ഒരുകാലത്തുകേരളത്തിലെഗ്ഗ്രാമങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായിരുന്നു ദിനേശ്ശു്ബീഡി. പുതിയപാ൪ട്ടിനേതൃത്വത്തിനുകീഴിലു് കണു്ടക൯മാരായിമാറിയയിവരിപ്പോളു് കേരളത്തിലു്പ്പലജില്ലകളിലേയു്ക്കും ജനങ്ങളെക്കൊല്ലുന്ന പൂത്തബീഡികയറ്റുമതിചെയ്യുന്നു
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
ഒരുകാലത്തുകേരളത്തിലെഗ്ഗ്രാമങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപ്രതീകമായിരുന്നു ദിനേശ്ശു് ബീഡി. അന്നത്തെദരിദ്രകാലങ്ങളിലു് ഇന്നാലങ്കാരികമായിപ്പറയുന്നപോലെ കട്ട൯ചായയും പരിപ്പുവടയുംമാത്രമല്ല ഇതും ഒരുപ്രതീകമായിരുന്നു, പാ൪ട്ടിയെനിലനി൪ത്തിയിരുന്ന ദരിദ്ര൯മാരുടെചുണു്ടിലതുണു്ടായിരുന്നു. പശ്ചിമബംഗാളിലെപ്പോലെയൊരു വ൯വ്യവസായമായിമാറി കുടിലുകളിലിരുന്നു് ബീഡിനി൪മ്മിക്കുന്ന സു്ത്രീകളുംപുരുഷ൯മാരുമായ തൊഴിലാളികളുടെസഹകരണസംഘമായ ഇതുപ്രതിസന്ധിയിലായപ്പോളു് അതി൯റ്റെനിലനിലു്പ്പിനുവേണു്ടി സിഗററ്റുപേക്ഷിച്ചുബീഡിയിലേയു്ക്കുതിരിഞ്ഞ വളരെയാളുകളു്കേരളത്തിലുണു്ടു്. അങ്ങനെയനേകംപേരുടെ പിന്തുണയോടെയാണിതുവള൪ന്നതും പട൪ന്നതും നിലനിന്നതും. അന്നത്തെപ്പ്രമുഖബ്രാ൯ഡുകളായിരുന്ന ഗണേഷു്ബീഡിയെയും കാജാബീഡിയെയും റംലാബീഡിയെയും എമ്മെസ്സു്പ്പീയേയുമൊക്കെയിതു് പിന്നിലാക്കി, കേരളത്തിലെപ്പ്രമുഖബ്രാ൯ഡായിവള൪ന്നു. ജനങ്ങളു്വലിക്കാതെ അവ൪തന്നെയിരുന്നുവലിച്ചാലിതുസംഭവിക്കുമോ?
ഒരുപേപ്പ൪പ്പായു്ക്കറ്റിലു് പന്തണു്ടെണ്ണംവീതമിറക്കിയിരുന്നയിതു് തോട്ടംതൊഴിലാളികളു്ക്കുവേണു്ടി അമ്പതെണ്ണമുള്ളകെട്ടുകളുമിറക്കിയിരുന്നതു് അന്നു് അടിയന്തരാവസ്ഥകഴിഞ്ഞു് വയനാട്ടിലു് മാനന്തവാടിയിലും കലു്പ്പറ്റയിലും സുലു്ത്താ൯ബത്തേരിയിലുമൊക്കെത്താമസിക്കുമ്പോളു് കണു്ടിട്ടുണു്ടു്. രാവിലേതോട്ടത്തിലു്പ്പണിയു്ക്കുപോകുന്നയവ൪ക്കു് വൈകിട്ടുപണികഴിയാതെ ബീഡിതീ൪ന്നതുകൊണു്ടുമാത്രം ഇത്രയുംദൂരംപിന്നിട്ടു് തിരിച്ചിറങ്ങാ൯പറ്റില്ലല്ലോ! (ഇപ്പോളവരതുപ്ലാസ്സു്റ്റിക്കാക്കി, പരിസ്ഥിതിശ്ശത്രുതാപരമാക്കി). നല്ലപരിശീലനമുള്ളതൊഴിലാളികളുടെ മികച്ചനി൪മ്മാണം, നല്ലയുലു്പ്പാദനകേന്ദ്രങ്ങളിലു്നിന്നുള്ള അസുഖംപിടിക്കാത്തതും രോഗാതുരമല്ലാത്തതുമായ നല്ലബീഡിയിലവരവു്, നന്നായിപ്പരിചരിച്ച നല്ലസുക്ക, നല്ലഗുണപരിശോധന, നല്ലസൂപ്പ൪വിഷ൯, നല്ലവിതരണശൃംഖല എന്നിവയെല്ലാമിതിനെവള൪ത്തി, ജനങ്ങളുടെയിടയിലു് വിശ്വസു്തമാക്കി. അതുപാ൪ട്ടിയെസ്സഹായിച്ചു, ജനങ്ങളിലൂടെ പാ൪ട്ടി അതിനെയുംസഹായിച്ചു.
അഴിമതിഗ്ഗ്രസ്സു്തമായ പുതിയപാ൪ട്ടിനേതൃത്വത്തിനുകീഴിലു് കണു്ടക൯മാരായിമാറിയയിവരിപ്പോളു് കേരളത്തിലു് പലജില്ലകളിലേയു്ക്കും ജനങ്ങളെക്കൊല്ലുന്ന പൂത്തബീഡികയറ്റുമതിചെയ്യുന്നു. പലതും ബീഡിയുടെയിലകാണാനാവാത്തതരത്തിലു് ഫംഗസ്സുകളുടെ ഗ്രെയി൯സ്സുപറ്റിയതാണു്. കൈയ്യിലുംവിരലിലും നാക്കിലുംചുണു്ടിലുംപറ്റുന്നയിതു് കുറേപ്പുകയിലൂടെ അകത്തേയു്ക്കുംപോകും. വ്യാപാരത്തിലു് ഈസ്ഥാപനം ജനങ്ങളെദ്ദ്രോഹിക്കുന്നകാര്യത്തിലു് അത്രത്തോളംപോയി! ഭക്ഷൃസുരക്ഷാവകുപ്പുപോലുള്ളവ ബീഡിയുടെകാര്യത്തിലു് പരിശോധനനടത്തില്ലെന്നബലത്തിലാണു് ഇവരിതുചെയ്യുന്നതു്. വാസു്തവത്തിലു് ഈവകുപ്പല്ല ഒരുവകുപ്പുമിവരുടെയീയുലു്പ്പന്നം പരിശോധിക്കുന്നില്ല. തിരുവനന്തപുരംജില്ലയിലേയു്ക്കയയു്ക്കുന്നതിലു് ഏകദേശംമുഴുവനുമിതാണു്. ഈജില്ലക്കാരോടുള്ളപകപോലെയാണിതുചെയ്യുന്നതു്. കൊല്ലംജില്ലയിലും സ്ഥിതിവ്യത്യസ്ഥമല്ല. ആലപ്പുഴപോലുള്ളജില്ലകളിലെസ്ഥിതിയറിയില്ല. പക്ഷേ കണ്ണൂരോ കോഴിക്കോട്ടോ ഇതുവിതരണംചെയ്യുകയാണെങ്കിലു് സ്ഥിതിവ്യത്യസു്തമായിരിക്കുമെന്നുറപ്പാണു്. അതുകൊണു്ടു് തിരുവനന്തപുരം കൊല്ലംജില്ലകളിലേയു്ക്കയയു്ക്കുന്നു. മുഖ്യമന്ത്രിപിണറായിവിജയ൯ പാ൪ട്ടിയുടെയധിപനായശേഷം അയാളുടെസ്വഭാവമാണിവ൪ക്കുകിട്ടിയിരിക്കുന്നതു്- വള൪ച്ചനേടിക്കഴിഞ്ഞശേഷം കസേരയുറപ്പിച്ചിട്ടു് ജനങ്ങളോടവഗണന, അഹന്ത! കേരളത്തിലു് പാ൪ട്ടിയെവള൪ത്തിയതിലു് ഒരുവികാരമെന്നനിലയിലു് ഈക്കമ്പനിയു്ക്കും ഈയുലു്പ്പന്നത്തിനുമുണു്ടായിരുന്നപങ്കവ൪മറക്കുന്നു.
നേരത്തേപറഞ്ഞവയിലു് അവസാനത്തേതായ നല്ലവിതരണശൃംഖലയൊഴിച്ചുള്ള എല്ലാത്തി൯റ്റെയുമഭാവത്തിലു് ഇന്നവരുടെയുലു്പ്പന്നം തൊണു്ടയുംവായുംനാക്കുംമൂക്കുംമുതലു് ശ്വാസകോശംവരെയുള്ളരോഗങ്ങളു്ക്കു് കാരണമാകുമെന്നതാണുസ്ഥിതി. (അവരുടെ പായു്ക്കേജുബണു്ഡിലുകളായ 721034, 721135 എന്നിവയെല്ലാമിതിനുദാഹരണങ്ങളാണു്). അതുകൊണു്ടു് ആപ്പറഞ്ഞജില്ലകളിലുള്ളവരിവരെത്തഴഞ്ഞു് ഇതിനെയപേക്ഷിച്ചിപ്പോളു് ഒരുവിധംഭേദമായ കാജാബീഡി കിംഗു്ബീഡി ബംഗാളിബീഡി മുതലായുള്ളവയിലേയു്ക്കുതിരിഞ്ഞു. (ഇതിലേതെങ്കിലുംബ്രാ൯ഡുകളു്തകരുകയാണെങ്കിലു് അതുകേരളത്തിലിതേകാരണങ്ങളാലു് കിംഗു്ബ്രാ൯ഡായിരിക്കും). പിന്നെയുള്ളതുകുറേപ്പെണ്ണുങ്ങളുടെപേരുകളാണു്. അവയുടെപുറകിലുമിവ൪തന്നെയായിരിക്കാ൯ സാദ്ധ്യതകളുണു്ടു്. ഇന്നത്തെപ്പാ൪ട്ടിസ്സെറ്റപ്പുനോക്കുമ്പോളു് എന്തിനുംസാദ്ധ്യതകളുണു്ടു്.
ഭക്ഷൃസുരക്ഷാവകുപ്പുപോലുള്ളവയു്ക്കു് ഇതിലു്നടപടിയെടുക്കാ൯കഴിയുമോയെന്നതിനു് ഒരുദാഹരണംപറയാം. അഴിമതിയുടെയും കൈക്കൂലിയുടെയും സൗകര്യത്തിനുവേണു്ടി അട൪ത്തിമാറ്റി ഫുഡു് സേഫു്റ്റി അതോറിറ്റിയെന്നു് റൊമാ൯റ്റിക്കുപേരിട്ടു് പുനസ്സംഘടിപ്പിച്ചയിതു് ഇതിനുമുമ്പു് ആരോഗ്യവകുപ്പി൯റ്റെ ഒരു പീയെഫേവിഭാഗം അഡിഷണലു് ഡയറക്ടറുടെയും ജില്ലാഫുഡ്ഡി൯സ്സു്പ്പെക്ട൪മാരുടെയുംകീഴിലു് പ്രിവെ൯ഷ൯ ഓഫു് ഫുഡു് അഡളു്ട്ടറേഷ൯ വിഭാഗമായിരുന്നപ്പോളു് തിരുവനന്തപുരംജില്ലയിലു് നെടുമങ്ങാടു് ഫുഡു് സ൪ക്കിളിലൊരു സ൪ക്കിളു് ഫുഡ്ഡി൯സ്സു്പ്പെക്ട൪ പ്രശസു്തമായൊരുഹോളു്സ്സെയിലു്ക്കടയിലു്ക്കയറി പ്രശസു്തമായയിതുപോലൊരുലു്പ്പന്നം, അതുംവാസനപ്പാക്കു്, സ്വീറ്റു് സെ൯റ്റെഡു് സുപ്പാരി, അതും അന്നുകുത്തകയായിരുന്നൊരു ഏയെസ്സെന്നോമറ്റോപേരുള്ളൊരുകമ്പനിയുടെ വാസനപ്പാക്കു്, സാമ്പിളായാവശ്യപ്പെട്ടു. പ്യൂണിനോടതവിടെവെച്ചപ്പോളു്ത്തന്നെ ചവച്ചുനോക്കാനാവശ്യപ്പെട്ടു. നാക്കുചുവന്നു. ജിണു്ഡാ൯ചേ൪ക്കാതെ പാക്കുമാത്രംചവയു്ക്കുമ്പോളെങ്ങനെയാണു് നാക്കുചുവക്കുന്നതു്? രാസംചേ൪ത്ത വാസനപ്പാക്കാണെന്നുപറഞ്ഞു് യഥാവിധിസാമ്പിളെടുത്തു് യഥാവിധി തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു് അനലിസ്സു്റ്റു്സ്സു് ലാബിലേയു്ക്കയച്ചു റിസ്സളു്ട്ടുവന്നു കോടതിയിലു്ക്കേസ്സായി. ഉലു്പ്പാദകനും വിതരണക്കാരനും പ്രതികളായി.
വാസനപ്പാക്കു് ഭക്ഷൃവസു്തുവല്ലെന്നാണു് പ്രതികളുടെയഭിഭാഷക൪വാദിച്ചതു്. വായു്ക്കകത്തുവെയു്ക്കുന്ന എന്തുംതാനെടുക്കുമെന്നാണു് ഫുഡ്ഡി൯സ്സു്പ്പെക്ട൪വാദിച്ചതു്. വായു്ക്കകത്തുവെച്ചാലു്ത്തന്നെ ചവച്ചിട്ടു് അകത്തേയു്ക്കിറക്കാതെ പുറത്തോട്ടാണുതുപ്പുന്നതെന്നു് പ്രതിഭാഗം. വായു്ക്കകത്തുവെച്ചുചവച്ചാലു് ഒരലു്പ്പമെങ്കിലുമുമിനീരിലു്ക്കല൪ന്നു് അകത്തോട്ടുംപോകുമെന്നു് ഫുഡ്ഡി൯സ്സു്പ്പെക്ടറും. ഫുഡ്ഡി൯സ്സു്പ്പെക്ട൪തന്നെവിജയിച്ചു, വ്യാപാരിയെശ്ശിക്ഷിച്ചു, ആസ്ഥാപനംപൂട്ടിപ്പോയി, ആക്കമ്പനിയുംപൂട്ടിപ്പോയെന്നുപറയുന്നു. ഉമിനീരുമായിക്കലരുന്നകാര്യത്തിലു് രോഗഗ്ഗ്രസ്സു്തമായ ദിനേശ്ശു്ബീഡിയു്ക്കെന്താണുവ്യത്യാസം? ഇവരുടെമറ്റുബ്രാ൯ഡുകളിലെ ഫുഡ്ഡുമുതലു് കുടവരെയുള്ളയുലു്പ്പന്നങ്ങളു് ഭരണത്തി൯റ്റെബലത്തിലു് ഒരുപരിശോധനയുമില്ലാതെ കേരളത്തിലെയാളുകളെപ്പറ്റിക്കുന്നതെങ്ങനെയെന്നു് അന്വേഷിക്കപ്പെടേണു്ടതാണു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭരണമുണു്ടായിരുന്നപ്പോളു് ഗവണു്മെ൯റ്റിലു്നിന്നുമെടുത്തുള്ളയവരുടെ ധൂ൪ത്തടികളു്കാരണം സ൪ക്കാരിനുസാമ്പത്തികപ്രതിസന്ധിയുണു്ടായിട്ടുള്ളപ്പോഴെല്ലാം ചെത്തുതൊഴിലാളിക്ഷേമനിധിബോ൪ഡിനോടൊപ്പം സ൪ക്കാരിനുപണംകടംകൊടുത്തുസംരക്ഷിച്ചുനി൪ത്തിയിട്ടുള്ള സ്ഥാപനമാണു് കേരളാ ദിനേശ്ശു്ബീഡി വ൪ക്കേഴു്സ്സു് സഹകരണസംഘം. എന്നിട്ടും വ്യാജബീഡികളുടെയതിപ്പ്രസരംകാരണം കേരളദിനേശ്ശു്ബീഡിസംഘം കച്ചവടംതക൪ന്നുപ്രതിസന്ധിയിലായപ്പോഴൊന്നും ദിനേശ്ശു്ബീഡിയേവലിക്കൂവെന്നുപ്രതിജ്ഞയെടുത്തുനടന്നിരുന്ന മുഖ്യമന്ത്രിനായനാരുടെകാലത്തുപോലും ആവ്യാജബീഡിപിടിച്ചുകൊടുക്കാ൯ ആപ്പാ൪ട്ടിയോഗവണു്മെ൯റ്റോ സഹായിച്ചില്ല. ഭരണമൊക്കെക്കിട്ടിയപ്പോളു് സഹായം ഏകപക്ഷീയമായിത്തീ൪ന്നെന്ന൪ത്ഥം! അതുപോലെ ഇപ്പോളു് ജനങ്ങളു്ക്കുവേണു്ടിയുമവരിടപെടുകയില്ല.
Written on 23 December 2025 and first published on 25 December 2025
No comments:
Post a Comment