ഡലു്ഹിയിലു്നടന്ന റിപ്പബ്ലിക്കു്ദിനസംഭവങ്ങളിലു് കുപ്പ്രസിദ്ധ വ൪ഗ്ഗീയകലാപവിദഗു്ദ്ധരുടെ കൈയ്യടയാളങ്ങളാണു് കാണുന്നതു്, ക൪ഷകരുടെയല്ല.
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ID 5187396. Graphics: Adobe SP.
1
ക൪ഷകസമരത്തി൯റ്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട റിപ്പബ്ലിക്കു്ദിന ട്രാക്ട൪റാലി ഒരു യന്ത്രക്കലപ്പറാലിമാത്രമായിരുന്നില്ല, ലക്ഷക്കണക്കിനു് ക൪ഷക൪ കാലു്നടയായും രാജ്യതലസ്ഥാനത്തേക്കു് കുതിച്ചെത്തി. ക൪ഷകസമരക്കാ൪ മു൯കൂട്ടി പൊലീസ്സുമായി ഉണു്ടാക്കിയിരുന്ന ധാരണപ്രകാരം നിശ്ചയിക്കപ്പെട്ട റൂട്ടുകളിലു് സമാധാനപരമായി റാലിനടത്തി അവരുടെ സ്ഥിരംസമരകേന്ദ്രങ്ങളായ ഡലു്ഹിയതൃത്തികളിലേക്കും സ്വന്തം ഗ്രാമങ്ങളിലേക്കും തിരിച്ചുപോയി. ആറെസ്സെസ്സു് സംഘടനകളായ ഭാരതീയ കിസ്സാ൯ സംഘും, ബീജേപ്പീ കിസ്സാ൯ മോ൪ച്ചയും സ്വദേശി ജാഗരണു് മഞു്ചുമെല്ലാം ക൪ഷകനിയമങ്ങളു്ക്കെതിരും 2021 ഡിസംബ൪ ആദ്യംതന്നെ ക൪ഷകസമരത്തോടനുഭാവം പ്രകടിപ്പിച്ചിട്ടുള്ളവരുമാണു്. റാലിയു്ക്കാഹ്വാനംചെയു്ത ക൪ഷകസംഘടനക്കൂട്ടായു്മയിലില്ലാത്ത രണു്ടു് സംഘടനകളു്- ഇതിലൊന്നു് ആറെസ്സെസ്സിനോടും ബീജേപ്പീയോടും ഇത്രയുംകാലംവരെ ബന്ധമുണു്ടായിരുന്ന അതിലൊരെണ്ണമാകണം- ന്യൂഡലു്ഹിയിലേക്കു് കടന്നുകയറുകയും പൊലീസ്സു് നി൪മ്മിച്ചിരുന്നു ബാരിക്കേഡുകളു് നീക്കംചെയ്യുകയും അക്രമമഴിച്ചുവിട്ട പൊലീസ്സുമായി ഏറ്റുമുട്ടുകയും പൊലീസ്സു്വെടിവെയു്പ്പിലൊരു ക൪ഷക൯ മരിക്കുകയും ചെങ്കോട്ടയിലു് ആ ക൪ഷകരുടെയും സിഖുമതത്തി൯റ്റെയും കൊടികളു് ഉയ൪ത്തുകയുംചെയു്തു. അതി൯റ്റെ തലേദിവസം ക൪ഷകനേതാക്കളെ വെടിവെച്ചുകൊല്ലാ൯ സമരമുഖങ്ങളിലേക്കു് ബീജേപ്പീയുടെ ഹരിയാനാപ്പൊലീസ്സു് പരിശീലനംനലു്കിപ്പറഞ്ഞയച്ച ഒമ്പതു് അക്രമികളിലൊരാളെ ക൪ഷക൪ പിടികൂടി ചോദൃംചെയു്തു് മാധൃമമുന്നിലു് രഹസൃങ്ങളു് പറയിച്ചിരുന്നു. അത്ര ഹിംസാത്മകമായൊരു ഗവണു്മെ൯റ്റുപരിപാടിയുടെ ഭാഗമായിമാത്രം റാലിക്കിടയിലെ ഈ ഡലു്ഹി ഡൈവേ൪ഷനെ കണു്ടാലു്മതി, പ്രത്യേകിച്ചും റാലിക്കാ൪ക്കു് ഡലു്ഹി അതൃത്തികളിലു് സ്ഥാപിച്ചിരുന്ന റോഡു്ബ്ലോക്കുകളു് തുറന്നുകൊടുത്തതു് ഡലു്ഹിപ്പൊലീസ്സുതന്നെയായിരുന്നുവെന്നു് പുറത്തുവന്ന സാഹചരൃത്തിലു്. സമരക്കാ൪ക്കു് ഇതിലു് പങ്കൊന്നുമില്ല, ഉത്തരവാദിത്വവുമില്ല.
2
രണു്ടുമാസം സമാധാനപരമായി നടന്നിരുന്ന ക൪ഷകസമരം അക്രമമാ൪ഗ്ഗംപൂണു്ടുവെന്നു് ജനങ്ങളു് കരുതുന്നുമില്ല. മറിച്ചു് ഡലു്ഹിയുടെ അതൃത്തികളു് തുറന്നിട്ടുകൊടുത്തു് റാലിക്കാരെ നഗരഹൃദയത്തിലേക്കുനയിച്ചിട്ടു് വ൪ഗ്ഗീയകലാപങ്ങളു്ക്കു് കുപ്പ്രസിദ്ധനായ നരേന്ദ്രമോദിയുടെ അക്രമരാഷ്ട്രീയസംഘങ്ങളിലൂടെ അവ൪ക്കിടയിലു്ക്കടന്നു് അക്രമമുണു്ടാക്കി പോലീസ്സിനെക്കൊണു്ടു് ജാലിയ൯വാലാബാഗുപോലെ അവരെ വെടിവെച്ചുകൊല്ലിച്ചു് ക൪ഷകസമരത്തെ ചോരയിലു്മുക്കിക്കൊല്ലാനുള്ള നരേന്ദ്രമോദിയുടെ തന്ത്രംമാത്രമായിരുന്നു അതെന്നാണു് ജനങ്ങളു് കരുതുന്നതു്. ആ ഡലു്ഹിവഴിവേറിടലു് അതിനടുത്തുവരെ എത്തുകയുംചെയു്തു. നരേന്ദ്രമോദിയുടെ പരിപാടി വിജയിക്കാതെപോയതു് ക൪ഷകസംഘടനകളുടെ ശ്രദ്ധകൊണു്ടും നിതാന്തജാഗ്രതകൊണു്ടും മാധ്യമങ്ങളുടെ കവറേജുകൊണു്ടും മാത്രമാണു്. ഗവണു്മെ൯റ്റാസൂത്രണംചെയു്ത ഈ അക്രമത്തെ ക൪ഷകനേതാക്കളു് ശമിപ്പിക്കുന്നു് തടയുന്നതിനാണു് ആപ്പ്രദേശത്തു് മൊബൈലു്-ഇ൯റ്റ൪നെറ്റു് സേവനങ്ങളു് ഗവണു്മെ൯റ്റു് നി൪ത്തിവെച്ചതു്. ഡലു്ഹിയിലു് ഈ നടന്നതെല്ലാം അക്രമങ്ങളെന്നാണു് കാണുന്നതെങ്കിലു് അതിലു് വ൪ഗ്ഗീയകലാപങ്ങളും കൂട്ടക്കൊലകളും ആസൂത്രണംചെയു്തുനടപ്പാക്കി കുപ്പ്രസിദ്ധരായ അമിതു്ഷായുടെയും നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും കൈയ്യടയാളങ്ങളാണു് കാണുന്നതു്, സമാധാനപരമായി സമരംചെയ്യാ൯കഴിയുമെന്നു് രണു്ടുമാസത്തെ സമരത്തിലൂടെ രാജ്യത്തിനുമുന്നിലും ലോകത്തിനുമുന്നിലും തെളിയിച്ചുകാണിച്ച ക൪ഷകസംഘടനകളുടെ കൈവിരലടയാളങ്ങളല്ല.
3
ഡലു്ഹിയുടെ അതൃത്തികളു് പോലീസ്സുതന്നെ ബാരിക്കേഡുകളു്മാറ്റി തുറന്നിട്ടുകൊടുത്തുവെന്നതുമാത്രമല്ല സംഭവങ്ങളു് നടന്നതി൯റ്റെ അന്നുതന്നെ പുറത്തുവന്നതു്, സമരക്കാ൪ വരുന്നുവെന്നറിഞ്ഞുകൊണു്ടു് ഒരു സമരക്കാ൪ക്കും കടന്നുകയറാ൯ കഴിയാത്തവിധം ഒരു കോട്ടയുടെ അസ്സലു് രൂപഘടനയിലും നി൪മ്മാണവൈദഗു്ദ്ധ്യത്തിലും നി൪മ്മിച്ച റെഡു് ഫോ൪ട്ടി൯റ്റെ ഗേറ്റുകളുംകൂടി പോലീസ്സും അതിനെനിയന്ത്രിച്ച രാഷ്ട്രീയയധികാരികളുംകൂടി തുറന്നിട്ടുകൊടുത്തുവെന്നതുംകൂടി ഉട൯ പുറത്തുവന്നു. ഈ പ്രത്യേക അക്രമവിഭാഗം സമരക്കാരുടെ നേതാവു് ബീജേപ്പീയുടെ ഉറ്റസഹയാത്രികനും ഇഷ്ടക്കാരനുമായിരുന്നുവെന്നതുംകൂടി പുറത്തുവന്നു. റെഡു് ഫോ൪ട്ടി൯റ്റെ ഗേറ്റുകളു് ജാലിയ൯വാലാബാഗിലെപ്പോലെ ഗൂഢോദ്ദേശത്തോടെ റാലിക്കാരിലെ ഡലു്ഹിയിലു്മേഞ്ഞുനടന്ന വിഭാഗത്തിനുവേണു്ടി തുറന്നിട്ടുകൊടുത്തതിനെ അപ്പോളു്ത്തന്നെ അപലപിച്ചതു് മറ്റാരുമല്ല, ബീജേപ്പീയുടെതന്നെ നേതാവും മു൯ കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ. യശ്വന്തു് സി൯ഹയാണു്. ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും നേതാക്ക൯മാ൪ ബാബറി മസ്സു്ജിദ്ദു് പൊളിച്ചപോലെയും ഡലു്ഹിയിലു്ത്തന്നെ ഈയടുത്തകാലത്തു് ഒറ്റവ൪ഷത്തിനിടയിലു് രണു്ടു് നരഹത്യാകലാപങ്ങളു് സംഘടിപ്പിച്ചപോലെയും ഡലു്ഹിയെ വീണു്ടും ഒരു കുരുതിക്കളമാക്കിമാറ്റി ക൪ഷകസമരക്കാ൪ അക്രമികളാണെന്നു് വരുത്തിത്തീ൪ത്തു് അതിലൂടെ വ൯ പോലീസ്സാക്രമണം അവ൪ക്കെതിരെ നടത്താ൯പോകുന്നതിനെ ന്യായീകരിക്കാനും ക൪ഷകസമരത്തെ ഇനിയങ്ങോട്ടു് അടിച്ചമ൪ത്തുന്നതിനു് ഒരു അടിസ്ഥാനമുണു്ടാക്കാനുംവേണു്ടി ബീജേപ്പീയുടെ പതിവുരീതിയിലു് റിപ്പബ്ലിക്കു് ദിനത്തിലു് ന്യൂഡലു്ഹിയിലു് അക്രമമഴിച്ചുവിടുകയായിരുന്നുവെന്നു് ലോകത്തും രാജ്യത്തും മനസിലാകേണു്ടവ൪ക്കെല്ലാം ഇതിനകം മനസിലായിക്കഴിഞ്ഞു. അല്ലെങ്കിലു്പ്പിന്നെന്തിനാണു് 71 വ൪ഷമായി മണിക്കൂറുകളോളം നടക്കുന്ന റിപ്പബ്ലിക്ക൯ സൈനികപരേഡു് 72ആം വ൪ഷം നീളവും വണ്ണവും എണ്ണവും ദൂരവും കുറച്ചു് പതിവു് അഭ്യാസപ്പ്രകടനങ്ങളെല്ലാം ഒഴിവാക്കി ഉട൯ അവസാനിപ്പിച്ചു് സകലരും സ്ഥലംവിട്ടതു്, തൊട്ടപ്പുറത്തു് കുരുതിക്കു് കളമൊരുങ്ങുമ്പോളു്? കൊറോണയാണെന്ന കാരണവും ന്യായവുമൊന്നും ഈ രാജ്യത്തിനി ചെലവാവുകയില്ല. ഡലു്ഹിപ്പൊലീസ്സി൯റ്റെ നിയന്ത്രണം ഡലു്ഹിയിലെ സംസ്ഥാനാഗവണു്മെ൯റ്റിനല്ല കേന്ദ്ര ആഭ്യന്തരവകുപ്പിനാണെന്നതുംകൂടി ഇവിടെ പ്രത്യേകം ഓ൪ക്കണം.
4
ഡലു്ഹിയിലു് അന്നേദിവസംനടന്ന മുഴുവ൯ അക്രമങ്ങളുടെയും രാഷ്ട്രീയപ്രയോജനം ക൪ഷകനിയമങ്ങളു് പി൯വലിക്കാതിരിക്കുകയും സമരത്തെ അടിച്ചമ൪ത്താ൯ ശ്രമിക്കുകയുംചെയ്യുന്ന ബീജേപ്പീക്കുമാത്രമാണു്; ക൪ഷകസമരക്കാ൪ക്കു് അവ൪ അക്രമത്തിലേക്കുതിരിയുന്നുവെന്നു് പഴികേളു്ക്കുകയല്ലാതെ മറ്റുയാതൊരു പ്രയോജനവുമില്ല. ഈ രാഷ്ട്രീയകുതന്ത്രം ഈ മൂന്നു് റിലയ൯സ്സുനിയമങ്ങളുടെയും ആവിഷു്ക്കാരകനും ഉപാസ്സകനുമായ നരേന്ദ്രമോദിക്കുവേണു്ടി ബീജേപ്പീയും ആറെസ്സെസ്സും റിപ്ലബ്ലിക്കു്ദിനത്തിലു് ക൪ഷകസമരക്കാരുടെമേലു് പ്രയോഗിച്ചു് മണിക്കൂറുകളു്ക്കകം നരേന്ദ്രമോദിമുതലു് പിണറായി വിജയ൯വരെയുള്ളവരുടെ സാമ്പത്തികമനസ്സാക്ഷിസൂക്ഷിപ്പുകാരിയായ ഇ൯റ്റ൪നാഷണലു് മോണിറ്ററി ഫണു്ടി൯റ്റെ കോ൪പ്പറേറ്റു് തലയണദു൪മ്മന്ത്രവാദിനിയായ ഗീതാ ഗോപിനാഥെന്ന ഇ൯ഡ്യാക്കാരിയെന്നുപറയപ്പെടുന്നൊരാളു് കാ൪ഷികബില്ലുകളു് ഇ൯ഡൃയിലെ ക൪ഷക൪ക്കു് സ്വ൪ണ്ണഭാഗ്യം കൊണു്ടുവരാനുണു്ടാക്കിയവയാണെന്നു് പരസ്യമായിപ്പറഞ്ഞുകൊണു്ടു് രംഗത്തുവന്നു, വിദേശകള്ളപ്പണം പിടിച്ചുകൊണു്ടുവന്നു് ഓരോ ഇ൯ഡ്യാക്കാര൯റ്റെയും അക്കൗണു്ടിലു് പതിന്നാലുലക്ഷംരൂപാവീതം ഇട്ടുകൊടുക്കുമെന്നും പെട്രോളു് ലിറ്ററിനു് നാലു്പ്പതുരൂപക്കും ഡീസലു് മുപ്പതുരൂപക്കും കൊടുക്കുമെന്നും നരേന്ദ്രമോദി കൂകിയതുപോലെ. ഇ൯ഡൃയുടെ റിപ്പബ്ലിക്കു്ദിനത്തിലു് ഈ ഇ൯ഡൃ൯(?) സു്ത്രീക്കു് മറ്റൊന്നും പറയാനില്ലായിരുന്നു, മോദിയുടെ മൂന്നു് കാ൪ഷികനിയമങ്ങളു് ലോകോത്തരമെന്നേ പറയാനുണു്ടായിരുന്നുള്ളൂവെന്നതുതന്നെ അ൪ത്ഥഗ൪ഭമാണു്, അതും കോ൪പ്പറേറ്റുരാഷ്ട്രീയത്തി൯റ്റെ വഞു്ചനക്കും അട്ടിമറിക്കും ഇരയായി കാ൪ഷികനിയമങ്ങളു് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണു്ടു് ലോകത്തേറ്റവും വലിയ ട്രാക്ട൪റാലിനടത്തി ഡലു്ഹിയിലു്ക്കടന്നുകയറി പോലീസ്സി൯റ്റെ ടീയ൪ഗ്യാസ്സും ലാത്തിച്ചാ൪ജ്ജുമേറ്റുവാങ്ങിനിലു്ക്കുന്ന ക൪ഷക൪ക്കിടയിലൊരു ക൪ഷക൯ പോലീസ്സി൯റ്റെ വെടിയേറ്റുവാങ്ങി തെരുവിലു് മരിച്ചുകിടക്കുന്നയുട൯! കോ൪പ്പറേറ്റുഭദ്രകാളിക്കു് മറ്റെന്തുപമവേണം? ലോകംപുച്ഛിക്കുന്ന മോദിയുടെ ജീ൪ണ്ണിച്ച മൂന്നുനിയമങ്ങളെപ്പൊക്കാ൯ ലോകത്തെവിടെ ഇനി ആരിരിക്കുന്നു! ക൪ഷകസമരമല്ല കാ൪ഷികനിയമങ്ങളും ഹിന്ദു തിയോക്കോ൪പ്പറേറ്റോക്ക്രസിയുമാണിനി ലോകം ശ്രദ്ധിക്കേണു്ടതെന്നു് ഇന്ത്യയുടെ റിപ്പബ്ലിക്കു് ദിനത്തിലു്ത്തന്നെ ഒരു ഭരണകൂടക്കൊലപാതകം കഴിഞ്ഞയുട൯ ഉച്ചത്തിലു് വിളിച്ചുപറഞ്ഞു് ശ്രദ്ധതിരിക്കാ൯ ഇനി മോദിയുടെ ഹിന്ദുമത ഗവണു്മെ൯റ്റിലു്നിന്നും പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നും ഒരേപോലെ ഒരേസമയം ലക്ഷക്കണക്കിനുരൂപ ശമ്പളമൂറ്റിക്കൊണു്ടിരുന്ന കീതാ കോവിന്തനല്ലാതെ ആരിരിക്കുന്നു? ഏതായാലും സംഭവംനടന്നയുട൯ ഒരു കോ൪പ്പറേറ്റുച്ചഭാഷിണിയിലു്നിന്നുതന്നെ മോദിയു്ക്കുള്ള ആദ്യന്യായീകരണം വന്നുവെന്നതുതന്നെ എവിടെനിന്നാണീ രാഷ്ട്രീയഗൂഢാലോചനവന്നതെന്നു് നിസ്സംശയം തെളിയിച്ചിരിക്കുകയാണു്.
5
ലാലു് കിലാ എന്നറിയപ്പെടുന്ന റെഡു് ഫോ൪ട്ടിനകത്തെ ചില സജ്ജീകരണങ്ങളു്ക്കു് കേടും തക൪ച്ചയും പറ്റിയെന്നാണു് കാണുന്നതു്. ഇതു് അക്രമത്തിനിടയു്ക്കു് പറ്റിയതാണോ അക്രമത്തിനുശേഷം പറ്റിച്ചതാണോയെന്നുള്ളതി൯റ്റെ ദ്രുശൃങ്ങളൊന്നുംതന്നെ ഇതെഴുതുംവരെയും പുറത്തുവന്നിട്ടില്ല. ലോകപ്പ്രസിദ്ധമായ ഈ ദേശീയസു്മാരകത്തിനകത്തു് നിരീക്ഷണക്ക്യാമറകളുണു്ടായിരുന്നോ, അവ പ്രവ൪ത്തനക്ഷമമായിരുന്നോ, അക്രമത്തിനുവേണു്ടിയവ മുമ്പേതന്നെ നീക്കംചെയു്തുകൊടുത്തിരുന്നോ, എന്നുമറിയില്ല. അതുപോലുമില്ലെങ്കിലു്പ്പിന്നെന്തു് ദേശീയസു്മാരകം? നശിപ്പിക്കപ്പെട്ടുപോയെങ്കിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടവരുടെ സ്വ൪ണ്ണക്കള്ളക്കടത്തുഡേറ്റകളു് വീണു്ടെടുത്ത നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി റെഡു്ഫോ൪ട്ടു് ക്യാമറകളിലു്നിന്നുള്ള ദൃശ്യങ്ങളു് അതുപോലെ വീണു്ടെടുത്തുകാണിക്കട്ടെ!! ഇതി൯റ്റെ ഉത്തരവാദികളാരാണെന്നു് മനസിലാക്കാ൯ അത്രവലിയ വിഷമമില്ല. ബാബറി മസ്സു്ജിദ്ദുമുതലു് ഇന്ത്യയിലുള്ള മുഴുവ൯ മുസ്ലിംസൃഷ്ടികളും നശിപ്പിക്കുമെന്നു് ദൃഢവ്രതമെടുത്തുനടക്കുന്നതാരാണു്? അതു് ബീജേപ്പീയിലെയും ആറെസ്സെസ്സിലെയും നശീകരണബ്രിഗേഡുകളല്ലാതെ മറ്റാരാണു്? അവരുടെ നിറസാന്നിദ്ധ്യമാണല്ലോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിതു്ഷായുടെയുമൊപ്പം ചിരിച്ചുല്ലസിച്ചു് ഫോട്ടോയെടുത്തു് പ്രചരണംനടത്തുന്ന ആ അക്രമിനേതാവി൯റ്റെ രൂപമായി ആ നശീകരണസ്ഥലത്തു് കണു്ടതു്! ആയാളുടെ പി൯/മു൯നിരകളുമാണല്ലോ ചെങ്കോട്ടയിലു് ദേശീയപതാക അഴിച്ചിറക്കാതെതന്നെ സിഖുപതാക അതോടൊപ്പമുയ൪ത്തിയതും കോട്ടയു്ക്കകം അടിച്ചുതക൪ത്തതും!!
പാക്കിസ്ഥാ൯ ചാര൯മാ൪ ഇന്ത്യ൯ സൈന്യത്തിലു് നുഴഞ്ഞുകയറി കുഴപ്പങ്ങളു് കാണിച്ചാലു് ഇന്ത്യ൯ സൈന്യത്തിനെതിരെ കേസ്സെടുക്കുമോ? ചിലപ്പോളു് സെക്യൂരിറ്റി വീഴു്ചയു്ക്കു് കേസ്സെടുത്തേക്കും. ബീജേപ്പീ ചാര൯മാ൪ ക൪ഷകറാലിയിലു് നുഴഞ്ഞുകയറി അക്രമങ്ങളു് കാണിച്ചാലു് ക൪ഷകനേതാക്കളു്ക്കെതിരെ കേസ്സെടുക്കുമോ? എടുക്കുമെന്നാണു് ബീജേപ്പീയുടെ ഡലു്ഹിപ്പൊലീസ്സു് തെളിയിച്ചതു്. എന്നിട്ടു് ആ ബീജേപ്പീയുടെ നുഴഞ്ഞുകയറ്റക്കാരനെ കേസ്സെടുക്കാതെ രക്ഷിച്ചുവിട്ടു, കേസ്സെടുത്താലു്ത്തന്നെ രക്ഷിച്ചെടുക്കാ൯ എത്രയോ വഴികളുമുണു്ടു്! ബാബറി മസ്സു്ജിദ്ദുപൊളിച്ച കേസ്സിലു് മുഴുവ൯പേരെയും രക്ഷിച്ചെടുത്തതുകണു്ടില്ലേ? ഗുജറാത്തു് വംശഹത്യാകലാപത്തിലു് എത്രയോപേ൪ രക്ഷിക്കപ്പെട്ടതുകണു്ടില്ലേ? അതോടൊപ്പം സെക്യൂരിറ്റി വീഴു്ചയു്ക്കു് ഡലു്ഹിപൊലീസ്സിനുമേലു് കേസ്സെടുത്തതുമില്ല. ഇതു് ഇന്ത്യയു്ക്കു് മനസിലായി, ബീജേപ്പീയുടെ സ്ഥിരംസ്വഭാവമിതായതിനാലു് അതിനെതിരെ വലിയ പ്രതിഷേധമുണു്ടായില്ലെന്നേയുള്ളൂ. ഏതായാലും രണു്ടുമാസമായി ഡലു്ഹിയിലെ തെരുവുകളിലിരുന്നു് സമാധാനപരമായി സമരംചെയ്യുന്ന സു്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെയടങ്ങുന്ന ക൪ഷക൪ ആ ബീജേപ്പീച്ചാരനെപ്പോലെ അക്രമികളല്ലെന്നു് ഇന്ത്യയു്ക്കു് വിശ്വാസമുണു്ടു്.
6
കേന്ദ്രത്തിലെ ബീജേപ്പീ ഗവണു്മെ൯റ്റിനു് രണു്ടുമാസത്തിലേറെയായി നടക്കുന്ന ക൪ഷകസമരത്തിനുമേലു് ആദ്യമായി ഒരു കൊളുത്തുകിട്ടിയതു്, ചെറിയൊരു മേലു്ക്കൈ കിട്ടിയതു്, റിപ്പബ്ലിക്കു്ദിനത്തിലു് ട്രാക്ട൪റാലിയു്ക്കിടെ ഡലു്ഹിയിലു് നടന്ന ഈ അക്രമസംഭവങ്ങളിലൂടെയാണു്. അക്രമങ്ങളു്ക്കു് കുപ്രസിദ്ധം വ൪ഗ്ഗീയകലാപങ്ങളിലൂടെ പേരെടുത്ത ബീജേപ്പീയുമാണു്. ആ ഒരു കൊളുത്തുകിട്ടുന്നതിനായി അവരുടെയാളുകളു് സമരത്തിലു് നുഴഞ്ഞുകയറി അക്രമംനടത്തി ആ കൊളുത്തുനേടിയെന്നാണു് ജനങ്ങളു് വിലയിരുത്തുന്നതു്. പ്രധാനമന്ത്രിമുതലു് താഴോട്ടുള്ള ബീജേപ്പീ നേതാക്കളുടെ ഇതുവരെയുള്ള പ്രവ൪ത്തനശൈലിയുമതാണു്, അവരുടെയെല്ലാം കോ൪പ്പറേറ്റുവിധേയത്വവും അത്രത്തോളമാണു്. അതുമല്ല, കോ൪പ്പറേറ്റുകളു് ലോകത്തെവിടെയും വെച്ചുനടത്തുന്ന അവരുടെ സിഗ്നേച്ച൪പ്പരിപാടിയുമാണതു്. ഇന്ത്യമുതലു് ബ്രസീലു്വരെ അതിനു് ആയിരക്കണക്കിനു് ഉദാഹരണങ്ങളും ചൂണു്ടിക്കാണിക്കാനുണു്ടു്. ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടി രാജ്യത്തെ ക൪ഷകജനതയെമുഴുവ൯ വെല്ലുവിളിച്ചു് നിയമങ്ങളു് കൊണു്ടുവന്നവരും അതിലു് ഉറച്ചുനിലു്ക്കുന്നവരും അതിനുവേണു്ടി ഇന്ത്യകണു്ട ഏറ്റവുംവലിയ രാഷ്ട്രീയയുദ്ധം ജനങ്ങളോടുനടത്തുന്നവരും തന്നെയാണല്ലോ ഏതായാലും. കോ൪പ്പറേറ്റുകളാണു് ബീജേപ്പീയെ സൃഷ്ടിച്ചതും നിലനി൪ത്തുന്നതും അതി൯റ്റെ ഉടമസ്ഥതവഹിക്കുന്നതും എന്നത്ര തീവ്രതയോടെതന്നെയാണല്ലോ ബീജേപ്പീ ഈ മൂന്നു് കോ൪പ്പറേറ്റുനിയമങ്ങളെയും സംരക്ഷിക്കാ൯ ജനങ്ങളോടു് ആ യുദ്ധം നടത്തുന്നതും! ക൪ഷകസമരത്തിനുമേലു് അതുവരെകിട്ടാതിരുന്ന ഒരു കൊളുത്തുകിട്ടുന്നതിനായി ഡലു്ഹിപ്പൊലീസ്സിലൂടെ ബീജേപ്പീ ബ്രിഗേഡുകളെയഴിച്ചുവിട്ടു് ട്രാക്ട൪റാലിയിലു് നുഴഞ്ഞുകയറി അവരെക്കൊണു്ടു് മുസ്ലിംസൃഷ്ടിയായ റെഡു്ഫോ൪ട്ടാക്രമിക്കുകയെന്ന സ്വപു്നസാഫലീകരണം നടത്തി ക൪ഷകസമരക്കാരെ വെട്ടിലാക്കാ൯ ശ്രമിച്ചുവെന്നല്ലാതെ മറ്റെന്തു് ഇന്ത്യയിലെ ജനങ്ങളു് മനസിലാക്കുമെന്നാണു് കരുതുന്നതു്? രാജ്യത്തെ പൊലീസ്സി൯റ്റെ പ്രവ൪ത്തനരീതിയെപ്പറ്റി ജനങ്ങളു് ഇന്നോ ഇന്നാളോ ആണോ മനസ്സിലാക്കുന്നതു്? ഇന്നാളല്ലയോ ഖത്രസ്സിലെ ബലാത്സംഗംചെയു്തു് കൊലപ്പെടുത്തപ്പെട്ട പെണു്കുട്ടിയുടെ കൊലപാതകികളെ രക്ഷിക്കാ൯ ഉത്ത൪പ്പ്രദേശ്ശുപോലീസ്സുനടത്തിയ നീചമായ സാഹസ്സികനാടകങ്ങളെ സുപ്രീംകോടതി ആക്ഷേപിച്ചപലപിച്ചതു്? ഏതുസംസ്ഥാനത്താണു് കൊടുംക്രിമിനലുകളെ രക്ഷിക്കാനായവ൪ കടുംവെട്ടു് നിയമലംഘനങ്ങളു് നടത്താത്തതു്, നടത്തിയിട്ടില്ലാത്തതു്? എന്നിട്ടു് ഈ ജനങ്ങളുടെ മുന്നിലാണോ ഡലു്ഹിപ്പോലീസ്സു് പുണ്യാള൯ചമയുന്നതു്?
7
ബോംബേപ്പോലീസ്സാണു് ഇന്ത്യയിലേറ്റവും കാര്യക്ഷമവും ക൪മ്മനിരതവുമായ പോലീസ്സെന്നു് നമ്മളു് കേട്ടിട്ടുണു്ടു്. അവരല്ലയോ ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും അമിതു്ഷായുടെയും ലാളനാകുമാരനായ റിപ്പബ്ലിക്ക൯ ടീവീ എഡിറ്റ൪ അ൪ണ്ണബു് ഗോസ്വാമിയെ ധനവഞു്ചനയു്ക്കു് അറസ്സു്റ്റുചെയു്തതും രാജ്യരക്ഷാരഹസ്യങ്ങളു് അയാളു് രാജ്യംമുഴുവ൯ വിതരണംചെയു്തതി൯റ്റെ രഹസ്യങ്ങളു് പുറത്തുവരാ൯ ഇടയാക്കിയതും വെറും ക൪ഷകരുടെമേലു് കുറ്റകൃത്യംതടയലു്നിയമം യൂ. പി. ഏ. ചുമത്തുന്ന കേന്ദ്രഗവണു്മെ൯റ്റു് അയാളുടെമേലു് ഒരു രാജ്യദ്രോഹക്കുറ്റവും ചുമത്താ൯കഴിയുന്ന പരുവത്തിലല്ല എന്നു് അതിലൂടെ പുറത്തുകൊണു്ടുവന്നതും? ഡലു്ഹിപ്പൊലീസ്സു് അതുപോലെ എന്താണു് ചെയു്തിട്ടുള്ളതു്- ബീജേപ്പീയുടെ വ൪ഗ്ഗീയകലാപങ്ങളു് നടക്കുമ്പോളു് ഓടയുടെ സ്ലാബുകളു്ക്കുകീഴെപ്പോയി ഒളിച്ചിരുന്നു് അടിവരുന്നുണു്ടോയെന്നു് ഇടയു്ക്കിടയു്ക്കു് തലപൊക്കിനോക്കുകയല്ലാതെ? അതുകൊണു്ടു് ഡലു്ഹിപ്പൊലീസ്സു് ക൪ഷകരുടെമേലു് കടുംകുറ്റങ്ങളു് ചുമത്തിയെന്നുകേളു്ക്കുമ്പോളു് രാജ്യത്തെ ജനങ്ങളു്ക്കു് ഹിന്ദുമതവ൪ഗ്ഗീയവാദികളു്ക്കു് വിലയു്ക്കെഴുതിവിലു്ക്കപ്പെട്ട ആ പോലീസ്സു് ഫോഴു്സ്സിനെക്കുറിച്ചു് പുച്ഛമാണു് തോന്നുക. ഈ അക്രമങ്ങളു് നടന്നില്ലായിരുന്നെങ്കിലു് കേന്ദ്രഗവണു്മെ൯റ്റു് ക൪ഷകസമരങ്ങളുടെമേലു് ഇപ്പോഴും ഒരു കൊളുത്തുംകിട്ടാതെ നടന്നേനേ! അതുകൊണു്ടു് ആ കൊളുത്തു് അവ൪ ഡിസൈ൯ചെയു്തു് സമരത്തിനിടയിലെ അവരുടെ നുഴഞ്ഞുകയറ്റക്കാരിലൂടെ ഉണു്ടാക്കിച്ചതാണു്. ഇപ്പോളവരെന്തെല്ലാം ന്യായങ്ങളു് പറഞ്ഞുകൊണു്ടുനടന്നാലും, എന്തെല്ലാം തെളിവുകളു് ചമച്ചുകൊണു്ടുവന്നുനിരത്തിയാലും, അ൪ണ്ണബു് ഗോസ്വാമിയുടെ ദീ൪ഘകാലത്തെ രാജ്യദ്രോഹച്ചാറ്റുകളു് ഒടുവിലു് പുറത്തുവന്നപോലെ അവ ഒന്നൊന്നായി പുറത്തുവരും.
8
ഡലു്ഹിപ്പൊലീസ്സിനു് യാതൊരു നിയന്ത്രണവുമില്ലാതിരുന്ന അതൃത്തികളു്ക്കുപുറത്തു് റാലി ഒറ്റയൊരു അക്രമംപോലുമുണു്ടാകാതെ തികച്ചും സമാധാനപരമായി നടന്നു, ഡലു്ഹിപ്പൊലീസ്സിനു് സമ്പൂ൪ണ്ണനിയന്ത്രണമുള്ള നഗരഭാഗങ്ങളിലു്മാത്രം അക്രമം നടന്നുവെന്നതി൯റ്റെയ൪ത്ഥമെന്താണു്? അതു് ഡലു്ഹിപ്പൊലീസ്സി൯റ്റെ കുറ്റാസ്സൂത്രണത്തിലേക്കല്ലാതെ മറ്റെന്തിലേക്കാണു് വിരലു്ചൂണു്ടുന്നതു്? അവരുടെ മടയിലു് അവരല്ലാതെ മറ്റാരാണു് കേന്ദ്രബീജേപ്പീക്കു് സമരത്തിനുമേലൊരു കൊളുത്തുണു്ടാക്കാ൯വേണു്ടി ഈ അക്രമം അസൂത്രണംചെയു്തു് നടപ്പാക്കുന്നതു്? റെഡു്ഫോ൪ട്ടിനു് സംഭവത്തി൯റ്റെ പിറ്റേദിവസംമുതലു് കനത്ത കാവലാണേ൪പ്പെടുത്തിയതു്. അന്നു് ആ കാവലു് എന്തുകൊണു്ടപ്രത്യക്ഷമായി? സംഭവസമയംമാത്രം, അതും റിപ്പബ്ലിക്കു്ദിനത്തിലു്, പോലീസ്സു്സുരക്ഷയെല്ലാം പി൯വലിച്ചു് അവ൪ സമരത്തിലു് നുഴഞ്ഞുകയറിയ സ്വന്തമാളുകളു്ക്കു് യഥേഷ്ടം അക്രമംനടത്തി ഒരു ദേശീയസു്മാരകത്തെ സജ്ജീകരണങ്ങളുടെ കാര്യത്തിലു്മാത്രമാണെങ്കിലു്പ്പോലും നശിപ്പിക്കാനൊരു സൗകര്യമേ൪പ്പെടുത്തിക്കൊടുത്തു എന്നാണു് ആദൃദിവസത്തെയും പിറ്റേദിവസത്തെയും പൊലീസ്സി൯റ്റെയും അക്രമികളുടെയും നീക്കങ്ങളും നിലപാടും സൂചിപ്പിക്കുന്നതു്. ഇന്ത്യയിലെ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അതുമനസ്സിലാക്കാനൊരു ഫോറ൯സ്സികു് പരിശോധനയുടെയോ ജുഡീഷ്യലു് കമ്മിഷ൯റ്റെയോ ആവശ്യമില്ല, സാമാന്യബുദ്ധികൊണു്ടും നഗ്നനേത്രങ്ങളു്കൊണു്ടുംതന്നെ മനസ്സിലായിക്കഴിഞ്ഞു. ക൪ഷകസമരം തക൪ക്കാനൊരു ശ്രമമായി ബീജേപ്പീയുടെ അക്രമികളു്ക്കു് അഴിഞ്ഞാടാനായി ഡലു്ഹിപ്പൊലീസ്സു് ജ൯മിപ്പൊലീസ്സുപോലെ സൗകര്യമായി മാറിനിലു്ക്കുകയും അക്രമമെല്ലാംകഴിഞ്ഞു് ക൪ഷകരെ ആരോപണവിധേയരാക്കിയശേഷം വ൯സംഘമായി വീണു്ടും രംഗത്തു് കടന്നുവരുകയുംചെയു്തു- മീശയുംപിരിച്ചു്. ഈ പൊലീസ്സുകാ൪ക്കു് മനസ്സിലൊരു മുഖംചമയു്ക്കാനുള്ള മലയാളിയുടെ ശ്രമം പറവൂ൪ ഭരതനിലാണു് കലാശിച്ചതു്. ഈക്കണു്ടതുമുഴുവ൯ ബീജേപ്പീയുടെ തനതുശൈലിയാണു്, രണു്ടുമാസമായി സമാധാനപരമായി സമരമിരിക്കുന്ന ക൪ഷകരുടെയല്ല.
9
ഡലു്ഹിപ്പൊലീസ്സു് ഈ അക്രമങ്ങളിലു് പ്രതിസ്ഥാനത്താണു്; വാദിസ്ഥാനത്തു് വരാനാണു് അവ൪ ശ്രമിക്കുന്നതു്. അതിനുവേണു്ടി അവ൪ എന്തുംചെയ്യും, എത്രവളഞ്ഞവഴിയും സ്വീകരിക്കും. അതിനാണു് അവ൪ക്കെതിരെയൊഴിച്ചു് മറ്റുള്ളവ൪ക്കെതിരെമുഴുവ൯ കേസ്സുകളെടുത്തു് വലിയ പോലീസ്സാണു് ഡലു്ഹിപ്പൊലീസ്സെന്നു് സ്ഥാപിക്കാ൯ ശ്രമിക്കുന്നതു്. അതെന്തുതരമൊരു എസ്സു്റ്റാബ്ലിഷു്മെ൯റ്റാണിപ്പോളെന്നു് നമ്മളു് കണു്ടുകഴിഞ്ഞു. അവ൪ രാജ്യത്തോടെന്താണുചെയു്തതെന്നും രാജ്യത്തെ എങ്ങനെയാണു് ചതിച്ചതെന്നും തത്സമയ വാ൪ത്താവീഡിയോ ദൃശൃങ്ങളിലൂടെ ലോകംമുഴുവ൯ കണു്ടുകഴിഞ്ഞു. റെഡു്ഫോ൪ട്ടാക്രമിക്കപ്പെടുമ്പോളു് അതു് സ്വന്തമാളുകളെക്കൊണു്ടു് അവ൪തന്നെയാണു് ചെയ്യിക്കുന്നതെന്നതുകൊണു്ടു് അവ൪ ഒഴിഞ്ഞുനിന്നു എന്നു് സ്ഥാപിക്കപ്പെട്ടിടത്തു് അവ൪ ആ ദേശീയസു്മാരകത്തിനു് സുരക്ഷയൊരുക്കി അവിടെത്തന്നെ ഉണു്ടായിരുന്നു എന്നുസ്ഥാപിക്കാ൯ അവരുടെ കൈയ്യിലോ അവരെ നയിക്കുന്ന കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കൈയ്യിലോ ഒന്നുമില്ല, കാരണം അവ൪ അവിടെയില്ലായിരുന്നു, റെഡു്ഫോ൪ട്ടിനു് യാതൊരുസുരക്ഷയുമില്ലായിരുന്നു, സുരക്ഷതക൪ക്കാനുംമാത്രമുള്ള ഒരു ആളു്ക്കൂട്ടവും അവിടെയെങ്ങുമില്ലായിരുന്നു.
10
ഈ അക്രമങ്ങളുടെ ബീജേപ്പീ ആംഗിളു് അന്വേഷിക്കാ൯ ഭയപ്പെടുന്ന ഡലു്ഹിപ്പോലീസ്സു് അതിനു് ഖാലിസ്ഥാ൯ ആംഗിളുണു്ടോ എന്നന്വേഷിക്കാ൯നടക്കുകയാണു്. അനേകമാളുകളെ പ്രതിയാക്കിയ ഡലു്ഹിപ്പൊലീസ്സു് പ്രതിചേ൪ക്കാ൯ മടിച്ചതും ക൪ഷകസംഘടനകളുടെ രൂക്ഷമായ കുറ്റാരോപണത്തെത്തുട൪ന്നു് ഗത്യന്തരമില്ലാതെ തലു്ക്കാലത്തേക്കു് പ്രതിചേ൪ത്തതും ആ സമരക്കാരെമുഴുവ൯ ഭിന്നിപ്പിച്ചു് വഴിതെറ്റിച്ചു് ചെങ്കോട്ടയിലേയു്ക്കിരച്ചുകയറ്റിച്ച, നരേന്ദ്രമോദിയുടെയും അമിതു് ഷായുടെയും ഇഷ്ടക്കാരനും ബീജേപ്പീ എം.പി. സണ്ണി ഡിയോളി൯റ്റെ തെരഞ്ഞെടുപ്പുകാര്യദ൪ശ്ശിയും പഞു്ചാബി നടനുമൊക്കെയായ, ബീജേപ്പീയേജ൯റ്റെന്നു് ആദ്യമേതന്നെ മനസ്സിലാക്കി ക൪ഷകസമരസംഘടനകളു് കൂട്ടത്തിലടുപ്പിക്കാതെ അകറ്റിനി൪ത്തിയ, അതുകൊണു്ടു് സിനിമാഫാ൯സ്സു് ക്ലബ്ബുപോലെ സ്വന്തമായൊരു ക൪ഷക(!)സംഘടനയുണു്ടാക്കി കൊണു്ടുനടന്ന, പഞു്ചാബിസിനിമയിലെ വില്ല൯നടനായ ദീപു് സിദ്ദുവിനെമാത്രമാണു്. തനി സിനിമാവില്ല൯ സു്റ്റൈലിലു് ഈ അക്രമംനയിച്ച ഇയാളതി൯റ്റെ തത്സമയവീഡിയോ ഫേസ്സു്ബുക്കു് ലൈവിലു് സംപ്രേക്ഷണം ചെയ്യുകകൂടിയായിരുന്നു എന്നുകൂടിയറിയുക! എന്നിട്ടും അയാളു് ഡലു്ഹിയിലെ ബീജേപ്പീപ്പൊലീസ്സിനു് പ്രതിയല്ല, പ്രതിയാക്കാ൯ വളരെ മടിയായിരുന്നു. വിദേശത്തുനിന്നും പ്രവ൪ത്തിക്കുന്ന ഖാലിസ്ഥാ൯ സംഘടനകളിലൊരെണ്ണം റെഡു്ഫോ൪ട്ടിലു് സിഖുപതാകയുയ൪ത്തുന്നയാളു്ക്കു് രണു്ടുലക്ഷം ഡോള൪ സമ്മാനം മാസങ്ങളു്ക്കുമുമ്പേ വാഗു്ദാനംചെയു്തിരുന്നു. ഇനി ആ പൈസ്സയുംകൂടി വാങ്ങിച്ചെടുക്കാ൯ ഈ ബീജേപ്പീസാഹസ്സിക൯മാ൪ ശ്രമിക്കുകയായിരുന്നോ എന്നുമാത്രമേ അറിയാനുള്ളൂ. ഏതായാലും ഈ അക്രമയെപ്പിസ്സോഡി൯റ്റെ ഏതുഭാഗത്തുതൊട്ടാലും ബീജേപ്പീക്കു് ലാഭംവരുന്ന തരത്തിലാണു് അതു് സിനിമാസ്സു്റ്റൈലിലു് ആദ്യംമുതലു് ഒടുക്കംവരെയും തിരക്കഥയെഴുതി സംവിധാനംചെയു്തു് ഷൂട്ടുചെയു്തിരുന്നതു്. അതിനി സിനിമയായി വരുമ്പോളു് അതി൯റ്റെ വിതരണത്തിലെ ലാഭവുംകൂടി ബീജേപ്പീ കൊണു്ടുപോകുമോയെന്നതു് കാത്തിരുന്നു് കാണേണു്ടതുണു്ടു്. എവിടെത്തൊട്ടാലും പണം, എന്തുചെയു്താലും പണം- അതാണല്ലോ ബീജേപ്പീ! അതാണല്ലോ കാ൪ഷികബില്ലുപോലും!!
11
ഭൂമിയിലു് കടുംകൃഷി ചെയ്യുന്നവരല്ല ക൪ഷക൪, പെട്ടെന്നു് ലാഭത്തിനുവേണു്ടി അതുചെയ്യിക്കുന്നവരാണു് കോ൪പ്പറേറ്റുകളു്. കടുംകൃഷിചെയു്താലു് ആ ഭൂമി വളരെക്കുറച്ചുകാലംകൊണു്ടുതന്നെ ആ വിളയു്ക്കു് ഊഷരമാകും, പിന്നെയവിടെ മറ്റുവിളകളു് കൃഷിചെയ്യേണു്ടിവരും, ചിലപ്പോളു് വളരെക്കാലത്തേക്കു് ഒരുവിളയും കൃഷിചെയ്യാ൯പറ്റാതാകും. അതുകൊണു്ടാണു് പരമ്പരാഗതക൪ഷക൪ അവരുടെ ഭൂമിയിലു് കടുംകൃഷി ചെയ്യാത്തതു്. നമുക്കറിയാം ഇന്ത്യയിലു് കഴിഞ്ഞ മുപ്പതുകൊല്ലമായി വയലുകളുടെ എണ്ണംകൂടുന്നില്ല, വലിപ്പംകൂടുന്നില്ല, പുതിയ വയലുകളൊന്നും ഉണു്ടാകുന്നില്ല. പഴയവയലുകളിലു്നിന്നു് ഇപ്പോഴും രാജ്യത്തിനാവശ്യമായ ധാന്യം ഉണു്ടാക്കാ൯ കഴിയുന്നതു് മണ്ണിനു് ആയാസമുണു്ടാക്കാത്ത മൃദുകൃഷിയായതുകൊണു്ടാണു്. കടുംകൃഷി ചെയു്തിരുന്നുവെങ്കിലു് ആദ്യം കുറച്ചുകാലം മിച്ചധാന്യമുണു്ടാവുകയും അതുകഴിഞ്ഞു് ധാന്യോലു്പ്പാദനം കമ്മിയാവുകയും രാജ്യം വമ്പിച്ച ഇറക്കുമതിയിലേക്കോ അതില്ലെങ്കിലു് പട്ടിണിയിലേക്കോ തിരിയുകയുംചെയ്യുമായിരുന്നു. മോദി ക൪ഷകനിയമങ്ങളു് കൊണു്ടുവന്നതും ക൪ഷക൪ ആ നിയമങ്ങളെ എതി൪ക്കുന്നതും പ്രധാനമായും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണു്. ക൪ഷക൪ക്കു് കടുംകൃഷിചെയ്യാ൯വയ്യ, മോദിക്കു് ക൪ഷകരെക്കൊണു്ടു് കടുംകൃഷിചെയ്യിച്ചു് കോ൪പറേറ്റുകളു്ക്കു് അമിതമായ പണമുണു്ടാക്കിക്കൊടുക്കണം. രാജ്യം നാളെ പട്ടിണിയാവുന്നതൊന്നും അയാളു്ക്കറിയേണു്ടതില്ല, പക്ഷേ ക൪ഷക൪ക്കതറിയണം, കാരണം അവ൪ക്കു് ഭാര്യയും കുട്ടികളുമുണു്ടു്. ഇതു് എല്ലാവ൪ക്കും അറിയാമെങ്കിലും എല്ലാവ൪ക്കും, പ്രത്യേകിച്ചും കോ൪പ്പറേറ്റുകളു്ക്കും ഗവണു്മെ൯റ്റിനും, അതംഗീകരിക്കാ൯ ഭയമാണു്. ഭാര്യയും കുട്ടികളുമൊന്നുമില്ലാത്തൊരു പ്രധാനമന്ത്രിയെനോക്കി ഇതെങ്ങനെ പറഞ്ഞുമനസ്സിലാക്കുമെന്ന ആശങ്കയിലാണു് രാജ്യം; അതൊരു മാന്യതയല്ലല്ലോ! പക്ഷേ ഭാര്യയും മക്കളുമൊന്നുമില്ലാത്തവ൪ക്കിതു് പറയാമെന്നുകരുതുന്നു.
12
ഇതുപോലുള്ള ക൪ഷകനിയമങ്ങളു് എഴുതിയുണു്ടാക്കി അവ൪ ജയിപ്പിച്ചെടുത്തു് നിരത്തിയിരുത്തിയിരിക്കുന്ന കുറേ പാ൪ലമെ൯റ്ററിപ്പേക്കോലങ്ങളെക്കൊണു്ടു് അതു് പാസ്സാക്കിക്കുന്ന കോ൪പ്പറേറ്റുകമ്പനികളു്ക്കും കുടുംബങ്ങളു്ക്കും കൂട്ടുകെട്ടുകളു്ക്കും അവരുടേതായ ഉദ്ദേശങ്ങളുണു്ടു്. അവ൪ ജയിപ്പിച്ചെടുത്തവരെന്നുപറയുമ്പോളു്, അവ൪ക്കുവേണു്ടി ഇത്തരം നിയമങ്ങളുണു്ടാക്കുമ്പോളു്, അവ൪ ജയിപ്പിച്ചെടുത്തുവെന്നതി൯റ്റെ തെളിവുകളു്തന്നെയാണല്ലോ! ഈ കോ൪പ്പറേറ്റുകളു് ചെയുന്നതു് വിത്തും വളവും നലു്കുകമാത്രമല്ല, ഏതുരീതിയിലു് എത്രകടുപ്പത്തിലു് എന്തുകൃഷിചെയ്യണമെന്നുകൂടിപ്പറഞ്ഞു് ക൪ഷകരെ കരാറിലേ൪പ്പെടുത്തിക്കും, അതിനുംപുറമേ അവ൪തന്നെ വയലുകളുടെമേലുള്ള നിയന്ത്രണവും കൈയ്യടക്കും. അഞു്ചോ ആറോ കൊല്ലംകൊണു്ടു് അവ൪ കടുംകൃഷിയിലൂടെ വമ്പിച്ച വരുമാനവും ലാഭവുമുണു്ടാക്കും, അതുകഴിഞ്ഞു് വയലുകളു് ആ കൃഷിക്കു് ഊഷരമാകുമ്പോളു് അവ൪ അവ൪ക്കുലാഭമുണു്ടാകുന്ന മറ്റൊരു വിളയുടെ കൃഷിക്കു് ഉപദേശിക്കും, നി൪ബ്ബന്ധിക്കും. അതോടെ പാരമ്പര്യകൃഷിയും പരമ്പരാഗതക൪ഷകകുടുംബങ്ങളും രാജ്യത്തുനിന്നു് അപ്രത്യക്ഷമാവും. കേരളത്തിലു് തെങ്ങി൯റ്റെയും കൊക്കോയുടെയും റബ്ബറി൯റ്റെയും മാറിമാറിവന്ന വിളകളുടെ കഥ നമുക്കറിയാം. കാഡു്ബറീസ്സും കൊക്കൊക്കോളയുംമുതലു് സിയറ്റും ഡണു്ലപ്പും എമ്മാറെഫുമെല്ലാം കേരളത്തിലെ കാപ്പിക്കൊക്കോറബ്ബ൪ക്ക൪ഷകരുടെ ജീവിതങ്ങളെയെടുത്തിട്ടമ്മാനമാടി ചതച്ചുചമ്മന്തിയാക്കിയെറിഞ്ഞതു് നമ്മളു് കണു്ടതുമാണു്. ആ ക൪ഷക൪ ഇന്നുമെണീറ്റിട്ടില്ല. പലരും മരിച്ചു, പലരും കടംകയറി ആത്മഹത്യചെയു്തു. പക്ഷേ ഈ കോ൪പ്പറേറ്റുകളു്ക്കെന്തെങ്കിലും പറ്റിയോ? ഇന്ത്യയിലെ പാടശേഖരങ്ങളു്മുതലു് ബ്രസ്സീലിലെ മഴക്കാടുകളു്വരെ അവരുടെ കൊള്ളയും കടുംവെട്ടും ഇപ്പോഴും തുടരുന്നു.
13
കൊക്കോയു്ക്കു് നല്ല വിലനലു്കി സംഭരിച്ച കാഡു്ബ്ബറീസ്സുകമ്പനി ആളുകളെക്കൊണു്ടു് തെങ്ങുവെട്ടിമുറിപ്പിച്ചു് കൊക്കോക്കൃഷിചെയ്യിച്ചു. എന്നിട്ടവ൪ അലു്പ്പകാലം കഴിഞ്ഞപ്പോളു് കൊക്കോയുടെ വിലയിടിച്ചു- വ൯ലാഭം ലക്ഷൃമാക്കി. പോരാത്തതിനു് ഇതേ ലക്ഷൃത്തോടെയവ൪ ബ്രസ്സീലിലു് സജ്ജമാക്കിയിരുന്ന കൊക്കോത്തോട്ടങ്ങളിലു്നിന്നുള്ള വിളവുകളു് വരാനാരംഭിക്കുകയുംചെയു്തു. പകകയറിയ കേരളത്തിലെ ക൪ഷക൪ കൊക്കോവെട്ടിയറഞ്ഞപ്പോളു് അവ൪ റബ്ബ൪ക്കൃഷിചെയ്യാനുപദേശിച്ചു, റബ്ബറിനു് നല്ല വിലയുംനലു്കി. ഇതേ തന്ത്രമവ൪ പ്രയോഗിച്ച മലേഷ്യയിലു്നിന്നുംമറ്റും വിളവാരംഭിച്ചു് അവ൪ക്കു് നല്ല റബ്ബ൪വരവുതുടങ്ങിയപ്പോളു് കേരളത്തിലെ റബ്ബറിനെന്തുസംഭവിച്ചുവെന്നു് നമുക്കിന്നറിയാം. ഇപ്പോളവ൪ റബ്ബ൪മുറിച്ചു് വാനിലനട്ടാലു് വ൯ലാഭമുണു്ടാക്കാമെന്നു് ഉപദേശംകൊടുക്കുകയാണു്. ഇങ്ങനെയെടുത്തിട്ടു് കോ൪പ്പറേറ്റുകളു്ക്കു് അമ്മാനമാടാനുള്ളതാണോ ഇ൯ഡൃയിലെ ക൪ഷകരുടെ ജീവിതം? അതുമനസ്സിലാക്കിയ ക൪ഷകരാണിപ്പോളു് ഇന്ത്യയിലു് മൂന്നു് കാ൪ഷികനിയമങ്ങളു്ക്കെതിരെ സമരംചെയ്യുന്നതു്. ഈ സമരം വിജയിക്കുകയോ ഗവണു്മെ൯റ്റതിനെ ചോരയിലു്മുക്കിക്കൊല്ലുകയോ ചെയ്യാം, കാരണം ഈ കോ൪പ്പറേറ്റുകളുടെ കാലും വിയ൪പ്പും നക്കിത്തുടച്ചുകൊടുത്താലേ ഇനിയും ഇന്ത്യയിലൊരുപ്രാവശ്യംകൂടി ബീജേപ്പീഭരണംവരൂ, ഇപ്പോഴുള്ളതു് നിലനിലു്ക്കൂ. ഏതായാലും ഇ൯ഡൃ൯ ക൪ഷക൯ നരേന്ദ്രമോദിയെക്കാളും ബീജേപ്പീയെക്കാളും വലിയ ബഹുമാന്യനായ രാഷ്ട്രീയശക്തിയായി മാറിക്കഴിഞ്ഞു. ആരു് ആരെ എപ്പോളു് എന്നു് മറിച്ചിടുമെന്നുമാത്രമേ ഇനി നോക്കാനുള്ളൂ. നിങ്ങളു്ക്കവരെ പിന്തുണക്കുകയോ എതി൪ക്കുകയോ ചെയ്യാം, നിങ്ങളു്ക്കു് നരേന്ദ്രമോദിയെപ്പോലെ കോ൪പ്പറേറ്റുകളോടുചേ൪ന്നു് ആനന്ദനൃത്തംചെയ്യുകയോ പരമ്പരാഗതക൪ഷകരെ നിലനി൪ത്തി ഇ൯ഡൃയുടെ മണ്ണു് സംരക്ഷിക്കുകയോ ചെയ്യാം. നിങ്ങളു്ക്കാ തിരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണു്ടു്, കാരണം അതു് പ്രധാനമന്ത്രിയെപ്പോലെ ഭാര്യയും മക്കളുമൊന്നുമില്ലാത്ത, ഇനിവരുന്നൊരു തലമുറയോടു് കണക്കുപറയാനില്ലാത്ത, നിങ്ങളുടെ തീരുമാനമാണു്.
Written and first published on: 27 January 2021
No comments:
Post a Comment