Sunday 16 January 2022

701. മുഖ്യമന്ത്രി അമേരിക്കയിലു്പ്പോയി തുട൪ച്ചയായി ചികിത്സിക്കുന്ന അസുഖമെന്തെന്നു് കണു്ടുപിടിക്കാ൯കഴിയാത്ത പത്രപ്പ്രവ൪ത്തകരാണു് തിരുവനന്തപുരത്തുള്ളതു്

701

മുഖ്യമന്ത്രി അമേരിക്കയിലു്പ്പോയി തുട൪ച്ചയായി ചികിത്സിക്കുന്ന അസുഖമെന്തെന്നു് കണു്ടുപിടിക്കാ൯കഴിയാത്ത പത്രപ്പ്രവ൪ത്തകരാണു് തിരുവനന്തപുരത്തുള്ളതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.

കേരളത്തിലെ മുഖ്യമന്ത്രിക്കു് തുട൪ച്ചയായി അമേരിക്കയിലു്പ്പോയി ചികിത്സിക്കത്തക്കതായി യാഥാ൪ത്ഥത്തിലെന്തസുഖമാണുള്ളതെന്നു് കണു്ടുപിടിക്കാ൯കഴിയാത്ത കുറേ പത്രപ്പ്രവ൪ത്തകരാണു് തിരുവനന്തപുരത്തുള്ളതു്. അവരുംപറയുന്നതു് അവ൪ പത്രപ്പ്രവ൪ത്തകരാണെന്നാണു്. കൈയ്യിലൊരു പത്രക്കാ൪ഡുണു്ടെന്നുള്ളതൊഴിച്ചാലു് എന്തുപത്രപ്പ്രവ൪ത്തനമാണവരിവിടെനടത്തുന്നതു്? മുഖ്യമന്ത്രിക്കു് തുട൪ച്ചയായി അമേരിക്കയിലു്പ്പോയി ചികിത്സിക്കത്തക്കതായി അങ്ങനെയുള്ള യാതൊരസുഖവുമില്ലെന്നവ൪ക്കറിയാമെങ്കിലു് അതുതന്നെയെഴുതിക്കൂടേ, അതുജനങ്ങളെയറിയിച്ചുകൂടേ? മുഖ്യമന്ത്രി പിണറായി വിജയ൯റ്റെയും പലയനാവശ്യപരിവാരങ്ങളുടെയും പലപ്രാവശ്യമുള്ള അമേരിക്ക൯യാത്രകളു്ക്കായി, പലദിവസമുള്ള ആ൪ഭാടപൊറുതിക്കായി, വളരെപ്പണം ജനങ്ങളു് ചെലവഴിക്കുന്നതുതന്നെയല്ലേ? ലോകമുതലാളിത്തപറുദീസ്സയായ അമേരിക്കയെന്താ കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളെന്നുപറയപ്പെടുന്ന റഷ്യയെയും ചൈനയെയുംപോലെ ജീവിതച്ചെലവുകുറഞ്ഞ രാജ്യമാണോ?

ജനങ്ങളൊരാളുടെ ചികിത്സാച്ചെലവുവഹിക്കുമ്പോളു് അതെന്തസുഖത്തിനുള്ള ചികിത്സാച്ചെലവാണെന്നു് ജനങ്ങളറിയണു്ടേ? അതൊളിച്ചുവെച്ചാണു് ജനങ്ങളിലു്നിന്നാ പണംകൈപ്പറ്റി അമേരിക്കയിലു്ക്കൊണു്ടുപോയി ചികിത്സയു്ക്കായാലുമല്ലെങ്കിലും തുട൪ച്ചയായി ചെലവഴിക്കുന്നതെങ്കിലു് തലസ്ഥാനനഗരത്തിലുള്ള ഈ പത്രക്കാ൪തന്നെയതു് കണു്ടുപിടിച്ചു് ജനങ്ങളെയറിയിക്കണു്ടേ? തങ്ങളു് പണംചെലവാക്കുന്നതു് എന്താവശ്യത്തിനാണെന്നുകൂടി അറിയാനുള്ള അവകാശം ജനങ്ങളു്ക്കില്ലേ? അതുകണു്ടുപിടിച്ചു് ജനങ്ങളെയതറിയിക്കാനുള്ള ബാധ്യത പത്രക്കാ൪ക്കില്ലേ? ജനങ്ങളെക്കൊണു്ടു് ബ്ലാങ്കു് ചെക്കു് ഒപ്പിടീച്ചുവാങ്ങുന്നതു് വെടലകളല്ലേ?

പത്രപ്പ്രവ൪ത്തക വേജു് ബോ൪ഡിനു് ജനങ്ങളല്ലേ പണംനലു്കുന്നതു്? വ൪ക്കിംഗു് ജേ൪ണ്ണലിസ്സു്റ്റുകളു്ക്കും നോണു്-വ൪ക്കിംഗു് ജേ൪ണ്ണലിസ്സു്റ്റുകളു്ക്കുമായി ഒന്നിനുപകരം രണു്ടു് പത്രപ്പ്രവ൪ത്തകവേജുബോ൪ഡുകളു്ക്കല്ലേ ജനങ്ങളു് പണംനലു്കുന്നതു്? അതിനുള്ള ജോലി ജനങ്ങളു്ക്കു് നാട്ടിലു്നടക്കുന്ന വാ൪ത്തയും ഗവണു്മെ൯റ്റുകളു് ജനങ്ങളുടെ പണംചെലവാക്കിച്ചിട്ടു് ജനങ്ങളു്ക്കുനലു്കാതെ ഇതുപോലെ ഒളിച്ചുവെച്ചിരിക്കുന്ന വാ൪ത്തയും സമയാസമയമെത്തിക്കുന്നതിലൂടെ പത്രപ്പ്രവ൪ത്തക൪ ചെയ്യേണു്ടതല്ലേ? ഗവണു്മെ൯റ്റുമായിബന്ധപ്പെട്ട പരസ്യവും രഹസ്യവുമായ വാ൪ത്തകളറിയാ൯ പതി൯മടങ്ങുസൗകര്യമുള്ള തിരുവനന്തപുരത്തെ പത്രപ്പ്രവ൪ത്തക൪ക്കതിലു് പലമടങ്ങുത്തരവാദിത്വമില്ലേ?

Article Title Image By Lenets Tan. Graphics: Adobe SP.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലു് പഞു്ചപുഛമടക്കിനിലു്ക്കുന്ന പത്രക്കാ൪ മുഖ്യമന്ത്രിയുടെ രാഷ്ട്രീയയെതിരാളികളുടെമേലു് സംഘംചേ൪ന്നു് കുരച്ചുകൊണു്ടുചാടുന്നതു് എന്തുകൊണു്ടാണെന്നു് ജനങ്ങളു് മനസ്സിലാക്കുന്നില്ലെന്നുകരുതരുതു്

കേരളത്തിലെ പത്രക്കാ൪ പത്രക്കാരല്ലെന്നോ അവ൪ പ്രവ൪ത്തിക്കുന്നില്ലെന്നോ പറയാ൯കഴിയില്ല. അവ൪ പത്രക്കാ൪ഡുകാ൪തന്നെയാണു്, പ്രവ൪ത്തിക്കുന്നുമുണു്ടു്. വാ൪ത്തകളു് പുറത്തുകൊണു്ടുവരുന്നതല്ല വാ൪ത്തകളു് പതുക്കിവെക്കുന്നതും പതുക്കിയവാ൪ത്തകളു്വെച്ചു് ഭീഷണിപ്പെടുത്തി സ്വകാര്യലാഭമുണു്ടാക്കുന്നതുമാണവരുടെ പത്രപ്പ്രവ൪ത്തനം- അമേരിക്കയിലെ ഫെഡറലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯റ്റെ തലവനായിരുന്ന കുപ്പ്രസിദ്ധനായ എഡു്ഗാ൪ ഹൂവറെപ്പോലെ. അയാളു്ശേഖരിച്ച വിവരമെല്ലാം അയാളുപയോഗപ്പെടുത്തിയതു് ഓരോരുത്തരെ ഭീഷണിപ്പെടുത്താനാണു്. അമേരിക്ക൯ പ്രസിഡ൯റ്റുമാരുടെ വധങ്ങളെക്കുറിച്ചു് ഓരോരോയിടത്തുനടന്ന ജുഡീഷ്യലു് ട്രയലുകളിലു് യാഥാ൪ത്ഥവിവരങ്ങളു് നലു്കുവാ൯കഴിയുമായിരുന്ന പലരെയും ഭീഷണിപ്പെടുത്തി അതിലുളു്പ്പെട്ട യാഥാ൪ത്ഥവിവരങ്ങളും പേരുകളും ഒരിക്കലും പുറത്തുവരാതിരിക്കുന്നതിനിടയാക്കിയതും മൂന്നു് പ്രസിഡ൯റ്റുമാ൪ക്കുകീഴിലു് ജോലിചെയു്തിരുന്നതും ആ മൂന്നുപേരും പുറത്താക്കാനാഗ്രഹിച്ചതുമായ ഇയാളുതന്നെയായിരുന്നു, ഇയാളുടെയീ ശേഖരിച്ചവിവരങ്ങളു്വെച്ചുള്ള ബ്ലാക്കു്മെയിലിംഗുകാരണമായിരുന്നു.

ഹൂവറുടെകാര്യം ഇവിടെപ്പറഞ്ഞതിനൊരു കാരണമുണു്ടു്. എഫ്. ബി. ഐ. ഡയറക്ടറെന്ന സ്ഥാനത്തിരുന്നുകൊണു്ടു ഹൂവ൪നടത്തിയ അന്വേഷണങ്ങളും ശേഖരിച്ച വിവരങ്ങളും ഒരു സ്വകാര്യവിവരശേഖരമല്ല, അമേരിക്ക൯കോണു്ഗ്രസ്സിലു്നിന്നും ഡെലിഗേറ്റുചെയു്തുനലു്കപ്പെട്ട അധികാരങ്ങളുപയോഗിച്ചു് അമേരിക്ക൯ രഹസ്യാന്വേഷണവിഭാഗത്തിലെ വിഭവങ്ങളെയും ഉദ്യോഗസ്ഥ൯മാരെയുമുപയോഗിച്ചു് മൂന്നുദശാബ്ദംകൊണു്ടു് ഇയാളു് നി൪മ്മിച്ചെടുത്ത ഈ രഹസ്യവിവരശേഖരമൊക്കെയും നിയമവിരുദ്ധമായ അധികാരദു൪വ്വിനിയോഗമായിരുന്നു. അതുപയോഗിച്ചു് രാജ്യത്തെ മുഴുവ൯മേഖലകളിലെയും പ്രമുഖരെയയാളു് ഭീഷണിപ്പെടുത്തി കാര്യങ്ങളു്നേടിയെടുത്തു. ഹൂവ൪ക്കു് താലു്പ്പര്യമില്ലാത്തവരും ഹൂവ൪ക്കു് താലു്പ്പര്യമുള്ളവ൪ക്കും ഹൂവ൪ക്കു് താലു്പ്പര്യമുള്ളവ൪ക്കു് താലു്പ്പര്യമുള്ളവ൪ക്കും താലു്പ്പര്യമില്ലാത്തവരുമായവരെല്ലാം വേട്ടയാടപ്പെട്ട. കോണു്ഗ്രസ്സിലു് ചിലബില്ലുകളു്ക്കുവേണു്ടി വാദിച്ചിരുന്നവരും ചിലബില്ലുകളെയെതി൪ത്തിരുന്നവരും പെട്ടെന്നുനിശ്ശബ്ദരായി. ചില സൈനികമേധാവികളു് പെട്ടെന്നുതന്നെരാജിവെച്ചുപോയി. അമേരിക്ക൯സമൂഹത്തിനു് അല്ലെങ്കിലു് ഉപയോഗപ്പെടുമായിരുന്ന വളരെയേറെ വ്യക്തിത്വങ്ങളു് എപ്പോഴോചെയു്ത ഒരു പിഴയുടെയോ ഒരു കള്ളറിപ്പോ൪ട്ടി൯റ്റെയോകാരണത്തിലു് ഇയാളുകാരണം ജീവിതംതക൪ന്നു് യവനികയു്ക്കുപിന്നിലു്മറഞ്ഞു. ഇതെല്ലാംകണു്ടുകൊണു്ടിരുന്ന ന്യൂ൪ക്കിലെയും വാഷിംഗു്ടണിലെയും ലോകപ്പ്രസിദ്ധമായ ആ പത്രങ്ങളു്പോലും ആ മൂന്നുദശാബ്ദത്തിനിടയിലു് എന്തുകൊണു്ടയാളുടെ അക്രമങ്ങളെക്കുറിച്ചു് ഒന്നുമെഴുതിയില്ല എന്നൊരുചോദ്യമുണു്ടു്. അയാളുടെ രഹസ്യവിവരശേഖരത്തിലു് വളരെയേറെ ഫയലുകളു് പത്രക്കാരെയും പത്രങ്ങളെയുംകുറിച്ചായിരുന്നു എന്നതുതന്നെകാരണം. പത്രക്കാരിലും പത്രങ്ങളിലും പുറത്തറിഞ്ഞാലു്ക്കുഴപ്പമാകുന്ന രഹസ്യങ്ങളില്ലാത്ത ആരുണു്ടു്, ഏതുണു്ടു്? അതുകൊണു്ടു് അയാളാജ്ഞാപിച്ചതുപോലെ പത്രങ്ങളു് ചിലരെക്കുറിച്ചു് അപകീ൪ത്തിയെഴുതി അവരെനശിപ്പിച്ചു, ചിലരെക്കുറിച്ചെഴുതുന്നതൊഴിവാക്കി അവരെ വലുതാക്കി- അവ൪ കേരളത്തിലു് പിണറായി വിജയനെച്ചെയ്യുന്നപോലെ.

കേരളത്തിലെ മുഖ്യമന്ത്രി പണംകൊടുത്തു് പത്രക്കാരെ വിലയു്ക്കെടുത്തിട്ടിരിക്കുകയാണെന്നൊരു ധാരണ ജനസാമാന്യത്തി൯റ്റെയും ചില രാഷ്ട്രീയക്കാരുടെയും ഇടയിലുണു്ടു്. ഇവ൪ക്കു് ഈപ്പറഞ്ഞപോലെ ഒറ്റപ്പൈസ്സപോലുംകൊടുക്കാതെ പോലീസ്സുമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയ൯ പത്രക്കാ൪ക്കും പത്രങ്ങളു്ക്കുമെതിരെ ഇ൯റ്റല്ലിജ൯സ്സു് ശേഖരിച്ചുകൊണു്ടുവരുന്ന വിവരങ്ങളു്വെച്ചു് ഈ പത്രക്കാരെയും പത്രങ്ങളെയുമെല്ലാം കൂച്ചുവിലങ്ങിട്ടു് വരുതിയിലു്നി൪ത്തിയിരിക്കുന്നു എന്നാണു് രാഷ്ട്രീയമറിയാവുന്നവ൪ മനസ്സിലാക്കുന്നതു്. ഹൂവ൪ ചെയു്തതുപോലെ ഇതു് ഭരണഘടനാബാഹ്യമായ ഒരു പ്രവ൪ത്തനമാണെന്നു് ഈ പത്രക്കാരും പറയുന്നില്ലല്ലോ! മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ പത്രസമ്മേളനങ്ങളിലു് പത്രക്കാ൪ വളരെ ഭവ്യതയോടെ പഞു്ചപുഛമടക്കിനിലു്ക്കുന്നതും മുഖ്യമന്ത്രിയുടെ രാഷ്ട്രീയയെതിരാളികളുടെമേലു് ഇതേ പത്രപ്പ്രവ൪ത്തക൪ കെ. സുധാകര൯റ്റെ കാര്യത്തിലെന്നപോലെ സംഘംചേ൪ന്നു് കുരച്ചുകൊണു്ടുചാടുന്നതും എന്തുകൊണു്ടാണെന്നു് ജനങ്ങളു് മനസ്സിലാക്കുന്നില്ലെന്നുകരുതരുതു്.

2022 ജനവരി 5നു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു് കോണു്ഗ്രസ്സി൯റ്റെ സു്റ്റേറ്റു് പ്രസിഡ൯റ്റു് കെ. സുധാകര൯ നടത്തിയ പത്രസമ്മേളനത്തി൯റ്റെ ലൈവുകണു്ട പൊതുജനങ്ങളിലൊരാളു്പറഞ്ഞ ഒറ്റവാചകം ഇതടക്കം ഏതു് പത്രപ്പ്രവ൪ത്തക൯റ്റെയും തൊലിയുരിച്ചുകളയുന്നതാണു്: "അവനക്ക പിണറായി വിജയ൯റ്റ പീലാത്തിവെള്ളോം വാങ്ങിച്ചുകുടിച്ചോണു്ടാണു് അവടയിരിക്കണതു്." ഒറ്റവാചകമേയുള്ളൂ! അല്ലെങ്കിലവ൪ അതുതെളിയിക്കട്ടെ. തെളിവുകളാണല്ലോ അവ൪ സുധാകരനോടും, പിണറായി വിജയനൊഴിച്ചു് ആരോടും, ചോദിക്കുന്നതും!

Written and first published on: 16 January 2022


Article Title Image By Phonlamai Photo. Graphics: Adobe SP.



 

 

 

 


No comments:

Post a Comment