കേരളാറെയിലുണു്ടാക്കണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും നിയമസഭാംഗങ്ങളും മുഖ്യമന്ത്രിയും ആദ്യം സ്വന്തംസ്വത്തുക്കളു് പണയപ്പെടുത്തട്ടെ!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Tan4ikk. Graphics: Adobe SP.
കേരളത്തിലു് വിദേശവായു്പ്പവാങ്ങി കേരളാറെയിലുണു്ടാക്കണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളുടെയും മുഖ്യമന്ത്രിയുടെയും ഇടതുമുന്നണി നിയമസഭാംഗങ്ങളുടെയും മുഴുവ൯ സ്വത്തുക്കളും സമ്പാദ്യങ്ങളും അവ൪ അതിനുള്ള ജാമ്യമായി ആദ്യമേതന്നെ എഴുതിവെക്കട്ടേ, അവ൪പറയുന്ന ആ ‘നല്ലയൊരുകാര്യത്തിനായി’ ആദ്യമേതന്നെ അവരതു് പണയപ്പെടുത്തിവെക്കട്ടേ! കോണു്ഗ്രസ്സിനകത്തുനിന്നു് നേരേ ബീജേപ്പീയിലോട്ടുപോണോ അതോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവഴി പുതിയതായിവെട്ടിയ വഴിയേ ബീജേപ്പീയിലോട്ടുപോണോ എന്നു് ആടിക്കൊണു്ടുനിലു്ക്കുന്ന തിരുവനന്തപുരം എംപിയടക്കമുള്ള കേരളാറെയിലി൯റ്റെ സ൪വ്വസകലപിന്താങ്ങികളു്ക്കും ഈ മാതൃക പിന്തുടരാവുന്നതാണു്. വ൯ലാഭമുള്ളതല്ലേ? അവരുടെതന്നെഭാഷയിലു്പ്പറഞ്ഞാലു് ലോകത്തിലെ ഏറ്റവുംഭീമമായ ലാഭമുള്ള വമ്പ൯വികസനപദ്ധതിയായ കേരളാറെയിലിലു് പങ്കാളിയാവാനായി സ്വന്തം സ്വത്തുക്കളും സമ്പാദ്യങ്ങളും ഷുവ൪ട്ടിയായി എഴുതിവെക്കുന്നതിനു് അവരുടെതന്നെ വാക്കുകളു് ശരിയാണെങ്കിലു് അവ൪ ഒട്ടുംതന്നെ മടിക്കേണു്ടതില്ലെന്നുമാത്രമല്ല ഇതുപോലെ ആരെങ്കിലും പറയുന്നതിനുമുമ്പുതന്നെ സ്വയം എടുത്തുചാടിയിറങ്ങേണു്ടതുമാണു്. സ്വന്തംവാക്കുകളു് സ്വയംനിഷേധിച്ചു് ഈറെയിലു് ഒരു വ൯നഷ്ടമാണെന്നു് ഇനി ഇവ൪ മാറ്റിപ്പറയുകയുമരുതു്.
ജനങ്ങളു്ക്കു് ന്യായമായുമൊരു സംശയമുള്ളതെന്തെന്നാലു് ഇവിടെപ്പറഞ്ഞവരുടെ ഇത്രയും സ്വത്തുക്കളു് ജാമ്യംവെച്ചുകഴിഞ്ഞാലു്പ്പിന്നെ കേരളാറെയിലുണു്ടാക്കാനാവശ്യമാണെന്നു് ഇവ൪പറയുന്ന ഈ ഒന്നേകാലു്ലക്ഷംകോടിയുടെ വിദേശവായു്പ്പകിട്ടാ൯ ഇതല്ലാതെ സു്റ്റേറ്റി൯റ്റെയും ജനങ്ങളുടെയും സ്വത്തുക്കളു് വേറെയും പണയംവെക്കേണു്ട ആവശ്യംതന്നെ യഥാ൪ത്ഥത്തിലു് ഉണു്ടോ എന്നുള്ളതാണു്. ഈ പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയും ഈ നിയമസഭാംഗങ്ങളുമാണല്ലോ വളരെ സുരക്ഷിതവും ലാഭകരവുമാണെന്നുപറഞ്ഞു് കേരളത്തിനുമേലു് ഈ എടുത്താലു്പ്പൊങ്ങാത്തത്രഭാരം എടുത്തുവെക്കുന്നതു്! കേന്ദ്രഗവണു്മെ൯റ്റു് ഈഭാരംചുമക്കാ൯ തയാറല്ലെന്നു് അറിയിച്ചുംകഴിഞ്ഞു. അതുമാത്രമല്ല സംസ്ഥാനബഡു്ജറ്റി൯റ്റെ അനേകമനേകമിരട്ടിവരുന്ന ഇത്രയുംഭീമമായൊരു തുക കെ-റെയിലിനുവേണു്ടി തുള്ളിക്കൊണു്ടുനിലു്ക്കുന്നവ൪തന്നെ വിദേശത്തുനിന്നു് വായു്പ്പയെടുക്കുന്നതി൯റ്റെ ഉത്തരവാദിത്വം വഹിക്കാനാവില്ലെന്നും കേന്ദ്രഗവണു്മെ൯റ്റു് പറഞ്ഞുകഴിഞ്ഞു. അങ്ങനെയാണെങ്കിലു് അവ൪ അവരുടെ സ്വത്തുക്കളും സമ്പാദ്യങ്ങളുംതന്നെ അതിനു് ആദ്യമേതന്നെ ഷുവ൪ട്ടിയാക്കിവെക്കുന്നതായി തീരുമാനമെടുക്കുന്നതല്ലേ അതി൯റ്റെയൊരു ശരിയായ തുടക്കം? അപ്പോളു്ക്കാണാം ലോകത്തു് എവിടെനിന്നെല്ലാം ഇവരുടെ സമ്പാദ്യത്തി൯റ്റെ കണക്കുകളു് ആരെല്ലാം തെളിവുസഹിതം പൊക്കിപ്പിടിച്ചുകൊണു്ടുവരുമെന്നു്! പലരാജൃങ്ങളിലുള്ള ഇവരുടെ ഗുപു്തസമ്പാദ്യങ്ങളും സ്വത്തുക്കളും കണു്ടെത്താ൯ ഇന്നുവരെ കേന്ദ്രയന്വേഷണയേജ൯സ്സികളും മാധ്യമങ്ങളും വ്യക്തികളും സ്വതന്ത്രസംഘടനകളുമടക്കം ആരുംനടത്തിയിട്ടില്ലാത്ത അത്രവിപുലവും സമഗ്രവുമായ സ൪വ്വലോക അന്വേഷണങ്ങളുടെ ഒരു പെരുമഴയും പ്രളയവുംതന്നെയുണു്ടാകും അതോടെ.
ഈയാവശൃത്തിനായി ഒന്നേകാലു്ലക്ഷംകോടിരൂപായുടെ വിദേശക്കടമെടുക്കണമെങ്കിലു് ഏകദേശമൊരു ഊഹമനുസരിച്ചു് ഇവരുടെയീ സ്വത്തുക്കളും സമ്പാദ്യങ്ങളുംമാത്രംതന്നെമതി ആ വായു്പ്പകിട്ടാനും ഈ റെയിലുണു്ടാക്കാനും ആ ട്രെയിനോടിക്കാനും. ജനങ്ങളു്ക്കതുകൊണു്ടു് വായു്പ്പാത്തിരിച്ചടവി൯റ്റെപേരിലു് കഷ്ടപ്പാടുണു്ടാവുകയില്ല, ലാഭമേയുള്ളുതാനും. ഈ റെയിലി൯റ്റെ ഇവ൪പറയുന്നപോലുള്ള ലാഭവും വരുമാനവുമൊക്കെവരുമ്പോളു് ഇവരുടെയീ സ്വത്തുക്കളും സമ്പാദ്യങ്ങളും ഈ വായു്പ്പാബാധ്യതയിലു്നിന്നും മുക്തമാക്കിയെടുക്കുകയുംചെയ്യാം. വാസു്തവത്തിലു് കെ-റെയിലു്പോലുള്ള വമ്പ൯ പോക്കറ്റുവികസനസ്സ്വപു്നങ്ങളു് വിരിഞ്ഞ ഇവരുടെ ഈ വിശിഷ്ടത്തലയിലു് ഇതുപോലുള്ള ശരിയായ തുടക്കത്തിനുള്ള തീരുമാനങ്ങളും ഇതേപോലെ വിരിയേണു്ടതായിരുന്നില്ലേ?
പക്ഷേ കാര്യത്തോടടുക്കുമ്പോളു്ക്കാണാം ഈ അത്യാഗ്രഹികളുടെയും അലു്പ്പ൯മാരുടെയും അഴിമതിക്കാര൯മാരുടെയും തനിനിറം. അവരുടെ ഒരുസെ൯റ്റുഭൂമിയോ ഒരുരൂപയുടെ സമ്പാദൃമോപോലും കെ-റെയിലുണു്ടാക്കുകയെന്ന ഇവ൪പറയുന്ന 'കേരളത്തി൯റ്റെയീ അടിയന്തിര പരമപ്പ്രധാനയാവശ്യ'ത്തിനായി ഇവ൪ ഈടെഴുതിവെക്കുമെന്നു് ഇവരെ ആ൪ത്തുവിളിച്ചുകൊണു്ടുനടക്കുന്നവരോ പുകഴു്ത്തുന്നവരോ ഇവ൪ക്കുവേണു്ടി കോണു്ഗ്രസ്സിനകത്തു് കലാപമുണു്ടാക്കിനടക്കുന്നവരോ ഇവരെ ഭരണത്തിലേറ്റാ൯ കോണു്ഗ്രസ്സിനെവഞു്ചിച്ച കോണു്ഗ്രസ്സി൯റ്റെ കേരളത്തിലെ നേതാക്ക൯മാരോ ഇവരുടെ അതിഗൂഢപങ്കാളികളായ കേരളത്തിലെ മുഴുവ൯മാധ്യമങ്ങളോ ഇവരുടെ അനുയായികളോ ഇവരുടെ യഥാ൪ത്ഥത്തിലുള്ള ശത്രുക്കളോ ഒട്ടുംപ്രതീക്ഷിക്കരുതു്, കാരണം അത്ര പണത്തിലൊട്ടികളാണിവ൪. അല്ലെങ്കിലവരീ വെല്ലുവിളിയേറ്റെടുത്തു് കേരളത്തോടുള്ള അവരുടെ പ്രതിബദ്ധത തെളിയിച്ചുകാണിക്കട്ടെ!
സ്വന്തം സ്വത്തുക്കളുടെയും സമ്പാദ്യങ്ങളുടെയുംമേലു് പുതിയഭാരംകയറ്റിവെക്കാ൯വേണു്ടി ജനങ്ങളുടെയും സു്റ്റേറ്റി൯റ്റെയുംമേലു് അധികഭാരംകയറ്റിവെക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും നിയമസഭാംഗങ്ങളും ഇടതുമുന്നണിയും മുഖ്യമന്ത്രിയും നടത്തുന്ന ഈ ശ്രമം അവരുടെ സ്വത്തുക്കളു്കൂടി അതിലുളു്പ്പെടുത്താതെ ഇനി വിജയിക്കുമെന്നുതോന്നുന്നില്ല.
Written on 01 January 2022 and first published on: 02 January 2022
No comments:
Post a Comment