504
അടുത്ത തെരഞ്ഞെടുപ്പിലു് അരിവാളു്ച്ചുറ്റിക നക്ഷത്രത്തിനുപകരം കൊടുവാളു്ക്കഠാര ഇടിക്കട്ടയടയാളത്തിലു് മത്സരിച്ചുകൂടേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
അടുത്ത തെരഞ്ഞെടുപ്പിലു് അരിവാളു്ച്ചുറ്റിക നക്ഷത്രത്തിനുപകരം കൊടുവാളു്ക്കഠാര ഇടിക്കട്ടയടയാളത്തിലു് മത്സരിച്ചുകൂടേ? പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെപറയുന്നതു് പൊതുമേഖലാസ്ഥാപനങ്ങളു് ഗവണു്മെ൯റ്റിനൊരു ഭാരമാണു്, അതൊക്കെ പഴയ സങ്കലു്പ്പങ്ങളാണു്, അതുകൊണു്ടു് സകലതുംവിറ്റഴിച്ചു് ഭാരമൊഴിക്കണമെന്നാണു്. ബീജേപ്പീയുടെ പുതിയ ഘടകകക്ഷിയായതോടെ അതേസാമ്പത്തികവഴിതന്നെ പിന്തുട൪ന്നു് ഗവണു്മെ൯റ്റിനും ജനങ്ങളു്ക്കും ഒരു വ൯ഭാരമായിക്കിടക്കുന്ന കടലിനെ വിറ്റഴിച്ചു് ഭാരമൊഴിക്കുന്ന കേരളാ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പഴയ കാലഹരണപ്പെട്ട സങ്കലു്പ്പങ്ങളെയൊക്കെയുപേക്ഷിച്ചു് തികച്ചും കാലത്തിനും സ്വഭാവത്തിനുമൊത്തവിധത്തിലു് തെരഞ്ഞെടുപ്പുചിഹ്നമെങ്കിലുമൊന്നു് മാറ്റിക്കൂടേ? സങ്കലു്പ്പവും സ്വഭാവവുമായി അതിനു് എന്തെങ്കിലുമൊക്കെയൊരു പൊരുത്തംവേണു്ടേ?
ഡോള൪ സൈ൯, പണപ്പെട്ടിയുമായിപ്പായുന്ന മനുഷ്യ൯, അഞു്ചായിപ്പൊട്ടിച്ചിതറുന്ന നക്ഷത്രം, പരസു്പ്പരം കെട്ടിപ്പിടിച്ചുനിലു്ക്കുന്ന രണു്ടു് സ൪പ്പസുന്ദരികളു്, വൈദ്യുതിമിന്നലു്പ്പിണരുകളിലെഴുതിയ പി, ഓം ആകൃതിയിലു് വരച്ച പൗണു്ടും യൂറോയും ചിഹ്നങ്ങളു്, സ്വ൪ണ്ണബിസ്സു്ക്കറ്റുകളു്, വെട്ടിത്തിളങ്ങുന്ന വൈഢൂരൃം, പാ൪ട്ടിയുടെ ഐശ്വര്യച്ചിഹ്നമായ സ്വ൪ണ്ണക്കുരുവുള്ള ഈന്തപ്പഴം, എന്നിങ്ങനെ എന്തോരംനല്ല പാ൪ട്ടിക്കനുയോജ്യമായ ചിഹ്നങ്ങളു് ഉണു്ടായിരുന്നനെങ്കിലും തലശ്ശേരിയിലു് ബ്രണ്ണ൯കോളേജിലു് വടിവാളുകളു്ക്കും ഊരിപ്പിടിച്ച കത്തികളു്ക്കുമിടയിലൂടെ ആരോ നടന്നുപോയെന്നുപറയുന്ന ബിംബമാണു് പാ൪ട്ടിയിലെ ഏകനേതാവും മുഖ്യമന്ത്രിയുമൊക്കെയായ പിണറായി വിജയനെ കേരളത്തിലെ യുവജനലക്ഷങ്ങളുടെയും വിദ്യാ൪ത്ഥികളുടെയും ഹരവും രോമാഞു്ചവുമാക്കിയതെന്നു് അറിയാവുന്നതുകൊണു്ടാണു് എസ്സെഫൈ, ഡീവൈയെഫൈ വിഭാഗങ്ങളു്ക്കു് പാ൪ട്ടിയോടുള്ള ആക൪ഷണം കുറയാതിരിക്കാ൯ കൊടുവാളു്ക്കഠാര ഇടിക്കട്ടമതിയെന്നുപറയുന്നതു്. ദേശീയച്ചിഹ്നമായ താമര തെരഞ്ഞെടുപ്പുചിഹ്നമായി ഉപയോഗിക്കാ൯പാടില്ലെന്നു് വാദമുയരുന്നതിനാലു് കാലാനുസൃതമായി അതുമാറ്റി ബീജേപ്പീ കൈവിലങ്ങടയാളത്തിലേക്കു് കടന്നേക്കുമെന്നറിയുന്നു. അല്ലെങ്കിലു് അതും നല്ലൊരു ചിഹ്നമായിരുന്നു. നുകംവെച്ചകാളയും പശുവും കിടാവുമൊക്കെപ്പരീക്ഷിച്ചു് ഒടുവിലു് കൈപ്പത്തിയിലേക്കു് തിരിഞ്ഞതോടെയാണു് കോണു്ഗ്രസ്സു് തോറ്റുതുടങ്ങിയതു്. അതുകൊണു്ടു് ശരീരഭാഗങ്ങളു് നമുക്കുവേണു്ട- നകു്സ്സലൈറ്റുകളുടെ പഴയ, റോഡരികിലു് ചല്ലിപ്പുറത്തു് വെട്ടിക്കൊണു്ടുവെച്ചിരിക്കുന്ന തല പാ൪ട്ടിക്കുപറ്റിയ നല്ലൊരു ചിഹ്നമായിരുന്നെങ്കിലും.
Written and first published on: 26 February 2021
No comments:
Post a Comment