Monday 10 January 2022

686. കുടുംബശ്രീയുടെ ജനകീയഹോട്ടലുകളെയും വിശപ്പുരഹിതകേരളത്തെയും പറ്റിച്ചിട്ടു് അമേരിക്കനിരങ്ങാനിറങ്ങിയ ലോകമഹാവിപ്ലവകാരി!

686

കുടുംബശ്രീയുടെ ജനകീയഹോട്ടലുകളെയും വിശപ്പുരഹിതകേരളത്തെയും പറ്റിച്ചിട്ടു് അമേരിക്കനിരങ്ങാനിറങ്ങിയ ലോകമഹാവിപ്ലവകാരി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By VM2002. Graphics: Adobe SP.


കുടുംബശ്രീയുടെ ജനകീയഹോട്ടലുകളെയും വിശപ്പുരഹിതകേരളത്തെയും പറ്റിച്ചിട്ടു് അമേരിക്കനിരങ്ങാ൯നടക്കുന്ന ലോകമഹാവിപ്ലവകാരി! ആരെക്കുറിച്ചാണിതുപറഞ്ഞതെന്നു് കേരളത്തിലിന്നു് ആ൪ക്കുമറിയാം. ആ ഹോട്ടലുകളിലു്ച്ചെന്നു് ജീവിക്കാ൯വേണു്ടി ആപ്പെണ്ണുങ്ങളുണു്ടാക്കിയ ഊണുംവാങ്ങിച്ചു് ഇരുപതുരൂപയു്ക്കടിച്ചുകേറ്റി മുണുങ്ങിയിട്ടാണു് അത്രത്തോളം ലോകമഹായൊന്നുമല്ലാത്ത കുറേ സാദാവിപ്ലവകാരികളു് ഫേസ്സു്ബുക്കടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലിരുന്നു് ആ അമേരിക്ക൯ സാമ്രാജ്യത്വസഞു്ചാരിക്കു് അഭിവാദനക്കുറിപ്പുകളെഴുതിവിട്ടു് സായൂജ്യമടഞ്ഞു് ഏമ്പക്കമിടുന്നതു്. ഈ ജനകീയഹോട്ടലുകളും അവരുടെ വിശപ്പുരഹിതകേരളംപദ്ധതിയും പകുതിസ൪ക്കാ൪സ്സബ്ബു്സ്സിഡിയോടെ ഇരുപതുരൂപയു്ക്കൂണുപദ്ധതി തുടങ്ങിയപ്പോഴും ഏറ്റവുംകൂടുതലു് സാമൂഹ്യമാധ്യമപ്പോസ്സു്റ്റുകളിട്ടതും അതു് മുഖ്യമന്ത്രി പിണറായി വിജയ൯റ്റെയൊരു മഹാനേട്ടവും ജനങ്ങളോടുള്ള കാരുണ്യപ്പ്രകടനവുമായി ഉദു്ഘോഷിച്ചതും ഈ തറലെവലു് വിപ്ലവവൈകൃതങ്ങളായിരുന്നു. ഇന്നാ ലക്ഷക്കണക്കിനുരൂപയുടെ സ൪ക്കാ൪സ്സബ്ബു്സ്സിഡികിട്ടാതെ (അതെടുത്തല്ലേ അമേരിക്ക൯സാമ്രാജ്യത്വയാത്രനടത്തുന്നതു്, മൂന്നുപേ൪!) ആ ജനകീയഹോട്ടലുകളും വിശപ്പരഹിതകേരളവുമെല്ലാം പൂട്ടി കുടുംബവും കുട്ടികളുമുള്ള ആ പെണ്ണുങ്ങളു് ലക്ഷക്കണക്കിനുരൂപയുടെ കടത്തിലായപ്പോളു് തലയിലു്മുണു്ടിട്ടുംകൊണു്ടുപോകുന്നതും അതേ ഫേസ്സു്ബുക്കുവിപ്ലവകാരികളു്തന്നെ- ലാലു്സ്സലാമുകാരും, ചുവപ്പനഭിവാദ്യക്കാരുംതന്നെ! എന്തുലാലു്സ്സലാം, എന്തുചുവപ്പനാഭിവാദ്യം?

പണു്ടു് തട്ടുകടകളു്നടത്തിയിരുന്ന പാവപ്പെട്ട പെണ്ണുങ്ങളും സഹോദരിമാരും നലു്കിയിരുന്ന പുട്ടും ദോശയും അക്കൗണു്ടുംകൂടിവെച്ചുകഴിച്ചുവള൪ന്നു് എമ്മെല്ലേയും മന്ത്രിയുമൊക്കെയായപ്പോളു് റോഡരുകിലെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നതുകൊണു്ടു് റോഡരികിലെ തട്ടുകടകളെല്ലാമെടുക്കാ൯പറഞ്ഞ മഹാവിപ്ലവമന്ത്രിക്കവികളുടെ നാടല്ലയോയിതു്? അവരുടെ അതേ അനുയായികളും പി൯മൂടുതാങ്ങികളുംതന്നെയല്ലേയിതു്? കുടുംബശ്രീയും ജനകീയഹോട്ടലുകളും വിശപ്പുരഹിതകേരളവും ഇരുപതുരൂപയു്ക്കൂണുമെല്ലാം കടംകയറി പൂട്ടുകയാണെന്നു് ഒറ്റപ്പോസ്സു്റ്റു് നിങ്ങളിടെക്കണു്ടോ ഈ സാമൂഹ്യമാധ്യമങ്ങളിലു് ഇവരുടെവകയായി, ഈ വിപ്ലവകാരികളുടെവകയായി?

Written and first published on: 10 January 2022

Article Title Image By VM2002. Graphics: Adobe SP.





 

 

 

No comments:

Post a Comment