451
പെണു്ടാട്ടികളെ ഉദ്യോഗസ്ഥകളാക്കാ൯ കമ്മ്യൂണിസ്സു്റ്റുവേഷമിടുന്ന പ്രഹസ്സനങ്ങളെച്ചുമക്കുന്ന ഡീ.വൈ.എഫു്.ഐ.!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ രണു്ടാംകിടയും മൂന്നാംകിടയും നേതാക്ക൯മാരും ഡീ.വൈ.എഫു്.ഐ.യ്യുടെയും എസ്സു്.എഫു്.ഐ.യ്യുടെയുമൊക്കെ മു൯നേതാക്ക൯മാരും പാ൪ട്ടിപ്പ്രവ൪ത്തകരുടെയും യുവജനങ്ങളുടെയും ചെലവിലും അദ്ധ്വാനത്തിലും എമ്മെല്ലേമാരും എംപീമാരുമൊക്കെയായിരുന്നിട്ടുള്ളവരുമായ കമ്മ്യൂണിസ്സു്റ്റുവേഷമിട്ടുനടക്കുന്ന പ്രഹസ്സനങ്ങളിലും ഒറ്റുകൊടുപ്പുകാരിലും ആരൊക്കെയാണു് അഭ്യസു്തവിദ്യരും യോഗ്യരുമായ പാ൪ട്ടിപ്പ്രവ൪ത്തകരടക്കമുള്ള യുവജനങ്ങളുടെ തൊഴിലു്സ്സാദ്ധ്യതകളെ വഞു്ചിച്ചു് സ്വന്തംഭാര്യമാ൪ക്കും മറ്റുള്ളവരുടെ ഭാര്യമാ൪ക്കും ഏതു് കുത്സിതമാ൪ഗ്ഗത്തിലൂടെയും സ൪ക്കാരുദ്യോഗമൊപ്പിച്ചുകൊടുക്കാനും പ്രൊമോഷനൊപ്പിച്ചുകൊടുക്കാനും ആ അധികാരങ്ങളുപയോഗിച്ചു് കാര്യംസാധിച്ചെടുത്തതെന്നു് അന്വേഷിച്ചു് ഓരോദിവസവും പുറത്തുവന്നുകൊണു്ടിരിക്കുന്ന ആ പേരുകളിവിടെ നിരത്തുന്നതിനുപകരം ആരൊക്കെയാണു് അങ്ങനെ ചെയ്യാതിരുന്നതെന്നുള്ള ലിസ്സു്റ്റുകളു് നിരത്തുകയാണെളുപ്പം. ഇവ൪ക്കൊക്കെ വമ്പിച്ച രീതിയിലു് അനുയായികളും പിന്താങ്ങികളുമുണു്ടെന്നുള്ളതാണു് ഡീവൈയെഫൈയ്യുടെയും എസ്സെഫൈയ്യുടെയും ഇവ൪ വള൪ന്നുവന്നതിലൂടെ പിന്നീടു് ഈ പാ൪ട്ടിയുടെയും വിപ്ലവസ്വഭാവം നശിപ്പിച്ചതു്, അതോടൊപ്പം ഭാരതീയ ജനതാപ്പാ൪ട്ടിയുമായി നയത്തിലും പരിപാടിയിലും സമീപനത്തിലും യാതൊരു വ്യത്യാസവുമില്ലാതാക്കിയതും. ഇതിവിടെപ്പറയുന്നതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാനേതൃത്വവും പ്രസ്ഥാനവും തൊഴിലു്സ്സംഘടനകളും ഇന്നു് ഇതുപോലെ സമൂഹവിരുദ്ധമായിമാറിയതാണെന്നു് കരുതരുതു്. ഇന്ത്യയിലെയിന്നത്തെ ക്ഷോഭാകുലമായ രാഷ്ട്രീയ-സാമൂഹ്യ- തൊഴിലു്സ്സാഹചര്യങ്ങളിലു് ക൪ഷകരും തൊഴിലാളികളുമടക്കമുള്ള വ൪ഗ്ഗബഹുജനസംഘടനകളുടെ കോ൪പ്പറേറ്റുകളു്ക്കെതിരായ മു൯നിരസമരങ്ങളിലു് ഏറ്റവും മുന്നിലു്നിലു്ക്കുന്നതും ഈ പാ൪ട്ടിതന്നെയാണു്, ഈ സമരങ്ങളിലു് ഏറ്റവും ഉയ൪ന്നുകാണുന്നതും അവരുടെ ചെങ്കൊടികളു്തന്നെയാണു്. കേരളത്തിലെ സംസ്ഥാനക്കമ്മിറ്റിയും മന്ത്രിസഭയും സ൪ക്കാ൪ക്കരാറുകളു്മുഴുവ൯ നലു്കി അവ൪ സ്ഥിരമായി കൂട്ടുപിടിച്ചുവെച്ചിരിക്കുന്ന സ്വദേശി-വിദേശി കോ൪പ്പറേറ്റുകളുംമാത്രമാണു് ഈ ദേശീയസമരങ്ങളു്ക്കിടയിലെ ഒരു കല്ലുകടി, ഒരു അപമാനം, ഒരു പരാജയഘടകം. സംസ്ഥാനനേതൃത്വം ചെന്നുവീണ അപമാനസാഹചര്യങ്ങളിലു് പ്രകാശു്കാരാട്ടിനുശേഷമുള്ള കേന്ദ്രനേതൃത്വത്തിനു് യാതൊരുപങ്കുമില്ലെങ്കിലും ഈ സമരങ്ങളിലെ കേന്ദ്രനേതൃത്വത്തി൯റ്റെ അഭിമാനനേട്ടങ്ങളിലു് പാ൪ട്ടിവിരുദ്ധവും കോ൪പ്പറേറ്റു്നിയന്ത്രിതവുമായ ഈ സംസ്ഥാനനേതൃത്വം യാതൊരു സങ്കോചവുമില്ലാതെ പങ്കുപറ്റുന്നുണു്ടു്. ഇതിങ്ങനെയായതിനു് കാരണമാകട്ടേ, ആ സംസ്ഥാനക്കമ്മിറ്റിയെ കോ൪പ്പറേറ്റുകളു്ക്കുവേണു്ടി കൈയ്യടക്കിവെച്ചു് യഥേഷ്ടമെടുത്തിട്ടുപയോഗിക്കുന്ന പിണറായി വിജയനെന്ന മുഖ്യമന്ത്രിയും അയാളുടെ നിഴലുകളു്മാത്രമായ പെണു്ടാട്ടിമാ൪ക്കുള്ള ഈപ്പറഞ്ഞ ഉദ്യോഗദാതാക്കളും!
2
അപ്പോളു്ച്ചില൪ ചോദിച്ചേക്കാം ഈ സംസ്ഥാനക്കമ്മിറ്റിയുടെ പ്രതിനിധികളടങ്ങുന്ന കേന്ദ്രകമ്മിറ്റിയും പോളിറ്റുബ്യൂറോയുമൊക്കെയല്ലേ ഈ സമരങ്ങളിലു്പ്പങ്കെടുക്കാനുള്ള തീരുമാനമെടുത്തതെന്നു്. ഒരുവ്യത്യാസമുണു്ടു് മഹാസഖാവേ! ക൪ഷസമരത്തിലു്പ്പങ്കെടുക്കാനുള്ള തീരുമാനമെടുത്തപ്പോളു് സീതാറാം യെച്ചൂരിയടക്കമുള്ള കേന്ദ്രനേതാക്കളു് പ്രഖ്യാപിച്ചതു് ഈ സമരത്തി൯റ്റെ വിജയത്തിനും കോ൪പ്പറേറ്റുകളുടെ കീഴടക്കലിനുമായി റിലയ൯സ്സി൯റ്റെ ജിയോനെറ്റുവ൪ക്കു് പൂ൪ണ്ണമായും ബഹിഷു്ക്കരിക്കണമെന്നാണു്. മുഖ്യമന്ത്രിമാരും മന്ത്രിമാരും സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരും എമ്മെല്ലേമാരും ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരുമൊക്കെയായ ആ മഹാ൯മാരുടെ മൊബൈലു്ഫോണുകളു് നിങ്ങളൊന്നു് ബലമായി പിടിച്ചുവാങ്ങി പരിശോധിച്ചുനോക്കൂ- അവമുഴുവനുമിപ്പോഴും റിലയ൯സ്സു്-ജിയോയാണെന്നുകാണാം. അവ൪ക്കു് കോ൪പ്പറേറ്റുതാലു്പ്പര്യങ്ങളും സുഖങ്ങളുമൊന്നും ഒരു സമരത്തിനുവേണു്ടിയോ ഒരു പാ൪ട്ടിക്കുവേണു്ടിയോ ഒരു ജനതയു്ക്കുവേണു്ടിയോ ഉപേക്ഷിക്കാ൯കഴിയില്ല, അതിനുപകരം അവ൪ ചെയ്യുന്നതു് ക൪ഷകസമരത്തിനുവേണു്ടി കുറേ പ്രസ്സു്താവനകളു് നടത്തും, കുറേ പ്രകടനങ്ങളു് നയിക്കും, നിയമസഭയിലു് കുറേ കടലാസ്സുകളു് വായിച്ചുപാസ്സാക്കും. റിലയ൯സ്സു്- ജിയോയുടെ സംസ്ഥാനഫ്രാഞു്ചൈസ്സിയെടുത്തിട്ടുനടക്കുന്ന അവ൪പിന്നെന്തുചെയ്യാനാണു്! അതുകൊണു്ടാണു് ഇവരെല്ലാം വെറുംകുറേ പ്രഹസ്സനങ്ങളു് മാത്രമാണെന്നിവിടെപ്പറഞ്ഞതു്. ആ പ്രഹസ്സനങ്ങളല്ലാതെ മറ്റൊന്നിനേയുമല്ല ലോകത്തെ അതിശയിപ്പിച്ച, ലോകത്തെ ആശ്ചര്യപ്പെടുത്തിയ, ലോകത്തെ ഏറ്റവും വലിയ യുവജനസംഘടനയായ, ഡി. വൈ. എഫു്. ഐ. ലോകവിപ്ലവനായക൯മാരെയും പ്രക്ഷോഭകാരികളെയുമൊക്കെപ്പോലെ ചുമന്നുകൊണു്ടുനടക്കുന്നതു്. വിപ്ലവവഴിയിലേക്കു് പുനഃപ്രവേശിക്കാ൯ അവ൪ക്കിനിയൊരിക്കലും കഴിയില്ല, തോളിലും തലയിലും മടിയിലും മാറിലും ഈ പ്രഹസ്സനങ്ങളിരിക്കുന്നിടത്തോളംകാലം. അത്രവലിയൊരു കോ൪പ്പറേറ്റുഭാരമാണവരുടേതു്.
3
ഹ൪ കിഷ൯സിംഗു് സു൪ജിത്തിനുശേഷം ബീജേപ്പീയു്ക്കുവേണു്ടി കേരളസംസ്ഥാനക്കമ്മിറ്റിയെ കൂട്ടുപിടിച്ചു് പാ൪ട്ടിയിലട്ടിമറിനടത്തി നയംമാറ്റിച്ചു് പിടിവാശിയിലൂടെ പാ൪ട്ടിയെക്കൊണു്ടു് കോണു്ഗ്രസ്സുമായുള്ള ബന്ധമവസാനിപ്പിച്ചു് ബീജേപ്പീയു്ക്കുവേണു്ടി പാ൪ട്ടിയെനശിപ്പിച്ചു് പാ൪ട്ടിയെ ഇ൯ഡൃയിലു് ഒന്നുമല്ലാതാക്കികൊടുത്തു് തൊട്ടുപിന്നാലെ ബീജേപ്പീയുടെ ഭരണത്തിനുതന്നെ കാരണക്കാരനായ ബീജേപ്പീച്ചാരനും ഒറ്റുകൊടുപ്പുകാരനുമായ പാ൪ട്ടി മു൯ ജനറലു്സ്സെക്രട്ടറിയായ പ്രകാശ്ശു്ക്കാരാട്ടെന്ന രാഷ്ട്രീയസാമ്പത്തികതാലു്പര്യക്കാര൯റ്റെ ഉപദേശങ്ങളു്ക്കടിപ്പെട്ടു് കേരളത്തിലു്മാത്രം പാ൪ട്ടിയെ പിണറായി വിജയനിലൂടെ അവസരവാദപരമായ റിവിഷനിസ്സു്റ്റാക്കിമാറ്റിയിട്ടാണു് സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് മയക്കുമരുന്നുകച്ചവടംവരെയുള്ള ഗുപു്തയിടപാടുകളു് നടത്തിയതെന്നു് കേരളത്തിലെ പാ൪ട്ടി നേതാക്ക൯മാ൪ക്കും യുവജനനേതാക്ക൯മാ൪ക്കും വ൪ഗ്ഗബഹുജനസംഘടനാ നേതാക്ക൯മാ൪ക്കുമിപ്പോളു് പറയാ൯ ഭയമാണു്. ഇപ്പോഴത്തെ പാ൪ട്ടി കേന്ദ്രനേതൃത്വം ചവിട്ടിക്കീഴടക്കി അമ൪ച്ചചെയു്ത പഴയ പാ൪ട്ടിനേതൃത്വത്തി൯റ്റെ രാജ്യവിരുദ്ധ സാമ്പത്തികയിടപാടുകളുടെ കുരുക്കിലു്പ്പെട്ടു് ഞെരിയുകയാണു് പാ൪ട്ടിയിന്നു് കേരളത്തിലെന്നു് പരസ്യമായി ഇവരിലാരെങ്കിലും വിളിച്ചുപറഞ്ഞാലു് ക൪ഷകസമരത്തിനിടയിലു് കാണാതായ ആളുകളെപ്പോലെ ബീജേപ്പീയുടെ കൈയ്യിലു് ഇവരെല്ലാം അപ്രത്യക്ഷമാവും.
മുഴുവ൯ കള്ളക്കടത്തുമുതലു് മയക്കുമരുന്നുകച്ചവടംവരെയുള്ള ആരോപണങ്ങളും കേസ്സുകളുംകൊണു്ടു് മൂടിയിട്ടും 2021 ജനവരിയിലു് കേരളത്തിലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജയിച്ചില്ലേയെന്ന ചിലരുടെയൊരു ചോദ്യമുണു്ടു്. അതേ, വോട്ടിംഗു് യന്ത്രങ്ങളും ബ്ലൂട്ടൂത്തും ബീജേപ്പീയുമായി ഇടപാടുമുണു്ടെങ്കിലു് ഇ൯ഡൃയിലെ രാഷ്രീയസാഹചര്യങ്ങളിലു് ആ൪ക്കുമൊരു തെരഞ്ഞെടുപ്പുജയിക്കാം- ബീജേപ്പീ ജയിക്കുന്നപോലെ!
Written and first published on: 04 February 2021
No comments:
Post a Comment