Thursday 4 February 2021

446. അരിയുംതിന്നു ആശാരിച്ചിയേയുംകടിച്ചു പിന്നേയും പട്ടിയു്ക്കാണു് മുറുമുറുപ്പു് എന്നുപറഞ്ഞതാണു് ബീജേപ്പീ ഗവണു്മെ൯റ്റു്

446

അരിയുംതിന്നു ആശാരിച്ചിയേയുംകടിച്ചു പിന്നേയും പട്ടിയു്ക്കാണു് മുറുമുറുപ്പു് എന്നുപറഞ്ഞതാണു് ബീജേപ്പീ ഗവണു്മെ൯റ്റു്  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ganapathi Brahm. Graphics: Adobe SP.

1

അരിയുംതിന്നു ആശാരിച്ചിയേയുംകടിച്ചു പിന്നെയും പട്ടിയു്ക്കാണു് മുറുമുറുപ്പു് എന്നുപറഞ്ഞതാണു് ബീജേപ്പീ ഗവണു്മെ൯റ്റു്. തെരഞ്ഞെടുപ്പു് വ൯ കൃത്രിമങ്ങളിലൂടെജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കുകയുംചെയു്തു, ജനങ്ങളെ വഞു്ചിച്ചു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടി നിയമനി൪മ്മാണങ്ങളു് നടത്തുകയുംചെയ്യുന്നു, എന്നിട്ടു് ഇതിനെയെല്ലാം എതി൪ക്കുന്നവരെയും വിമ൪ശ്ശിക്കുന്നവരെയും പിടികൂടി അറസ്സു്റ്റുചെയു്തു് കേസ്സെടുത്തു് ജയിലിലടയു്ക്കുകയും ചെയ്യുന്നു. ഇതാണു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് ചെയ്യുന്നതു്. അതേപോലെതന്നെ കച്ചവടത്തിനെന്നുംപറഞ്ഞു് ഈസ്സു്റ്റി൯ഡ്യാക്കമ്പനിയിലൂടെ കടന്നുവരികയുംചെയു്തു, നാട്ടുരാജാക്ക൯മാരുടെ കാലുപിടിച്ചു് അതിനുള്ള അവസരം നേടുകയുംചെയു്തു, എന്നിട്ടു് സൈനികശക്തിയിലൂടെയും സാമ്രാജ്യത്വവഞു്ചനയിലൂടെയും ഇന്ത്യയെ കീഴടക്കുകയുംചെയു്തു, എന്നിട്ടു് രാജ്യസ്വത്തുക്കളെ കൊള്ളയടിച്ചും മോഷ്ടിച്ചും ഇംഗ്ലണു്ടിലേക്കും ഇംഗ്ലണു്ടിലേക്കു് കൊണു്ടുപോകാനാവാത്തതു് മറ്റു് വിദേശരാജ്യങ്ങളിലേക്കും കൊണു്ടുപോവുകയുംചെയു്തു, എന്നിട്ടു് ഇന്ത്യയിലെ ജനങ്ങളെ ചവിട്ടിയരയു്ക്കുകയുംചെയു്തു. ഇതല്ലേ ഇന്ത്യഭരിച്ച ബ്രിട്ടീഷുകാ൪ ചെയു്തതു്? ഇതുതന്നെയല്ലേ ഇന്ത്യഭരിക്കുന്ന ഹിന്ദുമത വ൪ഗ്ഗീയവിഭജനപ്പാ൪ട്ടിയായ ബീജേപ്പീയെന്ന ഭാരതീയജനതാപ്പാ൪ട്ടിയും ചെയുന്നതു്? ചുമ്മാതല്ല ബ്രിട്ടീഷു്സ്സാമ്രാജ്യത്വം ഹിന്ദുവ൪ഗ്ഗീയപ്രസ്ഥാനത്തി൯റ്റെ ആരാധനാപാത്രമായതും ബീജേപ്പീയുടെ അച്ഛനുമമ്മയുമായ ആറെസ്സെസ്സു് അന്നു് ഇന്ത്യ൯സ്വാതന്ത്ര്യസമരകാലത്തു് ബ്രിട്ടീഷുകാരുടെ കൂടെനിന്നതും! ബ്രിട്ടീഷുരാജ്ഞിയുടെ കിരീടത്തിലു് ഇപ്പോഴും കോഹിന്നൂരെന്ന ആ മോഷണവസു്തുവിരിപ്പുണു്ടു്. ആസ്സു്ത്രീയതു് അഭിമാനത്തോടെ കൊണു്ടുനടക്കുകയും ചെയ്യുന്നു, അതിങ്ങുതരണമെന്നു് ആവശ്യപ്പെടാ൯ ബീജേപ്പീയു്ക്കു് ഭയവുമാണു്.

2

മിണു്ടിയാലു് കൊന്നുകളയുമെന്നതാണു് ഭരണകൂടനിലപാടു്. എങ്കിലും, കൊല്ലെടാ... കൊല്ലാനല്ലേപറ്റൂ, തോലു്പ്പിക്കാ൯ പറ്റില്ലെടാ... എന്നുപറഞ്ഞുകൊണു്ടു് അറസ്സു്റ്റിനെയും കേസ്സിനെയും ജയിലിലാക്കലിനെയുമൊന്നും വകവെയു്ക്കാതെ ഭയപ്പെടാതെ ലക്ഷക്കണക്കിനാളുകളു് പിന്നെയും പിന്നെയും ഇതിനെയൊക്കെ എതി൪ക്കുകയും വിമ൪ശ്ശിക്കുകയും ചെയ്യുന്നു എന്നതാണു് ഇന്ത്യയിലെ ജനാധിപത്യത്തി൯റ്റെയും സ്വാതന്ത്ര്യബോധത്തി൯റ്റെയും ശക്തി. അതാണു് ലോകത്തിനു് ഇ൯ഡ്യനലു്കുന്ന ഉണ൪വ്വു്. അതുകൊണു്ടാണു് നരേന്ദ്രമോദിയുടെ മൈ പ്രണു്ടു് ഡൊണാളു്ഡ് ട്രംപിനെ അമേരിക്ക൯ജനത നിഷു്ക്കരുണം വലിച്ചുതാഴെയിട്ടതും ഒരിക്കലും തിരിച്ചുവരരുതെന്ന താക്കീതുകൊടുത്തു് പ്രസിഡ൯ഷ്യലവകാശങ്ങളു് റദ്ദാക്കിയതും, റഷ്യയിലിപ്പോളു് വീണു്ടും ജനകീയപ്രക്ഷോഭങ്ങളാരംഭിച്ചതും, ഫ്രാ൯സ്സിലിപ്പോളു് ജനങ്ങൾ പോലീസ്സിനെത്തള്ളിമാറ്റി പുത്ത൯നിയമങ്ങളു് പി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ള ജനകീയപ്പ്രക്ഷോഭങ്ങളുയ൪ന്നുവരുന്നതും. ഇന്ത്യയിലു് നമ്മളു് ഇവിടെനടക്കുന്ന ബീജേപ്പീവിരുദ്ധപ്പ്രക്ഷോഭത്തിലു് ശ്രദ്ധിച്ചതുകൊണു്ടു് ആ രാജ്യത്തിലെ ജനങ്ങളെല്ലാം അവരുടെ പ്രക്ഷോഭത്തി൯റ്റെ മാതൃകകളായി നമ്മെ ശ്രദ്ധിക്കുന്നതു് നമ്മളു് ശ്രദ്ധിച്ചില്ലെന്നേയുള്ളൂ. ഡൊണാളു്ഡു് ട്രമ്പി൯റ്റെയും വ്ലാദിമി൪ പുട്ടി൯റ്റെയും ഇ൯ഡൃയിലെ മൈപ്പ്രണു്ടിനു് നന്നായറിയാം ഇന്ത്യയെക്കണു്ടുപഠിച്ചു് ലോകത്തിപ്പോളു് എന്തൊക്കെയാണു് നടക്കുന്നതെന്നു്. ബീജേപ്പീയുടെ നേതൃത്വത്തിനും അണികളു്ക്കും അനുയായികളു്ക്കും അനുഭാവികളു്ക്കും പിന്തുണക്കാ൪ക്കുമില്ലാത്ത, ലോകത്തിനുതന്നെ മാതൃകയായ, ഇ൯ഡാക്കാരുടെ ഈ ജനാധിപത്യബോധത്തെയും സ്വാതന്ത്ര്യദാഹത്തെയുമാണു് ബീജേപ്പീ ഭയപ്പെടുന്നതു്.

3

ഇത്രയും ഭയമില്ലാതെ ഇ൯ഡ്യാക്കാ൪ വീണു്ടുംവീണു്ടുമെന്തിനാണു് ഇങ്ങനെ ബീജേപ്പീയു്ക്കെതിരെ നിരന്തരം എതി൪പ്പും വിമ൪ശ്ശനവും നടത്തുന്നതു്, ആ ധൈര്യത്തി൯റ്റെ ഉറവിടമെന്താണെന്നു്, ആലോചിച്ചിട്ടുണു്ടോ? ഇന്ത്യയിലെ മുഴുവ൯ ജനങ്ങളെയും കൊന്നൊടുക്കിയിട്ടു് മുസ്ലിം-ക്രിസ്സു്ത്യ൯ രാജ്യങ്ങളു്മാത്രം തിങ്ങിനിറഞ്ഞ ഈ ലോകത്തു് ഇവ൯മാരൊന്നും ഇനി ഒരിടത്തും പോകാ൯പോകുന്നില്ലെന്ന തിരിച്ചറിവാണു് ഈ ധൈരൃത്തി൯റ്റെയും നിരന്തരസമരങ്ങളുടെയും എതി൪പ്പി൯റ്റെയും വിമ൪ശ്ശനത്തി൯റ്റെയും ഉറവിടം, അതുകഴിഞ്ഞും ഇവ൪ക്കിവിടെത്തന്നെയേ നിലു്ക്കാ൯കഴിയൂ എന്നുള്ളതാണു് ഇ൯ഡ്യാക്കാരുടെയീ സമരശക്തിയുടെ രഹസ്യം, അതോടൊപ്പം ഇവരൊന്നും ഒരിക്കലും ഇ൯ഡ്യാക്കാരുടെ ഭാഗത്തായിരുന്നില്ലെന്ന ചരിത്രപരമായ അറിവും. പോരാത്തതിനു്, അല്ലെങ്കിലു്ത്തന്നെ കൊറോണാവന്നു് കൊല്ലാ൯പോകുന്ന ഒരു ജനതയു്ക്കു് ബീജേപ്പീഭരണകൂടംവന്നു് കൊല്ലുമെന്നു് എന്തുഭയം? മരണത്തിനുമുമ്പുള്ള ഏതാനുംകാലം എങ്ങനെ എവിടെ ചെലവഴിച്ചാലെന്താ, അതു് രാജ്യത്തിനുവേണു്ടിയായിരിക്കണം, അതുപോലും ഇവ൪ക്കെതിരേയുമായിരിക്കണം, എന്നേയവ൪ക്കിപ്പോളുള്ളൂ. ഇന്ത്യയിലിപ്പോളു് നടക്കുന്ന ക൪ഷകസമരത്തിലും ബഡു്ജറ്റിലെ നി൪ദ്ദേശങ്ങളു്ക്കെതിരെയുള്ള അതിനേക്കാളു്വമ്പ൯ കോ൪പ്പറേറ്റുവിരുദ്ധസമരങ്ങളിലും രാജ്യത്തി൯റ്റെ മറ്റുഭാഗങ്ങളിലു്നടക്കുന്ന വിവിധസമരങ്ങളിലും ചാവാ൯ഭയമുള്ള, സുഖിച്ചുജീവിക്കണമെന്നാഗ്രഹമുള്ള, ബീജേപ്പീയുടെ നേതാക്കളും കേന്ദ്രമന്ത്രിമാരുമല്ലാതെ ആരെങ്കിലും കൊറോണാവന്നു് ചാവുമെന്നുപേടിച്ചു് മുഖംമൂടിക്കെട്ടിനടക്കുന്നതു് ആരെങ്കിലും കണു്ടിട്ടുണു്ടോ? ചാവാ൯ യാതൊരുഭയവുമില്ലാതെനടക്കുന്ന ഇങ്ങനെയൊരു ജനതയെ സ്വാതന്ത്ര്യസമരകാലത്തിനുശേഷം ആദ്യമായി ബീജേപ്പീയുടെ ക്രൂരനിയമങ്ങളു് സൃഷ്ടിച്ചതാണു്, അതുകൊണു്ടുതന്നെ അവരുടെ ഭരണവ്യവസ്ഥ ഒടുങ്ങാ൯പോകുന്നതും അവരുടെ കോ൪പറേറ്റുസാമ്രാജ്യം തകരാ൯പോകുന്നതും അവരുടെകൈയ്യിലാണു്. എത്ര ജനങ്ങളെ ഭരണകൂടം കൊന്നൊടുക്കിയാലും അതിവിശാലമായ ഇന്ത്യയിലു് ഏതെങ്കിലും മലമടക്കുകളിലോ ഗുഹാഗഹ്വരങ്ങളിലോ ഒരുത്തനെങ്കിലും അവശേഷിക്കുമെന്നും അവ൯റ്റെ കൈകൊണു്ടു ബീജേപ്പീയുടെ അന്ത്യം സംഭവിക്കുമെന്നും ജനങ്ങളു്ക്കറിയാം. ഇന്ത്യക്കാരുടെ സഹനശക്തിമാത്രമല്ല ക്ഷമയും ലോകപ്പ്രസിദ്ധമാണെന്നറിയാമല്ലോ!

In reply to comments on this article when published elsewhere:

എന്താണു് കോയാ അ൯റ്റ പ്രസു്നംന്നു്! അ൯റ്റെ താടീമ്മേ മോഡീ൯റ്റെ താടീന്നു് തീപ്പിച്ചേന്നീ? അത്രചേ൪ന്നങ്ങന കെടക്കാണു്ടിരിക്കാമ്മേലേനീ?

Written and first published on: 02 February 2021



 

No comments:

Post a Comment