Monday, 22 February 2021

493. കേന്ദ്ര കുറ്റാന്വേഷണയേജ൯സ്സികളു് എറിയുന്നവ൯റ്റെ കൈയ്യിലു് കൊണികൊടുത്തിരുന്നെങ്കിലു് ഇടതുമുന്നണിയും പിണറായി വിജയനുമൊക്കെ എന്നേ കല്ലുംനെല്ലും തിരിഞ്ഞേനേ!

493

കേന്ദ്ര കുറ്റാന്വേഷണയേജ൯സ്സികളു് എറിയുന്നവ൯റ്റെ കൈയ്യിലു് കൊണികൊടുത്തിരുന്നെങ്കിലു് ഇടതുമുന്നണിയും പിണറായി വിജയനുമൊക്കെ എന്നേ കല്ലുംനെല്ലും തിരിഞ്ഞേനേ!    

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

1

കേന്ദ്ര കുറ്റാന്വേഷണയേജ൯സ്സികളു് എറിയുന്നവ൯റ്റെ കൈയ്യിലു് കൊണികൊടുത്തിരുന്നെങ്കിലു് ഇടതുമുന്നണിയും പിണറായി വിജയനുമൊക്കെ എന്നേ കല്ലുംനെല്ലും തിരിഞ്ഞേനേ! ഏതൊക്കെത്തരം ക്രിമിനലും രാജ്യദ്രോഹപരവും രാജ്യത്തി൯റ്റെ സാമ്പത്തികസുരക്ഷിതത്വത്തെ അട്ടിമറിക്കുന്നതരവുമായ കേസ്സുകളാണു് 2018, 2019 എന്നീ വെറും രണു്ടുകൊല്ലംകൊണു്ടുതന്നെ കേരളത്തിലു് പുറത്തുവന്നതെന്നും, എത്രയായിരംകോടിരൂപയുടെ പണവും പദാ൪ത്ഥങ്ങളും നിരോധിതവസു്തുക്കളുമാണു് ഇതിലു് ഉളു്പ്പെട്ടിരുന്നതെന്നും, ഇവയുമായെല്ലാം ബന്ധപ്പെട്ടു് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതയുദ്യോഗസ്ഥരും പാ൪ട്ടിസെക്രട്ടറിമാരും കോഴയേജ൯റ്റ൯മാരും വിദേശപ്പ്രതിനിധികളും വിദേശക്കമ്പനികളുമൊക്കെയടങ്ങുന്ന എത്രവലിയൊരു സ്വദേശ-വിദേശ ക്രിമിനലു്സ്സംഘമാണു് പ്രത്യക്ഷതെളിവുകളോടെ ജനദൃഷ്ടിയിലു് പ്രതികളായി വന്നതെന്നും, ഏതൊക്കെ വ്യത്യസു്ത പ്രവ൪ത്തനമണ്ഡലങ്ങളിലുള്ള കേന്ദ്ര കുറ്റാന്വേഷണ ഏജ൯സ്സികളാണു് ഇവയെല്ലാം അന്വേഷിച്ചുകൊണു്ടു് കേരളത്തിലുണു്ടായിരുന്നതെന്നും, ഏതൊക്കെ വ്യത്യസു്ത അധികാരശ്രേണികളിലുള്ള കോടതികളിലാണു് ഇവയിലു്പ്പലതും ഇതിനകംതന്നെ ചാ൪ജ്ജുചെയ്യപ്പെട്ടിട്ടുള്ളതെന്നും, അവിടെയൊക്കെ എന്തെല്ലാം വ്യത്യസു്തതരം തെളിവുകളാണു് പൊതുജനങ്ങളു്ക്കുകൂടി പരിശോധനാവിഷയകമായി ഇതിനകംതന്നെ ഹാജരാക്കപ്പെട്ടിട്ടുള്ളതെന്നും, ഈ കേസ്സുകളൊക്കെ അന്വേഷണങ്ങളുടെയും തെളിവുശേഖരണങ്ങളുടെയും കാര്യത്തിലു് ഇന്നെത്തിനിലു്ക്കുന്ന വിവിധദശകളും അന്വേഷണവിധേയമാക്കുമ്പോളു്, ആരുടെ മനസ്സിലുമുയ൪ന്നുവരുന്ന രണു്ടു് വസു്തുതകളുണു്ടു്. ഒന്നു്, ഇതിലു് മുഴുവനെണ്ണത്തി൯റ്റെയും മധ്യത്തിലൂടെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിത ഇടതുപക്ഷഭരണസംഘത്തി൯റ്റെ ഒരു കണു്ട്രോളു്രേഖ കടന്നുപോകുന്നുണു്ടു്. രണു്ടു്, തെളിവുകളിലേറെയും ഡിജിറ്റലാണെന്നുമാത്രമല്ല അവയെ പ്രതികളും ആരോപണവിധേയരുമായ ഉന്നത൯മാരുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടുമില്ല. രണു്ടുംകൂടിച്ചേ൪ത്തുവെച്ചുവായിച്ചാലു് കേരളാ മുഖ്യമന്ത്രി പിണറായി വിജയ൯, ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു്, വ്യവസായമന്ത്രി ഇ. പി. ജയരാജ൯, ആരോഗ്യമന്ത്രി കെ. കെ. ഷൈലജ, നിയമസഭാസ്സു്പ്പീക്ക൪ ശ്രീരാമകൃഷു്ണ൯, മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറി എം. ശിവശങ്കര൯, മുഖ്യമന്ത്രിയുടെ അഡിഷണലു് പ്രൈവറ്റു് സെക്രട്ടറി സി. എം. രവീന്ദ്ര൯ എന്നിവരുടെ ഈക്കേസ്സുകളിലെ പങ്കു് വ്യക്തമാക്കി ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ഡിജിറ്റലു്ത്തെളിവുകളു് അന്വേഷണസംഘങ്ങളു്ക്കു് ഇതുവരെയും ലഭിച്ചിട്ടില്ല, അല്ലെങ്കിലവ൪ ഇതുവരെയും ശേഖരിച്ചിട്ടില്ല.

2

ഹാജരാക്കപ്പെട്ട ഡിജിറ്റലു്ത്തെളിവുകളെല്ലാം മൊബൈലു്ഫോണുകളു്, സിം കാ൪ഡുകളു്, ടെലിഫോണു് ഇ൯റ്റ൪നെറ്റു് രേഖകളു്, എകു്സ്സു്റ്റേണലു് ഡിസ്സു്ക്കുകളു്, ലാപ്പു്ടോപ്പുകളു്, നോട്ടുബുക്കുകളു് എന്നിവയിലു്നിന്നും ശേഖരിച്ചവയാണു്. ഒരാളിനു്, അതും ക്രിമിനലു്ബന്ധങ്ങളും അവയുടെ തലവ൯സ്ഥാനവുമുള്ള ആളുകളു്ക്കു്, ഡസ൯കണക്കിനു് ഇവയോരോന്നും കാണും. അവ കണു്ടുപിടിക്കുന്നതിലും പര്യാപു്തമായ തെളിവുകളു് വീണു്ടെടുക്കുന്നതിലും അന്വേഷണസംഘങ്ങളു്ക്കു് വീഴു്ചയോ കുറ്റകരമായ അനാസ്ഥയോ വന്നിട്ടുണു്ടെന്നുവ്യക്തം. വലിയ ക്രിമിനലു്സ്സംഘങ്ങളു് തെളിവുകളെന്തെങ്കിലും ഈ ഡിവൈസ്സുകളിലു് സൂക്ഷിക്കുമോ എന്നൊരുചോദ്യം എവിടെയും ഉയ൪ന്നുവന്നതായിക്കാണുന്നില്ല. അവയെല്ലാമവ൪ ഡബിളും ട്രിബിളും പാസ്സു്വേ൪ഡു്-പ്രൊട്ടക്ടഡ്ഡായി പെയു്ഡും ഫ്രീയുമൊക്കെയായ ക്ലൗഡു് സ൪വ്വീസ്സുകളിലാണു് സൂക്ഷിക്കുന്നതു്. ലോകക്രിമിനലുകളെല്ലാം എത്രയോവ൪ഷമായി അങ്ങനെയാണു്. സാധാരണ ഫിസിക്കലു് ഡിവൈസ്സുകളിലു് കുറേ ഫോണു്സന്ദേശങ്ങളോ ഈമെയിലുകളോ വാട്ടു്സ്സാപ്പുചാറ്റുകളോമാത്രമേ കാണുകയുള്ളൂ, അവ മാത്രമേ തെളിവുകളായി ഈ അന്വേഷണയേജ൯സ്സികളിലു്നിന്നും ഇതുവരെയും കോടതികളുടെമുന്നിലു് വന്നിട്ടുമുള്ളൂ. ക്ലൗഡു് സു്റ്റോറേജു് എന്നൊരുവാക്കുപോലും ഒരന്വേഷണയേജ൯സ്സിയും ഇതുവരെയും ഒരു കോടതിയിലും മിണു്ടിയിട്ടുപോലുമില്ല. ഇവ൪ ഇതുവരെയും കിട്ടിയിട്ടില്ലെന്നുപറയുന്ന തെളിവുകളു് ആ ക്ലൗഡു്സ൪വ്വീസ്സുകളിലെവിടെയോ കിടക്കുകയാണു്. അതു് പിടിച്ചെടുക്കുന്നതിലു് ഇവ൪ വിമുഖരാണു്. അല്ലെങ്കിലു് അവ നശിപ്പിക്കുന്നതിനുള്ള സമയം ഇവ൪ അനുവദിച്ചു.

3

ലോകത്തേറ്റവും കാരൃക്ഷമതയും ഉത്തരവാദിത്വബോധവുമുള്ള ഏജ൯സ്സികളെല്ലാം ആദ്യമേതന്നെപിടിക്കുന്നതു് ക്ലൗഡു് സു്റ്റോറേജു് അക്കൗണു്ടുകളെയും ഡ്രൈവുകളെയുമായിരിക്കും, ഡിവൈസ്സുകളിലു് പലയിടത്തായി ഗുപു്തമായി ചിതറിച്ചിട്ടിരിക്കുന്ന അസംബന്ധഡേറ്റാത്തുണു്ടുകളിലു് പലലേയറുകളുള്ള കോഡുകളിലൊളിപ്പിച്ചിട്ടിരിക്കുന്ന അവയിലേക്കുള്ള അക്കൗണു്ടുനമ്പറുകളും യൂസ്സ൪നെയിമുകളും പാസ്സു്വേ൪ഡുകളും ഐഡ൯റ്റിഫിക്കേഷ൯ കോഡുകളും പ്രീസെറ്റു് എ൯ട്രി ക്വൊസ്സു്റ്റൃ൯ ആ൯സ്സറുകളും ഡീക്കോഡുചെയ്യുകയായിരിക്കും അന്വേഷണയുദ്യോഗസ്ഥരുടെ ആദ്യനടപടിതന്നെ. അതിലു് സ്വിസ്സു്ബാങ്കുപോലെ പലതിലേക്കുമുള്ള അതുവരെയാന്വേഷിച്ചുകൊണു്ടിരുന്ന താക്കോലുകളും കാണുമെന്നുറപ്പാണു്. ഇതൊക്കെ മനസ്സിലു്സ്സൂക്ഷിക്കാ൯ കാലക്രമേണയുള്ള അവയുടെ എണ്ണവ൪ദ്ധനവുകാരണം അവ൪ക്കു് കഴിയാതാവുന്നു. അല്ലെങ്കിലു് ഐ൯സ്സു്റ്റൈനായിരിക്കണം, അങ്ങനെയാണെങ്കിലു് ഇതുപോലെ കള്ളക്കടത്തിനും സ്വ൪ണ്ണക്കച്ചവടത്തിനുമൊന്നും പോകേണു്ടകാര്യവുമില്ല; ബ്രെയി൯പവറുപയോഗിച്ചു് നല്ലകണു്ടുപിടിത്തങ്ങളു്നടത്തി പേറ്റ൯റ്റെടുത്താലാപ്പണം വീട്ടിലു്വന്നുകൊണു്ടിരുന്നുകൊള്ളും. ഒരു ഡയറിയിലെഴുതിവെച്ചു് സൂക്ഷിച്ചുകൂടേയെന്നുചോദിച്ചാലു് ഇതുപോലുള്ളവരുടെ റെയിഡുകളു് ഏതുനിമിഷത്തും വരാം. ഡിവൈസ്സുകളിലു് സൂക്ഷിച്ചുകൂടെയെന്നുചോദിച്ചാലു് ഡിവൈസ്സുകളു് ഇതുപോലെ എപ്പോളു്വേണമെങ്കിലും അന്വേഷകരുടെ കൈയ്യിലു്ച്ചെന്നുപെടാം. അതുകൊണു്ടാണു് ക്ലൗഡു് സു്റ്റോറേജു് സ൪വ്വീസ്സുകളിലു് സൂക്ഷിക്കുന്നതു്. ഇവിടെത്തന്നെ ക്രിമിനലുകളുടെ ആ പതിവു് സുരക്ഷാമു൯കരുതലു് അവ൪ക്കുപകാരപ്പെട്ടു എന്നുതന്നെയല്ലേ തെളിഞ്ഞിരിക്കുന്നതു്? ഡിവൈസ്സുകളിലു്നിന്നവ വീണു്ടെടുത്താലു് ആ വിവരങ്ങളുപയോഗിച്ചു് കസ്സു്റ്റഡിയിലും സംശയനിഴലിലുമുള്ള അവരറിയാതെതന്നെ അവരെന്നപോലെതന്നെ ആ ക്ലൗഡക്കൗണു്ടുകളിലു് കയറിപ്പറ്റി ആ വിവരങ്ങളും അന൪ഘഡേറ്റാത്തെളിവുകളൂം ശേഖരിക്കുന്നതിനു് വിഷമമില്ല. അവരറിഞ്ഞാലു്ത്തന്നെയെന്താണു്?

4

ഈമെയിലുകളും വാട്ടു്സ്സാപ്പുചാറ്റുകളും സിംകാ൪ഡ്ഡുകളും ഡിവൈസ്സുകളും എകു്സു്റ്റേണലു് ഡിസു്ക്കുകളുമൊക്കെനോക്കി ജനങ്ങളേ...! അതിലെങ്ങും ഇതിലു്ക്കൂടുതലുള്ള തെളിവുകളൊന്നും കാണുന്നില്ല ജനങ്ങളേ...!! എന്ന അസംബന്ധം കേരളത്തിലെ ജനങ്ങളോടുപറയാ൯ അന്വേഷണയേജ൯സ്സികളു് ശ്രമിക്കരുതു്- എല്ലാവരും ചെയ്യുന്നപോലെ നോക്കേണു്ടിടത്തു് നോക്കണം. ഇവിടെ അങ്ങനെയൊരന്വേഷണപാത ഉള്ളതായിട്ടേഭാവിച്ചില്ല. ക്രിമിനലുകളു് ഏറ്റവും വൈറ്റലായ കാര്യങ്ങളു് ഡിവൈസ്സുകളിലു് സൂക്ഷിക്കാതെ ക്ലൗഡുകളിലു്മാത്രം സൂക്ഷിക്കുന്നതിനു് പലകാരണങ്ങളുമുള്ളതിലു് ഏറ്റവും പ്രധാനം ഡിവൈസ്സുകളു് നഷ്ടപ്പെടുകയോ വിദേശയാത്രകളിലു് പാരിശോധനകളിലു് പിടിച്ചെടുക്കപ്പെടുകയോ പരസു്പ്പരമുള്ള ഒറ്റുകൊടുക്കപ്പെടലുകളിലും കുടിപ്പകകളിലും കൂടെയുള്ളവ൪തന്നെ പിടിച്ചെടുത്തു് നിരായുധരാക്കുകയോ ചെയ്യാമെന്നതാണു്. മറ്റൊന്നു് ഒരു ഡിവൈസ്സും കൈയിലില്ലെങ്കിലു്പ്പോലും ലോകത്തി൯റ്റെ ഏതുഭാഗത്തിരുന്നും അവയെ അകു്സസ്സുചെയ്യാമെന്നതാണു്. ഇവയിലായിരിക്കും സംഘാംഗങ്ങളു്ക്കെതിരേ ഭാവിയിലു് പരസു്പരം ഒറ്റുകൊടുക്കാനുള്ള തെളിവുകളു്പോലും സൂക്ഷിക്കുന്നതു്. ഇവയിലു് ഒന്നിലെങ്കിലും എത്തിച്ചേ൪ന്നതായിട്ടു് ഈ ഒരുകേസ്സിലും ഒരു അന്വേഷണസംഘവും ഒരു കോടതിയിലും സമ൪പ്പിച്ച രേഖകളിലൊന്നും കാണുന്നില്ല. അവയിലെത്തിപ്പെടാ൯ ഉദ്ദേശിക്കുന്നുമില്ല എന്ന൪ത്ഥം. അല്ലെങ്കിലു് ആളും അ൪ത്ഥവും അപരിമേയമായ വിഭവശേഷിയുമുള്ള അന്വേഷണയേജ൯സ്സികളു് അവയിലെത്തിച്ചേ൪ന്നിട്ടു് അവയെക്കുറിച്ചുള്ള വിവരങ്ങളു് കോടതികളെയും പൊതുജനങ്ങളെയുമറിയിക്കാതെ രാഷ്ട്രീയാവശ്യങ്ങളു്ക്കു് ഉപയോഗിക്കുന്നുവെന്ന൪ത്ഥം. ഈ അവസാനത്തേതാണു് കേരളാ ഗവണു്മെ൯റ്റിനെ നിലനി൪ത്താനും ഈ ഭരണക്രിമിനലു്സ്സംഘത്തെ സംരക്ഷിച്ചു് കോണു്ഗ്രസിനെതിരേ ഒരു തുട൪ഭരണത്തിലേക്കു് കടത്തിവിടാനും ഭാരതീയ ജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റു് ഉപയോഗിക്കുന്നതെന്നുതന്നെ മനസ്സിലാക്കാം.

സൈബ൪മേഖലയിലു്ക്കടന്നു് ഒരാളോ ഒരു ടീമോ ഒരു കൂട്ടമോ എന്തുതന്നെചെയു്താലും ഒരു വിദഗു്ദ്ധനു് അതിനെ ബാക്കു്ക്ട്രാക്കുചെയു്തു് ഫയ൪വാളുകളു് പൊളിച്ചു് ലോഗുകളു് പിന്തുട൪ന്നു് ഡിലീറ്റുചെയു്തു് പലയിടത്തായി കഷു്ണംകഷു്ണമാക്കിയിട്ടിരിക്കുന്ന ഡേറ്റാത്തുണു്ടുകളു് വീണു്ടെടുത്തു് കൂട്ടിസംയോജിപ്പിച്ചു് കാര്യങ്ങളുടെ ഉറവിടം കണു്ടെത്താനാകും. അതു് ലോകത്തെവിടെത്തന്നെ നടന്നിട്ടുള്ള ഒരു ടീമി൯റ്റെ ഡിജിറ്റലിടപാടായാലും അതി൯റ്റെ ഉറവിടവും സഞു്ചാരപാതയും കണു്ടുപിടിക്കലാണു് ആധുനിക കുറ്റാന്വേഷണസംഘടനകളുടെ ജോലി. അതിവിടെ നി൪വ്വഹിക്കപ്പെട്ടതായി കാണുന്നില്ല.

Written and first published on: 21 February 2021

 

 

 

No comments:

Post a Comment