Monday 1 February 2021

441. ഇ൯ഡൃയിലൊരിക്കലും ഒരുസമരവുംചെയ്യാത്തപോലെ ജനാധിപത്യത്തി൯റ്റെ നാലു് നെടുംതൂണുകളെയും പരീക്ഷിച്ചു് ക൪ഷകസമരം ഇതിഹാസമായി

441

ഇ൯ഡൃയിലൊരിക്കലും ഒരുസമരവുംചെയ്യാത്തപോലെ ജനാധിപത്യത്തി൯റ്റെ നാലു് നെടുംതൂണുകളെയും പരീക്ഷിച്ചു് ക൪ഷകസമരം ഇതിഹാസമായി 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Siva Nagarjuna Reddy PothiReddy. Graphics: Adobe SP.

1

ഇ൯ഡൃയിലെ 2020-21ലെ ക൪ഷകസമരം ഐതിഹാസികമാണെന്നതു് പ്രസിദ്ധമായി. രാജീവു്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോളു് ഡലു്ഹി ബോട്ടു്ക്ലബ്ബു് മൈതാനം കൈയ്യടക്കി മഹേന്ദ്രസിംഗു് ടിക്കായത്തുനടത്തി കേന്ദ്രഭരണകൂടത്തെ മുട്ടുകുത്തിച്ച ക൪ഷകസമരത്തി൯റ്റെ അതേ ഐതിഹാസികത നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോളു് നടക്കുന്ന ഈ ക൪ഷകസമരത്തിനുമുണു്ടു്- കോ൪പ്പറേറ്റുസാന്നിധ്യംപോലുള്ള ചിലപ്രത്യേകകാരണങ്ങളാലു് അതിലു്ക്കൂടുതലും. ഈ സമരത്തിലു്പ്പങ്കെടുത്ത ആളുകളുടെ എണ്ണമാണോ, ആ സമരത്തി൯റ്റെ തീവ്രതയാണോ, ആ സമരം മുട്ടുകുത്തിക്കാനുദ്ദേശിച്ച മൂന്നു് കാ൪ഷികനിയമങ്ങളുടെ കൊടിയ ക൪ഷകവിരുദ്ധതയാണോ, ആ ക൪ഷകനിയമങ്ങളെഴുതിയുണു്ടാക്കിയ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും അതുപാസ്സാക്കിയ പാ൪ലമെ൯റ്റി൯റ്റെയും അതെഴുതിയുണു്ടാക്കാനാജ്ഞാപിച്ചു് അതിലുളു്പ്പെട്ട കോ൪പ്പറേറ്റുലോകത്തി൯റ്റെയും വമ്പ൯ സംയുക്ത സാമ്പത്തികസാമ്രാജ്യതാതു്പര്യങ്ങളാണോ, ഏതാണു് ഈ സമരത്തെ ഐതിഹാസികമാക്കുന്നതെന്നതുതന്നെ അവ്യക്തമായിത്തുടരുകയാണിപ്പോഴും, കാരണം ഇതെല്ലാത്തിലും ആ സമരം ഐതിഹാസികമാണെന്നാണു് അനുഭവപ്പെടുന്നതു്. ആ ഇതിഹാസമിപ്പോഴും എഴുതപ്പെടുന്നതേയുള്ളുതാനും. ക൪ഷക൪, കേന്ദ്ര ഗവണു്മെ൯റ്റു്, കോ൪പ്പറേറ്റുകളു്, എന്നിങ്ങനെ ഈ സമരവുമായി ബന്ധപ്പെട്ട മൂന്നുവിഭാഗങ്ങളും തുലൃശക്തിയോടെയല്ലെങ്കിലും തുല്യ ഉഗ്രതയോടെ പൊരുതുന്നതാണു് ഇ൯ഡൃ കണു്ടതു്.

2

ഈ സമരത്തെ ഇന്ത്യയിലെ എല്ലാ സമരങ്ങളുടെയും അമ്മയായി വിശേഷിപ്പിക്കാ൯ കഴിയില്ല, കാരണം അതു് ഇ൯ഡൃ൯ സ്വാതന്ത്ര്യസമരമായിരുന്നു. അതിലാകട്ടേ ഇന്നത്തെയീ ക൪ഷകസമരത്തിനുകാരണമായ മൂന്നു് നിയമങ്ങളെഴുതിയ ബീജേപ്പീയുടെ അമ്മയായ രാഷ്ട്രീയസ്വയംസേവകസംഘത്തിനു് യാതൊരു പങ്കുമുണു്ടായിരുന്നില്ലെന്നുമാത്രമല്ല അവ൪ സായിപ്പിനേക്കാളു് സായിപ്പായി ആ സമരത്തി൯റ്റെ എതി൪വശത്തു് ബ്രിട്ടീഷുകാരോടൊപ്പവുമായിരുന്നു. എങ്കിലും ഈ സമരം ഇനിവരാ൯പോകുന്ന പൗരത്വറദ്ദാക്കലു്വിരുദ്ധസമരം, കാഷു്മീ൪വിഭജനവിരുദ്ധസമരം, പെട്രോളു് വിലവ൪ദ്ധനവിരുദ്ധസമരം, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കലു്വിരുദ്ധസമരം, ഒടുവിലത്തെ ആത്യന്തികമായ ദേശീയ ബീജേപ്പീവിരുദ്ധസമരം, എന്നിവയു്ക്കെല്ലാം ഒരു മാതൃകയായി പ്രവ൪ത്തിച്ചു് അവയെയെല്ലാം അഭൂതപൂ൪വ്വമായ വിജയങ്ങളിലെത്തിക്കാ൯ കാരണമാകുമെന്നാണു് ഇതിനോടകംതന്നെ ഉറപ്പായിരിക്കുന്നതു്. ഇതിലു്പ്പറഞ്ഞ ആദ്യത്തെ സമരങ്ങളു് ശരിയായി മുന്നോട്ടുനീങ്ങുകയും സ്വാതന്ത്ര്യസമരംപോലെതന്നെ തീവ്രമായും വ്യാപകമായും വളരുകയും പടരുകയുമാണെങ്കിലു്- അതു് ബീജേപ്പീയുടെ കൈയ്യിലിപ്പോഴുള്ള മ൪ദ്ദകയുപകരങ്ങളെയും ഭരണഘടനാസ്ഥാപങ്ങളു്ക്കുണു്ടെന്നു് ജനങ്ങളു് മനസ്സിലാക്കിവരുന്ന ബീജേപ്പീവിധേയത്വത്തെയും ഹിന്ദുത്വ പക്ഷപാതിത്വത്തെയുമനുസരിച്ചിരിക്കുന്നു- അവസാനത്തെ സമരം വേണു്ടിവരില്ല, കാരണം അതിനും എത്രയോമുമ്പുതന്നെ ബീജേപ്പീയും ആറെസ്സെസ്സും അവയുടെ പോഷക-സഹോദരസംഘടനകളായ അനേകമെണ്ണവും ഇ൯ഡൃയിലു്നിന്നും തുടച്ചുനീക്കപ്പെട്ടിരിക്കും!

3

ക൪ഷകസമരം ചെയു്തതു് ദശാബ്ദങ്ങളു്ക്കുശേഷം ജനാധിപത്യത്തി൯റ്റെ നാലു് നെടുംതൂണുകളെയുമൊന്നു് കുലുക്കിനോക്കി- നിലു്ക്കുമോ വീഴുമോയെന്നറിയാ൯. ജുഡീഷൃറിയൊഴിച്ചു് മൂന്നുംവീണു- നേരത്തേതന്നെയവ ദ്രവിച്ചിരിക്കുകയായിരുന്നുവെന്നു് വെളിപ്പടുത്തിക്കൊണു്ടു്. ജുഡീഷ്യറിയുടെമേലുള്ള പരീക്ഷണം തുടരുന്നു. അതുതുടരട്ടേ! അതുതുടരുമ്പോളു്ത്തന്നെ റിപ്പബ്ലിക്കു് ജനാധിപത്യം എന്നിവയും കേന്ദ്രഗവണു്മെ൯റ്റും ക൪ഷകരും ദേശീയമാധ്യമങ്ങളുംകാരണം രാജ്യത്തു് ഒരു സജീവച൪ച്ചാവിഷയമായിത്തീരുകയും ചെയു്തുകൊണു്ടിരിക്കുകയാണു്. പലരുംചേ൪ന്നുതുടങ്ങിവെച്ച ഈ ദേശീയഡിബേറ്റു് മുറുകുംതോറും അതുതുടങ്ങിവെച്ച ശക്തികളു്തന്നെ ച൪ച്ചതുടരാതെ രംഗത്തുനിന്നും ഓടിയൊളിക്കുന്നതാണു് പക്ഷേ കാണുന്നതു്. റിപ്പബ്ലിക്കു് ജനാധിപത്യം എന്നൊക്കെയുള്ള പദങ്ങളു് ശബ്ദിക്കുന്നതും അതുമായി ബന്ധപ്പെടുത്തി പലരുടെമേലും ആരോപണങ്ങളുയ൪ത്തുന്നതും എളുപ്പമാണു്, പക്ഷേ സ്വന്തം പ്രവൃത്തികളിലു് ഏതൊക്കെ എങ്ങനെയൊക്കെ റിപ്പബ്ലിക്ക൯വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന കുറ്റാരോപണം ജനങ്ങളുടെഭാഗത്തുനിന്നും സ്വന്തംമുഖത്തേയു്ക്കു് വിരലു്ചൂണു്ടിക്കൊണു്ടു് ഉയ൪ന്നുവരുമ്പോളു് വീണു്ടും റിപ്പബ്ലിക്കു് ജനാധിപത്യം എന്നൊക്കെപ്പറഞ്ഞുകൊണു്ടിരിക്കുന്നതു് എളുപ്പമല്ല. റിപ്പബ്ലിക്കിനെയും ജനാധിപത്യത്തിനെയുമൊക്കെപ്പറ്റി വളരെ ആരോഗ്യകരമായി ഉയ൪ന്നുവന്നുകൊണു്ടിരുന്ന ആ ച൪ച്ച അതുതുടങ്ങിവിട്ടവ൪തന്നെ അവസാനിപ്പിക്കാ൯ശ്രമിച്ചു് സ്ഥലംവിടുന്നതു് അതുകൊണു്ടാണു്.

4

ആരെയോഒക്കെ റിപ്പബ്ലിക്കിനെ തക൪ക്കാ൯ ശ്രമിച്ചെന്നും ജനാധിപത്യത്തെ അപമാനിചെന്നുംപറഞ്ഞു് കേസ്സുകളെടുത്തു് വിചാരണചെയു്തു് ശിക്ഷിക്കാനുള്ള വ൯സന്നാഹങ്ങളു് നടന്നുകൊണു്ടിരിക്കുകയാണെന്നു് ദേശീയമാധ്യമങ്ങളും കേന്ദ്രഗവണു്മെ൯റ്റും പറഞ്ഞുകൊണു്ടിരിക്കുകയാണല്ലോ. നല്ലതു്! എന്താണു് റിപ്പബ്ലിക്കെന്നും എന്താണു് ജനാധിപത്യമെന്നുമുള്ള ച൪ച്ചകളു് ഒന്നുകൂടിയുയ൪ന്നുവരുന്നതും, ആരൊക്കെ എവിടെയൊക്കെ എന്തൊക്കെയാണു് റിപ്പബ്ലിക്ക൯ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി ചെയു്തുവെച്ചിട്ടുനടക്കുന്നതെന്നും അവരെ ജയിലിലടയു്ക്കുകയാണോ രാജ്യത്തിനുപുറത്താക്കുകയാണോ തൂക്കിക്കൊല്ലുകയാണോ വേണു്ടതെന്നുമൊക്കെയുള്ള ച൪ച്ചകളു് ഒരു റിപ്പബ്ലിക്കു് ദിനത്തിലു്ത്തന്നെയാരംഭിച്ചു് കഴിയുന്നിടത്തോളം ഒരു സ്വാതന്ത്ര്യദിനംവരെ തുടരുന്നതും, രാഷ്ട്രമനസ്സിനും രാഷ്ട്രശരീരത്തിനും നല്ലതുതന്നെയാണു്. പക്ഷേ ഏതാണു് ഏറ്റവും വലിയ കുറ്റം- ദേശീയപതാകയു്ക്കടുത്തു് ഒരു കൊടിയും റിപ്പബ്ലിക്കു്ദിനത്തിലു് ക൪ഷക൪ നടത്തിയ ഒരു പ്രകടനവുമാണോ, അതോ രാജ്യത്തെമുഴുവ൯ ബാധിക്കുന്ന മൂന്നുനിയമങ്ങളു് റിപ്പബ്ലിക്കി൯റ്റെ ഉടമകളായ ജനങ്ങളോടു് ആലോചിക്കാതെയും അവരുടെ പ്രതിനിധികളോടു് ച൪ച്ചചെയ്യാതെയും കൊണു്ടുവന്നു് റിപ്പബ്ലിക്ക൯ സങ്കലു്പ്പങ്ങളു് തക൪ത്തതും ജനാധിപത്യചട്ടക്കൂടുകളു് ഭേദിച്ചു് അവ വളഞ്ഞവഴി പാസ്സാക്കി റിപ്പബ്ലിക്കി൯റ്റെ പോലീസ്സു്ഫോഴു്സ്സിനെയുപയോഗിച്ചവ നടപ്പിലാക്കാ൯ ശ്രമിച്ചതുമോ? ആരെയാണടിയന്തിരമായി റിപ്പബ്ലിക്കിനെ വെല്ലുവിളിച്ചതിനു് വിചാരണചെയ്യേണു്ടതു്?

5

റിപ്പബ്ലിക്ക൯ദിനത്തിലു്ത്തന്നെ ക൪ഷക൪ ഒരു ട്രാക്ട൪പ്പരേഡു്ഡി ന്യൂഡലു്ഹിയിലു്ത്തന്നെ നടത്തിയതും അതിലു് കേന്ദ്രബീജേപ്പീയുടെ നിയോഗമനുസരിച്ചു് ഒരുസംഘം വെള്ളക്കോള൪സംഘം വഴിതെറ്റിച്ചുനയിച്ച കുറേപ്പേ൪ റെഡു് ഫോ൪ട്ടിലേയു്ക്കിരച്ചുകയറി ദേശീയപതാകയുടെയടുത്തു് ഒരു ക൪ഷകസംഘടനയുടെയും സിഖുമതത്തി൯റ്റെയും കൊടികളു്നാട്ടിയതും അക്രമമഴിച്ചുവിട്ട ഡലു്ഹിയിലെ കേന്ദ്രപ്പൊലീസ്സിനെ ചെറുത്തതും ഇ൯ഡൃ൯ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയും ജനാധിപത്യത്തിനു് ഒരു കളങ്കവുമാണെന്നുപറയാ൯ ഇ൯ഡൃയിലെ ദേശീയമാധ്യമങ്ങളു്ക്കും കേന്ദ്രഗവണു്മെ൯റ്റിനും അവരുടെ പോലീസ്സു്ഫോഴു്സ്സുകളു്ക്കും വളരെ വേഗതയായിരുന്നു. ഈ മൂന്നു് കാ൪ഷികനിയമങ്ങളും റിപ്പബ്ലിക്ക൯ സങ്കലു്പ്പങ്ങളു് തക൪ത്തു് ക൪ഷകരോടു് ച൪ച്ചചെയ്യാതെയാണു് കൊണു്ടുവന്നതെന്നും, പാ൪ലമെ൯റ്റിലു് ച൪ച്ചയനുവദിക്കാതെ പ്രതിപക്ഷമെമ്പ൪മാരെ അറസ്സു്റ്റുചെയു്തുനീക്കി ജനാധിപത്യചട്ടക്കൂടുകളു് തക൪ത്താണു് പാസ്സാക്കിയതെന്നും, അതുകൊണു്ടുതന്നെ അവയു്ക്കു് ഒരു റിപ്പബ്ലിക്ക൯ ജനാധിപത്യരാജ്യത്തു് നിലനിലു്പ്പില്ലെന്നും, അവയെ നിലനി൪ത്താനുള്ള ഏതുശ്രമവും റിപ്പബ്ലിക്കിനും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണെന്നും, ഇ൯ഡൃയിലു് ജീവിക്കുന്നിടത്തോളം അല്ലെങ്കിലു് പ്രവ൪ത്തിക്കുന്നിടത്തോളംകാലം അങ്ങനെയുള്ള റിപ്പബ്ലിക്ക൯ വിരുദ്ധതതയു്ക്കും ജനാധിപത്യവിരുദ്ധതയു്ക്കും ആ൪ക്കുമധികാരമില്ലെന്നും, ആ നിയമങ്ങളെയെതി൪ക്കാനും അവ നടപ്പാക്കുന്നതു് തടയാനും ഏതു് ഇ൯ഡൃ൯പൗരനും ഉത്തരവാദിത്വമുണു്ടെന്നും, ഈ മാധ്യമങ്ങളു്ക്കോ ഈ കേന്ദ്രഗവണു്മെ൯റ്റിനോ അറിയാത്തതാണോ? അപ്പോളാരാണു് റിപ്പബ്ലിക്ക൯ വിരുദ്ധരും ജനാധിപത്യവിരുദ്ധരും? പിന്നെന്തിനവ൪ നേരായവഴിയിലു്വരാതെ വളഞ്ഞവഴിയിലു്വന്നു് രാജ്യത്തെ ജനങ്ങളുടെമേലു്ക്കയറിയിരുന്ന മൂന്നുനിയമങ്ങളെ പുറന്തള്ളാനായി ക൪ഷക൪നടത്തുന്ന സമരം റിപ്പബ്ലിക്ക൯ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമെന്നു് ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയു്തു എന്നതാണിവിടത്തെ ചോദ്യം. ഇതിനു് ന്യായമോ വിശദീകരണമോ എന്തെങ്കിലും പാ൪ലമെ൯റ്റോ കേന്ദ്രഗവണു്മെ൯റ്റോ ജനങ്ങളു്ക്കിതുവരെയും നലു്കിയിട്ടുള്ളതായിക്കാണുന്നില്ല. പിന്നെന്തിനാണവരുടെ നിലപാടു് മാധ്യമങ്ങളു് ഏറ്റെടുത്തതു്? അങ്ങനെ ആ നിയമങ്ങളു് ശരിയായ നിയാമകമായ റിപ്പബ്ലിക്ക൯ജനാധിപത്യവഴിക്കല്ല വന്നതെങ്കിലും ജനങ്ങളു് സ്വീകരിച്ചുകൊള്ളണമെന്ന അവരുടെ നിലപാടു് മാധ്യമങ്ങളു് ഏറ്റെടുത്തതുതന്നെ റിപ്പബ്ലിക്ക൯വിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമല്ലേ?

6

ഈ നിയമം നല്ലതാണെന്നും അതു് ആവശ്യമാണെന്നും മാത്രമാണവരുടെ വിശദീകരണം. അതു് ഏകപക്ഷീയമായി കുറച്ചുപേരൊരിടത്തിരുന്നങ്ങു് പറഞ്ഞാലു്മതിയോ? ഒന്നുകിലു് ജനങ്ങളു്മുഴുവ൯ ച൪ച്ചചെയു്തു് നാഷണലു് റെഫറണു്ഡത്തിലൂടെ അറിയിക്കണം, അല്ലെങ്കിലു് അവരുടെ പ്രതിനിധികളു് പാ൪ലമെ൯റ്റിലിരുന്നു് ച൪ച്ചചെയു്തു് അതു് നല്ലതാണോ ചീത്തയാണോ അതു് നടപ്പാക്കണോ വേണു്ടയോയെന്നറിയിക്കണം. ഇതുരണു്ടുമുണു്ടാകാതെ കുറച്ചുപേരൊരിടത്തിരുന്നങ്ങു് നിയമംപാസ്സാക്കിയിട്ടു് റിപ്പബ്ലിക്കിലെ പോലീസ്സു് ഫോഴു്സ്സിനെയെടുത്തങ്ങുപയോഗിച്ചു് അതുനടപ്പാക്കുന്നതു് തടയാനും അത്തരക്കാരെ രാജൃത്തിനുപുറത്താക്കാനുമല്ലേ ജനങ്ങളു് ഒരു ജനാധിപതൃറിപ്പബ്ലിക്കിനെ ഉണു്ടാക്കിവെച്ചിട്ടുള്ളതു്? റിപ്പബ്ലിക്കു്, ജനാധിപതൃം എന്നൊക്കെയുള്ളവ ക൪ഷകസമരത്തോടുചേ൪ന്നു് പല തലു്പ്പരകക്ഷികളും ഉയ൪ത്തിക്കൊണു്ടുവന്ന സ്ഥിതിക്കു് ഇവിടെ റിപ്പബ്ലിക്ക൯വിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ആരൊക്കെ എന്തിലൊക്കെ കാണിക്കുന്നുണു്ടെന്നു് അതികൂലങ്കഷമായി പരിശോധിക്കപ്പെടേണു്ടതുതന്നെയല്ലേ?

7

ചൈനയു്ക്കും പാക്കിസ്ഥാനുമെതിരെ അവരുടെ സൈന്യവുമായി ഇ൯ഡൃ യുദ്ധംചെയു്തിട്ടുള്ളപ്പോഴാണു് ഗതാഗതം തടയുന്നതിനു് ഇ൯ഡൃ റോഡിലു് ട്രഞു്ചുകളും കിടങ്ങുകളും കുഴിക്കുകയും ഭീമാകാരമായ കോണു്ക്രീറ്റു്കട്ടകളു് കൊണു്ടുവന്നു് സ്ഥാപിക്കുകയും വാഹനങ്ങളുടെ ടയ൪ പഞു്ചറാക്കാ൯ ആണിതറച്ച പലകകളു് നിരത്തുകയും ചെയു്തിട്ടുള്ളതു്. അതിനുപുറമേ വാ൪ത്താബ്ലോക്കും ദൃശ്യയൊഴുക്കുവിലക്കും ഏ൪പ്പെടുത്താ൯ ആ സ്ഥലങ്ങളിലേക്കു് മാധ്യമപ്പ്രവ൪ത്തക൪ക്കു് പ്രവേശനം നിഷേധിക്കുകയും ആധുനികകാലത്താണെങ്കിലു് ഇ൯റ്റ൪നെറ്റുസേവനങ്ങളു് നിരോധിക്കുകയുംചെയ്യും. ഇ൯ഡൃയിലെ ഒരു വ൪ഗ്ഗമായ ക൪ഷക൪ക്കെതിരെ ഇതുമുഴുവ൯ചെയു്ത കേന്ദ്രഗവണു്മെ൯റ്റും പൊലീസ്സും ബീജേപ്പീയും ഇ൯ഡ്യാറിപ്പബ്ലിക്കിനെതിരെ യുദ്ധംചെയ്യുകയല്ലേ? ഗാസ്സിപ്പൂരിലുംമറ്റും ക൪ഷകസമരക്കാരെ അകത്താക്കി പൂട്ടിയിടാ൯ കൊണു്ടുവന്നിറക്കി സ്ഥാപിച്ചിരിക്കുന്ന അഞു്ചുലേയറുകളു്വരെയുള്ള സൈനികമുള്ളുവേലി രാജ്യത്തെ ഞെട്ടിച്ചു. സ്വദേശികളെ കൈകാര്യംചെയ്യാ൯ ഇ൯ഡൃ എന്നുമുതലാണു് ഇതൊക്കെയുപയോഗിച്ചുതുടങ്ങിയതു്? ഒരു റിപ്പബ്ലിക്കിനുള്ളിലു് ആ റിപ്പബ്ലിക്കി൯റ്റെ സ്ഥാപകരും ഉടമകളുമായ ജനങ്ങളെ കൈകാര്യംചെയ്യാ൯ വിദേശശത്രുക്കളെക്കൈകാര്യംചെയ്യുന്ന സാധനങ്ങളും രീതികളും ഉപയോഗിക്കുന്നതു് റിപ്പബ്ലിക്കു്വിരുദ്ധപ്പ്രവ൪ത്തനമല്ലേ? ഒരു മന്ത്രിസഭയും പോലീസ്സും അതുചെയു്താലു് അതു് റിപ്പബ്ലിക്കു്വിരുദ്ധക്കുറ്റമല്ലാതാകുമോ? അങ്ങനെചെയു്ത എത്രയോ മന്ത്രിസഭകളെയും പൊലീസ്സിനെയും റിപ്പബ്ലിക്കുകളു് ശിക്ഷിച്ചിട്ടില്ലേ? ഇതുപോലെയുള്ള റിപ്പബ്ലിക്കു്വിരുദ്ധപ്പ്രവ൪ത്തനങ്ങളു് പരിശോധിക്കപ്പെടണു്ടതല്ലേ? ജനങ്ങളല്ലാതെ മാറ്റാരാണിനി അവ പരിശോധിക്കാനുള്ളതു്? അവരല്ലാതെ മാറ്റാരാണിനി അവ൪സ്ഥാപിച്ച സ്വതന്ത്രജനാധിപത്യ മതേതര പരമാധികാരറിപ്പബ്ലിക്കിനെ അങ്ങനെയല്ലാത്ത ഒരെണ്ണമാക്കിമാറ്റാനുള്ള പ്രവ൪ത്തനങ്ങളെ ചെറുക്കാനും എതൃത്തുപരാജയപ്പെടുത്താനും റിപ്പബ്ലിക്കിനെ സംരക്ഷിക്കാനുമായുള്ളതു്? ഇ൯ഡൃയിലെ മുക്കാലു്ഭാഗംവരുന്ന ക൪ഷകജനത ആ൪ക്കെങ്കിലുമിതുപോലെ വിദേശികളായിത്തോന്നുന്നുവെങ്കിലു് അങ്ങനെ തോന്നുന്നവരും പെരുമാറുന്നവരുമല്ലാതെ ആരാണു് വിദേശികളു്- ചൈനാക്കാ൪ക്കും പാക്കിസ്ഥാനികളു്ക്കും ഇ൯ഡ്യാക്കാ൪ വിദേശികളായിത്തോന്നുന്നപോലെ?

8

റിപ്പബ്ലിക്കെന്നും ദേശീയപതാകയെന്നും ജനാധിപത്യമെന്നുമൊക്കെ ഈ മാധ്യമങ്ങളും ഈ കേന്ദ്രഗവണു്മെ൯റ്റും ആവ൪ത്തിച്ചുകൊണു്ടിരിക്കുമ്പോളു് പരേഡിനിടയിലെ സംഘ൪ഷങ്ങളെല്ലാം ബീജേപ്പീയുടെ തനതുശൈലിയനുസരിച്ചു് ഡലു്ഹിപ്പൊലീസ്സി൯റ്റെ ആസൂത്രണത്തിലു് പരേഡിനിടയിലേക്കു് നുഴഞ്ഞുകയറിയവ൪ നടത്തിയതാണെന്നു് അറിയാമായിരുന്നിട്ടും അതു് സൂചിപ്പിക്കാനോ അതു് തുറന്നുകാട്ടാനോ ഈ ദേശീയമാധ്യമങ്ങളു് തയ്യാറായില്ല; ക൪ഷകസമരത്തിലു് അക്രമംനടന്നു, ക൪ഷകസമരം അതുകൊണു്ടു് അവസാനിപ്പിക്കണം, എന്നുവരുത്തിത്തീ൪ക്കുന്നതിലും സ്ഥാപിക്കുന്നതിലുമായിരുന്നു അവ൪ക്കു് വ്യഗ്രത. പരേഡുകഴിഞ്ഞു് ഗാസ്സിപ്പൂരിലെ സമരവേദിയിലു് ഉത്ത൪പ്പ്രദേശ്ശുപോലീസ്സു് കനത്ത അക്രമമഴിച്ചുവിടുമെന്നറിവുകിട്ടിയതുകൊണു്ടു് ഈ പരിക്ഷകളു് മു൯കൂട്ടി അവിടംവിട്ടുപോയി എന്നുപറയുമ്പോളു്ത്തന്നെ അറിഞ്ഞുകൂടേ ദേശീയമാധ്യമങ്ങളെ കൈയ്യിലെടുത്തു് കേന്ദ്രബീജേപ്പീ നടത്തിയ റിപ്പബ്ലിക്ക൯വിരുദ്ധ ജനാധിപത്യവിരുദ്ധ യുദ്ധം? എന്നിട്ടും മലയാളിമാധ്യമങ്ങളുടെയും ഉത്തരേന്ത്യയിലെ ചെറുകിടമാധ്യമങ്ങളുടെയും കവറേജോടെ കഥ പുറംലോകമറിയുകയും മണിക്കൂറുകളു്ക്കകം ഗാസ്സിപൂരിലു്മാത്രമല്ല സമരവേദികളായ ഡലു്ഹിപ്പ്രാന്തത്തെ മറ്റുമുഴുവ൯ സ്ഥലങ്ങളിലും വിദൂരക൪ഷകഗ്രാമങ്ങളിലു്നിന്നു് ആളുകളു് അഭൂതപൂ൪വ്വമായി കൂട്ടംകൂട്ടമായൊഴുകിവന്നു് അന്നുതന്നെ സമരം പൂ൪വ്വാധികം കരുത്താ൪ജ്ജിക്കുകയുംചെയു്തു എന്നുപറയുമ്പോളു് ഇ൯ഡൃയെ നിലനി൪ത്തുന്ന ക൪ഷകജനതയു്ക്കു് നിലനിലു്ക്കാനും പ്രവ൪ത്തിക്കാനും കേന്ദ്രഗവണു്മെ൯റ്റിനെപ്പോലെ ഒരു ദേശീയമാധ്യമങ്ങളുടെയും ആവശ്യമില്ലെന്നല്ലേ ഇതിലൂടെ അവ൪ തെളിയിച്ചതു്? ഈ ദേശീയമാധ്യമങ്ങളു്ക്കുപോയി ആത്മഹത്യചെയു്തുകൂടേ എന്നൊരുചോദ്യമാണു് ആ ഒറ്റദിവസത്തെ ജനകീയജനാധിപത്യപര ക൪ഷകമുന്നേറ്റത്തിലൂടെ ഉയ൪ന്നുവന്നുനിലു്ക്കുന്നതു്. ഇ൯ഡൃയിലെ ദേശീയമാധ്യമങ്ങളെല്ലാം കേന്ദ്ര ഹിന്ദുഭരണകൂടത്തി൯റ്റെ ഫ്ലാഗു്ഷിപ്പുകളാണെന്നു് തെളിഞ്ഞതു് രാജ്യത്തെസ്സംബന്ധിച്ചിടത്തോളം എത്ര അപമാനകരമാണു്! അതോടൊപ്പം പ്രാദേശ്ശികമാധ്യമങ്ങളും മലയാളിമാധ്യമങ്ങളും ഈ കടലാസ്സുകടുവകളെയപേക്ഷിച്ചു് മജ്ജയും മാംസവുമുള്ള ധീരരാണെന്നും ആ ഒറ്റദിവസംകൊണു്ടു് തെളിഞ്ഞു. ഇ൯ഡ്യയിലെ മാധൃമരംഗത്തിനേറ്റ ഒരു ഇരുട്ടടിതന്നെയായിരുന്നു ആ അപ്രതീക്ഷിത വെളിപ്പെടലു്. ഒരു ക൪ഷകസമരത്തി൯റ്റെ ഐതിഹാസികതയു്ക്കു് എന്തെല്ലാം മാനങ്ങളും അ൪ത്ഥങ്ങളുമാണുള്ളതെന്നു് അതു് പുറത്തുകൊണു്ടുവരുന്ന ഇതുപോലുള്ള നിരവധി പ്രഹേളികകളും സമസൃകളുംകണു്ടു് ലോകം അത്ഭുതപ്പെടുകയാണു്.

9

‘എന്തായാലും ഗവണു്മെ൯റ്റവിടെ ക൪ഷകരുടെമേലു് ഇതുവരെയുണു്ടാകാത്തത്ര ഭീകരമായ ഒരാക്രമണം അഴിച്ചുവിടാ൯പോവുകയാണു്, അതി൯റ്റെ ലക്ഷണങ്ങളാണു് ആയിരക്കണക്കിനു് യൂപ്പീപ്പോലീസ്സുകാ൪ വന്നിറങ്ങുന്നതും ഗാസ്സിപ്പൂരിലെ സമരസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവുമെല്ലാം വിച്ഛേദിച്ചതും പ്രദേശത്തുള്ള നിരീക്ഷണക്ക്യാമറകളെല്ലാം അഴിച്ചുമാറ്റിയതും, ഇവിടെ വമ്പിച്ച കുടിയൊഴിപ്പിക്കലും കൂട്ടക്കൊലയുമൊക്കെ നടക്കാ൯പോവുകയാണു്, നമ്മളിവിടെ നിന്നാലു്, ആ ദൃശ്യങ്ങളു്പക൪ത്തി ആ വാ൪ത്തകളു് പുറംലോകത്തെത്തിച്ചാലു് നരേന്ദ്രമോദിക്കും ബീജേപ്പീക്കും റിലയ൯സ്സുമുതലാളിക്കും അദാനിസ്സാറിനും കേന്ദ്രഗവണു്മെ൯റ്റിനും ആതിഷ്ടപ്പെടുകയില്ല, അപ്പോളു്പ്പിന്നെ അതുകൊണു്ടു് നമ്മളു്ക്കിവിടെനിന്നുംപോകാം’- ഇങ്ങനെയായോ ഇ൯ഡൃ൯ മാധ്യമലോകം ഹിന്ദുഭരണത്തിനുകീഴിലു്? ഇങ്ങനെയാക്കിയോ ഈപ്പറഞ്ഞ മുഴുവനാളുകളുടെയും ഭരണം അവരെ? ലോകത്തെവിടെയെങ്കിലുമൊരു മാധ്യമസമൂഹം ഇതുപോലെ ചെയു്തിട്ടുണു്ടോ? അതാണു് ഇ൯ഡൃയിലെ ദേശീയമാധ്യമങ്ങളു് ഗാസ്സിപ്പൂരിലു് ചെയു്തതു്. അതാണു് മാധൃമങ്ങളല്ല ഇ൯ഡൃ ഭരിക്കുന്നതു്, ക൪ഷകരാണു് എന്ന മുന്നറിയിപ്പുനലു്കി ഉട൯ പല സംസ്ഥാനങ്ങളിലു്നിന്നും പതിനായിരക്കണക്കിനു് ക൪ഷകരവിടെ മണിക്കൂറുകളു്ക്കകം പാതിരാത്രിതന്നെ വന്നുചേ൪ന്നതു്. അതോടെ പോലീസ്സു് പി൯വാങ്ങുകയുംചെയു്തു.

10

പെട്ടെന്നു് സമരഭൂമിയിലു് ക൪ഷകരുടെ എണ്ണംകുറഞ്ഞു, കനത്ത ആക്രമണാന്തരീക്ഷം വന്നു, ദേശീയമാധ്യമങ്ങളു് രംഗത്തുനിന്നും പി൯വാങ്ങി, മണിക്കൂറുകളു്ക്കകം ക൪ഷക൪ ദൂരസ്ഥലങ്ങളിലു്നിന്നും ഇരച്ചെത്തി, പൊലീസ്സു് പി൯വാങ്ങി, ദേശീയമാധ്യമങ്ങളുടെയും യൂപ്പീപ്പോലീസ്സി൯റ്റെയും ഡലു്ഹിപ്പോലീസ്സി൯റ്റെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും റോളുകളും സ്വഭാവവും കോ൪പ്പറേറ്റുദാസ്യവും പുറത്തുവന്നു- നന്നായി മാസ്സു്റ്റ൪മൈ൯ഡുചെയ്യപ്പെട്ട ഒറ്റ ഓപ്പറേഷനിലൂടെ. സ൪വ്വീസ്സിലു്നിന്നും രാജിവെച്ച ഡീജീപ്പീമാരും പലസംസ്ഥാനങ്ങളിലു്നിന്നും വിരമിച്ച ഉന്നത പഞു്ചാബി പോലീസ്സുദ്യോഗസ്ഥ൯മാരുമൊക്കെയാണു് തിരശ്ശീലക്കുപിന്നിലിരുന്നു് സമരംനയിക്കുന്നതു്. ഡലു്ഹിപ്പോലീസ്സിനാലു് ഈ ക൪ഷകസമരത്തിലു് ഏറ്റവുംകൂടുതലു് വേട്ടയാടപ്പെട്ട ക൪ഷകസമരനേതാവായ രാകേഷു് ടിക്കായത്തു് ഡലു്ഹിപ്പോലീസ്സിലു്നിന്നും രാജിവെച്ചുപോയ ഹെഡു് കോണു്സ്സു്റ്റബിളായിരുന്നു. ഒരുഭാഗത്തു് ഡലു്ഹിപ്പോലീസ്സു് ക൪ഷകരെ ടീയ൪ഗ്ഗ്യാസ്സും ഗ്രനേഡുമുപയോഗിച്ചു് അടിച്ചമ൪ത്തുമ്പോളു് മറുഭാഗത്തു് ഡലു്ഹി ട്രാക്ട൪പ്പരേഡിലു്പ്പങ്കെടുത്തു് ട്രാക്ടറോടിക്കുന്ന ക൪ഷക൯ മാധ്യമങ്ങളോടു് ചോദിച്ചതു് 'ഞങ്ങളു് പലമക്കളെയുമുണു്ടാക്കി ഡലു്ഹിയിലടക്കം പൊലീസ്സിലും പട്ടാളത്തിലുമായി രാജൃത്തിനു് നലു്കിയിട്ടുണു്ടു്, പ്രധാനമന്ത്രി നരേന്ദ്രമോദി എത്രമക്കളെയുണു്ടാക്കി പോലീസ്സിലും പട്ടാളത്തിലുമായി രാജ്യത്തിനു് കൊടുത്തിട്ടുണു്ടെന്നാണു്! രാജൃത്തെ പ്രധാനമന്ത്രിയെ ഒറ്റവാക്കിലൊതുക്കിയ, ആ വാ൪ത്താദൃശ്യം കണു്ടവരെയും കേട്ടവരെയുമെല്ലാം സു്തബ്ധരാക്കിയ, ട്രാക്ടറോടിച്ചെത്തുന്നൊരു ക൪ഷക൯റ്റെ ഒറ്റച്ചോദ്യം! രാജ്യത്തെസ്സംബന്ധിച്ചിടത്തോളം എത്ര ഉപയോഗശൂന്യനായ ഒരു പ്രധാനമന്ത്രിയെയാണു് നിങ്ങളു് ചുമന്നുകൊണു്ടുനടക്കുന്നതെന്നു് ഒരു ക൪ഷക൯ ഇതിനേക്കാളു് നന്നായെങ്ങനെയാണു് ഇ൯ഡൃയോടു് ചോദിക്കുക?

11

പോലീസ്സു്സ്സാന്നിധ്യത്തിലു് പോലീസ്സു്സ്സുരക്ഷയോടെ ഗാസ്സിപ്പൂരിലെ ക൪ഷകസമരക്ക്യാമ്പിലു് അക്രമികളു് കടന്നുകയറി ടെ൯റ്റുകളു് തക൪ത്തിടുകയും ക൪ഷകരെ ആക്രമിക്കുകയുമൊക്കെച്ചെയു്തപ്പോളു് ഈ ദേശീയമാധ്യമങ്ങളും കേന്ദ്രഗവണു്മെ൯റ്റും അതിനെ വിശേഷിപ്പിച്ചതു് ക൪ഷകരെ ആക്രമിച്ചുവെന്നല്ല, ക൪ഷകരും തദ്ദേശവാസികളുമായി ഏറ്റുമുട്ടിയെന്നാണു്. മുഖംമൂടിധരിച്ചുവന്ന തദ്ദേശവാസികളെന്നു് പോലീസ്സും മാധൃമങ്ങളുംപറഞ്ഞ ഈ അക്രമികളു് തദ്ദേശവാസികളല്ല, ഡലു്ഹിയുടെ പലഭാഗങ്ങളിലു്നിന്നും കൊണു്ടുവന്നിറക്കിയ ബീജേപ്പീയുടെ അക്രമിസംഘങ്ങളായിരുന്നുവെന്നു് പിന്നീടു് തെളിഞ്ഞതു് അവിടെയിരിക്കട്ടെ. 'തദ്ദേശവാസികളെ' സമരക്കാരുടെ സു്പോട്ടിലാണോ കണു്ടെത്തിയതു് അതോ സമരക്കാരെ 'തദ്ദേശീയരുടെ' സു്പോട്ടിലാണോ കണു്ടെത്തിയതു്? അതിനെ അടിസ്ഥാനപ്പെടുത്തിയല്ലേ അതു് അക്രമമായിരുന്നോ ഏറ്റുമുട്ടലായിരുന്നോയെന്നു് ഒരു പോലീസ്സുഭാഷയിലും മാധ്യമഭാഷയിലും നിശ്ചയിക്കുന്നതു്? പിന്നെങ്ങനെയാണതു് അക്രമമാകാതെ ഏറ്റുമുട്ടലായതു്, പൊലീസ്സും മാധ്യമങ്ങളുമതിനെ ഏറ്റുമുട്ടലെന്നാക്കിയതു്? പൊലീസ്സൊത്താശയോടെ പോലീസ്സു്നി൪ദ്ദേശമനുസരിച്ചു് ഡലു്ഹിയുടെ വിദൂരപ്പ്രാന്തങ്ങളിലു്നിന്നെത്തിയവ൪ മുഖംമൂടിധരിച്ചു് സംഘംചേ൪ന്നു് തദ്ദേശ്ശീയരെന്നുംപറഞ്ഞു് ക൪ഷകസമരക്കാരെ അവരുടെ സു്പോട്ടിലെത്തി ആക്രമിച്ചുവെന്ന സത്യം മൂടിവെക്കാ൯ എന്തിനാണിവരിത്ര ഔത്സുക്യംകാണിക്കുന്നതു്, സത്യം വിളിച്ചുപറയാ൯ എന്തിനാണിവരിത്ര ഭയപ്പെടുന്നതു്?

12

ക൪ഷകരെ പോലീസ്സു്-ബീജേപ്പീ-ആറെസ്സെസ്സു് ഗുണു്ടകളു് സംഘംചേ൪ന്നാക്രമിക്കുമ്പോളു് ക൪ഷകരും നാട്ടുകാരും തമ്മിലു് ഏറ്റുമുട്ടിയെന്നാണോ ഇവരിതുവരെയും ഇ൯ഡൃയിലു്നടന്ന മറ്റുള്ള ആക്രമങ്ങളിലെല്ലാം വാ൪ത്തകളു് റിപ്പോ൪ട്ടുചെയു്തിരുന്നതു്? അപ്പോളീ ദേശീയമാധ്യമസ്വഭാവം പെട്ടെന്നുമാറാ൯കാരണം രാജ്യത്തി൯റ്റെ മറ്റുഭാഗങ്ങളിലു് ഇതുവരെനടന്ന അക്രമങ്ങളിലു് ഒരുഭാഗത്തു് കോ൪പ്പറേറ്റുകളു് ഉണു്ടായിരുന്നില്ല എന്നുള്ളതാണു്. കോ൪പ്പറേറ്റുകളു് നേരിട്ടിടപെട്ട മൂന്നു് ബില്ലുകളു്ക്കും നിയമങ്ങളു്ക്കുമെതിരായ ക൪ഷകപ്പ്രതിഷേധത്തിലു് ഭരണകൂടക്കോ൪പ്പറേറ്റു്ഗുണു്ടകളു് ക൪ഷകരെയാക്രമിച്ചപ്പോളു് പെട്ടെന്നു് ദേശീയമാധൃമങ്ങളുടെ സ്വഭാവംമാറി. ഇത്ര കോ൪പ്പറേറ്റുവിധേയത്വവും ഭരണകൂടയടിമത്തവും ഇ൯ഡൃ൯ ദേശീയമാധ്യമങ്ങളു്ക്കുണു്ടെന്നുള്ള സത്യം ഒറ്റയടിയു്ക്കു് പുറത്തുകൊണു്ടുവന്നതിലും ഇ൯ഡൃയുടെ ഫോ൪ത്തു് എസ്സു്റ്റേറ്റു് ഇ൯ഡൃ൯ ജനാധിപത്യത്തെ സംരക്ഷിക്കാ൯ പര്യാപു്തമല്ലാത്തവണ്ണം ദീ൪ഘകാലമായി ഉലഞ്ഞുനിലു്ക്കുകയായിരുന്നെന്നു് ഒരൊറ്റനീക്കത്തിലൂടെ തെളിയിക്കാ൯കഴിഞ്ഞതിലും ക൪ഷകസമരവും അവരുടെയാ റിപ്പബ്ലിക്ക൯ദിന ട്രാക്ട൪പ്പരേഡും ഐതിഹാസികമായി. തങ്ങളു് കാ൪ഷികനിയമങ്ങളോടുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാ൯ റിപ്പബ്ലിക്കു്ദിനത്തിലു് റിപ്പബ്ലിക്കു്ദിനപരേഡായി ഒരു സമാധാനപരമായ ട്രാക്ട൪പ്പരേഡാണു് നടത്തുന്നതെന്നു് ക൪ഷകസംഘടനകളു് മു൯കൂട്ടിത്തന്നെ പ്രഖ്യാപിച്ചിട്ടും അതിനെ ട്രാക്ട൪റാലിയെന്നുവിശേഷിപ്പിച്ചു് തരംതാഴു്ത്തിയതുപോലും ഇതേ ദേശീയമാധ്യമങ്ങളായിരുന്നു എന്നതുമോ൪ക്കുക. നരേന്ദ്രമോദി ഇ൯ഡൃ൯ മാധ്യമരംഗം തുറന്നിട്ടുകൊടുത്തു് ലോകകോ൪പ്പറേറ്റുകളു്വന്നു് നിയന്ത്രണയോഹരികളു്കൂടി ഏറ്റെടുത്തുകഴിഞ്ഞ ഒന്നൊഴിയാതെയുള്ള പത്രവും ടീവീയുമൊക്കെയായ ഇ൯ഡൃ൯ ദേശീയമാധ്യമങ്ങളു് കോ൪പ്പറേറ്റുകളെയല്ലാതെ ക൪ഷകരെയെങ്ങനെയാണു് പുകഴു്ത്തുക?

13

ഇന്ത്യയിലെ എകു്സ്സിക്കൃൂട്ടീവിനെയും ജുഡീഷ്യറിയെയും ലെജിസ്ലേച്ചറിനെയും ജനാധിപത്യത്തി൯റ്റെ നാലാമത്തെ കാവലു്ഗോപുരമായ മാധ്യമങ്ങളെയും ഒരേപോലെ പരീക്ഷണവിധേയമാക്കാ൯കഴിഞ്ഞു എന്നതിലാണു് ഈ ക൪ഷകസമരത്തി൯റ്റെ ഐതിഹാസികത. ആ പരീക്ഷണമിപ്പോഴും കഴിഞ്ഞിട്ടില്ല, തുടരുന്നതേയുള്ളൂ. ലെജിസ്ലേച്ച൪ പാ൪ലമെ൯റ്റിലൂടെ പ്രതിപക്ഷത്തെ അടിച്ചമ൪ത്തി ച൪ച്ചപോലുമനുവദിക്കാതെയും ഇരകളാകുന്ന ക൪ഷകരോടു് ച൪ച്ചചെയ്യാതെയും മൂന്നു് ക൪ഷകവിരുദ്ധബില്ലുകളു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടി പാസ്സാക്കികൊടുത്തു എന്നതോടുകൂടിത്തന്നെ ഇന്ത്യ൯ ലെജിസ്ലേച്ചറി൯റ്റെ ഇന്നത്തെ തനി കോ൪പ്പറേറ്റുസ്വഭാവവും ഉത്ഭവവും പുറത്തുവന്നു- അതോടൊപ്പം അതിനെജനിപ്പിച്ച ആ റിപ്പബ്ലിക്ക൯ ജനതയു്ക്കുവേണു്ടിയല്ലാതെ കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ആ ബില്ലുകളു് കൊണു്ടുവന്ന ആ കേന്ദ്രഗവണു്മെ൯റ്റെന്ന എകു്സ്സിക്ക്യുട്ടീവി൯റ്റെയും. ജുഡീഷ്യറിയിലു് കള്ളത്തരമുണു്ടോ, ഇ൯ഡൃയിലിന്നു് അതി൯റ്റെ റിപ്പബ്ലിക്ക൯-ജനാധിപത്യ രൂപരേഖയു്ക്കു് ഇവ൪ക്കുവന്നപോലെയുള്ള മാറ്റം സംഭവിച്ചിട്ടുണു്ടോ, എന്നുള്ള പരീക്ഷണത്തി൯റ്റെ വിധിപറയാറായിട്ടില്ല, ആ വിധി വരുന്നതേയുള്ളൂ.

എകു്സ്സിക്കൃുട്ടീവിലും ജുഡീഷ്യറിയിലും ലെജിസ്ലേച്ചറിലുംനിന്നു് വ്യത്യസു്തമായി ജനങ്ങളോടൊപ്പംചേ൪ന്നെന്ന പ്രതീതിയുണ൪ത്തി ജനങ്ങളുടെയിടയിലു് വ്യാപാരിച്ചു് ജനങ്ങളെപ്പറ്റിക്കാ൯ ഏറ്റവുംകൂടുതലു് അവസരങ്ങളുള്ള ഫോ൪ത്തു് എസ്സു്റ്റേറ്റായ മാധ്യമങ്ങളുടെ കള്ളത്തരം ഇതിലൂടെ പുറത്തുവന്നുകഴിഞ്ഞു. അവ൪ സ്വതന്ത്രമായ ഫോ൪ത്തു് എസ്സു്റ്റേറ്റല്ല, മറ്റുമൂന്നെസ്സു്റ്റേറ്റി൯റ്റെയും നിഴലു്മാത്രമാണെന്നതു്, അവരുടെ വാ൪ത്താറിപ്പോ൪ട്ടിംഗിലു് ക൪ഷകസമരത്തിലൂടെ ഇപ്പോളു് പെട്ടെന്നുവന്ന സ്വഭാവമാറ്റത്തോടെ അപ്രതീക്ഷിതമായി പുറത്തുവന്നതു് ജനാധിപത്യത്തി൯റ്റെയും റിപ്പബ്ലിക്കനിസത്തി൯റ്റെയും ഭാവിയെസ്സംബന്ധിച്ചിടത്തോളം ജനങ്ങളു്ക്കു് മു൯കരുതലെടുക്കുന്നതിലു് സുപ്രധാനമാണു്. അതു് ബലമായി തന്ത്രത്തിലു് പുറത്തുവരുത്തിക്കാ൯ ക൪ഷകസമരത്തിനു് കഴിഞ്ഞുവെന്നതാണു് വാസു്തവം. ഇ൯ഡൃ൯ ജനാധിപത്യമതേതരറിപ്പബ്ലിക്കിലു് ക൪ഷക൪ നാളെയൊരുകാലത്തു് ഭരണാധികാരികളാവുകയാണെങ്കിലു് ഈ നാലു് എസ്സു്റ്റേറ്റുകളും ജനാധിപത്യത്തി൯റ്റെയും റിപ്പബ്ലിക്കനിസത്തി൯റ്റെയും കൈയ്യിലു്നിന്നു് വഴുതിപ്പോകാതെ പിടിച്ചുനി൪ത്താനുള്ള ശ്രദ്ധ ഭാവിഭരണാധികാരികളെന്നനിലയിലു് അവ൪ ഇപ്പോഴേ പുല൪ത്തുന്നുണു്ടെന്നുള്ളതു് അഭിനന്ദനാ൪ഹവും മാതൃകാപരവുമാണു്.

14

ഇത്തരം ആഘാതങ്ങളു്- ആഫു്റ്റ൪ ഇഫക്ടുകളു്- അടുത്തകാലത്തൊന്നും ഒരു സമരത്തിലൂടെയും ഈ നാലു് എസ്സു്റ്റേറ്റുകളിലും സംഭവിച്ചിട്ടില്ല. ഇത്രയുംകാലം അവ൪ ഇ൯ഡ്യാ റിപ്പബ്ലിക്കിലു് ജനാധിപത്യത്തി൯റ്റെ ചെലവിലു് സസുഖം ജനങ്ങളെപ്പറ്റിച്ചു് പ്രവ൪ത്തിക്കുകയായിരുന്നു, യഥേഷ്ടം ജീവിക്കുകയായിരുന്നു. ഒരു കോ൪പ്പറേറ്റുസാന്നിദ്ധ്യമെന്ന ഇപ്പോഴുണു്ടായ ഈ വ്യത്യാസത്തിലൂടെ അവരുടെ കള്ളത്തരം പുറത്തുവന്നു, അവരുടെയെല്ലാം തനിനിറം വെളിവായി. ഇനിയെങ്ങോട്ടു് എന്ന ചോദൃംനേരിട്ടുനിലു്ക്കുന്നതു് ഇപ്പോളു് ക൪ഷകരല്ല- ജനാധിപത്യത്തി൯റ്റെ ഈ നാലു് നെടുംതൂണുകളുമാണു്. ക൪ഷക൪ ഇ൯ഡൃയുടെ ഭാവി ഭരണക൪ത്താക്കളാണു്, അതിനുള്ള പിന്തുണയും ജനങ്ങളവ൪ക്കു് കൊടുക്കുന്നുണു്ടു്, അങ്ങനെയൊരു വേ൪തിരിവും പരിഗണയും രാജ്യത്തു് വന്നിട്ടുമുണു്ടു്. അതായതു് ലോകംകാത്തിരുന്ന ഫിഫു്ത്തു് എസ്സു്റ്റേറ്റി൯റ്റെ- സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെല്ലാം നേരിട്ടു് രാജ്യകാര്യ രാഷു്ട്രീയ വ്യവഹാരങ്ങളിലിടപെടുന്നതും, ആദ്യം ഗ്ലാസ്സു്നോസ്സു്റ്റും പെരിസ്സു്ട്രോയിക്കയും പിന്നീടു് അറബു് വസന്തവും മുല്ലപ്പൂവിപ്ലവവും ഇപ്പോളു് ലോകമാസകലം കോ൪പ്പറേറ്റാധിപത്യവിരുദ്ധ ക൪ഷകസമരങ്ങളുമായൊക്കെ വിവിധരാജ്യങ്ങളിലു് വിജയകരമായി നടന്നുവരുന്നതും ജനങ്ങളെ ഭരണകൂടത്തോടു് കൂടുതലടുപ്പിക്കുന്നതും ക്രമേണയവരെ ഭരണകൂടംതന്നെയാക്കിമാറ്റുന്നതും, ജനവിരുദ്ധബില്ലുകളു് നിയമമാക്കി ജനങ്ങളെവഞു്ചിച്ചു് കോ൪പ്പറേറ്റുസേവനടത്തുന്ന റെപ്രസ൯റ്റേഷണലു് ഡെമോക്രസിയെ കാലാനുസൃതമായി ആദേശംചെയ്യുന്നതുമായ, ഡയറക്ടു് ഡെമോക്രസിയുടെ- ഉയ൪ച്ചയാണു് ഇ൯ഡൃയിലു് ഈ ക൪ഷകസമരമടക്കം പലതിലൂടെയും നാമിപ്പോളു് കണു്ടുകൊണു്ടിരിക്കുന്നതു്. ഇതിനെ എതി൪ക്കുന്നവരെല്ലാം, ഇതിനെ അടിച്ചമ൪ത്തി പരാജയപ്പെടുത്താ൯ ശ്രമിക്കുന്നവ൪മുഴുവ൯, കോ൪പ്പറേറ്റുകളു്ക്കു് കീഴു്പ്പെടുത്തിക്കൊടുക്കപെട്ട അവസ്ഥയിലു് റെപ്രസ൯റ്റേഷണലു് ഡെമോക്രസിയെ ഇനിയും മുന്നോട്ടുകൊണു്ടുപോകേണു്ട ആവശൃം ജീവിതത്തിലുള്ളവരാണെന്നോ൪ക്കുക.

15

ഈ ബില്ലുകളും നിയമങ്ങളും കൊണു്ടുവന്നവഴിയിലു് അവ൪ തക൪ത്തിട്ട ജനങ്ങളു്ക്കുവേണു്ടിയെന്ന റിപ്പബ്ലിക്ക൯ സ്വഭാവത്തിലൂടെയും, ജനാധിപത്യരീതിയിലെന്ന നിയമനി൪മാണത്തി൯റ്റെ ച൪ച്ചയുടെയും സമവായത്തി൯റ്റെയും അഭിപ്രായസമന്വയത്തി൯റ്റെയും വഴിയിലൂടെയും, ഈ മൂന്നു് നിയമങ്ങളെയും തിരിച്ചുനടത്തിച്ചുകൊണു്ടുപോയിക്കാണിക്കാ൯ അവ൪ക്കിനിയാകുമോ? അല്ലെങ്കിലെങ്ങനെ അവ൪ റിപ്പബ്ലിക്ക൯വിരുദ്ധരും ജനാധിപത്യവിരുദ്ധരുമല്ലെന്നവരിനി തെളിയിക്കും, അടുത്തുവരുന്നൊരു ക൪ഷകശക്തിക്കു് റിപ്പബ്ലിക്കും ജനാധിപത്യവും കൈമാറും?

ഭരണകൂടത്തെ നയിക്കുന്നവ൪ രാഷ്ട്രവിരുദ്ധരും റിപ്പബ്ലിക്ക൯വിരുദ്ധരും ജനാധിപത്യവിരുദ്ധരും ആ വഴിയിലു്നിന്നു് പിന്തിരിയാ൯ കോ൪പ്പറേറ്റടിമത്തംകാരണം ഇനി മാ൪ഗ്ഗമൊന്നുമില്ലാത്തവരുമാണെന്ന പരസ്യമായ കുറ്റസമ്മതമായിരുന്നു മൂന്നു് ക൪ഷകനിയമങ്ങളും ക൪ഷകസമരക്കാരാവശ്യപ്പെടുന്നപോലെ പി൯വലിക്കാ൯പറ്റില്ല പക്ഷേ ഗവണു്മെ൯റ്റവയെ ഒന്നരക്കൊല്ലത്തേക്കു് മരവിപ്പിച്ചുനി൪ത്താമെന്നുള്ള പ്രധാനമന്ത്രിയുടെ ക൪ഷക൪ക്കുള്ള സന്ദേശം. ഏതുരീതിയിലോ ആകട്ടേ, ഒരിക്കലു് പാ൪ലമെ൯റ്റുപാസ്സാക്കിയ നിയമം പാ൪ലമെ൯റ്റുതന്നെകൂടി റദ്ദാക്കാതെ അതു് എകു്സിക്ക്യൂട്ടുചെയ്യാ൯മാത്രം, അതായതു് നടപ്പാക്കാ൯മാത്രം, അധികാരമുള്ള എകു്സ്സിക്കൃുട്ടീവു് അതു് നടപ്പാക്കാതെ മരവിപ്പിച്ചുനി൪ത്തുമെന്നുപറഞ്ഞതുതന്നെ രാഷ്ട്രവിരുദ്ധതയും റിപ്പബ്ലിക്ക൯വിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമല്ലേ, അതൊക്കെയാണു് രാജ്യത്തുനടക്കുന്നതെന്ന പരസ്യപ്പ്രഖ്യാപനമല്ലേ? ജനങ്ങളു്ക്കിടപെടാ൯ സമയമായെന്നുള്ളതിനു് ഇനിയെന്തുതെളിവാണു് വേണു്ടതു്?

Written and first published on: 31 January 2021



 

No comments:

Post a Comment