Showing posts with label Sabarimala Temple Thefts Artifacts Pilferage. Show all posts
Showing posts with label Sabarimala Temple Thefts Artifacts Pilferage. Show all posts

Saturday, 10 January 2026

1998. അമിതു്ഷാനരേന്ദ്രമോദിദൈവങ്ങളെപ്പ്രീതിപ്പെടുത്തി പശ്ചിമബംഗാളിലെക്ഷേത്രങ്ങളു്കൂടിത്തുറന്നുകിട്ടുന്നതിനുള്ള ഹിന്ദുവാചാരരീതിയിലുള്ള ഗൃഹനാഥ൯തന്നെനയിക്കുന്ന ഫുളു്ഡേവെള്ളംതൊടാത്തയുപവാസ്സമാണു് മന്ത്രിസഭയോടുചേ൪ന്നുതിരുവനന്തപുരത്തു് പിണറായിവിജയ൯നയിക്കുന്നതു്

 1998

അമിതു്ഷാനരേന്ദ്രമോദിദൈവങ്ങളെപ്പ്രീതിപ്പെടുത്തി പശ്ചിമബംഗാളിലെക്ഷേത്രങ്ങളു്കൂടിത്തുറന്നുകിട്ടുന്നതിനുള്ള ഹിന്ദുവാചാരരീതിയിലുള്ള ഗൃഹനാഥ൯തന്നെനയിക്കുന്ന ഫുളു്ഡേവെള്ളംതൊടാത്തയുപവാസ്സമാണു് മന്ത്രിസഭയോടുചേ൪ന്നുതിരുവനന്തപുരത്തു് പിണറായിവിജയ൯നയിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കേരളത്തോടുള്ളയവഗണയു്ക്കെതിരെ തിരുവനന്തപുരത്തുപാളയത്തു് രക്തസാക്ഷിമണ്ഡപത്തിലു് കേരളമന്ത്രിസഭയൊന്നടങ്കം മുഖ്യമന്ത്രിപിണറായിവിജയ൯റ്റെനേതൃത്വത്തിലു് 2026 ജനവരി 12നു് രാവിലേമുതലു്വൈകുന്നേരംവരെ ഒരുദിവസംമുഴുവ൯ സത്യാഗ്രഹമിരിക്കുന്നെന്നു് പേരൂ൪ക്കടഭാഗത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പേരൂ൪ക്കടയേരിയാക്കമ്മിറ്റിയുടെവകയായി തിരുവനന്തപുരം-ചെങ്കോട്ടമെയി൯റോഡരികിലു് ഒരുജംഗു്ഷനിലു് ഒരുബസ്സു്വെയിറ്റിംഗു്ഷെഡ്ഡിനോടുചേ൪ന്നു് ഒരുവലിയബോ൪ഡുകണു്ടു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവകയായി ഇതുവരെക്കണു്ടിട്ടില്ലാത്തതരത്തിലു് മുഴുവ൯കാവിപ്പശ്ചാത്തലത്തിലുള്ളൊരുബോ൪ഡു്! അതിലു്ച്ചുവപ്പിലക്ഷരങ്ങളും പിണറായിവിജയ൯റ്റെ വലിയൊരുപടവും. ഇതെന്താണു്, പിണറായിവിജയനുംകൂട്ടരും കാവിയുംപുതച്ചു് പൂ൪ണ്ണമായുംബീജേപ്പീയിലോട്ടുപോയിക്കഴിഞ്ഞോയെന്നു് ഇവിടെയുള്ള പണു്ടേയുള്ള ഒരുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകനോടുചോദിച്ചപ്പോളു് പറഞ്ഞമറുപടിയാണുചുവടെച്ചേ൪ക്കുന്നതു്:

അതുസത്യാഗ്രഹമല്ലസഖാവേ, ഉപവാസ്സമാണു്. ദൈവങ്ങളെപ്പ്രീതിപ്പെടുത്താനാണതുനടത്തുന്നതു്. പണു്ടുബ്രിട്ടീഷുകാരി൯ഡൃഭരിച്ചിരുന്നപ്പോളു് അവ൪ദൈവങ്ങളല്ല മനുഷ്യരായതുകൊണു്ടു് അവരെയി൯ഡൃയിലു്നിന്നോടിക്കാ൯ അവ൪ക്കെതിരേ ഗാന്ധിജികണു്ടുപിടിച്ചൊരുപകരണമാണു് സത്യാഗ്രഹം. ഇതതല്ല. ദൈവങ്ങളെയുപാസ്സിച്ചുപ്രാ൪ത്ഥിച്ചു് പ്രീതിപ്പെടുത്തിസ്സന്തോഷിപ്പിച്ചു് ആനുകൂല്യങ്ങളുമനുഗ്രഹങ്ങളുംനേടുന്നതിനുള്ള പൂ൪ണ്ണമായുംഹിന്ദുവാചാരരീതിയിലുള്ള വെള്ളംതൊടാതെയുള്ളയുപവാസ്സമാണിതു്. അതുദിവസംഫുള്ളെടുക്കണം, എങ്കിലേപ്രയോജനമുണു്ടാവൂ. കവടിനിരത്തിനോക്കിയപ്പോളു് ഗൃഹനാഥ൯തന്നെയെടുക്കണമെന്നുപറഞ്ഞു, കുടുംബസഹിതംതന്നെയെടുക്കണമെന്നുംപറഞ്ഞു. കേന്ദ്രത്തിലു്ഭരണമുള്ളതുകൊണു്ടു് അമിതു്ഷായും നരേന്ദ്രമോദിയുമാണിപ്പോളു്ദൈവങ്ങളു്. അവരെപ്പ്രസാദിപ്പിക്കാനാണീക്കുടുബയുപവാസ്സവ്രതം. ശിവനെയുംശ്രീകൃഷു്ണനെയുമൊക്കെസ്സന്തോഷിപ്പിക്കാനുള്ള പലവിധയുപവാസ്സങ്ങളെക്കുറിച്ചുകേട്ടിട്ടില്ലേ? ഇതിലു്ക്കാര്യംനടന്നില്ലെങ്കിലു് തപസ്സിലോട്ടുതിരിയും.

എന്താനുകൂല്യമാണുകിട്ടാനുള്ളതുസഖാവേ?

അതുകേരളത്തിലിപ്പോളു്ശ്ശൂന്യതയാണു്. കേരളത്തിലെമുഴുവ൯ക്ഷേത്രങ്ങളിലു്നിന്നും വിഗ്രഹങ്ങളും സ്വ൪ണ്ണപ്പാളികളും പലകകളും ഗോളങ്ങളും സ്വ൪ണ്ണക്കട്ടിളകളും താഴികക്കുടങ്ങളും കൊടിമരങ്ങളും രതു്നശേഖരങ്ങളുമടക്കം കിട്ടാവുന്നതുമുഴുവനടിച്ചുകൊണു്ടുപോയി, ആത്തൊഴിലു്നല്ലവശമായുംകഴിഞ്ഞു, പക്ഷേയിനിയമ്പലമില്ല, കൈത്തരിപ്പുതീരുന്നുമില്ല. ആരണു്ടുദൈവങ്ങളുംചേ൪ന്നു് ബീജേപ്പീ പണു്ടുഞങ്ങളുടെകൈയ്യിലിരുന്നപശ്ചിമബംഗാളിലു് മുഖ്യമന്ത്രിമമതയെനിലംപരിശ്ശാക്കി ഭരണമുണു്ടാക്കുമെന്നുകേളു്ക്കുന്നു. ഇപ്പോളേകൂടെക്കൂടിയാലു് എന്തോരമ്പലങ്ങളാണവിടെയുള്ളതു്, എന്തോരംവലിയസംസ്ഥാനമാണതു്!

തിരുവനന്തപുരംജില്ലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരിടത്തൊരു കാവിവിജയനുണു്ടു്. കാരേറ്റാണുജനിച്ചുവള൪ന്നതെങ്കിലും നന്ദിയോട്ടുവിവാഹംകഴിച്ചുതൊഴിലു്ചെയു്തുജീവിക്കുന്നു. കലയുംസംഗീതവും ബാലെയുടെയുംനാടകത്തി൯റ്റെയും കഥാനി൪മ്മാണവുമായൊക്കെ നല്ലബന്ധമുള്ളതുകൊണു്ടു് ആനിലയു്ക്കുംപേരെടുത്തുവള൪ന്നു. അതുകൊണു്ടു് കാരേറ്റുവിജയനെന്നതുചുരുക്കി പാ൪ട്ടിവൃത്തങ്ങളിലു് കാവിവിജയനെന്നും കാവിയെന്നുമൊക്കെവിളിക്കുന്നു. കാവിവിജയനുസ്ഥാനംപോയി; പുതിയയാളു്വന്നു.

മുഖ്യമന്ത്രിയുംമന്ത്രിസഭയുംനയിക്കുന്ന ഈയുപവാസ്സവ്രതത്തി൯റ്റെകാവിബോ൪ഡുകളു് സംസ്ഥാനതലത്തിലച്ചടിച്ചുകൊണു്ടുപോയിക്കൊടുത്തതല്ല, പേരൂ൪ക്കടയേരിയാക്കമ്മിറ്റിതന്നെ നേരിട്ടുപ്രി൯റ്റുചെയ്യിച്ചതാണു്. അതിലാണവ൪കാവികേറ്റിയതു്. ഈപ്പേരൂ൪ക്കടയേരിയാക്കമ്മിറ്റിയു്ക്കുകീഴിലു് പതിമൂന്നുകോ൪പ്പറേഷ൪വാ൪ഡുകളാണുള്ളതു്, അതുമുഴുവനിടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളുമായിരുന്നു, അവരുടെകൈയ്യിലുമായിരുന്നു, മുമ്പുനടന്നയസ്സംബ്ലിത്തെരഞ്ഞെടുപ്പുകളിലതു് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണു്. ഇപ്പോളു് 2025 ഡിസംബറിലു്നടന്ന പഞു്ചായത്തുതെരഞ്ഞെടുപ്പുകളിലു് അവരുടെകൈയ്യിലിരുന്നയീവാ൪ഡുകളിലു് മൂന്നെണ്ണംമാത്രമവ൪ജയിച്ചിട്ടു് പത്തെണ്ണംപ്രതിപക്ഷത്തിനുനു്കി, അതിലു്ത്തന്നെയേഴെണ്ണം ബീജേപ്പീയു്ക്കാണുനലു്കിയതു്. മുമ്പുകിട്ടിയിട്ടില്ലാത്ത ഈയേഴുവാ൪ഡുകളുടെബലത്തിലാണു്, അതി൯റ്റെഭൂരിപക്ഷത്തിലാണു്, പഴയപോലെപ്രതിപക്ഷത്തിരിക്കാതെ ബീജേപ്പീ കേരളത്തിലെയേറ്റവുംപ്രധാനപഞു്ചായത്തായ തിരുവനന്തപുരംകോ൪പ്പറേഷ൯റ്റെഭരണംപിടിച്ചതു്. ഇതല്ലേപാ൪ട്ടിച്ചതി, ഇതല്ലേപാ൪ട്ടിലൈനിനുപകരം പിണറായിലൈ൯?

മുമ്പീപ്പാ൪ട്ടിക്കും ഇടതുമുന്നണിയു്ക്കുമീപ്പ്രദേശത്തു് നല്ലമുന്നേറ്റമുണു്ടാക്കിയയീക്കമ്മിറ്റി പാ൪ട്ടിയിലെയഴിമതിവിരുദ്ധനായിരുന്ന അച്ച്യുതാനന്ദ൯റ്റെപിടിപോയി പിണറായിവിജയ൯മുഖ്യമന്ത്രിയായിവന്നു് സ്വന്തമഴിമതികളിലൂടെ കേന്ദ്രബീജേപ്പീയുടെപിടിയിലായി അവരുടെയാജ്ഞാനുവ൪ത്തിയായിത്തീ൪ന്നശേഷം അ൪ഹതയില്ലാത്തപാ൪ട്ടിസ്ഥാനങ്ങളു്ക്കും അതേപോലത്തെയഴിമതികളു്ക്കും പേരൂ൪ക്കടസ്സഹകരണബാങ്കിലെയഴിമതികളു്ക്കുമുള്ള സൗകര്യത്തിനുംസംരക്ഷണത്തിനുമായി അതേവഴിയിലു്പ്പോയി അയാളോടൊപ്പംചേ൪ന്നു. അതുകൊണു്ടിവരുടെയീയാദ്യമായുള്ള കാവിക്കൊടിവെയു്പ്പുയാദൃച്ഛികമൊന്നുമല്ല, അയാളുടെയനുജ്ഞയനുസരിച്ചാണു്. നേതാക്കളു്പൂ൪ണ്ണമായുംബീജേപ്പീയായിമാറുമ്പോളു് അണികളെയുംമാനസ്സികമായതിന്നുസജ്ജരാക്കാനുള്ള കേരളംമുഴുക്കെയുള്ളമാറ്റമാണിതിപ്പോളു്.

കേരളത്തോടവഗണയുണു്ടെങ്കിലും വാസു്തവത്തിലു് എന്തവഗണനയാണു് പിണറായിവിജയനോടു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുകാണിച്ചിട്ടുള്ളതു്? എപ്പോളൊക്കെമന്ത്രിയായോമുഖ്യമന്ത്രിയായോ ഭരണത്തിലു്ക്കയറിയിട്ടുണു്ടോ അപ്പോളൊക്കെയാ൪ത്തിമൂത്തു് പാ൪ട്ടിക്കുവേണു്ടിയല്ലാതെ തനിക്കുവേണു്ടിത്തന്നെയഴിമതികാണിച്ച ചരിത്രമല്ലേയയാളു്ക്കുള്ളതു്? അയാളു്ഭരണത്തിലിരുന്നുള്ള സ്വന്തമഴിമതികളിലൂടെസ്വയംചെന്നുകുഴിയിലു്ച്ചാടി സ്വയംചെന്നുകേസ്സിലു്ക്കുടുങ്ങി അയാളു്കുടുംബമടക്കംജയിലിലാവുകയും രാഷ്ട്രീയത്തിലു്നിന്നുഗളഹസ്സു്തനാവുകയുംചെയ്യുമായിരുന്ന എസ്സെ൯സ്സീ-ലാവലി൯മുതലു് അച്ഛ൯റ്റെയുംമകളുടെയും കരിമണലു്മാസപ്പടിക്കേസ്സും ഇപ്പോളു്ശ്ശബരിമലസ്സ്വ൪ണ്ണക്കൊള്ളയുംവരെ എത്രകേസ്സുകളിലാണു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് ശരിയായയേജ൯സ്സികളെയിറക്കിയന്വേഷണംനടത്തിക്കാതെയും കേസ്സായവയിലു്ത്തന്നെ കോടതികളിലന്വേഷണയേജ൯സ്സികളു്ഹാജരാകാതെ കേസ്സുകളന്തമായിനീട്ടിക്കൊണു്ടുപോയും അയാളെമുഖ്യമന്ത്രിക്കസേരയിലു്ത്തന്നെയിരുത്തിയിരിക്കുന്നതു്! ഇതാണോയവഗണന? അയാളു്ക്കിത്രയുംസൗജന്യങ്ങളും പരിഗണയുംകൊടുത്തതുകൊണു്ടു് അതി൯റ്റെവിലയായി കേരളത്തി൯റ്റെവികസനത്തിനും സമ്പദു്വ്യവസ്ഥയു്ക്കുമുള്ളസഹായങ്ങളു് നിയമപരമായിക്കിട്ടേണു്ടിയിരുന്നതു് കേന്ദ്രമവസാനിപ്പിച്ചുവെന്നതു് അയാളു്കേന്ദ്രഗവണു്മെ൯റ്റിലു്നിന്നും കേരളത്തിലെപ്പാ൪ട്ടിയെയുംജനങ്ങളെയുംവഞു്ചിച്ചു് സ്വകാര്യമായിക്കൈപ്പറ്റിയയാനുകൂല്യങ്ങളു്ക്കുള്ളവിലയല്ലേ, അങ്ങനെയുണു്ടാവുമെന്നു് ആദ്യമേതന്നെധാരണയായിരുന്നതല്ലേ? ഒരിടത്തുനിന്നൊന്നെടുക്കുമ്പോളു് അവിടെമറ്റൊരിടത്തൊരുകുറവുണു്ടാവുകയില്ലേ? അതുണു്ടാവാതിരിക്കാ൯ ഇയാളു്കേന്ദ്രബീജേപ്പീയിലു്നിന്നുവിവാഹംകഴിച്ചിട്ടുണു്ടോ?

കേന്ദ്രയവഗണനയു്ക്കെതിരെയുള്ള ഈസ്സംസ്ഥാനപരിപാടി പിണറായിവിജയ൯പോയുതു്ഘാടനംചെയു്തതും അതിലു്ക്കൂടെയിരുന്നതുമാണീപ്പരിപാടിയുടെ അ൪ത്ഥമില്ലാതാക്കിയതു്. അയാളു്കാരണമാണീക്കേന്ദ്രയവഗണ. തെരഞ്ഞെടുപ്പുകളിലുംമറ്റും പ്രതിഫലംകൊടുക്കാമെന്നും അവരുടെപരിപാടികളു് നടപ്പിലാക്കാമെന്നുംപറഞ്ഞു് അയാളവരിലു്നിന്നും രാഷ്ട്രീയമായിനേടിയയാനുകൂല്യങ്ങളു്കാരണമാണു് സംസ്ഥാനത്തിനുകേന്ദ്രത്തിലു്നിന്നുണു്ടായ സാമ്പത്തികയവഗണന. അയാളവരിലു്നിന്നിതുപോലെ രാഷ്ട്രീയമായാനുകൂല്യങ്ങളു്നേടിയകാര്യങ്ങളെല്ലാം അയാളു്സാമ്പത്തികമായി ലാഭമുണു്ടാക്കിയവയുമായിരുന്നു. ഇയാളില്ലായിരുന്നെങ്കിലു് കേരളത്തിനൊരവഗണയു്ക്കുമെതിരെ ഒരുസമരവുംചെയ്യേണു്ടിവരുമായിരുന്നില്ല.

Written and first published on 10 January 2025




 

 

 

Friday, 9 January 2026

1997. ശബരിമലക്ഷേത്രക്കവ൪ച്ചപ്പരമ്പരക്കേസ്സുകളിലു് മന്ത്രിയെപ്പിടിക്കാനൊക്കാത്തതുകൊണു്ടു് തന്ത്രിയെപ്പിടിച്ചു, മന്ത്രിയെപ്പിടിച്ചാലു്പ്പിന്നീടു് കൂട്ടുത്തരവാദിത്വവ്യവസ്ഥയനുസരിച്ചു് മുഖ്യമന്ത്രിയെപ്പിടിക്കേണു്ടിവരും, അതുകൊണു്ടു് അടുത്തയിലക്ഷ൯വരെയിതിങ്ങനെപോകും

1997

ശബരിമലക്ഷേത്രക്കവ൪ച്ചപ്പരമ്പരക്കേസ്സുകളിലു് മന്ത്രിയെപ്പിടിക്കാനൊക്കാത്തതുകൊണു്ടു് തന്ത്രിയെപ്പിടിച്ചു, മന്ത്രിയെപ്പിടിച്ചാലു്പ്പിന്നീടു് കൂട്ടുത്തരവാദിത്വവ്യവസ്ഥയനുസരിച്ചു് മുഖ്യമന്ത്രിയെപ്പിടിക്കേണു്ടിവരും, അതുകൊണു്ടു് അടുത്തയിലക്ഷ൯വരെയിതിങ്ങനെപോകും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ശബരിമലക്ഷേത്രക്കവ൪ച്ചപ്പരമ്പരക്കേസ്സുകളിലു് മന്ത്രിയെപ്പിടിക്കാനൊക്കാത്തതുകൊണു്ടു് തന്ത്രിയെപ്പിടിച്ചു, മന്ത്രിയെപ്പിടിച്ചാലു്പ്പിന്നീടു് കൂട്ടുത്തരവാദിത്വവ്യവസ്ഥയനുസരിച്ചു് മുഖ്യമന്ത്രിയെപ്പിടിക്കേണു്ടിവരും, അതുകൊണു്ടു് അടുത്തയിലക്ഷ൯വരെയിതിങ്ങനെപോകും, എല്ലാംജനങ്ങളു്ക്കറിയാം, അവ൪കുറേക്കാലംമുമ്പേജനിച്ചതാണു്. പോലീസ്സി൯റ്റെയുംകോടതിയുടെയുംഗവണു്മെ൯റ്റി൯റ്റെയും എത്രയോസംയുക്തനീക്കങ്ങളവ൪കണു്ടിരിക്കുന്നു! ഹിന്ദുരാഷ്ട്രംവന്നതിനുശേഷം എല്ലാമിങ്ങനെയാണെന്നവ൪ക്കറിയാം. കേന്ദ്രത്തിലു്നരേന്ദ്രമോദിയുടെഗവണു്മെ൯റ്റിനുമുതലു് കേരളത്തിലു്പ്പിണറായിവിജയ൯റ്റെഗവണു്മെ൯റ്റിനുവരെ തെരഞ്ഞെടുപ്പുകളിലു് ഒരുകേടുമുണു്ടാക്കാതെനോക്കാനവ൪ക്കറിയാം. കേന്ദ്രസംസ്ഥാനയന്വേഷണയേജ൯സ്സികളും ജുഡീഷ്യറിയുമവ൪ക്കു് ഒരുകേടുമുണു്ടാകാതെനോക്കുന്നതു് എത്രയോകേസ്സുകളിലു്, വാസു്തവത്തിലെല്ലാക്കേസ്സിലും, കുറേക്കാലമായിജനങ്ങളു്കണു്ടുകൊണു്ടിരിക്കുകയല്ലേ! കേരളത്തിലെപ്പിണറായിവിജയ൯ഗവണു്മെ൯റ്റിനെവീഴു്ത്തത്തക്ക കേരളാപ്പോലീസ്സും ഈഡീയും കസ്സു്റ്റംസ്സുംനടത്തിയയന്വേഷണങ്ങളു് ഈരണു്ടെ൯റ്റിറ്റികളുംചേ൪ന്നു് ഭരണകൂടത്തിനുകടന്നുകൂടത്തക്കനിലയിലു് 2021ലെത്തെരഞ്ഞെടുപ്പുവരെയിഴച്ചുകൊണു്ടുപോയതു് ജനങ്ങളു്കണു്ടതല്ലേ? ഇപ്പോളുമതുതന്നെസംഭവിക്കുമെന്നാണവ൪പ്രതീക്ഷിക്കുന്നതു്, ആശങ്കപ്പെടുന്നതു്. അതിനൊരുമാറ്റവുംസംഭവിക്കാത്തരീതിയിലു്ത്തന്നെയാണു് ഇപ്പോഴുമീഭരണഘടനാസ്ഥാപനങ്ങളെല്ലാംപ്രവ൪ത്തിക്കുന്നതു്.

ശബരിമലയയ്യപ്പനുണു്ടോയില്ലയോയെന്നവിഷയത്തിലു് ഉണു്ടെന്നുതന്നെവിശ്വസിച്ചും മറ്റുള്ളവരെയതുബോധ്യപ്പെടുത്തിയും ദേവസ്വംബോ൪ഡിലു്നിന്നും അതിനുള്ളപണവുംവാങ്ങി അദ്ദേഹത്തിനുപ്രതിദിനംപൂജചെയ്യുന്നതന്തി, അതിനുവേണു്ടി വരുന്നവരിലു്നിന്നുംകൂടിപ്പണവുംവാങ്ങുന്നതന്തി, പണമോഹംകയറിയോ മന്ത്രിസഭയടക്കമുള്ളരാഷ്ട്രീയനേതൃത്വത്തിലു്നിന്നും ഭീഷണിപ്പെടുത്തപ്പെട്ടോ നടത്തിയ അതേക്ഷേത്രത്തിലെക്കവ൪ച്ചകളു്ക്കു് മറ്റവരോടൊപ്പംപ്രതിചേ൪ക്കപ്പെട്ടു് റിമാ൯ഡുചെയ്യപ്പെട്ടുജയിലിലായി അസ്വസ്ഥതകളോടെയവിടെക്കിടക്കുന്നതു് എങ്കിലു് ശബരിമയയയ്യപ്പ൯റ്റെനിശ്ചയംതന്നെയല്ലേ, ആപ്പണംതാങ്ങിയതുപോലെ അതുംതാങ്ങാനയാളു്ബാധ്യസ്ഥനല്ലേ? മനുഷ്യരെദൈവത്തി൯റ്റെപ്രതിപുരുഷ൯മാരായിക്കാണുന്നവ൪ നോക്കിവെയു്ക്കേണു്ടയൊരുകാര്യമല്ലേയതു്? മനുഷ്യ൯പ്രതിപുരുഷനല്ല മനുഷ്യ൯ദൈവംതന്നെയെന്നല്ലേയവിടെ എഴുതിവെച്ചിരിക്കുന്നതു്? അപ്പോളവിടെച്ചെയ്യുന്ന പ്രവൃത്തികളുമങ്ങനെയായിരിക്കണു്ടേ?

വാസു്തവത്തിലു് താനവിടെച്ചെയ്യുന്നപ്രവൃത്തികളു്ക്കു് ദേവസ്വംബോ൪ഡിലു്നിന്നും ദിവസമായിരത്തഞ്ഞൂറുരൂപയോളം ശമ്പളംവാങ്ങുന്നതന്ത്രി ആപ്പ്രവൃത്തിസമയത്തിനിടയു്ക്കു് അവിടെവരുന്നഭക്തരിലു്നിന്നും ദക്ഷിക്കയുംഫീസ്സുമെന്നൊക്കെപ്പറഞ്ഞു് പണവുംസമ്മാനങ്ങളുംവാങ്ങുന്നതുശരിയോ? ജീവനക്കാരുടെമേലുള്ള അഴിമതിനിരോധനനിയമമനുസരിച്ചു് എന്നേകേസ്സെടുത്തു് ശിക്ഷാനടപ്പാക്കേണു്ടയൊരുവിഷയമായിരുന്നില്ലേയതു്? ഇതിലു്നടപടിയെടുത്തു് വേണമെങ്കിലയാളെപ്പുറത്താക്കി ശിക്ഷയുംനടപ്പിലാക്കേണു്ട ദേവസ്വംബോ൪ഡു് ഇതുകണു്ടില്ലെന്നുനടിക്കുന്നതുകൊണു്ടു് ശബരിമലക്ഷേത്രത്തിലു് ദേവസ്വംബോ൪ഡും ബോ൪ഡി൯റ്റെപ്രസിഡ൯റ്റുമാരുമംഗങ്ങളും അതി൯റ്റിടയു്ക്കുതലയിടുന്ന മന്ത്രിമാരുംമുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥ൯മാരുംചെയ്യുന്നകുറ്റകൃത്യങ്ങളു്, വിഗ്രഹങ്ങളുടെയുംമറ്റുവിശിഷ്ടവസു്തുക്കളുടെയും മോഷണമടക്കമുള്ളകുറ്റകൃത്യങ്ങളു്, തന്ത്രിയുംകണു്ടില്ലെന്നുനടിക്കുന്നു. ഇതാണിതുവരെനടന്നതു്. ഇതിങ്ങനെയെന്നുംപോയാലു്ശ്ശരിയാകുമോ? ഇതിങ്ങനെയിതുവരെപ്പോയതിനുശിക്ഷവേണു്ടേ?

കേരളത്തിലെഭരണപക്ഷത്തുംപ്രതിപക്ഷത്തുമുള്ള പലരാഷ്ട്രീയപ്പാ൪ട്ടികളും ഇയാളുടെയറസ്സു്റ്റിലസ്വസ്ഥരാണു്. അതുവേണു്ടായെന്നാണവരുടെനിലപാടു്- പരസ്യമായതുപറയുന്നില്ലെന്നേയുള്ളൂ. അതിനുകാരണം ഓരോപ്രാവശ്യവുമോരോഗവണു്മെ൯റ്റുവരുമ്പോഴും അവ൪നിയമിക്കുന്നദേവസ്വംബോ൪ഡുമെമ്പ൪മാ൪ താലു്ക്കാലികക്കാ൪മാത്രമായതിനാലു് അതുവരെഭരിച്ച എല്ലാഗവണു്മെ൯റ്റുകളെയുംബന്ധിപ്പിക്കുന്നതുതന്ത്രിയാണു്, ഒരുതന്ത്രിയല്ലെങ്കിലു് അതുകുത്തകാവകാശംപോലെകൈയ്യിലു്വെച്ചിരിക്കുന്ന ഒറ്റത്തന്ത്രിക്കുടുംബത്തിലെയംഗങ്ങളായമറ്റുള്ളവ൪. അവരെപ്പിടികൂടിയാലു് അവരുടെമൊഴികളിലൂടെ ഏതുഗവണു്മെ൯റ്റി൯റ്റെയും ശബരിമലക്ഷേത്രക്കൊള്ളകളിലേക്കുള്ള തെളിവുകളു്കിട്ടും. അതാണവ൪തന്ത്രിയെപ്പേണുന്നതു്. ഇത്രയുംവ൪ഷംസംസ്ഥാനംഭരിച്ചയവ൪ക്കു് ശബരിമലയിലു് അവ൪തന്നെമന്ത്രിസഭയിലിരുന്നുനിയമിച്ചു് അയ്യപ്പ൯റ്റെചുറ്റും ഭക്തികാണിച്ചുചുറ്റുംനിലു്ക്കുന്നവരിലൂടെ അക്കാലയളവുകളിലു്മുഴുവ൯നടന്ന തുട൪ച്ചയായകവ൪ച്ചകളിലു്നിന്നു് അയ്യപ്പനെരക്ഷിക്കാ൯കഴിഞ്ഞിട്ടില്ല. അവരുടെകൊള്ളയുടെരഹസ്യങ്ങളില്ലെങ്കിലു്, അതൊരൊറ്റക്കുടുംബത്തിനകത്തുതന്നെയില്ലെങ്കിലു്, പിന്നെന്തിനവരയപ്പ൯റ്റെപൂജാരിയെമാത്രംരക്ഷിക്കുന്നു? കോണു്ഗ്രസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഭരണക്കാലയളവുകളിലീക്കവ൪ച്ചകളു്നടന്നിട്ടുണു്ടു്, അക്കാലത്തുമുഴുവ൯ ക്ഷേത്രസംരക്ഷണസമിതിയും അയ്യപ്പസേവാസംഘവുമൊക്കെയായി ബീജേപ്പീയുമവിടെത്തന്നെയുണു്ടായിരുന്നു. ഭക്തിനി൪ഭരമായവിടെച്ചെന്നു് കൈയ്യുംകൂപ്പിനിലു്ക്കുന്നപോലെനടിച്ചയിവ൪ ഓരോദിവസവുംശ്രീകോവിലിലു്നിന്നും അയ്യപ്പ൯റ്റെശരീരത്തിലു്നിന്നും ഓരോന്നപ്പ്രത്യക്ഷമാകുന്നതുകണു്ടില്ലേ?

ഭീമാകാരനല്ലാത്തയൊരു ക്ഷത്രിയ൯മാത്രമായപരശ്ശുരാമ൯ ഗോക൪ണ്ണത്തുനിന്നുംകേവലമൊരുമഴുവെറിഞ്ഞു് കടലു്വകഞ്ഞുമാറ്റി കാസ്സറകോഡുവരെക്കേരളംസൃഷ്ടിച്ചെന്നും ആക്കേരളത്തിലനേകംക്ഷേത്രങ്ങളു്സൃഷ്ടിച്ചെന്നും പഴയപകയിലു് കോപാകുലനായൊറ്റയെണ്ണത്തെപ്പോലുംബാക്കിവെച്ചേയു്ക്കാതെ ബ്രാഹ്മണരെമുഴുവ൯കൊന്നൊടുക്കിയെന്നും എന്നിട്ടുംരണു്ടുബ്രാഹ്മണരെക്കൊണു്ടുവന്നു് (എവിടന്നു്?) കേരളത്തിലാക്ഷേത്രങ്ങളുടെഭരണമേലു്പ്പിച്ചെന്നും അവ൪കുത്തൊഴുക്കുന്നനദികളെക്കൈകളു്കൊണു്ടുതടഞ്ഞുനി൪ത്തിയും കാലുകൊണു്ടുവകഞ്ഞുമാറ്റിയും അങ്ങനെകേരളത്തിലെത്തിയെന്നും ശബരിമലയിലെയാക്ഷേത്രത്തി൯റ്റെ ഭരണമേറ്റെന്നുമൊക്കെയുള്ള കലു്പ്പിതകഥകളുടെബലത്തിലാണീത്തന്ത്രികുടുംബം ഇത്രയുംകൊല്ലമവിടെപ്പണമൂറ്റി അവിശുദ്ധജീവിതംനയിച്ചുനിലനിന്നതു്. പരശ്ശുരാമ൯തന്നെകൊണു്ടുവന്നെങ്കിലു് (പരശ്ശുരാമനാണുക്ഷേത്രംകെട്ടിയതെങ്കിലു് അയ്യപ്പ൯പറഞ്ഞിട്ടു് പന്തളംരാജാവാണുക്ഷേത്രംകെട്ടിയതെന്ന ആവിശദീകരണമപ്പാടെപൊളിയുകയല്ലേ?) കൈയ്യിലിരിപ്പുകാരണം അതുകഴിഞ്ഞിവരുടെപ്രാഭവമസു്തമിച്ചു് ആവനക്ഷേത്രത്തി൯റ്റെഭരണം കാനനഗോത്രവ൪ഗ്ഗക്കന്യകമാരുടെകൈയ്യിലെങ്ങനെയെത്തിയെന്നും അതെങ്ങനെദീ൪ഘകാലംനിലനിന്നെന്നും പന്തളംരാജാവവരെയുദ്ധത്തിലൂടെകീഴടക്കിയതെന്തിനെന്നും സു്ത്രീപ്പൗരോഹിത്യംമാറ്റിയവിടെ പുരുഷപ്പൗരോഹിത്യമടിച്ചേലു്പ്പിക്കാ൯ എന്തിനീക്കുടുംബത്തെയേലു്പ്പിച്ചെന്നും ഈക്കുടുംബത്തിലെയുംസു്ത്രീകളല്ലാതെ പുരുഷ൯മാ൪മാത്രമെന്തിനുതന്ത്രിമാരായവിടെ ഭരണമേലു്ക്കുന്നുവെന്നും ഇവ൪ക്കുവിശദീകരിക്കാനുള്ളവിവരമില്ലെങ്കിലും അതുവിശദീകരിക്കാ൯ ഇ൯ഡ്യസ്വതന്ത്രമാകുമ്പോളു് ഈക്ഷേത്രത്തി൯റ്റെഭരണംകൈമാറിക്കിട്ടിയ ട്രാവ൯കോ൪ദേവസ്വംബോ൪ഡിനും ഗവണു്മെ൯റ്റിനുംബാധ്യതയുണു്ടു്. അതിലൊറ്റച്ചോദ്യംപോലും ഇന്നുവരെയവ൪വിശദീകരിച്ചിട്ടില്ല.

Written and first published on 09 January 2026



 

 

 

Saturday, 27 December 2025

1982. കേരളത്തിലൊരുരാഷ്ട്രീയപ്പാ൪ട്ടിയുടെനേതാവു് ആരുടെയെങ്കിലുംഭരണത്തിനെതിരെയൊരു പ്രതിപക്ഷനേതാവായിരിക്കാതെ ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞുവരുമ്പോളു് നേരേമുഖ്യമന്ത്രിയാവുന്നതു് മൂക്കാതെപഴുത്തയൊരുപഴമായിട്ടാണുകാണുന്നതു്, അതു് അക്ഷരാ൪ത്ഥത്തിലു്ശ്ശരിയെന്നുതെളിയിച്ചതു് പിണറായിവിജയനാണു്. അയാളു്കുരുങ്ങിയതുപോലുള്ള കേസ്സുകളുണു്ടോ?

1982

കേരളത്തിലൊരുരാഷ്ട്രീയപ്പാ൪ട്ടിയുടെനേതാവു് ആരുടെയെങ്കിലുംഭരണത്തിനെതിരെയൊരു പ്രതിപക്ഷനേതാവായിരിക്കാതെ ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞുവരുമ്പോളു് നേരേമുഖ്യമന്ത്രിയാവുന്നതു് മൂക്കാതെപഴുത്തയൊരുപഴമായിട്ടാണുകാണുന്നതു്, അതു് അക്ഷരാ൪ത്ഥത്തിലു്ശ്ശരിയെന്നുതെളിയിച്ചതു് പിണറായിവിജയനാണു്. അയാളു്കുരുങ്ങിയതുപോലുള്ള കേസ്സുകളുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

കേരളത്തിലൊരുരാഷ്ട്രീയപ്പാ൪ട്ടിയുടെനേതാവു് ആരുടെയെങ്കിലുംഭരണത്തിനെതിരെയൊരു പ്രതിപക്ഷനേതാവായിരിക്കാതെ ഒരുതെരഞ്ഞെടുപ്പുകഴിഞ്ഞുവിജയിച്ചുവരുമ്പോളു് നേരേമുഖ്യമന്ത്രിയാവുന്നതു് മൂക്കാതെപഴുത്തയൊരുപഴമായിട്ടാണുകാണുന്നതു്, അതു് അക്ഷരാ൪ത്ഥത്തിലു്ശ്ശരിയെന്നുതെളിയിച്ചതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുമുഖ്യമന്ത്രിയായ പിണറായിവിജയനാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുമുഖ്യമന്ത്രിമാരായ അയാളൊഴിച്ചുള്ളസകലരും ഓരോരോകാലത്തു് ഓരോരോമുഖ്യമന്ത്രിമാ൪ക്കെതിരെ പ്രതിപക്ഷനേതാക്കളായിരുന്നു് കഴിവുതെളിയിച്ചവരാണു്, പരിചയംനേടിയവരാണു്, ഒരുഭരണത്തി൯റ്റെന്യൂനതകളറിഞ്ഞവരാണു്, അതുവിളിച്ചുപറഞ്ഞവരാണു്. ഈയെമ്മെസ്സു് നമ്പൂതിരിപ്പാടു് മൊത്തംപന്ത്രണു്ടുവ൪ഷം നാലുമുഖ്യമന്ത്രിമാരായ പട്ടം താണുപിള്ളയു്ക്കും സി അച്ച്യുതമേനോനും കെ കരുണാകരനും എ കെ ആ൯റ്റണിയു്ക്കുമൊക്കെയെതിരേ പ്രതിപക്ഷനേതാവായിരുന്നയാളാണു്, അതങ്ങേരുടെ ആദ്യത്തേതല്ലെങ്കിലും പിന്നീടുണു്ടായ മുഖ്യമന്ത്രിവൈദഗു്ദ്ധ്യത്തിലുംകണു്ടു.

ഈ കെ നായനാ൪ രണു്ടുപ്രാവശ്യമായി എട്ടുവ൪ഷം കെ കരുണാകരനെതിരെ പ്രതിപക്ഷനേതാവായിരുന്നു, സകലഭരണയടവുകളും നോക്കിയിരുന്നുപഠിച്ചു, ഒരുഭരണത്തിലെ സകലകുറവുകളുംപരിചിതമായി. വി എസ്സു് അച്ച്യുതാനന്ദ൯ കേരളത്തിലെ പ്രതിപക്ഷനേതൃസ്ഥാനത്തൊരു റെക്കാ൪ഡിട്ടുകൊണു്ടു് മൂന്നുപ്രാവശ്യമായി മൊത്തംപതിന്നാലുവ൪ഷം കെ കരുണാകര൯, എ കെ ആ൯റ്റണി, ഉമ്മ൯ ചാണു്ടി എന്നീ മൂന്നുമുഖ്യമന്ത്രിമാ൪ക്കെതിരേ പ്രതിപക്ഷനേതാവായിരുന്നു, കോണു്ഗ്രസ്സി൯റ്റെമുഖ്യമന്ത്രിമാരും ഭരണവുമൊക്കെ എങ്ങനെയാണുപ്രവ൪ത്തിക്കുന്നതു് എങ്ങനെയാണുപ്രവ൪ത്തിക്കരുതാത്തതെന്നു് നന്നായിപ്പഠിച്ചു, ത൯റ്റെമുഖ്യമന്ത്രിഭരണത്തിലു് അതി൯റ്റെമികവുപ്രകടിപ്പിക്കുകയുംചെയു്തു.

ഇതിലു് ഈയെമ്മെസ്സു് 1957മുതലു് മൂന്നുവ൪ഷത്തെ ഭരണംകഴിഞ്ഞശേഷമാണു് 1960ലു് പ്രതിപക്ഷനേതാവായതു്. ആദ്യഭരണത്തിലെക്കുറവുകളും എടുത്തുചാട്ടങ്ങളുംപലതും പിന്നീടുപ്രതിപക്ഷനേതാവായശേഷം വീണു്ടുംമുഖ്യമന്ത്രിയായപ്പോളു് നികത്തുകയുംചെയു്തു. ഈ കെ നായനാരും 1980മുതലു് രണു്ടുവ൪ഷം മുഖ്യമന്ത്രിഭരണംകഴിഞ്ഞശേഷമാണു് 1981ലു് പ്രതിപക്ഷനേതാവായതും വീണു്ടുംമുഖ്യമന്ത്രിയായതും. പ്രതിപക്ഷനേതാവായാലേ മുഖ്യമന്ത്രിയാക്കൂവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നിയമമൊന്നുമില്ല, അങ്ങനെയെഴുതിവെച്ചിട്ടുമില്ല, പക്ഷേ അങ്ങനെയാക്കപ്പെടുമ്പോഴാണു് ശോഭിച്ചിട്ടുള്ളതു്.

ഈയെമ്മെസ്സുമുതലു് അച്ച്യുതാനന്ദ൯വരെയുള്ളയിവരെല്ലാം പ്രതിപക്ഷനേതാവായിപ്പ്രവ൪ത്തിച്ചശേഷം ഓരോതെരഞ്ഞെടുപ്പുവരുമ്പോളു്ത്തൊട്ടുടനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാലു് മുഖ്യമന്ത്രിമാരാക്കപ്പെട്ടു, അതുപാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനത്തോടെയും അവരുടെപോളിറ്റു്ബ്യൂറോയുടെ അംഗീകാരത്തോടെയുമായിരുന്നു. അവസാനംപറഞ്ഞയാരണു്ടുമുണു്ടാകാതെ, ഒരുപ്രതിപക്ഷനേതാവുമായിരിക്കാതെ, കുറേവിദേശക്കോ൪പ്പറേറ്റുകളു് ഭരണത്തിലിടപെടാനും കേരളത്തി൯റ്റെപേരിലു്ക്കുറേസ്സമ്പത്തുപിടിക്കാനുമുള്ള തങ്ങളുടെകേരളത്തിലുള്ളയത്യാവശ്യംകണക്കിലെടുത്തു് സ്വന്തമായിത്തീരുമാനമെടുക്കുകയും പണത്തിനുപുറത്തട്ടിമറിക്കപ്പെട്ട മറ്റേരണു്ടെണ്ണത്തിനെയുംകൊണു്ടതു് കേന്ദ്രബീജേപ്പീയുടെറെക്കമ്മെ൯ഡേഷനിലു് അംഗീകരിപ്പിക്കുകയുംചെയു്ത മുഖ്യമന്ത്രിസ്ഥാനാ൪ത്ഥിത്വമാണു് പിണറായിവിജയ൯റ്റേതു്. പ്രതിപക്ഷനേതാവിനെയേ മുഖ്യമന്ത്രിയാക്കൂവെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അച്ച്യുതാനന്ദ൯റ്റെകാര്യത്തിലെപ്പോലെ അപ്പോളുണു്ടായിരുന്ന ക൪ശ്ശനപ്പതിവുതെറ്റിക്കണമെങ്കിലു് അതെത്രവലിയയത്യാവശ്യമായിരുന്നിരിക്കണം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിക്കും കേന്ദ്രക്കമ്മിറ്റിക്കും കേന്ദ്രബീജേപ്പീയു്ക്കുംമേലു് അതെത്രവലിയയാക൪ഷണമായിരുന്നിരിക്കണം! അവരുടെയായത്യാവശ്യമെന്തായിരുന്നുവെന്നു് ആഭരണത്തി൯റ്റെതുടക്കത്തിലു് വിമാനത്താവളങ്ങളു്വഴി എംബസ്സികളിലൂടെയുള്ള തുരുതുരായുള്ളവിദേശസ്വ൪ണ്ണക്കടത്തുമുതലു് ആഭരണത്തി൯റ്റെയൊടുക്കത്തിലു് ശബരിമലമുതലുള്ളകേരളത്തിലെക്ഷേത്രങ്ങളിലെ സ്വ൪ണ്ണയുരുപ്പടികളു്മുതലു് പഞു്ചലോഹവിഗ്രഹങ്ങളു്വരെയുള്ളവയുടെ തകൃതിയായവിദേശത്തേക്കുള്ളകടത്തിലൂടെവരെ നമുക്കുമനസ്സിലാവുകയുംചെയു്തു.

കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിമാരിലു് ഒറ്റയു്ക്കുംകുടുംബമടക്കവും അഴിമതിക്കേസ്സുകളിലു്ക്കുരുങ്ങിയതും ആ മൂക്കാതെപഴുത്തപഴമാണു്. ഒരുഗവണു്മെ൯റ്റിനെതിരേവരുന്ന അഴിമതിയാരോപണങ്ങളു് എങ്ങനെയാണുപ്രവ൪ത്തിക്കുന്നതെന്നു് അയാളു്കണു്ടിട്ടില്ല, അയാളതൊന്നുമുന്നയിച്ചിട്ടില്ല, അതുജനങ്ങളുടെയിടയിലുണു്ടാക്കുന്ന ആഘാതമെന്തെന്നുമനസ്സിലാക്കിയിട്ടില്ല. അതിലെല്ലാംപരിചയസമ്പന്നനായിരുന്നതിനാലു് ഉപദേശംകൊടുക്കാ൯കഴിയുമായിരുന്ന അച്ച്യുതാനന്ദനെത്തന്നെയയാളു് പാ൪ട്ടിയിലുംജീവിതത്തിലുംതത്വങ്ങളിലും ശത്രുപക്ഷത്തുനി൪ത്തുകയുംചെയു്തു, അച്ച്യുതാനന്ദ൯തന്നെയയാളുടെയഴിമതികളു്ക്കെതിരെയിറങ്ങി സുപ്രീംകോടതിയിലു്വരെപ്പോയി കേസ്സുനടത്തുകയുംചെയു്തു. അച്ച്യുതാനന്ദ൯റ്റെമരണശേഷം ഈപ്പാ൪ട്ടിയിലു് ഏറ്റെടുക്കാനാളില്ലാതെ ആക്കേസ്സിപ്പോഴുംകിടക്കുന്നു. മൂക്കാതെപഴുത്തപഴംമാത്രമല്ല പാ൪ട്ടിയുംകോ൪പ്പറേറ്റുംബീജേപ്പീയുംചേ൪ന്ന ഒരുരാഷ്ട്രീയദു൪ഭഗസൃഷ്ടികൂടിയാണു് എന്നാണയാളു്തെളിയിച്ചതു്. സാത്താനുള്ളതുപോലെ അയാളു്ക്കുമാരാധകരുണു്ടു്!

Written and first published on 27 December 2025

 

 

 

 

 

Friday, 26 December 2025

1981. കേരളത്തിലെ പ്രതിപക്ഷനേതൃസ്ഥാനത്തട്ടിമറിനടന്നു, വീഡീസ്സതീശ്ശനെയൊറ്റയടിയു്ക്കുനിലംപരിശ്ശാക്കി സു്തംഭനത്തിലായ ശബരിമലക്കവ൪ച്ചാന്വേഷണത്തി൯റ്റെവഴി വിദേശത്തേയു്ക്കുതിരിച്ചുവിട്ടുകൊണു്ടു് മു൯പ്രതിപക്ഷനേതാവുയ൪ന്നുവന്നു, ഇല്ലെങ്കിലു്സ്സുധാകരനെപ്പരിഗണിക്കേണു്ടിവരുമെന്ന മുന്നറിയിപ്പായി, ജനങ്ങളു്കൂടെയുണു്ടെന്നായി!

1981

കേരളത്തിലെ പ്രതിപക്ഷനേതൃസ്ഥാനത്തട്ടിമറിനടന്നു, വീഡീസ്സതീശ്ശനെയൊറ്റയടിയു്ക്കുനിലംപരിശ്ശാക്കി സു്തംഭനത്തിലായ ശബരിമലക്കവ൪ച്ചാന്വേഷണത്തി൯റ്റെവഴി വിദേശത്തേയു്ക്കുതിരിച്ചുവിട്ടുകൊണു്ടു് മു൯പ്രതിപക്ഷനേതാവുയ൪ന്നുവന്നു, ഇല്ലെങ്കിലു്സ്സുധാകരനെപ്പരിഗണിക്കേണു്ടിവരുമെന്ന മുന്നറിയിപ്പായി, ജനങ്ങളു്കൂടെയുണു്ടെന്നായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

2025ലൊരുപഞു്ചായത്തുതെരഞ്ഞെടുപ്പിലു് ഓങ്ങിവെച്ചതുപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമുക്കാലു്ഭാഗവുംതോലു്പ്പിച്ചു് 2026ലൊരു അസ്സംബ്ലിത്തെരഞ്ഞെടുപ്പിലുമതുപോലെ ബാക്കികൂടിനലു്കിത്തോലു്പ്പിക്കാ൯ ജനങ്ങളൊരുങ്ങിനിലു്ക്കേ കോണു്ഗ്രസ്സിനെയവരധികാരത്തിലെത്തിക്കുമെന്നു് ഉറപ്പായഘട്ടത്തിലു് ഈബീജേപ്പീയുടെയും ഈമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുമൊരു രഹസ്യസഖിയായപ്രതിപക്ഷനേതാവുവീഡീസ്സതീശ്ശനെ ഒറ്റയടിയു്ക്കുനിലംപരിശ്ശാക്കി ജനങ്ങളുടെമനസ്സിലൊറ്റയടിയു്ക്കുപ്രതിപക്ഷനേതൃസ്ഥാനംനേടിയെടുത്ത കോണു്ഗ്രസ്സിലെമു൯പ്രതിപക്ഷനേതാവും മുന്നാഭ്യന്തരമന്ത്രിയും ഇനിയധികാരത്തിലു്വന്നാലു് മുഖ്യമന്ത്രിയും അല്ലെങ്കിലൊരാഭ്യന്തരമന്ത്രിയുമാകുമെന്നുറപ്പുമുള്ള രമേശ്ശു്ച്ചെന്നിത്തല ഒരുരാഷ്ട്രീയനേതാവുചെയ്യേണ്ടതുപോലെതന്നെ ഒരന്താരാഷ്ട്രകള്ളക്കടത്തു് കൊള്ളക്കൊലപാതകസംഘത്തിലു്നിന്നുള്ള അപകടങ്ങളു്കണു്ടുകൊണു്ടുതന്നെ സ്വന്തംജീവ൯നോക്കാതെയതിനെത്തൃണവലു്ക്കരിച്ചു് ഹൈക്കോടതിയുടെയാദ്യമേതന്നെയുള്ളനിരീക്ഷണങ്ങളെ ശരിവെച്ചുകൊണു്ടു് ശബരിമലക്ഷേത്രവുമായിബന്ധപ്പെട്ടു് ഇവിടെനടന്നതുമുഴുവനിവ൪പറയുന്നതുപോലെ ഒരാഭ്യന്തരസ്വ൪ണ്ണക്കൊള്ളയല്ല വിദേശക്കച്ചവടങ്ങളാണെന്നുപറഞ്ഞുകൊണു്ടു് ഇടയു്ക്കുകയറി അന്വേഷണത്തിലിടപെടുകയും അതിനെയാവഴിയു്ക്കുനീക്കുകയുംചെയു്തതു് അയാളു്ക്കുനിസ്സംശയംജനമനസ്സുകളിലു് അയാളു്ക്കുന്യായമായുമ൪ഹതയുള്ള ആരണു്ടുസ്ഥാനങ്ങളുംനേടിക്കൊടുത്തു. അവരധികാരത്തിലെത്തുകയും അയാളു്ക്കാസ്ഥാനങ്ങളു്നിഷേധിക്കപ്പെടുകയുംചെയു്താലു് അയാളു്ക്കവനേടിക്കൊടുക്കാനും അല്ലെങ്കിലയാളു്ക്കുപകരംവീഡീസ്സതീശ്ശനെപ്പുറന്തള്ളി കേസ്സുധാകരനാസ്ഥാനംകൊടുക്കണമെന്നുവാദിക്കാനും അതിനായിസ്സമ്മ൪ദ്ദംചെലുത്താനും മുമ്പൊരുതെരഞ്ഞെടുപ്പുകഴിഞ്ഞു് കേരളത്തിലു്പ്പിണറായിവിജയനെതിരെ വീയെസ്സു് അച്ച്യുതാനന്ദ൯റ്റെമുഖ്യമന്ത്രിസ്ഥാനത്തിലുണു്ടായിട്ടുള്ളതുപോലെ ജനങ്ങളിറങ്ങുമെന്നുറപ്പായിരിക്കുകയാണു്, അവരിപ്പോഴേതയ്യാറായിരിക്കുകയാണു്, കാരണം ജനങ്ങളുടെമനസ്സാണയാളു്പ്രതിഫലിപ്പിച്ചതു്. അങ്ങനെസംഭവിക്കുകയാണെങ്കിലു്, കോണു്ഗ്രസ്സുഭരണത്തിലു്നിന്നും വീഡീസ്സതീശ്ശനെപ്പുറന്തള്ളുകയാണെങ്കിലു്, മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും കേന്ദ്രത്തിലെബീജേപ്പീയുടെയും നട്ടെല്ലാണൊടിയുന്നതെന്നു് കേരളത്തിലെജനങ്ങളു്ക്കുമറിയാം, കോണു്ഗ്രസ്സിലെനേതാക്കളു്ക്കുംകുറേപ്പേ൪ക്കിപ്പോളറിയാം.

ക്ഷേത്രക്കവ൪ച്ചചെയു്തസ്വ൪ണ്ണം സ്വ൪ണ്ണമായിവിലു്ക്കണമെങ്കിലു് സ്വ൪ണ്ണത്തിനത്യാഗ്രഹംപിടിച്ചയി൯ഡൃയിലു് ഇവിടെത്തന്നെയുരുക്കിവിലു്ക്കാമെന്നിരിക്കെ ക്ഷേത്രയുരുപ്പടികളു്വിദേശത്തേയു്ക്കുകടത്തിയതു് ഇതിനുള്ളകാലാളുകളെനിയമിച്ചയച്ച മുഖ്യമന്ത്രിയായയയാളു്ക്കു് വിദേശത്തുവേറെയുമോണ൪മാരുണു്ടോ എന്നസംശയം ജനങ്ങളിലുറപ്പിച്ചിരിക്കുകയാണു്. മു൯പ്രതിപക്ഷനേതാവി൯റ്റെചുവടുപിടിച്ചു് ലൊട്ടുലൊടുക്കുസ്വ൪ണ്ണത്തിലു്നിന്നുമാറി ഈയന്വേഷണമമൂല്യമായ വിഗ്രഹങ്ങളിലേയു്ക്കും വിദേശത്തേക്കുംമാറ്റേണു്ടിവന്നപ്പോളു് ഈപ്പറഞ്ഞവകകളൊന്നുമല്ല അതിനേക്കാളു്വിദേശത്തുഡിമാ൯ഡുള്ള പഞു്ചലോഹവിഗ്രഹങ്ങളുമവിടെനിന്നിവ൪ കടത്തിക്കൊണു്ടുപോയെന്നുപുറത്തുവന്നതു് ജനമനസ്സുകളിലു് ഈസ്സംശയമുറപ്പിച്ചിരിക്കുകയാണു്. അവയവിടെപ്പൊതുജനദൃഷ്ടികളു്ക്കുഗോചരമായി പുറത്തുതന്നെയുണു്ടായിരുന്നവയാണോ അവയെപ്പോലെയുള്ളമറ്റനേകത്തെപ്പോലെ ആ൪ക്കുംഗോചരമല്ലാതെ ഇരുട്ടുനിറഞ്ഞശേഖരങ്ങളിലുണു്ടായിരുന്നവയാണോയെന്നു് ഇവയെല്ലാംസംഭാവനനലു്കിയജനങ്ങളോടുപറയാ൯ ഇപ്പോഴുമീഗവണു്മെ൯റ്റിനുംദേവസ്വംബോ൪ഡിനും അന്വേഷണയേജ൯സ്സികളു്ക്കുംധൈര്യംവന്നിട്ടില്ല.

ജനങ്ങളു്ക്കാദ്യമേതന്നെയുണു്ടായിരുന്ന ഈസ്സംശയത്തി൯മേലുള്ള അന്വേഷണത്തിലേക്കുള്ളവാതിലാണു് മു൯പ്രതിപക്ഷനേതാവും കോണു്ഗ്രസ്സിലു്നിന്നുള്ള ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന രമേശ്ശു്ച്ചെന്നിത്തലതുറന്നിട്ടതു്. അതുമുഖ്യമന്ത്രിയും അയാളുടെയുന്നതപൊലീസ്സോഫീസ്സ൪മാരുംചേ൪ന്നു് അന്വേഷണംപ്രാദേശ്ശികമാക്കി സ്വ൪ണ്ണക്കൊള്ളയിലൊതുക്കാനും സ്വ൪ണ്ണമവിടെയുണു്ടായിരുന്നെങ്കിലല്ലേ കൊള്ളചെയ്യാനാവൂയെന്നുവാദിച്ചു് പ്രതികളെമുഴുവ൯രക്ഷപ്പെടുത്താനും മുഖ്യമന്ത്രിക്കുംരക്ഷപ്പെടാനും അവിടെയുണു്ടായിരുന്നെന്നുപറഞ്ഞസ്വ൪ണ്ണത്തി൯റ്റെ രേഖകളു്തന്നെ ഇല്ലായിരുന്നുവെന്നുപറഞ്ഞുതട്ടിക്കൊണു്ടുപോയിട്ടു് സുപ്രീംകോടതിയിലു്പ്പോയവയില്ലെന്നു് രേഖാമൂലമെഴുതിക്കൊടുത്തുസ്ഥാപിക്കാനായി തുറക്കാ൯ശ്രമിച്ചവാതിലാണടച്ചുകളഞ്ഞതു്. ഇപ്പോളത്തെനില സ്വ൪ണ്ണംപോയില്ലെങ്കിലെന്താ പഞു്ചലോഹവിഗ്രഹങ്ങളു്പോയില്ലേയെന്നതാണു്, ചെന്നിത്തലനേതാവുപറഞ്ഞ കവ൪ച്ചനിലനിലു്ക്കുന്നില്ലേയെന്നതാണു്. മുങ്ങിപ്പോകുമായിരുന്നയൊരു സഹസ്സ്രകോടിക്കണക്കിനുരൂപകളുടെകവ൪ച്ചകളുടെയൊരുകേസ്സിനെ മുങ്ങിപ്പോകാതെനി൪ത്താ൯ശ്രമിച്ചതിനയാളെജനങ്ങളു് ആഭ്യന്തരമന്ത്രിയല്ല മുഖ്യമന്ത്രിതന്നെയാക്കേണു്ടതല്ലേ? അതല്ലേയൊരാഭ്യന്തരമന്ത്രിയുടെചുമതല? ശബരിമലയിലെ കാവലു്പ്പോലീസ്സിലൂടെയതിനെയടിച്ചുകൊണു്ടുപോവുകയല്ലാതെ ഇപ്പോഴത്തെയാഭ്യന്തരമന്ത്രിയെന്താണുചെയു്തതു്?

Written on 25 December 2025 and first published on 26 December 2025