1974
ഒരുനാടകത്തിലൂടെയുയ൪ന്നുവന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, ഒരുപാട്ടിലൂടെവീണു!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഒരുനാടകത്തിലൂടെയുയ൪ന്നുവന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, ഒരുപാട്ടിലൂടെവീണു! കേപ്പീയേസ്സീയെന്ന കേരളാ (കായംകുളം) പീപ്പിളു്സ്സു് ആ൪ട്ടു്സ്സു് ക്ലബ്ബി൯റ്റെ തോപ്പിലു് ഭാസ്സിയെഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്സു്റ്റാക്കി എന്നതാണാനാടകം. മലബാറുകാര൯ കുഞ്ഞബ്ദുള്ളയെഴുതിയ പോറ്റിയെ കേറ്റിയേ... സ്വ൪ണ്ണം ചെമ്പായി മാറ്റിയേ... എന്ന പാരഡിയാണാഗാനം. ആദ്യത്തേതു് ഒരുതൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയെന്നനിലയിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ കേരളത്തിലെ ജനഹൃദയങ്ങളിലുറപ്പിച്ചു, രണു്ടാമത്തേതു് അന്നത്തെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമുറിഞ്ഞു് അതി൯റ്റെപിന്തുട൪ച്ചക്കാരായിവന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ക്ഷേത്രത്തസ്സു്ക്കരരെന്ന സ്ഥാനംനലു്കിയുറപ്പിച്ചു് ഭരണത്തിലിരുന്നുകൊണു്ടു് പോലീസ്സി൯റ്റെസഹായത്തോടെ മുഖ്യമന്ത്രിതന്നെനയിക്കുന്ന ഒരുതസ്സു്ക്കരസംഘപ്പാ൪ട്ടിയെന്നനിലയിലു് ജനഹൃദയങ്ങളിലു്നിന്നെടുത്തുമാറ്റി. അങ്ങനെ ഒരുനാടകത്തിലൂടെയുയ൪ന്നുവന്നതു് ഒരുപാട്ടിലൂടെവീണു. ഒരുരാഷ്ട്രീയക്കാര൯ തസ്സു്ക്കരനെന്നുതെളിഞ്ഞാലു് തസ്സു്ക്കര൯റ്റെസ്ഥാനമല്ലാതെ രാഷ്ട്രീയക്കാര൯റ്റെസ്ഥാനമെങ്ങനെനിലനിലു്ക്കും?
1950ലു് ആലപ്പുഴ കാ൪ത്തികപ്പള്ളിയിലെ കായംകുളത്തുരൂപീകരിച്ച കേപ്പീയേസ്സീയുടെ രണു്ടാമത്തെനാടകമാണു് തോപ്പിലു് ഭാസ്സി ഒളിവിലിരുന്നെഴുതി 1952ലു്രംഗത്തവതരിപ്പിച്ച നിങ്ങളെന്നെക്കമ്മ്യൂണിസ്സു്റ്റാക്കി. കേരളംമുഴുവനുമിതു് വലിയരാഷ്ട്രീയചലനങ്ങളുണു്ടാക്കി, നാടകംകണു്ടിട്ടുപോയവരെല്ലാം അവരുടെമനസ്സുകളിലു് വിപ്ലവകാരികളായി, ചില൪പാ൪ട്ടിയിലുംചേ൪ന്നു. വെറുമഞു്ചുവ൪ഷത്തിനകം ഒരുരാഷ്ട്രീയമുന്നേറ്റമുണു്ടായി കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ആദ്യമായധികാരത്തിലു്വന്നു. കല എങ്ങനെ രാഷ്ട്രീയത്തെരൂപപ്പെടുത്തുമെന്നതി൯റ്റെ ഒരുപ്രത്യക്ഷയുദാഹരണമായിരുന്നതു്. അതിനുശേഷമീനാടകത്തിലെഗാനങ്ങളുടെ ഗ്രാമഫോണു്റെക്കാ൪ഡുകളു് മൈക്കിലൂടെ യോഗങ്ങളിലുംപാ൪ട്ടിപ്പരിപാടികളിലും കേരളംമുഴുക്കെയടിച്ചുമുഴക്കി അന്നത്തെക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും ഇന്നത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും വലിയരാഷ്ട്രീയമൈലേജുനേടി. ആഗാനങ്ങളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെപര്യായവും മുഖമുദ്രയുമൊക്കെയായിമാറി. കലയുടെയുംസംഗീതത്തി൯റ്റെയും ജനമനസ്സുകളിലനുരണനമുയ൪ത്തുന്നയീണങ്ങളുടെയും രാഷ്ട്രീയശക്തിയെന്തെന്നു് അങ്ങനെയാണുകേരളമറിഞ്ഞതു്, അതാണുകേരളത്തിനുപഠിപ്പിച്ചുകൊടുത്തതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണതേറ്റവുംകൂടുതലു് ഉപയോഗപ്പെടുത്തിയതു്, അതിലു്നിന്നുള്ളപ്രയോജനവുമേറ്റവുംകൂടുതലു്നേടിയതു്.
അങ്ങനെയവ൪ കേരളത്തിലെരാഷ്ട്രീയരംഗത്തുയ൪ന്നുവരുകയും തെരഞ്ഞെടുപ്പിലു്മത്സരിക്കുകയും പലപ്രാവശ്യംഭരിക്കുകയുംചെയു്തു. 1998ലു് അവരുടെയൊരുനേതാവായ കണ്ണൂരുകാര൯പിണറായിവിജയ൯ പാ൪ട്ടിസെക്രട്ടറിയും 2016ലു് മുഖ്യമന്ത്രിയുമായതോടെയാണു് അവരെക്കുറിച്ചുള്ള ജനകീയസ്സ്വപു്നങ്ങളു്തക൪ത്തുകൊണു്ടു് പാ൪ട്ടിയുടെയുംഭരണത്തി൯റ്റെയും ഗതിമാറിയതു്. അന്നുമുതലു് പാ൪ട്ടിയുംഭരണവും വ്യക്തികേന്ദ്രീകൃതവും അഴിമതിഭരിതവുമായിത്തീ൪ന്നു. ഇ൯ഡൃയിലെയേറ്റവുംവലിയയഴിമതികളെല്ലാം അയാളുടെമാത്രംനേതൃത്വത്തിലു് കേരളത്തിലു്നിന്നുനടത്തിയതും പാ൪ട്ടിയുടെപേരിലുള്ളതുമായിത്തീ൪ന്നു. അവയുടെസ്വഭാവവൈവിദ്ധ്യം വിദേശത്തുനിന്നുള്ളസ്വ൪ണ്ണക്കടത്തും വിദേശത്തോട്ടുള്ളഡോള൪ക്കടത്തും സ൪ക്കാ൪പദ്ധതികളിലു്നിന്നുപണംകൈയ്യിട്ടുവാരലും വിദേശത്തുനിന്നുള്ളസഹായധനമടിച്ചുകൊണു്ടുപോകലുംമുതലു് മയക്കുമരുന്നുകച്ചവടത്തിലുംവരെയെത്തിനിന്നു. മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയും മന്ത്രിസഭയും എമ്മെല്ലേമാരും പാ൪ട്ടിക്കമ്മിറ്റികളുമെല്ലാമതിലു്പ്പങ്കാളികളായി. അരുതെന്നാരുംപറഞ്ഞില്ല. അതൊക്കെജനങ്ങളു്കണു്ടുനിന്നു.
പക്ഷേയവ൪ ഈഭരണത്തിന്നിടയിലു് പോലീസ്സുസഹായത്തോടെ (ഇ൯റ്റല്ലിജ൯സ്സുംപോലീസ്സുമൊന്നുമതുറിപ്പോ൪ട്ടുചെയു്തില്ല!) കേരളത്തിലെക്ഷേത്രങ്ങളിലിരിക്കുന്ന സ്വ൪ണ്ണമടക്കമുള്ളവിലപിടിപ്പുള്ളയുരുപ്പടികളു് പലവ൪ഷങ്ങളിലൂടെ മോഷ്ടിച്ചുകൊണു്ടുപോവുകയായിരുന്നുവെന്നുജനമറിഞ്ഞപ്പോളു് കാര്യങ്ങളു്വ്യത്യസു്തമായി, ജനമിടപെട്ടു, കലയിടപെട്ടു, സംഗീതമിടപെട്ടു, കേരളംമുഴുക്കെ ഒരുപഞു്ചായത്തുതെരഞ്ഞെടുപ്പിലവ൪തോറ്റു, അവ൪കോപാകുലരായി, ഇപ്പഴത്തെയവശസ്സാഹചര്യത്തിലു് ജനങ്ങളു്ക്കെതിരേതിരിയാ൯പറ്റാത്തതുകൊണു്ടു് ആപ്പാട്ടിനെതിരേതിരിഞ്ഞു, അതുനിയമവിരുദ്ധമാണെന്നുകേസ്സുകൊടുത്തു, അതൊരുമുസ്ലിമെഴുതിയതായതുകൊണു്ടു് മതനിന്ദയെന്നുപറഞ്ഞു് അവസാനയടവായ മതവ൪ഗ്ഗീയകലാപമുണു്ടാക്കാ൯ശ്രമിച്ചു, കേരളത്തിലെഹിന്ദുക്കളുംമുസ്ലിമുകളുമതുതള്ളിക്കളഞ്ഞു. ശബരിമലയയ്യപ്പ൯റ്റെതൊട്ടടുത്തു് ശബരിമലയയ്യപ്പ൯തന്നെയിരുത്തിയിരിക്കുന്ന സന്തതസഹചാരിസഹോദര൯ വാവരുസ്സ്വാമിമുസ്ലിമല്ലയോ? ശബരിമലയവരുടേതുമല്ലേ? അവിശ്വാസികളുംദൈവനിഷേധക്കാരുമായ ഈക്കമ്മ്യൂണിസ്സു്റ്റുകളു്ക്കതിലെന്തുകാര്യം? ഒരുപാട്ടി൯റ്റെപേരിലു് ഹിന്ദു-മുസ്ലിംവിശ്വാസികളു്ക്കില്ലാത്തവേവു് ഇവ൯മാ൪ക്കിപ്പോളെന്തിനു്? എമ്മെസ്സു് ബാബുരാജെന്ന ഒരുമുസ്ലിമില്ലായിരുന്നെങ്കിലു് മലയാളസംഗീതലോകമെന്താകുമായിരുന്നു?
നിയമംനോക്കുകയാണെങ്കിലു്, ഇവിടെയീപ്പറഞ്ഞപാട്ടിലൂടെയൊരൊജിനലി൯റ്റെ കോപ്പീറൈറ്റു-റോയലു്റ്റിനിയമങ്ങളു് ലംഘിച്ചതിനെക്കുറിച്ചാണുപറയുന്നതെങ്കിലു്, ആപ്പാട്ടുതന്നെയൊരന്യസംസ്ഥാനമുസ്ലിംഗാനത്തി൯റ്റെ ഈണമനുകരിച്ചതാണു്. ആപ്പാ൪ട്ടിപിറവികൊണു്ടശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുപയോഗിച്ച കേപ്പീയേസ്സീയുടെയീപ്പറഞ്ഞനാടകത്തിലെഗാനങ്ങളു്ക്കു് ഓരോയോഗത്തിനും അതി൯റ്റെരചയിതാവിനും സംഗീതസംവിധായകനും നി൪മ്മാതാവിനും ഗായക൪ക്കും ഇ൯ഡൃ൯കോപ്പീറൈറ്റുനിയമമനുസരിച്ചുള്ള അവരുടെയവകാശികളു്ക്കുള്ളറോയലു്റ്റി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനലു്കിയിട്ടുണു്ടോ? അതിനുകേസ്സുകളു്വരേണു്ടതല്ലേ? ആത്തുകയെല്ലാംനോക്കുമ്പോളു് മുമ്പിളയരാജകൊടുത്തകേസ്സി൯റ്റെ തുകനോക്കുമ്പോളു് രണു്ടു് ഏക്കേജീസെ൯റ്ററുകളും പത്രങ്ങളുമൊക്കെയടക്കം കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സകലസ്വത്തുക്കളുംജപു്തിചെയ്യേണു്ടിവരികയില്ലേ? 1952ലെഴുതിയഗാനങ്ങളു്ക്കു് അവയുടെനി൪മ്മാതാക്കളുടെമരണവുംകഴിഞ്ഞു് നൂറുവ൪ഷംകഴിഞ്ഞല്ലേറോയലു്റ്റിതീ൪ന്നു് അവപബ്ലിക്കു്ഡൊമിനിയനിലു്വന്നു് പൊതുവകയായിത്തീരുന്നുള്ളൂ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുപയോഗിച്ചതും പാരഡിനി൪മ്മിച്ചുപയോഗിച്ചതുമായി ഇങ്ങനെയനേകംഗാനങ്ങളുണു്ടു്. പണു്ടവരുടെയൊരിലക്ഷ൯പ്രസംഗക്കാസ്സെറ്റിലു് ഫില്ലറായി അതി൯റ്റെയവസാനം വൈലോപ്പള്ളിയുടെ ചോരതുടിക്കും ചെറുകൈയ്യുകളേ... ഉപയോഗിച്ചിട്ടുണു്ടു്.
ഒരുകാലത്തുകേരളത്തിലെ കലയേയുംസംഗീതത്തേയുംനയിച്ച കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെപിന്തുട൪ച്ചയായി അവകാശപ്പെട്ടുനടന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഒരുപഞു്ചായത്തുതെരഞ്ഞെടുപ്പിലു് ഒരുപാട്ടിലൂടെപരാജയപ്പെടുത്തിയ ഈവിഷയത്തിലു് ആപ്പാട്ടെഴുതിയവ൪ക്കും പാടിയവ൪ക്കും നി൪മ്മിച്ചവ൪ക്കുമെതിരെ മതനിന്ദപറഞ്ഞു് പോലീസ്സൊരുകേസ്സെടുത്തുകഴിഞ്ഞു. പോലീസ്സല്ല, സീപ്പീയെമ്മാണുകേസ്സെടുത്തതു് എന്നുപറയുന്നതാണുശരി, കാരണം പോലീസ്സിനുകേസ്സെടുക്കുന്നതിനുള്ള നിയമലംഘനമൊന്നുമതിനകത്തില്ല, പോലീസ്സി൯റ്റെഫോമിലു് സീപ്പീയെമ്മെഴുതിയതു് പോലീസ്സൊപ്പുവെച്ചു. ഇതിലു് വാറണു്ടുപുറപ്പെടുവിച്ചു് അടുത്തയൊപ്പുവെയു്ക്കുന്നതിനുള്ള മയിസ്സ്രേട്ടിനെയുമവ൪ക്കുകിട്ടിയേക്കും- പ്രൊമോഷ൯കാത്തുകിടക്കുന്ന ക്വാളിറ്റിയില്ലാത്ത അങ്ങനെയുള്ളതിപ്പോളു്ക്കേരളത്തിലു്സ്സുലഭമാണു്.
പലമതത്തിലെയാളു്ക്കാരുചെല്ലുന്ന ഒരുക്ഷേത്രത്തിലു് പ്രത്യയശാസു്ത്രപരമായിത്തന്നെ അവിശ്വാസികളായ ഒരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുനേരിട്ടുനിയമിച്ച ഭരണാധികാരികളായിക്കയറി അവിടെയിരിക്കുന്നയമൂല്യവസു്തുക്കളു് പുരാവസു്തുക്കളെന്നനിലയിലു് വിദേശമാ൪ക്കറ്റുകളിലു് വിലു്ക്കുകയെന്നയുദ്ദേശത്തോടെ ഭരണതലത്തിലു് വന്നൊരുക്കങ്ങളും ഗൂഢാലോചനകളുംനടത്തി തലു്പ്പരകക്ഷികളായ പലരുംപലപ്രാവശ്യമാരാജ്യങ്ങളു്സന്ദ൪ശ്ശിച്ചു് കാലങ്ങളിലൂടെക്കവ൪ന്നുകൊണു്ടുപോയകുറ്റമാണു് സീപ്പീയെംചെയു്തിട്ടുനിലു്ക്കുന്നതു്. അതാണുമതനിന്ദ, മതസംഘ൪ഷവും കലാപവുമുണു്ടാക്കാനുള്ളശ്രമം. പലമതങ്ങളു്തമ്മിലുള്ളസംഘ൪ഷമല്ല ഒരുമതത്തിനകത്തുതന്നെ സംഘ൪ഷംവള൪ത്താനും ഒടുവിലതു് ആക്കവ൪ച്ചകളു്സംഘടിപ്പിച്ച സ൪ക്കാരിനെതിരേതിരിക്കാനുമാണതിലു് മുഖ്യമന്ത്രിയുംപാ൪ട്ടിസെക്രട്ടറിയും പാ൪ട്ടിയുംശ്രമിച്ചതു്. അതിനുള്ളകേസ്സാണു് പോലീസ്സോ കോടതിനേരിട്ടോ അവ൪ക്കെതിരെയെടുക്കേണു്ടതു്, അന്വേഷിക്കേണു്ടതു് അവരാണുഗവണു്മെ൯റ്റെങ്കിലും ഗവണു്മെ൯റ്റിനെതിരേകലാപംനടത്തിക്കാ൯ അവരെന്തിനുശ്രമിച്ചുവെന്നതും.
പലമതങ്ങളിലെയുംജനലക്ഷങ്ങളു്ക്കു് അചഞു്ചലവിശ്വാസമുള്ള ഈക്ഷേത്രത്തിലവ൪നടത്തിയകൊള്ളകളാണു്, അവമാത്രമാണു്, ഈപ്പാട്ടിലു്പ്പരാമ൪ശ്ശിക്കുന്നതെന്നതു് സുവ്യക്തമാണു്. പാട്ടി൯റ്റെയുമീണത്തി൯റ്റെയുംവരികളുടെയും ജനമനസ്സുകളിലുള്ളസ്വാധീനംമാത്രമല്ല അതി൯റ്റെസംഹാരശക്തിയും ഈത്തെരഞ്ഞെടുപ്പോടെ ഈത്തസ്സു്ക്കരസംഘംതിരിച്ചറിഞ്ഞു. അതുകൊണു്ടു് വെറുംമൂന്നുമാസത്തിനകം ഇതേജനങ്ങളു്വോട്ടുചെയ്യുന്ന മറ്റൊരസ്സംബ്ലിയിലക്ഷനവ൪ നേടിടാ൯പോകുന്നതുകൊണു്ടു് ഇനിയതുപോലുള്ളവവരുന്നതുതടയുന്നതിനുവേണു്ടി അതിനെനിരോധിക്കാനാണവ൪തയാറെടുക്കുന്നതു്.
ഈലേഖനത്തി൯റ്റെതുടക്കത്തിലു് കേരളത്തെരാഷ്ട്രീയമായിമാറ്റിമറിച്ചു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെമുമ്പിലെത്തിച്ച ആനാടകം തോപ്പിലു്ഭാസ്സി ഒളിച്ചിരുന്നാണെഴുതിയതെന്നുപറഞ്ഞതോ൪മ്മയില്ലേ? ഇതുപോലെവൃത്തികെട്ടവ൯മാരാണന്നുഭരിച്ചിരുന്നതു്. അതുകൊണു്ടാണു് ഒളിച്ചിരുന്നെഴുതേണു്ടിവന്നതു്. ഈപ്പാട്ടുനിരോധിക്കാനിവരൊരുങ്ങിയതോടെ അതുപോലെയുള്ളവയും അതിനെവെല്ലുന്നവയുമായ ആയിരക്കണക്കിനുപാട്ടുകളുടെ ഒരുപരമ്പരയു്ക്കാണതുതുടക്കംകുറിച്ചതു്. അയാളുടെകുറ്റകൃത്യങ്ങളു്വിളിച്ചുപറഞ്ഞുകൊണു്ടുള്ള പാട്ടുകളുടെയൊരുപ്രവാഹത്തിലു് ഈമുഖ്യമന്ത്രിയൊലിച്ചുപോകാ൯പോവുകയാണെന്നു് ആ൪ക്കുംകാണാവുന്നതേയുള്ളൂ. ഇപ്പോളു്തന്നെയതുതുടങ്ങിക്കഴിഞ്ഞു. എല്ലാവരും കുഞു്ച൯നമ്പ്യാ൪മാരാവുകയാണു്. അയാളു്ക്കിരയായ ആരാജാവുക്ഷമിച്ചതുപോലെ ഇയാളുംക്ഷമിക്കുകയേനിവൃത്തിയുള്ളൂ. പ്രകോപിച്ചുപ്രതികരിക്കാ൯നിലു്ക്കരുതു്. അല്ലെങ്കിലു് ജനങ്ങളു്നലു്കുന്നശമ്പളംവാങ്ങി ജനപ്പ്രതിനിധിയോ എമ്മെല്ലേയോ മന്ത്രിയോ മുഖ്യമന്ത്രിയോയാവാ൯ പോകരുതായിരുന്നു, പബ്ലിക്കോഫീസ്സുകയറിയിരിക്കരുതായിരുന്നു, അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമായിരുന്നു.
ഈപ്പാട്ടുതന്നെയയാളു്കോടതികളെയിറക്കി നിരോധിച്ചിട്ടിനിയൊരുകാര്യവുമില്ല- അതുകേരളത്തിലെജനങ്ങളു്മുഴുവ൯ കാണാപ്പാഠമാക്കിക്കഴിഞ്ഞു, അവരുടെയാസ്വാദനബോധത്തിലു്ച്ചേ൪ത്തുകഴിഞ്ഞു, അത്രഹൃദ്യമായൊരുസറ്റയറാണതു്. അവിടെനിന്നാരതുഡിലീറ്റുചെയ്യും? ഇയാളാണതിനുകാരണം, ഇയാളെക്കുറിച്ചാണതു്, അയ്യപ്പനെക്കുറിച്ചല്ല. ആളുകളിയാളുടെമുഖമോ൪ക്കുമ്പോളു് ആപ്പാട്ടിറങ്ങിവരികയാണു്, വീട്ടിലിരുന്നങ്ങുപാടുകയാണു്, കുടുംബംചേ൪ന്നാസ്വദിക്കുകയാണു്- കമ൯റ്റുകളു്സഹിതം. ആക്കമ൯റ്റുകളിയാളു്കേട്ടിട്ടുണു്ടോ? ഭരണാധിപനായി അഴിമതിയുടെയും കവ൪ച്ചയുടേയുംവഴിയേനടന്നതി൯റ്റെ ശിക്ഷയാണതു്. കോടതിയു്ക്കതുകൊടുക്കാനുള്ളകഴിവില്ല, അതുകൊണു്ടുജനങ്ങളു്കൊടുക്കുന്നു.!
അതിനേക്കാളു്മനോഹരമായ പ്രതിസ്സൃഷ്ടികളിലൂടെയല്ലാതെ അതിനെമറികടക്കാ൯ ആ൪ക്കുംകഴിയുകയില്ല. ഇവിടെപ്പറഞ്ഞ നിങ്ങളെന്നെക്കമ്മ്യൂണിസ്സു്റ്റാക്കിയെന്നനാടകത്തിനെ സിവിക്കു്ച്ചന്ദ്ര൯റ്റെ നിങ്ങളാരെക്കമ്മ്യൂണിസ്സു്റ്റാക്കിയെന്നനാടകം മറികടന്നതോ൪മ്മയില്ലേ? അങ്ങനെയുണു്ടായില്ലെങ്കിലു് അടുത്തനിയസഭാത്തെരഞ്ഞെടുപ്പുവരെയതുനിലു്ക്കും, അതി൯റ്റെസംഹാരംതുടരും. അതുപ്രതിരോധിക്കാനുള്ള ആപ്പറഞ്ഞകഴിവുകളു് മോഷണവുംപ്രതികാരവുംകുലത്തൊഴിലാക്കി സ൪ഗ്ഗാത്മകതനഷ്ടപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാ൪ക്കുമിന്നില്ല. പൂരപ്പാട്ടുപാടുന്ന പോലീസ്സിതിലെന്തോന്നുചെയ്യാനാണു്! ഇയാളുടെഭരണസംഘം ശബരിമലയിലു്നിന്നെടുത്തുകൊണു്ടുപോയ വിശിഷ്ടവസു്തുക്കളു് കൊണു്ടുപോയതുപോലെ കടലു്കടത്തിത്തിരികെക്കൊണു്ടുവന്നു് തിരിച്ചവിടെക്കൊണു്ടുപോയിവെച്ചാലു്ച്ചിലപ്പോളീ പ്രവാഹംനിലച്ചേയു്ക്കും. അതല്ലാതെയീപ്പ്രവാഹമൊഴുകിപ്പുറപ്പെട്ടതിനെയൊരു കല്ലുവെച്ചുതടയാനയാളു്ക്കുസാധ്യമല്ല. നേപ്പാളു്രാജ്യത്തി൯റ്റെപ്രധാനമന്ത്രി അടുത്തകാലത്തതുപോലെയൊന്നുശ്രമിച്ചുനോക്കിയതാണു്; പ്രവാഹത്തി൯റ്റെയൊഴുക്കിലു് അയാളുംഭരണകൂടവുംതെറിച്ചുപോയി.
കലയുംസംഗീതവുംസാഹിത്യവും ഈഗവണു്മെ൯റ്റുംപോലീസ്സും കേരളത്തിലെജനങ്ങളെപ്പഠിപ്പിക്കേണു്ടതില്ല- തസ്സു്ക്കര൯മാ൪നയിക്കുന്ന അവരതിനോളംവള൪ന്നിട്ടില്ല. സഹൃദയകേരളത്തിലു് ഇതുപോലുള്ള ഒറുപ്പ൯ചട്ടികളു്ക്കെന്തുകാര്യം?
Written on 16 December 2025 and first published on 17 December 2025

No comments:
Post a Comment