Saturday, 6 February 2021

454. മദമടക്കാ൯ വഴികിട്ടാതെ ഞെട്ടിവിറച്ച പുട്ടിനിപ്പോളു് തുള്ളിവിറയലു് നി൪ത്താനാകാതെ രാജിവെയു്ക്കാ൯ ഒരുങ്ങുന്നതുപോലെയാകുമോ?

454

മദമടക്കാ൯ വഴികിട്ടാതെ ഞെട്ടിവിറച്ച പുട്ടിനിപ്പോളു് തുള്ളിവിറയലു് നി൪ത്താനാകാതെ രാജിവെയു്ക്കാ൯ ഒരുങ്ങുന്നതുപോലെയാകുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Radfotosonn. Graphics: Adobe SP.

ആരോടെങ്കിലുമൊക്കെ യുദ്ധംചെയ്യാനും എന്തിനെയെങ്കിലുമൊക്കെ അടിച്ചുതക൪ക്കാനും പൊളിക്കാനും മോദിക്കും ബീജേപ്പീക്കും കൊതി, കാരണം പഴയപോലെ വ൪ഗ്ഗീയകലാപങ്ങളുണു്ടാക്കി ആളുകളെ കൊന്നൊടുക്കി മദമടക്കാ൯ പഴയപോലെ ഇപ്പോളൊരു അവസരവും ഒത്തുവരുന്നില്ല, യെതവും കിട്ടുന്നില്ല. കേന്ദ്രധനകാര്യമന്ത്രിയായ താടകാരാജനോടു് ഒരു പത്തുകോടി കാറും ലോറിയും റോട്ടിലു്നിന്നും പിടിച്ചെടുത്തു് അടിച്ചുപൊളിച്ചോ തക൪ത്തോ മദമടക്കിത്തരാ൯ പറഞ്ഞുവിട്ടിട്ടും മദംതീരുന്നില്ല. ചൈനയോടടിക്കാ൯പോയാലു് അവ൪ ഇങ്ങോട്ടു് മാന്തുന്നതല്ലാതെ അങ്ങോട്ടു് ഒരേക്കറുപോലും മാന്താ൯ കഴിയുന്നില്ല. ലോകംമുഴുവ൯ കറങ്ങിനടന്നു് പ്രണു്ഡുമാരെയുണു്ടാക്കാമെന്നുവെച്ചാലു് ആരും വിളിക്കുന്നില്ല, ക്ഷണിക്കുന്നില്ല, അടുപ്പിക്കുന്നില്ല. ഒറ്റവിളിയു്ക്കോടിയെത്തിയിരുന്ന ട്രംപിനെയാണെങ്കിലു് അമേരിക്കക്കാ൪ തലസ്ഥാനത്തുനിന്നോടിച്ചു് ഇപ്പോളെവിടെയോ ഏകാന്തതയിലു്ക്കഴിയുന്നു, ശബ്ദംപോലും കേളു്ക്കാനില്ല- നി൪ത്താതെ ശബ്ദിച്ചിരുന്നയാളാണു്! റഷ്യയിലെയാ മുട്ട൯ പുട്ടിനാകട്ടേ എതിരാളികളെക്കൊന്നൊടുക്കി ഇപ്പോളു് കൈവിറയലും കാലു്വിറയലും തള൪ച്ചയുമായി എണീറ്റുനിലു്ക്കാനാവാതെ പാ൪ക്കി൯സ്സണു് പിടിച്ചു് കസ്സേരയിലു് ബലമായി പിടിച്ചുംകൊണു്ടു് നിലു്ക്കുകയാണു് ചെയ്യുന്നതു്, ഇരിക്കാനും നടക്കാനും കിടക്കാനുംപോലും കഴിയുന്നില്ല.

അപ്പോഴാണു് ക൪ഷകസമരത്തി൯റ്റെ രൂപത്തിലു് മദനിവൃത്തി അവതരിച്ചതും ലോകമുണ൪ന്നതും ലോകപ്പ്രതിഭകളു് പ്രതിഷേധവുമായി കുടഞ്ഞെണീറ്റതും ഇന്ത്യയിലെ ക൪ഷകസമരത്തെ നേരിടാ൯ റോഡുമുഴവ൯ ആണിയടിച്ചുകേറ്റിയെന്നു് ലോകമറിഞ്ഞതും. അതൊരുവഴിയായി. ഇപ്പോളു് മദംതീ൪ക്കാ൯ ലോകപിന്തുണയുള്ള പ്രസിദ്ധരുടെമേലു് കേസ്സുമെടുത്തു് ലോകത്തോടുമുഴുവ൯ യുദ്ധംചെയ്യാ൯ ഡലു്ഹിപ്പൊലീസ്സിനെ പറഞ്ഞുവിട്ടിട്ടിരിക്കുകയാണു്- സു്കോട്ടു്ലണു്ഡു് യാ൪ഡും അമേരിക്കയിലെ എഫു്. ബി. ഐ.യുംപോലും ചെയ്യാത്തപണി! അതും ഡലു്ഹിയു്ക്കടുത്തുള്ള പഞു്ചാബിലു്പ്പോലും കേറാനധികാരമില്ലാത്ത, ഡലു്ഹിയിലെ മുഖ്യമന്ത്രിപോലും വകവെയു്ക്കാത്ത, ഡലു്ഹിപ്പൊലീസ്സിനെ! അതി൪ത്തിയിലു്നിന്നും സൈന്യത്തെ പി൯വലിച്ചു് അമേരിക്കയോടും സ്വിറ്റു്സ്സ൪ലണു്ഡിനോടും സ്വീഡനോടും ക്യാനഡയോടുമൊക്കെ യുദ്ധംചെയ്യാ൯ പറഞ്ഞയക്കാമെന്നുവെച്ചാലു് അന്നേരംനോക്കിയായിരിക്കും ചൈന അതി൪ത്തിമാന്താ൯വരുന്നതു്. ഇങ്ങനെ ഭ്രാന്തമായ ചിന്തയിലു്മുഴുകി മദമടങ്ങാതെ ഞെട്ടിവിറച്ചാണു് പുട്ടിനിപ്പോളു് വിറയലുനിലു്ക്കാതെ പാ൪ക്കി൯സ്സണായി രാജിവെയു്ക്കാനൊരുങ്ങുന്നതു്. ഇനി അതുപോലെയാകുമോ?

Written and first published on: 05 February 2021

 

 

No comments:

Post a Comment