439
കൈയ്യിലു് സാഹോദര്യത്തി൯റ്റെ രാഖി, പേരിലു് നി൪മ്മമതയുടെ യോഗി,
ഉള്ളിലു് കള്ളവും കൃത്രിമവും കുതന്ത്രവും കുടിലതയും, കൈയ്യിലിരിപ്പു് ക്രിമിനലിസവും- ബീജേപ്പീയുടെ യൂപ്പീ മുഖ്യമന്തി ആദിത്യനാഥു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
കൈയ്യിലു് സാഹോദര്യത്തി൯റ്റെ രാഖി, പേരിലു് നി൪മ്മമതയുടെ യോഗി, ഉള്ളിലു് കള്ളവും കൃത്രിമവും കുതന്ത്രവും കുടിലതയുംമാത്രം, കൈയ്യിലിരിപ്പു് ക്രിമിനലിസവും- ബീജേപ്പീയുടെ യൂപ്പീ മുഖ്യമന്തി ആദിത്യനാഥു്! ജീവിതത്തിലു് സംനൃാസിയുടെ നിസ്സംഗതയല്ല ഉള്ളതു്, പകരം ഭരണസുഖങ്ങളുടെ ആസക്തി! ആകപ്പാടെ ചങ്ങമ്പുഴ കൃഷു്ണപിള്ളയുടെ പാടുന്ന പിശാചെന്ന കൃതിയിലു് വരച്ചിട്ട അതേ രൂപം! ആ അനേകകൈകളിലു് ഏതിലൊക്കെയാണു് ഗീതയും പൂരപ്പ്രബന്ധവും തലയോടും കുഠാരവും ചോരയൊലിക്കുന്ന കുടലു്മാലയുമെന്നേ നോക്കേണു്ടൂ, കാരണം അത്ര ഒത്തിട്ടുണു്ടു് 1945ലു് വരച്ചിട്ട മിഴിവാ൪ന്ന ആ ചിത്രം. മൊത്തത്തിലു് നരകക്കുണു്ടിലെ തീയിലും ചെളിയിലുംനിന്നു് ഒരിക്കലും കയറിപ്പോകാത്ത ഒരു ഹിന്ദുച്ചിത്രം. ഇതുപോലുള്ള ബീഭത്സമൃഗങ്ങളു്ക്കുള്ളതാണോ നാലന്ദായുടെയും തക്ഷശിലയുടെയുംകാലത്തേ വിശ്വയൂണിവേഴു്സ്സിറ്റികളു് പടുത്തുയ൪ത്തിയിരുന്ന, പ്ലേറ്റോയും ജീസസ്സും ലോകരാജകുമാര൯മാരുമൊക്കെ അഭയംതേടി വിദ്യാ൪ത്ഥികളായി വന്നെത്തിയിരുന്ന, ആ ചരിത്രപ്പ്രസിദ്ധമായ ഹിന്ദുവിശാലത? ഒരുത്ത൯ ജ൯മത്തിലല്ല ഹിന്ദുവാകുന്നതു്, അവ൯റ്റെ പ്രവൃത്തിയിലും ജീവിതത്തിലുമാണെന്നുള്ള യോഗിവചനങ്ങളു് ഈ ജന്തുവിനെങ്ങനെ ബാധകമാകും? ഇതുപോലുള്ള അസംബന്ധജ൯മങ്ങളെ ത൯റ്റേടത്തോടെ പുറന്തള്ളാനാകാത്ത, മരണംവരെയും ചുമന്നുകൊണു്ടുനടക്കേണു്ട നി൪ബ്ബന്ധിതാവസ്ഥയിലായിരിക്കുന്ന, ഹിന്ദുവെങ്ങനെയാണു് ഇ൯ഡൃയെ നയിക്കുക, ജനതയു്ക്കു് വെളിച്ചംപകരുക, ഇതുപോലെയുള്ള മദമിളകിയ നാലു്ക്കാലികളെ തള്ളിപ്പറഞ്ഞു് ഹിന്ദുയിസത്തെ വിട്ടുപോയ സിഖുകളു്ക്കു് മറുപടിപറയുക? ഇറങ്ങെടാ എ൯റ്റെ തലയിലു്നിന്നെന്നുപറഞ്ഞു് ഈ വൃത്തികെട്ട കുടില൯മാരെ കുടഞ്ഞെറിഞ്ഞു് ഹിന്ദുനടക്കേണു്ടപോലെ നിവ൪ന്നൊന്നു് നടന്നുപോകാ൯ ഇനി ഹിന്ദുവിനുകഴിയുമോ? പ൪ണ്ണാശ്രമംകെട്ടിനടക്കുന്ന യോഗിമാ൪ ബോംബേക്കടലു്ത്തീരത്തു് മുന്നൂറുകോടിരൂപയുടെ മാളികക്കെട്ടിക്കഴിയുന്ന, അതും മഹാരാഷ്ട്രാ സു്റ്റേറ്റു് വക്കഫു് ബോ൪ഡി൯റ്റെ അനുമതിയില്ലാതെ യത്തീംഖാനയുടെ സ്ഥലം നിയമവിരുദ്ധമായി തട്ടിയെടുത്തുനി൪മ്മിച്ചൊരു മാളികയിലു്ക്കഴിയുന്ന, കോ൪പ്പറേറ്റുകളുടെ കാലു്ക്കീഴിലു്പോയിക്കിടക്കുന്നതു് ഹിന്ദുവിപ്ലവമെന്നു് ന്യായീകരിച്ചുകൊണു്ടുനടക്കാ൯ ഇ൯ഡൃ൯ഹിന്ദുവിനിനിയും കഴിയുമോ?
2
നൂറ്റാണു്ടുകളു് പരസ്സു്പരം മത്സരിച്ച, ഒരേ സ്ഥലത്തുനിന്നുപൊട്ടിവിട൪ന്ന, ഈ രണു്ടു് മതങ്ങളിലുംവെച്ചു് തങ്ങളു് വിട്ടുപോകുന്നതി൯റ്റെ കാരണമായി സിഖുകളു് പറഞ്ഞ ഹിന്ദുമതത്തിലെ ജീ൪ണ്ണതയും അഹങ്കാരവും അസഹിഷു്ണുതയും പാപപങ്കിലതയും ആദിത്യനാഥനല്ലാതെ മറ്റാരാണു്? ഇ൯ഡൃ൯ മുസ്ലിമുകളും ഹിന്ദുമതത്തിലു്നിന്നല്ലാതെ മറ്റെവിടെനിന്നാണു്, ഇതേ കാരണംകൊണു്ടല്ലാതെ മറ്റെന്തുകാരണംകൊണു്ടാണു്, ഉണു്ടായതു്? ശരീരത്തിലും മനസിലും ശിരസ്സിലും ചിന്തയിലും പ്രാണനിലും ആത്മാവിലും ഇവ൪ മൂന്നുംതമ്മിലു് എന്തുവ്യത്യാസമാണുള്ളതെന്നു് ശാസു്ത്രീയമായി ലോകത്തോടു് വിശദീകരിക്കാ൯ ഇന്നും കഴിവില്ലാതെ അങ്ങനെയെന്തോ വ്യത്യാസം എവിടെയോ എങ്ങനെയോ ഉണു്ടെന്നു് പ്രചരിപ്പിക്കുകയും കുറച്ചുപേരതു് വിശ്വസിക്കുകയും ചെയ്യുന്നതുകൊണു്ടുമാത്രമല്ലേ ഇന്നത്തെ ഇ൯ഡൃയിലെ നരേന്ദ്രമോദിമാരും അമിതു്ഷാമാരും മോഹ൯ ഭാഗവത്തുമാരും ആദിത്യനാഥുമാരും ഇ൯ഡൃയുടെ രാഷ്ട്രീയശരീരത്തിലിങ്ങനെ കാലത്തിനും ചരിത്രത്തിനും നേ൪ക്കുള്ള ചോദ്യച്ചിഹ്നങ്ങളായി നിലനിലു്ക്കുന്നതു്? ഈ ചോദ്യത്തിനുള്ള ശാസു്ത്രീയയുത്തരം ലോകം ഒരിക്കലും തേടുകയില്ലെന്നാണോ ഇ൯ഡൃയിലെ ഹിന്ദുക്കളു് കരുതുന്നതു്? ഈ ക൪ഷകസമരത്തോടുകൂടിത്തന്നെ ലോകം ആ ഉത്തരത്തിനു് വളരെയടുത്തെത്തിക്കഴിഞ്ഞു. ഹിന്ദുമതത്തിലു്നിന്നും പിണങ്ങിപ്പിരിഞ്ഞുപോകുമ്പോളു് മുസ്ലിമുകളും സിഖുകളും ബുദ്ധിസ്സു്റ്റുകളും ഹിന്ദുമതത്തിലെ ജീ൪ണ്ണതകളെയും അഹങ്കാരത്തെയും അലു്പത്തരത്തെയും വീഴു്ചകളെയുംകുറിച്ചു് പറഞ്ഞതാണു് ശരിയെന്നല്ലേ നൂറ്റാണു്ടുകളു്ക്കുശേഷം ഇപ്പോളു് വീണു്ടും തെളിഞ്ഞുകൊണു്ടിരിക്കുന്നതു്?
3
ക൪ഷകസമരംപോലെയൊരു പരീക്ഷവന്നപ്പോളു് ഹിന്ദുമതം ആ ടെസ്സു്റ്റു് പാസ്സാകുമോ പരാജയപ്പെടുമോ തനിനിറംവെളിവാക്കുമോയെന്നു് സ്വയം തെളിയിച്ചു. രണു്ടുമാസത്തെ രാവും പകലും മഞ്ഞും മഴയും തണുപ്പും സഹിച്ചുള്ള സമരംകഴിഞ്ഞു് റിപ്പബ്ലിക്കു്ദിനത്തിലെ ട്രാക്ട൪റാലിയുംകഴിഞ്ഞു് ഒരലു്പ്പം ശ്വാസമെടുക്കാനായി വീടൊന്നുകാണാ൯ പോയിവരാനായി ക൪ഷക൪ ഡലു്ഹിയതൃത്തികളായ സിംഗുവിലും ടിക്രിയിലും ഘാസ്സിപ്പൂരിലുംനിന്നു് യാത്രതിരിച്ചു. സമരസ്ഥലങ്ങളിലു് പതിനായിരക്കണക്കിനാളുകളുണു്ടായിരുന്നതു് നൂറുംഇരുന്നൂറുമായിച്ചുരുങ്ങി. അതുതന്നെയവസരമെന്നുകരുതി ഈ നീച൯മാ൯ ലോകത്തെ നാണംകെടുത്താ൯ ചാടിവീണു. ഡലു്ഹിയിലെ കേന്ദ്രപ്പോലീസ്സിലു്നിന്നും അടിച്ചമ൪ത്തലു്ദൗത്യമേറ്റെടുത്ത യൂപ്പീപ്പൊലീസ്സു് ആയിരക്കണക്കിനു് പോലീസ്സുകാരെക്കൊണു്ടുവന്നു് സമരസ്ഥലങ്ങളു് വളയിച്ചു, കോണു്ക്രീറ്റുബാരിക്കേഡുകളു് ക്രെയിനുപയോഗിച്ചു് ചുമന്നുകൊണു്ടുവന്നടച്ചു, സമരസ്ഥലത്തോട്ടുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു, പ്രദേശത്തുള്ള നിരീക്ഷണക്ക്യാമറകളു് നീക്കംചെയു്തു, പ്രദേശ്ശവാസികളെന്ന മുഖംമൂടിധരിച്ച ആളുകളു് കടന്നുവന്നു. പക്ഷേ അന്വേഷണംഭയക്കുന്ന പൊലീസ്സല്ല ആക്രമിച്ചതു്, മുഖംമൂടിക്കെട്ടിയ ആറെസ്സെസ്സാണു്. ക൪ഷക൪ പിടികൂടി മുഖംമൂടി വലിച്ചുകീറിയപ്പോളു് പ്രമുഖ ബീജേപ്പീമുഖങ്ങളു് പുറത്തുവന്നു. ഈ വെള്ളവും വെളിച്ചവും വിച്ഛേദിച്ച പ്രവൃത്തി ഹിന്ദുവിരുദ്ധമെന്നതാണു് ഇതിനെ ഏതു് ഹിന്ദുവിനും വിമ൪ശ്ശിക്കാ൯ പ്രാപു്തമാക്കിയതു്, കാരണം അതല്ല ഹിന്ദുഭരണസംസു്ക്കാരം. ഹിന്ദുഭരണസംസു്ക്കാരത്തെ വ്യാഖ്യാനിക്കുന്നതു് ഹിന്ദുഭരണാധികാരികളുമല്ല, കാരണം അവ൪ക്കതിനുള്ള അധികാരമില്ല.
4
ഇരുട്ടി൯റ്റെമറവിലു് കേന്ദ്രഭരണകൂടവും യൂപ്പീഭരണകൂടവും ഈച്ചെയു്ത പണിയെ ഹിന്ദു ആതിഥ്യമര്യാദയെന്നാണോ ഭരണകൂടവും ഇന്ത്യ൯ ദേശീയമാധ്യമങ്ങളും പറയുന്നതെന്നറിയില്ല, പക്ഷേ ലോകം പറയുന്നതു് ഭരണകൂടഭീരുതയെന്നും ഇന്നത്തെ ഇന്ത്യയിലെ ഹിന്ദുവി൯റ്റെ തനിസ്വഭാവം പുറത്തെടുത്തതാണെന്നുമാണു്- അതായതു് ആളെണ്ണം കുറവാണെങ്കിലു് ഇരുട്ടി൯റ്റെ മറവിലു് മുഖംമൂടിധരിച്ചുചെന്നു് ക്യാമറാത്തെളിവുകളവശേഷിപ്പിക്കാതെ പോലീസ്സു് സംരക്ഷണവും പോലീസ്സുസാന്നിധ്യവുമണു്ടെങ്കിലു്മാത്രം മഫു്ടിപ്പോലീസ്സുസംഘങ്ങളെയും ആറെസ്സെസ്സിനെയുംകൊണു്ടാക്രമിക്കുക, ക൪ഷകരെ സമരഭൂമിയിലു്നിന്നോടിക്കുക. ഉത്ത൪പ്പ്രദേശ്ശിലു് സമരമനുവദിക്കുകയില്ല, മുഴുവ൯ സമരവേദികളും പൊളിച്ചുനീക്കി മുഴുവ൯ സമരക്കാരെയും ഓടിക്കുമെന്നാണു് ആശ്രമത്തിലു് ആദിത്യനാഥ൯റ്റെ ഉത്തരവു്! സമരവേദികളു് മണിക്കൂറുകളു്ക്കകം രാത്രിതന്നെ വീണു്ടും ആദിത്യനാഥ൯റ്റെ സംസ്ഥാനത്തുനിന്നുതന്നെയുള്ള പതിനായിരക്കണക്കിനു് ക൪ഷകരെക്കൊണു്ടും ട്രാക്ടറുകളെക്കൊണു്ടും നിറഞ്ഞുവെന്നതായിരുന്നു ഫലം. അതുവരെയില്ലായിരുന്ന ദലു്ഹി ഗവണു്മെ൯റ്റി൯റ്റെ സഹായം വെള്ളത്തി൯റ്റെയും വൈദ്യുതിയുടെയും രൂപത്തിലു് ഉടനെത്തി. സമരക്കാ൪ക്കു് പിന്തുണയുമായി മണിക്കൂറുകളു്ക്കകം ആളൊഴുകിവരുന്നതുകണു്ടു് പോലീസ്സുവണു്ടികളും ആറെസ്സെസ്സുമുഖംമൂടികളും തിരിച്ചുപോയി- ആളൊഴിഞ്ഞു് വെളിച്ചമണഞ്ഞു് ഇരുട്ടുപരക്കുമ്പോളു് ഇനിയുംവരാമെന്ന വാഗു്ദാനത്തോടെ. ആളുകൂടുന്നിടത്തും വെളിച്ചമുള്ളിടത്തും ഇന്നു് ഇന്ത്യയിലു് ഈ പ്രധാനമന്ത്രിയുടെയും യൂപ്പീ മുഖ്യമന്ത്രിയുടെയും ഹിന്ദുവിസത്തിനു് നിലു്ക്കാ൯ കഴിയില്ലല്ലോ!
5
ഒരുമണിക്കൂറൊന്നു് മാറിനിന്നുകൊടുത്താലു് ഇന്ത്യ൯ ഹിന്ദുവി൯റ്റെ തനിനിറം പുറത്തുവരുത്തി അതു് ലോകത്തിനുമുഴുവ൯ കാണിച്ചുകൊടുക്കാമെന്നു് ഇവനെയൊക്കെ മൂന്നുനേരവും മൂക്കുമുട്ടെ തീറ്റിപ്പോറ്റാ൯ നെല്ലും ചോളവും ഗോതമ്പും രാഗിയുംനലു്കാ൯ കലപ്പപിടിക്കുന്ന ക൪ഷകനുണു്ടോ അറിയാതിരിക്കുന്നു! ക൪ഷകസമരത്തി൯റ്റെ ഡിമാ൯ഡുകളെസ്സംബന്ധിച്ചു് കേന്ദ്രഗവണു്മെ൯റ്റുമായി പന്ത്രണു്ടുവട്ടം ച൪ച്ചയു്ക്കുചെന്നു് അവ൯റ്റെയൊക്കെ എയ൪ക്കണു്ടീഷ൯ഡു് ഹാളുകളിലിരുന്നപ്പോളു് നിര൪ത്ഥകമായ ച൪ച്ചയിലു് സമയംകളയാതെ അവ൯റ്റെയൊക്കെ സ്വഭാവപ്രത്യേകതകളും ബോഡിസ്സു്റ്റാമിനയും കിതപ്പും ചളപിളമാംസ്സവുമല്ലേ ഈ ക൪ഷക൪ നിരീക്ഷിച്ചുകൊണു്ടിരുന്നതു്, എന്നിട്ടൊരു തീരുമാനമെടുത്തതു്! അവ൯റ്റെ അടവിലു് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും യൂപ്പീമുഖ്യമന്ത്രിയുംമുതലുള്ള അധികാരമദംകയറിയ ആ അഹങ്കാരികളു് വീണുപോയതു് ഈ അലു്പ്പബുദ്ധികളെക്കാളൊക്കെ ഇന്ത്യഭരിക്കാ൯ ആ ക൪ഷരാണു് യോഗ്യരെന്നും അവ൪ അലു്പ്പകാലത്തിനകംതന്നെ ഇവരെയെല്ലാം പുറന്തള്ളി ഇവരേക്കാളു്വലിയ ഒരു രാഷ്ട്രീയശക്തിയായി വള൪ന്നു് ഇന്ത്യഭരിക്കുമെന്നുമുള്ള ഒരു പുതിയ അറിവാണു് ലോകത്തു് പട൪ത്തിയതു്. ഉത്ത൪പ്പ്രദേശ്ശുമുഖ്യമന്ത്രി ആദിത്യനാഥ൯റ്റെ നെറ്റിയിലു്ക്കിടക്കുന്ന ചന്ദനത്തിലുള്ള ആ ഗോപി അന്വ൪ത്ഥമായി എന്നുപറയാം.
6
മൂടിക്കെട്ടിവെച്ചിരുന്ന ഹിന്ദുവിസത്തി൯റ്റെ കരിഞ്ഞുവികൃതമായി രാക്ഷസീയമായ ഈ മുഖം ലോകം കാണുമെന്നുഭയന്നല്ലേ, അതു് ഇ൯ഡൃയിലെ ജനങ്ങളു് ഓരോദിവസവും മനസ്സിലാക്കിവരികയാണെന്നു് ഭയന്നല്ലേ, ക൪ഷകസമരം അടിച്ചമ൪ത്താ൯നോക്കുന്നതും ക൪ഷകസമരം തുടങ്ങിയശേഷം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുംമുതലു് താഴോട്ടുള്ള ഉത്ത൪പ്പ്രദേശ്ശും ഹരിയാനയും മുഖ്യമന്ത്രിമാ൪വരെയുമുള്ളവ൪ ഓരോദിവസവും കഴിയുന്നതും? ക൪ഷകസമരം മുന്നോട്ടുനീങ്ങുമ്പോളു് ഹിന്ദുജീ൪ണ്ണതയും അഹങ്കാരവും അസഹിഷു്ണുതയും പാപപങ്കിലതയും എന്താണെന്നു് ഒട്ടും ഒളിച്ചുവെയു്ക്കാനാവാതെ പുറത്തുവന്നു് ലോകംമുഴുവനുമറിയുമെന്ന സിഖുകാഴു്ചപ്പാടു് വളരെ ശരിയായിരുന്നുവെന്നുതന്നെയല്ലേ ഓരോദിവസവും തെളിയുന്നതു്? ക൪ഷസമരത്തി൯റ്റെയും സിഖുജനതയുടെയുംമേലുയ൪ന്നുനിന്നു് രാജ്യംഭരിക്കുവാ൯ ഇന്നു് ഹിന്ദുയിസത്തി൯റ്റെ കൈയ്യിലു് ഒന്നുമില്ലെന്ന യാഥാ൪ത്ഥ്യമല്ലേ ഓരോദിവസവും തെളിഞ്ഞുവരുന്നതു്? കുറേ മ൪ദ്ദനോപകരണങ്ങളുംവെച്ചുകൊണു്ടു് ഒരു ജനതയുടെമേലു് എത്രകാലം നിലു്ക്കാ൯കഴിയും? അതാണോ ഹിന്ദുവി൯റ്റെ ഉയ൪ന്ന നിലു്പ്പു്? ക൪ഷകസമരം പോലീസ്സിനെയും അ൪ദ്ധസൈനികവിഭാഗങ്ങളെയും മുഖംമൂടിഗുണു്ടകളെയും പറഞ്ഞയച്ചു് അടിച്ചമ൪ത്തുന്നതുകൊണു്ടു് ആ ഹിന്ദുജീ൪ണ്ണതയും അലു്പ്പത്തരവും അസഹിഷു്ണുതയുംകൂടി മൂടിവെക്കാ൯ കഴിയുകയില്ലെന്നല്ലേ തെളിയുന്നതു്, ലോകത്തിനുമുന്നിലു് അനുനിമിഷം ഹിന്ദു കൊച്ചാവുന്നതു്? ആ സ്വീകരിക്കുന്ന അടിച്ചമ൪ത്തലു്മാ൪ഗ്ഗങ്ങളു്തന്നെയല്ലേ ഇ൯ഡൃ൯ ഹിന്ദുവി൯റ്റെ ജീ൪ണ്ണതയുടെയും അലു്പ്പത്തരത്തി൯റ്റെയും അസഹിഷു്ണുതയുടെയും തെളിവുകളായി ലോകമിന്നു് നിരീക്ഷിച്ചുമനസ്സിലാക്കുന്നതു്?
7
ജ൯മത്തിലൂടെ ലോകത്തിനു് ഒരപകടംപറ്റി ഹിന്ദുവായയിയാളു് അങ്ങനെയല്ലായിരുന്നെങ്കിലു് എന്തുതരം ജന്തുവായി ജനിക്കുമായിരുന്നു എന്നുള്ളൊരന്വേഷണം ഹിന്ദുമതസംഹിതയിലും വിശ്വാസങ്ങളിലും സ൪വ്വസാധാരണമാണു്. വാസു്തവത്തിലു് ഓരോരോ ജ൯മംകിട്ടുന്നതിനുവേണു്ടി മു൯ജ൯മത്തു് എന്തൊരുതരം പ്രവൃത്തികളിയിരിക്കണം ഒരുത്ത൯ ചെയു്തിട്ടുണു്ടായിരിക്കേണു്ടതു്, എന്തൊക്കെത്തരം പ്രവൃത്തികളു് ചെയ്യുന്നവ൪ക്കു് അടുത്തതവണ എന്തൊരുത്തരം ജ൯മമായിരിക്കും കിട്ടുന്നതു്, എന്നൊക്കെയുള്ള അന്വേഷണമാണു് ഹിന്ദുജീവിതത്തി൯റ്റെ മുഖ്യധാരതന്നെ. അതുകൊണു്ടു് ഹിന്ദുത്വംപറഞ്ഞു് ഭരണത്തിലേറിയയൊരാളി൯റ്റെ പ്രവൃത്തികളും അയാളുടെ ജ൯മവിശേഷങ്ങളും തമ്മിലു് ബന്ധിപ്പിച്ചന്വേഷിക്കുന്നതു് ഹിന്ദുവി൯റ്റെ ജ൯മസിദ്ധമായ അധികാരങ്ങളിലൊന്നാണു്. തന്നെക്കുറിച്ചങ്ങനെ അന്വേഷിക്കരുതെന്നൊരു ഭരണക്കാരനു് പറയണമെങ്കിലു് അവ൯ ഹിന്ദുജീവിതം വിളമ്പിമുതലെടുത്തു് അധികാരത്തിലേറിയയൊരാളല്ലായിരിക്കണം. നമ്മളിവിടെപ്പേരെടുത്തുപറഞ്ഞ ഒറ്റയൊരുത്തനും അയാളുടേതൊരു ഹിന്ദുജീവിതമാണോയെന്ന ഹിന്ദുവി൯റ്റെ സു്ക്രൂട്ടിണി പാടില്ലെന്നുപറയാ൯ അതുകൊണു്ടുതന്നെ അധികാരമുള്ളയാളല്ല. ഹിന്ദുയോഗികളു് ഇവ്വിധജ൯മങ്ങളുടെ പ്രവൃത്തിനോക്കിയാണതു് കൃത്യമായിപ്പറയുക; നമ്മെപ്പോലുള്ള സാധാരണക്കാ൪ക്കതുപറ്റില്ല. തലക്കെട്ടിലു്പ്പറഞ്ഞ ഇയാളൊരു ജന്തുവായെങ്കിലും ജനിക്കുമായിരുന്നോ എന്നുപോലുമൂഹിക്കാ൯പോലും നമുക്കുകഴിയില്ല. എങ്കിലും അയാളുടെ പ്രവൃത്തിവിശകലനത്തിലൂടെ അതു് സൂക്ഷു്മമായി സൂചിപ്പിക്കാ൯കഴിയുന്ന കഴിവും അറിവുമുള്ളവ൪ ഇപ്പോഴും ഇന്ത്യയിലുണു്ടെന്നുള്ളതാണു് ഹിന്ദുമതത്തിനെ അങ്ങനെയങ്ങു് തള്ളിക്കളയാ൯ ലോകത്തിനു് കഴിയാത്തതി൯റ്റെ മൂന്നുകാരണങ്ങളിലൊന്നു്. മറ്റുരണു്ടെണ്ണം അതി൯റ്റെ മഹത്വവും അതി൯റ്റെ നിലനിലു്പ്പിനുതന്നെ അടിസ്ഥാനവുമായ, അതിനു് കേന്ദ്രനേതൃത്വമില്ലെന്നതും അതു് ക്ഷേത്രകേന്ദ്രീകൃതമല്ലെന്നതുമാണു്- അതു് ടെമ്പിളു് സെ൯റ്റേ൪ഡും സെ൯ട്രലി കണു്ട്രോളു്ഡുമാണെന്നുള്ള അടിസ്ഥാനമൂഢത്വത്തിലു്ക്കഴിയുന്ന പല ആഭാസ്സയോഗികളും അതിനെ അങ്ങനെയാക്കാ൯ വ൪ഷങ്ങളായി നിഷു്ഫലമായി പ്രവ൪ത്തിക്കുന്നുണു്ടെങ്കിലും. അവരെങ്ങനെ ശ്രമിച്ചാലും ഹിന്ദുമതത്തി൯റ്റെ ആ അടിസ്ഥാനസലു്ഗ്ഗുണങ്ങളുണു്ടോ മാറുന്നു!
8
ലോകത്തി൯റ്റെ ടൈം ബാ൯ഡുകളിലു്, അതായതു് സമയമടക്കുകളിലു്, അപകടംപറ്റി ചില അനുപാതരഹിത അസംബന്ധകൂടിച്ചേരുവകളു് അങ്ങനെ ജനിക്കാറുണു്ടു്. ഹിറ്റു്ല൪ അതുപോലൊരു അപകടജ൯മമായിരുന്നു- താ൯ ലോകോത്തരനാണെന്നും താ൯ ലോകത്തെ നയിക്കാ൯ ഉണു്ടായവനാണെന്നുമാണു് അവ൯ കരുതിയിരുന്നതെങ്കിലും. ഇത്തരക്കാരുടെ കൈപ്പത്തിയിലു് തള്ളവിരലി൯റ്റെ താഴു്വരയിലു് ലൈഫു്ലൈനി൯റ്റെ ഒടുവിലു് ഒരു കറുത്ത അടയാളംകൂടി കാണുമെന്നാണു് ഷീറോമുതലുള്ള വിദഗു്ദ്ധ൪ എഴുതിയിട്ടുള്ളതു്- വളരെ വയല൯റ്റായ അന്ത്യം സൂചിപ്പിച്ചുകൊണു്ടു്. ഭരണാധികാരമദംകയറി ജനലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റു്ല൪ ഭ്രാന്തെടുത്ത ത൯റ്റെ പേപ്പട്ടിജീവിതത്തി൯റ്റെ അന്ത്യത്തിലു് സ്വന്തം ജനക്കൂട്ടം തന്നെ കൈകാലുകളു്പിടിച്ചൊടിച്ചു് വേണമെങ്കിലു് വെട്ടിവേ൪പെടുത്തി വളരെ സാവധാനം വളരെ വേദനിപ്പിച്ചേ കൊല്ലുകയുള്ളുവെന്നു് അറിയാവുന്നതുകൊണു്ടു് ത൯റ്റെ ഒളിബങ്കറിലേക്കു് അവരുടെ കോപംതീ൪ക്കാ൯ അവ൪ വരുന്നതുകണു്ടു് ശരീരംനോവുമെന്നുഭയന്നു് തോക്കെടുത്തു് വായിലേക്കു് വെടിയുതി൪ത്തു് വെപ്പാട്ടിയെയും കെട്ടിപിടിച്ചു് സ്വയം തീരുകയായിരുന്നു. അടി, ഇടി, വെടി, കൊല, കലാപം, ഞെരിക്കുക, തക൪ക്കുക, ഉടയു്ക്കുക, രക്തം ചിന്തിക്കുക, തീവെപ്പു്, കൂട്ടക്കൊല, എന്നൊക്കെച്ചിന്തിച്ചുനടക്കുന്ന യോഗിറ്റൈപ്പുകളു് സ്വന്തം പുറംനോവുമെന്നുവരുമ്പോളു് അതു് തനിക്കു് താങ്ങാനാവുമോയെന്നു് ഭയന്നുജീവിക്കുന്ന, ആണുങ്ങളെ നേ൪ക്കുനേ൪ നേരിടാ൯ ധൈര്യമില്ലാതെ എളുപ്പമാ൪ഗ്ഗത്തിലു് സ്വയം ജീവനൊടുക്കുന്ന, വെറും ഭീരുക്കളാണു്. ഇത്തരക്കാരാണു് സ്വന്തം സ്വഭാവം നേരത്തേതന്നെ ആളുകളു് തിരിച്ചറിഞ്ഞു് തല്ലിക്കൊല്ലുമെന്നുപേടിച്ചു് ഹിന്ദുപ്പാരമ്പര്യമനുസരിച്ചു് തനിക്കു് അച്ഛനുമമ്മയുമിട്ട പേരിലു് മായംകല൪ത്തിയും മറിച്ചും യോഗിയെന്നും ഭോഗിയെന്നും സദാചാരയാനന്ദയെന്നും ബ്രഹ്മചാരിയെന്നുമൊക്കെച്ചേ൪ക്കുന്നതു്. ഹിന്ദുവെന്നുംപറഞ്ഞു് വിറച്ചുകൊണു്ടുനടക്കുന്നവനെ ഹിന്ദുനിയമങ്ങളനുസരിച്ചുതന്നെ പരിശോധിക്കണമല്ലോ.
9
ഇതൊക്കെ ഹിന്ദുവിനെപ്പഠിപ്പിക്കാനും പറഞ്ഞുകൊടുക്കാനും ഇതുപോലുള്ള തെമ്മാടിയോഗികളല്ലാതെ യഥാ൪ത്ഥ യോഗികളൊന്നുമില്ലെന്നതുതന്നെയല്ലേ ഹിന്ദു ചെന്നുചാടിയിരിക്കുന്ന അപകടം? ഹിന്ദുയിസത്തി൯റ്റെ കള്ളം പുറത്തുകൊണു്ടുവരുകയെന്നതു് ഈ ക൪ഷകസമരത്തി൯റ്റെ ഒരു ലക്ഷൃമായിരുന്നില്ലെങ്കിലും അതുതന്നെയായിമാറിയിരിക്കയല്ലേ അതി൯റ്റെ ഒരു ഫലം? ലോക ക്രിസ്സു്ത്യ൯-മുസ്ലിം-ബുദ്ധജനതകളു്ക്കും രാജ്യങ്ങളു്ക്കും ചിരിക്കാ൯ ഇതിലു്ക്കൂടുതലെന്തുവേണം? ഇതി൯റ്റെ ഉട൯ഫലമായിരുന്നില്ലേ ഇ൯ഡൃയുടെ റിപ്പബ്ലിക്ക൯ദിനത്തിലു്പ്പങ്കെടുക്കാ൯ ക്ഷണിച്ച ഏക വിദേശയതിഥിയായ ബ്രിട്ടീഷു് പ്രധാനമന്ത്രി ബോറിസ്സു് ജോണു്സ്സണു് തനിക്കു് വരാ൯ സൗകര്യമില്ല, താ൯ ലണു്ടനിലു്ത്തന്നെ നിന്നോളാമെന്നുപറഞ്ഞതു്? തുണിനഷ്ടപ്പെട്ടുനിലു്ക്കുന്ന ഇ൯ഡൃ൯ഹിന്ദുവി൯റ്റെയടുത്തു് ഏതു് ലോകരാജ്യം വന്നു് ചേ൪ന്നുനിലു്ക്കും? ഒരലു്പ്പം കൊറോണാവാകു്സ്സി൯ തരാമോയെന്നുചോദിച്ചാരെങ്കിലും വന്നാലു്ത്തന്നെയും ഇപ്പോളു് വന്നങ്ങനെ ചേ൪ന്നുനിലു്ക്കുമോ? ഏക മറ്റേ ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിപ്പോളു് മാവോയിസത്തി൯റ്റെ പിടിയിലാണു്. ഒരലു്പ്പം ഹിന്ദുത്വമുണു്ടായിരുന്ന ജാവയും ബാലിയും ഇ൯ഡൃ൯ ഹിന്ദുവി൯റ്റെ തെരഞ്ഞെടുപ്പുകൃത്രിമങ്ങളും മതവ൪ഗ്ഗീയകലാപങ്ങളും ഭരണാരോഹണങ്ങളും കാഷു്മീ൪ വെട്ടിമുറിക്കലുകളും കോ൪പ്പറേറ്റുകാലുനക്കലുകളും പശുക്കൊലപാതകങ്ങളും നോട്ടുനിരോധനങ്ങളും പൗരത്വനി൪മ്മാ൪ജ്ജനങ്ങളുമൊക്കെക്കണു്ടു് ഭയന്നു് ഇ൯ഡോനേഷ്യ൯ ഇസ്ലാമികതയിലേക്കു് കൂറുമാറികൊണു്ടിരിക്കുകയാണു്. ഇനിയാരാണുള്ളതു് ഹേ, ഈ ലോകത്തു് നിങ്ങളോടൊപ്പം നിലു്ക്കാ൯- കുറേ ഇ൯ഡൃ൯ ഹിന്ദുപ്പാവങ്ങളല്ലാതെ?
Written and first published on: 30 January 2021
No comments:
Post a Comment