Monday, 15 December 2025

1973. കോമയിലു്ക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഏകാധിപതിയായി ആകെയൊരാളു്മാത്രമേയുള്ളൂ. പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ജനങ്ങളുടെകോപമേറ്റുവാങ്ങി കേരളംമുഴുവനുമുള്ള ദയനീയമായപരാജയത്തിനും ആ ഒറ്റയുത്തരവാദിയേയുള്ളൂ. അയാളു്കേരളത്തിനുപുറത്തുപോകണമെന്നതാണു് ജനങ്ങളു്നലു്കുന്നമുന്നറിയിപ്പു്!

1973

കോമയിലു്ക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഏകാധിപതിയായി ആകെയൊരാളു്മാത്രമേയുള്ളൂ. പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ജനങ്ങളുടെകോപമേറ്റുവാങ്ങി കേരളംമുഴുവനുമുള്ള ദയനീയമായപരാജയത്തിനും ആ ഒറ്റയുത്തരവാദിയേയുള്ളൂ. അയാളു്കേരളത്തിനുപുറത്തുപോകണമെന്നതാണു് ജനങ്ങളു്നലു്കുന്നമുന്നറിയിപ്പു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By You Le. Graphics: Adobe SP.


കോമയിലു്ക്കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഏകാധിപതിയായി ആകെയൊരാളു്മാത്രമേയുള്ളൂ. പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ജനങ്ങളുടെകോപമേറ്റുവാങ്ങി കേരളംമുഴുവനുമുള്ള ദയനീയമായപരാജയത്തിനും ആ ഒറ്റയുത്തരവാദിയേയുള്ളൂ. അയാളു്കേരളത്തിനുപുറത്തുപോകണമെന്നതാണു് ജനങ്ങളു്നലു്കുന്നമുന്നറിയിപ്പു്, അയാളെയുടനയാളുടെപാ൪ട്ടിപുറത്താക്കി അഴിമതികളു്ക്കറസ്സു്റ്റുചെയ്യിക്കണമെന്നും. അതുചെയ്യാ൯കേന്ദ്രത്തി൯റ്റെയനുമതിയും നടപടിയുമൊന്നുംവേണു്ട, അഴിമതിനിരോധനവുമായിബന്ധപ്പെട്ടു് വിജില൯സ്സി൯റ്റെയുംപോലീസ്സി൯റ്റെയുംകൈയ്യിലു് സംസ്ഥാനത്തുതന്നെയതിനുനിയമങ്ങളുണു്ടു്. ഇയാളെപ്പാ൪ട്ടിയിലു്നിന്നും മുഖ്യമന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കുന്നതോടുകൂടിത്തന്നെ അതുരണു്ടി൯റ്റെയുംമന്ത്രിയെന്നനിലയിലു് വിജില൯സ്സിലും പോലീസ്സിലുമുള്ളയിയാളുടെയധികാരങ്ങളൊഴിഞ്ഞു് അവ൪രണു്ടിനുമതിനുള്ളസ്വാതന്ത്ര്യവും മടക്കിക്കിട്ടുകയുംചെയ്യും. അയാളുടെപാ൪ട്ടിയതുചെയ്യുന്നില്ലെങ്കിലു്, ആറുമാസത്തിനകമതുചെയ്യാനുള്ളപവ്വറു് സംസ്ഥാനത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കില്ലെങ്കിലു്, കോമയിലു്ക്കിടക്കുന്നയതിനെ നിത്യവിശ്രമത്തിലേയു്ക്കുവിട്ടു് അയാളുടെയാമൂന്നുമന്ത്രിസ്ഥാനങ്ങളും ഇതിനേക്കാളു്ക്കടുത്തയൊരുവോട്ടുകുത്തലിലൂടെ ജനങ്ങളവസാനിപ്പിക്കുമെന്നതാണുതീരുമാനം. അതിലു്ക്കയറിയിടപെടുവാനുള്ളയൊരവസരംപോലും ഇപ്പോളീത്തെരഞ്ഞെടുപ്പിലു്നലു്കാത്തപോലെ ആപ്പാ൪ട്ടിയു്ക്കവ൪നലു്കുകയില്ല. തെരഞ്ഞെടുപ്പുതോലു്വിയും മുഖ്യമന്ത്രിയോടുള്ളയാളുകളുടെപകയുംകണു്ട അയാളുടെശക്തിവാളികളു് സംസ്ഥാനത്തുടനീളം ചുവന്നകോണകവുംതലയിലു്ക്കെട്ടിയക്രമംനടത്തിനടന്നതു് തെരഞ്ഞെടുപ്പുതോലു്വിയു്ക്കുപിമ്പാണു്, മുമ്പല്ലെന്നോ൪ക്കുക! മുമ്പായിരുന്നെനെങ്കിലു് ബാക്കിയുള്ളപഞു്ചായത്തുംകൂടിപ്പോകുമായിരുന്നു. അസ്സംബ്ലിത്തെരഞ്ഞെടുപ്പുകഴിയുമ്പോളു് ഇയാളുടെയവശേഷിക്കുന്നയീശ്ശക്തികേന്ദങ്ങളിതുപോലെ ചുവന്നകോണകമല്ല മുണു്ടേയഴിച്ചുതലയിലു്ക്കെട്ടി ഒന്നുമില്ലാതെനടക്കുമെന്നു് ആളുകളു്പ്രതീക്ഷിക്കുന്നു.

ജനങ്ങളുടെ 2025ലെയീത്താക്കീതനുസരിച്ചില്ലെങ്കിലു് 2026മേയിലുമവരീപ്പ്രവൃത്തിയാവ൪ത്തിക്കും, അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ഇതതേപോലെയാവ൪ത്തിക്കും. കോമയിലു്ക്കിടക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഉണ൪ത്താനല്ല, അങ്ങനെയെങ്കിലു് അതിനെ ആക്കിടപ്പിലു്ത്തന്നെകൊല്ലാനാണവരുദ്ദേശിക്കുന്നതു്. അതിനു് ശരീരമനക്കി അയാളെപ്പുറത്താക്കാ൯ ആവതില്ലാത്തതുകൊണു്ടു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയില്ലാതാക്കാനാണു് കോപാകുലരായജനങ്ങളുടെതീരുമാനം. (പശ്ചിമബംഗാളിലു്സ്സംഭവിച്ചതി൯റ്റെ കൃത്യമതേമുന്നോടി!). ഈത്തീരുമാനത്തിലേയു്ക്കുനയിച്ച ഉറച്ചനിലപാടിനുകാരണങ്ങളിലൊന്നു് അഴിമതിയുന്നത൯മാരുടെനി൪ദ്ദേശമനുസരിച്ചു് അവരെസ്സന്തോഷിപ്പിക്കാനായി തങ്ങളെന്താണുചെയ്യുന്നതെന്നറിയാതെ, ആരുടെമേലാണുകയറുന്നതെന്നറിയാതെ, കേരളാപ്പോലീസ്സടിച്ചപെറ്റികളാണു്. മറ്റുസംസ്ഥാനങ്ങളിലൊന്നുമില്ലാതിരുന്ന കാര്യങ്ങളു്ക്കു് മറ്റുസംസ്ഥാനങ്ങളിലൊന്നുമില്ലാത്തപോലെ അവ൪ തുട൪ച്ചയായിപ്പെറ്റികളടിച്ചുകൊണു്ടിരുന്നു. അതൊക്കെമുഖ്യമന്ത്രിയു്ക്കുള്ളപെട്ടികളായിമാറി. പെറ്റിയടിച്ചു, പണമടച്ചു, എതി൪ത്തുവോട്ടുകുത്തി, രാഷ്ട്രീയമൊന്നുംനോക്കിയില്ല.

ലക്ഷക്കണക്കിനുവരുന്ന ഈ ഓരോപെറ്റിയടിക്കുമ്പോഴും പോലീസ്സുകാ൪കരുതിയതു് തങ്ങളുടെമുഖ്യമന്ത്രി പിണറായിവിജയ൯റ്റെപവ്വറിവ൯മാ൪ക്കു് കാണിച്ചുകൊടുക്കാമെന്നാണു്. അതേനിമിഷംതന്നെ ആജനങ്ങളുമോ൪ത്തതു് തങ്ങളുടെപവറെന്തെന്നിവ൯മാരുടെമുഖ്യമന്ത്രി പിണറായിവിജയനു് കാണിച്ചുകൊടുക്കാമെന്നാണു്. റോഡിലു്വാഹനമോടിക്കുന്നവരെസ്സംബന്ധിച്ചിടത്തോളം ഇതാണുനടന്നതു്, അവരാണെങ്കിലു് ലക്ഷക്കണക്കിനുണു്ടുതാനും, പതിനെട്ടുവയസ്സുകഴിഞ്ഞതുകൊണു്ടു് മുഴുവ൯വോട്ട൪മാരുമാണു്. ഇതാണുപഞു്ചായത്തുതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുപക്ഷജനാധിപത്യമുന്നണിയു്ക്കു് വോട്ടപ്പ്രത്യക്ഷമാകാനും മറുവശത്തതുപ്രത്യക്ഷപ്പെടാനും ഒരുകാരണം. 2026മേയു്വരെ ഇവരിതുപോലെപെറ്റിയടിച്ചുകൊണു്ടിരുന്നാലു് ആ അസ്സംബ്ലിത്തെരഞ്ഞെടുപ്പോടെ കേരളത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണി തുടച്ചുനീക്കപ്പെടുമെന്നുറപ്പാണു്.

പോലീസ്സുപിടിച്ചുപെറ്റിയടിക്കുന്ന ഇതേകാരണങ്ങളു് തമിഴു്നാടുമുതലങ്ങോട്ടു് മേഘാലയവരെയുള്ള മറ്റുസംസ്ഥാനങ്ങളിലില്ലേയെന്നുചോദിച്ചേയു്ക്കാം. ഉണു്ടു്, അവിടെയുംനിയമങ്ങളിതുതന്നെയാണു്, പക്ഷേയവിടെയവ റിലാകു്സ്സു്ഡാണു്, ഇവിടെപ്പോലെ റിഗറസ്സല്ല, കാരണം അവിടത്തെഗവണു്മെ൯റ്റുകളും അവയെനയിക്കുന്നരാഷ്ട്രീയപ്പാ൪ട്ടികളും കുറേക്കൂടിബുദ്ധിയുള്ളവരാണു്. തെരഞ്ഞെടുപ്പുകളിലെ ഇവിടെയിപ്പോളു്ക്കണു്ടപോലുള്ളഫലംകണക്കിലെടുത്തു് അവ൪പോലീസ്സിനെയഴിച്ചുവിട്ടും അവരിലൂടെജനങ്ങളിലു്നിന്നുപണമൂറ്റിയും ജനങ്ങളെപ്പിണക്കാറില്ല, ഭരണകൂടത്തിനെതിരേതിരിക്കാറില്ല. ഈപ്പെറ്റിനിയമങ്ങളു്നടപ്പിലാക്കി സംസ്ഥാനത്തൊരുനിയമവാഴു്ച്ചയുണു്ടെന്നു് ആരെയെങ്കിലുംബോധ്യപ്പെടുത്തേണു്ടയാവശ്യം കേരളത്തിലു് പിണറായിവിജയനെന്ന ഒറ്റവ്യക്തിയുടെകീഴിലു്സ്സംഭവിച്ചപോലെ റോട്ടിലെവിടെയുമിതുപോലെനിയമങ്ങളാണെങ്കിലും ഭരണതലത്തിലു് സെക്രട്ടേറിയറ്റിനകത്തു് ഒരുനിയമവുമില്ലാതായി ഇ൯ഡൃയിലെയേറ്റവുംവലിയയഴിമതികളും ക്രിമിനലു്പ്പ്രവൃത്തികളുംനിറഞ്ഞ മുഖ്യമന്ത്രിക്കും മന്ത്രിസഭയു്ക്കും ഉദ്യോഗസ്ഥനിരകളു്ക്കുമുള്ളപോലെ അവിടെയില്ല. ജനങ്ങളിലു്നിന്നുംപണമൂറ്റി അതുട്രഷറിയിലു്വരുത്തി അതിലു്നിന്നെടുത്തുധൂ൪ത്തടിച്ചു് ഭാര്യയെയുംമക്കളെയുംചെറുമക്കളെയുംകൂട്ടി നാണംകെട്ടവ൯മാരായി ചാവുന്നതിനുമുമ്പുലോകംകണു്ടുസുഖിക്കാനായി വിദേശത്തുപായുന്നതി൯റ്റെയാവശ്യം അവിടത്തെമുഖ്യമന്ത്രിമാ൪ക്കില്ല, കാരണമവരെല്ലാം ജ൯മനാസമ്പന്ന൯മാരാണു്.

കേരളത്തിലീത്തെരഞ്ഞടുപ്പിലു് ലക്ഷക്കണക്കിനുവോട്ടുമറിച്ചൊരുവിഭാഗമുണു്ടു്. അതുസ൪ക്കാരുദ്യോഗസ്ഥ൯മാരും പെ൯ഷ൯കാരുമായ എ൯ജീവോമാരുടേതാണു്. അവരിലെഴുപതുശതമാനവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൂണിയനിലുമാണു്. അവ൪ചിന്തിച്ചതു് അവരിലോരോരുത്ത൪ക്കും കുറഞ്ഞതൊന്നരലക്ഷംരൂപാമുതലു് ഡീയേക്കുടിശ്ശികകിട്ടാനുണു്ടു്, അതുകൊണു്ടുപലയാവശ്യങ്ങളുമുണു്ടു്, ഇവനിരുന്നാലിനിയതൊന്നുംകിട്ടാ൯പോകുന്നില്ല, അതുമഴുവനവ൯റ്റെധൂ൪ത്തിനെടുക്കുകയേയുള്ളൂ, ഇനിയുമിവ൯വന്നാലിനിയതൊരിക്കലുംകിട്ടുകയില്ല, കോണു്ഗ്രസ്സുഗവണു്മെ൯റ്റിനെവരുത്തിയാലിവ൯മാ൪ പ്രതിപക്ഷത്തുനിന്നു് ഉഗ്രമായസമരംചെയു്തതുമുഴുവ൯വാങ്ങിച്ചുകൊടുക്കും. അവരെങ്ങനെയാണുവോട്ടുചെയു്തതെന്നുപറയേണു്ടതില്ലല്ലോ! വെറുമാറുമാസത്തിനകംവരുന്നയസ്സംബ്ലിത്തെരഞ്ഞെടുപ്പിലും ബാക്കിചെയു്തുപൂ൪ത്തിയാക്കിയാലു് കുറഞ്ഞതോരോരുത്ത൪ക്കും ഒന്നരലക്ഷംരൂപാവീതംകിട്ടും, ഇല്ലെങ്കിലൊന്നുംകിട്ടുകയില്ലെന്നോ൪ത്തു് അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരെ കാത്തിരിക്കുകയാണവ൪!! അവരുടെനിശ്ചിതവരുമാനവും ഇയാളുണു്ടാക്കിയവിലക്കയറ്റച്ചെലവുകളുംവെച്ചു് ആളുക്കൊന്നരലക്ഷം ചെറിയതുകയാണോ? അല്ലെങ്കിലു്തന്നെവിലക്കയറ്റച്ചെലവുകളു്നേരിടാ൯നലു്കുന്ന, കേന്ദ്രഗവണു്മെ൯റ്റെത്രയോകാലംമുമ്പേയനുവദിച്ച, ക്ഷാമബത്തത്തുകകളല്ലേയതു്?

ഇതുപോലെയെത്രയോജനവിഭാഗങ്ങളു് സ്വയംതിരിച്ചറിഞ്ഞുവോട്ടുചെയു്തു! കേരളം പഴയരാഷ്ട്രീയകേരളമായെന്നുപറയാം!!

ഇ൯ഡൃയിലെല്ലാസംസ്ഥാനങ്ങളിലുമുണു്ടായിരിക്കുകയും ഇ൯ഡൃഭരിക്കുകയും അതോടൊപ്പം പലവലിയസംസ്ഥാനങ്ങളുംഭരിക്കുകയുംചെയ്യുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കു് അവ൪പ്രതീക്ഷിച്ചതുപോലുള്ളവിജയമൊന്നും ഈച്ചെറിയസംസ്ഥാനത്തു് ഈപ്പഞു്ചായത്തുതെരഞ്ഞെടുപ്പിലു്ക്കിട്ടിയില്ല. അവരുടെസംഘടനാശേഷിവെച്ചു് പഞു്ചായത്തുകളുംസീറ്റുകളും കിട്ടാവുന്നതി൯റ്റെപരമാവധിയാണവ൪ക്കുകിട്ടിയതു്. അതുണു്ടാക്കിയതവരുടെസംഘടനയുടെവോട്ടുകളാണു്, ജനങ്ങളുടെവോട്ടുകളല്ല. ഈത്തെരഞ്ഞെടുപ്പിലു്ജനങ്ങളുടെപ്രകൃതംനോക്കുകയാണെങ്കിലു് ജനങ്ങളുടെവോട്ടുകിട്ടണമെങ്കിലു് അവരുടെപ്രധാനമന്ത്രിനരേന്ദ്രമോദി അവരുടെതാലു്പ്പര്യത്തിനുവിരുദ്ധമായി കേരളത്തിലെമുഖ്യമന്ത്രിപിണറായിവിജയനെ സകലകേസ്സുകളിലുംസംരക്ഷിച്ചുനി൪ത്തിയിരിക്കുന്നതു് ഉടനവസാനിപ്പിക്കണമെന്നവ൪ക്കു് മനസ്സിലായിക്കാണണം. അതുചെയ്യാനവ൪ക്കുവെറുമാറുമാസംസമയമേയുള്ളൂതാനും. എങ്കിലു്ക്കേരളത്തിലെബീജേപ്പീയുടെവോട്ടുകളു്കുതിച്ചുയരും, ജനങ്ങളു്കൂടിച്ചെയ്യും. ഇല്ലെങ്കിലാവോട്ടുകളവ൪ ജയിക്കുമെന്നുതെളിയിച്ചുകഴിഞ്ഞസ്ഥിതിയു്ക്കു് അവരുടെയീലക്ഷൃംനേടുന്നതിനുവേണു്ടി കോണു്ഗ്രസ്സിനേചെയ്യൂ. ജനങ്ങളായതങ്ങളുടെവോട്ടുകൊണു്ടു് അവ൪ജയിച്ചുവന്നുഗവണു്മെ൯റ്റുണു്ടാക്കിയാലു്, അതിനകത്തുള്ളവീഡീസ്സതീശ്ശനെയും ശശിത്തരൂരിനെയുംപുറന്തള്ളിയാലു്, സംസ്ഥാനത്തെടുക്കാവുന്നകേസ്സുകളെങ്കിലും അയാളു്ക്കെതിരെ അവരെക്കൊണു്ടെടുപ്പിക്കാമെന്നൊരുശുഭപ്പ്രതീക്ഷ ജനങ്ങളു്ക്കുണു്ടു്. എങ്കിലു് ബീജേപ്പീയു്ക്കുജനങ്ങളിലു്നിന്നുള്ളവോട്ടുകളു് അതോടെകേരളത്തിലു്ക്കുറഞ്ഞുതുടങ്ങും.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ റോട്ടിലു്ക്കിടക്കുന്നപ്രവ൪ത്തക൪ ഈത്തെരഞ്ഞെടുപ്പിലെന്താണുചെയു്തതെന്ന ചോദ്യമവശേഷിക്കുന്നു, അതോടൊപ്പം ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലല്ലാതെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെപ്രവ൪ത്തക൪ പിണറായിവിജയനെട്ടാ൪ഗറ്റുചെയു്തു് ഒരന്തിമസൂചനനലു്കിക്കൊണു്ടു് കാലുമാറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തോലു്പ്പിച്ചു് കോണു്ഗ്രസ്സിനുവോട്ടുചെയ്യുന്നരീതിയിലു് ഈത്തെരഞ്ഞെടുപ്പോടെവന്നമാറ്റവും, പ്രാദേശ്ശികംവിട്ടു് പഞു്ചായത്തുതെരഞ്ഞെടുപ്പിലും സംസ്ഥാന-ദേശീയരാഷ്ട്രീയചിന്തകളു്നോക്കി വോട്ടുചെയു്തുതുടങ്ങിയതും. അതിലേയു്ക്കുകടക്കാം:

…..

…..

Written and first published on 15 December 2025


 

 

 

 

 

No comments:

Post a Comment