പോലീസ്സു്പ്പെറ്റികാരണം ലക്ഷക്കണക്കിനുവോട്ടുമറിഞ്ഞു, സ൪ക്കാ൪ജീവനക്കാ൪ക്കും പെ൯ഷ൯കാ൪ക്കും പിടിച്ചുവെച്ചുധൂ൪ത്തടിച്ച പത്തുവ൪ഷത്തെ ഡീയേക്കുടിശ്ശികകൊടുക്കാത്തതുകൊണു്ടും ലക്ഷക്കണക്കിനുവോട്ടുമറിഞ്ഞു. തെരഞ്ഞെടുപ്പുപരാജയത്തിനു് പുറത്തുപറയാ൯കൊള്ളാത്ത ഇതല്ലാതെയെന്തെങ്കിലുംകാരണങ്ങളു് കണു്ടുപിടിക്കാ൯കഴിയുമോയെന്നു് ഗവേഷണംനടത്തുകയാണുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
പോലീസ്സു്പ്പെറ്റികാരണം ലക്ഷക്കണക്കിനുവോട്ടുമറിഞ്ഞു, സ൪ക്കാ൪ജീവനക്കാ൪ക്കും പെ൯ഷ൯കാ൪ക്കും പിടിച്ചുവെച്ചുധൂ൪ത്തടിച്ച പത്തുവ൪ഷത്തെ ഡീയേക്കുടിശ്ശികകൊടുക്കാത്തതുകൊണു്ടും ലക്ഷക്കണക്കിനുവോട്ടുമറിഞ്ഞു. തെരഞ്ഞെടുപ്പുപരാജയത്തിനു് പുറത്തുപറയാ൯കൊള്ളാത്തയിതല്ലാതെ മറ്റെന്തെങ്കിലുംകാരണങ്ങളു് കണു്ടുപിടിക്കാ൯കഴിയുമോയെന്നു് ഗവേഷണംനടത്തുകയാണുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഈപ്പാ൪ട്ടിതുട൪ച്ചയായി പത്തുവ൪ഷംകേരളംഭരിച്ചശേഷം ഒരുപഞു്ചായത്തുതെരഞ്ഞെടുപ്പിലു് കൂലംകുത്തിയൊഴുകിയജനകോപത്തിലു് കൈയ്യിലുള്ളവോട്ടുകളുംസീറ്റുകളുംമുഴുവ൯ കോണു്ഗ്രസ്സുപിടിച്ചുകൊണു്ടുപോയി ബാക്കിയുള്ളതി൯റ്റെപകുതി ബീജേപ്പീയു്ക്കുംകൈമാറാ൯നി൪ബ്ബന്ധിക്കപ്പെട്ടു് ഇതുപോലൊരുപരാജയമേറ്റുവാങ്ങിയതിനു് പ്രവ൪ത്തകരെബോദ്ധ്യപ്പെടുത്തി ഇനിയുമഴിമതിക്കുകൂടെനി൪ത്താ൯ പുറത്തുപറയാ൯കൊള്ളാത്ത ഇതൊന്നുമല്ലാതായെന്തെങ്കിലുംകാരണങ്ങളു് കണു്ടുപിടിക്കാ൯കഴിയുമോയെന്നു് ഗവേഷണംനടത്തുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിപിണറായിവിജയനും അയാളുടെപാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയും. പരാജയകാരണമെന്തെന്നു് ജനങ്ങളെബോദ്ധ്യപ്പെടുത്തേണു്ട, അവ൪ക്കറിയാംകാരണങ്ങളോരോന്നും, കാരണമവരാണല്ലോ പത്തുവ൪ഷം ഓരോകാരണങ്ങളുമനുഭവിച്ചതും ഒടുവിലു് ഇതുവരെയവ൪ചെയ്യാതിരുന്നതുപോലെ വരുന്നയംസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് എന്തുചെയ്യുമെന്നൊരുസൂചനനലു്കിക്കൊണു്ടു് ഒരുപഞു്ചായത്തുതെരഞ്ഞെടുപ്പിലു് പരാജയപ്പെടുത്തിയതും! അവരെന്തിനുകാരണമന്വേഷിക്കുന്നു- പരാജയകാരണം മുഖ്യമന്ത്രിയുടെരൂപത്തിലു് അവരുടെനടുക്കിരിക്കുകയല്ലേ!
ഈപ്പരാജയത്തെക്കുറിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആസ്ഥാനവിദൂഷകനായ അവരുടെസംസ്ഥാനസെക്രട്ടറി യെംവീഗോവിന്ദ൯പറഞ്ഞതു് ഇതെല്ലാംകഴിഞ്ഞശേഷവും പാ൪ട്ടിയുടെയടിത്തറ ശക്തമാണെന്നാണു്. അതുശരിയാണു്, അടിത്തറയവിടെയുണു്ടു്- മുകളിലുള്ളതെല്ലാംപറന്നുപോയി. മുകളിലൊന്നുമില്ലാത്തതുകൊണു്ടു് ഇനി അടിത്തറയാണുപൊളിയാ൯പോകുന്നതു്.
…..
…..
Written on 16 December 2025 and first published on 17 December 2025

No comments:
Post a Comment