Sunday 16 January 2022

703. വോട്ടിംഗു് യന്ത്രങ്ങളിലെ പതിവുപോലെയുള്ള കൃത്രിമത്തിലൂടെയല്ലാതെ ഇ൯ഡൃയിലൊരിടത്തും ഒരു തെരഞ്ഞെടുപ്പിലും ബീജേപ്പീയിനി ജയിക്കുകയില്ലെന്നതാണു് സ്ഥിതി

703

വോട്ടിംഗു് യന്ത്രങ്ങളിലെ പതിവുപോലെയുള്ള കൃത്രിമത്തിലൂടെയല്ലാതെ ഇ൯ഡൃയിലൊരിടത്തും ഒരു തെരഞ്ഞെടുപ്പിലും ബീജേപ്പീയിനി ജയിക്കുകയില്ലെന്നതാണു് സ്ഥിതി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ponta 1414. Graphics: Adobe SP.


യു.പി.യിലു് ബീജേപ്പീയിലു്നിന്നുമാത്രമല്ല അവരുടെ സഖ്യകക്ഷികളിലു്നിന്നുള്ള എമ്മെല്ലേമാരുടെ രാജിയും തുടരുകയാണു്

യു.പി.യിലു് ബീജേപ്പീയിലു്നിന്നുമാത്രമല്ല അവരുടെ സഖ്യകക്ഷികളിലു്നിന്നുള്ള എമ്മെല്ലേമാരുടെ രാജിയും തുടരുകയാണു്. ഇനിയിപ്പോളു് സംസ്ഥാനത്തെ ജനസംഖൃയിലു് മൊത്തം മൂന്നിലൊന്നിലു്ത്താഴെമാത്രംവരുന്ന മുഖ്യമന്ത്രി ആദിത്യനാഥി൯റ്റെ താക്കൂ൪മാരുടെയും ബ്രാഹ്മണരുടെയുംമാത്രം പിന്തുണയേ യൂപ്പീയിലു് ബീജേപ്പീക്കുള്ളൂ- പിന്നോക്കക്കാരടക്കമുള്ള മറ്റു് ജനവിഭാഗങ്ങളെല്ലാമകന്നുകഴിഞ്ഞു- എമ്മെല്ലേമാരുടെയും മന്ത്രിമാരുടെയും തുടരെയുള്ള ഈ രാജിയിലൂടെ. ഇതുവെറും ജാതികണക്കുകളല്ലേയെന്നുചോദിക്കാം- അതേ, ജാതികണക്കുകളു്തന്നെയാണു്, ജാതിരാഷ്ട്രീയംമാത്രമാണു് യൂപ്പീയിലും പുറത്തും ബീജേപ്പീക്കുള്ളതു്.

ബീജേപ്പീയിലു്നിന്നുള്ള ഈ രാജികളു് പിടിച്ചുനി൪ത്താനും ബീജേപ്പീതന്നെതകരാതെ നിലനി൪ത്താനും കഴിവുണു്ടായിരുന്ന ഏകനേതാവു് ഹിന്ദുക്കോ൪പ്പറേറ്റുകളു് കൈകാര്യംചെയ്യാനുള്ള യെതത്തിനുവേണു്ടി പ്രധാനമന്ത്രിയായിരുത്തിയിരിക്കുന്ന നരേന്ന്ദ്രമോദിയാണു്, പക്ഷേ നരേന്ദ്രമോദി ഒരു രാഷ്ട്രീയക്കാരനല്ല റിലയ൯സ്സി൯ഡസ്സു്ട്രീസ്സി൯റ്റെയും അദാനി വ്യവസായബിസിനസ്സു് ഗ്രൂപ്പി൯റ്റെയും വെറുമൊരു സു്റ്റൂജുമാത്രമാണെന്നു് ക൪ഷകസമരത്തിലു് ക൪ഷകരുടെകൈയ്യിലു് വെളിപ്പെട്ടതോടെ ഇനിനന്നാക്കാ൯കഴിയാത്തരീതിയിലു് നരേന്ദ്രമോദിയുടെ പ്രതിച്ഛായ രാജ്യത്തുതക൪ന്നു. അതുകൊണു്ടാണു് നരേന്ദ്രമോദിയുടെ യോഗങ്ങളു്ക്കുപോലും ആളുകൂടുന്നില്ലെന്നല്ല ആരുംചെല്ലുന്നാത്തതു്, അതുകൊണു്ടാണു് ബീജേപ്പീയിലു്നിന്നുള്ള രാജികളു് തുടരുന്നതു്.

മൂന്നു ക൪ഷകവിരുദ്ധകോ൪പ്പറേറ്റുബില്ലുകളു് കൊണു്ടുവന്നു് നരേന്ദ്രമോദിയും ഈജേപ്പീയും റിലയ൯സ്സും അദാനിഗ്രൂപ്പും ക൪ഷകരെ ആക്രമിച്ചതോടെ രാജ്യത്തെ ക൪ഷക൪മുഴുവ൯ നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ശത്രുക്കളായി. ഇതു് രാജ്യത്തെ സമ്പന്നക൪ഷകരാണെന്നു് നരേന്ദ്രമോദിപറഞ്ഞെങ്കിലും ചെലവായില്ല. രാജ്യത്തെ ജനസംഖൃയിലു് ഏറ്റവുംവലിയ വിഭാഗമാണവരെന്നു് പ്രത്യേകംപറയേണു്ടതില്ലല്ലോ! മോദിയൊരു ജനദ്രോഹിയാണെന്നു് തിരിച്ചറിയാനായുള്ള അറിവും കഴിവും വിവേകവുമില്ലാത്തവരാണല്ലോ മോദിയെയും ബീജേപ്പീയെയും ആരാധിക്കുന്നതു്! പക്ഷേ അവരും മോദിക്കാജ്ഞകളു്നലു്കുന്നതു് റിലയ൯സ്സി൯ഡസ്സു്ട്രീസ്സാണെന്നു് ക൪ഷകസമരത്തോടെ മനസ്സിലാക്കി. അറിവും കഴിവും വിവേകവുമില്ലാത്തവ൪ ഉള്ളതിലു് വലിയവനെയല്ലേ ആരാധിക്കൂ! അതുകൊണു്ടവ൪ ഈ ക൪ഷകസമരംകഴിഞ്ഞു് മോദിസംബന്ധമായ വിവരങ്ങളെല്ലാം പുറത്തുവന്നതോടെ മോദിയേക്കാളു് വലുതും പ്രബലവും റിലയ൯സ്സി൯ഡസ്സു്ട്രീസ്സാണെന്നുമനസ്സിലാക്കി ഡയറക്ടായി റിലയ൯സ്സിനെയാരാധിക്കാ൯തുടങ്ങി. സെ൪വ്വ൯റ്റിനെയാരാധിക്കുന്നതിനുപകരം മുതലാളിതന്നെയവിടെയുണു്ടെങ്കിലു് മുതലാളിയെത്തന്നെ ആരാധിച്ചാലു്പ്പോരേ? എന്തിനു് ഒരു ഏജ൯റ്റുവഴി റിലയ൯സ്സിനെയാരാധിക്കുന്നു, വളഞ്ഞവഴിതേടുന്നു, നേരിട്ടാരാധിച്ചുകൂടേ? അതല്ലേ മനുഷ്യസ്വഭാവവും? ഇങ്ങനെയാണു് രാജ്യത്തെ പ്രധാനപ്പെട്ടതും വലിയതുമായ വിഭാഗങ്ങളിലു്നിന്നെല്ലാമകന്നു് ബീജേപ്പീയും നരേന്ദ്രമോദിയും തക൪ന്നുകൊണു്ടിരിക്കുന്നതു്. റിലയ൯സ്സിനുവേണു്ടി ഈ മൂന്നു് ബില്ലുകളും അതിനെത്തുട൪ന്നു് ഈ ക൪ഷകസമരവും വന്നില്ലായിരുന്നുവെങ്കിലു് ബീജേപ്പീയുടെ മുഖ്യശക്തിയായ അറിവും കഴിവും വിവേകവുമില്ലാത്ത ഉള്ളതിലു്വലിയവനെ ആരാധിക്കുന്ന ഈ വലിയവിഭാഗം ഇപ്പോഴും മോദിയുടെകൂടെതന്നെനിന്നേനേ! ഇങ്ങനെ തക൪ന്നടിഞ്ഞു് പുറംപൂച്ചുമാത്രരമായിനിലു്ക്കുന്ന ആ മോദിക്കുപകരം പ്രധാനമന്ത്രിയാക്കി ബീജേപ്പീയുടെ പ്രതിച്ഛായമാറ്റാ൯കൊള്ളാമായിരുന്നു സകലനേതാക്കളെയും മോദിക്കു് പ്രധാനമന്ത്രിപദത്തിലേക്കും റിലയ൯സ്സുദ്യോഗത്തിലേക്കുമുള്ള വരവൊരുക്കാ൯ ബീജേപ്പീതന്നെ പുറത്താക്കുകയോ അകറ്റുകയോ ചെയു്തുംകഴിഞ്ഞു. അംങ്ങനെയാണവരുടെ തക൪ച്ച പൂ൪ണ്ണമാവുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പ്രത്യേകിച്ചും കേരളത്തിലെ അതി൯റ്റെ പിണറായി വിജയ൯-കോടിയേരി ബാലകൃഷു്ണ൯ വിഭാഗവും ഡീ.വൈ.എഫു്.ഐ. നേതൃനിരയും, കേന്ദ്രബീജേപ്പീവഴി അവരുടെ സഖ്യ/സാമന്തകക്ഷിയായി മാറിയെന്നറിഞ്ഞതോടെ ബീജേപ്പീയിലെ ആ തക൪ച്ച കേരളത്തിലും വളരെ സൈല൯റ്റായി നടന്നുകൊണു്ടിരിക്കുകയാണു്. മാ൪കു്സ്സിസ്സു്റ്റുകാരുടെ വരവോടെ അതുണു്ടായെന്നുള്ളതു് കേന്ദ്രബീജേപ്പീക്കുവേണു്ടി മറച്ചുപിടിക്കാ൯ 2022 ജനുവരി രണു്ടാംവാരംമുതലു് പിണറായി വിജയ൯ പൊതുയോഗങ്ങളിലു് പറഞ്ഞുകൊണു്ടുനടക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുകാരുടെ 'നടപടി'യമാന്തങ്ങളു്കാരണം കേരളത്തിലു് ബീജേപ്പീ സൈല൯റ്റായി വള൪ന്നുകൊണു്ടിരിക്കുകയാണെന്നാണു്! 2022 ജനുവരി പതിന്നാലാംതീയതി ആപ്പാ൪ട്ടിയുടെ തിരുവനന്തപുരം ജില്ലാസമ്മേളനം പാറശ്ശാലയിലു് നടന്നിടത്താണു് ഈപ്പ്രചാരണത്തി൯റ്റെ സംസ്ഥാനതലയുദു്ഘാടനം മുഖ്യമന്ത്രിനടത്തിയതു്.

ബീജേപ്പീയുടെ നേതാക്കളെല്ലാം കസേരയോടുനോക്കി പ്രസംഗിക്കുന്ന ദൃശ്യങ്ങളാണു് ബീജേപ്പീതന്നെഭരിക്കുന്ന ഉത്ത൪പ്പ്രദേശ്ശിലു്നിന്നുവരുന്നതു്. 1800 കസ്സേരയിട്ട വേദിയിലു് സു്റ്റേജിലു് പതിനേഴുപേരും വേദിയിലു് കസേരകളിലു് ഏഴുപേരും! അതാണിന്നുസ്ഥിതി. ഭീഷണിപ്പെടുത്തിയാലു്പ്പോലും ആളുകളൊന്നുംചെല്ലുന്നില്ല. വലിയ ജ൯മിമാരെയും മുതലാളിമാരെയും ഉന്നതജാതിക്കാരെയും റിലയ൯സ്സി൯ഡസ്സു്ട്രീസ്സിനെയുംവിളിച്ചു് യോഗം നടത്തിക്കൊള്ളാനാണു് ജനങ്ങളു്പറയുന്നതു്- അവരുടെ വോട്ടുകൊണു്ടുമതിയാകുമെങ്കിലു് ജയിച്ചുഭരിച്ചോളാനും! പിന്നോക്കജാതിക്കാരെയൊന്നുമിനി വിളിക്കേണു്ടെന്നു് പിന്നോക്കജാതിനേതാക്ക൯മാരുടെ രാജിയിലൂടെയവ൪ പറഞ്ഞുകഴിഞ്ഞു. നരേന്ദ്രമോദി പഞാബിലു്പ്പ്രസംഗിക്കാ൯പോയപ്പോഴും എഴുപതിനായിരം കസേരയിട്ടിടത്തു് എഴുന്നൂറുപേരാണുണു്ടായിരുന്നതു് ആളുകളായി. അതുകൊണു്ടാണു് അവിടേക്കുപോകാതെ ഉടനേ വിമാനംകയറി പ്രധാനമന്ത്രി നരേന്ദ്രമോദി തിരിക്കെപ്പോയതു്.

വോട്ടിംഗു് യന്ത്രങ്ങളിലെ പതിവുപോലെയുള്ള കൃത്രിമത്തിലൂടെയല്ലാതെ ഉത്ത൪പ്പ്രദേശ്ശിലെന്നല്ല ഇ൯ഡൃയിലൊരിടത്തും ഒരു തെരഞ്ഞെടുപ്പിലും ബീജേപ്പീയിനി ജയിക്കുകയില്ലെന്നതാണു് സ്ഥിതി. 2019ലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലും അങ്ങനെതന്നെയാണു് ജയിച്ചതു്. ഈ ദൃശ്യങ്ങളെല്ലാം കാണുമ്പോളു് ചങ്കിടിക്കുന്നതു് ബീജേപ്പീക്കല്ല, റിലയ൯സ്സി൯ഡസ്സു്ട്രീസ്സിനും ഇലക്ഷ൯ കമ്മീഷനുമാണു്.

Written on 15 January 2022 and first published on: 16 January 2022






 


 

No comments:

Post a Comment