ഹൈക്കോടതിപറഞ്ഞപോലെ ശബരിമലയിലെ അമൂല്യസ്വ൪ണ്ണപ്പുരാതനവസു്തുക്കളു് വിദേശത്തേയു്ക്കുകടത്തിയെന്നതു് ഞങ്ങളു്ക്കന്വേഷിക്കാ൯താലു്പ്പര്യമില്ല, എങ്കിലു്ഞങ്ങളുടെരാഷ്ട്രീയസഖ്യംപൊളിയും, അതി൯റ്റെനായകരകത്താവും, അതുകൊണു്ടുഞങ്ങളു് പ്രത്യേകപോലീസ്സുസംഘവും ഈഡീയുംചേ൪ന്നു് അവയിവിടെയുരുക്കിപ്പണമാക്കിയെന്നുസ്ഥാപിക്കാ൯ അന്വേഷിക്കുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
ഹൈക്കോടതിപറഞ്ഞപോലെ ശബരിമലയിലെ അമൂല്യസ്വ൪ണ്ണപ്പുരാതനവസു്തുക്കളു് വിദേശത്തേയു്ക്കുകടത്തിയെന്നതു് ഞങ്ങളു്ക്കന്വേഷിക്കാ൯താലു്പ്പര്യമില്ല, എങ്കിലു്ഞങ്ങളുടെരാഷ്ട്രീയസഖ്യംപൊളിയും, രാഷ്ട്രീയനേതൃത്വമകത്താവും, അതി൯റ്റെനായകരകത്താവും, അതുകൊണു്ടുഞങ്ങളു് പ്രത്യേകപോലീസ്സുസംഘവും ഈഡീയുംചേ൪ന്നു് അവയിവിടെയുരുക്കിപ്പണമാക്കിയെന്നുസ്ഥാപിക്കാ൯ അന്വേഷിക്കുന്നു! ആദ്യത്തേതുനടന്നാലു് പതിവായിവിദേശത്തുചുറ്റിയ മന്ത്രിസഭയിലെയൊന്നാമ൯മുതലു് താഴോട്ടുള്ളവരെയന്വേഷിക്കേണു്ടിവരും, ആരാജ്യങ്ങളിലോ അയലു്രാജ്യങ്ങളിലെങ്ങാനുമോ അവയെത്തിയോയെന്നന്വേഷിക്കേണു്ടിവരും, സമഗ്രമായകത്തുകളും കിട്ടിയതെളിവുകളുടെവിശദശാംശങ്ങളും ഒളിച്ചുവെയു്ക്കാതെ ആഗവണു്മെ൯റ്റുകളു്ക്കെഴുതി അവരുടെയനുവാദംവാങ്ങി അനേകരാജ്യങ്ങളിലെ രഹസ്യനമ്പേ൪ഡക്കൗണു്ടുകളു് തുറന്നുനോക്കേണു്ടിവരും, അതിനൊന്നുംസമയമില്ലയിലക്ഷനായി, അതുകൊണു്ടുഞങ്ങളു്രണു്ടുംചേ൪ന്നു് രണു്ടാമത്തെവഴിതെരഞ്ഞെടുക്കുന്നു. നിങ്ങളു്ക്കു് സ്വ൪ണ്ണംശബരിമലയെന്നൊക്കെപ്പറയാം, ഞങ്ങളു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയു്ക്കുവോട്ടുചെയു്തുജയിപ്പിക്കാമെന്നുപറഞ്ഞ ഇലക്ഷ൯നോക്കേണു്ടതുണു്ടു്. സ്വ൪ണ്ണം പിന്നെവേണമെങ്കിലുംപിടിക്കാം, ഇലക്ഷ൯ പിന്നെപ്പിടിക്കാ൯പറ്റുമോ?
മോഷണവസു്തുവൊരിടത്തെത്തിച്ചുകഴിഞ്ഞാലു് അതുനലു്കിയയാളു്പിന്നീടവിടെ പണംസ്വീകരിക്കാനായെത്തുമെന്നതു് ശബരിമലക്ഷേത്രസ്സ്വ൪ണ്ണക്കവ൪ച്ചയന്വേഷിക്കുന്ന കേരളത്തിലെപ്പ്രത്യേകപോലീസ്സുസംഘത്തിനോ അവതന്നെയന്വേഷിക്കുന്ന കേന്ദ്രത്തിലെയെ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റിനോ കുറ്റാന്വേഷകരെന്നനിലയിലു് അറിയില്ലാത്തൊരുലളിതമായലോകനിയമമല്ല, പക്ഷേയവരതു് അറിഞ്ഞുകൂടാത്തതുപോലെ ജനങ്ങളുടെമുന്നിലു്നടിക്കുകയാണു്, തികച്ചും സംയുക്തരാഷ്ട്രീയലക്ഷൃത്തോടെ. പോലീസ്സിലെയുന്നതരായയുദ്യോഗസ്ഥ൯മാ൪ കേന്ദ്രത്തിലു്നിന്നുവരുന്ന ഭരണത്തിലു്പ്പിടിയുള്ള ആറെസ്സെസ്സി൯റ്റെയുംബീജേപ്പീയുടെയും ഉന്നതനേതാക്കളെ പതിവായിസ്സന്ദ൪ശ്ശിച്ചിരുന്നതുപുറത്തുവന്നപ്പോളു് അവരുടെമേലു്നടപടിയെടുക്കരുതെന്നു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ പാ൪ട്ടിയിലുംഗവണു്മെ൯റ്റിലുംമുന്നണിയിലും നി൪ബ്ബന്ധംപിടിച്ചതോ൪മ്മയില്ലേ? ആസ്സമയത്തെല്ലാം ഇയാളു്നിയമിച്ചകിങ്കര൯മാരിറങ്ങി ഈക്ഷേത്രക്കവ൪ച്ചകളു് തുട൪ന്നുകൊണു്ടിരിക്കുകയായിരുന്നു.
ഇവവിദേശത്തേയു്ക്കുകടത്തിയെങ്കിലു് ആവിവരങ്ങളു്പുറത്തുവന്നയുട൯ പ്രത്യക്ഷത്തിലൊരുകാരണവുമില്ലാതിരുന്നിട്ടും സംശയിക്കപ്പെടുന്നരാജ്യങ്ങളിലു് തുരുതുരാസന്ദ൪ശ്ശനംനടത്തിയ, ഈപ്പ്രതികളെനിയമിച്ച, രാഷ്ട്രീയഭരണകേന്ദ്രത്തി൯റ്റെ ആസ്സന്ദ൪ശ്ശനങ്ങളെക്കുറിച്ചല്ലേ ആദ്യമന്വേഷിക്കേണു്ടതു്, സാധനമവിടെയെങ്ങാനെത്തിട്ടുണു്ടോയെന്നല്ലേ ആദ്യംതന്നെനോകേണു്ടതു്, അതിനല്ലേയി൯റ്റ൪പ്പോളി൯റ്റെ സഹായമാദ്യമന്വേഷിക്കേണു്ടതു്? ഈരാജ്യങ്ങളിലു് പുരാവസു്തുശേഖരക്കാരോ പ്രൈവറ്റുമ്യൂസിയംകാരോ അവരുടെകളക്ട൪മാരോ അക്കാലത്താക്ടീവായിരുന്നോ ഇയാളുമായിബന്ധപ്പെട്ടിട്ടുണു്ടോയെന്നല്ലേ ആദ്യംപരിശോധിക്കേണു്ടതു്? അതിനെന്തെല്ലാംമാ൪ഗ്ഗങ്ങളു്ക്കിടക്കുന്നു, അതൊന്നുമിവിടെയുണു്ടായിട്ടില്ലല്ലോ! അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടുപോലുമില്ലാത്തതായിക്കാണുന്നല്ലോ!!
ഒരുപ്രത്യേകസ്വ൪ണ്ണത്തിലു് ഒരുഖനനപ്പ്രദേശത്തിനുസഹജമായ ട്രേയു്സ്സു് എലിമെ൯റ്റുകളു്- സൂചകധാതുക്കളു്- ഉണു്ടെങ്കിലു് അവയെവിടെകുഴിച്ചെടുത്തതെന്നു് കണു്ടുപിടിക്കാനായേക്കും- ആ സഹജധാതുക്കളു് അതുതടയുന്നതിനുവേണു്ടി കഴിവുറ്റരീതിയിലു് നീക്കംചെയ്യപ്പെടുകയോ അവയു്ക്കുരാസപ്പ്രവ൪ത്തനത്തിലൂടെ രൂപമാറ്റംവരുത്തുകയോചെയു്തിട്ടില്ലെങ്കിലു്. ഇവിടെയതുചെയ്യുമെന്നുറപ്പാണു്. ഇതിനു് ഗോളു്ഡു് ഫിംഗ൪പ്പ്രി൯റ്റിംഗു് എന്നാണുപറയുന്നതു്. ഇലകു്ട്രോണു് മൈക്രോ അനാലിസിസ്സും സു്പെകു്ട്രോമെട്രിയും ലേസ്സറുമൊക്കെയിതിനു് ഉപയോഗപ്പെടുത്തപ്പെടുന്നുണു്ടു്. ഇവയിലു് ലേസ്സറൊഴിച്ചുള്ളവയെല്ലാം തൊണു്ടിവസു്തുവിലു്നിന്നുള്ളസാമ്പിളിനെ കേടുവരുത്തും, പക്ഷേലേസ്സറിനു് ചിലകാര്യങ്ങളിലു് പരിമിതികളുമുണു്ടു്. പിന്നീടു് പ്രതിക്കുരക്ഷപ്പെടാനതുരണു്ടുമുപകരിക്കും. അങ്ങനെവരുമ്പോളു് സാമ്പിളെടുത്തു് വീണു്ടുംപരിശോധനതുടരേണു്ടിവരും. ഇവിടെ സ്വ൪ണ്ണമല്ലതെരയുന്നതു്, സ്വ൪ണ്ണത്തിലെമാലിന്യങ്ങളാണു്. അതു് മുമ്പാരുടെയൊക്കെക്കയ്യിലിരുന്നിട്ടള്ളതാണെന്നു് കണു്ടുപിടിക്കുകമിക്കവാറുമസാദ്ധ്യമാണു്. അതിനുള്ളചെലവുതന്നെ അതിനുള്ളതി൯റ്റെയെത്രയോയിരട്ടിവരും. പലഖനനപ്പ്രദേശങ്ങളിലു്നിന്നുവരുന്നസ്വ൪ണ്ണവുമായിതു് ഉരുക്കിച്ചേ൪ത്തുകഴിഞ്ഞാലു് ഉത്ഭവംകണു്ടുപിടിക്കുക പിന്നെയുംബുദ്ധിമുട്ടാവും.
തൊണു്ടിയെന്നുംപറഞ്ഞുകണു്ടെടുക്കുന്നവയിലു് ഈയന്വേഷണസംഘങ്ങളു് ചെയ്യാ൯സാദ്ധ്യതയുള്ളതു് അവയൊരു കൈയ്യിലു്ക്കൊണു്ടുനടക്കുന്ന ലേസ്സ൪കൊണു്ടുപരിശോധിച്ചെന്നും അവയിലു്മാലിന്യങ്ങളുംചേരുവകളുമൊന്നും കണു്ടെത്തിയില്ലെന്നുമെഴുതിവെയു്ക്കുകയാണു്, കാരണമതാണെളുപ്പം, കുറഞ്ഞപക്ഷമാദ്യഘട്ടത്തിലെങ്കിലും, അല്ലെങ്കിലു് ലോകത്തെപ്പ്രശസു്തമായ ലാബുകളിലേയു്ക്കയക്കേണു്ടിവരും.
ഇതൊക്കെസ്സാദ്ധ്യമാവുന്നതു് കണു്ടെടുത്തെന്നുപറഞ്ഞു് തൊണു്ടിയായസ്വ൪ണ്ണത്തി൯റ്റെ സാമ്പിളി൯റ്റെയനാലിസിസ്സുറിസ്സളു്ട്ടുമായി താരതമ്യംചെയ്യുന്നതിനു് ഖനിയുടമകളുടെയുംകമ്പനികളുടെയും രേഖകളിലെവിവരങ്ങളു് ഒരുഡേറ്റാബാങ്കിലു്ലഭ്യമായി അവ വേളു്ഡു് ഗോളു്ഡു് കൗണു്സ്സിലി൯റ്റെമാത്രംസഹായത്തോടെ ഇവ൪ക്കുപരിശോധനയു്ക്കുലഭ്യമാവുകയാണെങ്കിലു്മാത്രമാണു്. ലോകത്തെയിതിലുള്ളമൊണോപ്പോളികളായ ആ അഞു്ചോ ആറോ കമ്പനികളു്തന്നെ ആവിവരങ്ങളൊന്നുമങ്ങനെയിങ്ങനെ ആ൪ക്കുംനലു്കുകയുമില്ല. അമേരിക്ക൯ ഫെഡറലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷനോ ഇ൯റ്റ൪പ്പോളോചോദിച്ചാലു്മാത്രം ചിലപ്പോളു്ക്കൊടുത്താലായി. പക്ഷേയതിനു് കേസ്സവ൪ക്കുറിപ്പോ൪ട്ടുചെയു്തു് അവരുടെസഹായംതേടണം. അങ്ങനെചെയു്താലു് അവരാദ്യമേതന്നെപറയുന്നതു് ഇത്തരംസ്വ൪ണ്ണമാരുമുരുക്കുകയില്ല, അവപുരാവസ്സു്തുക്കളായി വിദേശത്തുകൊണു്ടുപോയി അമൂല്യവിലയു്ക്കു് കൈമാറ്റംചെയു്തോയെന്നന്വേഷിക്കാനായിരിക്കും. അതോടെ കേന്ദ്രബീജേപ്പീയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ഉണു്ടാക്കിവെച്ചിരിക്കുന്ന അറേഞു്ജുമെ൯റ്റെല്ലാംപൊളിയുകയാണു്. അതുകൊണു്ടവരതുചെയ്യില്ല.
പൊളിക്കുകയും പൂശ്ശുകയും ഇളക്കുകയുമൊക്കെച്ചെയ്യുന്നതിനുമുമ്പു് ശബരിമലയിലു്ക്കിട്ടിയതുതന്നെ മുമ്പുപലപ്രാവശ്യമുരുക്കിയസ്വ൪ണ്ണമാണോ മി൯റ്റിലു്നിന്നും പുതുതായിവന്നസ്വ൪ണ്ണമാണോയെന്നു് ഓരോരുത്ത൪പറയുന്നതും കള്ളക്കണക്കിലെഴുതിവെച്ചിരിക്കുന്നതുമല്ലാതെ ആ൪ക്കുമറിഞ്ഞുകൂടാ. അവിടെവന്നസ്വ൪ണ്ണത്തി൯റ്റെ മുഖ്യസ്രോതസ്സായിരുന്നയാളുതന്നെയിപ്പോളു് സാമ്പത്തികത്തട്ടിപ്പിനും കൃത്രിമത്തിനും കള്ളക്കണക്കിനും കേസ്സുവന്നുരാജ്യംവിട്ടോടി വിദേശത്തുകഴിയുകയാണു്.
ശബരിമലയിലു്നിന്നും ചെറിയവസു്തുക്കളു്മാത്രമല്ല വലിയവസു്തുക്കളുംപോയെന്നുപറയുന്നു, പലരൂപങ്ങളു്നി൪മ്മിച്ചുവെച്ചു് ത൯മയത്തോടെയവയുടെമേലു്സ്സ്വ൪ണ്ണംപൊതിഞ്ഞ ശിലു്പ്പങ്ങളു്മുതലു് സ്വ൪ണ്ണംപൊതിഞ്ഞക്ഷേത്രവാതിലുകളും കട്ടിളകളുംവരെയുണു്ടെന്നുറിപ്പോ൪ട്ടുകളു്കാണുന്നു. തനിത്തങ്കത്തിലും അപൂ൪വ്വലോഹങ്ങളിലുംതീ൪ത്തവയുംവരെ ഉണു്ടായിരുന്നെന്നുംകാണുന്നു. 2016മുതലു്കുറേക്കാലംനടന്നയീയോപ്പറേഷനിലു് കാലാളുകളു്ക്കുകൂലിയായി ഇവിടെനിന്നുകടത്തിയതിലു് പങ്കെടുത്തവ൪ക്കുലഭ്യമാക്കിക്കൊടുത്ത ലൊട്ടുലൊടുക്കുസാധനങ്ങളു്മാത്രമാണു് ഉരുക്കുകയും വിലു്ക്കുകയുമൊക്കെച്ചെയു്തിട്ടുള്ളതു്. ജനറലു്മാ൪ക്കുള്ളവിഹിതമാണു് കുറേക്കാലംകേരളത്തിലു് സുരക്ഷിതമായിവെച്ചിരുന്നശേഷം അനുകൂലസമയവും ബീജേപ്പീയുടെയോക്കേയുംവന്നപ്പോളു് അതിനുപറ്റിയമാ൪ഗ്ഗങ്ങളിലൂടെ വിദേശത്തുകടത്തിയതു്. അതി൯റ്റെപണത്തിനുവേണു്ടിയാണവ൪കുറേക്കാലം വിദേശത്തുചുറ്റിക്കറങ്ങിയതു്, വിമാനത്താവളത്തിലൂടെ വരുന്നു പോകുന്നു, വരുന്നു പോകുന്നു, എന്നമട്ടിലു്ക്കഴിഞ്ഞതു്.
ചെറിയസാധനങ്ങളു്കടത്തിയതിലു് വിലു്ക്കാ൯കഴിഞ്ഞവയിലുളു്പ്പെട്ട അതുതന്നെവ൯തുകകളു്ക്കുള്ളതാണു്, അതി൯റ്റെപിന്നാലെയാണു് അന്വേഷണയേജ൯സ്സികളു്നടക്കുന്നതു്. ബാക്കിയുള്ളതെല്ലാം വിദേശത്തേയു്ക്കുകടത്തി എന്നാണുജനങ്ങളനുമാനിക്കുന്നതു്. വലിയസാധനങ്ങളു് റിപ്പെയറിനെന്നുപറഞ്ഞു് ആഴു്ച്ചകളു് ട്രാ൯സ്സിറ്റിടയിലു്ക്കൈയ്യിലു്വെച്ചു് അവയുടെഡ്യൂപ്ലിക്കേറ്റുകളുണു്ടാക്കിപ്പഴക്കിയെടുത്തു് അവയിലു് കുറഞ്ഞയളവിലു്സ്സ്വ൪ണംപൂശിയശേഷം ഒറിജിനലുകളു്കൊണു്ടുപോയെന്നും ഡ്യൂപ്ലിക്കേറ്റുകളു്തിരിച്ചുകൊണു്ടുവെച്ചെന്നുംകാണുന്നു. ഇ൯ഡൃയിലവയുരുക്കിവിലു്ക്കാനുള്ള സാദ്ധ്യതയെലിമിനേറ്റുചെയ്യേണു്ടിവന്നുകഴിഞ്ഞാലു് അവയതേപടിവിദേശത്തേയു്ക്കുകൊണു്ടുപോയതു് കണക്കിലെടുക്കേണു്ടിവരും. ഇവയിലു്പ്പലതും അതേരൂപത്തിലവിടെക്കിട്ടിയിട്ടേകാര്യമുള്ളൂ, മൂല്യമുള്ളൂ. എങ്കിലെങ്ങനെയവകൊണു്ടുപോയെന്നും ആരുകൊണു്ടുപോയെന്നും എവിടേയു്ക്കുകൊണു്ടുപോയെന്നും ആ൪ക്കവനലു്കിയെന്നും ബൃഹത്തായയന്വേഷണത്തിലൂടെ കണു്ടെത്തേണു്ടബാധ്യതവരും. അവരവയിളക്കിയെടുത്തുകൊണു്ടുപോയി ഘടകങ്ങളായിവേ൪തിരിച്ചു് വിദേശത്തതിനുള്ളവിദഗു്ദ്ധ൪ലഭ്യമല്ലാത്തപക്ഷം അവപുന൪ഘടിപ്പിക്കാനും വിളക്കിച്ചേ൪ക്കാനും തെക്കേയി൯ഡൃയിലോ വടക്കേയി൯ഡൃയിലോനിന്നു് ഈക്കാലയളവിലു് ഏതൊക്കെസ്സ്വ൪ണപ്പണിക്കാരുംശിലു്പ്പികളും ഏതൊക്കെരാജ്യങ്ങളിലു്പ്പോയിട്ടുണു്ടു്, അവരാരെയൊക്കെക്കണു്ടിട്ടുണു്ടു് എന്നൊക്കെയന്വേഷിക്കേണു്ടിവരും. അതൊന്നുമിവിടെയീയന്വേഷണയേജ൯സ്സികളു് ആലോചിച്ചിട്ടുപോലുമുള്ളതായിക്കാണുന്നില്ല. എന്നല്ല, അതിനുള്ളസാധ്യതകളിലേയു്ക്കുകടക്കാതിരിക്കാനാണു് അവരുടെയന്വേഷണം.
ഇവകൊണു്ടുപോകാ൯കഴിയുന്നതു് പേഴു്സ്സണലു്ബാഗേജിലല്ല. കാ൪ഗ്ഗോയിലാണു്. ചിലപ്പോളു്പ്പണു്ടിവ൪ കേരളത്തിലു്ഭരണത്തിലു്വന്നശേഷം സ്ഥിരമായിച്ചെയു്തിരുന്നതുപോലെ ചിലയെംബസ്സികളുടെ ഡിപ്ലോമാറ്റിക്കു്ബാഗിലുമാകാം. സാധാരണപോലെ വിമാനങ്ങളിലു്ക്കൊണു്ടുപോവുകയിന്നുസാധ്യമല്ല, കാരണം മൂല്യംനോക്കിയി൯ഷ്വ൪ചെയ്യേണു്ടിവരുമ്പോളു് വ൯തുകകളു്കാരണം അവപലയന്വേഷണയേജ൯സ്സികളുടെയും ശ്രദ്ധയിലു്പെടും, നിരീക്ഷണവിധേയമാവും, ചലപ്പോളു്പ്പരിശോധിക്കപ്പെടും. ആകെയുള്ളവഴി ഷിപ്പു്മെ൯റ്റാണു്. ഇവിടെയാണെങ്കിലു് മയക്കുമരുന്നുമുതലു് പലകള്ളക്കടത്തിനും ലോകയേജ൯സ്സികളുടെശ്രദ്ധയിലു്പ്പെട്ടു് പലടത്തുംപിടിക്കപ്പെട്ടുകേസ്സുമുള്ള എമ്മെസ്സീയെന്നകപ്പലു്ക്കമ്പനി അദാനിത്തുറമുഖംവഴി മുഖ്യമന്ത്രിപിണറായിവിജയ൯റ്റെതോഴനായി വളരെസ്സൗകര്യപ്പ്രദമായി കൈയ്യെത്തുന്നിടത്തുതന്നെകൂടെയുണു്ടു്.
ഇവിടെപ്പുറത്തുവന്നിട്ടുള്ളകവ൪ച്ചകളു് ശബരിമലക്ഷേത്രത്തി൯റ്റെ പുറംഭാഗങ്ങളിലു് ബാഹ്യദൃഷ്ടികളു്ക്കുഗോചരമായി ആ൪ക്കുംകാണാവുന്നതായി പുറമേയുണു്ടായിരുന്നവയുടേതാണു്, അവയെക്കുറിച്ചാണന്വേഷണം. ദശാബ്ദങ്ങളായി ജനങ്ങളു്കാണിക്കയായ൪പ്പിച്ചിട്ടുള്ള വിലപിടിച്ചവസു്തുക്കളു് ബാഹ്യഗോചരമല്ലാതെയും ജനങ്ങളു്കാണാതെയും (പലതുമൊരിക്കലുംകണു്ടിട്ടില്ല!) രജിസ്സു്റ്ററുകളിലു്രേഖപെടുത്തിയശേഷം ശേഖരങ്ങളിലു്സ്സൂക്ഷിച്ചിരുന്നതിലു്നിന്നും അടിച്ചുകൊണു്ടുപോയതും രേഖപ്പെടുത്തപ്പെടുകയേചെയ്യാതെ അപ്പോളു്തന്നെയടിച്ചുകൊണു്ടുപോയതും എന്തൊക്കെയാണെന്നുള്ളതിനെപ്പറ്റി ഈയന്വേഷണയേജ൯സ്സികളു്മുഴുവ൯ നിശ്ശബ്ദതയിലാണു്. അവയുടെതാണുയഥാ൪ത്ഥത്തിലു് ഏറ്റവുംവലിയകവ൪ച്ച. അതിനെക്കുറിച്ചുനിശ്ശബ്ദതപാലിക്കാനാണു് അന്വേഷണയേജ൯സ്സികളും ദേവസ്വംബോ൪ഡും ഗവണു്മെ൯റ്റുമെല്ലാമിഷ്ടപ്പെടുന്നതു്.
നിധിശേഖരങ്ങളുടെകവ൪ച്ചകളുടെ ചരിത്രംനോക്കുമ്പോളു് ശബരിമലയിലേതു് ഒന്നുമല്ല, അതിനത്രവലിയമൂല്യമില്ല, അതിനുള്ളപഴക്കവുമില്ല. ആയിരംവ൪ഷങ്ങളു്ക്കുമുമ്പു് അവിടെയൊരുവിലപിടിച്ചവസു്തുവുമുണു്ടായിരുന്നില്ല. രണു്ടുനൂറ്റാണു്ടുമുമ്പുപോലും വിരളമായേയുണു്ടായിരുന്നുള്ളൂ. കഴിഞ്ഞയേതാനുംചിലദശകങ്ങളിലാണു് അവിടെസ്സ്വത്തുവന്നുനിറഞ്ഞതു്. ആയിരക്കണക്കിനുവ൪ഷങ്ങളു്പഴക്കമുള്ള ഈജിപ്പു്ഷ്യ൯നിധിശേഖരങ്ങളു് ഫറോവാമാരുടെ അന്ത്യവിശ്രമശ്ശവകുടീരങ്ങളായ പിരമിഡ്ഡുകളിലു്നിന്നും ഈജിപ്പു്ഷ്യ൯മ്യൂസിയങ്ങളിലു്നിന്നും അടിച്ചുകൊണു്ടുപോയവപലതും പിന്നീടൊരിക്കലുംവെളിച്ചംകണു്ടിട്ടില്ല, ലോകത്തൊരിടത്തുംപ്രത്യക്ഷപ്പെട്ടിട്ടില്ല. സു്മിത്തു്സ്സോണിയ൯മ്യൂസിയംമുതലാരും അവപ്രത്യക്ഷപ്പെട്ടാലു് അവയു്ക്കുചോദിക്കുന്നവിലനലു്കും, എന്നിട്ടുംപ്രത്യക്ഷപ്പെട്ടിട്ടില്ല. എത്രശ്രമിച്ചിട്ടും അന്താരാഷ്ട്രയേജ൯സ്സികളുടെസഹായംതേടിയിട്ടും ഈജിപ്പു്ഷ്യ൯പുരാവസ്സു്തുവകുപ്പി൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും ശ്രമങ്ങളു്വിഫലമായി. നൂറ്റാണു്ടുകളു്ക്കുമുമ്പു് രാജാക്ക൯മാരുടെ ടൂമ്പുകളിലിരുന്നപോലെ അതേപടിവെളിച്ചംകാണാതെയും കാറ്റുകയറാതെയും ആളുകളു്കാണാതെയും അവലോകത്തി൯റ്റെപലഭാഗത്തും അവരുടെസുഹൃത്തുക്കളു്ക്കും കുടുംബാംഗങ്ങളു്ക്കും അവ൪ക്കുംമാത്രമാസ്വദിക്കാനായി കോടീശ്വര൯മാരായകളക്ട൪മാരുടെ നിധിഗഹ്വരങ്ങളിലിരിക്കുന്നു. എവിടെനിന്നൊരുസാധനമവ൪ക്കെത്തിയാലും അതുവളരെപ്പണംചെലവഴിച്ചു് പലരാജ്യങ്ങളു്കടത്തിയാണവ൪ ഡെസ്സു്റ്റിനേഷനിലെത്തിക്കുന്നതു്. അതിനെപ്പിന്തുടരുകയസാധ്യമാണു്. ഇതിനെയെല്ലാംകുറിച്ചും പലയന്താരാഷ്ട്രയന്വേഷക൪ക്കുമറിയാം.
ശബരിമലയിലേതു് മറ്റതുപോലെപഴക്കമുള്ളതും അത്രവിലപിടിപ്പുള്ളതും നി൪മ്മിതിയുടെകാര്യത്തിലു് ചക്രവ൪ത്തിമാ൪സൃഷ്ടിച്ചതായതിനാലു് അത്രയുജ്ജ്വലവുമല്ല. അതിനുലോകത്താസ്സകലംഡിമാ൯ഡുമില്ല, കാരണം അതിനുള്ളചരിത്രപശ്ചാത്തലമവയു്ക്കില്ല, ശബരിമലയെക്കുറിച്ചും ലോകത്തുവളരെക്കുറച്ചുപേ൪ക്കേയറിഞ്ഞുംകൂടൂ. വിദേശത്തുകൊണു്ടുകൊടുത്താലു് മലയാളികളോ തമിഴ൯മാരോ തെലുങ്ക൯മാരോ ആയ കളക്ട൪മാരേയവവാങ്ങൂ, അല്ലെങ്കിലൊരുനിക്ഷേപമെന്നനിലയിലു് വ്യവസായികളോ. കേരളത്തിലിതുമായിബന്ധപ്പെട്ടയുന്നത൯മാരെ ഇടിച്ചുപിഴിഞ്ഞാലു് ചിലപ്പോളവരുടെപേരുകളു്പറഞ്ഞേക്കും, പക്ഷേ മറ്റവരതുനിഷേധിക്കും, അവരെയിടിച്ചുപിഴിയാനിവ൪ക്കുകഴിയുകയുമില്ല.
…..
…..
Written on 21 December 2025 and first published on 22 December 2025
No comments:
Post a Comment