Saturday, 6 February 2021

453. ബീഡീജേയെസ്സു് പൊളന്നു് രണു്ടായി. നല്ലതു്. അതുടനേ നാലാകട്ടെയെന്നാശംസിക്കുന്നു!

453

ബീഡീജേയെസ്സു് പൊളന്നു് രണു്ടായി. നല്ലതു്. അതുടനേ നാലാകട്ടെയെന്നാശംസിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mystic Art Design. Graphics: Adobe SP.

ബീഡീജേയെസ്സു് പൊളന്നു് രണു്ടായി. നല്ലതു്. അതുടനേ നാലാകട്ടെയെന്നാശംസിക്കുന്നു! ഒരു ഗവ൪ണ്ണ൪ക്കസേരയു്ക്കും ചെയ൪മാനുദ്യോഗത്തിനുമായി ബീജേപ്പീയോടുചേ൪ന്നു് ആരെക്കണു്ടാലും അടുത്തുപോയി അച്ഛായെന്നുവിളിക്കുന്ന പാ൪ട്ടിയല്ലേ, അതു് അമീബയെപ്പോലെ പൊളന്നു് പലതായി കേരളംമുഴുവ൯ പടരട്ടെ! ജ൯മനാ വിപ്ലവകാരികളും കലാപകാരികളുമായ ഈഴവ൪ക്കതൊരാശ്വാസമായി, ചിലപ്പോളു് ഈ അപമാനത്തിലു്നിന്നും സ്ഥിരമായി ഒഴിവാവുകയും ചെയു്തേക്കും.

നാരായണഗുരുസ്ഥാപിച്ച ശ്രീനാരായണധ൪മ്മപരിപാലനയോഗമെന്ന സമത്വസ്ഥാപന-വിവേചനനി൪മ്മാ൪ജ്ജനസംഘടനയുടെ ശക്തിയും വിഭവങ്ങളുമുപയോഗപ്പെടുത്തി വെള്ളാപ്പള്ളിനടേശ൯സ്ഥാപിച്ച സ്വകാര്യകുടുംബപ്പാ൪ട്ടിയാണ് ഭാരതീയധ൪മ്മജനസേനയെന്ന ബീഡീജേയെസ്സു്. അതി൯റ്റെഭാരവാഹികളെല്ലാം അയാളും അയാളുടെഭാര്യയുംമകനും മറ്റുബന്ധുക്കളുമാണു്- കേരളത്തിലു്സ്ഥാപിക്കപ്പെട്ട രാഷ്ട്രീയപ്പാ൪ട്ടികളിലു് ആദ്യമായൊരപമാനം! ഒരു പബ്ലിക്കു് കോണു്ട്രാക്ടറും മദൃബിസിനസ്സുകാരനുമായ ത൯റ്റെ സ്വകാര്യതാലു്പ്പര്യങ്ങളു് സംരക്ഷിക്കുന്നതിനും കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിമുതലു് കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവരെയുള്ള സകലരുടെയുമടുത്തുപോയി മാറിമാറിവിധേയപ്പെട്ടു് നരേന്ദ്രമോദിയെയും പിണറായിവിജയനെയുംപോലെ വ്യക്തിത്വമില്ലാത്തയവസരവാദിയായിമാറിയയയാളു് ഈപ്പാ൪ട്ടിയുംകൊണു്ടു് കേരളത്തിലു് പരിമിതവും ശുഷു്ക്കവുമായരീതിയിലെങ്കിലും പിടിച്ചുനിലു്ക്കുന്നതു് എസ്സെ൯ഡീപ്പീയോഗത്തി൯റ്റെ സ്ഥാപകനും ഇന്നുമതി൯റ്റെയാത്മീയഗുരുവുമായ നാരായണഗുരുവും ത൯റ്റെസ്വന്തംപേരിലാണു് സംഘടനസ്ഥാപിച്ചതെന്നുവിശ്വസിക്കുന്ന ഈഴവസമുദായത്തിലു്നിന്നുള്ളകുറേ വിദ്യാശൂന്യരും വിവരാന്ധരുമായ അണികളുടെബലത്തിലാണു്.

നാരായണഗുരു പ്രത്യേകമെടുത്തുപറഞ്ഞതു് ഈ സമുദായാംഗങ്ങളു് പൊതുതാലു്പ്പര്യംകണക്കിലെടുത്തു് എത്രപണമുണു്ടാക്കാനുള്ളയവസരമുണു്ടെങ്കിലും ഒരിക്കലും മദ്യമുണു്ടാക്കരുതെന്നും അതുവിലു്ക്കരുതെന്നുമാണെന്നതും, ഇയാളു്പക്ഷേ ആ സംഘടനയുടെബലമുപയോഗിച്ചുപിടിച്ചുനിലു്ക്കുന്ന ഒരു മദ്യവ്യാപാരിയാണെന്നതും, ആ അണികളെയോ അയാളെയുമയാളുടെപാ൪ട്ടിയെയും സംരക്ഷിച്ചുപിന്തുണച്ചുനി൪ത്തിയിരിക്കുന്ന നരേന്ദ്രമോദിയെയും പിണറായിവിജയനെയും തെല്ലുംവിഷമിപ്പിക്കുന്നില്ലെന്നതു് നാരായണഗുരുവിനെയീമൂവരടക്കമിവരെല്ലാം രാഷ്ട്രീയാധികാരങ്ങളു്നേടാനുള്ളൊരു ഉപകരണമായാണുകാണുന്നതെന്ന സത്യത്തെയാണു് വെളിച്ചത്തിലു്ക്കൊണു്ടുവന്നുനി൪ത്തിയിരിക്കുന്നതു്. റെബലുകളും പ്രതിപക്ഷവും കലാപകാരികളും തിങ്ങിനിറഞ്ഞ ഈഴവസമുദായത്തിലു് ഇയാളെയൊരുനേതാവായിട്ടു് ഇപ്പോഴുംനിലനി൪ത്തിയിരിക്കുന്നതു് ഭൂരിപക്ഷജാതിമതവ൪ഗ്ഗീയപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയും അതിനേക്കാളു്ത്തീവ്ര ഭൂരിപക്ഷവ൪ഗ്ഗീയമേലു്ക്കോയു്മ്മാപ്പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയനും ആനത്തലവട്ടമാനന്ദനും കോടിയേരിബാലകൃഷു്ണനുംനയിക്കുന്ന വിഭാഗവുമാണു്.

നാരായണഗുരു എസ്സെ൯ഡീപ്പീയോഗംസ്ഥാപിച്ചതു് ശ്രീനാരായണനായ മഹാവിഷു്ണുവി൯റ്റെ ‘സ൪വ്വ൪ക്കും ലോകത്തു് അതിജീവനവും നിലനിലു്പ്പു’മെന്ന ധ൪മ്മം പരിപാലിക്കാനാണെന്നു് ഇവ൪ക്കാ൪ക്കും ആരുംപറഞ്ഞുകൊടുത്തിട്ടില്ല, പറഞ്ഞുകൊടുത്താലു്ത്തന്നെയതു് അവരാരുംവിശ്വസിക്കുകയുമില്ല. അങ്ങനെയിപ്പോളീസംഘടനയും പിള൪ന്നുരണു്ടായെന്ന വാ൪ത്തകളാണു് 2021 ഫെബ്രുവരിയിലു് പുറത്തുവരുന്നതു്. അതുനല്ലൊരുകാര്യമായിട്ടാണു് വല്ലതും പഠിച്ചുരക്ഷപ്പെടെടായെന്ന നാരായണഗുരുവി൯റ്റെസന്ദേശമുളു്ക്കൊണു്ടു് സ്വന്തംവിദ്യാഭ്യാസത്തി൯റ്റെമാത്രംബലത്തിലു് ലോകത്തി൯റ്റെപലഭാഗത്തുംചെന്നു് തൊഴിലു്ചെയു്തുജീവിക്കുന്ന ലോകയീഴവസമൂഹം കാണുന്നതു്. എങ്കിലും, എസ്സെ൯ഡീപ്പീയുടെ സു്ക്കൂളുകളിലും കോളേജുകളിലും ബീയെഡ്ഡു് ട്രെയിനിംഗു് കോളേജുകളിലും ആശുപതികളിലും നിയമനത്തിനുകൈക്കൂലിവാങ്ങാനുള്ള അവസരംകൊടുക്കാമെന്നുപറഞ്ഞു് ഈ പിണങ്ങ൯മാരെ വെള്ളാപ്പള്ളിനടേശ൯വീണു്ടും കൂട്ടിയോജിപ്പിക്കുമെന്നൊരു ആശങ്കയുമവ൪ക്കുണു്ടു്.

Written and first published on: 04 February 2021

Included in the book Raashtreeya Lekhanangal Part XII


 

 

 

 

No comments:

Post a Comment