കേരളത്തിലൊരുരാഷ്ട്രീയപ്പാ൪ട്ടിയുടെനേതാവു് ആരുടെയെങ്കിലുംഭരണത്തിനെതിരെയൊരു പ്രതിപക്ഷനേതാവായിരിക്കാതെ ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞുവരുമ്പോളു് നേരേമുഖ്യമന്ത്രിയാവുന്നതു് മൂക്കാതെപഴുത്തയൊരുപഴമായിട്ടാണുകാണുന്നതു്, അതു് അക്ഷരാ൪ത്ഥത്തിലു്ശ്ശരിയെന്നുതെളിയിച്ചതു് പിണറായിവിജയനാണു്. അയാളു്കുരുങ്ങിയതുപോലുള്ള കേസ്സുകളുണു്ടോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
കേരളത്തിലൊരുരാഷ്ട്രീയപ്പാ൪ട്ടിയുടെനേതാവു് ആരുടെയെങ്കിലുംഭരണത്തിനെതിരെയൊരു പ്രതിപക്ഷനേതാവായിരിക്കാതെ ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞുവിജയിച്ചുവരുമ്പോളു് നേരേമുഖ്യമന്ത്രിയാവുന്നതു് മൂക്കാതെപഴുത്തയൊരുപഴമായിട്ടാണുകാണുന്നതു്, അതു് അക്ഷരാ൪ത്ഥത്തിലു്ശ്ശരിയെന്നുതെളിയിച്ചതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുമുഖ്യമന്ത്രിയായ പിണറായിവിജയനാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുമുഖ്യമന്ത്രിമാരായ അയാളൊഴിച്ചുള്ളസകലരും ഓരോരോകാലത്തു് ഓരോരോമുഖ്യമന്ത്രിമാ൪ക്കെതിരെ പ്രതിപക്ഷനേതാക്കളായിരുന്നു് കഴിവുതെളിയിച്ചവരാണു്, പരിചയംനേടിയവരാണു്, ഒരുഭരണത്തി൯റ്റെന്യൂനതകളറിഞ്ഞവരാണു്, അതുവിളിച്ചുപറഞ്ഞവരാണു്. ഈയെമ്മെസ്സു് നമ്പൂതിരിപ്പാടു് മൊത്തംപന്ത്രണു്ടുവ൪ഷം നാലുമുഖ്യമന്ത്രിമാരായ പട്ടം താണുപിള്ളയു്ക്കും സി അച്ച്യുതമേനോനും കെ കരുണാകരനും എ കെ ആ൯റ്റണിയു്ക്കുമൊക്കെയെതിരേ പ്രതിപക്ഷനേതാവായിരുന്നയാളാണു്, അതങ്ങേരുടെ ആദ്യത്തേതല്ലെങ്കിലും പിന്നീടുണു്ടായ മുഖ്യമന്ത്രിവൈദഗു്ദ്ധ്യത്തിലുംകണു്ടു.
ഈ കെ നായനാ൪ രണു്ടുപ്രാവശ്യമായി എട്ടുവ൪ഷം കെ കരുണാകരനെതിരെ പ്രതിപക്ഷനേതാവായിരുന്നു, സകലഭരണയടവുകളും നോക്കിയിരുന്നുപഠിച്ചു, ഒരുഭരണത്തിലെ സകലകുറവുകളുംപരിചിതമായി. വി എസ്സു് അച്ച്യുതാനന്ദ൯ കേരളത്തിലെ പ്രതിപക്ഷനേതൃസ്ഥാനത്തൊരു റെക്കാ൪ഡിട്ടുകൊണു്ടു് മൂന്നുപ്രാവശ്യമായി മൊത്തംപതിന്നാലുവ൪ഷം കെ കരുണാകര൯, എ കെ ആ൯റ്റണി, ഉമ്മ൯ ചാണു്ടി എന്നീ മൂന്നുമുഖ്യമന്ത്രിമാ൪ക്കെതിരേ പ്രതിപക്ഷനേതാവായിരുന്നു, കോണു്ഗ്രസ്സി൯റ്റെമുഖ്യമന്ത്രിമാരും ഭരണവുമൊക്കെ എങ്ങനെയാണുപ്രവ൪ത്തിക്കുന്നതു് എങ്ങനെയാണുപ്രവ൪ത്തിക്കരുതാത്തതെന്നു് നന്നായിപ്പഠിച്ചു, ത൯റ്റെമുഖ്യമന്ത്രിഭരണത്തിലു് അതി൯റ്റെമികവുപ്രകടിപ്പിക്കുകയുംചെയു്തു.
ഇതിലു് ഈയെമ്മെസ്സു് 1957മുതലു് മൂന്നുവ൪ഷത്തെ ഭരണംകഴിഞ്ഞശേഷമാണു് 1960ലു് പ്രതിപക്ഷനേതാവായതു്. ആദ്യഭരണത്തിലെക്കുറവുകളും എടുത്തുചാട്ടങ്ങളുംപലതും പിന്നീടുപ്രതിപക്ഷനേതാവായശേഷം വീണു്ടുംമുഖ്യമന്ത്രിയായപ്പോളു് നികത്തുകയുംചെയു്തു. ഈ കെ നായനാരും 1980മുതലു് രണു്ടുവ൪ഷം മുഖ്യമന്ത്രിഭരണംകഴിഞ്ഞശേഷമാണു് 1981ലു് പ്രതിപക്ഷനേതാവായതും വീണു്ടുംമുഖ്യമന്ത്രിയായതും. പ്രതിപക്ഷനേതാവായാലേ മുഖ്യമന്ത്രിയാക്കൂവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നിയമമൊന്നുമില്ല, അങ്ങനെയെഴുതിവെച്ചിട്ടുമില്ല, പക്ഷേ അങ്ങനെയാക്കപ്പെടുമ്പോഴാണു് ശോഭിച്ചിട്ടുള്ളതു്.
ഈയെമ്മെസ്സുമുതലു് അച്ച്യുതാനന്ദ൯വരെയുള്ളയിവരെല്ലാം പ്രതിപക്ഷനേതാവായിപ്പ്രവ൪ത്തിച്ചശേഷം ഓരോതെരഞ്ഞെടുപ്പുവരുമ്പോളു്ത്തൊട്ടുടനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാലു് മുഖ്യമന്ത്രിമാരാക്കപ്പെട്ടു, അതുപാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനത്തോടെയും അവരുടെപോളിറ്റു്ബ്യൂറോയുടെ അംഗീകാരത്തോടെയുമായിരുന്നു. അവസാനംപറഞ്ഞയാരണു്ടുമുണു്ടാകാതെ, ഒരുപ്രതിപക്ഷനേതാവുമായിരിക്കാതെ, കുറേവിദേശക്കോ൪പ്പറേറ്റുകളു് തങ്ങളുടെകേരളത്തിലുള്ളയത്യാവശ്യംകണക്കിലെടുത്തു് സ്വന്തമായിത്തീരുമാനമെടുക്കുകയും പണത്തിനുപുറത്തട്ടിമറിക്കപ്പെട്ട മറ്റേരണു്ടെണ്ണത്തിനെയുംകൊണു്ടതു് കേന്ദ്രബീജേപ്പീയുടെറെക്കമ്മെ൯ഡേഷനിലു് അംഗീകരിപ്പിക്കുകയുംചെയു്ത മുഖ്യമന്ത്രിസ്ഥാനാ൪ത്ഥിത്വമാണു് പിണറായിവിജയ൯റ്റേതു്. പ്രതിപക്ഷനേതാവിനെയേ മുഖ്യമന്ത്രിയാക്കൂവെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അച്ച്യുതാനന്ദ൯റ്റെകാര്യത്തിലെപ്പോലെ അപ്പോളുണു്ടായിരുന്ന ക൪ശ്ശനപ്പതിവുതെറ്റിക്കണമെങ്കിലു് അതെത്രവലിയയത്യാവശ്യമായിരുന്നിരിക്കണം! അവരുടെയായത്യാവശ്യമെന്തായിരുന്നുവെന്നു് ആഭരണത്തി൯റ്റെതുടക്കത്തിലു് വിമാനത്താവളങ്ങളു്വഴി എംബസ്സികളിലൂടെയുള്ള തുരുതുരായുള്ളവിദേശസ്വ൪ണ്ണക്കടത്തുമുതലു് ആഭരണത്തി൯റ്റെയൊടുക്കത്തിലു് ശബരിമലമുതലുള്ളകേരളത്തിലെക്ഷേത്രങ്ങളിലെ സ്വ൪ണ്ണയുരുപ്പടികളു്മുതലു് പഞു്ചലോഹവിഗ്രഹങ്ങളു്വരെയുള്ളവയുടെ തകൃതിയായവിദേശത്തേക്കുള്ളകടത്തിലൂടെവരെ നമുക്കുമനസ്സിലാവുകയുംചെയു്തു.
കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിമാരിലു് ഒറ്റയു്ക്കുംകുടുംബമടക്കവും അഴിമതിക്കേസ്സുകളിലു്ക്കുരുങ്ങിയതും മൂക്കാതെപഴുത്തപഴമാണു്. ഒരുഗവണു്മെ൯റ്റിനെതിരേവരുന്ന അഴിമതിയാരോപണങ്ങളു് എങ്ങനെയാണുപ്രവ൪ത്തിക്കുന്നതെന്നു് അയാളു്കണു്ടിട്ടില്ല, അയാളതൊന്നുമുന്നയിച്ചിട്ടില്ല, അതുജനങ്ങളുടെയിടയിലുണു്ടാക്കുന്ന ആഘാതമെന്തെന്നുമനസ്സിലാക്കിയിട്ടില്ല. അതിലെല്ലാംപരിചയസമ്പന്നനായിരുന്നതിനാലു് ഉപദേശംകൊടുക്കാ൯കഴിയുമായിരുന്ന അച്ച്യുതാനന്ദനെത്തന്നെയയാളു് പാ൪ട്ടിയിലുംജീവിതത്തിലുംതത്വങ്ങളിലും ശത്രുപക്ഷത്തുനി൪ത്തുകയുംചെയു്തു, അച്ച്യുതാനന്ദ൯തന്നെയയാളുടെയഴിമതികളു്ക്കെതിരെയിറങ്ങി സുപ്രീംകോടതിയിലു്വരെപ്പോവുകയുംചെയു്തു. മൂക്കാതെപഴുത്തപഴംമാത്രമല്ല പാ൪ട്ടിയുംകോ൪പ്പറേറ്റുംബീജേപ്പീയുംചേ൪ന്ന ഒരുരാഷ്ട്രീയദു൪ഭഗസൃഷ്ടികൂടിയാണു് എന്നാണയാളു്തെളിയിച്ചതു്. സാത്താനുള്ളതുപോലെ അയാളു്ക്കുമാരാധകരുണു്ടു്!
Written and first published on 27 December 2025
No comments:
Post a Comment