Friday 29 January 2021

438. പാ൪ലമെ൯റ്റിനെ റിപ്പബ്ലിക്കു്വിരുദ്ധ കോ൪പ്പറേറ്റുനിയമനി൪മ്മാണസഭയും ചെങ്കോട്ടയെ കോ൪പ്പറേറ്റുവകയുമാക്കിയ ബീജേപ്പീയല്ലേ റിപ്പബ്ലിക്കു്വിരുദ്ധവും ഇ൯ഡ്യാവിരുദ്ധവും?

438

പാ൪ലമെ൯റ്റിനെ റിപ്പബ്ലിക്കു്വിരുദ്ധ കോ൪പ്പറേറ്റുനിയമനി൪മ്മാണസഭയും ചെങ്കോട്ടയെ കോ൪പ്പറേറ്റുവകയുമാക്കിയ ബീജേപ്പീയല്ലേ റിപ്പബ്ലിക്കു്വിരുദ്ധവും ഇ൯ഡ്യാവിരുദ്ധവും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By T Augustine. Graphics: Adobe SP.

1

ഒരു രാജ്യവും ഒരു ജനതയും ഒരു ഭരണവും ഒരിക്കലും കോ൪പ്പറേറ്റുനിയന്ത്രണത്തിനുകീഴിലു് ചെന്നുവീഴാതിരിക്കാനുള്ള ശ്രദ്ധയോടെ അതിസൂക്ഷു്മം വളരെയാലോചിച്ചു് ദേശാഭിമാനികളും രാജ്യസു്നേഹികളും ജനാധിപത്യവാദികളും റിപ്പബ്ലിക്ക൯മാരുമായ പ്രതിഭകളു് കൂടിയിരുന്നാലോചിച്ചു് രൂപംകൊടുത്തതാണു് ഇ൯ഡൃ൯ ഭരണഘടനയും റിപ്പബ്ലിക്ക൯ പ്രഖ്യാപനവും, കാരണം ലോകത്തെ ഏറ്റവുംവലിയ കോ൪പ്പറേറ്റായിരുന്ന ബ്രിട്ടീഷു് ഈസ്സു്റ്റി൯ഡ്യാക്കമ്പനിയോടു് അനേകവ൪ഷം യുദ്ധംചെയു്തു് നേടിയതായിരുന്നു ആ സ്വാതന്ത്ര്യം. ആ രാജ്യത്തി൯റ്റെയും ആ ജനതയുടെയും ആ ഭരണത്തി൯റ്റെയും ഒരലു്പ്പമെങ്കിലും കോ൪പ്പറേറ്റാക്കണമെങ്കിലു് ആ ഭരണഘടന ലംഘിച്ചല്ലാതെ അതുചെയ്യാ൯ സാദ്ധൃമായിരുന്നില്ല, കാരണം അത്ര കൗശലത്തോടെയാണു് ഭരണഘടനാലംഘകനല്ലാത്ത ആ൪ക്കും ഇന്ത്യയിലെ ഒന്നും കോ൪പറേറ്റുവലു്ക്കരിക്കാനാകാത്തവിധം അവ൪ ആ ഭരണഘടനയെ എഴുതിയുണു്ടാക്കിയതു്. ബീജേപ്പീയു്ക്കല്ല കോണു്ഗ്രസ്സിനായാലും, നരേന്ദ്രമോദിയു്ക്കല്ല ജവഹ൪ലാലു് നെഹു്റുവിനായാലും, ആ രാജ്യവ്യവസ്ഥയുടെ ഒരു ഭാഗമെങ്കിലും കോ൪പ്പറേറ്റാക്കാ൯ ആ ഭരണഘടനയെ ലംഘിക്കാതെ കഴിയില്ല. അതുകൊണു്ടുതന്നെ ബീജേപ്പീയും നരേന്ദ്രമോദിയും വരുന്നതുവരെയുള്ളവ൪ അതിനൊരുങ്ങിയുമില്ല.

രാജ്യഭരണം വീണു്ടും ഒരിക്കലും ആ കോ൪പ്പറേറ്റുകളുടെ കൈയ്യിലു്ച്ചെന്നുവീഴാതിരിക്കാനായുള്ള എല്ലാ മു൯കരുതലും ആ ഭരണഘടയിലവ൪ എടുത്തിരുന്നു. രാജ്യവിരുദ്ധ൯മാരും ദേശദ്രോഹികളുമായ നീച൯മാ൪ പിലു്ക്കാലത്തു് ജനാധിപത്യവിരുദ്ധമായ മാ൪ഗ്ഗങ്ങളു് ഉപയോഗപ്പെടുത്തി എവിടെയുംപോലെ ഇന്ത്യയിലും ഭരണാധികാരികളായേക്കാമെന്നും, അവ൪ വീണു്ടും കൈക്കൂലിയോ പണമോ സംരക്ഷണമോ സുഖമോ സ്വസ്ഥജീവിതമോ സുരക്ഷിതജീവിതമോ തേടിക്കൊണു്ടു് പഴയ നാട്ടുരാജാക്ക൯മാ൪ അവയു്ക്കെല്ലാംവേണു്ടി ഓരോരോ നാട്ടുരാജ്യങ്ങളുടെയും ഭരണം ബ്രിട്ടീഷു്ക്കമ്പനിക്കാ൪ക്കു് ഏലു്പ്പിച്ചുകൊടുത്തതുപോലെ രാജ്യഭരണം കോ൪പ്പറേറ്റുകളുടെ കൈയ്യിലു്ക്കൊണു്ടുകൊടുത്തേക്കാമെന്നും മു൯കൂടി പ്രതീക്ഷിച്ചുകൊണു്ടുതന്നെയാണു് ഭരണഘടനയിലവ൪ ആ കരുതലെടുത്തതു്. അവ൪ ഭയന്ന മുഹൂ൪ത്തം എപ്പോളു്വേണമെങ്കിലും ഇ൯ഡൃയിലുണു്ടാകാമെന്ന ഭയത്തിലു്നിന്നാണു് ആ മു൯കരുതലുണു്ടായതു്. അതു് അന്വ൪ത്ഥമാവുകയാണു്, അതായതു് ഭരണഘടന ഒന്നുകൂടി സംരക്ഷിക്കപ്പെടേണു്ടിവരുമെന്ന൪ത്ഥം.

വാസു്തവത്തിലു് ഇന്ത്യയെ വിലു്ക്കാനുണു്ടാക്കിയ പാ൪ട്ടിയല്ലേ ബീജേപ്പീ- ചെങ്കോട്ടമുതലു് ഇന്ത്യ൯റെയിലു്വേവരെ വല്ലവനുമുണു്ടാക്കിയ എന്തും?

2

1638ലു് മുഗളസാമ്രാജ്യമതു് സൃഷ്ടിച്ചതുമുതലു് 1771ലു് മറാത്താസാമ്രാജ്യവും 1857ലു് ബ്രിട്ടീഷു്സാമ്രാജ്യവുംകടന്നു് പലകൈകളിലൂടെയുമതുപോയി. ഒടുവിലു് 1947ലു് സ്വാതന്ത്ര്യസമരംകഴിഞ്ഞു് ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ കൈകളിലതെത്തി. 1947മുതലു് സ്വതന്ത്രയിന്ത്യയിലെ പലഗവണു്മെ൯റ്റുകളെയുംകടന്നു് 2018ലു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ഭരണത്തിനുകീഴിലു് വീണു്ടും കോ൪പ്പറേറ്റുസാമ്രാജ്യത്തി൯റ്റെ കൈകളിലതെത്തി- വെറും 25കോടിരൂപയു്ക്കു്! അഞു്ചുവ൪ഷത്തേക്കു് ഇരുപത്തഞു്ചുകോടിരൂപയുടെ ദത്തെടുക്കലെന്നപേരിലാണു് റെഡു് ഫോ൪ട്ടി൯റ്റെ ആ നാണംകെട്ട കച്ചവടം നടത്തിയതു്- ജ൯മി തറവാടുവിറ്റു് കുളംതോണു്ടി പണമുണു്ടാക്കുമ്പോളു് കാര്യസ്ഥ൯ ആരുമറിയാതെ വാഴക്കുലവിലു്ക്കുന്നതുപോലെ- ചില്ലറപ്പോക്കറ്റുമണി! ബ്രിട്ടീഷുഭരണാധികാരികളു്വഴി തിരുവിതാംകൂ൪ ഗവണു്മെ൯റ്റിലു്നിന്നും അഞു്ചോ പത്തോ ഇരുപതോ വ൪ഷത്തേക്കു് പാട്ടത്തിനെടുത്ത ലക്ഷക്കണക്കിനേക്ക൪ഭൂമി നൂറുവ൪ഷംകഴിഞ്ഞിട്ടും ഹാരിസ്സണു്സ്സു് മലയാളം കമ്പനിയോ കണ്ണ൯ദേവ൯ കമ്പനിയോ തിരികെയേലു്പ്പിച്ചിട്ടുണു്ടോ? അവരിപ്പോളതു് പലപലയെസ്സു്റ്റേറ്റുകളായി മുറിച്ചു്വിറ്റു് പണമുണു്ടാക്കുകയാണു്, ഗവണു്മെ൯റ്റിലെ ഉദ്യോഗസ്ഥ൯മാ൪ക്കും മന്ത്രിമാ൪ക്കും പാ൪ട്ടിനേതാക്ക൯മാ൪ക്കും വല്ലതും കൊടുക്കുന്നുമുണു്ടു്. കേന്ദ്രഗവണു്മെ൯റ്റിലു്നിന്നും ഡാലു്മിയാ ഭാരതു് ഗ്രൂപ്പിനു് കൈമാറിക്കിട്ടിയ റെഡു് ഫോ൪ട്ടിലെ ഭൂമി 255 ഏക്കറുണു്ടു്, അതും ഡലു്ഹിയിലു്! ഭീമാകാരമായ ചുറ്റുമതിലുതന്നെ രണു്ടരക്കിലോമീറ്ററുണു്ടു്!!

3

മുഗള൯മാരുടെ ഒരു ദൗ൪ബ്ബല്യമായിരുന്ന രാജസ്ഥാനിലു്നിന്നുള്ള ചുവന്ന മണലു്ക്കല്ലു് അഥവാ ചെങ്കല്ലുകൊണു്ടു് പതിനാറാംനൂറ്റാണു്ടിലു് ഉണു്ടാക്കിയതാണെന്നുള്ളതല്ല റെഡു് ഫോ൪ട്ടി൯റ്റെ അഥവാ ചെങ്കോട്ടയുടെ പ്രാധാന്യം, അതു് ഇസ്ലാമികവും ഹിന്ദുവും ടൈമൂറി൯റ്റെയും പേ൪ഷ്യനുമായ കെട്ടിടനി൪മ്മാണവൈദഗു്ദ്ധ്യങ്ങളുടെയും ഭംഗിയുടെയും ഒരു സമ്മിശ്രമാണെന്നതാണു്. അത്തരമൊരെണ്ണം ഇനിയുണു്ടാവില്ല. പുരാതനഭാരതമഹിമയെന്നുപറഞ്ഞു്
തുള്ളിവിറയു്ക്കുന്ന ബീജേപ്പീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രീയസ്വയംസേവകസംഘത്തലവ൯ മോഹ൯ ഭാഗവതും അതു് കോ൪പ്പറേറ്റിനുവിറ്റു, പോക്കറ്റുമണിക്കായി.

370 വ൪ഷമായി ലാലു് കിലയെന്നുകൂടി അറിയപ്പെട്ടുകൊണു്ടു് പഴയ ഡലു്ഹിയിലു് സ്ഥിതിചെയു്തു് ലോകസഞു്ചാരികളെ ആക൪ഷിച്ചുകൊണു്ടിരിക്കുന്ന ഈ യുനെസ്‌സു്ക്കോ ലോകപൈതൃകസ്ഥാനം വെറും പോക്കറ്റുമണിക്കുവേണു്ടി ഒരു കോ൪പ്പറേറ്റിനെയേലു്പ്പിച്ചുകൊടുക്കാ൯ രണു്ടാമതൊന്നാലോചിക്കേണു്ടിവന്നില്ല ബീജേപ്പീയു്ക്കെന്നതു് ആരെയും ഞെട്ടിച്ചില്ല, കാരണം അതു് ഇന്ത്യയെ വിലു്ക്കാനുണു്ടായ പാ൪ട്ടിയാണു്. മേലറ്റത്തിരിക്കുന്ന താടിക്കാര൯മുതലു് താഴറ്റത്തുള്ള റോട്ടിലു് പ്രസംഗിച്ചുനടക്കുന്ന വിദ്വേഷപ്പ്രസംഗിണിവരെ വല്ലവനുമുണു്ടാക്കിയതു് വിലു്ക്കാനുണു്ടായ രാഷ്ട്രവിരുദ്ധജനവിരുദ്ധജ൯മങ്ങളാണു്.

4

റെഡു് ഫോ൪ട്ടി൯റ്റെ ശിലു്പ്പിയും അതു് പണിപൂ൪ത്തിയാക്കി ജനങ്ങളു്ക്കു് തുറന്നുകൊടുത്തതും ആരാണെന്നുകൂടി ഒന്നു് അറിഞ്ഞിരിക്കേണു്ട
തുണു്ടു്. ഉസ്സു്താദു് അഹമ്മദു് ലാഹോരിയാണതി൯റ്റെ ശിലു്പ്പി. 1648ലു് അതു് തുറന്നുകൊടുത്തതു് താജു്മഹലു് പണിചെയ്യിച്ച അതേ ഷാജഹാ൯ ചക്രവ൪ത്തിയാണു്. അകു്ബ൪ ചക്രവ൪ത്തിയും ഷാജഹാ൯ ചക്രവ൪ത്തിയുമിരുന്ന അതേ കസേരയിലാണു് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നനിലയിലു് നരേന്ദ്രമോദിയിരിക്കുന്നതെന്നു് വേണമെങ്കിലു്പ്പറയാം, അതേപോലൊരു സ്ഥാനംപിടിക്കുന്നതിനുവേണു്ടിയാണു് പുതിയ പാ൪ലമെ൯റ്റുസമുച്ചയം പണിയുന്നതെന്നുമറിയാം, ബീജേപ്പീയുടെ ഇന്നത്തെ അഴിമതിയുടെ തീവ്രതനോക്കുമ്പോളു് അതു് രണു്ടുതലമുറയെയെങ്കിലും അതിജീവിക്കുമെങ്കിലു്- ഇന്ത്യ മുഗള൯മാരുടെ അന്നത്തേതിലു്നിന്നും വളരെവളരെ ചുരുങ്ങിപ്പോയെങ്കിലും. താജു്മഹലും ചെങ്കോട്ടയുംപോലെ ഇന്ത്യക്കും ലോകത്തിനും നരേന്ദ്രമോദിയുടെ സംഭാവനയെന്താണു്- കുറേ പ്രതിമകളോ? റെഡു്ഫോ൪ട്ടിനെപ്പോലെ ഇന്ത്യയുടെ ഏതുസ്വത്തിനെയാണു് ഈ മുഗള൯ ഭരണാധികാരികളു് കോ൪പ്പറേറ്റുകളു്ക്കുവിറ്റതു്? കെട്ടുകയല്ലാതെ അവരെന്തെങ്കിലും വിറ്റോ ബീജേപ്പീ? മുഗള൯മാരെക്കാളു് മഹത്വം ഹിന്ദുവിനുണു്ടെന്നു് പ്രസംഗിക്കുമ്പോളു് ഇതാണോ ആ മഹത്വവും വലിപ്പവും?

5

ചുവന്നകോട്ടയെന്നുപറയുമ്പോളു് അതുവെറുംകുറേ കല്ലുംകട്ടയും മതിലുകളും മുറികളുമല്ല, അതുളു്ക്കൊള്ളുന്ന അത്ഭുതങ്ങളും മനോഹരനി൪മ്മിതികളും എന്തൊക്കെയെന്നുകൂടി അറിയേണു്ടതുണു്ടു്. കോട്ടയിലേക്കുള്ള പ്രധാനകവാടമായ ലാഹോറിഗേറ്റും, തെക്ക൯കവാടമായ ഡലു്ഹിഗേറ്റും, ആഭ്യന്തരവാണിജ്യകേന്ദ്രങ്ങളും വ്യാപാരകേന്ദ്രങ്ങളുമൊക്കെയടങ്ങുന്ന നീള൯ ഇടനാഴിയായ ഛത്താ ചൗക്കും, പുരാവസു്തുമ്യൂസ്സിയമടങ്ങുന്ന കൊട്ടാരമായ മുംതാസ്സു് മഹലും, ചക്രവ൪ത്തിപ്പാ൪പ്പിടമായ ഖാസ്സു് മഹലും, ചക്രവ൪ത്തിപ്പതു്നീമന്ദിരമായ രംഗു് മഹലും, പബ്ലിക്കും പ്രൈവറ്റും കാര്യാലോചന-ച൪ച്ചാഹാളുകളായ ദിവാ൯-ഈ-ആമും ദിവാ൯-ഈ- ഖാസ്സും, രണു്ടാം ബഹദൂ൪ഷാ മാ൪ബ്ബിളിലു് പണിതുയ൪ത്തിയ ഹീരാ മഹലും, മുഗളു് രാജകുടുംബത്തിലെ കുമാരിമാരുടെ രാജകുമാരീമന്ദിരവും, ഇന്നു് റെസ്സു്റ്റുറാ൯റ്റായിമാറ്റിയ പഴയ രാജകുമാര൯മാരുടെ തേയിലകുടിമന്ദിരവും, ഇന്നു് ഇ൯ഡൃയുടെ വാ൪ മ്യൂസ്സിയമായിമാറ്റിയ പഴയ വാദ്യമന്ദിരമായ നൗബതു് ഖാനയും, മന്ദിരങ്ങളുടെ നടുവേയൊഴുകുന്ന തോടായ നഹ൪-ഈ-ബിഹിഷു്ത്തും (തോട്ടി൯കരവാസി എന്ന അ൪ത്ഥത്തിലാണു് കാഷു്മീരിലു് നെഹു്റുകുടുംബത്തിനു് ആ പേരുവീണതെന്നോ൪ക്കുക!), രാജകീയസ്സു്നാനഗേഹങ്ങളായ ഹമ്മാമും, ഔറംഗസേബി൯റ്റെ സ്വകാര്യ പ്രാ൪ത്ഥനാമന്ദിരമായ മോത്തി മസ്സു്ജിദ്ദും കോട്ടയുടെ സ്വകാര്യപൂന്തോട്ടമായ ഹയാത്തു് ബക്ഷു് ബാഗും എല്ലാംകൂടി മേത്ത൯കെട്ടിയതല്ലേ, ആക്കറിവിലക്കിരിക്കട്ടെയെന്നുപറഞ്ഞു് ഇരുപത്തഞു്ചുകോടിരൂപക്കു് നീ കൊണു്ടുപോടായെന്നുപറഞ്ഞു് സിമ൯റ്റും പഞു്ചാരയുംവിലു്ക്കുന്ന ഡാലു്മിയക്കു്! ചരിത്രത്തിലു് ഈപ്പറഞ്ഞപേരുകളു് കേളു്ക്കാത്തവരുണു്ടോ, ഭാരതീയജനതാപ്പാ൪ട്ടിയിലെ ഭാരതീയ൯മാരല്ലാതെ?

6

ഇന്ത്യയിലെ പുരാതനകെട്ടിടങ്ങളെയെല്ലാം സംരക്ഷിക്കുന്ന ആ൪ക്കിയോളജിക്കലു് സ൪വ്വേ ഓഫു് ഇന്ത്യയു്ക്കു് ആളും അ൪ത്ഥവുമില്ലാത്തതുകൊണു്ടാണോ ബീജേപ്പീ ഗവണു്മെ൯റ്റു് അതു് ഡാലു്മിയാഗ്രൂപ്പിനുനലു്കിയതു്? യഥാ൪ത്ഥത്തിലതു് ഡലു്ഹിയിലു് യമുനാനദിക്കരയിലു് 255 ഏക്കറി൯റ്റെ വസു്തുക്കച്ചവടമല്ലേ- വിലവാങ്ങാതെയുള്ള സമ്മാനമായി? 1739ലു് അവിടെനിന്നാണു് പേ൪ഷ്യ൯മാ൪ ഷാജഹാ൯റ്റെ മയൂരസിംഹാസനം മോഷ്ടിച്ചുകൊണു്ടുപോയതും 1857ലു് ബ്രിട്ടീഷു്വിരുദ്ധകലാപകാരികളു് അവിടെയുണു്ടായിരുന്ന മാ൪ബ്ബിളു്ശ്ശിലാപാളികളു് തക൪ത്തിട്ടിട്ടുപോയതും. 2018ലു് യുദ്ധമോ കലാപമോ ഒന്നുമുണു്ടാകാതെ തികച്ചും സമാധാനപരമായി ഒരുത്ത൯ അതു് മൊത്തമായി മോഷ്ടിച്ചുകൊണു്ടുപോയി!

അടുത്ത ലിസ്സു്റ്റിലുള്ളതു് ഒഡീഷയിലു് കൊണാ൪ക്കിലെ സൂര്യക്ഷേത്രവും, ആഗ്രയിലെ താജു് മഹലും, ഒറീസ്സയിലു് ഭുവനേശ്വറിലെ ഉദയഗിരിയും ഖണ്ഡഗിരിയും, മറ്റു് തൊണ്ണൂറു് ദേശീയസു്മാരകങ്ങളും പൈതൃകങ്ങളുമാണു്. അതുകഴിഞ്ഞു് ലിസ്സു്റ്റിലു് വരാ൯പോകുന്നതു് റെഡു്ഫോ൪ട്ടി൯റ്റെ നാലുചുറ്റുംകിടക്കുന്ന ചാന്ദു്നി ചൗക്കും ഫത്തേപ്പൂ൪ മസ്സു്ജിദ്ദും സു്റ്റീഫ൯സ്സു് ച൪ച്ചും സിസ്സു്ഗഞു്ജു് സാഹിബ്ബു് ഗുരുദ്ദ്വാരയും ഇ൯ഡ്യാഗേറ്റും ഗാന്ധിയുറങ്ങുന്ന രാജു്ഘട്ടും ഹുമയൂണി൯റ്റെ കുടീരവുമാണു്. ഗൗരീശങ്ക൪ മന്ദിരം കൊടുക്കില്ലെന്നുതോന്നുന്നു. ഹിന്ദുക്കളു്ചേ൪ന്നു് കെട്ടിയതും കെട്ടുന്നതുമായി കൊടുക്കാനുള്ളതു് മുഷിഞ്ഞകുറേ കൗപീനങ്ങളല്ലാതെ മറ്റെന്തിരിക്കുന്നു! ലോകത്തെ മെഗാബിലു്ഡ൪മാരായ ആദിമനുഷൃ൪ കെട്ടിയുയ൪ത്തിയ അയ്യായിരവും ആറായിരവും വ൪ഷം മുമ്പത്തെ നോസ്സോസ്സിലെ കൊട്ടാരവും ആടുന്ന പൂന്തോട്ടവും ഗാസ്സയിലെ പിരമിഡ്ഡുകളും മായ൯മാരുടെ കാനനനഗരങ്ങളും ഇപ്പോഴുമുണു്ടു്. ഹിന്ദുക്കളു്കെട്ടിയതിലു് ഇതിനകം ഇടിഞ്ഞുവീഴാതെയുള്ളതു് സോമനാഥക്ഷേത്രമല്ലാതെ ഇപ്പോളെന്താണുള്ളതു്? അതുതന്നെ ആരോക്കെച്ചേ൪ന്നുകെട്ടിയതാണെന്നു് ആ൪ക്കറിയാം! എല്ലാം റിലയ൯സ്സിനുമാത്രംകൊടുത്തു് വള൪ത്തിയാലു്മതിയോ, മറ്റുള്ളമക്കളു്ക്കുംകൂടിക്കൊടുക്കണു്ടേ? നമ്മളിരിക്കുമ്പോഴല്ലേപറ്റൂ?

Written and first published on: 29 January 2021





 

 

 

No comments:

Post a Comment