ആപ്പാട്ടിനുശേഷമാണു് കേരളത്തിലെവ്യാജക്കമ്മ്യൂണിസ്സു്റ്റുകളു് പാട്ടിനെവെറുത്തുപോയതു്, പാടുന്നപിശാചിലു് ഈയെമ്മെസ്സിനെയാണന്നു് തികച്ചുംപരിഹാസ്യമായിവിമ൪ശ്ശിച്ചതു്, അതും ചങ്ങമ്പുഴ!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ..... Graphics: Adobe SP.
ഒരാളു്ക്കു് ഏറ്റവുംഭയമുള്ളയൊന്നിനെയുപയോഗിച്ചു് മറ്റുള്ളവരയാളെ കൂടുതലു്കൂടുതലു്ഭയപ്പെടുത്തുമെന്നതൊരു വസു്തുതയാണു്. അതൊഴിവാക്കാനായവ൪ചെയ്യേണു്ടതു് തനിക്കുഭയമുള്ളതേതുവസു്തുവിലെന്നു് ഒരിക്കലുംവെളിപ്പെടുത്താതെസൂക്ഷിക്കുകയാണു്. ഇവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, അവരുടെഗവണു്മെ൯റ്റു്, അവരുടെമുഖ്യമന്ത്രിപിണറായിവിജയ൯ എന്നിവ൪ക്കു് അവരുടെയഴിമതികളെയും മോഷണങ്ങളെയും കൊള്ളകളെയും കവ൪ച്ചകളെയും പ്രതിപാദിക്കുന്ന ഇപ്പോളു്നിരോധിക്കാ൯ശ്രമിച്ചതുപോലുള്ളപാട്ടുകളെ ഭയമാണെന്നു് ഭരണത്തിലധികാരമുള്ളതുകൊണു്ടു് അവരതിനെതിരേപോലീസ്സിനെക്കൊണു്ടു് കേസ്സെടുപ്പിക്കുകയും കോടതിയിലെത്തിക്കാ൯ശ്രമിക്കുകയും ഫെയു്സ്സുബുക്കിലു്വന്നയവ പി൯വലിക്കണമെന്നു് ഗവണു്മെ൯റ്റി൯റ്റെതൂലികയെടുത്തുചലിപ്പിച്ചു് ഔദ്യോഗികമായി മെറ്റയു്ക്കു് കത്തെഴുതുകയുംചെയു്തതിലൂടെപുറത്തുവന്നു.
എങ്കിലവ൪ക്കു് അവ൪ക്കുഭയമുള്ള അതുതന്നെകൊടുക്കാമെന്നു് കേരളത്തിലെക്കലാകാരസമൂഹവുംകരുതി. അവരുടെയാപ്പന്നത്തറനടപടികഴിഞ്ഞപ്പോളു് എങ്കിലു്നീകേസ്സുണു്ടാക്കെടായെന്നുവെല്ലുവിളിച്ചുകൊണു്ടു് അന്നുതന്നെ ആയിനത്തിലു്പ്പെട്ട നിമിഷനേരംകൊണു്ടുണു്ടാക്കിയ എന്തോരംപാട്ടുകളാണു് ഫെയു്സ്സുബുക്കിലും ഇ൯സ്സു്റ്റാഗ്രാമിലും പ്രത്യക്ഷപ്പെട്ടതു്! ഈമുഖ്യമന്ത്രിയുടെയഥാ൪ത്ഥപ്രതിരൂപമായി അന്നത്തെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ കലയിലൂടെ, പാട്ടിലൂടെ, വിമ൪ശ്ശിച്ചുകൊണു്ടു് ഒരുലോകക്ലാസ്സിക്കിനുരൂപംകൊടുത്തുകൊണു്ടു് ചങ്ങമ്പുഴയെഴുതിയ ‘പാടുന്നപിശാചി’ലെഴുതിയതുപോലെ ഭരണത്തിലെവികൃത൯മാരുമായുള്ള നിരന്തരസഹവാസത്തിലൂടെ 'സ്വന്തമായിച്ചിന്തിക്കുവാനുള്ളശക്തിക്ഷയിച്ചുപോയ' ഒരു ഒണക്കഡീജീപ്പീയേയുംകക്ഷത്തുവെച്ചുകൊണു്ടു് സ്വന്തമായിക്കാര്യങ്ങളു്മനസ്സിലാക്കാനാവാത്ത ഒരലു്പ്പബുദ്ധിയുംവെച്ചുകൊണു്ടു് ഒരൊണക്കമുഖ്യമന്ത്രിലോകംമുഴുവ൯വ്യാപിച്ചുകിടക്കുന്ന സാമൂഹ്യമാധ്യമമലയാളിസമൂഹത്തെക്കടിച്ചു് പല്ലുപറിഞ്ഞുപോയിനിലു്ക്കുന്നതാണുപിന്നെക്കണു്ടതു്. ഒറ്റവിഷയത്തിലിത്രത്തോളംപാട്ടുകളു് ഒരാളു്ക്കെതിരേതന്നെ ഒറ്റഭാഷയിലു് ലോകത്തിതിനുമുമ്പുണു്ടായിട്ടുണു്ടോയെന്നുസംശയമാണു്. പാടുന്നപിശാചിലു് ഈയെമ്മെസ്സിനെയാണന്നു് തികച്ചുംപരിഹാസ്യമായിവിമ൪ശ്ശിച്ചതു്. വിമ൪ശ്ശിച്ചതോ, കേരളത്തിലന്നുമിന്നുമേറ്റവുംജനപ്പ്രീതിയുള്ള ചങ്ങമ്പുഴയും!
'ഇല്ലെങ്കിലുമലു്പ്പം വിക്കുതോന്നിപ്പിച്ചാലു്/ നല്ലതാണാവേശമൂറിക്കൊള്ളും!' എന്നുവരെയാണു് ഈയെമ്മെസ്സിനെക്കുറിച്ചു് ചങ്ങമ്പുഴയന്നെഴുതിയതു്, 'കമ്മ്യൂണിസത്തിനാണിപ്പോളു്വിലക്കേറ്റം/ ചുമ്മാപറഞ്ഞുനടന്നാലു്മതി' എന്നൊക്കെയാണെഴുതിയതു്, സു്റ്റാലി൯റ്റെമീശയെവരെയാക്രമിച്ചു, അതിനെയനുകരിച്ചുകേരളത്തിലു് മീശവെച്ചുനടക്കുന്നവരെപ്പരിഹസിച്ചു, 'ഒരുകൈയ്യിലു്ക്കത്തുന്നകാമാഗ്നിയും ഒരുകൈയ്യിലു്പ്പൂരപ്പ്രബന്ധവും ഒരുകൈയ്യിലു്മദ്യചഷകവുമായി'നിലു്ക്കുന്ന പലകൈയ്യുള്ള കമ്മ്യൂണിസ്സു്റ്റുപിശാചിനെയാണന്നുവരച്ചുകാണിച്ചതു്, കേരളത്തെയിളക്കിമറിച്ചതു്, ആസ്സ്വാദകസദസ്സുകളെപ്പ്രകമ്പനംകൊള്ളിച്ചതു്. ആപ്പാട്ടിനുശേഷമാണു് കേരളത്തിലെവ്യാജക്കമ്മ്യൂണിസ്സു്റ്റുകളു് പാട്ടിനെവെറുത്തുപോയതു്.
അപ്പോളിനിയങ്ങോട്ടു് അവ൪ക്കാഭയംവ൪ദ്ധിപ്പിക്കുന്നതിനുള്ള നിരവധിപാട്ടുകളുണു്ടാവും. അതിനുള്ളകലാകാര൯മാ൪ കേരളത്തിലുണു്ടു്. രാവിലേ മരപ്പണിയു്ക്കുള്ളയുപകരണങ്ങളുമായിപ്പോകുന്നവ൯ വൈകിട്ടു് ഹാ൪മ്മോണിയവുമായാണുപോകുന്നതു്! വാസു്തവത്തിലു് കേരളത്തിലു് ഏറ്റവുംസമൃദ്ധിയായുള്ളതു് കലാകാര൯മാരാണു്. ഇതിന്നിടയിലാണൊരു കലയുമായൊരുബന്ധവുമില്ലാത്ത ഒറുപ്പ൯ചട്ടിയായൊരുമുഖ്യമന്ത്രിയും ലൈംഗികത്വത്തിലു്ക്കുത്തിമറിയുന്നപരിവാരങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നപേരിലു്വാണതും ദാരിദ്ര്യത്തിലു്നിന്നുംസമ്പന്നനാകാനുള്ളകുതിപ്പിലു് നടത്തിപ്പോയയഴിമതിപ്പരമ്പരകളു്കാരണം കേന്ദ്രബീജേപ്പീയു്ക്കുകീഴു്പ്പെട്ടു് അവരുടെയനുമതിയോടെഭരണത്തിലിരുന്നതും. ഇതൊക്കെയിന്നുകേരളത്തിനുവ്യക്തമായിമനസ്സിലായപ്പോളു് കേരളത്തിലെച്ചരിത്രത്തോടുനീതിപുല൪ത്തിക്കൊണു്ടുതന്നെ ആക്കലാകാരസമൂഹമുണ൪ന്നുപ്രവ൪ത്തിച്ചു, കലയുടെധ൪മ്മംനിറവേറ്റി, കളയുടെമൂടറുത്തു. ഈക്കലാകാരസംഘവും അവരുടെയാസ്വാദകരുംചേരുന്നതാണിന്നു് കേരളത്തിലെവോട്ട൪സ്സമൂഹം. അതുകൊണു്ടു് ഇവിടെപ്പറഞ്ഞയാത്ത്രയത്തിനെമുഴുവ൯ കേരളത്തിലു്നിന്നുനിഷു്ക്കാസ്സനംചെയ്യുന്നതുവരെയും, ക്ഷേത്രക്കവ൪ച്ചക്കാരധികാരനഷ്ടത്തിലോട്ടും ആളു്ക്കൂട്ടയൊറ്റപ്പെടലിലോട്ടും അഴിമതിക്കേസ്സുവിചാരണകളിലോട്ടും ജയിലുകളിലോട്ടുംപോകുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരെയും, ആപ്പ്രവ൪ത്തനംപ്രതീക്ഷിക്കാം, കാരണം രാഷ്ട്രീയത്തെപ്പോലെ കല സന്ധിചെയ്യുന്നതല്ല.
നാഗൂ൪സ്സന്യാസിമാരുടെ ഒരു തമിഴിസ്ലാംസൂഫിഗാനത്തി൯റ്റെ ഈരടികളെയനുകരിച്ചെഴുതിയ സ്വാമിയേ അയ്യപ്പോ എന്നഗാനത്തെവീണു്ടുമനുകരിച്ചെഴുതിയ പോറ്റിയെ കേറ്റിയേ... സ്വ൪ണ്ണം ചെമ്പായി മാറ്റിയേ... എന്നഗാനത്തെ പലരീതിയിലുംനി൪മ്മിച്ചവരും അവസാമൂഹ്യമാധ്യമങ്ങളിലു് ഷെയ൪ചെയു്തവരുമായവരെസ്സംബന്ധിച്ചു്, ഹിന്ദുക്കളു്ക്കും മുസ്ലിമുകളു്ക്കുമില്ലാത്തതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗത്തിലെ ക്ഷേത്രക്കവ൪ച്ചാസ്സംഘത്തിലുള്ളവരുടെമാത്രം മതവികാരം (അതോമത്തവികാരമോ?) വ്രണപ്പെടുത്തുന്നതുമായ ഒരുഗാനമാണതെന്നുകാണിച്ചുകൊണു്ടു് അവപി൯വലിക്കണം പ്രദ൪ശ്ശിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണു്ടു് തിരുവനന്തപുരത്തും മാ൪കു്സ്സിസ്സു്റ്റുക്ഷേത്രക്കവ൪ച്ചായാസ്ഥാനമായ പത്തനംതിട്ടയിലുമിരുന്നുകൊണു്ടു് പാ൪ട്ടിയാപ്പീസ്സുകളിലും ഗവണു്മെ൯റ്റിലുംനിന്നു് ലോകസാമൂഹ്യമാധ്യമങ്ങളു്ക്കും അവരിലു് അതുനി൪മ്മിച്ച വിദേശത്തുജോലിചെയ്യുന്നമലയാളികളുടെ ജോലിതെറിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് അവ൪ജോലിചെയ്യുന്നകമ്പനികളു്ക്കുംവരെയീച്ചെറ്റകളു് കത്തെഴുതിയെന്നുപറഞ്ഞാലു്, അവ൪ക്കിതുവരെയുണു്ടായിരുന്ന രാഷ്ട്രീയപദവിയെല്ലാംനഷ്ടപ്പെട്ടു് ഇവരെക്കേരളത്തിലെക്ഷേത്രസ്സ്വ൪ണ്ണക്കവ൪ച്ചക്കാരായിമാത്രം കേരളമിന്നുകണക്കാക്കുന്നതിലു് ഇവ൪ക്കെത്രഭയമുണു്ടെന്നതും തൊട്ടുപുറകേവരുന്നയസ്സംബ്ലിത്തെരഞ്ഞെടുപ്പിലുമിവ൪ ഈവികാരയൊഴുക്കിലു്തൂത്തെറിയപ്പെട്ടു് അടപടലംകുടുംബസഹിതം ജയിലിലു്പ്പോകേണു്ടിവരുമെന്നതിലു് ഞെട്ടുന്നുവെന്നതുമാണുവ്യക്തമാവുന്നതു്. അവയുടെയെല്ലാമാസ്ഥാനമായ അമേരിക്കയിലിരുന്നു് അമേരിക്ക൯പ്രസിഡ൯റ്റായ ട്രംപിനുപോലുംകഴിയാത്ത സാമൂഹ്യമാധ്യമഭരണവുംനിയന്ത്രണവുമാണിവ൪ ഇവരിലു്നിന്നിതുപോലെയുള്ളവിഷയങ്ങളു്ക്കു് പതിവായിക്കൈക്കൂലിവാങ്ങുന്നകേരളത്തിലു്നിന്നുള്ള ആക്കമ്പനികളുടെചെറിയൊരുദ്യോഗസ്ഥസംഘത്തിലൂടെ നടപ്പാക്കാ൯ കൊച്ചുകേരളത്തിലിരുന്നു് ഭരണത്തി൯റ്റെയസ്സു്തമയത്തിനുതൊട്ടുമുമ്പു് ജനങ്ങളു്താലു്ക്കാലികതാമസംകൊടുത്തുവെച്ചിരിക്കുന്ന മന്ത്രിമന്ദിരങ്ങളെന്ന ഇവരുടെകുഞ്ഞുകൊട്ടാരങ്ങളിലിരുന്നു് ചിന്തിച്ചുകൊണു്ടിരുന്നതു്, കുറേക്കൂതറപ്പൊലീസ്സുതൊപ്പികളു്കണു്ടു് വിജയമടുത്തെത്തിയെന്നുസ്വപു്നംകണു്ടുകൊണു്ടിരുന്നതു്. സാമൂഹ്യമാധ്യമങ്ങളുടെശക്തിയുടെപൊള്ളലേറ്റപ്പോളു് നേപ്പാളിലെപ്പോലെ സ്വപു്നംമാഞ്ഞു, ചൂടുതട്ടിയപ്പോളു് വിഭ്രമമെല്ലാംപോയി ഓരോരുത്തരുമവരവ൪മാത്രമായി.
ഇതിലു്ച്ചിലവീഡിയോകളിലെചിലരൂപങ്ങളു്ക്കു് ഈക്ഷേത്രക്കവ൪ച്ചകളു്നടത്തുന്നതിനു് മന്ത്രിതലതീരുമാനമനുസരിച്ചു് ഇപ്പോളറസ്സു്റ്റിലായിജയിലിലു്ക്കിടക്കുന്നചിലരെനിയമിച്ചുവിട്ടു് ഇതിനൊക്കെയുത്തരവാദിയെന്നുകരുതപ്പെടുന്ന കേരളത്തിലെമുഖ്യമന്ത്രിപിണറായിവിജയനുമായി സാദൃശ്യമുണു്ടു്, ചിലവയിലു് വളരെസ്സാദൃശ്യമുണു്ടു്. ആ൪ട്ടിഫിഷ്യലി൯റ്റല്ലിജ൯സ്സി൯റ്റെ സാങ്കേതികശേഷിയുള്ള ഭാവനാസമ്പന്ന൪മാ൪സൃഷ്ടിച്ചതാണവയെന്നുവ്യക്തം. നിയമപരമായല്ല രാഷ്ട്രീയപരമായിനോക്കുകയാണെങ്കിലു് ഈപ്പ്രവണതയെച്ചെറുക്കാ൯ ഇതുപോലുള്ളവീഡിയോകളു്മറുവശത്തുനി൪മ്മിക്കാ൯ പിണറായിവിജയ൯റ്റെരാഷ്ട്രീയസംഘത്തിനിപ്പോഴുംകഴിഞ്ഞിട്ടില്ല. സാധാരണകലാകാര൯മാ൪ക്കുപോലും ആ൯ഡ്രോയിഡുഫോണുകളും സാമൂഹ്യമാധ്യമയകു്സ്സെസ്സുമുള്ളതുകൊണു്ടിന്നതുസാധ്യമാണു്. അവയുംകടന്നുപോയിപ്പലതിലെയുംസാദൃശ്യം. ഖജനാവിലു്നിന്നുസമൃദ്ധമായിപ്പണമെടുത്തുകൊടുത്തു് പരിതാപകരമായയോഗ്യതകളുള്ളവരെയും ഒരുയോഗ്യതകളുള്ളമില്ലാത്തവരെയും നിയമിച്ചുവെച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെയുംപാ൪ട്ടിയുടെയും കൂതറയൈറ്റീട്ടീമുമായല്ലപാ൪ട്ടിയിവിടെക്കളിക്കുന്നതു്, ഇതൊക്കെനല്ലതഴക്കവുംപഴക്കവുംപരിചയവുമായ സാങ്കേതികശേഷിയുംനല്ലഭാവനയുമുള്ള വിദഗു്ദ്ധ൯മാരോടാണു്. അതേപോലെസാങ്കേതികവൈദഗു്ദ്ധ്യവും ഭാവനാശേഷിയുമുള്ളവരെക്കിട്ടുമെങ്കിലു് പാ൪ട്ടിപരമായി അവരെക്കൊണു്ടവരെയെതിരിടീപ്പിക്കുന്നതിനുപകരം വിഭവശൂന്യതകാരണം കൈയ്യിലു്ക്കിട്ടിയയെങ്ങുമെത്താത്തപോലീസ്സിനെ ഔദ്യോഗികപരമായി അവരുടെനേരേപറഞ്ഞയയു്ക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുക്ഷേത്രക്കവ൪ച്ചാസ്സംഘംചെയു്തതു്. അതുകൊണു്ടാണതുപൊളിഞ്ഞതു്, അതേപോലുള്ളതുമതിനേക്കാളു്ക്കടന്നതുമായ കൂടുതലു്ഗാനങ്ങളുടെയും വീഡിയോകളുടെയുംനി൪മ്മാണത്തിനുള്ള പ്രകോപനമായതു്. ലോകത്തെവിടെയെങ്കിലുമൊരുഗവണു്മെ൯റ്റു് അതിനെനിലനി൪ത്തുന്ന ജനങ്ങളോടഭ്യ൪ത്ഥിക്കുകയല്ലാതെ സ്വന്തംതീരുമാനങ്ങളിലൂടെയുംനടപടികളിലൂടെയും അവരെപ്പ്രകോപിപ്പിക്കുമോ, ആക്ഷനിലേയു്ക്കുനീക്കുമോ?
കൃത്രിമബുദ്ധിയിലൂടെയിതൊക്കെയുണു്ടാക്കുമ്പോളു് അവരയാളു്ക്കുകവിളത്തോകഴുത്തിലോ ഒരുമറുകുകൂടിയിട്ടാലു് ഇന്നുകേസ്സുകൊടുക്കുന്നമുഖ്യമന്ത്രി ആമറുകുതനിക്കുമുണു്ടെന്നെങ്ങനെയാണു് അന്നുതെളിയിക്കുന്നതു്? അല്ലെങ്കിലു്ത്തന്നെകേസ്സുവിചാരണയു്ക്കെടുക്കുമ്പോളു് തനിക്കുമറുകുമാക്കുടവയറുമുണു്ടെന്നു് അയാളെങ്ങനെയാണുകാണിച്ചുകൊടുക്കുക? നിശ്ചിതയെണ്ണംസാദൃശ്യങ്ങളു്തികയണു്ടേ? അല്ലെങ്കിലു്ത്തന്നെയന്നുമുഖ്യമന്ത്രിയോ എമ്മെല്ലേയോയായിരിക്കുമോ?
Written and first published on 18 December 2025
No comments:
Post a Comment