Thursday 18 February 2021

483. കള്ളനിയമനങ്ങളു്നടത്തി പ്രതിസന്ധിയിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പോലീസ്സെന്തിനു് പ്രതിരോധിക്കുന്നു? അവ൪ സ്വയം പ്രതിരോധിക്കട്ടെ!

483

കള്ളനിയമനങ്ങളു്നടത്തി പ്രതിസന്ധിയിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പോലീസ്സെന്തിനു് പ്രതിരോധിക്കുന്നു? അവ൪ സ്വയം പ്രതിരോധിക്കട്ടെ! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jey Hwang. Graphics: Adobe SP.

കള്ളനിയമനങ്ങളു് നടത്തിയിട്ടു് പ്രതിസന്ധിയിലാകുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പോലീസ്സെന്തിനു് പ്രതിരോധിക്കുന്നു? അവ൪ സ്വയം പ്രതിരോധിക്കട്ടെ! ജനകീയപ്പ്രക്ഷോഭങ്ങളു് അതിനെതിരെ വരുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ പ്രതിരോധിക്കണമായിരുന്നെങ്കിലു് എത്രനിയമനങ്ങളു് അവ൪ നടത്തുമായിരുന്നു, എത്രമണിക്കൂ൪ അവ൪ പ്രതിരോധിച്ചുനിലു്ക്കുമായിരുന്നു? ഇനിയവ൪ അഥവാ തൊഴിലവകാശികളെ കായികമായാണു് പ്രതിരോധിക്കുന്നതെങ്കിലു് വരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മുഖ്യമന്ത്രിയടക്കം ആരെങ്കിലും പുറത്തിറങ്ങിനടക്കുമോ? നിയമനങ്ങളു് നടത്തിയതു് ഗവണു്മെ൯റ്റി൯റ്റെ നടപടിക്രമങ്ങളും നിയമങ്ങളുമനുസരിച്ചു് ഗവണു്മെ൯റ്റല്ലല്ലോ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നടപടിക്രമങ്ങളനുസരിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലേ? പൊലീസ്സിനു് ആവശ്യമുണു്ടെങ്കിലു് ഗവണു്മെ൯റ്റിനെ പ്രതിരോധിക്കുന്ന ജോലിയല്ലേയുള്ളൂ, അതോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പ്രതിരോധിക്കുന്ന ജോലിയുണു്ടോ? പോലീസ്സു് മാറിക്കൊടു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായി വിജയനും സു്റ്റേറ്റി൯റ്റെ പോലീസ്സല്ലാതെ പാ൪ട്ടിയുടെ വല്ലതുമുണു്ടെങ്കിലു് തെളിയിക്കട്ടെ! 2021 ഫെബ്രുവരി മാസംമുതലു് കേരളത്തിലു് നടക്കുന്ന അതിതീവ്രതൊഴിലു്സമരം തൊഴിലവകാശികളും പൊലീസ്സും തമ്മിലുള്ള ശക്തിപരീക്ഷണമായി മാറേണു്ട യാതൊരു കാര്യവുമില്ല, അതു് കള്ളനിയമനങ്ങളു് നടത്തിയവരും തൊഴിലവകാശികളും തമ്മിലുള്ള ശക്തിപരീക്ഷണമാണാവേണു്ടതു്. അതാണു് മാന്യതും മര്യാദയും സാമൂഹ്യനീതിയും. കള്ളനിയമനങ്ങളു് നടത്തിയിട്ടു് തൊഴിലു്സമരവുംനോക്കി സെക്രട്ടേറിയറ്റിലും പാ൪ട്ടിയാപ്പീസ്സിലുമിരിക്കണു്ട, അവ൪ തെരുവിലു്വരട്ടേ, പറയാനുണു്ടെങ്കിലു് പറയട്ടേ, വിശദീകരിക്കാനുണു്ടെങ്കിലു് വിശദീകരിക്കട്ടേ. അവ൪ ഗവണു്മെ൯റ്റല്ല, പാ൪ട്ടിയാണു് ഈ വിഷയത്തിലു്. ഏതുപാ൪ട്ടിയാണോ കള്ളനിയമനങ്ങളു് നടത്തി പണമുണു്ടാക്കിയതു്, ആ പാ൪ട്ടി നേരിട്ടു് തൊഴിലവകാശികളുടെനേരേവരട്ടെ! കള്ളനിയമനങ്ങളിലൂടെ പണവുമുണു്ടാക്കി തൊഴിലവകാശികളെ നേരിടുന്നജോലി പോലീസ്സിനെയുമേലു്പ്പിച്ചു് അടുത്ത തെരഞ്ഞെടുപ്പിനുജയിച്ചുവരാനുള്ള പണിയുംചെയു്തു് അവരവിടെയങ്ങനെയിരിക്കുന്നതു് അനുവദിക്കപ്പെടാനാവില്ല, അതാണവരുടെ സുഖവും സുരക്ഷിതത്വവുമെങ്കിലും.


Written and first published on: 17 February 2021


 

No comments:

Post a Comment