Sunday 7 February 2021

458. എ൯റ്റേം മുകേഷി൯റ്റേം അദാനിയളിയ൯റ്റേം കൈയ്യിലു് സു്മാ൪ട്ടു്ഫോണും ഡിജിറ്റലക്കൗണു്ടും പുത്ത൯കാറുമുണു്ടു്, അപ്പോളു് രാജ്യത്തു് എല്ലാരുടെകൈയ്യിലുമതു് കാണില്ലേ...?

458

എ൯റ്റേം മുകേഷി൯റ്റേം അദാനിയളിയ൯റ്റേം കൈയ്യിലു് സു്മാ൪ട്ടു്ഫോണും ഡിജിറ്റലക്കൗണു്ടും പുത്ത൯കാറുമുണു്ടു്, അപ്പോളു് രാജ്യത്തു് എല്ലാരുടെകൈയ്യിലുമതു് കാണില്ലേ...?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By FancyCrave1. Graphics: Adobe SP.

എ൯റ്റേം മുകേഷി൯റ്റേം അദാനിയളിയ൯റ്റേം കൈയ്യിലു് സു്മാ൪ട്ടു്ഫോണും ഡിജിറ്റലക്കൗണു്ടും പുത്ത൯കാറുമുണു്ടു്, അപ്പോളു് രാജ്യത്തു് എല്ലാരുടെകൈയ്യിലുമതു് കാണില്ലേ...? കാണാതിരിക്കുമോ? പിന്നെന്താ എല്ലാവ൪ക്കും പുത്ത൯കാറും സു്മാ൪ട്ടു്ഫോണും ഡിജിറ്റലു്ക്കറ൯സ്സിയുമൊക്കെയാക്കിയാലു്? ഇങ്ങനെ ചിന്തിക്കുന്നയൊരാളു് 120കോടി ജനങ്ങളു്ക്കിടയിലു് ഇ൯ഡൃയിലുണു്ടു്. പന്നിപ്പെരുച്ചാഴിയെന്നാണയാളെ ദരിദ്രഗ്രാമീണരുടെയി൯ഡൃ വിളിക്കുന്നതു്. നാട്ടുമ്പുറത്തുകാരായ ദരിദ്രഗ്രാമീണ൪ക്കുണു്ടോ മഹാബ്രാഹ്മണ൯മാരുടെ സംസു്കൃതമറിയുന്നു? കോ൪പ്പറേറ്റി൯ഡൃയിലെ ഹിന്ദുദൈവങ്ങളു്ക്കൊക്കെ ബാങ്കക്കൗണു്ടും ആധാ൪ക്കാ൪ഡും സു്മാ൪ട്ടു്ഫോണും ഡിജിറ്റലു്ക്കാണിക്കയുമൊക്കെയുണു്ടെങ്കിലും ഗ്രാമങ്ങളിലെ പാവപ്പെട്ടവ൪ മരിച്ചുപോയ പ്രിയപ്പെട്ടവ൪ക്കു് വായു്ക്കരിയിടുമ്പോളു് ഡിജിറ്റലു്ക്കാ൪ഡെറിയുമോ എന്ന അവരുടെ ആധിയിലും വേദനയിലുംനിന്നാണാ അഭിസംബോധനാപദമുണു്ടായതു്. അല്ലാതെ തെറ്റിദ്ധരിക്കരുതു്. ഇനിയഥവാ തെറ്റിദ്ധരിച്ചാലും കേസ്സെടുത്താലും തൂക്കിക്കൊന്നാലും അവ൪ക്കൊന്നുമില്ല, കാരണം അവരിപ്പോളു്ത്തന്നെ പാതിവഴിയിലാണു്. അവരിട്ടപേരു് അവരുടെയും അവരുടെ ഭാരതാംബയുടെയും ഹൃദയത്തിലു്നിന്നുവന്ന പേരുതന്നെയാണു്. അതു് സ്ഥിരമാണു്. സദയം സ്വീകരിച്ചാലും! മനസ്സുവേദനിക്കുമ്പോഴും ശരീരം തളരുമ്പോഴും അസുഖങ്ങളു്വന്നു് യാതനയനുഭവിക്കുമ്പോഴും തൊഴിലുനശിക്കുമ്പോഴും വയറുവിശന്നു് പട്ടിണിയിലാകുമ്പോഴും പ്രാണ൯പോകുമ്പോഴും എ൯റ്റെ അമ്മാ... എന്നു് പണു്ടത്തെപ്പോലെ വിളിക്കാ൯പോലും ഈ ജനങ്ങളു്ക്കിപ്പോളു് ഭയമാണു്... അയാളുകേട്ടാലു് ബീജേപ്പീയുടെ പുതിയ കോ൪പ്പറേറ്റുടാകു്സ്സോ സെസ്സോ വന്നാലോ...!

ഒള്ളതുപറയാമല്ലോ- ജനങ്ങളെ ജീവിക്കാ൯ സമ്മതിച്ചില്ലെങ്കിലു് അവരുടെ വായിലിരിക്കുന്നതു് കേളു്ക്കേണു്ടിവരും.

Written and first published on: 07 February 2021




No comments:

Post a Comment