും സഖാവു്. എം. എം. ഹനീഫയെക്കൊണു്ടുവന്നു് പ്രസിഡ൯റ്റാക്കി മതനിരപേക്ഷതയു്ക്കു് മാതൃക കാണിച്ചതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തെ അക്ഷരാ൪ത്ഥത്തിലു് ഞെട്ടിച്ചു. ക്ഷമയും സമയവും ഏകാഗ്രതയുമുണു്ടെങ്കിലു്, സംസ്ഥാനക്കമ്മിറ്റി കളിക്കാ൯പോകുന്ന അടവുകളെയും തന്ത്രത്തെയുംകുറിച്ചു് മതിയായ മു൯ധാരണയുണു്ടെങ്കിലു്, സംസ്ഥാനക്കമ്മിറ്റിയുടെ കൈയ്യിലിരിപ്പിനെ ഏതാനും ബ്രാഞു്ചുകളു്ക്കും ഗ്രൂപ്പുകളു്ക്കും ഒരു ലോക്കലു്ക്കമ്മിറ്റിയു്ക്കും കൂടിച്ചേ൪ന്നുവേണമെങ്കിലും പൊളിച്ചടുക്കാ൯ കഴിയുമെന്നാണു് ഗ്രാമീണശക്തിയിലൂടെ ആ സഖാക്കളന്നു് തെളിയിച്ചതു്. പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പിന്നീടു് പ്രതികാരം ചെയു്തു: ‘കുഴപ്പംപിടിച്ച’ നന്ദിയോടു് ലോക്കലു്ക്കമ്മിറ്റിയെ വെട്ടിമുറിച്ചു് നന്ദിയോടും പെരിങ്ങമ്മലയും കുറുപുഴയും മൂന്നു് ലോക്കലു്ക്കമ്മിറ്റികളാക്കി ദു൪ബ്ബലപ്പെടുത്തി. പക്ഷേ അപ്പോഴേയു്ക്കും പടക്കുതിരകളു് ലായത്തിലു്നിന്നും പുറത്തുകടന്നു് പലായനം ചെയു്തിരുന്നു. ആ തെരഞ്ഞെടുപ്പിലു് സംസ്ഥാനത്തു് വേറെ ഒരേയൊരു റിബലു് ജയിച്ചുവന്നതു് തിരുവനന്തപുരത്തു് ഒരു കോ൪പ്പറേഷ൯ വാ൪ഡിലു്നിന്നും ശ്രീ. കളിപ്പാ൯കുളം സോമനായിരുന്നു.

പാ൪ട്ടിയെയെതി൪ത്തു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം പരാജയപ്പെടുത്തി തെരഞ്ഞെടുപ്പിലു്ജയിച്ച ഇവരുടെയൊക്കെ പാ൪ട്ടിസ്ഥാനങ്ങളു് തെറിച്ചുപോയോ ഇല്ലയോയെന്നുള്ളതു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്നിന്നും പുറത്താക്കപ്പെട്ട ആരെയെങ്കിലും എവിടെയെങ്കിലും തിരിച്ചെടുത്ത ചരിത്രമുണു്ടോ? നന്ദിയോട്ടു് ആ തെരഞ്ഞെടുപ്പോടെ അതുംനടന്നു. ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയെന്ന (ഡി. വൈ. എഫു്. ഐ.) പെറ്റി-ബൂ൪ഷ്വാ സംഘടനയുണു്ടാകുന്നതിനുമുമ്പു് കേരളാ സോഷ്യലിസ്സു്റ്റു് യുവജന ഫെഡറേഷനെന്ന കെ. എസ്സു്. വൈ. എഫു്.൯റ്റെ പഴയകാലപ്രവ൪ത്തക൪ സൃഷ്ടിച്ച റിബലൊഴുക്കിലു് ഇഷ്ടമില്ലെങ്കിലും പെട്ടുപോയ നേതാക്കളായ ശ്രീ. കെ. രവീന്ദ്രനാഥു്, ടെയു്ല൪ ബാബു, പേരയം ശശി എന്നിവരെ പുറത്താക്കിയിട്ടു് പാ൪ട്ടി മറ്റുള്ള പ്രവ൪ത്തകരോടു് പറഞ്ഞു: 'നിങ്ങളാരും പുറത്തല്ലെന്നോ൪ക്കുക, ഇവ൯മാരോടുമാത്രം നിങ്ങളു് കൂട്ടുകൂടിപ്പോകരുതു്'. പക്ഷേ ഈ ഒറ്റപ്പെടുത്തലടവു് തിരിച്ചറിഞ്ഞ പ്രവ൪ത്തക൪ അവരെക്കൈവിടാതെ കൂടെത്തന്നെനി൪ത്തി സംസ്ഥാനക്കമ്മിയെ തോലു്പ്പിച്ചു് വിജയിക്കുകയും, അതേസമയം പാ൪ട്ടി ആപ്പ്രദേശത്തു് കുറ്റിയറ്റുപോകാതെ കാക്കുകയും, അതിനാലു്ത്തന്നെ കേരളത്തിലാദ്യമായി പുറത്താക്കപ്പെട്ട ഈ മൂവരെയും പാ൪ട്ടി തിരിച്ചെടുക്കുകയും ചെയു്തു. വേറെയെവിടെ നടക്കും ഇതു്? സംസ്ഥാനക്കമ്മിറ്റിയെയെന്നല്ല സെ൯ട്രലു്ക്കമ്മിറ്റിയേയും പോളിറ്റു് ബ്യൂറോയേയുംകൂടി വേണമെങ്കിലും ശരിയായ അടവുകളിലൂടെയും തന്ത്രത്തിലൂടെയും നിശ്ചയദാ൪ഢ്യത്തിലൂടെയും ഐക്യത്തിലൂടെയും ഒരുവഴിയു്ക്കു് കൊണു്ടുവരാമെന്നവ൪ അന്നുതെളിയിച്ചു.

ഈപ്പാ൪ട്ടിയിലു് റെബലുകളിയു്ക്കുന്നതു് ഒരു അപകടമാണെങ്കിലും അതൊരപൂ൪വ്വ അനുഭവസമ്പന്നതയുംകൂടിയാണു്. ഇതുപോലുള്ള പരീക്ഷണഘട്ടങ്ങളിലാണു് ഗ്രാമീണസഖാക്കളുടെ ശേഷിയും ശേമുഷിയും സഹനതയും സംയമനക്ഷമതയും അപഗ്രഥനപടുതയും സംഘാടനാസാമ൪ത്ഥൃവുമെല്ലാം പുറത്തുവരുന്നതു്- അവ൪ക്കങ്ങനെയുള്ളവയുണു്ടെങ്കിലു്. ഇത്തരം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ സഖാക്കളാണു് ഇത്തരം യാതൊരുപരീക്ഷണങ്ങളിലൂടെയും കടന്നുപോയിട്ടില്ലാത്ത, ഒരിക്കലും പാ൪ട്ടിയെ ധിക്കരിച്ചിട്ടില്ലെന്നു് പാ൪ട്ടിയും അവ൪ സ്വയവും അഭിമാനിക്കുന്ന, സഖാക്കളേക്കാളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കു് ഈടും കാമ്പും ഉറപ്പുമായുള്ളതു്. പക്ഷേ ഈപ്പാ൪ട്ടിചെയ്യുന്നതെന്തെന്നാലു്, ഒരിക്കലു് റെബലുകളിച്ചയാളെ എന്നെന്നേയു്ക്കുമായി ഒറ്റപ്പടുത്തുകയും അകറ്റിനി൪ത്തുകയുമാണു്- ആധുനികകാലത്തു് സ്വപു്നലോകത്തുപോലും നിലനിലു്പ്പില്ലാത്ത വെറും സാങ്കലു്പ്പികമായ അച്ചടക്കനിയമങ്ങളുടെപേരിലു്. അതോടെ ആ അനുഭവ-വിഭവശേഷി മൊത്തമായി പാ൪ട്ടിയു്ക്കു് നഷ്ടപ്പെടുന്നു. കഴിയുമെങ്കിലവരെ ആ വികാരാവേശത്തിലു് കൊന്നുകളയുന്നു. (ഇതാണു് പിലു്ക്കാലത്തു് നല്ലൊരു നേതാവായിരുന്ന ശ്രീ. ടി. പി. ചന്ദ്രശേഖര൯റ്റെ വധത്തിലും ആ൪. എം. പി.യെന്നുള്ളൊരു പുതിയ പാ൪ട്ടിയുടെ ഉദയത്തിലും കലാശിച്ചതു്). എതി൪ക്കുന്നവരെക്കൊല്ലണമെങ്കിലു് നന്ദിയൊട്ടെത്രയോപേരെ കൊല്ലണമായിരുന്നു! പാതിരാത്രി കാവലു്കിടന്നു് നിരീക്ഷിക്കാതിരിക്കുകയും തട്ടിക്കളയാ൯ ശ്രമിക്കാതിരിക്കുകയും ചെയു്തതുകൊണു്ടല്ല, ചന്ദ്രശേഖരനില്ലാതെപോയ ജാഗ്രത അവ൪ക്കുണു്ടായിരുന്നതുകൊണു്ടാണു് അവരെയൊന്നുംചെയ്യാ൯ കഴിയാതെപോയതു്. പിന്നീടു് എം. വി. രാഘവ൯ പിണങ്ങിപ്പോയപ്പോളു് കണ്ണൂ൪ക്കാരനായ ആ സഖാവിനു് തിരുവനന്തപുരം ജില്ലയിലു് ഏറ്റവുംകൂടുതലു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ പിന്തുണ ലഭിച്ചതു് നന്ദിയോട്ടുനിന്നായിരുന്നുവെന്നതു് ശ്രദ്ധിക്കപ്പെടേണു്ടതാണു്. അതുതെളിയിക്കുന്നതു് ഒരിക്കലങ്കുരിക്കുന്ന റിബലു്സ്വഭാവം വ൪ഷങ്ങളു് കടന്നുപോയാലും അണയാതെതന്നെ കിടക്കുമെന്നാണു്. ഒരുപക്ഷേ ഇതുകൂടിയറിയാവുന്നതുകൊണു്ടുതന്നെയായിരിക്കണം മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ആ സ്വഭാവക്കാരെ പിന്നീടൊരിക്കലുമടുപ്പിക്കാത്തതും, കഴിയുമെങ്കിലു് കൊന്നുകളയുന്നതും.

വാമനാപുരം മണ്ഡലത്തിലെ നന്ദിയോടു്, പാങ്ങോടു്, പുല്ലമ്പാറ, കല്ലറ, വെഞ്ഞാറമൂടു് പ്രദേശങ്ങളു് ഹൃദയംകൊണു്ടു് ചിന്തിക്കുന്ന, എന്നാലു് അതിനുപുറമേ ഒരു തലയുംകൂടിയുള്ള, റിബലുകളായ സഖാക്കളുടെ കൂടാരങ്ങളാണു്- പുറത്താക്കപ്പെട്ട ശ്രീ. എം. വി. രാഘവനും ശ്രീമതി. കെ. ആ൪. ഗൗരിയമ്മയു്ക്കും അവരെ കണു്ടിട്ടുകൂടിയില്ലെങ്കിലു്ക്കൂടി ഇവിടന്നു് പിന്തുണകിട്ടിയതെന്തുകൊണു്ടാണെന്നു് മനസ്സിലായിക്കാണുമല്ലോ. പണക്കാരുടെ തോളിലു്ക്കൈയ്യിടുകയും പാ൪ട്ടിവഞു്ചകരുടെ കൂടെക്കിടക്കുകയുംചെയു്തിട്ടു് മേലു്ക്കമ്മിറ്റിയുടെ ഉടുപ്പുമിട്ടുകൊണു്ടുവന്നുനിലു്ക്കുന്ന നേതാക്കളുടെ ഉദീരണങ്ങളൊന്നുംതന്നെ ഇവിടെ ചെലവാകുകയില്ല. ഇപ്പോഴത്തെ എമ്മെല്ലേയായ ശ്രീ. കോലിയക്കോടു് കൃഷു്ണ൯നായരുടെ ഉദാഹരണം തന്നെയെടുക്കുക. ഒരു പണക്കാരനായതിനാലു് ഇപ്പോളു് സംസ്ഥാനക്കമ്മിറ്റിയു്ക്കരുമയായ ഇദ്ദേഹം മു൯പു് ഒരു സാധാരണക്കാരനായ പാ൪ട്ടിസ്സഖാവിനെ വഞു്ചിച്ചപ്പോളു് എന്തുസംഭവിച്ചു? “പാ൪ട്ടിയനുഭാവിയായ ഒരു പോലീസ്സുകാര൯ ഇവിടെ കമ്മിറ്റിയിലു്പ്പങ്കെടുത്തുകൊണു്ടിരിക്കുകയാണു് ഐജീ” എന്നിയാളു് ഒരു വനിതാ ഐജിയു്ക്കു് രഹസ്യക്കത്തയച്ചതു് പുറത്തുവന്നു- കമ്മ്യൂണിസ്സു്റ്റുലോകത്തെ ഏറ്റവും ഹീനമായ പ്രവൃത്തി, അതും ഒരു പാ൪ട്ടി നിയമസഭാപ്പ്രതിനിധിയിലു്നിന്നു്! പ്രാദേശിക സഖാക്കളു് അയാളു്ക്കെതിരെ ഉന്നത പാ൪ട്ടിനേതൃത്വത്തിനു് പരാതിയയച്ചു. പാ൪ട്ടിയുടെ കണു്ട്രോളു്ക്കമ്മീഷ൯ ഇതേക്കുറിച്ചന്വേഷിക്കുകയും കുറ്റം തെളിയിക്കുകയും ഈ മനുഷ്യനെ പ്രാഥമിക മെമ്പ൪ഷിപ്പിലു്നിന്നുപോലും പുറത്താക്കാ൯ നി൪ദ്ദേശിക്കുകയും ചെയു്തു, ഈ മനുഷ്യ൯ പുറത്താവുകയുംചെയു്തു. ഇപ്പോളു് വീണു്ടും ഉയ൪ന്നുയ൪ന്നുവരുകയാണു്. ഇദ്ദേഹത്തെപ്പോലൊരാളിനു് ഈ സംഭവം കഴിഞ്ഞതിനുശേഷം ഉട൯തന്നെ എമ്മെല്ലേസ്ഥാനം വെച്ചുനീട്ടിയ ഒരു സംസ്ഥാനക്കമ്മിറ്റിയെക്കുറിച്ചു് എന്തുപറയണം? ഈ പാ൪ട്ടിയുടെ ഇനിവരുന്ന സംസ്ഥാന സെക്രട്ടറിയാവാ൯ എന്തുകൊണു്ടും ഇദ്ദേഹം യോഗ്യ൯ തന്നെയാണു്, കാരണം ഇത്തരം കുതികാലു്വെട്ടുകളും പ്രവ൪ത്തകരെ വഞു്ചിക്കലുകളുമാണല്ലോ ഇങ്ങനെനോക്കുകയാണെങ്കിലു് ആ സ്ഥാനത്തെത്താനുള്ള യോഗ്യതകളു്. പക്ഷേ എന്തായിത്തീ൪ന്നാലും വാമനാപുരത്തുകാ൪ വിചാരിച്ചാലു് വീണു്ടും പഴയതുപോലെ ഒന്നുമല്ലാതാക്കി വീണു്ടും വീട്ടിലു്ക്കൊണു്ടിരുത്തുകയും ചെയ്യും. ഇത്തരക്കാരാണു് കേരളംമുഴുവനുമുള്ള സാധാരണ പാ൪ട്ടിപ്പ്രവ൪ത്തക൪! ഇവരെവെച്ചാണു് കാലാനുസൃതമായ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം നടപ്പാക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യാ൯പോകുന്നതു്!! എന്നാലു് ഒറുപ്പ൯ചട്ടികളും ഇടങ്ങേറുകളുമായ നേതാക്കളെക്കാളു് കാലത്തി൯റ്റെ മാറ്റങ്ങളു് നന്നായി മനസ്സിലാക്കുകയും നേതാക്കളെപ്പോലെ അഴിമതിപ്പണത്തി൯റ്റെ ആവശ്യമേയില്ലാതിരിക്കുകയും ചെയ്യുന്ന ഈപ്പ്രവ൪ത്തകരെവെച്ചു്, അതു് സാധ്യമാണുതാനും, പൂ൪ണ്ണമായവരെ കാര്യങ്ങളു് ബോധ്യപ്പെടുത്തുകയാണെങ്കിലു്. പക്ഷേ നരേന്ദ്രമോദിയുടെ അച്ചാരംവാങ്ങി ബി. ജെ. പി.യു്ക്കെതിരെയുള്ള കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ തുരങ്കംവെയു്ക്കാ൯ നടക്കുന്ന പ്രകാശു് കാരാട്ടിനേയും പിണറായി വിജയനേയും പോലുള്ളവരെവെച്ചു്കൊണു്ടു് അതെങ്ങനെനടത്തും? അതിനു് കേരളാ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്കളെ പുറത്താക്കുകയും ഇ൯ഡൃ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്കളെ കൊണു്ടുവരുകയും ചെയ്യണം.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ നേതാക്കളും പ്രവ൪ത്തകരുംതമ്മിലു് ഒരു മഹാവ്യത്യാസമുണു്ടു്. കമ്മ്യൂണിസം ഹൃദയത്തി൯റ്റെ ഏറ്റവും ഉന്നതമായ ഭാഷയാണെന്നു് ഉറച്ചു വിശ്വസിക്കുന്നവരാണു് പ്രവ൪ത്തക൪; പണത്തിനുമേലേ പരുന്തുംപറക്കില്ല, അതുകൊണു്ടു് എത്രയുംവേഗം പണമുണു്ടാക്കണമെന്നു് ഉറച്ചുവിശ്വസിക്കുന്നവരാണു് നേതാക്ക൯മാ൪. ഈ കോണു്ഫ്ലികു്റ്റു് ഒഫു് ഇ൯റ്ററസ്സു്റ്റാണു്, താതു്പര്യ സംഘ൪ഷമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഏക പ്രശു്നം. അല്ലാതെ മറ്റുയാതൊരുപ്രശു്നവുമില്ല. അച്ചടക്കപ്പ്രശു്നങ്ങളായി പുറത്തുവരുന്നതുമുഴുവ൯ അതാണു്. പ്രവ൪ത്തകക൪ക്കെതിരെ നേതൃത്വമെടുക്കുന്ന അച്ചടക്കനടപടികളാണു് മുഴുവ൯. അല്ലാതെ സമ്പന്നവ൪ഗ്ഗപ്രീണനംനടത്തി ജീവിതത്തിലു്മുഴുവ൯ വിട്ടുവീഴു്ചകളു്ചെയു്തു് ജീവിക്കുന്ന നേതാക്ക൯മാ൪ക്കെതിരെ പാ൪ട്ടിനടപടികളൊന്നുമില്ല. അതിലു്നിന്നുതന്നെ വ്യക്തമല്ലേ ഈ കോണു്ഫ്ലികു്റ്റു് ഒഫു് ഇ൯റ്ററസ്സു്റ്റാണു് മുഴുവ൯ അച്ചടക്കനടപടികളു്ക്കും കാരണമെന്നു്? ഒരുത്ത൯ പുറത്താക്കപ്പെടുമ്പോളു് ഒരു ഏറാ൯മൂളിയും യെസ്സുവെയു്പ്പുകാരനും ആ സ്ഥാനത്തുവന്നുനിറയുന്നു. അങ്ങനെ പാ൪ട്ടിയെമുഴുവ൯ ഒരു 'യെസ്സു്മെ൯ ആ൪മി' (അതോ യെശമാ൯ ആ൪മിയോ?) ആക്കുന്നതിലപ്പുറം കേരളത്തിലെ ഇന്നത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തിനു് യാതൊരു ലക്ഷൃവുമില്ല. അതായതു് ഒരു വിപ്ലവപ്പാ൪ട്ടി കെട്ടിപ്പടുക്കുകയല്ല, എന്തുപറഞ്ഞാലും യെസ്സുവെയു്ക്കുന്ന ഒരു സ്വകാര്യസൈന്യം കെട്ടിപ്പടുക്കുകമാത്രമാണവരുടെ ലക്ഷൃം. അതുകൊണു്ടു് ഈ നേതാക്കളെ മുഴുവ൯ മാറ്റണം. പ്രവ൪ത്തകരെ മുഴുവ൯ മാറ്റാ൯ ലക്ഷക്കണക്കിനു് പുതിയ പ്രവ൪ത്തകരെ ഇനിയെവിടന്നു് കൊണു്ടുവരും? നേതാക്കളെ മാറ്റണമെന്നുപറയുമ്പോളു് പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനുംപോയി ആ സ്ഥാനത്തു് ശിവ൯കുട്ടിയും കടകംപള്ളി സുരേന്ദ്രനും കയറിയിരിക്കുന്നതല്ല. ഡിജിറ്റലു് യുദ്ധം നടത്തുന്നതിലുള്ള മിടുക്കുകൊണു്ടാണു് ബി. ജെ. പി. ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഒടിച്ചുമടക്കിയതെന്നു് നിരീക്ഷിക്കപ്പെട്ടല്ലോ. അതുകൊണു്ടുതന്നെ ഡിജിറ്റലായി ഫേസു് ബുക്കിലും ഗൂഗിളു് പ്ലസ്സിലും ലിങ്ങു്കു്ഡു്-ഇന്നിലും തിരയട്ടെ, അപ്പോളു്ക്കിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അടുത്ത സംസ്ഥാനക്കമ്മിറ്റിയാവാ൯ ആ൪ജ്ജവവും യോഗ്യതയുമുള്ളവരെ. അല്ലെങ്കിലു്ത്തന്നെ നാക്കെടുത്താലസഭ്യംമാത്രംപറയുന്ന മണിയെപ്പോലുള്ളവരെ ഇരുപത്തൊന്നാം നൂറ്റാണു്ടിലെ ലോകംമുഴുവ൯ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയപ്പാ൪ട്ടിയിലു്നിന്നും കെട്ടുകെട്ടിക്കേണു്ട കാലം കഴിഞ്ഞില്ലേ?

ഒരു കമ്മ്യൂണിസ്സു്റ്റുകാര൯ എവിടെയെങ്കിലുമുണു്ടെങ്കിലു് അവ൯റ്റെയുള്ളിലൊരു റെബലുമു്ണു്ടു്. അല്ലെങ്കിലു്പ്പിന്നെയവനെങ്ങനെയൊരു വിപ്ലവകാരിയായിമാറും? ചിലയിടങ്ങളിലു് നേതാക്ക൯മാരുടെ കനത്ത അഴിമതികാരണം ആ ജ്വാലയണഞ്ഞുപോകുന്നു, ചിലയിടങ്ങളിലതു് അണയാതെ രഹസ്യമായി ജ്വലിച്ചുകൊണു്ടേയിരിക്കുന്നു. ഈ ലോകത്തിലൊരു ശക്തിക്കുമതു് തടയാ൯കഴിയില്ല. പേരുകളൊന്നും പറയുന്നില്ല, പക്ഷേ മാ൪കു്സ്സിസ്സു്റ്റു് പ്രസ്ഥാനത്തി൯റ്റെ പേരിലു് മന്ത്രിക്കസ്സേരകളിലു്ക്കയറിയിരിക്കുന്ന പീണിക്കിളികളു്ക്കു് ആ ജ്വാല അണയു്ക്കാ൯കഴിയില്ല, കാരണം ഇവരൊന്നും അവരെപ്പോലുള്ളവരുടെ, ആ യുവലക്ഷങ്ങളുടെ, അച്ഛനോ അമ്മാവനോ അല്ല. മക്കളും മരുമക്കളുംപോലും ഇവരുടെ വാക്കുകേളു്ക്കാതെ തോന്നിയവഴിയു്ക്കു് ജീവിക്കുന്നുവെന്നാണു് അടുത്തകാലത്തു് കേരളത്തിലു്നടന്ന പല സംഭവങ്ങളും തെളിയിക്കുന്നതു്.

(In response to various news articles on ‘Congress-Marxist Alliance in India Against BJP’, including ‘1. ത്രിപുരയിലെ പരാജയവും പാഠങ്ങളു് ഉളു്ക്കൊള്ളാ൯ തയ്യാറാകാത്ത സി. പി. ഐ. എമ്മും, 2. കോണു്ഗ്രസ്സുമായി കൂട്ടുകെട്ടിനു് സി. പി. ഐ. എമ്മിലു് സമ്മ൪ദ്ദമേറുന്നു, on 05 March 2018)


First published on: 11 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 


Sunday, 1 April 2018

069. ഇവരെന്നാണു് പ്രമോദു്ദാസ്സു് ഗുപു്തയോളം വള൪ന്നതു്?

069

ഇവരെന്നാണു് പ്രമോദു്ദാസ്സു് ഗുപു്തയോളം വള൪ന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

  
Article Title Image By Agzam. Graphics: Adobe SP.

ത്രിപുരയിലെ 2014 മാ൪ച്ചിലെ അസ്സംബ്ലി തെരഞ്ഞെടുപ്പിലെ ബി. ജെ. പി. വിജയം പണമൊഴുക്കിനേടിയതാണെന്നു് സി. പി. ഐ. ദേശീയ നേതാവു് ശ്രീ. ഡി. രാജയും സി. പി. എമ്മിലെ ശ്രീ. പിണറായി വിജയനും ശ്രീ. കോടിയേരി ബാലകൃഷു്ണനും ആരോപണമുന്നയിച്ചിരിക്കുന്നു. ആകാം, കാരണം ബി. ജെ. പി.യുടെ കൈയ്യിലു്മാത്രമേ ഇപ്പോളു് അത്തരം പണമുള്ളൂ. നോട്ടുനിരോധനം ഏ൪പ്പെടുത്തിയതുതന്നെ മറ്റെല്ലാ രാഷു്ട്രീയപ്പാ൪ട്ടികളുടെയും കരുതലു്പ്പണശേഖരങ്ങളു് തക൪ക്കാനും ഭാവിയിലെ ഒരിരുപതുവ൪ഷങ്ങളു് തെരഞ്ഞെടുപ്പുകളു് ജയിക്കാനുള്ള പണം ബി. ജെ. പി.യുടെ കൈയ്യിലു്മാത്രമേ ഉണു്ടായിരിക്കുകയുള്ളുവെന്നു് ഉറപ്പുവരുത്താനുമായിരുന്നല്ലോ. ജനങ്ങളെ വിശ്വസിപ്പിക്കാനാവുമെന്നുകരുതി അവ൪ പ്രചരിപ്പിച്ച പുറമേപറഞ്ഞ യാതൊരുലക്ഷൃവും നോട്ടുനിരോധനംകൊണു്ടു് നേടിയില്ലെന്നതും തെളിഞ്ഞുകഴിഞ്ഞതല്ലേ? പണംകൊണു്ടു് ഒരു തെരഞ്ഞെടുപ്പിനെ ജയിക്കണമെങ്കിലു് ഇനിവരുന്ന ഒരു ഇരുപതുകൊല്ലക്കാലം അതു് ബി.ജെ.പി.ക്കുമാത്രമേ കഴിയൂ.

പക്ഷെ ഈപ്പണം ത്രിപുരയിലു് അവ൪ എങ്ങനെ ചെലവഴിച്ചു എന്നു് വിശദീകരിക്കുന്നതിലാണു് നമുക്കു് ഇവരുമായി അഭിപ്രായവ്യത്യാസമുള്ളതു്. എത്രരൂപവരെ ബി. ജെ. പി. ത്രിപുരയിലെ വിജയത്തിനുവേണു്ടി ചെലവഴിക്കാ൯ തയ്യാറായിരുന്നുകാണും- അഞ്ഞൂറുകോടി, ആയിരം കോടി, അയ്യായിരംകോടി? ത്രിപുരാഭരണകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവിടത്തെ പ്രധാനപ്രതിപക്ഷമായ കോണു്ഗ്രസ്സും തമ്മിലു്പ്പൊരുതുന്നിടത്തോളംകാലം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണവീഴു്ച്ചയുടെയും അക്രമത്തി൯റ്റെയും പശ്ചാത്തലത്തിലു് ഒരു ത്രികോണമത്സരത്തിലൂടെ വിജയംകൊയ്യാ൯ ബി. ജെ. പി.ക്കു് കഴിയുമായിരുന്നുവെന്നതു് പകലു്പോലെ വ്യക്തമായിരുന്നു. ഒരു മാ൪കു്സ്സിസ്സു്റ്റു-കോണു്ഗ്രസ്സു് ഐക്യം അഖിലേന്ത്യാടിസ്ഥാനത്തിലു് രൂപപ്പെടാതിരിക്കാ൯ പതിനായിരംകോടിരൂപ വേണമെങ്കിലും ബി. ജെ. പി. മുടക്കാ൯ തയ്യാറാകുമായിരുന്നില്ലേ? പ്രകാശ്ശു് കാരാട്ടെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മു൯ ജനറലു്സെക്രട്ടറിയേയും അയാളുടെ ഉറച്ച കൊഹോ൪ട്ടു് പിണറായി വിജയ൯റ്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സംഘടനയേയുംമാത്രം വിലയു്ക്കെടുത്താലു് അതു് നടക്കുമെങ്കിലു് അവരതിനു് മടിക്കുമോ? ലോകത്തു് ഇതൊരു ആദ്യത്തെ സംഭവമാണോ?

അയ്യഞു്ചുവ൪ഷം കൂടുമ്പോളു് ഒറ്റയു്ക്കുഭരിച്ചു് സ്വ൪വ്വതന്ത്രസ്സ്വതന്ത്രമായി മുഴുക്കെവെട്ടിത്തിന്നാ൯ അവസരംകിട്ടണമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളസംസ്ഥാനക്കമ്മിറ്റിയുടെ മനസ്സിലുള്ളതു്. മാത്രവുമല്ല, കോണു്ഗ്രസ്സുമായി യോജിച്ചുഭരിച്ചാലു് ഇവറ്റ രണു്ടെണ്ണത്തി൯റ്റെയും മുടിഞ്ഞ അഴിമതികാരണം കേരളത്തിലു് ബി. ജെ. പി. ജനപിന്തുണയുള്ള പ്രധാനപ്രതിപക്ഷമായി ഉയ൪ന്നുവരുമെന്നുള്ളതും ഉറപ്പാണു്. ഇതു് രണു്ടിനുമിടയാക്കാതെ യുക്തിഭദ്രവും ലാഭകരവുമായ ഒരു വഴി ബി. ജെ. പി.യുടെ ബുദ്ധികേന്ദ്രങ്ങളു്തന്നെ കണു്ടുപിടിച്ചു് ഇവ൪ക്കുമുന്നിലു് വെച്ചുകൊടുത്തുവെന്നതാണു് സത്യം (അതോ ഇവ൪ കണു്ടുപിടിച്ചു് ബി. ജെ. പി.യുടെമുന്നിലു് വെച്ചുകൊടുത്തോ?): കോണു്ഗ്രസ്സു്- മാ൪കു്സിസു്റ്റു് ഐക്യത്തെ എന്തുവിലകൊടുത്തും എതി൪ത്തു് പരാജയപ്പെടുത്താ൯ ബി. ജെ. പി.യുടെകൂടെനിലു്ക്കുക. ഒറ്റവെടിക്കു് എല്ലാപ്പക്ഷികളെയും വീഴു്ത്തുകയുംചെയ്യാം, ആജീവനാന്തം തലമുറകളു്ക്കുമുഴുവ൯ സുഖിക്കാനുള്ള പണം ലഭിക്കുകയുംചെയ്യും. അല്ലെങ്കിലു്പ്പിന്നെ ത്രിപുരത്തെരഞ്ഞെടുപ്പു് റിസളു്ട്ടുവന്നതി൯റ്റെ പിറ്റേന്നു് കേരളാമുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯ മദ്രാസ്സിലൊരു ആശുപത്രിയിലു് അഡു്മിഷ൯ നേടിയതെന്തിനു്? ഇടതുമുന്നണി ഭരണത്തിലു് കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുംമേലേ ഉയ൪ന്നുനിലു്ക്കുന്നുവെന്നു് അട്ടഹസിക്കുന്നതിന്നിടയു്ക്കുതന്നെ കേരളത്തിലെ മുഖ്യമന്ത്രി ബ്ലഡ്ഡു് കൗണു്ടു് കുറയുന്നതിനു് ചികിത്സയു്ക്കു് തമിഴു്നാട്ടിലെന്തിനു് പോകുന്നു? തിരുവനന്തപുരത്തെ പ്രഖ്യാതമായ മെഡിക്കലു്ക്കോളേജാശുപത്രിയെ വിശ്വാസമില്ലേ? അല്ലെങ്കിലു് അവരുടെ നിലവാരത്തിലുള്ളവ൪ പോകുന്ന കിംസ്സു് ആശുപത്രിയില്ലേ തിരുവനന്തപുരത്തുതന്നെ? അല്ലെങ്കിലു് ഈപ്പറഞ്ഞ ആരോഗ്യമേഖല ചതച്ചുവിടുന്ന കേരളത്തിലെ സാധാരണജനങ്ങളു് ഈ അസുഖത്തിനു് നൂറുശതമാനം വിജയകരമായി ചെയ്യുന്നപോലെ പപ്പായയിലയും മാതളപ്പഴവും കഴിച്ചാലു്പ്പോരേ? അപ്പോളതല്ല കാര്യം- ബി. ജെ. പി.യിലു്നിന്നും ആരുമറിയാതെ ആനുകൂല്യവുംവാങ്ങാം, തെരഞ്ഞെടുപ്പുപരാജയം സംബന്ധിച്ച ചോദ്യങ്ങളിലു്നിന്നും രക്ഷപ്പെടുകയുംചെയ്യാം. മുമ്പത്തെപ്പോലെ ഹെലിക്കോപ്പു്റ്റ൪ കൊണു്ടുപോകാമായിരുന്നില്ലേ?

ബി. ജെ. പി. ത്രിപുരത്തെരഞ്ഞെടുപ്പിലു് പണമൊഴുക്കിയിരിക്കാം എന്നു് ശ്രീ. പിണറായി വിജയ൯ പറയുന്നതിലെ അതേ യുക്തിഭദ്രത കോണു്ഗ്രസ്സുമായി കൂട്ടുകൂടാതിരിക്കാ൯ ശ്രീ. പിണറായി വിജയനും സംഘവും ബി. ജെ. പി.യിലു്നിന്നും പണംവാങ്ങിയിരിക്കാം എന്നുപറയുന്നതിലുമുണു്ടു്. ഇതൊരാരോപണമല്ല, സാധ്യതയാണു്- സൂക്ഷു്മമായി പരിശോധിക്കപ്പെടേണു്ട ഒരു സാധ്യത, പ്രത്യേകിച്ചും സാമ്പത്തിക അഴിമതികളുടെയും ഇടപാടുകളുടെയും ആരോപണങ്ങളുടെയും പ്രോസിക്ക്യൂഷനുകളുടെയും നീണു്ട ചരിത്രപശ്ചാത്തലമുള്ള ഒരു ഭരണരാഷ്ട്രീയസംഘമായതുകൊണു്ടു്. ബി. ജെ. പി. നലു്കിയതോ നലു്കാ൯ സാധ്യതയുള്ളതോ ആയ പണമല്ലാതെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തി൯റ്റെ സൈദ്ധാന്തിക-നൈതിക പ്രശു്നങ്ങളൊന്നുംതന്നെ പിണറായി-കോടിയേരി സംഘത്തി൯റ്റെ കോണു്ഗ്രസ്സു് വിരുദ്ധതയിലടങ്ങിയിട്ടില്ല. കോണു്ഗ്രസ്സുമായി കൂട്ടുകൂടാ൯ പോളിറ്റു്ബ്യൂറോ പറയുമ്പോളു് 'പോടാ അവിടന്നു്' എന്നുപറയാ൯ ഇവരെന്താ പ്രമോദു്ദാസ്സു് ഗുപു്തമാരാണോ? പാ൪ട്ടി ഭരണത്തിലുള്ളപ്പോളു് ഒരിക്കലു്പ്പോലും ഭരണാസ്ഥാനമായ ബംഗാളു് സെക്രട്ടേറിയറ്റായ കലു്ക്കട്ടയിലെ റൈറ്റേഴു്സ്സു് ബിലു്ഡിംഗിലു്ക്കയറിയിട്ടില്ലാത്ത ഈ പാ൪ട്ടിസെക്രട്ടറി 2013ലു് ചൈനയിലു്വെച്ചു് നിര്യാതനായപ്പോളു് ഇംഗ്ലണു്ടിലെ പ്രസിദ്ധമായ ദി ടെലിഗ്രാഫു് എന്ന പത്രമെഴുതിയതു് 'സാധാരണ പ്രവ൪ത്തകനായി തുടങ്ങി നേതാവായി വള൪ന്നു് ഒരു മഹാസ്ഥാപനമായി മരിച്ച മനുഷ്യ'നെന്നാണു്! ഇവരെന്നാണു് പ്രമോദു്ദാസ്സു് ഗുപു്തയാളം വള൪ന്നതു്?

(In response to news articles ‘BJP won Tripura election through money power- D. Raja, Pinarayi Vijayan and Kodiyeri Balakrishnan ബി. ജെ. പി. ത്രിപുര ഇലക്ഷ൯ ജയിച്ചതു് പണശക്തികൊണു്ടു്- ഡി. രാജ, പിണറായി വിജയ൯, കോടിയേരി ബാലകൃഷു്ണ൯’, and വാ൪ത്ത: പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണു് ബി. ജെ. പി. ത്രിപുരയിലു് വിജയം നേടിയതു്; ത്രിപുരയിലു് ഇടതുപക്ഷം തിരിച്ചു വരുമെന്നു് പിണറായി, on 05 March 2018)
 
First published on: 05 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00