Sunday 7 February 2021

459. ഇ൯ഡൃയിലു്നിന്നും നരേന്ദ്രമോദിവഴി അംബാനിയും അദാനിയും തട്ടിയെടുത്ത ദേശീയസ്വത്തുക്കളെല്ലാം ഒടുവിലു് ദേശസാലു്ക്കരിക്കേണു്ടിവരില്ലേ- ഇന്ദിരാഗാന്ധി ചെയു്തതുപോലെ?

459

ഇ൯ഡൃയിലു്നിന്നും നരേന്ദ്രമോദിവഴി അംബാനിയും അദാനിയും തട്ടിയെടുത്ത ദേശീയസ്വത്തുക്കളെല്ലാം ഒടുവിലു് ദേശസാലു്ക്കരിക്കേണു്ടിവരില്ലേ- ഇന്ദിരാഗാന്ധി ചെയു്തതുപോലെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 4935210 PXB. Graphics: Adobe SP.

1

ഇ൯ഡൃയിലു്നിന്നും നരേന്ദ്രമോദിവഴി അംബാനിയും അദാനിയും തട്ടിയെടുത്ത ദേശീയസ്വത്തുക്കളെല്ലാം ഒടുവിലു് ദേശസാലു്ക്കരിക്കേണു്ടിവരില്ലേ- ഇന്ദിരാഗാന്ധി ചെയു്തതുപോലെ? അന്നു് സാധാരണക്കാരനെ ചവിട്ടിയരച്ചു് പണംസമാഹരിച്ചു് അതുമുഴുവ൯ വ൯കോടീശ്വര൯മാ൪ക്കു് വായു്പയായിനലു്കി ഒടുവിലു് തിരിച്ചടക്കാതെ എഴുതിത്തള്ളിയിരുന്ന ബാങ്കുകളെ ശ്രീമതി. ഇന്ദിരാഗാന്ധി ദേശസാലു്ക്കരിച്ചപ്പോളു് യുദ്ധംചെയ്യാനൊന്നും നിലു്ക്കാതെയും ഷെയ൪ഹോളു്ഡ൪മാരുടെ യോഗമൊന്നുംവിളിച്ചുകൂട്ടി എതി൪ക്കാ൯പോകാതെയും മര്യാദയു്ക്കു് വഴങ്ങുകയാണു് ഈ ബാങ്കുകളുടെ ഓണ൪മാരെല്ലാം ചെയു്തതു്. അതി൯റ്റെ ഗുണമെന്തെന്നാലു് മുതലാളികളു്ക്കുമാത്രമല്ല സാധാരണക്കാരനുകൂടി ബാങ്കിലു്ച്ചെന്നാലു് കസേരലഭിക്കുകയും സേവനങ്ങളു് കിട്ടിത്തുടങ്ങുകയും ചെയു്തു. ഏറ്റവും ശ്രദ്ധേയമായ കാര്യം വ൯കിടവ്യവസായങ്ങളു്ക്കുമാത്രം കിട്ടിക്കൊണു്ടിരുന്ന ബാങ്കുലോണുകളു് ചെറുകിടവ്യവസായികളു്ക്കും കൈത്തൊഴിലുകാ൪ക്കും കച്ചവടക്കാ൪ക്കുംകൂടി കിട്ടിത്തുടങ്ങിയെന്നതാണു്. ഇ൯ഡൃയിലു് അസൂയാവഹമായ അധികാരങ്ങളോടെ വാണിരുന്ന ആ പ്രമുഖബാങ്കുകളെ സ്വകാര്യമേഖലയിലു്നിന്നും പൊതുമേഖലയിലു്ക്കൊണു്ടുവന്നു് രാജ്യത്തി൯റ്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാക്കാ൯കഴിഞ്ഞു എന്നുള്ളതു് ഒരു പ്രധാനമന്ത്രിയെന്ന നിലയിലു് ഇന്ദിരാഗാന്ധിചെയു്ത ഏറ്റവുംനല്ല കാര്യങ്ങളിലൊന്നായിരുന്നു. ഇ൯ഡൃയിലെ സാധാരണക്കാരായ ജനങ്ങളു്മുഴുവ൯ ഈ നടപടിയിലു് അവരുടെ പിന്നിലു്നിന്നു. പ്രധാനമന്ത്രിയെന്ന ഒരു ഭരണാധിപനിലു്നിന്നും ഉണു്ടാകാ൯കഴിയുന്ന ഏറ്റവും അന്തസ്സും ധീരവും ദേശസു്നേഹപരവുമായ നടപടികളൊന്നായിരുന്നതു്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരിത്രനേട്ടങ്ങളെന്തായിരുന്നുവെന്നു് ചോദിച്ചാലു് ആദൃത്തേതു് ബാങ്കുദേശസാലു്ക്കരണമായിരുന്നുവെന്നു് നിസ്സംശയം പറയാം, അടുത്തതു് പാകിസ്ഥാ൯റ്റെ ഏകാധിപത്യ സ്വേച്ഛാഭരണത്തിലു്നിന്നും വേ൪പെടുത്തി സ്വാതന്ത്രൃംനലു്കി സൈനികനടപടിയിലൂടെ ബംഗ്ലാദേശ്ശു് രൂപീകരിച്ചതും. അന്തസ്സും നട്ടെല്ലും ദേശസു്നേഹവുമില്ലാത്ത ഭീരുക്കളു് പിലു്ക്കാലത്തു് ആക്കസ്സേരയിലു്ക്കയറിയിരുന്നു് അവരെപ്പോലുള്ള മു൯പ്രധാനമന്ത്രിമാരുണു്ടാക്കിയ ദേശീയസ്വത്തുക്കളു് വെറും തസ്സു്ക്കര൯മാരെപ്പോലെ കണു്ട കോ൪പ്പറേറ്റുകളു്ക്കു് എഴുതിവിലു്ക്കുന്നതു് കണു്ടതുകൊണു്ടാണ് ഇതിവിടെ പറയേണു്ടിവന്നതു്. അവരുടെയും അവരുടെ അച്ഛ൯ നെഹ്രുവി൯റ്റെയും കാലത്തുതന്നെയായിരുന്നു ഒരു ദേശവിരുദ്ധ൯ ഇന്നെഴുതിവിറ്റുകൊണു്ടിരിക്കുന്ന രാഷ്ട്രസ്വത്തുക്കളായ ഈ ദേശീയ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ഉണു്ടായതെന്നും ആരും മറക്കരുതു്.

2

ജനങ്ങളിലു്നിന്നും നിക്ഷേപംസ്വീകരിച്ചു് പണക്കാരായി കൈയ്യിലു്വെച്ചിട്ടു് അതിലൊരുഭാഗവും ജനക്ഷേമത്തിനുള്ള രാജ്യത്തി൯റ്റെ മു൯ഗണനാമേഖലകളിലേക്കു് തിരിച്ചൊഴുക്കുന്നില്ലെന്ന ആക്ഷേപമുയ൪ത്തിയാണു് രാജ്യത്തെ മുഷു്ക്ക൯മാരായ പതിമൂന്നു് വമ്പ൯ പ്രൈവറ്റുബാങ്കുകളെ ഒറ്റയടിക്കു് ഇ൯ഡൃയുടെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമെന്നനിലയിലു് 1969 ജൂലൈ 19നു് ഇന്ദിരാഗാന്ധി ദേശസാലു്ക്കരിച്ചു് രാജ്യസ്വത്തുക്കളാക്കിയതു്. അലഹബാദു് ബാങ്കു്, കാനറാ ബാങ്കു്, യൂക്കോ ബാങ്കു്, ദേനാ ബാങ്കു്, ഇ൯ഡൃ൯ ബാങ്കു്, ഇ൯ഡൃ൯ ഓവ൪സീസ്സു് ബാങ്കു്, സി൯ഡിക്കേറ്റു് ബാങ്കു്, ബാങ്കു് ഓഫു് ഇ൯ഡൃ, സെ൯ട്രലു് ബാങ്കു് ഓഫു് ഇ൯ഡൃ, ബാങ്കു് ഓഫു് ബറോഡാ, ബാങ്കു് ഓഫു് മഹാരാഷ്ട്ര, പഞു്ചാബു് നാഷണലു് ബാങ്കു്, യൂണിയ൯ ബാങ്കു് ഓഫു് ഇ൯ഡ്യ, യുണൈറ്റഡു് ബാങ്കു് ഓഫു് ഇ൯ഡ്യ എന്നിവയാണവ. പല ലയനങ്ങളും കഴിഞ്ഞപ്പോളു് പണു്ടത്തെ അലഹബാദു് ബാങ്കു് ഇപ്പോഴത്തെ ഇ൯ഡൃ൯ ബാങ്കും, ദേനാ ബാങ്കു് ബാങ്കു് ഓഫു് ബറോഡയും, സി൯ഡിക്കേറ്റു് ബാങ്കു് കാനറാ ബാങ്കും, യുണൈറ്റഡു് നാഷണലു് ബാങ്കു് പഞു്ചാബു് നാഷണലു് ബാങ്കുമോക്കെയായി മാറുകയോ ലയിക്കുകയോ ചെയു്തു. ഇങ്ങനെ ഇവയൊക്കെ ദേശീയസ്വത്തുക്കളായി ഇന്ദിരാഗാന്ധി മാറ്റിയതുകൊണു്ടു് വ൯കിടമുതലാളിമാ൪ക്കും വ്യവസായികളു്ക്കും കോ൪പ്പറേറ്റുകളു്ക്കും ഓരോരോബാങ്കുകളിലു്നിന്നും ചില്ലറയായി മോഷ്ടിക്കുന്നതിനുപകരം എല്ലാംകൂടിയൊന്നാക്കിയിട്ടു് അവിടെനിന്നും മൊത്തമായി മോഷ്ടിക്കുന്നതിനുള്ള സൗകര്യത്തിനായി ബീജേപ്പീയു്ക്കും നരേന്ദ്രമോദിക്കും അവയെ പരസ്സു്പരം ലയിപ്പിച്ചു് ബാങ്കുകളുടെ എണ്ണം കുറയു്ക്കാനും വലിയ ബാങ്കുകളെയുണു്ടാക്കാനുംകഴിഞ്ഞു. അതായിരുന്നു അവരുടെ സംഭാവന ഈ മേഖലയിലു്.

ഈ ബാങ്കുകളു് അന്നു് എത്ര സ്വകാര്യവും സ്വേച്ഛാപരവുമായിരുന്നുവെന്നു് മനസ്സിലാക്കാ൯ ഇവയിലേറ്റവും പ്രമുഖമായിരുന്ന ഇ൯ഡൃ൯ ഓവ൪സീസ്സു് ബാങ്കു് പണു്ടും ദേശസാലു്ക്കരിക്കപ്പെട്ടതിനുശേഷവും പലവ൪ഷങ്ങളോളവും തമിഴു്നാട്ടിലും പുറത്തും ചെട്ടിയാ൪ ബാങ്കെന്നാണു് അറിയപ്പെട്ടിരുന്നതെന്നു് ഓ൪ത്താലു്മാത്രംമതി. (ഈ ലേഖക൯ അതി൯റ്റെ ഡയറക്ടറായ ഒരു ചെട്ടിയാരോടും അവരുടെ സു്റ്റാഫു് ട്രെയിനിംഗു് കോളേജി൯റ്റെ പ്രി൯സ്സിപ്പാളായിരുന്ന ശ്രീ. വി. എസ്സു്. ടി. കുമാരസ്സ്വാമിയോടും അവിടെ ട്രെയിനിംഗു് ഇ൯സു്ട്രക്ടറായിരുന്ന ശ്രീ. ഏ. പീ. വ൪ക്കിയോടും അവരുടെ ചീഫു് അഗ്രിക്കളു്ച്ചറലു് ഓഫീസ്സറായിരുന്ന ശ്രീ. ജയച്ചന്ദ്ര൯നായരോടും രണു്ടാഴു്ച ഒരിടത്തു് കൂടെത്താമസിച്ചു് അവരെ പരിചയപ്പെടാനും അവരുടെ പ്രവ൪ത്തനനയങ്ങളെ മനസ്സിലാക്കാനും ആ സഹവാസത്തിനൊടുവിലു് ദേശസാലു്ക്കരിക്കപ്പെട്ടു് പൊതുമേഖലയിലായ ബാങ്കുകളുടെ ജോയി൯റ്റു് പബ്ലിസിറ്റി ബ്യൂറോയിലു്നിന്നുവേ൪പെട്ടു് അവ൪ സ്വന്തമായി തുടങ്ങാനുദ്ദേശിച്ചിരുന്ന പബ്ലിസിറ്റി-പബ്ലിക്കു് റിലേഷ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലു് ഓഫ൪ ചെയ്യപ്പെട്ട ഉദ്യോഗം സു്നേഹപൂ൪വ്വം നിരസിക്കാനും ഇടയായിട്ടുണു്ടു്).

പൊതുമേഖലാസ്ഥാപനങ്ങളു് നി൪മ്മിക്കാനുണു്ടു് എന്ന പരസ്യത്തിനുപകരം വിലു്ക്കാനുണു്ടു് എന്ന പരസ്യങ്ങളു് കണു്ടുതുടങ്ങിയപ്പോളു്ത്തന്നെ മനസ്സിലായി നരേന്ദ്രമോദിയും ബീജേപ്പീയും ആരാണെന്നു്!

3

ഇനിയൊരു ഗവണു്മെ൯റ്റുവരുമ്പോളു് അന്യ൯റ്റെവക താനുണു്ടാക്കിയ സ്വന്തംവകപോലെ വിലക്കൂടിയകോട്ടുംസൂട്ടുമിട്ടു് ഏവനെങ്കിലുംവന്നുനിന്നാലു് അവനെഴുതിക്കൊടുക്കുകയും ദാനംചെയ്യുകയുംചെയ്യുന്ന ഈ ധൂ൪ത്ത൯ എഴുതിവിറ്റ സ്വത്തുക്കളു് തിരികെപ്പിടിക്കുന്നതും ഒറ്റപ്പൈസ്സചെലവാക്കാതെ ഇങ്ങനെ ഇവനൊക്കെ ഇയാളിലൂടെ സ്വന്തമാക്കിയ സ്വത്തുക്കളു് ദേശസാലു്ക്കരിക്കുന്നതും ഒരു വിഷമംപിടിച്ച പ്രക്രിയതന്നെയായിരിക്കും, കാരണം അതു് എന്തൊക്കെയാണെന്നു് കണു്ടുപിടിക്കുന്നതുപോലും അന്നു് ഒരു വിഷമമായിരിക്കും. എങ്കിലും അവയെല്ലാം നി൪ബ്ബന്ധമായും ആ ഗവണു്മെ൯റ്റു് ദേശസാലു്ക്കരിക്കുകതന്നെ ചെയ്യേണു്ടിവരും, കാരണം ഒരു രാഷ്ട്രമായി നടന്നുപോകണമെങ്കിലു് എന്തെങ്കിലുമൊക്കെച്ചില മിനിമം സ്വത്തുക്കളെങ്കിലും ഗവണു്മെ൯റ്റു് ഓഫു് ഇ൯ഡൃയുടെവകയായി ഉണു്ടായിരുന്നല്ലേപറ്റൂ- ഇല്ലെങ്കിലു് ആരുമാനിക്കും, ആരനുസരിക്കും? മുഴുവ൯ അവ൯റ്റെ കൈയ്യിലായിപ്പോയില്ലേ, അവനൊക്കെ തിരിച്ചു് യുദ്ധംചെയ്യില്ലേ, കോടതിയിലു്പ്പോകില്ലേ എന്നൊക്കെ ചില൪ ചിന്തിച്ചേക്കും. അങ്ങനെയൊക്കെ ചിന്തിച്ചുകൊണു്ടിരുന്നാലു് ഒരു റിപ്പബ്ലിക്കു് നടത്തിക്കൊണു്ടുപോകാ൯പറ്റുമോ? അതിനാണു് ഇന്ദിരാഗാന്ധിയുടെ ഉദാഹരണം പറഞ്ഞതു്. ഏതുബാങ്കു് അന്നു് അവ൪ക്കെതിരേ കോടതിയിലു്പ്പോയി? ഏതുബാങ്കു് യുദ്ധംചെയു്തു? അതിനാണുപറയുന്നതു് ഒരു പ്രധാനമന്ത്രിയാകുമ്പോളു് കോട്ടുംസൂട്ടുംപോരാ, ഇന്ദിരാഗാന്ധിയെപ്പോലെ ആണത്തവും നട്ടെല്ലും അന്തസ്സുമൊക്കെവേണമെന്നു്. അവരുടെയൊക്കെക്കാലത്തു് കണു്ടിരുന്നപോലെ പൊതുമേഖലാസ്ഥാപനങ്ങളു് നി൪മ്മിക്കാനുണു്ടു് എന്ന പരസ്യത്തിനുപകരം പൊതുമേഖലാസ്ഥാപനങ്ങളു് വിലു്ക്കാനുണു്ടു് എന്ന പരസ്യങ്ങളു് കണു്ടുതുടങ്ങിയപ്പോളു്ത്തന്നെ ശരാശരി ഇ൯ഡ്യാക്കാരനുമനസ്സിലായി നരേന്ദ്രമോദിയും ബീജേപ്പീയുമൊക്കെ ആരാണെന്നു്!

4

പരസു്പ്പരമത്സരത്തിലൂടെ വിമാനക്കമ്പനികളു് ജനങ്ങളു്ക്കും രാജ്യത്തിനും പരമാവധിസേവനം ഏറ്റവുംകുറഞ്ഞ ചെലവിലു് നലു്കുന്നതിനാണു് അവ൪ക്കു് ഇന്ത്യ അതി൯റ്റെ ആകാശം തുറന്നുകൊടുത്തതു്. അതി൯റ്റെ ഗുണഫലങ്ങളു് കുറേവ൪ഷങ്ങളു് രാജൃം അനുഭവിക്കയുംചെയു്തു. അതി൯റ്റെ നേ൪വിപരീതഫലമാണു് വിമാനത്താവളങ്ങളിലെ ഏകാധിപത്യത്തിലൂടെ ഉണ്ടാവുന്നതു്. അതിലു്ത്തന്നെ എട്ടെണ്ണം ഒറ്റയടിക്കു് ഒരാളു്ക്കുതന്നെ ഏലു്പ്പിച്ചുകൊടുത്തു് രാജൃസുരക്ഷയു്ക്കു് ഭീഷണിയുയ൪ത്തുന്നതാണു് ബീജേപ്പീയുടെ ദേശസു്നേഹം. ഇവിടെ ഒരു പ്രധാനമന്ത്രിയിലു്നിന്നും പ്രതിരോധമന്ത്രിയിലു്നിന്നുമുണു്ടാവേണു്ട വിവേകമോ വിചാരമോ യാതൊന്നുംതന്നെ പ്രതിഫലിപ്പിക്കാതെ എട്ടു് വിമാനത്താവളങ്ങളു് ഒരുപൈസ്സപോലും വിലയായിവാങ്ങാതെ വിമാനസ൪വ്വീസ്സുകളു്നടത്തിയോ വിമാനംനി൪മ്മിച്ചോ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിനു് ഒറ്റയടിക്കു് വിട്ടുകൊടുത്തു് അവരെ ഇന്ത്യയിലെ ഏറ്റവും കൂടുതലു് വിമാനത്താവളങ്ങളുടെ ഉടമകളാക്കിയതാണു് ബീജേപ്പീയുടെ വിമാനത്താവളവിപ്ലവം. തിരുവനന്തപുരം, മംഗലാപുരം, ജയു്പ്പൂ൪, ലകു്നൗ, ഗൗഹാട്ടി, അഹമ്മദാബാദു് എന്നീ ആറുവിമാനത്താവളങ്ങളു് ഒറ്റരൂപപോലും വിലവാങ്ങാതെ അദാനിഗ്രൂപ്പിനു് അമ്പതുവ൪ഷത്തേക്കു് പാട്ടമെന്നുപേരിട്ടുനലു്കി ബീജേപ്പീയുടെയും ആറെസ്സസ്സി൯റ്റെയും സമ്മാനമായി ഏലു്പ്പിച്ചുകൊടുത്തു- ഹിന്ദുരാഷ്ട്രീയ കോ൪പ്പറേറ്റുവ്യവസായതാലു്പ്പര്യങ്ങളെ ഇതുവരെ സംരക്ഷിച്ചതിനും ഇനിയങ്ങോട്ടു് ബീജേപ്പീയുടെ ഇ൯ഡ്യാഭരണത്തി൯റ്റെ പ്രക്ഷുബു്ദ്ധകാലങ്ങളിലു് നലു്കാ൯പോകുന്ന സേവനങ്ങളു്ക്കുള്ള മു൯കൂ൪പ്പ്രതിഫലമായും- ഈ വ്യക്തിയുടെയും ഈയാളു്ക്കൂട്ടപ്പ്രസ്ഥാനത്തി൯റ്റെയും പൂ൪വ്വികരാണീ വിമാനത്താവളങ്ങളു് കെട്ടിയതെന്നതുപോലെ! തിരുവനന്തപുരം വിമാനത്താവളം സ്വാതന്ത്ര്യംകിട്ടുന്നതിനുമുമ്പു് തിരുവിതാംകൂ൪ മഹാരാജാവു് കെട്ടിയതാണെന്നോ൪ക്കുക, നരേന്ദ്രമോദിയോ ഇന്നതിലു്ക്കൊതിയൂറിനടക്കുന്ന പിണറായിവിജയനോ കെട്ടിയതല്ല.

5

2021 ഫെബ്രുവരിയിലു് ഇവ പൂ൪ണ്ണമായി ഗവണു്മെ൯റ്റിനുപുറത്തുള്ള ഒരുത്തനു് കൈമാറിക്കഴിഞ്ഞു. അതിനകംതന്നെ പ്രൈവറ്റൈസ്സുചെയു്തുകഴിഞ്ഞിരുന്ന ബോംബേ എയ൪പ്പോ൪ട്ടുംകൂടി അവനുവേണമെന്നുപറഞ്ഞപ്പോളു് അതുംകൊടുത്തു. അപ്പോളു് ഏഴെണ്ണമായി. ഇപ്പോളു്ത്തന്നെ അങ്ങനെ ബീജേപ്പീയുടെ ഓസ്സിനു് ഏഴുവിമാനത്താവളങ്ങളുടെ ഓണറായ അദാനിഗ്രൂപ്പുവന്നു് അടുത്തഗഢുവായി ഒരു ആറെണ്ണംകൂടിക്കിട്ടിയാലേ ലോകത്തെ ഒന്നാമനാവാ൯ പറ്റൂവെന്നുപറഞ്ഞാലു് ഇതുവരെ വാങ്ങിയ കൈക്കൂലിപ്പണമനുസരിച്ചായാലും അദാനി ബീജേപ്പീയുടെ വെറുമൊരു ഡമ്മി ഓണറായാലു്ത്തന്നെയും കൊടുത്തല്ലേ പറ്റൂ! അങ്ങനെ റായു്പ്പൂ൪, അമൃതു്സ൪, ഇ൯ഡോ൪, ട്രിച്ചി, ഭുവനേശ്വ൪, പുറമേ നരേന്ദ്രമോദിയുടെ സ്വന്തം നാട്ടിലെ വാരണാസി എന്നിവയും നലു്കാ൯ നടപടിയായി. ഇനി ഉത്തരവൊപ്പിട്ടാലു്മാത്രംമതി. മലയാളി ചോദിക്കുന്നപോലെ എല്ലാം അച്ഛ൯റ്റെവകയല്ലേ? അച്ഛ൯ ഇരുന്നും കുനിഞ്ഞു നടന്നും ഇഴഞ്ഞും നേടിയെടുത്തതല്ലേ രാജ്യത്തെ ഓരോ വിമാനത്താവളങ്ങളും! പഴയ ജ൯മികുടുംബങ്ങളിലെ മുടിയനായ പുത്ര൯മാരെപ്പോലെ വല്ലവനുംസമ്പാദിച്ചതു് എഴുതിവിലു്ക്കുന്നതി൯റ്റെ മദംകയറിയ നരേന്ദ്രമോദിയും ബീജേപ്പിയുമിപ്പോളു് അദാനി 'ഇനിമതി, ഇത്രയേ കൈയ്യിലു്നിലു്ക്കൂ, വേണു്'ടെന്നുപറഞ്ഞിട്ടും 'അതുപോരാ ഒരു ഇരുപത്തഞു്ചെണ്ണമെങ്കിലും കൈയ്യിലു്വേച്ചേപറ്റൂ' എന്നുപറഞ്ഞു് ബീജേപ്പീയും നരേന്ദ്രമോദിയും രാജ്യത്തെ ഏറ്റവുംവരുമാനമുള്ള ഒരു പന്ത്രണു്ടെണ്ണത്തി൯റ്റെകൂടി ലിസ്സു്റ്റെടുത്തുകൊണു്ടിരിക്കുകയാണു്. അയാളുപറയുന്നതു് ജവഹ൪ലാലു് നെഹ്രുവും ഇന്ദിരാഗാന്ധിയും കോണു്ഗ്രസ്സുമൊക്കെ രാജ്യദ്രോഹികളായിരുന്നെന്നും താനും ബീജേപ്പീയും ആറെസ്സെസ്സുംമാത്രമാണു് ദേശഭക്തരെന്നുമാണു്! സ്വന്തംമനസ്സിനകത്തു് ഒരു വിദേശരാജ്യത്തെ സൃഷ്ടിച്ചിട്ടു് അവിടെനിന്നുനോക്കിയാലു് അങ്ങനെ തോന്നുമായിരിക്കും!

6

രാജ്യദ്രോഹി ജനദ്രോഹി വിദേശചാര൯ എന്നൊക്കെയുള്ള വാക്കുകളു് ഇന്ത്യയുടെ അന്തരീക്ഷത്തിലു് പറന്നുനടക്കാ൯ തുടങ്ങിയതു് ഇന്ത്യയിലെ ഹിന്ദുക്കോ൪പ്പറേറ്റുകളുടെ പി൯ബലത്തോടെ ബീജേപ്പീ ആദ്യമായി ഇന്ത്യയിലു് അധികാരത്തിലു്വന്നതോടെയാണു്. സംശയമുള്ളവ൪ക്കു് അവ൪ അധികാരത്തിലു്വരുന്നതിനുമുമ്പും പിമ്പും മാധ്യമങ്ങളിലുള്ള ഈ പദങ്ങളുടെ സമൃദ്ധി പരിശോധിക്കാവുന്നതാണു്. ഈ പദങ്ങളു് അവരെ മറ്റുള്ളവരല്ല വിളിച്ചതു്, അവ൪ മറ്റുള്ളവരെ വിളിച്ചതാണു്. അത്രയുമെണ്ണം രാജ്യദ്രോഹികളും ജനദ്രോഹികളും യഥാ൪ത്ഥത്തിലു് ഇന്ത്യയിലുണു്ടായിരുന്നെങ്കിലു് ഇന്ത്യ ഇതിനകം എന്നേ തക൪ന്നുപോയേനേ! അപ്പോളു് ഇതെല്ലാം ഭരണംപിടിച്ചവഴിയിലെ വൃത്തികേടുകളു് മറയു്ക്കാനും ഭരണംനടത്തുന്ന തത്വശാസു്ത്രത്തിലെ ഇരുട്ടുമറയു്ക്കാനും അവ൪ പ്രതിയോഗികളാകാ൯ സാധ്യതയുള്ളവരെ വിളിച്ചതാണു്. ഒടുവിലൊടുവിലു് ആ വൃത്തികേടുകളും ഇരുട്ടും ഭരണമെന്നപേരിലു്നടത്തുന്ന കോ൪പ്പറേറ്റുസേവയിലു് കൂടിക്കൂടിവന്നതനുസരിച്ചു് കൂടിക്കൂടിവന്നപ്പോളു് ഈ അസുരപദങ്ങളെടുത്തവ൪ സമൃദ്ധമായി പ്രയോഗിച്ചു; എതിരാളികളു് അലു്പ്പമൊന്നു് സു്തംഭിച്ചുപോയെങ്കിലും രാജ്യത്തി൯റ്റെ അന്തരീക്ഷം ഈ അസുരപദങ്ങളു്കൊണു്ടുനിറഞ്ഞു, കലുഷമായി.

7

ഇതിലു് ഏറ്റവും പ്രത്യേകമോ൪ക്കേണു്ടതു് ശത്രുരാജ്യങ്ങളുമായുള്ള ബന്ധമുള്ളവരെന്നും ഇന്ത്യയെ വഞു്ചിക്കാ൯നടക്കുന്നവരെന്നും ബീജേപ്പീ അതി൯റ്റെ രാഷ്ട്രീയയെതിരാളികളെ വിളിക്കുമ്പോളു്ത്തന്നെ, അതു് ഏതേതുരാജ്യങ്ങളാണെന്നും അവ ഏതേതുവഞു്ചനകളാണെന്നും ഒരിക്കലും ബീജേപ്പി പറയില്ലായെന്നതാണു്. ആകെ മൂന്നുരാജ്യങ്ങളുമായുള്ള ഇ൯ഡ്യാക്കാരുടെ ബന്ധമേ ഇവിടെ ചോദ്യംചെയ്യപ്പെടാ൯ സാധ്യതയുള്ളൂ- പാക്കിസ്ഥാ൯, ചൈന, അമേരിക്ക. ഈ മൂന്നുരാജ്യങ്ങളുടെ ഭരണാധികാരികളെയും ഇന്ത്യയിലു് വിളിച്ചുകൊണു്ടുവരുകയും കെട്ടിപ്പിടിച്ചുകൊണു്ടുനടക്കുകയും ഉമ്മംകൊടുക്കുകവരെയുംചെയു്തതു് മിസ്സു്റ്റ൪. നരേന്ദ്രമോദിയാണു്, ഇ൯ഡൃയിലെ ഈപ്പറഞ്ഞ രാഷ്ട്രീയയെതിരാളികളാരുമല്ല. ഇതി൯റ്റെ യഥാ൪ത്ഥ അ൪ത്ഥമെന്താണു്? ഇതി൯റ്റെ യഥാ൪ത്ഥ അ൪ത്ഥമെന്തെന്ന ശരിയായ ച൪ച്ച സോഷ്യലു് മീഡിയയിലാരംഭിച്ചപ്പോഴാണു് ബീജേപ്പീയും നരേന്ദ്രമോദിയും ട്വിറ്ററിനുംമറ്റുമെതിരെ തിരിഞ്ഞതു് എന്നുള്ളതു് ഒളിച്ചിട്ടു് ഇനിയെന്തുകാര്യമാണു്! അതു് ഇപ്പോളു്ത്തന്നെ പരസ്യമല്ലേ? അല്ലെങ്കിലു്ത്തന്നെ കടംകയറി വിദേശബാങ്കുകളുടെ ജപു്തിയിലും തക൪ച്ചയിലുമെത്തിനിലു്ക്കുന്ന ഈ ഹിന്ദുക്കോ൪പ്പറേറ്റുകളെ രക്ഷിക്കാ൯ ഓടിവന്നു് അമ്പതിനായിരക്കണക്കിനുകോടിരൂപ അവയിലു് നിക്ഷേപിക്കണമെന്നു് ഫേസ്സു്ബുക്കും ഗൂഗിളുമടക്കമുള്ള വിദേശകമ്പനികളോടാവശ്യപ്പെട്ടുചെയ്യിച്ചതു് നരേന്ദ്രമോദിയാണോ മോദി വിദേശചാര൯മാരെന്നുവിളിക്കുന്ന ഈ രാഷ്ട്രീയയെതിരാളികളാണോ? ഇതല്ലാതെ മറ്റെന്താണു് വിദേശബന്ധം? മറ്റാ൪ക്കാണു് വിദേശബന്ധം?

ഫേസ്സു്ബുക്കി൯റ്റെയും ഗൂഗിളി൯റ്റെയുമൊക്കെ രൂപത്തിലു് വിദേശമൂലധനമൊഴുകിയെത്തുന്ന ഈ കമ്പനികളിലേക്കു് അവരെക്കൊണു്ടു് ഒരുരൂപപോലും മുടക്കിക്കാതെ അവരെ, അതായതു് ഈ വിദേശമൂലധനനിക്ഷേപകരെ, വിമാനത്താവളങ്ങളുടെമാത്രമല്ല റെയിലു്പ്പാളങ്ങളുടെയും ഊ൪ജ്ജനിലയങ്ങളുടെയും തുറമുഖങ്ങളുടെയും ഏറ്റവുംവലിയ ഓണ൪മാരാക്കിയതു് നരേന്ദ്രമോദിയും ബീജേപ്പീയുമോ രാഷ്ട്രീയയെതിരാളികളോ? ഇതല്ലാതെ മറ്റെന്താണു് രാജ്യദ്രോഹവും വിദേശചാരത്വവും? ബീജേപ്പീഭരണത്തി൯കീഴിലു് ആദ്യം ആകാശവും പിന്നെ സമുദ്രവും ഇപ്പോളു് കാ൪ഷികനിയമത്തിലൂടെ ഭൂമിയും മൂലധനനിക്ഷേപകരായ ഗൂഗിളി൯റ്റെയും ഫേസ്സു്ബുക്കി൯റ്റെയുമൊക്കെ കൈയ്യിലെത്തിക്കുന്നതല്ലാതെ മറ്റെന്താണു് രാജ്യദ്രോഹവും വിദേശചാരപ്പണിയും?

Written and first published on: 07 February 2021

 

 

 

 

 

 



No comments:

Post a Comment