734
പാ൪ട്ടിസ്സമ്മേളനയാളു്ക്കൂട്ട അത്ഭുതദൃശ്യപ്പ്രകടനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതി൯റ്റെ മുഖ്യമന്ത്രി പിണറായിവിജയനുനലു്കിയ താക്കീതായിരുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Bhupesh Pal. Graphics: Adobe SP.
2022ലു് പാ൪ട്ടിസമ്മേളനവേദികളിലു്ക്കണു്ട ആളു്ക്കൂട്ടയത്ഭുതദൃശ്യപ്പ്രകടനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതി൯റ്റെ മുഖ്യമന്ത്രി പിണറായിവിജയനുനലു്കിയ താക്കീതായിരുന്നു- ഗവണു്മെ൯റ്റി൯റ്റെ കാര്യത്തിലു് പാ൪ട്ടിയിടപെട്ടുപോകരുതെന്നുള്ള പിണറായിവിജയ൯റ്റെ താക്കീതിനു് പാ൪ട്ടിയുടെകാര്യത്തിലു് പിണറായിവിജയനെന്നുപറയുന്ന ഗവണു്മെ൯റ്റുമിടപെട്ടുപോകരുതെന്നുള്ള താക്കീതു്! സ്വ൪ണ്ണക്കള്ളക്കടത്തും മദാലസാവ്യാപനവും അവിശുദ്ധവിദേശമുതലാളിത്തയിടപാടുകളും നി൪ത്താത്തയഴിമതിയും ബന്ധുനിയമനങ്ങളും കോഴനിയമനങ്ങളും വിവിധഭാര്യാനിയമനങ്ങളുംപോലുള്ള സ്വന്തമിഷ്ടനടപടികളിലൂടെ ഗവണു്മെ൯റ്റിലിരുന്നുകൊണു്ടു് പാ൪ട്ടിയെ മാനംകെടുത്തി ജനങ്ങളുടെയിടയിലു് ഒറ്റപ്പെടുത്തി തക൪ത്താലു് കൊറോണയുടെമറവിലു് ഗവണു്മെ൯റ്റുകൊണു്ടുവന്ന സകലനിയമങ്ങളുടെയും പരസ്യമായ കൂട്ടലംഘനത്തിലൂടെ പാ൪ട്ടിസമ്മേളനങ്ങളുടെമറവിലു് ഗവണു്മെ൯റ്റുപ്രവ൪ത്തനങ്ങളെയും നിയമംനടപ്പാക്കലുകളെയും സു്തംഭിപ്പിച്ചു് ജനങ്ങളെപ്പ്രീതിപ്പെടുത്തി ജനങ്ങളുടെയിടയിലു് തിരിച്ചുചെന്നു് പഴയസ്വാധീനം തിരിച്ചുപിടിച്ചു് അവരുടെയിടയിലു് പിണറായിവിജയനെ ഒറ്റപ്പെടുത്തി തക൪ത്തുകളയുമെന്ന മുന്നറിയിപ്പു്!! അതായതു്, ഗവണു്മെ൯റ്റിനെയുപേക്ഷിച്ചുപോകാനുള്ള ധൈര്യമുണു്ടെങ്കിലു്, അതിനുള്ള കേസ്സുകളൊന്നും ഇല്ലായെങ്കിലു്, കൈയ്യിലുള്ള ഒരുകഷണംപാ൪ട്ടിയുമായി വേണമെങ്കിലു് ഇറങ്ങിപ്പൊയു്ക്കോയെന്നുള്ള യഥാ൪ത്ഥപാ൪ട്ടിയുടെ ആദ്യമുന്നറിയിപ്പു്. അതു് പിണറായിവിജയനുമാത്രമുള്ള മുന്നറിയിപ്പായിരുന്നില്ല, പിണറായിവിജയനാണു് പാ൪ട്ടി, പിണറായിവിജയ൯മാത്രമാണു് പാ൪ട്ടി, പിണറായിവിജയ൯ മാത്രമാണു് പ്രസ്ഥാനം എന്നുചിന്തിച്ചുനടക്കുന്ന മൂഢ൯മാ൪ക്കുകൂടിയുള്ള മുന്നറിയിപ്പായിരുന്നു. അതു് ഒരു കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കൊത്തരീതിയിലു് ഒട്ടുംമൂഢമല്ലാത്ത രീതിയിലു്ത്തന്നെയവ൪ നലു്കുകയുംചെയു്തു- ഗവണു്മെ൯റ്റിലിരിക്കുന്ന ആ മൂഢ൯മാ൪ക്കു് ആ പാ൪ട്ടിസമ്മേളനയാഘോഷയാളു്ക്കൂട്ടങ്ങളിലൂടെ പരമാവധി അലോസ്സരമുണു്ടാക്കിക്കൊണു്ടുതന്നെ! ആദ്യമായാണോ പാ൪ട്ടി പാ൪ട്ടിയിലെ മുതലാളിത്തപക്ഷചിന്താഗതിക്കാരും വ്യക്തിപൂജക്കാരും റിവിഷനിസ്സു്റ്റുകളുമായ പ്രതിലോമകാരികളായ മൂഢവ൪ഗ്ഗത്തിനു് തികച്ചും അലോസ്സരമുണു്ടാക്കി അവരെ പ്രകോപിപ്പിച്ചു് പല അബദ്ധനടപടികളിലും കൊണു്ടുചെന്നുചാടിക്കുന്ന അടവുകളും തന്ത്രങ്ങളും കണു്ടുപിടിച്ചെടുത്തുപ്രയോഗിക്കുന്നതു്! കേരളത്തിലു്ത്തന്നെ ആപ്പാ൪ട്ടിയുടെ ദീ൪ഘമായ ചരിത്രത്തിലു് ആ പാ൪ട്ടിക്കകത്തുതന്നെ ആരെയെല്ലാം അങ്ങനെയവ൪ വീഴു്ത്തിയിരിക്കുന്നു, തള്ളിയിട്ടിരിക്കുന്നു, തക൪ത്തിരിക്കുന്നു!!
വളരെ നിശ്ശബ്ദമായും വളരെ അച്ചടത്തോടെയും ഏറ്റവുംകുറച്ചാളുകളെമാത്രം പങ്കെടുപ്പിച്ചുകൊണു്ടും വേണമെങ്കിലു് ഒരുകുഞ്ഞുപോലുമറിയാതെ രഹസ്യമായും ബ്രാഞു്ചുമുതലു് ജില്ലവരെയുള്ള പാ൪ട്ടിസമ്മേളനങ്ങളു് നടത്താനറിയാവുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പ്രതിനിധികളു്തമ്മിലു് നേരിലു്ക്കാണാതെ ഓണു്ലൈനായിമാത്രം സമ്മേളിച്ചാലു്മതിയെന്നു് ആരോടുംചോദിക്കാതെ സ്വന്തമായി തീരുമാനമെടുക്കാനധികാരവും സ്വാതന്ത്ര്യവും അതിനുള്ള സാങ്കേതികവിദൃയുമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, അങ്ങനെചെയ്യാതെ അവരുടെതന്നെ മുഖ്യമന്ത്രിമുതലു് ആരോഗ്യമന്ത്രിയും ചീഫു് സെക്രട്ടറിയും ജില്ലാക്കളക്ട൪മാരുംവരെയുള്ള സകല മുഖ്യ ഉന്നതയധികാരികളും കൊറോണാവ്യാപനനിയന്ത്രണത്തിനു് ആളു്ക്കൂട്ടങ്ങളെയും പൊതുപരിപാടികളെയും നിയന്ത്രിച്ചുകൊണു്ടിറക്കിയ നൂറുകണക്കിനു് വ്യത്യസു്തയുത്തരവുകളെ നാടിളക്കിമറിച്ചു് സകലയിടത്തുനിന്നും പഴികേട്ടു് ആട്ടവും ആഘോഷവുമായി കേരളംമുഴുക്കെ രംഗത്തിറങ്ങി പരസ്യമായി വെല്ലുവിളിച്ചുലംഘിച്ചതെന്തിനെന്നു് മനസ്സിലായിട്ടില്ലാത്തവരുമുണു്ടു്, ഒരിക്കലും മനസ്സിലാക്കാനുള്ള കഴിവില്ലാത്തവരുമുണു്ടു്, മനസ്സിലാക്കിയിട്ടുള്ളവരുമുണു്ടു്.
സമ്പന്നവിദേശവാസ്സികളിലൂടെയും കൂടെയുള്ള പാ൪ട്ടിക്കാരെക്കുറിച്ചുള്ള വൃത്തികെട്ട ഇ൯റ്റല്ലിജ൯സ്സു് വിവരശേഖരണത്തിലൂടെയും പാ൪ട്ടിയുടെ സമസു്തമേഖലകളിലും പിടിമുറുക്കിയ പിണറായിവിജയനെന്ന വൃത്തികെട്ട പിന്തിരിപ്പ൯വസു്തുവിനോടുള്ള വെറുപ്പും വിദ്വേഷവും പകയും പരസ്യമായിത്തന്നെ പ്രകടിപ്പിക്കുവാ൯ ഇങ്ങനെയൊരു അപൂ൪വ്വാവസരം പോളിറ്റു്ബ്യൂറോയും സെ൯ട്രലു്ക്കമ്മിറ്റിയുംമുതലു് ജില്ലാക്കമ്മിറ്റികളു്വരെയുള്ള പാ൪ട്ടിനേതാക്ക൯മാരും പാ൪ട്ടിപ്പ്രവ൪ത്തകരും സ്വന്തമായി കണു്ടുപിടിച്ചുണു്ടാക്കി നന്നായുപയോഗിക്കുകയായിരുന്നു. സംസ്ഥാനത്തെ മുഴുവ൯ജില്ലകളിലുമതു് നടത്തുന്നതിലും കൊറോണാനിയന്ത്രണങ്ങളെയെല്ലാം പിഴുതെറിഞ്ഞുകൊണു്ടു് പരമാവധിയാളു്ക്കാരെ പ്രതിനിധികളായും ആഘോഷക്കലാപരിപാടികളിലൂടെ- എന്തിനു്, തമ്മിലു്ത്തല്ലും മരമടിമത്സരവും കന്നുപൂട്ടുമത്സരവും വള്ളംതുഴയലു്മത്സരവും പെണ്ണുങ്ങളുടെ കൂട്ടതിരുവാതിരയാട്ടവുംവരെ അതിസംഘടനാസാമ൪ത്ഥ്യത്തോടെയും കലാമികവോടെയും സംഘടിപ്പിച്ചു് ഇതിനുമുമ്പിതുവരെയുണു്ടായിട്ടില്ലാത്തരീതിയിലു്- പ്രേക്ഷകരായും പങ്കെടുപ്പിച്ചു് അതിലു് വിജയിക്കുകയുംചെയു്തു. ഇതിലോരോന്നിനും കുറഞ്ഞതു് എത്രദിവസത്തെ റീഹേഴു്സ്സലും പണച്ചെലവുംതന്നെ വന്നിരിക്കണമെന്നാണു് ഓരോരുത്ത൪ പ്രതീക്ഷിക്കുന്നതു്?
ഈ ഒറ്റലക്ഷൃത്തോടെ ഈപ്പാ൪ട്ടിയുടെ ചരിത്രത്തിലിതുവരെയുണു്ടായിട്ടില്ലാത്ത എഫിഷൃ൯സ്സിയിലു് ഫുളു് മെഷീനറിയാണു് പ്രവ൪ത്തിച്ചതു്. മുഖ്യമന്ത്രിക്കു് നോക്കിക്കൊണു്ടുനിലു്ക്കേണു്ടിവന്നു, അതു് പകുതിയായപ്പോളു് താങ്ങാനാവാതെ അമേരിക്കയിലേക്കോടേണു്ടിവന്നു. ഇതിനുമുമ്പു് ഈ മെഷീനറി ഒറ്റപ്പ്രാവശ്യം ഇതുപോലെ പരസ്യമായല്ലെങ്കിലും രഹസ്യമായി പ്രവ൪ത്തിച്ചിട്ടുള്ളതു് ഇതേ പിണറായിവിജയനൊരു മറുപടികൊടുക്കാ൯ അയാളുടെ ഭരണമിരിക്കുമ്പോളു്ത്തന്നെ 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെയെന്നല്ല അയാളുടെകൂടെച്ചേ൪ന്ന ഇടതുപക്ഷമുന്നണിയുടെതന്നെ മുഴുവ൯സ്ഥാനാ൪ത്ഥികളെയും തോലു്പ്പിച്ചു് കോണു്ഗ്രസ്സിനു് ഇരുപതിലു് പത്തൊമ്പതുസീറ്റുകൊടുക്കാനാണു്. ഇതു് രണു്ടാമത്തേതാണു്. പാ൪ട്ടിയിലെ ഡസ്സ൯കണക്കിനു് തന്നോടൊപ്പവും തന്നെക്കാളും സീനിയോറിറ്റിയുള്ള നേതാക്കളെ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് പ്രായത്തി൯റ്റെപേരുപറഞ്ഞു് വളരെപ്പ്രായമായ പിണറായിവിജയ൯ മത്സരരംഗത്തുനിന്നു് എന്തിനാണു് വെട്ടിയറഞ്ഞതെന്നുമനസ്സിലാക്കാ൯ വിഷമമില്ല.
Written and first published on: 27 January 2022
No comments:
Post a Comment