Tuesday, 23 February 2021

499. പെട്രോളു്വിലവ൪ദ്ധനവു് ഹിന്ദുരാജ്യം സ്ഥാപിക്കാ൯ ഹിന്ദുക്കളും മുസ്ലിമുകളുമെല്ലാം കൊടുക്കേണു്ടിവരുന്ന ജസിയയെന്ന തലവരിപ്പണമോ?

499

പെട്രോളു്വിലവ൪ദ്ധനവു് ഹിന്ദുരാജ്യം സ്ഥാപിക്കാ൯ ഹിന്ദുക്കളും മുസ്ലിമുകളുമെല്ലാം കൊടുക്കേണു്ടിവരുന്ന ജസിയയെന്ന തലവരിപ്പണമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.


1

പെട്രോളു്വിലവ൪ദ്ധനവു് ഹിന്ദുരാജ്യം സ്ഥാപിക്കാ൯ ഹിന്ദുക്കളും മുസ്ലിമുകളും ക്രിസു്ത്യാനികളും സിഖുകാരുമെല്ലാം കൊടുക്കേണു്ടിവരുന്ന ജസിയയെന്ന തലവരിപ്പണമോ? സ്വന്തംരാജ്യത്തു് ഒന്നുരണു്ടു് പെട്രോളു്ക്കമ്പനികളെപ്പോലും നിലയു്ക്കുനി൪ത്താ൯ കഴിവില്ലാത്ത നരേന്ദ്രമോദിയെങ്ങനെയാണു് ചൈനയെ നിലയു്ക്കുനി൪ത്തുന്നതു്?

ഹിന്ദുരാജ്യമെന്നുപറയുന്നതു് ചരിത്രത്തിലെ ഏറ്റവുംവലിയൊരു മോഹഭംഗമാണു്. അതുപോലെയെന്തോ ഉണു്ടായിരുന്നെന്നുപറയുന്ന അന്നു് ഹിന്ദുമതമെന്നൊന്നേ ഉണു്ടായിരുന്നില്ല. വളരെപ്പിന്നീടു്, അതായതു് വെറുമൊരു പത്തയ്യായിരംകൊല്ലംമുമ്പു്, ഉണു്ടായിരുന്നതൊരു സിന്ധുനദീതടസംസു്ക്കാരവും സിന്ധുജീവിതരീതിയും സിന്ദുമതശൈലിയുമായിരുന്നു- ഹിന്ദുമതസങ്കലു്പ്പങ്ങളുമായോ ഹിന്ദുദൈവസങ്കലു്പ്പങ്ങളുമായോ അതിനെന്തെങ്കിലുമൊരു വിദൂരസാമ്യംപോലുമുണു്ടായിരുന്നില്ല. അതുകഴിഞ്ഞു് ഹിന്ദുമതംപോലൊന്നും ഹിന്ദുരാജാക്ക൯മാരും ഹിന്ദുച്ചക്രവ൪ത്തിമാരും അഴിഞ്ഞുനടന്നു് സോമരസത്തിലും സു്ത്രീസുഖത്തിലും വംശീയമേലു്ക്കോയു്മയിലും അഭിരമിച്ചകാലത്താണു് നീയൊക്കെ അഴുകണമെങ്കിലു്ക്കിടന്നഴുകിക്കോ, ഞങ്ങളു് പോകുന്നുവെന്നുപറഞ്ഞു് ബുദ്ധമതവും ജൈനമതവും സിഖുമതവുമൊക്കെയിറങ്ങിപ്പോയി ഹിന്ദുമതം എണ്ണത്തിലും അന്തസ്സിലും സംസു്ക്കാരത്തിലും മാന്യതയിലും ശൂന്യമായതും തമ്മിലടിയിലും ജാതിയിസത്തിലും ദു൪ബ്ബലവും ഭയചകിതവുമായതും അതുകൊണു്ടുതന്നെ അന്നേരംനോക്കിത്തന്നെ മുസ്ലിമുകളു് സിന്ധുരാജ്യത്തെയാക്രമിച്ചു് കീഴടക്കിയതും.

2

പത്തും പതിനൊന്നും നൂറ്റാണു്ടുകളു്മുതലു് ബ്രിട്ടീഷുകാരി൯ഡൃയിലു് വരുന്നതുവരെയും അവിടവിടെ ചില ദു൪ബ്ബലരും ജനപിന്തുണയില്ലാത്തവരുമല്ലാതെ ഒറ്റയൊരു ഹിന്ദുവും ഇന്ത്യഭരിച്ചിട്ടില്ല. അക്കാലംമുഴുവ൯ മുസ്ലിമുകളുടെ അനുസ്യൂതഭരണമായിരുന്നു. ഇരുപതാം നൂറ്റാണു്ടിലു് ബ്രിട്ടീഷുകാ൪പോയി ഹിന്ദുക്കളു്ക്കു് ഭരണംകിട്ടിയപ്പോളു് മുഴുവ൯ ഇന്ത്യയെയും കിട്ടിയില്ല, പാക്കിസ്ഥാ൯ മുറിഞ്ഞുപോയി ബാക്കിയുള്ള ഒരു കഷണമേ കിട്ടിയുള്ളൂ. അപ്പോഴും ഹിന്ദുക്കളു്ക്കേ ഭരണംകിട്ടിയുള്ളൂ, ഹിന്ദുത്തീവ്രവാദികളു്ക്കുകിട്ടിയില്ല. വീണു്ടും അറുപത്തഞു്ചുകൊല്ലവുംകൂടിക്കഴിഞ്ഞു് ഹിന്ദുത്തീവ്രവാദികളായ ഭാരതീയ ജനതാപ്പാ൪ട്ടിയിലൂടെയവ൪ അധികാരത്തിലു്ക്കേറിയപ്പോഴും, ഹിന്ദുരാജ്യംസ്ഥാപിക്കാനുള്ള ശ്രമമാരംഭിച്ചപ്പോഴും, ഹിന്ദുരാജ്യമുണു്ടായിക്കഴിഞ്ഞിട്ടില്ല, അതിനുവേണു്ടി ആധുനികലോകത്തോടുതന്നെ കൈയ്യിലുള്ള പരിമിതവിഭവങ്ങളു്വെച്ചു് യുദ്ധംതന്നെ ചെയ്യേണു്ടിവന്നിരിക്കുകയുമാണു്. അതിനുള്ള വിഭവസമാഹരണമാണു് പെട്രോളു് തലവരിപ്പണമെന്ന ആധുനിക ഹിന്ദു ജെസിയ. ഇനിപ്പറയൂ, ഇ൯ഡൃയിലൊരുകാലത്തു് ഉണു്ടായിരുന്നുവെന്നിവ൪പറയുന്ന ഹിന്ദുരാജ്യം കഴിഞ്ഞ ഇരുപത്തയ്യായിരംകൊല്ലത്തെ ചരിത്രത്തിലു് എവിടെ എന്നു് എത്രനാളാണുണു്ടായിരുന്നതു്? അതുകൊണു്ടാണു് ഹിന്ദുരാഷ്ട്രമെന്നതു് ചരിത്രത്തിലെ ഏറ്റവുംവലിയ മോഹഭംഗമാണെന്നുപറയുന്നതു്. ഒരിക്കലുമതുണു്ടായിരുന്നില്ല. ഇന്നത്തെ ഇ൯ഡൃയെ ചരിത്രത്തിലൂടെ പുറകോട്ടുകൊണു്ടുപോയി ഏതെങ്കിലുമൊരു മാതൃകാബിന്ദുവിലു്ക്കൊണു്ടുപോയി ബന്ധിപ്പിക്കാമെന്നുവെച്ചാലു് അങ്ങനെയൊരു ബിന്ദുവില്ല. ഇതു് ആ കാലനി൪ണ്ണയം നടത്തുന്നതിലു് ഇ൯ഡൃയിലെ ഹിന്ദുഭരണവ൪ഗ്ഗത്തിനുള്ള അങ്കലാപ്പിലു്നിന്നുതന്നെ വ്യക്തമാണു്, കാരണം അങ്ങനെ ഏതു് കാലനി൪ണ്ണയം നടത്തിയാലും, ആധുനിക ഇന്ത്യയെ ഏതു് പഴയ കാലബിന്ദുവിലു്ക്കൊണു്ടുപോയി ബന്ധിപ്പിച്ചാലും, സൈദ്ധാന്തികമായും പ്രായോഗികമായും അന്നു് ഹിന്ദുഭരണമല്ല ഉണു്ടായിരുന്നതെന്നു് സ്ഥാപിക്കുന്ന തെളിവുകളാണു് ചരിത്രത്തിലു് സമൃദ്ധം.

3

മുസ്ലിം ഭരണാധികാരികളു് വ൪ഷത്തിലൊരിക്കലു്മാത്രമേ ജെസിയ(Jizya)യെന്നുംപറഞ്ഞു് ഒരു നിശ്ചിതതുക മുസ്ലിമുകളല്ലാത്ത രാജ്യത്തെ സ്ഥിരതാമസക്കാരിലു്നിന്നും ഈടാക്കിയിരുന്നുള്ളൂ, അതുതന്നെയും മുഴുവ൯ സു്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും സൈനികസേവനത്തിനു് തയാറുള്ളവരെയും വിദേശത്തുനിന്നുംവന്നു് രാജ്യത്തു് താലു്ക്കാലികമായി താമസിക്കുന്നവരെയുമൊഴിവാക്കി സൈനികസേവനക്ഷമതയും പൂ൪ണ്ണ ആരോഗ്യവുമുള്ള ആണുങ്ങളിലു്നിന്നുമാത്രമേ ഈടാക്കിയിരുന്നുമുള്ളൂ. ഹിന്ദുഭരണാധികാരികളാകട്ടേ ഇന്നു് ഈ യാതൊരുപരിഗണനയുമാ൪ക്കും നലു്കാതെ മുഴുവ൯ ജനവിഭാഗങ്ങളിലു്നിന്നുമാണു് ഓരോകച്ചവടത്തിനും ഒരാളു്ക്കു് ഓരോലിറ്റ൪ പെട്രോളു് വിലു്ക്കുമ്പോളും അറുപത്തഞു്ചുരൂപാവീതമെന്ന നിരക്കിലു് ഈടാക്കുന്നതു്. ചുമ്മാതാണോ അലു്പ്പകാലങ്ങളു്മാത്രംനീളുന്ന ഇടവേളകളിലു് ഭരണംനടത്തിയിരുന്ന ഹിന്ദുരാജാക്ക൯മാ൪ക്കുകീഴിലെ ദുസ്സഹഭരണത്തിലു് പൊറുതിമുട്ടി ആക്രമിച്ചുകീഴടക്കിവരുന്ന മുസ്ലിംപടയാളികളു്ക്കുമുമ്പിലു് ഹിന്ദുപ്പ്രജകളു് ഗ്രാമങ്ങളുടെ പടിവാതിലുകളു് തുറന്നിട്ടുകൊടുത്തതു്! അലു്പ്പകാലത്തേയു്ക്കു് ഭരണംകിട്ടുമ്പോളു് ഉദ്ധതഹിന്ദു എന്തൊക്കെവരെച്ചെയ്യുമെന്നുള്ളതി൯റ്റെ ഒരു ടേയു്സ്സു്റ്റാണു് ബീജേപ്പീയുടെ ഹിന്ദുഭരണത്തിലൂടെ ഇന്ത്യയിലിപ്പോളു് ഹിന്ദുക്കളടക്കമുള്ള മുഴുവ൯ ജനവിഭാഗങ്ങളു്ക്കും കിട്ടിക്കൊണു്ടിരിക്കുന്നതു്. ഉദ്ധതഹിന്ദുവി൯റ്റെ മുഖംകാണാ൯ ചരിത്രത്തിലങ്ങു് പിന്നിലേക്കൊന്നും പോകണു്ട, ഭാഗ്യവശാലൊരുമുഖം അങ്ങു് ജാംബവാ൯റ്റെ കാലത്തുനിന്നും ഇങ്ങു് രാഹുലു്ഗാന്ധിയുടെ കാലത്തിലേക്കു് കയറിവന്നിട്ടുണു്ടു്- ബീജേപ്പീയുടെ ഇന്ത്യ൯ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദുത്വലക്ഷണമൊന്നുമില്ലാത്ത നി൪വ്വികാരമുഖംനോക്കിയാലു്മതി.

4

ഈ തലവരിപ്പണങ്ങളു് ഇന്ത്യയിലു് നിലവിലു്വന്നകാലത്തുതന്നെ അതിനുകാരണമായതു് ഭരണാധികാരികളുടെ ചൈനാപ്പേടിയാണു്. വാസു്തവത്തിലു് ഇന്ത്യഭരിച്ച ഏതു് ചക്രവ൪ത്തിമാരുടെയും പ്രധാനവികാരം ചൈനാപ്പേടിയായിരുന്നു. ഒരു ചക്രവ൪ത്തിയാകുമ്പോളു് ഏറ്റവുമടുത്തുള്ള ഏറ്റവുംവലിയ രാജ്യത്തെ ഏറ്റവുംവലിയ ചക്രവ൪ത്തിയെപ്പേടിക്കണമല്ലോ. എപ്പോഴാണവ൪ കടന്നുവരുന്നതെന്നും പിടിച്ചടക്കുന്നതെന്നുമറിയില്ലല്ലോ. പക്ഷേ ചൈന ചരിത്രത്തിലൊരിക്കലും ഇ൯ഡൃയിലു്ക്കടന്നുവന്നില്ല, ഇന്ത്യയു്ക്കു് സ്വതന്ത്രൃംകിട്ടി അതു് ഒരു അ൪ദ്ധഹിന്ദുരാഷ്ട്രീയത്തി൯റ്റെ കൈയ്യിലാകുന്നതുവരെയും. അതുകൊണു്ടു് ഇന്ത്യയിലെ ഭരണാധികാരികളു്ക്കു് ഒരു ചൈനാപ്പേടി എന്നുമുണു്ടായിരുന്നു- ബ്രിട്ടീഷുകാ൪ക്കുപോലും. കുബ്ലാഖാനെപ്പോലുള്ള വിദുഷിചക്രവ൪ത്തിമാരുടെ കാലത്തു് നയതന്ത്രപ്പ്രതിനിധികളെ കൈമാറുന്നതിലേക്കുകൂടിയതു് വള൪ന്നിരുന്നെങ്കിലും, എപ്പോഴും ചൈനയൊരു ഭയമായിത്തന്നെ നിലനിന്നു.

ഹിമാലയത്തിനുമേലു് സൈന്യത്തെയയച്ചു് ചൈനയെയാക്രമിക്കാനുള്ള വിപുലമായ പരിപാടികളായിരുന്നു മുഹമ്മദു് ബി൯ തുഗ്ലക്കി൯റ്റെ ട്രഷറി ചോ൪ത്തിയതു്. ശൂന്യമായ ട്രഷറിയെ വീണു്ടും കൊഴുപ്പിക്കാനുള്ള മാ൪ഗ്ഗമായാണയാളു് പതിന്നാലാം നൂറ്റാണു്ടിലു് ഹിന്ദുക്കളു്ക്കു് ജസിയയെന്ന തലവരിനികുതിയേ൪പ്പെടുത്തിയതു്. അതിനുംമുമ്പേ പതിനൊന്നാം നൂറ്റാണു്ടിലു് ആദ്യമായിതേ൪പ്പെടുത്തിയ കുത്തബുദ്ദീ൯ ഐബക്കി൯റ്റെ കാലംമുതലേ മുസ്ലിം ഭരണാധികാരികളുടെ കീഴിലു് ഇതു് ഇന്തൃയിലുണു്ടായിരുന്നെങ്കിലും അതുവരെ അത്രത്തോളം ക൪ശ്ശനവും വ്യാപകവുമായിരുന്നില്ല. പതിനാറാം നൂറ്റാണു്ടിലു്, കൃത്യമായിപ്പറഞ്ഞാലു് മൂന്നാമത്തെ മുഗളു് ചക്രവ൪ത്തിയായിരുന്ന അകു്ബ൪, ഇതെടുത്തുകളഞ്ഞു. പതിനേഴാം നൂറ്റാണു്ടിലു് ഔറംഗസേബു് ഇതു് വീണു്ടുമേ൪പ്പെടുത്തി- സൈനികസേവനംനടത്താ൯ തയാറുള്ള ഹിന്ദുക്കളെയൊഴിവാക്കിക്കൊണു്ടു്. ബ്രിട്ടീഷുഭരണത്തോടെ ഇ൯ഡൃയിലതു് അപ്രത്യക്ഷമായി. പിന്നീടതു് പ്രത്യക്ഷപ്പെടുന്നതു് പെട്രോളു്വിലവ൪ദ്ധനവി൯റ്റെ രൂപത്തിലു് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പണമുണു്ടാക്കാനായി ജാതിമതവ്യത്യാസമില്ലാതെ ബീജേപ്പീഭരണത്തി൯കീഴിലു് ഇപ്പോഴാണു്. രണു്ടായി വിഭജിക്കപ്പെട്ട ഇ൯ഡൃയിലു്, പാക്കിസ്ഥാ൯ഭാഗത്തു്, താലിബാ൯കാ൪ അമുസ്ലിമുകളിലു്നിന്നുമതു് ഇപ്പോഴും പിരിക്കുന്നു, ഇന്ത്യ൯ഭാഗത്തു് സകലരിലു്നിന്നും പെട്രോളു്വിലവ൪ദ്ധനവായി ഹിന്ദുബീജേപ്പീയും. മൂന്നുകാര്യങ്ങളിവിടെ ശ്രദ്ധേയമാണു്: ഇന്ത്യ എത്രകൊല്ലമാണു് ഒരു ഹിന്ദുരാജ്യമായിരുന്നതെന്നു് ബീജേപ്പീയുടെ വാക്കുകേട്ടിളക്കിനടക്കുന്ന ഇ൯ഡൃയിലെ ഹിന്ദുക്കളു്ക്കുപോലും ഒരു തിട്ടവുമില്ല. സൈനികരുടെ ശമ്പളംകൊടുക്കലു്മുതലു് ചൈനയെയാക്രമിക്കലു്വരെയുള്ള ഭരണകൂടമോഹങ്ങളാണു് ഈ തലവരിപ്പണമേ൪പ്പെടുത്തലുകളിലേക്കു് നയിച്ചതു്. മൂന്നാമതു്, ഹിന്ദുവായാലും മുസ്ലിമായാലും മതതീവ്രവാദികളാണിതു് ഏ൪പ്പെടുത്തുന്നതും പിരിക്കുന്നതും.

5

മുപ്പതുരൂപയു്ക്കു് ഇന്ത്യയിലു് വിറ്റിരുന്ന പെട്രോളു് ബീജേപ്പീയുടെ ഹിന്ദുഗവണു്മെ൯റ്റിനുകീഴിലു് ലിറ്ററിനു് നൂറുരൂപയു്ക്കു് വിലു്ക്കുന്നുവെന്നുപറയുമ്പോളു് പെട്രോളി൯റ്റെ വില അന്താരാഷ്ട്ര അസംസു്ക്കൃത ഓയിലി൯റ്റെ വിലയനുസരിച്ചു് മുപ്പത്തഞു്ചുരൂപയാവുകയും അറുപത്തഞു്ചുരൂപാ ഇന്ത്യയിലു് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ചെലവിലേയു്ക്കായി ഇ൯ഡ്യാക്കാരിലു്നിന്നും ബീജേപ്പീഗവണു്മെ൯റ്റു് പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്നാണു് അ൪ത്ഥം. കുറേക്കൂടി വ്യക്തമായിപറഞ്ഞാലു് ഇന്ത്യയിലു് ജീവിക്കുന്നതിനു് ഇ൯ഡ്യാക്കാ൪ ഒരുലിറ്റ൪ പെട്രോളു്വിലയിലു്മാത്രം അറുപത്തഞു്ചുരൂപാ ഇ൯ഡൃയിലെ ഹിന്ദുഗവണു്മെ൯റ്റിനു് തലവരിപ്പണം കൊടുക്കണം. ജെസിയയെന്നുപറയുന്നതു് ഇ൯ഡൃയിലു് ജീവിക്കുന്നതിനു് ഹിന്ദുക്കളടക്കം മുസ്ലിമുകളല്ലാത്തവ൪ തലവരിപ്പണം കൊടുക്കണമെന്നുള്ള ഇന്ത്യയിലേ൪പ്പെടുത്തിയ കുപ്പ്രസിദ്ധമായ നിയമമായിരുന്നു. ഇന്ത്യ ഭരിച്ച എല്ലാ മുസ്ലിം ഭരണാധികാരികളുമിതേ൪പ്പെടുത്തിയില്ല. അകു്ബറിനെപ്പോലെ ചില൪ തങ്ങളുടെ ഭരണകാലത്തു് ആ നിയമം എടുത്തുകളയുകയുംചെയു്തു.

പശ്ചിമ ബംഗാളും രാജസ്ഥാനും ആസ്സാമും മേഘാലയയും ചെയ്യുന്നപോലെ സംസ്ഥാനനികുതികളെടുത്തുകയുകയോ കുറയു്ക്കുകയോചെയു്തു് പെട്രോളു് വിലവ൪ദ്ധനയിലു് ജനങ്ങളു്ക്കാശ്വാസം നലു്കുന്നതുപോലെ കേന്ദ്രം വാറ്റു് പോലെയുള്ള നികുതിഘടനയിലിതു് കൊണു്ടുവരുകയോ സെ൯ട്രലു് എകു്സ്സൈസ്സു് ഡ്യൂട്ടി അനുവദനീയമായത്ര ശതമാനം കുറയു്ക്കുകയോ ഈ നികുതികളു് വേണു്ടെന്നുവെക്കുകയോചെയു്താലു് മുപ്പതുരൂപയു്ക്കു് ഈ വിലക്കയറ്റത്തിനിടയിലും ഇ൯ഡൃയിലു് പെട്രോളു് വിലു്ക്കാമായിരുന്നല്ലോ. ഹിന്ദുരാജ്യം സ്ഥാപിക്കാനുള്ള തലവരിപ്പണമായതിനാലാണു് കേന്ദ്രഗവണു്മെ൯റ്റതു് ഉപേക്ഷിക്കാ൯ തയാറാവാത്തതെന്നുമാത്രമല്ല പെട്രോളു്ക്കമ്പനികളിലൂടെയാണു് ഈ തലവരിപ്പണത്തി൯റ്റെ ഒരു ഗണൃമായ ഭാഗം ഈടാക്കാ൯ ഹിന്ദുഗവണു്മെ൯റ്റു് ഉദ്ദേശിക്കുന്നതുതന്നെ. ഇ൯ഡൃയിലു് വിദേശ പെട്രോളു്ക്കമ്പനികളൊന്നുമല്ലല്ലോ പ്രവ൪ത്തിക്കുന്നതു്? ബ൪മ്മാഷെല്ലും മറ്റുമൊക്കെ എന്നേമാറി ഇന്ത്യ൯ കമ്പനികളായില്ലേ, അവയെല്ലാം സ൪ക്കാരി൯റ്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമല്ലേ? അതുകൊണു്ടാണു് ഇനി ഒളിഞ്ഞിരിക്കാ൯ യാതൊരു നിവൃത്തിയുമില്ലെന്നുമനസ്സിലാക്കി ഗവണു്മെ൯റ്റിനു് പണമുണു്ടാക്കാ൯തന്നെയാണു് പെട്രോളു്വില വ൪ദ്ധനവു്, അതിനു് നിങ്ങളു്ക്കെന്തുവേണമെന്നു് 2021 ഫെബ്രുവരി ആദ്യയാഴു്ചയിലു് ബീജേപ്പീ ഗവണു്മെ൯റ്റു് ചോദിച്ചതു്.


Written and first published on: 23 February 2021





No comments:

Post a Comment