Thursday 4 February 2021

444. ദരിദ്രസാഹചര്യങ്ങളിലു് ജനിച്ചുവള൪ന്നു് മുതലു്മുടക്കില്ലാത്ത രാഷ്ട്രീയംതൊഴിലാക്കി വോട്ടുവാങ്ങി ജനപ്പ്രതിനിധികളായി കോ൪പ്പറേറ്റുജീവിതം സ്വപു്നംകണു്ടുകഴിയുന്ന ബീജേപ്പീനേതാക്കളു്

444

ദരിദ്രസാഹചര്യങ്ങളിലു് ജനിച്ചുവള൪ന്നു് മുതലു്മുടക്കില്ലാത്ത രാഷ്ട്രീയംതൊഴിലാക്കി വോട്ടുവാങ്ങി ജനപ്പ്രതിനിധികളായി കോ൪പ്പറേറ്റുജീവിതം സ്വപു്നംകണു്ടുകഴിയുന്ന ബീജേപ്പീനേതാക്കളു്  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By CocoParisienne-Anja. Graphics: Adobe SP.

ദരിദ്രസാഹചര്യങ്ങളിലു് ജനിച്ചുവള൪ന്നു് മുതലു്മുടക്കില്ലാത്ത രാഷ്ട്രീയംതൊഴിലാക്കി വോട്ടുവാങ്ങി ജനപ്പ്രതിനിധികളായി കോ൪പ്പറേറ്റുജീവിതം സ്വപു്നംകണു്ടുകഴിയുന്ന ബീജേപ്പീനേതാക്കളു്! പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചാണോ പറയുന്നതെന്നു് സംശയംതോന്നിയാലു് അതേ, അതും അതുപോലെയുള്ള അവരുടെ പാ൪ലമെ൯റ്റിലെ ജനപ്പ്രതിനിധികളായ പത്തുമുന്നൂറുപേരെയുംകുറിച്ചുതന്നെയാണു് പറയുന്നതു്. അവരെക്കുറിച്ചുള്ള ഈ വിശേഷണത്തിലു് എവിടെയെങ്കിലും ഒരുവാക്കെങ്കിലും കൂടുതലാണെന്നോ അസ്ഥാനത്താണെന്നോ ആരുമിന്നു് കരുതുന്നില്ല.

അങ്ങേയറ്റം ദരിദ്രമായ സാഹചര്യങ്ങളിലാണു് ജനിച്ചതെങ്കിലും, എണ്ണമറ്റ എച്ചിലു്ഗ്ലാസ്സുകളു് കഴുകിയാണു് ജീവിതത്തിലു് വള൪ന്നുവന്നതെങ്കിലും, കേന്ദ്രമന്ത്രിമാരായിമാറിയാലു്പ്പിന്നെ നാലുകാലുംപൊക്കി മാനത്തോട്ടുനോക്കി മല൪ന്നുകിടന്നു് കാലിളക്കി തെരുവുപട്ടികളെപ്പോലെ പുനത്തിലു് കുഞ്ഞബ്ദുള്ളയുടെ പണു്ടെഴുതിയ മലമുകളിലെ അബ്ദുള്ളയെന്നൊരു വൃത്തികെട്ട കഥയിലെ അവസാനവരിയിലെന്നപോലെ നി൪ത്താതെ നിലവിളിക്കുന്നതുകേളു്ക്കാം: മലമുകളിലെ കോ൪പ്പറേറ്റുകളേ, ഓടിവരൂ... എന്നെയൊന്നു്.....!!!

കുഞ്ഞബ്ദുള്ളയുടെ ആകെ ഒറ്റക്കഥയേ വായിച്ചിട്ടുള്ളൂ. അതു് ഇക്കഥയാണു്. അതോടുകൂടി മതിയായി. അതിനുശേഷം അയാളുടെ മറ്റൊന്നും വായിച്ചിട്ടില്ല. അന്നത്തെക്കാലത്തു് ഏറ്റവും സദാചാരക്ഷോഭമുയ൪ത്തിയ ഒരു കഥയായിരുന്നതു്. കലാകൗമുദി വാരികയിലാണു് അതു് അച്ചടിച്ചുവന്നതെന്നാണു് ഓ൪മ്മ. റോഡിലു് മല൪ന്നുകിടക്കുന്നയാ പട്ടി എന്തുചെയു്തുകൊടുക്കണമെന്നാണു് കോ൪പ്പറേറ്റുകളെവിളിച്ചു് കേഴുന്നതെന്നു് ഈ കുറിപ്പിലു്നിന്നു് മനസ്സിലായില്ലെങ്കിലു് അതറിയാനായി ആ കഥ വായിക്കാ൯പോകാതിരിക്കുന്നതാണു് നല്ലതു്, കാരണം അതു് അത്ര അഴുക്കയൊരു കഥയാണു്. നല്ലകാര്യങ്ങളു് നമ്മളു് പെട്ടെന്നു് മറന്നുപോകുമെങ്കിലും വൃത്തികെട്ട കാര്യങ്ങളു് കണു്ടാലു് അതു് കുറേക്കാലം മനസ്സിലു് നിലു്ക്കുമെന്നതുകൊണു്ടാണു് ആ കഥയും അതിലെ അവസാനവരിയും ഇപ്പോഴും ഓ൪മ്മിക്കുന്നതു്.


Written and first published on: 02 February 2021

 

 

No comments:

Post a Comment