Tuesday 26 January 2021

436. ഇന്ത്യയുടെ റിപ്പബ്ലിക്കു്ദിനം ആഘോഷിക്കാ൯ അതു് സ്ഥാപിക്കുന്നതിലു് ഒരു പങ്കുമില്ലാത്ത ബീജേപ്പീക്കും ആറെസ്സസ്സിനുംമാത്രമേ അധികാരമുള്ളോ?

436

ഇന്ത്യയുടെ റിപ്പബ്ലിക്കു്ദിനം ആഘോഷിക്കാ൯ അതു് സ്ഥാപിക്കുന്നതിലു് ഒരു പങ്കുമില്ലാത്ത ബീജേപ്പീക്കും ആറെസ്സസ്സിനുംമാത്രമേ അധികാരമുള്ളോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aamir Mohd Khan. Graphics: Adobe SP.

1

ഇ൯ഡൃയുടെ റിപ്പബ്ലിക്കു്ദിനം ആഘോഷിക്കാ൯ അതു് സ്ഥാപിക്കുന്നതിലു് ഒരു പങ്കുമില്ലാത്ത ബീജേപ്പീക്കും ആറെസ്സസ്സിനുംമാത്രമേ അധികാരമുള്ളോ? 1950 ജനുവരി 26നാണു് സ്വതന്ത്രയി൯ഡൃ ഒരു സ്വതന്ത്ര ജനാധിപത്യ മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതു്. അന്നുമുതലിന്നോളവും അതിലെ റിപ്പബ്ലിക്കനിസവും ജനാധിപത്യവും മതേതരത്വവും തക൪ക്കാ൯ പരസ്യമായി കിണഞ്ഞുപരിശ്രമിക്കുന്ന പ്രസ്ഥാനങ്ങളാണു് രാഷ്ട്രീയ സ്വയംസേവകസംഘവും അതു് ജ൯മംകൊടുത്ത ഭാരതീയജനതാപ്പാ൪ട്ടിയും. ഈ രണു്ടി൯റ്റെയും ആദ൪ശ്ശങ്ങളിലോ തത്വങ്ങളിലോ റിപ്പബ്ലിക്കനിസത്തിനോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ യാതൊരു സ്ഥാനവുമില്ല. പക്ഷേ ഇ൯ഡൃ ഭരിക്കുന്നതു് ഇന്നു് വിധിവശാലു് ഈ രണു്ടു് പ്രസ്ഥാനങ്ങളുമാണു്. റിപ്പബ്ലിക്കു് ദിനാഘോഷം ഇ൯ഡ്യാ ഗവണു്മെ൯റ്റാണു് ആചരിച്ചുവന്നിരുന്നതു്- ഇതുവരെ. അതിലു് പ്രധാനപരിപാടി രാജ്യതലസ്ഥാനമായ ന്യൂഡലു്ഹിയിലു് ഒരു സൈനികപരേഡും കുറേ അവാ൪ഡുവിതരണങ്ങളുമാണു്. ഈ സൈനികപരേഡിനെപ്പറ്റി ആ൪ക്കും ആക്ഷേപമൊന്നുമില്ല- സൈനികരഹസ്യങ്ങളു് അ൪ണബു് ഗോസ്വാമിയെപോലുള്ള മാധ്യമപ്പ്രവ൪ത്തക൪ക്കു് ചോ൪ത്തിക്കൊടുത്തു് മാധ്യമക്കസ്സ൪ത്തുകളു് കാണിക്കാനുള്ള അവസരം നലു്കുകയും ഇ൯ഡൃ൯ സൈനികരുടെമേലു് വരാ൯പോകുന്ന വിദേശയാക്രമണങ്ങളെപ്പറ്റി അയാളെപ്പോലുള്ളവ൪ക്കു് മു൯കൂട്ടി വിവരംലഭിച്ചിട്ടും അതുതടയാനുള്ള കരുതലു്നടിപടിയെടുക്കാനിടവരുത്താതെ പുലു്വാമപോലുള്ള സ്ഥലങ്ങളിലു് നാലു്പ്പതോളം ഇ൯ഡൃ൯ സൈനികരുടെ മരണത്തിനിടയാക്കിക്കൊണു്ടു് അതുനടപ്പാക്കി അതിലു്നിന്നും വീണു്ടും തെരഞ്ഞെടുപ്പുജയിച്ചുവരാനുള്ള രാഷ്ട്രീയലാഭം നോക്കിനടക്കുകയും ചെയു്തവരാണതിനു് മേലു്നോട്ടംവഹിക്കുന്നതും സൈനികരുടെ സലൃൂട്ടു് സ്വീകരിക്കുന്നതുമെന്നതൊഴികെ. ഇ൯ഡൃ൯ സൈന്യവുമായി ബന്ധപ്പെട്ടുള്ള അട്ടിമറികളു്ക്കും രഹസ്യച്ചോ൪ച്ചകളു്ക്കും ഏറ്റവുംകൂടുതലു് അറസ്സു്റ്റുചെയ്യപ്പെട്ടതും ബീജേപ്പീയുമായി ബന്ധപ്പെട്ടവ൪തന്നെയാണു്. ഇതിലു് സൈനികരുടെ അസംതൃപു്തിയും വെറുപ്പും ഇ൯ഡൃ൯ സേനയുടെ അച്ചടക്കവും രാജ്യസു്നേഹവും കാരണം അവ൪ പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളൂ. ആക്കൊടുക്കുന്ന അവാ൪ഡുകളാകട്ടേ അതിപ്പോളു് നലു്കിവരുന്നവരോടുള്ള അവജ്ഞയുടെകാരണം അതുവാങ്ങിയവരെല്ലാമിപ്പോളു് തിരിച്ചുനലു്കിക്കൊണു്ടിരിക്കുകയുമാണു്.

2

ഈ പശ്ചാത്തലത്തിലാണു് ജെയു് ജവാ൯ ജെയു് കിസ്സാ൯ എന്ന രാഷ്ട്രസൂക്തത്തെ അന്വ൪ത്ഥമാക്കിക്കൊണു്ടു് രാജ്യത്തി൯റ്റെ ചരിത്രത്തിലാദ്യമായി ജവാ൯മാരോടൊപ്പം കിസ്സാ൯മാരും ന്യൂഡലു്ഹിയിലു് റിപ്പബ്ലിക്കു്ദിനത്തിലു് ഒരു പരേഡിനൊരുങ്ങിയതു്. ഇതിനുമുമ്പു് ജവാ൯മാരും കിസ്സാ൯മാരും ഇ൯ഡൃയിലവസാനമായി ഒരു പരേഡുനടത്തിയതു്, അതായതു് ഒരു ശക്തിപ്പ്രകടനമെന്നതിലുപരി ഒരു ശക്തിപ്പ്രയോഗംതന്നെ നടത്തിയതു്, ഇ൯ഡൃ സ്വതന്ത്രമാവുന്നതിനുമുമ്പു് ആ സ്വാതന്ത്ര്യം നേടിത്തരാനുള്ള സമരത്തിലായിരുന്നു. അതിലായിരുന്നു സഖൃകക്ഷികളായിരുന്ന ആറെസ്സെസ്സിനെയും ബ്രിട്ടീഷുകാരെയും ഞെട്ടിച്ചുകൊണു്ടു് അന്നു് ഇ൯ഡൃ സ്വതന്ത്രമായതുതന്നെ. ഇ൯ഡൃയെ സ്വതന്ത്രമാക്കി ഒരു റിപ്പബ്ലിക്കാക്കാ൯ പ്രവ൪ത്തിച്ച കോണു്ഗ്രസ്സും മുസ്ലിംലീഗുമടക്കമുള്ള ശക്തികളെല്ലാം പിന്നീടുവന്ന ഭരണത്തിലുണു്ടായിരുന്നു. എന്തുകൊണു്ടാണ് ആറെസ്സെസ്സു് അതോടെ ചിത്രത്തിലെങ്ങുമേ ഇല്ലാതായതെന്നു് മനസ്സിലായിക്കാണുമല്ലോ. പക്ഷേ ഇപ്പോഴത്തെ 2021ലെ റിപ്പബ്ലിക്കു്ദിനമാചരിക്കുന്നതു് അവരാണു്. അവിടെത്തുടങ്ങുന്നു ഒരു സൈനികപരേഡിനു് സമാന്തരമായി റിപ്പബ്ലിക്കു്ദിനത്തിലു് ഇ൯ഡൃയിലു് ഒരു ക൪ഷകപരേഡു് നടക്കുന്നതി൯റ്റെ അ൪ത്ഥവും യുക്തിയും. അവ സമാന്തരമായല്ലാതെ സംയുക്തമായി നടക്കുമ്പോഴാണു് ഇ൯ഡൃ ഒരു റിപ്പബ്ലിക്കാവുന്നതു്. അതുതടയാ൯ ഏഴു് പതിറ്റാണു്ടിനുശേഷം ആറെസ്സെസ്സും ബീജേപ്പീയും വീണു്ടും പരിശ്രമിച്ചതിലു്നിന്നു് വ്യക്തമാവുന്നതു് അതു് സംയുക്തമായി നടക്കുന്ന കാലമാവുമ്പോളു് ആറെസ്സെസ്സും ബീജേപ്പീയും ഇ൯ഡൃയിലു് കാണുകയില്ലെന്നാണു്. അതുകൊണു്ടുതന്നെ സമാന്തരമായി നടക്കുന്ന ഈ രണു്ടു് പരേഡുകളു്ക്കും വമ്പിച്ച പ്രസക്തിയുണു്ടു്. അന്നവ൪ ഒന്നിച്ചപ്പോളു് ആറെസ്സെസ്സു് അവ൪ക്കെതിരെ ബ്രിട്ടീഷുഗവണു്മെ൯റ്റുമായി യോജിച്ചു് പ്രവ൪ത്തിക്കുകയും അവരോടു് സന്ധിയുടമ്പടികളു് എഴുതിയുണു്ടാക്കി ആ സ്വാതന്ത്ര്യസമരം പൊളിക്കാ൯ നടക്കുകയുമായിരുന്നു. എഴു് പതിറ്റാണു്ടുകഴിഞ്ഞിട്ടും ഇപ്പോഴും അവരുടെപരിപാടിയതുതന്നെയാണു്- ജവാ൯മാരുടെ പരേഡിനു് സമാന്തരമായിനടത്തുന്ന കിസ്സാ൯മാരുടെ പരേഡു് പൊളിക്കാ൯നടക്കുന്നു- ആ പരേഡുകളു് സംയുക്തമാവുന്ന കാലം നീട്ടിക്കൊണു്ടുപോകാ൯, അതുവരെയും ഇ൯ഡൃയിലു് പിടിച്ചുനിലു്ക്കാ൯!

3

ഇ൯ഡ്യാരാജ്യത്തെ സംരക്ഷിക്കുന്ന സൈനിക൪ 2021ലെ റിപ്പബ്ലിക്കു്ദിനത്തിലു് രാജ്യതലസ്ഥാനത്തുണു്ടു്. സ്വാതന്ത്ര്യത്തെ അട്ടിമറിക്കാ൯ശ്രമിച്ച ആറെസ്സെസ്സും അവരുടെ സൃഷ്ടിയായ ബീജേപ്പീയുമാണു് റിപ്പബ്ലിക്കു്ദിനപ്പരേഡു് നടത്തിക്കുന്നതു്. സ്വാതന്ത്ര്യം നേടിത്തന്ന ക൪ഷകജനതയു്ക്കുമാത്രം അവരുടെ രാജ്യതലസ്ഥാനമായ ന്യൂഡലു്ഹിയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണു്. ഇതാണു് 2021ലെ റിപ്പബ്ലിക്കു്ദിനത്തിലെയും ഇ൯ഡൃയിലെ ബീജേപ്പീ ഭരണത്തി൯റ്റെയും യാഥാ൪ത്ഥചിത്രം. ക൪ഷകജനത രണു്ടുലക്ഷം ട്രാക്ടറുകളുമായിച്ചെന്നു് രണു്ടുദശലക്ഷത്തോളം ആളുകളുമായിച്ചെന്നു് രാജ്യതലസ്ഥാനത്തു് റിപ്പബ്ലിക്കു്ദിനത്തിലു് ട്രാക്ട൪റാലിനടത്തുന്നതിനു് ഡലു്ഹി നഗരത്തി൯റ്റെയല്ല ദലു്ഹി സംസ്ഥാനത്തി൯റ്റെതന്നെ അതി൪ത്തികളു്കടന്നകത്തേക്കു് പ്രവേശനം നിരോധിച്ചിരിക്കുകയാണു്. അതാണു് ചിത്രം. ലോകത്തൊരിടത്തും ഒരു സ്വതന്ത്രരാജ്യത്തും കാണാനില്ലാത്ത ഈ തീരുമാനമെടുത്തതിലു് ഇ൯ഡൃയിലെ സുപ്രീംകോടതിക്കു് യാതൊരുപങ്കുമില്ല. ഇ൯ഡൃയിലെ രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് അതിലൊരുപങ്കുമില്ല. ഈ തീരുമാനം ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും അവ൪ നിയന്ത്രിക്കുന്ന ഡലു്ഹിപ്പൊലീസ്സി൯റ്റെയും ഹരിയാന-ഉത്ത൪പ്പ്രദേശ്ശു് സ൪ക്കാരുകളുടേതും മാത്രമാണു്, അങ്ങനെ ജനാധിപത്യത്തെയും മതേതരത്വത്തെയും റിപ്പബ്ലിക്കനിസത്തെയും അട്ടിമറിക്കാനുള്ള ഇ൯ഡൃയിലെ മത-കോ൪പ്പറേറ്റുശക്തികളുടെ ഒരു തീരുമാനമായാണതു് ചരിത്രത്തിലു് ഇടംപിടിച്ചിരിക്കുന്നതു്.

സൈന്യവും കടംകയറിമുടിഞ്ഞുനിലു്ക്കുന്ന രണു്ടു് കോ൪പ്പറേറ്റുകളുമല്ലാതെ മോദിയുടെകൈയ്യിലു് ഒന്നുമില്ലെന്നാണു് ക൪ഷകരുടെ റിപ്പബ്ലിക്കു്ദിനട്രാക്ട൪പ്പരേഡു് തെളിയിച്ചതു്

4

സൈന്യവും കുറേ ആയുധങ്ങളും, കടംകയറിമുടിഞ്ഞു് വിദേശബാങ്കുകളുടെ ജപു്തിഭീഷണിയിലായി സായിപ്പ൯മാരായ ഫേസ്സു്ബുക്കി൯റ്റെയും ഗൂഗിളി൯റ്റെയും അമ്പതിനായിരക്കണക്കിനുകോടിരൂപയുടെ അടിയന്തിരനിക്ഷേപംകൊണു്ടുമാത്രം തക൪ന്നുവീഴാതെ നിലു്ക്കുന്ന ഒരു റിലയ൯സ്സി൯ഡസ്സു്ട്രീസ്സും, ബീജേപ്പീയും നരേന്ദ്രമോദിയും ഗവണു്മെ൯റ്റുട്രഷറിയിലു്നിന്നൊഴുക്കിവിടുന്ന ജനങ്ങളുടെപണംകൊണു്ടുമാത്രം നിലനിലു്ക്കുന്നൊരു അദാനി ഇ൯ഡസ്സു്ട്രീസ്സുമല്ലാതെ, മോദിയുടെ കൈയ്യിലു് ഒന്നുമില്ലെന്ന യാഥാ൪ഥ്യം 2021ലെ റിപ്പബ്ലിക്കു്ദിനത്തിലാണു് ലോകമറിഞ്ഞതു്. അതറിയാതിരിക്കാനാണു് മോദി ക൪ഷകസമരക്കാ൪ക്കെതിരെ ഈ കടുത്തയുദ്ധമൊക്കെനടത്തിയതു്. അതറിയിക്കാ൯തന്നെയായിരിക്കണം ക൪ഷകരും ഈ പരേഡുസമരമൊക്കെനടത്തിയതും. ക൪ഷകരോടു് ഒരു സമരത്തിനു് കൈകൊടുക്കുമ്പോളു് ആ കൈകൊടുക്കുന്നവരും ഇതൊക്കെ അറിഞ്ഞിരിക്കേണു്ടതുംതന്നെയായിരുന്നു.

ഒരേസമയം രണു്ടു് പരേഡുകളു് റിപ്പബ്ലിക്കു്ദിനത്തിലു് രാജ്യതലസ്ഥാനത്തുനടക്കുന്നതു് രാജ്യത്തി൯റ്റെ പ്രതിച്ഛായയെ മോശമാക്കുമെന്നായിരുന്നു കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വാദം. ഹിന്ദുത്തീവ്രവാദികളു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീഗവണു്മെ൯റ്റിനുവേണു്ടി മുസ്ലിംപള്ളികളു് അടിച്ചുതക൪ത്തപ്പോഴും പശുവി൯റ്റെപേരിലു് കലാപമുണു്ടാക്കി ആനേകായിരങ്ങളെ കൊന്നൊടുക്കിയപ്പോഴും ഇന്ത്യയുടെ തലയായ കാഷു്മീ൪ സംസ്ഥാനത്തിനെ രണു്ടായി വെട്ടിമുറിച്ചപ്പോഴും പൗരത്വഭേദഗതിനിയമത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ പൗരത്വമില്ലാതാക്കിയപ്പോഴും നഷ്ടപ്പെടാത്ത എന്തു് പ്രതിച്ഛായയാണിനി രാജ്യത്തിനു് ഒരേദിവസം കൃഷിക്കാരുടെയും കോ൪പ്പറേറ്റുകുലാക്കുകളുടെയും രണു്ടു് റിപ്പബ്ലിക്കു്ദിനപരേഡിലൂടെ നഷ്ടപ്പെടാനുള്ളതു്?

5

ഒരു ക൪ഷകമാ൪ച്ചിലു് ഇത്രയും വലിയ ആളു്ക്കൂട്ടമോ എന്നാണു് രാജ്യവും ലോകവും അത്ഭുതപ്പെട്ടതു്. ബീജേപ്പീക്കും നരേന്ദ്രമോദിയെന്ന അവരുടെ പ്രധാനമന്ത്രിക്കുമുള്ളതി൯റ്റെ ലക്ഷമിരട്ടിയാണു് ക൪ഷക൪ക്കുള്ള ജനപിന്തുണയെന്നാണു് അതു് തെളിയിച്ചതു്. ഒരുവശത്തു് കോടിക്കണക്കിനുരൂപാചെലവഴിച്ചു് ഹിന്ദുപ്പാ൪ട്ടിസ൪ക്കാ൪ റിപ്പബ്ലിക്കു്ദിന ആയുധശക്തിപ്പരേഡുനടത്തുമ്പോളു് മറുവശത്തു് പൊതുഖജനാവിലു്നിന്നും ഒരുരൂപപോലും ചെലവഴിക്കാതെ രാജ്യത്തി൯റ്റെ നട്ടെല്ലായ ക൪ഷക൪ ഇന്ത്യയും ലോകവും അതി൯റ്റെ ചരിത്രത്തിലൊരിക്കലു്പ്പോലും കണു്ടിട്ടില്ലാത്തരീതിയിലുള്ള ക൪ഷക൪ ജനശക്തിപ്പരേഡുനടത്തുകയായിരുന്നു. അതാണു് വ്യത്യാസം, അതുതന്നെയാണു് വ്യത്യാസം- ഭാരതീയജനതാപ്പാ൪ട്ടിക്കും സ൪ക്കാരിനും ഭരണംപിടിക്കാ൯ റിലയ൯സ്സി൯റ്റെയും മറ്റു് ഹിന്ദുക്കോ൪പ്പറേറ്റുകളുടെയും പണവും സാങ്കേതികവൈഭവവും വേണം, റിപ്പബ്ലിക്‌കു്ദിനപരേഡുനടത്താ൯ രാജ്യത്തി൯റ്റെ പൊതുഖജനാവിലെ പണവും വിഭവങ്ങളും വേണം, ഇതൊന്നുമില്ലാതെ അവ൪ക്കു് ഇ൯ഡൃയിലു് നടത്താ൯കഴിയുന്നതും ഇതുവരെയും നടത്തിയിട്ടുള്ളതും ജനങ്ങളെക്കൊന്നൊടുക്കുന്ന കുറേ വ൪ഗ്ഗീയകലാപങ്ങളും തീവെപ്പുകളും ബലാത്സംഗക്കൊലകളും മാത്രമാണു്.

6

ഇ൯ഡൃയുടെ റിപ്പബ്ലിക്കു്ദിനത്തിലു് രാജ്യത്തെ ജനങ്ങളു് എത്രമണിക്കു് ഏതുവഴി ഒരു പരേഡുനടത്തണമെന്നു് ഗവണു്മെ൯റ്റു് തീരുമാനിക്കുന്നതിനോടു് ജനങ്ങളു്ക്കു് യോജിപ്പുണു്ടാകേണ്ടതുണു്ടോ എന്ന ചോദ്യമാണു് ഗവണു്മെ൯റ്റുനിശ്ചയിച്ച സമയംമാറ്റി ട്രാക്ട൪പ്പരേഡു് നേരത്തേയാക്കിയതിലൂടെ ക൪ഷകജനതയുയ൪ത്തിയതു്. അവരേതായാലും അങ്ങനെയൊരു നിബന്ധന, പ്രത്യേകിച്ചു് റിപ്പബ്ലിക്കു്ദിനത്തിലു്, അംഗീകരിക്കാനോ അനുസരിക്കാനോ തയ്യാറല്ലെന്നു് തെളിയിച്ചു. റിപ്പബ്ലിക്കു്ദിനത്തിലു്പ്പോലും അതിനുള്ള സ്വാതന്ത്ര്യവും അവകാശവുമില്ലെങ്കിലു് പിന്നെന്തു് റിപ്പബ്ലിക്കു്, ആരുടെ റിപ്പബ്ലിക്കു്? അവ൪ നിശ്ചയിച്ച സമയംമാറ്റി ഉച്ചയു്ക്കുപകരം രാവിലെയാക്കിയതു് ഒരു ചതിയായാണു് ഗവണു്മെ൯റ്റുകണു്ടതു്, പക്ഷേ അവരുടെ ആവശ്യമായി പി൯വലിക്കണമെന്നവ൪ പറയുന്ന മൂന്നു് കാ൪ഷികനിയമങ്ങളു് പാ൪ലമെ൯റ്റിലോ ക൪ഷകരുമായോ ച൪ച്ചചെയ്യാതെ പാസ്സാക്കി കേന്ദ്രഗവണു്മെ൯റ്റു് ഇനിവരുന്ന തലമുറകളുടെമേലു് അടിച്ചേലു്പ്പിച്ചതാണോ ക൪ഷക൪ ഒരു റിപ്പബ്ലിക്കു്ദിനപരേഡി൯റ്റെ സമയം മൂന്നുമണിക്കൂ൪ മുന്നോട്ടാക്കിയതാണോ ചതി? കൊടുംചതിയിലൂടെ കുത്തകകളു്ക്കുവേണു്ടി മൂന്നു് നിയമങ്ങളു് ഒറ്റയടിക്കുപാസ്സാക്കിയ കേന്ദ്രഗവണു്മെ൯റ്റിനു് ആ നിയമങ്ങളു്ക്കിരയായി ജീവിതംതക൪ന്ന ക൪ഷകരുടെ ചതിയെക്കുറിച്ചുപറയാ൯ എന്തവകാശമാണുള്ളതു്? ചതിയനായ ഒരു കോ൪പ്പറേറ്റുപ്രധാനമന്ത്രിയെ നേരിടുമ്പോളു് ഒരുജനത, അതും നാളെ ആ കോ൪പ്പറേറ്റിനെയും പ്രധാനമന്ത്രിയെയും അധികാരഭ്രഷ്ടനാക്കി ആ സ്ഥാനത്തു് ഒരു ഗവണു്മെ൯റ്റു് രൂപീകരിച്ചു് രാജ്യഭരണം നി൪വ്വഹിക്കേണു്ട ഒരു ജനത, ഒരലു്പ്പം പ്രായോഗികബുദ്ധി കാണിക്കില്ലെന്നാണോകരുതിയതു്?

Written and first published on: 26 January 2021

 

 

 


No comments:

Post a Comment