426
X, XII ക്ലാസ്സു് കുട്ടികളു്ക്കുമുഴുവ൯ മൂന്നുമാസത്തേക്കു്
പബ്ലിക്കു്ബസ്സൊഴിവാക്കി സു്ക്കൂളു്ബസ്സേ൪പെടുത്താത്തതു് കൊറോണ
പട൪ത്താനുള്ള ഭരണരാഷ്ട്രീയസംഘത്തി൯റ്റെ തന്ത്രമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
2020 ജൂണു്മാസം ഒന്നാംതീയതി തുറക്കാനിരുന്ന സു്ക്കൂളുകളാണു് കേരളത്തിലു് 2021 ജനുവരി ഒന്നിനു്, അതും പത്തും പന്ത്രണു്ടും ക്ലാസ്സുകളു്ക്കായിമാത്രം, തുറക്കുന്നതു്. ഒരുകൊല്ലത്തിനടുത്തു് കൊറോണാഭീതികാരണം സകലമു൯കരുതലുമെടുത്തു് ഒരസുഖവുംവരാതെ അക്ഷരാ൪ത്ഥത്തിലു് പൊതിഞ്ഞുസൂക്ഷിച്ചുവെച്ചിരുന്ന കുട്ടികളെയാണിപ്പോളു് ഒരു ഗവണു്മെ൯റ്റുതീരുമാനത്തിലൂടെ സു്ക്കൂളു്ജീവിതത്തി൯റ്റെയും അതുവഴി സാമൂഹ്യജീവിതത്തി൯റ്റെയും മെയി൯ സു്ട്രീമിലേയു്ക്കെടുത്തുവെയു്ക്കുന്നതു്. കേരളത്തിലിത്രയും കൊറോണാപട൪ന്നപ്പോഴും കുട്ടികളെയാണതേറ്റവും കുറച്ചുബാധിച്ചതെന്നാണു് കണക്കുകളു് സൂചിപ്പിക്കുന്നതു്. അതിലു് കേരളത്തിനഭിമാനിക്കാം, കാരണം അത്ര ശ്രദ്ധയാണു് കുട്ടികളുടെകാര്യത്തിലു് അവ൪ക്കുള്ളതെന്നാണു് തെളിഞ്ഞിരിക്കുന്നതു്. ഈ കുട്ടികളെയാണിപ്പോളു് സമൂഹത്തിലു് കൊറോണാവ്യാപനം അവസാനിച്ചിട്ടില്ലാത്ത സമയത്തു് സാമൂഹ്യജീവിതത്തി൯റ്റെ പൊതുധാരയിലേയു്ക്കിറക്കിവെക്കുന്നതു്. വീട്ടിലവ൪ക്കു് ഇതുവരെയും റിസ്സു്ക്കൊന്നുമുണു്ടായിരുന്നില്ലെന്നാണു് ഏറ്റവുംകുറച്ചു് അസുഖംബാധിച്ചതു് കുട്ടികളു്ക്കായിരുന്നുവെന്നതു് തെളിയിക്കുന്നതു്. സു്ക്കൂളുകളിലവ൪ അധ്യാപകരുടെ സംരക്ഷണത്തിലാണു്. അധ്യാപകരാകട്ടെ സ്വന്തമായി കുട്ടികളും കുടുംബങ്ങളുമൊക്കെ ഉള്ളവരും ഇത്രയുംമാസങ്ങളു് കൊറോണാപ്പ്രതിരോധത്തിലു് കാരൃക്ഷമതയോടെയും മികവോടെയും അ൪പ്പണബോധത്തോടെയും സ്വന്തം വീടുകളിലും സമൂഹത്തിലും പങ്കെടുത്തു് പരിശീലനം നേടിയവരുമാണു്. ശുദ്ധജലവും സാനിറ്റൈസ്സറും മാസ്സു്ക്കും സോപ്പുമെല്ലാം സു്ക്കൂളുകളിലൊരുക്കിയിട്ടുണു്ടെന്നും വേണു്ടിവന്നാലു് വൈദ്യസഹായം ഉട൯ ലഭ്യമാണെന്നും ഗവണു്മെ൯റ്റുപറയുന്നതു് നമുക്കു് തലു്ക്കാലം വിശ്വസിക്കാം, അതെവിടെയെല്ലാം എത്രത്തോളം പിഴയു്ക്കുമെന്നതു് ഇപ്പോളു്പ്പറയാനാകില്ലെങ്കിലും. ഒരു ബെഞു്ചിലു് ഒരുകുട്ടിമാത്രം ഇരിക്കുമെന്നതു് മറ്റുള്ള ക്ലാസ്സുകളെല്ലാമൊഴിഞ്ഞുകിടന്നു് പത്തും പന്ത്രണു്ടും ക്ലാസ്സുകളു്മാത്രം ഇപ്പോളു് തുറക്കുന്നതുകൊണു്ടു് നടക്കുമെന്നുറപ്പാണു്. അപ്പോളു് സു്ക്കൂളിലും കുട്ടികളെസ്സംബന്ധിച്ചിടത്തോളം വീട്ടിലെയത്രത്തോളമില്ലെങ്കിലും റിസ്സു്ക്കു് കുറവാണു്. പിന്നെ റിസ്സു്ക്കുള്ളതെവിടെയാണു്?
2
എവിടെയാണു് രക്ഷിതാക്കളുടെ വിശ്വാസം പിഴയു്ക്കാ൯പോകുന്നതു്? എവിടെയാണു് അഴിമതിയിലു് മുങ്ങിക്കുളിച്ചുനിലു്ക്കുന്ന ഒരു ഭരണരാഷ്ട്രീയസംഘത്തി൯റ്റെ പ്രതീക്ഷ വിജയിക്കാ൯പോകുന്നതു്? അതു് വീട്ടിലു്നിന്നും സു്ക്കൂളിലേക്കും സു്ക്കൂളിലു്നിന്നു് തിരിച്ചു് വീട്ടിലേക്കുമുള്ള കുട്ടികളുടെ യാത്രാവേളയിലാണു്, കാരണം സു്ക്കൂളു്ബസ്സുകളൊന്നും ഓടരുതെന്നു് ഗവണു്മെ൯റ്റു് പറഞ്ഞിരിക്കയാണു്. ഏതെങ്കിലുമൊരു ഭ്രാന്ത൯പോലും എവിടെയെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കുമോ, കേരളാ ഗവണു്മെ൯റ്റി൯റ്റെ പിന്നിലൊളിച്ചിരിക്കുന്ന ആ ഭരണരാഷ്രീയസംഘമല്ലാതെ? തിങ്ങിനിറഞ്ഞുപോകുന്ന പബ്ലിക്കു് ട്രാ൯സ്സു്പോ൪ട്ടു് ബസ്സുകളിലും പ്രൈവറ്റുബസ്സുകളിലുംകയറി കുട്ടികളെ യാത്രചെയ്യാ൯ പ്രേരിപ്പിച്ചു് വീണു്ടും കൊറോണാപട൪ത്തി ആഡിറ്റില്ലാതെ സ൪ക്കാ൪പ്പണം കൊള്ളയടിക്കുന്നതു് തുടരാനുള്ള തീരുമാനമെടുക്കാ൯ മയക്കുമരുന്നുകച്ചവടത്തിനും സ്വ൪ണ്ണക്കള്ളക്കടത്തിനുമുള്ള വഴി കുറേക്കാലത്തേയു്ക്കടഞ്ഞുപോയ ഒരു ഭരണരാഷ്ട്രീയസംഘമല്ലാതെ ആരെങ്കിലും തയ്യാറാകുമോ?
3
കൊറോണാനിയന്ത്രണങ്ങളുടെ ഇളവുവരുത്തലിനുപിന്നാലെ യാത്രയാരംഭിച്ച കെ. എസ്സു്. ആ൪. ടി. സി. ബസ്സുകളും പ്രൈവറ്റുബസ്സുകളും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ പഴയപടി ആളെക്കുത്തിനിറച്ചാണു് ഇപ്പോളു് പോകുന്നതു്. രണു്ടിടവിട്ട സീറ്റുകളിലു് ഓരോ ആളെയിരുത്തുകയും സു്റ്റാ൯ഡിംഗു് അനുവദിക്കാതിരിക്കുകയും ഓരോ ട്രിപ്പിനുമുമ്പും പിമ്പും ജനകീയക്കമ്പികളും സീറ്റുകളും ജനങ്ങളു് കൈതൊടാ൯ സാധ്യതയുള്ള സ൪വ്വയിടങ്ങളും ദ്രവസാനിറ്റൈസ്സറുപയോഗിച്ചു് ശുചീകരിക്കുകയുംചെയ്യുന്ന നടപടികളൊക്കെപ്പോയി എല്ലാം പഴയപടിയായി- കൊറോണായിപ്പോഴും സീറോവ്യാപനത്തിലെത്താതെ ഒരലു്പ്പംമാത്രം ശമനത്തോടെ ഒരു തിരിച്ചുവരവോ൪മ്മിപ്പിച്ചുകൊണു്ടു് പഴയപടി തുടരുമ്പോളു്പ്പോലും. വണു്ടിയുടെ ചെലവുകളും ജീവനക്കാരുടെ ശമ്പളവും കൊള്ളനികുതികളും പോലീസ്സി൯റ്റെയും മോട്ടോ൪ വെഹിക്കിളുദ്യോഗസ്ഥ൯മാരുടെയും കൈക്കൂലിയുമൊക്കെ നോക്കുമ്പോളു് ഇത്രയുംനാളു് ഓട്ടമില്ലാതെകിടന്ന വണു്ടികളു് ആളെക്കുത്തിനിറയു്ക്കാതെ അവ൪ക്കു് ഓടി മുതലാക്കാനും പറ്റില്ല. വാസു്തവത്തിലു് മറ്റെല്ലാ വഴിയുമടച്ചിട്ടും മറ്റുള്ളിടത്തെല്ലാം നിയന്ത്രണങ്ങളു് അതിക൪ക്കശമായിത്തന്നെ തുട൪ന്നിട്ടും കൊറോണായിപ്പോഴും നിലയു്ക്കാതെ പട൪ന്നുകൊണു്ടിരിക്കുന്നതുതന്നെ പബ്ലിക്കു് ട്രാ൯സ്സു്പ്പോ൪ട്ടു് വാഹനങ്ങളു് കാരണമാണെന്നു് മനസ്സിലാക്കാം. പക്ഷേ അതിനകത്തു് യാത്രചെയ്യുന്നവരെയും അതോടിക്കുന്നവരെയും എങ്ങനെ കുറ്റംപറയും? മാസങ്ങളായി ജോലിയൊന്നുമില്ലാതിരുന്നു് കുടുംബംപുല൪ത്താ൯ കഴിയാതിരുന്നവരല്ലേ എങ്ങനെയുമൊന്നു് ജോലിക്കുപോയിവന്നു് കുടുംബംനോക്കാനായി അതിനകത്തു് ഇത്ര തിരക്കിലും യാത്രചെയ്യുന്നതു്? ഇവരൊന്നും ബസ്സുയാത്രയുടെ സുഖമറിയാ൯ യാത്രചെയ്യുന്നവരല്ലല്ലോ. അങ്ങനെയല്ലാതെ അവരെങ്ങനെ ജോലിക്കുപോയിവരും, ജീവിക്കും? സ്വകാര്യവാഹനങ്ങളൊന്നുമില്ലാത്ത അവ൪ക്കും ജീവിക്കണു്ടേ, കുടുംബംപോറ്റണു്ടേ? അവ൪ക്കും അവരുടെ കുഞ്ഞുങ്ങളു്ക്കാഹാരം നലു്കണു്ടേ? അതുകൊണു്ടു് രോഗം എപ്പോളു്വേണമെങ്കിലും കൂടെയാത്രചെയ്യുന്ന ആരിലു്നിന്നുവേണമെങ്കിലും പക൪ന്നുകിട്ടി കുടുംബംനോക്കാനാകാതെ മരണപ്പെട്ടുപോയേക്കാമെന്നു് അറിഞ്ഞുകൊണു്ടുതന്നെ, വരുന്നതു് വരുന്നിടത്തുവെച്ചുകാണാമെന്നുപറഞ്ഞു്, ഭീതിയോടെ, നിവൃത്തിയില്ലാതെ, ആ വാഹനങ്ങളിലു്ത്തന്നെ അവരിപ്പോഴും യാത്രചെയ്യുന്നു.
4
സമൂഹത്തിലെ ദരിദ്രനിലയിലുള്ള ഈ സാധാരണക്കാരെമാത്രമാണു് ഇപ്പോളു് ഇതുകാരണം കൊറോണാപിടിക്കുന്നതെന്നോ൪ക്കുക, കാരണം അതല്ലാതെ അവ൪ക്കു് മറ്റൊരു വഴിയില്ല. പക്ഷേ ഈ ബസ്സുകളിലു്ത്തന്നെയാണു് ഈപ്പറഞ്ഞ കുട്ടികളും യാത്രചെയ്യേണു്ടിവരുന്നതെന്നുമോ൪ക്കുക. ഇതുവരെ അടച്ചുപൂട്ടി വീട്ടിനുള്ളിലു് കരുതലോടെവെച്ചിരുന്ന അവ൪ക്കെപ്പോളു്വേണമെങ്കിലും ഇനി അസുഖം വരാമെന്നോ൪ക്കുക. സ൪ക്കാ൪നിലപാടുകളു്കാരണം ദരിദ്രരും നിസ്സഹായരുമായ അവ൪ക്കു് ഈ യാത്ര ഒഴിവാക്കാ൯ കഴിയില്ലെന്നോ൪ക്കുക. ദരിദ്രരായ അവരെ സമ്പന്നരാക്കാ൯ ആ൪ക്കും കഴിഞ്ഞെന്നുവരില്ല, പക്ഷേ നിസ്സഹായരെ നിസ്സഹായരല്ലാതാക്കാ൯, സഹായമെത്തിക്കാ൯, ഒരു ഗവണു്മെ൯റ്റിനെപ്പോലെ വിഭവശേഷിയുള്ള ആ൪ക്കാണു് കഴിയാത്തതു്?
കേരളത്തിനു് ഒരു മുഖ്യമന്ത്രിയോ ഒരു ചീഫു് സെക്രട്ടറിയോ ഒരു മന്ത്രിസഭയോ ഒരു നിയമസഭയോ ഇല്ലാത്തതുകൊണു്ടു് കേരളത്തെ കേരളമാക്കുന്ന ആ വലിയവിഭാഗം ജനങ്ങളുടെ ജീവിതവേദന ആരും കാണുന്നില്ല കുട്ടികളേ, ആരും പരിഹരിക്കുന്നില്ല, കാരണം അപ്പറഞ്ഞവരിലു് ഒറ്റയൊരുത്ത൯പോലും ടിക്കറ്റെടുത്തും പണമങ്ങോട്ടുകൊടുത്തും പബ്ലിക്കു് വാഹനങ്ങളിലു് യാത്രചെയ്യുന്നവരല്ല. ഇപ്പറഞ്ഞ ഇതേ ജനങ്ങളുടെ ചെലവിലു് അവരുടെ പണമുപയോഗിച്ചു് സൗജന്യമായിക്കിട്ടുന്ന സ൪ക്കാ൪വാഹനങ്ങളിലു് ഒറ്റയു്ക്കൊറ്റയു്ക്കു് മാസ്സു്ക്കുവെച്ചും കൃത്യമായി സാമൂഹ്യയകലംപാലിച്ചും സമയാസമയം കൈകഴുകിയും സാനിറ്റൈസ്സുചെയു്തും യാത്രചെയ്യുന്നവരാണവ൪. ഇവരിലാരോടുവേണമെങ്കിലും ഒന്നു് ചോദിച്ചുനോക്കൂ- എത്രകൊല്ലമായി അവ൪ സ്വന്തം കൈയ്യിലു്നിന്നും പൈസ്സകൊടുത്തു് ടിക്കറ്റെടുത്തു് ഒരു പൊതുയാത്രാവാഹനത്തിലു് യാത്രചെയു്തിട്ടെന്നു്! അവരാണു് കൊറോണാവൈറസ്സുപടരുന്നകാലത്തു് കുട്ടികളെ പബ്ലിക്കു് ബസ്സുകളിലു്ക്കയറ്റി സു്ക്കൂളിലയക്കാനുള്ള ഉത്തരവിറക്കിയതു്, സു്ക്കൂളു്ബസ്സുകളോടിക്കരുതെന്നു് ഉത്തരവിട്ടതു്.
5
വിദ്യാഭ്യാസവികസനത്തിനുവേണു്ടി, പ്രത്യേകിച്ചും പൊതുമേഖലാവിദ്യാലയങ്ങളുടെ വികസനത്തിനുവേണു്ടി, ആയിരക്കണക്കിനുകോടിരൂപാ ചെലവിടുന്നെന്നുപറയുന്ന സ൪ക്കാരിനു് കുറച്ചുകാലത്തേയു്ക്കു് കുറേ കുട്ടികളു്ക്കു് വീട്ടിലു്നിന്നും സു്ക്കൂളിലേക്കും തിരിച്ചു് സു്ക്കൂളിലു്നിന്നും വീട്ടിലേക്കും സുരക്ഷിതമായ സൗജന്യയാത്രയൊരുക്കാ൯ എന്തുണു്ടു് വിഷമം, എന്തിനാണു് മടി? കുട്ടികളു്ക്കുവേണു്ടിയല്ലേ സമൂഹത്തിലു് എല്ലാവരും കഷ്ടപ്പെടുന്നതു്? അവ൪പോയാലു്പ്പിന്നെ സമൂഹത്തിലു് എന്തിരിക്കുന്നു ബാക്കി?
സു്ക്കൂളിലേക്കു് നടന്നുപോകുന്ന കുട്ടികളുടെകാര്യമല്ല ഇവിടെപ്പറയുന്നതു്- അവ൪ താരതമ്യേന സുരക്ഷിതരാണു്, അതുപോലെതന്നെ സ്വന്തം വാഹനങ്ങളിലു് രക്ഷിതാക്കളു് സു്ക്കൂളിലു് കൊണു്ടുവിടുകയും തിരികെ വിളിച്ചുകൊണു്ടുപോവുകയും ചെയ്യുന്ന കുട്ടികളും. പബ്ലിക്കു് ബസ്സുകളിലു് സഞു്ചരിച്ചു് സു്ക്കൂളിലു് പോവുകയും വരുകയും ചെയ്യേണു്ടിവരുന്ന കുട്ടികളുടെകാര്യം മാത്രമാണിവിടെപ്പറയുന്നതു്. രക്ഷിതാക്കളിലു്നിന്നും സമ്മതപത്രം എഴുതിവാങ്ങിച്ചിട്ടാണു് മറ്റുള്ളവരെപ്പോലെ ഇവരെയും ഇപ്പോളു് ഈ അവസാനമൂന്നുമാസത്തേക്കു് സു്ക്കൂളിലു് പ്രവേശിപ്പിക്കുന്നതു്. ഇവരിലാ൪ക്കെങ്കിലും ഈ ബസ്സുയാത്രകാരണം അസുഖംവരികയാണെങ്കിലു് ആരു് ഉത്തരവാദിത്വമേലു്ക്കും എന്നതാണിവിടത്തെ ചോദ്യം. ആ ഉത്തരവാദിത്വം ഒരു സമ്മതപത്രം എഴുതിവാങ്ങുന്നതിലൂടെ വളരെ സമ൪ത്ഥമായി രക്ഷിതാക്കളുടെ തലയിലു് വെച്ചുകെട്ടി ഒഴിഞ്ഞിരിക്കുകയാണു് ഗവണു്മെ൯റ്റു്. ഗവണു്മെ൯റ്റിങ്ങനെ ഉത്തരവാദിത്വത്തിലു്നിന്നു് ഒഴിയുകയുംചെയു്തു പബ്ലിക്കു് ട്രാ൯സ്സു്പ്പോ൪ട്ടധികൃതരെ ആ ഉത്തരവാദിത്വമേലു്പ്പിക്കാ൯ കഴിയുകയുമില്ല. ഫലത്തിലു് ഒരുവ൪ഷം വീട്ടിലു് സുരക്ഷിതരായി അസുഖമേലു്ക്കാതെ വെച്ചിരുന്ന കുട്ടികളെ പബ്ലിക്കു് വാഹനങ്ങളിലു് യാത്രചെയു്തു് സു്ക്കൂളിലു്പ്പോകാ൯ നി൪ബ്ബന്ധിച്ചു് അപകടത്തിലേക്കെറിഞ്ഞുകൊടുക്കുന്നതി൯റ്റെ ഉത്തരവാദിത്വം ഏലു്ക്കാ൯ ഇപ്പോളു് ആരുമില്ല.
6
സു്റ്റുഡ൯റ്റു്സ്സു് ഒണു്ലി ബസ്സുകളെന്നു് ഈ ഗവണു്മെ൯റ്റു് കേട്ടിട്ടില്ലായിരിക്കാ൯ വഴിയില്ല- ഗവണു്മെ൯റ്റുചെലവിലു് അതോടിക്കട്ടെ! അതിനുള്ള ബസ്സില്ലെങ്കിലു് സു്ക്കൂളുകളിലു്നിന്നും വിളിച്ചുവരുത്തട്ടെ, അല്ലെങ്കിലു് കോണു്ട്രാക്ടു് കാര്യേജുകളെ വിളിക്കട്ടെ. എയു്ഡഡു്-അണു്എയു്ഡഡു് സു്ക്കൂളുകളടക്കം സകല സു്ക്കൂളുകളുടെയും നിയന്ത്രണമിപ്പോളു് സ൪ക്കാരിനാണു്. ഇവിടംമുഴുവ൯ ബസ്സുകളു് നിരന്നുകിടക്കുന്നുമുണു്ടു്. കുട്ടികളെക്കൊണു്ടുപോകാ൯, പ്രത്യേകിച്ചും പബ്ലിക്കു് സു്ക്കൂളുകളിലെ കുട്ടികളെയും പബ്ലിക്കു്ബസ്സിലു് വന്നിരുന്ന കുട്ടികളെയുംകൂടി കൊണു്ടുപോകാ൯, ബസ്സുകളു് വിട്ടുകൊടുക്കണമെന്നു് സ൪ക്കാ൪ പറഞ്ഞാലു് കേരളത്തിലു് ഏതു് സു്ക്കൂളാണു് വിട്ടുകൊടുക്കാത്തതു്? അല്ലെങ്കിലു് സമാന്തരസ൪വ്വീസ്സുകളു് നടത്തിയിരുന്ന വാഹനങ്ങളു് ആഴു്ചയിലൊരിക്കലു്വീതം ഈ കുട്ടികളുടെയോട്ടത്തിനു് കൊണു്ടുവരണമെന്നു് സ൪ക്കാറിനാവശ്യപ്പെടാമല്ലോ?
7
പൊതുയാത്രാവാഹനങ്ങളിലു് സഞു്ചരിച്ചുചെല്ലുന്ന ഈ കുട്ടികളു്ക്കു് കൊറോണാബാധിക്കുമ്പോളു്- അറുപതുശതമാനത്തിനും അതു് ബാധിക്കുമെന്നുറപ്പാണു്- അവരെയെങ്ങനെ പരീക്ഷയെഴുതിക്കുമെന്നു് ഗവണു്മെ൯റ്റു് ആലോചിച്ചിട്ടുള്ളതായിക്കാണുന്നില്ല, കുറഞ്ഞപക്ഷം അതിനെക്കുറിച്ചൊന്നുംതന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയെഴുതുന്നതു് അവരുടെ അവകാശമാണു്- അതുനിഷേധിക്കാ൯ ആ൪ക്കും അധികാരമില്ല. പരീക്ഷനടക്കുന്ന 2021 മാ൪ച്ചു്-ഏപ്രിലു് മാസങ്ങളിലു് പി. പി. ഈ. കിറ്റും ധരിച്ചുകൊണു്ടു് (ഗ്ലോവു്സ്സു്, ഗൗണു്, ഷൂ കവേഴു്സ്സു്, ഹെഡു് കവ൪, മാസ്സു്ക്കു്, റെസ്സു്പിറേറ്റ൪, ഐ പ്രൊട്ടക്ഷ൯, ഫേസ്സു് ഷീലു്ഡു്, ഗോഗ്ഗിളു്സ്സു് എന്നിവയെല്ലാമടങ്ങുന്ന പേഴു്സ്സണലു് പ്രൊട്ടക്ടീവു് എക്വിപ്പു്മെ൯റ്റു് ഗീയ൪), പോളിത്തീ൯ കവറിനുള്ളിലു് ശരീരംമുഴുവ൯ മൂടിക്കെട്ടി മൂന്നുമണിക്കൂറിരുന്നു് അവ൪ പരീക്ഷയെഴുതണമെന്നാണോ സ൪ക്കാ൪ പറയുന്നതു്, അതും കേരളത്തിലേറ്റവും ചൂടുകൂടിയ മാ൪ച്ചു്-ഏപ്രിലു് മാസങ്ങളിലു്? അവരെയങ്ങനെ പരീക്ഷയെഴുതിക്കാ൯ അതിനുപറ്റിയ ക്വാറ൯റ്റൈ൯ചെയു്ത ഹാളുകളും അതേപോലെ വസു്ത്രമണിഞ്ഞ ഇ൯വിജിലേറ്റ൪മാരും വേണു്ടേ? ആരോഗൃനിലകാരണം പരീക്ഷ ഒരിക്കലെഴുതാ൯ കഴിഞ്ഞില്ലെങ്കിലു് അവ൪ക്കുവേണു്ടി വീണു്ടും പരീക്ഷനടത്തുമോ? ഈ അസുഖമൊന്നും ബാധിച്ചില്ലെങ്കിലു്പ്പോലും സു്ക്കൂളിലു്ച്ചെല്ലുന്ന മുഴുവ൯ കുട്ടികളും വീട്ടിലു്നിന്നിറങ്ങുന്നതുമുതലു് തിരികെ വീട്ടിലെത്തുന്നതുവരെ കുറഞ്ഞതു് ആറോളം മണിക്കൂറുകളു് തുട൪ച്ചയായി മാസ്സു്ക്കുധരിക്കുന്നതു് അവ൪ താങ്ങുമോ, പ്രത്യേകിച്ചും ജോലിചെയു്തു് പുറത്തുകഴിയുന്ന രക്ഷിതാക്കളിലു്നിന്നും വ്യത്യസു്തമായി മാസങ്ങളോളം വീട്ടിലിരുന്ന അവ൪ വീട്ടിനുള്ളിലു് തുട൪ച്ചയായി മാസ്സു്ക്കുധരിച്ചു് ശീലവും മുന്നനുഭവവുമൊന്നുമില്ലാത്തതിനാലു്? ഇതിനെക്കുറിച്ചു് ഗവണു്മെ൯റ്റോ ആരോഗ്യവകുപ്പധികൃതരോ വിദ്യാഭ്യാസവകുപ്പധികൃതരോ ആലോചിച്ചിട്ടുള്ളതായും മാ൪ഗ്ഗനി൪ദ്ദേശമെന്തെങ്കിലും നലു്കിയിട്ടുള്ളതായും കാണുന്നില്ല.
8
യഥാ൪ത്ഥത്തിലിതു് കുട്ടികളെയും അതുവഴി വീടുകളെയും അതുവഴി സമൂഹത്തിനെയും കൊറോണയു്ക്കെറിഞ്ഞുകൊടുക്കാനുള്ള ഗവണു്മെ൯റ്റി൯റ്റെ ഒരു നീക്കമല്ലേ? കൊറോണാപ്പ്രതിരോധത്തിനും ചികിത്സക്കുമായി കോടിക്കണക്കിനുരൂപയാണു് ഗവണു്മെ൯റ്റു് ചെലവാക്കുന്നതു്. ഇതിനൊന്നും ആഡിറ്റുമില്ല. ഒരു സു്ക്കൂളിലു്- ആശുപത്രിയിലായാലും- അഞ്ഞൂറു് ആ൯റ്റിജ൯ ടെസ്സു്റ്റുകിറ്റു് നലു്കിയെന്നുപറഞ്ഞു് അയ്യായിരം കിറ്റി൯റ്റെ പൈസ്സയായിരിക്കും എഴുതിയെടുക്കുന്നതു്. എന്നിട്ടു് ഇരുന്നൂറു് കിറ്റായിരിക്കും അവിടെക്കൊണു്ടുചെന്നിറക്കുന്നതു്. കുറച്ചുനാളായി കൊറോണായുടെ വ്യാപനം കുറഞ്ഞുവരുന്നതുകൊണു്ടു് അതുവഴിയുള്ള വെട്ടിപ്പി൯റ്റെ വഴിയും ഇടുങ്ങിവരികയാണു്. കൊറോണാ ഒന്നുകൂടി പൊട്ടിപുറപ്പെടുവിക്കേണു്ടതും ഒന്നുകൂടി പട൪ത്തേണു്ടതും ഭരണരാഷ്ട്രീയക്കാരുടെ ആവശ്യമാണെന്നുതോന്നുന്നു. അതിനുള്ള വഴിയാണു് സു്ക്കൂളുതുറക്കുകയും കുറേ കുട്ടികളെ പബ്ലിക്കു് ബസ്സുകളിലു് യാത്രചെയ്യാ൯ പ്രേരിപ്പിക്കുകയും ചെയ്യുന്നതു്. അതോടുകൂടി അതിലു് നാലു്പ്പതുശതമാനം സ്വന്തം പ്രതിരോധശേഷികാരണം അതിനെ അതിജീവിക്കുമെങ്കിലും അറുപതുശതമാനം കുട്ടികളു്ക്കും കൊറോണാപിടിച്ചുകൊള്ളും, ഇവ൪ക്കതുകിട്ടുമ്പോളു് ഇവരുടെ വീട്ടിലുമതു് കിട്ടിക്കൊള്ളും, അക്കൂട്ടത്തിലു് സു്ക്കൂളിലും. വീട്ടിലിരിക്കുന്നവരാകട്ടേ പ്രായമായവരും, അതിലേറെപ്പേരും ഹാ൪ട്ടു് ട്രബിളും കിഡു്നി പ്രോബ്ലവുമൊക്കെയുള്ളവരുമാണു്. വീണു്ടും കൊറോണാപട൪ത്താ൯ ഇപ്പോളു്ത്തന്നെ മയക്കുമരുന്നുകച്ചവടത്തിനും സ്വ൪ണ്ണക്കള്ളക്കടത്തിനും വ൯ പണക്കൊള്ളകളു്ക്കും ഭീമ൯കോഴകളു്ക്കും കുപ്പ്രസിദ്ധരായി തലയെടുപ്പോടെ നിലു്ക്കുന്ന ഒരു കേരളഭരണരാഷ്ട്രീയസംഘത്തിനു് ഇതിനേക്കാളെന്തുണു്ടു് ഒരു എളുപ്പവഴി?
Written and first published on: 01 January 2021
No comments:
Post a Comment