Sunday, 1 April 2018

070. ഇവനെയൊക്കെ ഇനിയുമിങ്ങനെ അഴിഞ്ഞാടാ൯ വിടണമോ?

070

ഇവനെയൊക്കെ ഇനിയുമിങ്ങനെ അഴിഞ്ഞാടാ൯ വിടണമോ?
 

പി. എസ്സു്. രമേശു് ചന്ദ്ര൯
 

Article Title Image By J Peter2. Graphics: Adobe SP.
 
അഴിമതിക്കെതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യുവജനസംഘടനകളുംപോലെ കല എത്രനാളു് മുഖംതിരിച്ചുനിലു്ക്കും?
 
കേരളത്തിലെ സ൪ക്കാരാപ്പീസ്സുകളിലെ അ൪ഹതയില്ലാതെയും കൈക്കൂലികൊടുത്തും ജന്നലിലൂടെയും ജോലിയിലു്ക്കടന്നുവന്ന ഉദ്യോഗസ്ഥ൯മാരുടെയും ഉദ്യോഗസ്ഥികളുടെയും അഹങ്കാരവും അലു്പ്പത്തരവും അസഹിഷു്ണുതയും കേരളത്തിലെ പൊതുജനങ്ങളു്ക്കു് കാണിച്ചുകൊടുക്കുന്ന സാമൂഹ്യപ്പ്രതിബദ്ധതയുള്ള ഒരു വീഡിയോയാണു് മഴവിലു് മനോരമയുടെ മറിമായം പരിപാടിയുടെ നൂറ്റിയമ്പതിനാലാം എപ്പിസ്സോഡായ 'നവംബ൪ മുപ്പതിലെ പെ൯ഷ൯ പ്രശു്നം'. ഇത്തരം വൃത്തികെട്ടവ൯മാരെയും വൃത്തികെട്ടവളുമാരെയും ഞാനും കണു്ടിട്ടുണു്ടു്- കേരളത്തിലെ ആരോഗ്യമേഖലയിലെ കേന്ദ്ര ആപ്പീസ്സായ തിരുവനന്തപുരത്തെ ആരോഗ്യവകുപ്പു് ഡയറക്ടറേറ്റിലും കീഴാപ്പീസ്സുകളിലും. നിങ്ങളും കണു്ടുകാണും, അത്തരം വളരെയെണ്ണത്തിനെ അതുപോലെയുള്ള കേരളത്തിലെ പലയാപ്പീസ്സുകളിലും. വേലുത്തമ്പി ദളവയുടെ കാലത്തായിരുന്നെങ്കിലു് കൈയ്യുംകാലും തല്ലിയൊടിച്ചു് ആജീവനാന്തകാലം കാരാഗൃഹത്തിലു് അടയു്ക്കപ്പെടുമായിരുന്ന ഇവ൯മാരും ഇവളുമാരും എ൯. ജി. ഓ. യൂണിയ൯റ്റെയും ജോയി൯റ്റു് കൗണു്സ്സിലി൯റ്റെയും എ൯. ജി. ഓ. അസ്സോസിയേഷ൯റ്റെയും എ൯. ജി. ഓ. ഫ്രണു്ടി൯റ്റെയുമൊക്കെപ്പേരിലു്, ഹുങ്കിലു്, ജനങ്ങളെ ഷേവുചെയു്തു് (മറ്റൊരു വാക്കാണു് ഒറിജിനലു് മലയാളത്തിലു് ജനങ്ങളു് പറയുന്നതു്) മദിച്ചുപുളയു്ക്കുന്നു. ഇത്രയും വൃത്തികെട്ടവ൯മാരെയും ഇത്രയും വൃത്തികെട്ടവളുമാരെയും ഇത്രയും പച്ചയു്ക്കവതരിപ്പിക്കുന്ന മലയാള മനോരമയുടെ മഴവിലു് മനോരമയുടെ മറിമായം പരിപാടി ഹൃദയംഗമമായ അഭിനന്ദനമ൪ഹിക്കുന്നു. കേരളത്തിലെ അഴിമതിനിരോധനഡിപ്പാ൪ട്ടുമെ൯റ്റിനെ എത്ര ഉത്സാഹത്തോടുകൂടിയാണു് മുഖൃമന്ത്രിയും മന്ത്രിമാരുംകൂടി വെറുമൊരു നോക്കുകുത്തിമാത്രമാക്കി മാറ്റിക്കൊണു്ടിരിക്കുന്നതെന്നു് ഓരോ പൗരനെക്കൊണു്ടും ഓരോ എപ്പിസ്സോഡു് കഴിയുമ്പോഴും ചിന്തിപ്പിക്കുന്ന, കേരളത്തിലെ മറ്റെല്ലാ ടെലിവിഷ൯ഷോകളിലു്നിന്നും സാമൂഹ്യോദ്ദേശ്യത്തി൯റ്റെയും കലാപരമായ ദൗത്യത്തി൯റ്റെയും കാര്യത്തിലു് തീ൪ത്തും വ്യത്യസു്തമായ, ഒരു പരിപാടിയാണിതു്. ഞാനാണു് മുഖ്യമന്ത്രിയായിരുന്നതെങ്കിലു് ഇവനെയൊക്കെ എന്തുചെയ്യുമായിരുന്നെന്നു് ഒരോരുത്തരെക്കൊണു്ടും ഈ ഷോ ചിന്തിപ്പിക്കുമ്പോളു് ഉമ്മ൯ ചാണു്ടിയെയും പിണറായി വിജയനെയുംപോലെ മുഖ്യമന്ത്രിക്കസ്സേരയിലു് നോക്കുകുത്തികളായിരുന്നവരുടെ രാഷ്ട്രീയപാപ്പരത്തമാണു് ജനങ്ങളുടെ മനസ്സിലു് മുഖംമൂടിയഴിഞ്ഞുവീഴുന്നതു്.

ഇങ്ങനെയാണെങ്കിലും ഒരുകാര്യം എടുത്തുപറയേണു്ടതുണു്ടു്. അഴിമതിയുടെമുന്നിലു് നിസ്സഹായനായ മനുഷ്യനെയാണു് ഈ പരിപാടി അവതരിപ്പിക്കുന്നതു്. അഴിമതിയുടെമുന്നിലു് കൈയ്യൂക്കും അവസരോചിതമായ കൗശലവുംകൊണു്ടു് ഉട൯ പ്രതികരിക്കുന്ന മനുഷ്യനെയാണു് ഇവ൪ ഈ പരിപാടിയിലു് അവതരിപ്പിച്ചിരുന്നതെങ്കിലോ? എങ്കിലു് കലയുമായി സാത്മ്യംപ്രാപിക്കുന്ന ജനം ഓരോ എപ്പിസ്സോഡുകഴിയുമ്പോഴും കേരളത്തിലെ ഓരോ സ൪ക്കാരാപ്പീസ്സുകളു് അടിച്ചുപൊളിച്ചേനേ! ഒരു എപ്പിസ്സോഡും അങ്ങനെ കലാപാഹ്വാനങ്ങളായി മാറാതിരിക്കാ൯, കേരളമുടനീളം ക്രമസമാധാനപ്പ്രശു്നങ്ങളു്ക്കു് തുടക്കംകുറിക്കാതിരിക്കാ൯, മഴവിലു് മനോരമ വളരെ സൂക്ഷിക്കുന്നുണു്ടാകണം. എന്നുവെച്ചു് നാളെയൊരുകാലത്തു് ഈ ചാനലി൯റ്റെയോ മറ്റുചാനലുകളുടെയോ ഇനിവരാ൯പോകുന്ന ഏതെങ്കിലും ചാനലുകളുടെയോ പരിപാടികളു് അത്തരത്തിലായിക്കൂടെന്നുമില്ല. ഓരോ ദിവസവും വളരുകയും പടരുകയുംചെയ്യുന്ന അഴിമതിക്കെതിരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റദ്ധ്യക്ഷ൯മാരും രാഷ്ട്രീയപ്പാ൪ട്ടികളും യുവജനസംഘടനകളും മുഖംതിരിച്ചു് നിലു്ക്കുന്നപോലെ കല എത്രനാളു് മുഖംതിരിച്ചുനിലു്ക്കും?


(In response to television video ‘Pension Problem on 30th November’ by Mazhavil Manorama in their Marimayam Episode 154)

News Video Link: https://www.youtube.com/watch?v=ae1-oxPA868

First published on: 06 Mar 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00


 

 

No comments:

Post a Comment