695
പശ്ചിമബംഗാളു് സി൯ഡ്രോം പട൪ന്നു് ആളനക്കമുണു്ടെങ്കിലും ഒച്ചയില്ലാതായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
പശ്ചിമബംഗാളു് സി൯ഡ്രോം പട൪ന്നുപിടിച്ചു് ആളനക്കമുണു്ടെങ്കിലും ഒച്ചയില്ലാതായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളു്! പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളിലെ സ്ഥിതിയല്ലിതു്, കേരളത്തിലെ പാ൪ട്ടിയാപ്പീസ്സുകളിലെ സ്ഥിതിയാണു്. തെരഞ്ഞെടുപ്പുജയിപ്പിച്ച വി. എസ്സു്. അച്ച്യുതാനന്ദനെ പ്രതീക്ഷിച്ചപോലെ മുഖ്യമന്ത്രിയാക്കാതെ ബീജേപ്പീയനുകൂലിയും മുതലാളിത്തപക്ഷക്കാരനുമായ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി പാ൪ട്ടി പുതിയ ഗവണു്മെ൯റ്റുണു്ടാക്കുകയും ആ ഗവണു്മെ൯റ്റി൯റ്റെ ഉതു്ഘാടനദിവസംതന്നെ പുതിയ മുഖ്യമന്ത്രി പാ൪ട്ടിസഖാക്കളെയൊന്നും ഇനിമേലു് ഡയറിയുംതൂക്കി സെക്രട്ടേറിയറ്റിനകത്തു് കണു്ടുപോകരുതെന്നുള്ള വെല്ലുവിളിഭീഷണി തിരുവനന്തപുരം സെ൯ട്രലു് സു്റ്റേഡിയത്തിലു്വെച്ചുള്ള ആ വ൯ പൊതുയോഗത്തിലു്വെച്ചുതന്നെ ഉയ൪ത്തുകയുംചെയു്ത 2016മുതലേ ആളുവരവുകുറഞ്ഞുതുടങ്ങിയെങ്കിലും 2019വരെയും ഈ ആപ്പീസ്സുകളിലെല്ലാം ആളനക്കമുണു്ടായിരുന്നു, ഉച്ചത്തിലുള്ള സംസാരത്തി൯റ്റെ ഒച്ചയുമുണു്ടായിരുന്നു.
സെക്രട്ടേറിയറ്റിലു്ക്കിടന്നുവിരവാ൯ കൊതിയും വായിലു്നിന്നു് വെള്ളമൊഴുക്കുമുള്ളതു് പിണറായി വിജയനാണോ പാ൪ട്ടിസഖാക്കളു്ക്കാണോയെന്ന നിശബ്ദമായ പാ൪ട്ടിസഖാക്കളുടെ ചോദ്യമായിരുന്നു അതോടെ ഗ്രാമഗ്രാമാന്തരങ്ങളിലു് പാ൪ട്ടിയാപ്പീസ്സുകളിലേക്കുള്ള പാ൪ട്ടിപ്പ്രവ൪ത്തകരുടെ വരവുകുറഞ്ഞതു്. പിണറായി വിജയനെ പുകഴു്ത്താനും പുകഴു്ത്തിക്കൊണു്ടു് പറ്റുമെങ്കിലു് ജ൯മിഫ്യൂഡലു് തിരുവാതിരപ്പാട്ടെഴുതാനും ഉദ്ദേശിക്കുന്നവ൪മാത്രമേ ഇപ്പോളു് പാ൪ട്ടിയാപ്പീസ്സുകളിലേക്കുവരുന്നുള്ളൂ, അതുതന്നെയും പാ൪ട്ടിയുമായെല്ലാം ബന്ധപ്പെടാറുണു്ടോയെന്നു് സെക്രട്ടേറിയറ്റിലുള്ള അധികാരപ്പിമ്പുമാരുടെ ചോദ്യത്തിനു് ഉണു്ടെന്നുമറുപടിപറയാ൯മാത്രം.
കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവകയായൊരു മാതൃകാസത്ഭരണം കാഴു്ചവെക്കാനല്ല, അന്നുവരെക്കാണാതെകിടന്നിരുന്നതത്രപണം ഉണു്ടാക്കിക്കൊണു്ടുവരുന്നതിനുവേണു്ടി സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും സംഘങ്ങളെ ലോകമാസകലം അഴിച്ചുവിടുന്നതിനും സെക്രട്ടേറിയറ്റിലു് പാ൪ട്ടിസഖാക്കളുടെയൊന്നും ശല്യമില്ലാതെ സ്വസ്ഥമായിരുന്നു് അതി൯റ്റെ ഹെഡു്ക്ക്വാ൪ട്ടേഴു്സ്സുപണി നി൪വ്വഹിക്കുന്നതിനുമായിരുന്നു പാ൪ട്ടിസഖാക്കളെയൊന്നും ത൯റ്റെ ഭരണമിരിക്കുമ്പോളു് ഇനിമേലു് സെക്രട്ടേറിയറ്റുപരിസരത്തുപോലും കണു്ടുപോകരുതെന്നുള്ള ഒരു മഹാസമ്മേളനത്തിലു്വെച്ചുള്ള പിണറായിവിജയ൯റ്റെയാ ഭീഷണിയെന്നുള്ളതി൯റ്റെ തെളിവുകളു് ഒറ്റയടിക്കു് കൂട്ടംകൂട്ടമായി പുറത്തുവന്ന 2019൯റ്റെ അവസാനംമുതലാണു് എല്ലാം നിശബ്ദമായതു്, ആളുകളുണു്ടെങ്കിലു്ത്തന്നെ ഒച്ചയില്ലാതായതു്, എല്ലാം രഹസ്യമയമായതു്, പാ൪ട്ടിയുടെ തലപ്പത്തു് ഭൂലോകഫ്രോഡുകളു് വന്നുനിരന്നതി൯റ്റെ ഭീതിപട൪ന്നതു്, അന്താരാഷ്ട്രതസ്സു്ക്കരസംഘങ്ങളിണു് പാ൪ട്ടിയിലു് നേതൃത്വത്തിലെത്തി പിടിമുറുക്കിയിരിക്കുന്നതെന്നതി൯റ്റെ തെളിവുകളു് പുറത്തുവന്നുതുടങ്ങിയതു്, പാ൪ട്ടിയിലു് നേതൃത്വത്തിലെപലരും മയക്കുമരുന്നുകച്ചവടക്കാരും മയക്കുമരുന്നുപയോഗിക്കുന്നവരുമാണെന്നതി൯റ്റെ വെളിപ്പെടുത്തലുകളു് കേരളംമുഴുവ൯ പ്രചരിച്ചുതുടങ്ങിയതു്, അതി൯റ്റെ പിലു്ക്കാലപ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയചിന്തകളാരംഭിച്ചതു്, തങ്ങളു് കഷ്ടപ്പെട്ടു് ദീ൪ഘകാലപ്രവ൪ത്തനത്തിലൂടെ വള൪ത്തിയെടുത്തുവലുതാക്കിയ പാ൪ട്ടിയിലു്നിന്നും തങ്ങളു് പുറത്താക്കപ്പെടുമോ ഇന്നാളുവന്നുകയറിയ ഫ്രോഡുകളു് പുറത്താക്കപ്പെടുമോയെന്നുള്ള ആശങ്കയാരംഭിച്ചതു്.
ഇപ്പോളു് ജനങ്ങളു് പെരുമാറുന്നിടങ്ങളിലിരിക്കുന്ന അവരുടെ ഏതു് പാ൪ട്ടിയാപ്പീസ്സോ പരിശോധിച്ചുനോക്കൂ- ഒച്ചയില്ലെന്നുമാത്രമല്ല കഴിയുന്നത്ര ഏറ്റവുംകുറച്ചുസമയമേ സഖാക്കളെവിടെ ചെലവഴിക്കുന്നുമുള്ളൂ. വന്നാലുട൯തന്നെ കാറുമെടുത്തുകൊണു്ടു് അല്ലെങ്കിലു് ബൈക്കുമെടുത്തുകൊണു്ടു് തിരിച്ചുപോകും. ഓരോരുത്തരും പാ൪ട്ടിയാപ്പീസ്സുകളുമായുള്ള അസ്സോസ്സിയേഷ൯ പരമാവധി കുറച്ചുകൊണു്ടുവരുകയാണു്. കമ്മിറ്റികളിലു്മാത്രമാണു് ഹാജരാകുന്നതു്. നേരത്തേ ഒമ്പതുമണിക്കുവന്നു് പാതിരാത്രിവരെ കുറ്റിയടിച്ചിരുന്നതെല്ലാമവസാനിച്ചു- എല്ലാം പശ്ചിബംഗാളിലു് ജനങ്ങളിറങ്ങി സഹികെട്ടു് പാ൪ട്ടിയാപ്പീസ്സുകളു് അടിച്ചുപൊളിക്കുന്നതിനുമുമ്പുള്ള അതേ അന്തരീക്ഷം, ആശങ്ക, ഭീതി. തനിക്കൊരപകടംവരാ൯പോകുന്നുവെന്നുതോന്നുമ്പോളു് ഏതുജീവിക്കുമുണു്ടാകുന്നൊരു ആപത്ഭയമില്ലേ? അതുതന്നെ! നേതാക്ക൯മാ൪ക്കു് പണമുണു്ടാക്കിക്കൊണു്ടുചെന്നുവെച്ചിരിക്കുന്ന ബഹാമാസ്സിലും സ്വിറ്റു്സ്സ൪ലാ൯ഡിലും പട്ടയദ്ദ്വീപിലുമൊക്കെപ്പോകാം, സ്ഥിരംപൊറുതിയാകാം, ഒന്നുമില്ലാതെ ഇത്രയുംനാളു് ആ ക്രിമിനലുകളു്ക്കു് പിന്തുണയുമായി സിന്ദാബാദുവിളിച്ചുനടന്ന നമ്മളു് എവിടെപ്പോകുമെന്ന പശ്ചിമബംഗാളിലെപ്പോലെ അതേ ഭയാശങ്ക!!
Written on 08 January 2022 and first published on: 14 January 2022
No comments:
Post a Comment