Friday 15 January 2021

428. മോദിയദാനിയംബാനിമാരെ ദൈവവലു്ക്കരിക്കാ൯ മതവ൪ഗ്ഗീയതയുടെ അന്ധകാരത്തിനകത്തു് ജ൯മംകൊണു്ട ഗോദിമീദിയയെന്ന ഇരുട്ടി൯റ്റെ സന്തതികളു്

428

മോദിയദാനിയംബാനിമാരെ ദൈവവലു്ക്കരിക്കാ൯ മതവ൪ഗ്ഗീയതയുടെ അന്ധകാരത്തിനകത്തു് ജ൯മംകൊണു്ട ഗോദിമീദിയയെന്ന ഇരുട്ടി൯റ്റെ സന്തതികളു് 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By MoonlightsArt.de Germany. Graphics: Adobe SP.
 
1

അപൂ൪വ്വം ചില ദേശീയമാധ്യമങ്ങളു്മാത്രമേ മൂന്നു് ക൪ഷകവിരുദ്ധ-കോ൪പ്പറേറ്റനുകൂല നിയമങ്ങളു് പി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് 2020 സെപു്തംബ൪മുതലു് സംസ്ഥാനങ്ങളിലും അതുകഴിഞ്ഞു് കേന്ദ്രീകൃതമായി ഡലു്ഹിയുടെ അതി൪ത്തികളിലും സമരംചെയ്യുന്ന ക൪ഷകരുടെ വിഷമതകളു് ജനശ്രദ്ധയിലു് കൊണു്ടുവന്നുള്ളൂ. മറ്റുള്ളവയെല്ലാം കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും ബീജേപ്പീയുടെയും കോ൪പറേറ്റുകളുടെയും വിഷമതകളും ഈ ബില്ലുകളു് കൊണു്ടുവന്നതിലു് അവ൪ക്കുള്ള ന്യായങ്ങളും പ്രചരിപ്പിക്കാനുള്ള വിലയു്ക്കെടുക്കപ്പെട്ട ഉപാധികളു്മാത്രമായി മാറിയെന്നുമാത്രമല്ല സമരദൃശ്യങ്ങളു് ചികഞ്ഞെടുത്തു് എവിടെയെല്ലാം ക൪ഷകസമരക്കാരെ അധിക്ഷേപിക്കാ൯ അവസരമുണു്ടാക്കാമോ അതൊക്കെച്ചെയ്യുകയാണുണു്ടായതു്. സമരവേദിയിലുള്ള സു്ത്രീകളു്ക്കുള്ള നാനാ ബുദ്ധിമുട്ടുകളെയും 2021 ജനുവരി ആദ്യത്തിനകംതന്നെ അറുപതോളം ക൪ഷക൪ സമരത്തിനിടയു്ക്കും അവിടോട്ടുള്ള യാത്രയു്ക്കുമധ്യേയും മരണപ്പെട്ടതും സമരസ്ഥലങ്ങളിലെ കൊടുംതണുപ്പും ട്രാക്ടറുകളു്ക്കും ടെ൯റ്റുകളു്ക്കുമകത്തുള്ള അവരുടെ ജീവിതവും പോലീസ്സു് സമരക൪ഷകരോടുകാണിച്ച ക്രൂരതകളുമൊന്നും ഈ മാധ്യമങ്ങളു്ക്കു് വാ൪ത്താവിഷയമായില്ല, ചില ക൪ഷകരുടെ വിലക്കൂടിയ വാഹനങ്ങളും ചില൪ പിസ്സ കഴിക്കുന്നതുമൊക്കെയാണു് ഇവ൪ സമരദൃശ്യങ്ങളായി തുടരെ ജനങ്ങളെക്കാണിച്ചുകൊണു്ടിരുന്നതു്. മോദിപ്പ്രകീ൪ത്തനമാധ്യമങ്ങളെന്നപേരിലു്, വാ൪ത്തകളെ തമസു്ക്കരിച്ചു് മോദിയെ ദൈവമായി വാഴു്ത്തുന്നതിലു്മാത്രം ഹരംകയറിയവരും ഉത്സുകരും അതിനു് പൈസ്സവാങ്ങുന്നവരുമെന്നനിലയിലു്, ഗോദി മീദിയയെന്നാണിവ൪ക്കു് രാജ്യം പേരിട്ടിരിക്കുന്നതു്. നരേന്ദ്രമോദിയുടെ വാക്കുകളിലും ക൪ഷക൪ ഡലു്ഹിയിലു്നിന്നും ഒഴിഞ്ഞുപോകുന്നതുവരെ ക൪ഷകരെയനുകരിച്ചു് നീട്ടിവള൪ത്തിക്കൊണു്ടിരിക്കുന്ന മോദിയുടെ താടിയിലും മുടിയിലും രോമത്തിലുമാണവരുടെ ശ്രദ്ധ. അവിടെയാണവ൪ കണ്ണുംനട്ടു് അടുത്ത നീക്കത്തിനായി നോക്കിക്കൊണു്ടിരിക്കുന്നതു്.

2

ഇന്ത്യയിലെ വലതുപക്ഷപിന്തിരിപ്പ൯ കോ൪പ്പറേറ്റടിച്ചമ൪ത്തലി൯റ്റെ മാധ്യമമുഖമാണു് ഗോദിമീദിയ. റിപ്പബ്ലിക്കു് ടി. വി., റിപ്പബ്ലിക്കു് ഭാരതു്, ആജു് തക്കു്, ടൈംസ്സു് നൗ, ഇന്ത്യ ടി. വി., സുദ൪ശ൯ ന്യൂസ്സു്, സീ ന്യൂസ്സു്, ഏ.ബീ.പീ. ന്യൂസ്സു്, സി.എ൯.എ൯.-ന്യൂസ്സു്18, എന്നിവയൊക്കെയടങ്ങുന്നതാണു് ആ കോ൪പ്പറേറ്റു് മാധ്യമരാഷ്ട്രീയത്തി൯റ്റെ വൃത്തികെട്ടമുഖം. സത്യസന്ധതയും മാന്യതയുമില്ലാത്ത വാ൪ത്താറിപ്പോ൪ട്ടിംഗായി ഇന്ത്യ൯ മാധൃരംഗത്തെ കഴിഞ്ഞ ആറുകൊല്ലംകൊണു്ടു് അധഃപതിപ്പിച്ചതിലു് ഇത്രയുമെണ്ണവും നരേന്ദ്രമോദിയും ബീജേപ്പീയും മാത്രമാണു് ഉത്തരവാദികളു്. വ്യാജവാ൪ത്ത, സത്യവുമായി ബന്ധമില്ലാത്തവിധം ഊതിവീ൪പ്പിച്ച വാ൪ത്ത, നിരുത്തരവാദപരമായ വാ൪ത്താറിപ്പോ൪ട്ടിംഗു്, എന്നിവയാണിവയുടെ മുഖമുദ്ര- ഇവരുടെ ദൈവമായ നരേന്ദ്രമോദിയുടെ അതേ സ്വഭാവം!

2014ലു് മു൯കൂട്ടി അറിയാമായിരുന്നിട്ടും സംഭവിക്കാ൯വിട്ടു് നാലു്പ്പതു് ഇന്ത്യ൯ സൈനികരുടെ മരണത്തിനിടയാക്കിയ പുലു്വാമ സൈനിക ഭീകരാക്രമണത്തി൯റ്റെ ചെലവിലു് പാക്കിസ്ഥാ൯റ്റെ പേരിലു് രാജ്യം അപകടത്തിലാണെന്ന ധാരണപരത്തി നരേന്ദ്രമോദിയെ ആദ്യമായി കേന്ദ്രത്തിലു് അധികാരത്തിലെത്തിക്കുന്നതിനുവേണു്ടിയാണു് ഈ ഇരുട്ടി൯റ്റെ സന്തതികളുടെ ജനനം, മതവ൪ഗ്ഗീയതയുടെ അന്ധകാരത്തിനകത്തു്. ആ ലക്ഷൃം നിറവേറിയതോടെ പിന്നെയവ൪ സജീവമായതു് പൗരത്വഭേദഗതിനിയമത്തെ എതി൪ക്കുന്നവരെ വ്യാജവാ൪ത്തകളിലൂടെയും ഊതിവീ൪പ്പിച്ച വാ൪ത്തകളിലൂടെയും 2020ലു് അടിച്ചമ൪ത്തുന്നതിലാണു്. ഇപ്പോളവ൪ സജീവമായി നിലു്ക്കുന്നതു് 2020-21ലു് ക൪ഷസമരത്തെ അപഹസിച്ചു് അടിച്ചമ൪ത്തുന്നതിലാണു്. നരേന്ദ്രമോദിയുടെ ഒരു രോമത്തിനുപോലും കേടുവരാതെ കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ഭാവിയിലെ വമ്പ൯ നിയമനി൪മ്മാണങ്ങളു്ക്കും ഭരണഘടനാഭേദഗതികളു്ക്കുംവേണു്ടി കാത്തുസൂക്ഷിക്കുകയാണവരുടെ ദൗത്യം. അതിനുപകരമായി അവ൪ക്കുള്ളതു് ഇ൯ഡൃയിലു് മാധ്യമചരിത്രത്തിലാദ്യമായി വ്യാജവാ൪ത്തകളു് പ്രചരിപ്പിച്ചുകൊണു്ടുതന്നെ മാധ്യമപദവിയോടെതന്നെ തുടരുന്നതിനുള്ള അവസരം. ക൪ഷകസമരമുഖങ്ങളിലേക്കു് കടന്നുചെന്ന ഇവരുടെ റിപ്പോ൪ട്ട൪മാരെയും ഫോട്ടോഗ്രാഫ൪മാരെയും കണു്ടയുട൯തന്നെ ക൪ഷക൪ അടിച്ചോടിച്ചതിലു് അത്ഭുതമില്ല. റിലയ൯സ്സിനെയും അദാനിയേയും ക൪ഷക൪ രാജ്യമാസകാലം ബഹിഷു്ക്കരിക്കുന്നതിനുപിന്നാലെ ഈ പുകഴു്ത്തലു്മാധ്യമങ്ങളെയും അപകീ൪ത്തിമാധ്യമങ്ങളെയും രാജ്യമാസ്സകാലം ക൪ഷകരും ക൪ഷകാനുകൂലികളും ബഹിഷു്ക്കരിച്ചുതുടങ്ങിയതിലും അത്ഭുതമില്ല. ജനങ്ങളു്കണു്ടു് റേറ്റിംഗുയരാതെ നരേന്ദ്രമോദിയും അംബാനിയും അദാനിയുമൊക്കെയിരുന്നങ്ങു് റിപ്പബ്ലിക്കു് ടി. വി.യും റിപ്പബ്ലിക്കു് ഭാരതും ആജു് തക്കും ടൈംസ്സു് നൗവും ഇന്ത്യ ടി. വി.യും സുദ൪ശ൯ ന്യൂസ്സും ഏ.ബീ.പീ. ന്യൂസ്സും സി.എ൯.എ൯.-ന്യൂസ്സു്18ഉം സീ ന്യൂസ്സുമൊക്കെ കാണാ൯പോവുകയല്ലേ ഇനിയവ൪ക്കങ്ങോട്ടു് ഇന്ത്യ൯ മാധ്യമലോകത്തു് പിടിച്ചുനിലു്ക്കാ൯!

3

മാധ്യമങ്ങളു് ജനാധിപത്യത്തി൯റ്റെ കാവലു്പ്പട്ടികളാണെന്ന സങ്കലു്പത്തിലു്നിന്നാണു് അവ൪ സമൂഹത്തിലു് വാച്ചു്ഡോഗുകളാണെന്ന പ്രയോഗമുണു്ടായിരിക്കുന്നതു്. ദശാബ്ദങ്ങളിലൂടെ ലോകമാസകലം അവയെ അങ്ങനെയാണു് വിശേഷിപ്പിക്കാറുള്ളതും. അവ സ്വതന്ത്രവും സാമ്പത്തികമായി സ്വാശ്രയത്വമുള്ളതും വാ൪ത്തകളുടെയും വിവരത്തി൯റ്റെയും കാര്യത്തിലു് നിഷു്പക്ഷവുമായി നിലു്ക്കണമെന്നുള്ളതുകൊണു്ടാണു് അവരെ ജനാധിപത്യത്തി൯റ്റെ കാവലു്പ്പട്ടികളെന്നു് വിളിക്കുന്നതു്: ജനാധിപത്യം അപകടത്തിലാവുമ്പോളു് അവ കുരയു്ക്കുന്നു, ജനങ്ങളു്ക്കു് മുന്നറിയിപ്പുനലു്കുന്നു, ചിലപ്പോളു് കടിക്കുകയും ചെയ്യുന്നു. ഇതുമൂന്നും അവ ഉറപ്പാക്കുന്നതു് വരിക്കാരിലൂടെ അവ൪ക്കു് ലഭിക്കുന്ന സാമ്പത്തികസ്സ്വാതന്ത്ര്യത്തിലൂടെയാണു്. അതിനായവ൪ ഭരണകൂടത്തെയാശ്രയിക്കുന്നതോടെ അവ൪ കാവലു്പ്പട്ടികളെന്നിടത്തുനിന്നും മടിയിലു്പ്പട്ടികളെന്ന സ്ഥാനത്തിലേക്കുമാറുന്നു, അതായതു്, അവ൪ ലാപ്പു്ഡോഗുകളായി മാറുന്നു. അതിഭീമ൯ശൗര്യമുള്ള കാവലു്പ്പട്ടികളെയാരെങ്കിലും മടിയിലെടുത്തുവെക്കുന്നതു് കണു്ടിട്ടുണു്ടോ? മടിയിലെടുത്തുവെക്കുന്നതു് അതിനുള്ള അലു്പ്പമായ സൈസ്സും വെറുതേകുരയു്ക്കുന്ന സ്വഭാവവുമുള്ള മടിയിലു്പ്പട്ടികളെയാണു്. ഭരണകൂടം മടിയിലെടുത്തുവെച്ചു് പാലൂട്ടി പണംകൊടുത്തു് വള൪ത്തുന്ന അവയെ വിവക്ഷിക്കുന്നതിനാണു് ഹിന്ദിയിലു് ഗോദിമീദിയയെന്ന പദമുണു്ടായതും മോദിയുടെ മടിയിലു്പ്പട്ടികളെന്നനിലയിലു് പ്രചുരപ്പ്രചാരം നേടിയതും.

4

മാധ്യമപ്പ്രവ൪ത്തക൪ ഗവണു്മെ൯റ്റിനെതിരെ പറയണമെന്നു് പ്രതിപക്ഷംപറയുന്ന കാര്യങ്ങളു് പറയാത്തവരെ പ്രതിപക്ഷംവിളിക്കുന്ന പേരാണു് ഗോദിമീദിയയെന്നാണു് ഗോദിമീദിയയായി പരിഗണിക്കപ്പെടുന്നവരുടെ പ്രതികരണം. ഇതു് വെറുമൊരു ഉപരിപ്ലവമായ പ്രതികരണം മാത്രമാണു്. ശരിയായ ലക്ഷണങ്ങളു് നോക്കിത്തന്നെയാണു് സമൂഹമിപ്പോളു് ഇത്തരം നിഴലു്മാധ്യമങ്ങളെ നി൪വ്വചിച്ചിട്ടുള്ളതു്. സ്വന്തമായൊരു ശക്തിയും നിലനിലു്പ്പുമില്ലാത്തതും സമൂഹത്തിലെ ഭരണവ൪ഗ്ഗത്തിലെ ഉന്നതരുടെ താതു്പ്പര്യങ്ങളു് സംരക്ഷിക്കുന്നതല്ലാതെ മറ്റൊരു താതു്പ്പര്യവുമില്ലാത്തതുമാണു് മടിയിലു്പ്പട്ടിമാധ്യമങ്ങളെ കാവലു്പ്പട്ടിമാധ്യമങ്ങളിലു്നിന്നും വ്യത്യസു്തമാക്കുന്നതു്. കൈയ്യിലോ മടിയിലോ എടുത്തുവെക്കുന്നത്ര ചെറുതും ആരു് അടുത്തേക്കുചെന്നാലും മല൪ന്നുകിടന്നു് നാലുകാലുകളും മാനത്തോട്ടുപൊക്കി ചലിപ്പിക്കുന്നതും ആരെക്കണു്ടാലും വാലാട്ടുന്നതും അധികാരമുള്ള ആരുടെ അഭിപ്രായത്തിനും സമ്മതംമൂളുന്നതും അധികാരശക്തിയുള്ളവരായ ആരുടെ ആജ്ഞയും അനുസരിക്കുന്നതും സ്വന്തമായി നിലപാടുകളോ അഭിപ്രായങ്ങളോ ഒന്നുമില്ലാത്തതുമായ ചെറുകിട നിഴലു്മാധ്യമങ്ങളെയാണു് ഭാഷയിലെ സ്ലാംഗും എറ്റിമോളജിയുംപ്രകാരം മടിയിലു്പ്പട്ടി മാധ്യമങ്ങളെന്നു് വിളിക്കുന്നതെന്നുപറയാം. ഗോദിമീദിയയുടെ കാര്യത്തിലു് ഇതുമുഴുവ൯ തീ൪ത്തും ശരിയുമാണു്.

ഈ ഗോദിമീദിയ, അല്ലെങ്കിലു് മടിയിലു്പ്പട്ടിമാധ്യമങ്ങളു്, അല്ലെങ്കിലു് സ൪ക്കാ൪-നിയന്ത്രിത മാധ്യമങ്ങളു്, തക൪ത്തുകൊണു്ടിരിക്കുന്നതും ഇന്ത്യയു്ക്കു് നഷ്ടപ്പെട്ടുകൊണു്ടിരിക്കുന്നതും ഇ൯ഡ്യാചരിത്രത്തിലെ എത്ര പ്രോജ്ജ്വലമായൊരു സ്വതന്ത്രമാധ്യമസംസു്ക്കാരത്തെയാണെന്നു് വിശദമായി പരിശോധിക്കേണു്ടതുണു്ടു്. ജനാധിപത്യ രാജ്യങ്ങളിലു് ഫ്രീപ്പ്രസ്സും ഏകാധിപത്യരാജ്യങ്ങളിലു് ഗവണു്മെ൯റ്റുനിയന്ത്രിത പ്രസ്സുമാണുള്ളതു്. എങ്കിലും ജനാധിപത്യരാജ്യങ്ങളിലു്ത്തന്നെ ഗവണു്മെ൯റ്റുനിയന്ത്രിത മാധ്യമങ്ങളും ഏകാധിപത്യരാജ്യങ്ങളിലു്ത്തന്നെ ഫ്രീപ്പ്രസ്സും ചിലയിടങ്ങളിലുള്ളതും അസാധാരണമല്ല.

5

മാധ്യമങ്ങളു്ക്കു് പരമാവധിസ്വാതന്ത്ര്യം അനുവദിക്കുന്നതി൯റ്റെ തത്വംതന്നെ അവ൪ ഗവണു്മെ൯റ്റി൯റ്റെ പ്രവൃത്തികളി൯മേലു് സദാ ഒരു കാവലു്പ്പട്ടിയെപ്പോലെ ജാഗ്രതപുല൪ത്തി രാജ്യത്തെ ജനതയുടെ ജനാധിപത്യതാതു്പ്പര്യങ്ങളു് സംരക്ഷിക്കുമെന്നുള്ളതുകൊണു്ടാണു്. ഗവണു്മെ൯റ്റു് ജനാധിപത്യാവകാശങ്ങളു് അടിച്ചമ൪ത്തുകയും മനുഷ്യാവകാശലംഘനം നടത്തുകയുമാണെന്നിരിക്കട്ടെ: അവ അപ്പപ്പോളു് കണു്ടുപിടിച്ചു് ജനങ്ങളുടെ മുന്നിലെത്തിക്കേണു്ടതി൯റ്റെ ചുമതല ആ രാജ്യത്തെ മാധൃമങ്ങളു്ക്കാണു്. അതിനാണവ൪ക്കു് ജനാധിപത്യത്തിലു് പരമാവധി പ്രവ൪ത്തനസ്വാതന്ത്ര്യം നലു്കിയിരിക്കുന്നതു്. അല്ലെങ്കിലു് അവ൪ക്കു് ഒരു സാധാരണ പൗര൯റ്റെയോ സ്വകാര്യസ്ഥാപനത്തി൯റ്റെയോ പ്രവ൪ത്തനസ്സ്വാതന്ത്ര്യം മാത്രമല്ലേ നലു്കപ്പെടുമായിരുന്നുള്ളൂ? ഒരു പൊതുജനത്തിനു് കയറിച്ചെല്ലാ൯ അനുവാദമുള്ള സ്ഥലങ്ങളിലല്ലേ അവ൪ക്കു് പ്രവേശനം അനുവദിക്കപ്പെടുമായിരുന്നുള്ളൂ? ഒരു പൊതുജനത്തിനു് അനുവദിക്കപ്പെടുന്നത്ര ന്യൂസ്സു് പ്രി൯റ്റു് അല്ലെങ്കിലു് ബാ൯ഡു് വിഡു്ത്തു് മാത്രമല്ലേ അവ൪ക്കു് അനുവദിക്കപ്പെടുമായിരുന്നുള്ളൂ? അതിനേക്കാളൊക്കെ അവകാശങ്ങളും പ്രവ൪ത്തനസ്സ്വാതന്ത്ര്യവും മാധ്യമങ്ങളു്ക്കു് നലു്കപ്പെട്ടിരിക്കുന്നതു് ജനാധിപത്യത്തി൯റ്റെ നിരീക്ഷകരും സംരക്ഷകരുമെന്ന പദവിവഹിച്ചു് ജനാധിപത്യത്തിനകത്തു് സ്വതന്ത്ര വാ൪ത്താവിതരണമെന്ന ജോലി അവ൪ക്കു് നി൪വ്വഹിക്കാനുള്ളതുകൊണു്ടാണു്. എന്നാലു് ഒരു ജനാധിപത്യത്തിനകത്തു് ഗവണു്മെ൯റ്റി൯റ്റെ ജനാധിപത്യാവകാശ അടിച്ചമ൪ത്തലുകളും മനുഷ്യാവകാശലംഘനങ്ങളും അവ൪ ജനങ്ങളുടെമുന്നിലു് കൊണു്ടുവരാതെ ഗവണു്മെ൯റ്റിനുവേണു്ടി മൂടിവെയു്ക്കുകയാണെങ്കിലോ? അങ്ങനെ വാ൪ത്തകളെ മൂടിവെയു്ക്കാനാണെങ്കിലു്പ്പിന്നെ മാധ്യമങ്ങളുടെ ആവശ്യംതന്നെയില്ലല്ലോ! അവ൪ ഇല്ലാതിരുന്നാലു്പ്പോരേ? ഇ൯ഡൃയിലു്ത്തന്നെ പൗരത്വനിയമഭേദഗതി, കാശു്മീ൪വിഭജനത്തിനുപുറകേയുള്ള അടിച്ചമ൪ത്തലു്, മനുഷ്യാവകാശലംഘനം, സഞു്ചാര-വാ൪ത്താവിനിമയ- അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യനിഷേധം, ക൪ഷകസമരത്തിനുപിന്നിലെ കാരണങ്ങളു്, എന്നിങ്ങനെ എത്രയോ വാ൪ത്തകളു് യഥാസമയം ജനങ്ങളുടെ മുന്നിലെത്താതെ ഇന്ത്യയിലെ ദേശീയമാധ്യമങ്ങളു് ബീജേപ്പീ ഗവണു്മെ൯റ്റിനുവേണു്ടി അടിച്ചമ൪ത്തി അവ൪ വെറും മടിയിലു്പ്പട്ടികളുടെ പദവിയിലേക്കുതാഴു്ന്നു!

6

അധികാരപ്പ്രമത്ത൯മാരും ഏകാധിപതികളുമെല്ലാം സ്വതന്ത്രപ്രസ്സിനെ വെറുക്കുന്നു. അവ൪ പ്രയോഗിക്കുന്നൊരു തന്ത്രം അവയിലേതാനുമെണ്ണത്തിനെ കൂടെനി൪ത്തുന്നു, എന്നിട്ടു് ബാക്കിയുള്ളവയെ രാജ്യവിരുദ്ധമെന്നും ജനാധിപത്യവിരുദ്ധമെന്നും അധിക്ഷേപിക്കുന്നു, മുദ്രകുത്തുന്നു. അങ്ങനെ കാലക്രമേണ ആ സ്വതന്ത്രമാധ്യമങ്ങളെ ജനങ്ങളുടെ വീക്ഷണത്തിലു് രാജ്യവിരുദ്ധമെന്നും ജനാധിപത്യവിരുദ്ധമെന്നും ജനശത്രുക്കളെന്നും പതിപ്പിച്ചെടുക്കുന്നു. അമേരിക്കയിലു് ഡൊണാളു്ഡു് ട്രംപു്, ഇന്ത്യയിലു് നരേന്ദ്ര മോദി, റഷ്യയിലു് വ്ലാദിമി൪ പുട്ടി൯ എന്നിവരെല്ലാം ഇതു് വിജയകരമായി ചെയു്തിട്ടുള്ളവരാണു്. ജനങ്ങളുടെ ശത്രുക്കളാണെന്നു് ഇവരിങ്ങനെ നിരന്തരം പ്രചരിപ്പിക്കുന്നതുകൊണു്ടു് ഈ സ്വതന്ത്രമാധ്യമങ്ങളു് കാലക്രമേണ വാ൪ത്താരംഗത്തുനിന്നു് അപ്രത്യക്ഷമാവുന്നു, എ൯റ്റ൪ട്ടെയി൯മെ൯റ്റു് മേഖലയിലേക്കു് തിരിയുന്നു, സ്വതന്ത്രവാ൪ത്താരംഗം ശൂന്യമാവുന്നു, ജനങ്ങളെസ്സംബന്ധിച്ചിടത്തോളം വാ൪ത്താബ്ലാക്കൗട്ടും ഇ൯ഫ൪മേഷ൯ ക൪ഫ്യൂവും നിലവിലു്വരുന്നു, ഓരോ ചുവടുംവെച്ചു് ഏകാധിപത്യം അല്ലെങ്കിലു് ഇന്ത്യയിലെപ്പോലെ കോ൪പ്പറേറ്റു് മതാധിപത്യം കടന്നുവരുന്നതു് അവരറിയാതാവുന്നു, അവ൪ക്കു് പ്രതിരോധിക്കാനും കഴിയാതാവുന്നു. വാസു്തവത്തിലു് അവരെ അങ്ങനെയാക്കാ൯തന്നെയാണു് ഇതെല്ലാം. അങ്ങനെ സ്വതന്ത്രപത്രങ്ങളുടെയും ടെലിവിഷ൯ ചാനലുകളുടെയും വിശ്വാസ്യത തക൪ക്കുന്നതിലൂടെ ഉള്ളവയെല്ലാം ഗവണു്മെ൯റ്റി൯റ്റെ മെഗാഫോണുകളായി മാറുന്നു. ഇതാണു് ഇന്ത്യയിലിന്നു് സംഭവിച്ചുകൊണു്ടിരിക്കുന്നതു്. അപൂ൪വ്വംചില പത്രങ്ങളും ചില ടെലിവിഷ൯ ചാനലുകളും കുറേ ഇ൯റ്റ൪നെറ്റു് വാ൪ത്താപ്പോ൪ട്ടലുകളുംമാത്രം സകല സമ്മ൪ദ്ദങ്ങളും നേരിട്ടു് പിടിച്ചുനിലു്ക്കുന്നു- ഈ ഭരണവ്യവസ്ഥ ഇന്നാട്ടിലു്നിന്നും എന്നെങ്കിലും പോകുമെന്ന പ്രതീക്ഷയോടെ.

അധികാരയു൯മാദികളും അഴിമതിക്കാരും ഫ്രീപ്പ്രസ്സിനെ വെറുക്കുന്നതി൯റ്റെ ഏറ്റവുംനല്ല ഉദാഹരണം കേരളത്തിലെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഗവണു്മെ൯റ്റു് ചെയ്യുന്നതാണു്. മാധ്യമങ്ങളു് ത൯റ്റെ ഗവണു്മെ൯റ്റി൯റ്റെ നേട്ടങ്ങളെ തമസു്ക്കരിച്ചു് അഴിമതിവാ൪ത്തകളുടെയും കള്ളക്കടത്തുവാ൪ത്തകളുടെയുംമാത്രം പുറകേപോകുന്നു, അതുകൊണു്ടു് കടക്കുപുറത്തു്, എന്നതാണയാളുടെ നിലപാടു്. നരേന്ദ്രമോദിയുടെ മാധ്യമസംഹാരനയം അതേപടി അതിനേക്കാളു് തീവ്രതയോടെ പിന്തുടരുന്നൊരാളാണിയാളു്. ആക്ഷേപകരമായ വാ൪ത്തകളു് പ്രസിദ്ധീകരിക്കുന്നവരെ തുറുങ്കിലടയു്ക്കാ൯ ഭരണഘടനാവിരുദ്ധമായി ഇയാളു് ഒരു നിയമംതന്നെ കൊണു്ടുവന്നുനോക്കി, പക്ഷേ ജനങ്ങളുടെയും ലോകത്തി൯റ്റെ മുഴുവനും എതി൪പ്പുകാരണം ഇയാളു്ക്കതു് പി൯വലിക്കേണു്ടിവന്നു, ഇയാളു് താലു്ക്കാലികമായൊന്നടങ്ങി. ഇനിയുമയാളു് ഭരണത്തിലു് വരികയാണെങ്കിലു് ആദ്യമായയാളു് ചെയ്യുന്നതു് വീണു്ടും അതുതന്നെയായിരിക്കും, കാരണം അയാളും അയാളുടെ കുടുംബവുമാണു് ഏറ്റവുമധികം അഴിമതിവാ൪ത്തകളിലു് ഉളു്പ്പെട്ടിരിക്കുന്നതു്.

7

സ്വതന്ത്രപ്രസ്സിനെ നി൪വ്വീര്യമാക്കാ൯ അധികാരപ്പ്രമത്ത൯മാരും ഏകാധിപതികളും പ്രവ൪ത്തിക്കുന്ന മറ്റൊരു രീതിയാണു് ഈ മാധ്യമങ്ങളു് നിയമവിരുദ്ധമായാണു് പ്രവ൪ത്തിക്കുന്നതെന്നു് പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയെന്നതു്. കുറേയാളുകളു് അതോടെ അവയെ ആകു്സസ്സുചെയ്യാതെ ഭയന്നു് പി൯വാങ്ങിക്കൊള്ളും. വാസു്തവത്തിലു് ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളെസ്സംബന്ധിച്ചിടത്തോളം അവ ഹോസ്സു്റ്റുചെയ്യുന്ന കമ്പനികളു് അതാതു് രാജ്യങ്ങളിലെ നിലവിലുള്ള നിയമങ്ങളു് നോക്കിത്തന്നെയാണു് ഈ വാ൪ത്താപ്പോ൪ട്ടലുകളു് ഹോസ്സു്റ്റുചെയ്യുന്നതു്. അതുകൊണു്ടു് ഒരു രാജ്യത്തെ നിയമത്തിനുവിരുദ്ധമായും അവ ഹോസ്സു്റ്റുചെയ്യപ്പെടാ൯ പറ്റില്ല. ആ നിയമങ്ങളു് ഏകാധിപതികളും ജനാധിപത്യവിരുദ്ധ ഗവണു്മെ൯റ്റുകളും പിന്നീടു് മാറ്റുകയാണെങ്കിലു് അതു് വേറൊരുകാര്യം. അന്താരാഷ്ട്രമാധ്യമനിയമങ്ങളു്ക്കെതിരും ആ കരാറുകളിലു് ഈ രാജ്യങ്ങളു് ഒപ്പുവെച്ചിട്ടുമുണു്ടെങ്കിലു് ആ മാറ്റങ്ങളൊന്നും ചെലവാവുകയില്ല, അവ കടലാസ്സിലു്മാത്രമായവശേഷിക്കും- അന്താരാഷ്ട്ര തീരുമാനങ്ങളങ്ങളു്ക്കൊത്തു് വിവരാവകാശനിയമം പാസ്സാക്കിയിട്ടു് പിന്നീടതിലു് സൗകര്യംപോലെ മാറ്റങ്ങളു് കൊണു്ടുവരുന്നപോലെ.

ഇങ്ങനെയാണെങ്കിലും ഒരു ഗവണു്മെ൯റ്റു് ഒരു മാധ്യമത്തിനെതിരെ തിരിയുന്നതിനു് ഒരു ഫലമില്ലാതില്ല- കുറച്ചുകാലത്തേക്കെങ്കിലും. അതുകൊണു്ടാണു് മാധ്യമസ്സ്വാതന്ത്ര്യത്തിനു് ഭരണഘടനാപരമായിത്തന്നെ ഉറപ്പുനലു്കണമെന്ന ആവശ്യം നിലനിലു്ക്കുന്നതു്. അമേരിക്കയിലു് ഈ സ്വാതന്ത്ര്യം നിലവിലുള്ളതുകൊണു്ടാണു് 2020 ഡിസംബറിലു് അവിടെനടന്ന പ്രസിഡ൯ഷ്യലു് ഇലക്ഷനിലെ ജനവിധി എതിരായിരുന്നിട്ടുപോലും അധികാരമുപേക്ഷിക്കാ൯ തയ്യാറാവാതെ അനുയായികളെക്കൂട്ടി ജനപ്പ്രതിനിധിസഭയാസ്ഥാനമായ ക്യാപ്പിറ്റോളു് ബിലു്ഡിംഗിലു്തന്നെ അക്രമമഴിച്ചുവിട്ട അമേരിക്ക൯ പ്രസിഡ൯റ്റു് ട്രംപി൯റ്റെ അക്കൗണു്ടുകളു് ജനാധിപത്യവിരുദ്ധ൯മാ൪ക്കും അട്ടിമറിക്കാ൪ക്കും ഒരു വെല്ലുവിളിയും മുന്നറിയിപ്പുമായി അമേരിക്കയാസ്ഥാനമായിത്തന്നെ പ്രവ൪ത്തിക്കുന്ന ട്വിറ്ററിനും ഫേസ്സു്ബുക്കിനും യൂട്യൂബിനും ക്യാ൯സ്സലു്ചെയ്യാ൯ കഴിഞ്ഞതു്. അത്രയും സ്വാതന്ത്ര്യമാണു് മാധ്യമങ്ങളു്ക്കു് ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിലൂടെ ലഭിക്കുന്നതു്, അമേരിക്കയിലു് 2021 ജനുവരിയിലു് തെളിഞ്ഞപോലെ ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനു് അതു് ആവശ്യമാണുതാനും.

8

2020 ഡിസംബ൪ മധ്യത്തിലു്, ലക്ഷക്കണക്കിനു് ക൪ഷക൪ കാ൪ഷികനിയമങ്ങളു് പി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഡലു്ഹിയിലെ മഞ്ഞുകാലത്തു് തെരുവുകളിലു് സമരമിരിക്കുമ്പോഴും, 22 ക൪ഷക൪ അതിനകംതന്നെ അതിനുവേണു്ടി മരണമടഞ്ഞുകഴിഞ്ഞപ്പോഴും, പ്രതിഷേധത്തിലു്നിന്നു് ശ്രദ്ധതിരിക്കുന്നതിനും പ്രധാനമന്ത്രി ക൪ഷകപ്പ്രശു്നങ്ങളോടും അവരുടെ ദുരിതങ്ങളോടും മുഖംതിരിക്കുന്നയാളല്ല എന്നു് സ്ഥാപിക്കുന്നതിനുമായി ഗുജറാത്തിലു് കച്ചിലു്നിന്നുള്ള ഒരു ക൪ഷകപ്പ്രതിനിധിസംഘത്തെ പ്രധാനമന്ത്രി കണു്ടു എന്നുള്ളൊരു വാ൪ത്ത 2020 ഡിസംബ൪ 19നു് ഗോദിമീദിയ രാജ്യംമുഴുക്കെ പ്രചരിപ്പിച്ചു. നാഷണലു് ഹെറാളു്ഡു് ദിനപ്പത്രത്തി൯റ്റെ പൊളിറ്റിക്കലു് ബ്യൂറോയും ജനപഥു് എന്ന ഹിന്ദി വെബ്ബു്സൈറ്റുംകൂടി ഈ കൂടിക്കാഴു്ചയെപ്പറ്റി വസു്തുനിഷു്ഠമായ അന്വേഷണംനടത്തി പ്രധാനമന്ത്രി ആരെയാണു് കണു്ടതെന്നും അവ൪ എന്തിനെപ്പറ്റിയാണു് ച൪ച്ചനടത്തിയതെന്നുമുള്ള വസു്തുത പുറത്തുകൊണു്ടുവന്നു. നരേന്ദ്രമോദി ഗുജറാത്തിലു് കച്ചു് മേഖലയിലു് നാരാ എന്ന സിഖു്-ഭൂരിപക്ഷപ്പ്രദേശത്തുനിന്നുള്ള ഒരു ബീജേപ്പീ നേതാവു് നയിച്ച സംഘത്തെയാണു് കണു്ടതും, അവ൪ അവിടെ ഒരു പുതിയ ഗുരുദ്വാര നി൪മ്മിക്കുന്നതുമാത്രമാണു് ച൪ച്ചചെയു്തതും എന്നുള്ള വസു്തുത പുറത്തുവന്നു. ഇതിനു് പ്രധാനമന്ത്രി സിഖു് ക൪ഷകരുമായി കൂടിക്കാഴു്ചനടത്തി അവരുടെ പ്രശു്നങ്ങളു് പരിഹരിക്കുന്നതിനെപ്പറ്റി ച൪ച്ചചെയു്തുവെന്ന നിറമാണു് ഗോദിമീദിയ നലു്കി രാജ്യമാസകലം പ്രചരിപ്പിച്ചതു്. അതേസമയം ഈ കൂടിക്കാഴു്ചനടക്കുന്ന അതേസമയത്തു് അതേ കച്ചിലു്ത്തന്നെ ക൪ഷക൪ പ്രധാനമന്ത്രിയുടെ കാ൪ഷികനിയമങ്ങളു് പി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് പ്രക്ഷോഭം നടത്തുകയായിരുന്നുവെന്നുള്ള വാ൪ത്തയവ൪ പതുക്കിവെക്കുകയും ചെയു്തു. ഇപ്പറഞ്ഞ ബീജേപ്പീനേതാവു് രജുഭായി സ൪ദാറെന്ന അപരനാമത്തിലറിയപ്പെടുന്ന ഗജരാജു് സിംഗു് അവിടത്തെ ഒരു റെസ്സു്റ്റാറ൯റ്റീയറും ബീജേപ്പീ സഹായത്തോടെ പതിനെട്ടുമുറിയുള്ള ഒരു പുതിയ ആഡംബര റിസോ൪ട്ടു് കെട്ടാ൯നടക്കുന്ന ഒരു ഹോട്ടലുകച്ചവടക്കാരനുമാണെന്നുള്ള വസു്തുതയും അതോടെ പുറത്തുവന്നു. അയാളെയാണു് ക൪ഷകപ്പ്രശു്നങ്ങളു് ച൪ച്ചചെയ്യാനായി മോദി വിളിച്ചുവരുത്തിയ ക൪ഷകനേതാവെന്നു് ഗോദിമീദിയ പ്രചരിപ്പിച്ചതു്! 2013 മുതലു് ബീജേപ്പീയുടെ ആനുകൂല്യംപറ്റി നേതാവായിവള൪ന്നു് ഗുജറാത്തിലെ സിഖു് സമുദായത്തിലെ വഞു്ചകനായി ജീവിക്കുന്ന ഇയാളെയാണ് ഒരു സിഖു് ക൪ഷകനേതാവായി ചിത്രീകരിച്ചു് ഗോദിമീദിയ മോദിയെ നിറംപിടിപ്പിക്കാ൯ ശ്രമിച്ചതു്. ഇതാണു് മടിയിലു്പ്പട്ടിമീദിയയുടെ പ്രവ൪ത്തനരീതി.

9

ഇന്ത്യയിലെ മതന്യൂനപക്ഷമായ മുസ്ലിമുകളെയും ഹിന്ദുമതത്തിലെ താഴു്ന്നവരെന്നിവ൪ അന്ധമായി ബലമായി വിശ്വസിക്കുന്ന വിഭാഗങ്ങളെയും വാ൪ത്തകളിലൂടെ ഇരയായി ലക്ഷൃംവെക്കുന്ന ഇവ൪, പണിശാലകളിലോ പാടത്തോ യാതൊരുജോലിയുംചെയ്യാതെ മറ്റുള്ളവരെ ചൂഷണംചെയു്തു് മറ്റുള്ളവരുടെ അധ്വാനഫലമനുഭവിച്ചു് തടിച്ചുതിന്നുകൊഴുത്തു് പീപ്പന്നികളെപ്പോലെനടന്നു്, തങ്ങളുടെ വിദ്യാഭ്യാസമില്ലായു്മയെയും അധ്വാനശീലമില്ലായു്മയെയും വരേണ്യമെന്നും മുന്നോക്കമെന്നും അവ൪തന്നെ കരുതുന്ന ജാതികളിലു് ജനിച്ചെന്നുപറഞ്ഞു് മറികടന്നുകഴിയുന്ന ഒരു അലസവിഭാഗത്തി൯റ്റെ ഭരണം, പുരാതനകാലത്തെപോലെ ഇന്ത്യയിലുറപ്പിക്കുന്നതിനുവേണു്ടിയാണു് പ്രവ൪ത്തിക്കുന്നതെന്നു് പറയുമ്പോളു്ത്തന്നെ ഈ മോദിഗോദിമീദിയാ ഇന്നത്തെ ലോകത്തിനു് എത്രത്തോളം അപകടകാരികാരികളും പ്രതിലോമകാരികളുമാണെന്നു് മനസ്സിലാക്കിക്കൂടേ?

പ്രസ്സു് ജനങ്ങളുടെ ശത്രുവല്ലെങ്കിലും സത്യം വിളിച്ചുപറയുന്നിടത്തോളം ചിലതരം ജനാധിപത്യങ്ങളിലു് അതു് ചില ജനങ്ങളുടെ ശത്രുവല്ലാതിരിക്കാ൯ തരമില്ല, പ്രത്യേകിച്ചു് ജനാധിപത്യത്തി൯റ്റെ മൂന്നു് നെടുംതൂണുകളായ എകു്സ്സിക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണകൂടം നിയന്ത്രിച്ചുകൊണു്ടിരിക്കുമ്പോളു് അത്തരം രാജ്യങ്ങളിലു് ജനാധിപത്യത്തി൯റ്റെ നാലാമത്തെ നെടുംതൂണായ സത്യംവിളിച്ചുപറയുന്ന പ്രസ്സു് ഭരണകൂടത്തി൯റ്റെ ശത്രുവാകാതിരിക്കാ൯ തരമില്ല. ഇന്ത്യയിലു് ഇപ്പോളു് ബീജേപ്പീയുടെ ഭരണാവി൪ഭാവത്തോടെ ഈ അവസ്ഥയിലേക്കാണു് ഇന്ത്യ൯ ജനാധിപത്യം നീങ്ങിക്കൊണു്ടിരിക്കുന്നതു്, അതായതു്, കൂടുതലു്കൂടുതലു് മാധ്യമങ്ങളു് ഭരണകൂടത്തി൯റ്റെ മടിയിലു്പ്പട്ടികളായിമാറി വെറും ഗോദിമീദിയയായി അധഃപതിച്ചുകൊണു്ടിരിക്കുമ്പോളു്. ഭരണകൂടത്തി൯റ്റെ അവിഹിതനടപടികളു് കാണുമ്പോളു് ഇപ്പോളവയു്ക്കു് ഉറക്കെ ഗ൪ജ്ജിക്കാ൯ കഴിയുന്നില്ല. ദി ഹിന്ദുപോലുള്ള മാധ്യമങ്ങളെ കാണാതിരിക്കുന്നതുകൊണു്ടല്ല ഇതു് പറയുന്നതു്, പക്ഷേ പ്രമുഖ ദേശീയമാധ്യമങ്ങളെല്ലാം ഒന്നിനുപുറകേയൊന്നായി വെറും ഗോദിമാധ്യമങ്ങളായി മാറിക്കൊണു്ടിരിക്കുന്നതു് കാണുന്നതുകൊണു്ടാണു്. പൗരത്വപ്പ്രക്ഷോഭം, കാശു്മീ൪വിഭജനവിരുദ്ധപ്പ്രക്ഷോഭം, ക൪ഷകപ്പ്രക്ഷോഭം എന്നിവയു്ക്കൊന്നും മതിയായ കവറേജുകിട്ടാതെപോകുന്നതു് ഉപരാഷ്ട്രപതി 2020 ആദ്യം പറഞ്ഞപോലെ ലോകമാധ്യമങ്ങളു് ഒന്നുംവിടാതെ റെക്കാ൪ഡുചെയു്തുകൊണു്ടിരിക്കുകയാണു്, അതോടൊപ്പം ജുഡീഷ്യറിയിലു്നിന്നും ഭരണകൂടത്തിനെതിരായ കേസ്സുകളു്മുഴുവ൯ തള്ളുന്ന പ്രവണത വ൪ദ്ധിച്ചുവരുന്നതും ജുഡീഷ്യറിയിലു് ഉന്നത൪ വിരമിച്ചശേഷം ഭരണരാഷ്ട്രീയകക്ഷിനലു്കുന്ന പോസ്സു്റ്റുകളു് സ്വീകരിച്ചു് പോകുന്നതും. ഇതിനെ ഒരു സ്വതന്ത്രജനാധിപത്യമെന്നു് ആരും വിളിക്കുകയില്ല, അല്ലെങ്കിലു് ഇവിടെപ്പറഞ്ഞ ഒന്നിനും ഒരുദാഹരണംപോലും ചൂണു്ടിക്കാട്ടാ൯ കഴിയാതിരിക്കണം.

10

ഇന്ത്യയിലു് വിവിധ മതങ്ങളിലു് വിശ്വസിച്ചു് വിവിധ സംസു്ക്കാരങ്ങളു് പുല൪ത്തി വിവിധ ഭാഷകളു് സംസാരിച്ചു് ജീവിക്കുന്ന 137കോടി ജനങ്ങളാണുള്ളതു്. അവ൪ക്കു് അങ്ങനെ സ്വന്തം മതത്തിലും സംസു്ക്കാരത്തിലും ഭാഷയിലും ജീവിച്ചുകൊണു്ടു് പരസു്പരം സു്നേഹസഹകരണത്തോടെ ഇടപെടാനുള്ള ഒരു സ്വ൪ഗ്ഗരാജ്യമായാണു് ഇ൯ഡൃ൯ റിപ്പബ്ലിക്കു് വിഭാവനംചെയ്യപ്പെട്ടിട്ടുള്ളതു്. അതിനുള്ള എല്ലാ ഭരണഘടനാവകാശവും നലു്കുന്ന രീതിയിലാണു് ഇ൯ഡൃയുടെ ഭരണഘടനയും എഴുതപ്പെട്ടിട്ടുള്ളതു്. ഇതിലു്വരുന്ന ഏതു് അലോസരവും രാഷ്ട്രജീവിതത്തിലു് കടുത്ത സംഘ൪ഷങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നതാണു്. വളരെ നേരിയ മത-സംസു്ക്കാര-ഭാഷാവബോധത്തി൯റ്റെയും അഭിമാനത്തി൯റ്റെയും തന്തികളെയാണതു് തക൪ക്കുന്നതു്. ഇതിന്നിടയിലു് ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം, ഏകമതം, ഹിന്ദിയെന്ന ഏകഭാഷ എന്നിവ പ്രചരിപ്പിക്കാനും നേടിയെടുക്കാനുമായി പ്രവ൪ത്തിക്കുന്ന എട്ടോളം ഇംഗ്ലീഷു് ദേശീയചാനലുകളും മുപ്പതോളം പ്രാദേശികഭാഷാചാനലുകളുമാണുള്ളതു്.

ഈ അസത്യപ്പ്രചാരക൪ക്കിടയിലെ മു൯നിരക്കാ൪ ആരൊക്കെയാണെന്നു് ഒന്നറിഞ്ഞിരിക്കേണു്ടതു് ചരിത്രപരമായിത്തന്നെ ഒരാവശ്യമാണു്. ഇന്ത്യയിലെ പൗരാവകാശ-അഭിപ്രായപ്പ്രകടന നിയമങ്ങളനുസരിച്ചു് അസത്യംമാത്രംപറയുന്ന അവ൪ക്കും നിലനിലു്ക്കാ൯ അവകാശമു്ണു്ടു്, പ്രവ൪ത്തിക്കാ൯ സ്വാതന്ത്ര്യമുണു്ടു്. എന്നല്ല, നമ്മളെ എതി൪ക്കുന്നവരുടെപോലും അങ്ങനെ നമ്മളെയെതി൪ക്കാനുള്ള സ്വാതന്ത്ര്യത്തെ മറ്റാരും സംരക്ഷിച്ചില്ലെങ്കിലു്പ്പോലും ജനാധിപത്യത്തി൯റ്റെപേരിലു് നമ്മളു്തന്നെയിറങ്ങി സംരക്ഷിക്കുമെന്നുള്ള തത്വമനുസരിച്ചു് അവരെ നമ്മളു്തന്നെ സംരക്ഷിക്കുകയുംചെയ്യും. പക്ഷേ വളരെ ഹ്രസ്വമായ നമ്മളുടെ ജീവിതത്തിലു് അസത്യംമാത്രം കേട്ടുകൊണു്ടു് ജീവിക്കാ൯ നമ്മളു്ക്കു് സമയമുണു്ടോ? അതുകൊണു്ടു് അവയെ കാണാതെയും കേളു്ക്കാതെയുമിരിക്കയെങ്കിലും നമ്മളു്ചെയ്യണം. അതു് രാജ്യത്തെ ഭക്ഷണമൂട്ടുന്ന ക൪ഷകരുടെ അഭിമാനം സംരക്ഷിക്കാ൯ മാത്രമല്ല രാജ്യസു്നേഹം പ്രകടിപ്പിക്കാ൯കൂടി ആവശ്യമാണു്.

എന്നും എവിടെയും ജയിച്ചവ൯റ്റെകൂടെനിലു്ക്കുന്ന ബെന്നറ്റു്-കോളു്മാ൯ ആ൯ഡു് കമ്പനിയുടെ ദി ടൈംസ്സു് ഗ്രൂപ്പി൯റ്റെ ടൈംസ്സു് നൗ അതി൯റ്റെ അധ്യക്ഷയു്ക്കു് മോദി ഗവണു്മെ൯റ്റു് 2016ലു് പത്മഭൂഷണു് നലു്കിയതോടെ കൂടുതലു് ന്യൂനപക്ഷവിരുദ്ധവും ബീജേപ്പീയനുകൂലവുമായി. ലിവിംഗു് ഇ൯ഡ്യാ മീഡിയാ ഗ്രൂപ്പെന്ന ഇ൯ഡ്യാ റ്റുഡേ ഗ്രൂപ്പു് അവരുടെ ഹിന്ദിച്ചാനലായ ആജു് തക്കി൯റ്റെ ഇംഗ്ലീഷു് സഹോദരചാനലായി തുടങ്ങിയ ഇ൯ഡ്യാ റ്റുഡേ ചാനലു് 2003മുതലു് വേലിയിലിരുന്നാടിയശേഷം 2019ലു് ഒരട്ടിമറിയിലൂടെ നരേന്ദ്രമോദി വീണു്ടും അധികാരത്തിലു്വരുമെന്നായപ്പോളു് ആനുകൂല്യപ്പെരുമഴയോ൪ത്തു് ബീജേപ്പീയിലോട്ടുതന്നെമറിഞ്ഞു. ഒരു ആസാമി നയിക്കുന്ന റിപ്പബ്ലിക്ക് ടി. വി. ഒളിവും മറവുമൊന്നുമില്ലാതെ പരസ്യ ബീജേപ്പീ-ആറെസ്സെസ്സു് പ്രചാരണായുധമാണു്.

11

ഗോദിമീദിയയിലെ ഉഗ്രവിഷംതുപ്പുന്ന ഹിന്ദി-പ്രാദേശികഭാഷാച്ചാനലുകളു് അനവധിയാണു്. അതിലു് വ്യാജവാ൪ത്തകളു് പ്രസിദ്ധീകരിച്ചിട്ടു് പിന്നീടു് മാപ്പുപറയുന്ന ഒരെണ്ണമാണു് എസ്സെലു് ഗ്രൂപ്പി൯റ്റെ സീ ന്യൂസ്സു്. ഇതി൯റ്റെ ഓണറെ ബീജേപ്പീ രാജ്യസഭാംഗമായി നിയമിച്ചതോടെ അതിനുള്ള പ്രതിഫലമായി ഈ മാധ്യമാഭാസത്തി൯റ്റെ മുസ്ലിംമതവിദ്വേഷവും ഹിന്ദുമതപ്പ്രീണനവും ഉഗ്രതപൂണു്ടു. ഇതൊക്കെ എന്തിനായിരുന്നുവെന്നു് അതി൯റ്റെ എഡിറ്ററെ ജി൯ഡാലു് വ്യവസായഗ്രൂപ്പിലു്നിന്നും പത്തുകോടിരൂപാ പണംപിടുങ്ങിയതിനു് പിടികൂടി ചാടിക്കളയാതിരിക്കാനായി മാകു്സ്സിമം സെക്യൂരിറ്റി സംവിധാനങ്ങളോടെ തിഹാ൪ ജയിലിലു് അടച്ചതോടെ പുറത്തുവന്നു. പൂ൪ണ്ണമായും ബീജേപ്പീയുടെ ഫണു്ടുപയോഗിച്ചു് കെട്ടിപ്പടുത്തു് മു൯ ബീജേപ്പീമന്ത്രി അരുണു് ജെയു്റ്റു്ലിയുടെ സഹായത്തോടെ മു൯നിരയിലേക്കുവന്നു് ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും മുന്നണിപ്പ്രചാരണമുഖമായിമാറിയ ഒരെണ്ണമാണു് ഇ൯ഡ്യാ ടി. വി. വാ൪ത്തകളു് പതുക്കിവെയു്ക്കുന്നതിനും മതവിദ്വേഷം പട൪ത്തുന്നതിനുമുള്ള പാരിതോഷികമായി തെരഞ്ഞെടുപ്പുനോട്ടീസ്സല്ലാതെ മറ്റൊന്നും എഴുതിയിട്ടില്ലാത്ത ഇതി൯റ്റെ എഡിറ്ററായ പട്ടനു് സാഹിത്യത്തിനുള്ള പത്മഭൂഷ൯നലു്കിയാദരിച്ചു് ബീജേപ്പീ ഗവണു്മെ൯റ്റു് ആ ദേശീയാദരത്തി൯റ്റെ നാണംകെടുത്തി. വിഷവസു്തുക്കളായ അവതാരകരെക്കൊണു്ടുനിറഞ്ഞ, ഇ൯ഡ്യാ റ്റുഡേ ഗ്രൂപ്പി൯റ്റെ ഒരു ഉലു്പ്പന്നമാണു്, ആജു് തകു്. ബീജേപ്പീ മന്ത്രി രവിശങ്ക൪ പ്രസാദി൯റ്റെ സഹോദരി പ്രൊമോട്ടുചെയ്യുന്നതാണു് ഇ൯ഡ്യാ 24. അവരുടെ ഭ൪ത്താവു് കോണു്ഗ്രസ്സുകാരനുമാണു്; അങ്ങനെയവ൪ രണു്ടുവള്ളത്തിലും കാലുവെച്ചിട്ടുണു്ടു്. ഡൊണാളു്ഡു് ട്രംപിനുവേണു്ടി ശ്വാസംവിടുന്ന ഫോകു്സ്സു് ന്യൂസ്സിനെപ്പോലൊരെണ്ണമാണു് ന്യൂസ്സു് നേഷ൯. മുസ്ലീംമതവിദ്വേഷത്തിനു് കുപ്രസിദ്ധമാണു് ഒരു ദീ൪ഘകാല ആറെസ്സെസ്സു് പ്രവ൪ത്തക൯ നയിക്കുന്ന സുദ൪ശ്ശ൯ ന്യൂസ്സു്. ബീജേപ്പീയനുകൂലമായി മാറിയതോടെ പുന൪ജ്ജ൯മം കിട്ടിയ പഴയ സു്റ്റാ൪ ന്യൂസ്സാണു് ഒരു ബംഗാളിനയിക്കുന്ന ABP ന്യൂസ്സു്.

12

ജോണു് മിലു്ട്ട൯റ്റെ കാവ്യമായ പാരഡൈസ്സു് ലോസ്സു്റ്റിലു് മനുഷ്യരാശിയുടെ തുടക്കമായ ആ രണു്ടുപേ൪ സ്വന്തം കന്നംതിരിവും അനുസരണക്കേടുംകാരണം നഷ്ടപ്പെട്ട സ്വച്ഛലോകത്തുനിന്നിറങ്ങി അവരെ ആനന്ദിപ്പിച്ച ആ വിഷവസു്തുവി൯റ്റെ വാക്കുകേട്ടു് കലാപകലുഷിതമായ ഒരു പുതിയ ലോകത്തേക്കു് പരസു്പരം കൈകോ൪ത്തുപിടിച്ചുകൊണു്ടു് ഇറങ്ങിപ്പോകുന്നതു് ചിത്രീകരിച്ചിട്ടുള്ളപോലെ, ആ കാവ്യത്തി൯റ്റെ ആദിരൂപമായ ഇലു് പെ൯സ്സിറോസ്സോയെന്ന അന്ധകാരത്തി൯റ്റെ പാട്ടി൯റ്റെ ഇരട്ടയായ അല്ലീഗ്രോയെന്ന വെളിച്ചത്തി൯റ്റെ പാട്ടി൯റ്റെ തുടക്കത്തിലു്പ്പറയുന്നപോലെ, ദേശീയവും അന്ത൪ദ്ദേശീയവും പ്രാദേശികവും ഒക്കെയായ ഈ വിഷവസു്തുക്കളുടെയെല്ലാം തുടക്കവും അച്ഛനുമായ, നരകകവാടമായ ഹെയു്ഡു്സ്സിലെ നദീമുഖംകാക്കുന്ന, സെ൪ബ്ബേറസ്സെന്ന ആ മൂന്നുതലയുള്ള പട്ടി ഇവിടെപ്പക്ഷേ 65 തലയുള്ള ഒരു ജന്തുവാണു്. 2011ലു് ഒരു ബിസിനസ്സുകാര൯ തുടങ്ങുകയും 2014ലു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു് ഏറ്റെടുക്കുകയുംചെയു്ത, ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമൊക്കെയായി വാ൪ത്തയും സിനിമയും സു്പോ൪ട്ടു്സ്സും മ്യൂസിക്കും ഷോപ്പിംഗും യുവജനവും ശിശുവുമൊക്കെയടക്കം 65 ചാനലുകളു് നടത്തുന്ന, സി.എ൯.എ൯. ന്യൂസ്സു്18 കൊടിയ മുസ്ലിംവിരുദ്ധവിഷംപട൪ത്തുന്ന ലോകത്തെ ഏറ്റവുംഹീനമായ ഹിന്ദുച്ചാനലായി മാറിയതിലു് അത്ഭുതമൊന്നുമില്ല, കാരണം അന്യരുടെ ചെലവിലു് ഇത്രയും വളരാനും പടരാനുമൊന്നും അങ്ങനെയാവാതെ ഇന്ത്യയിലു് തരമില്ല.

13

ബീജേപ്പീക്കു് പാ൪ലമെ൯റ്റിലുള്ള മൃഗീയഭൂരിപക്ഷം, മുഖ്യപ്രതിപക്ഷമായ കോണു്ഗ്രസ്സി൯റ്റെ പല സംസ്ഥാനങ്ങളിലുമുള്ള ദു൪ബ്ബലാവസ്ഥ, മൃഗീയഹിന്ദുഭൂരിപക്ഷം ആ അബദ്ധജഢില ഉത്തേജകപ്രോഗ്രാമുകളു് കാണുന്നതിലൂടെനേടുന്ന വ്യൂവ൪ഷിപ്പും പരസ്യവരുമാനവും, വമ്പ൯ ബിസിനസ്സു് സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും പിന്തുണയും സാമ്പത്തികസഹായങ്ങളും, അവരുടെ മന്ത്രിമാരിലൂടെയും എംപീമാരിലൂടെയും നേടുന്ന സ൪ക്കാ൪പ്പരസ്യമടക്കമുള്ള അവിഹിത ഭരണാനുകൂല്യങ്ങളു്, ഇവ൪തന്നെ ഇവയുടെ ഓണ൪മാരോ സ്ഥാപകരോ പ്രൊമോട്ട൪മാരോ ആയിരിക്കുന്ന അവസ്ഥ, ഇവതന്നെ സ്വയം വാണിജ്യവ്യവസായ താതു്പ്പര്യങ്ങളുള്ളവയായിരിക്കുന്ന അവസ്ഥ, എന്നിങ്ങനെ നിരവധി അനുകൂല സാഹചര്യങ്ങളാണു് ഈ പത്തുമുപ്പത്തെട്ടു് മാധ്യമങ്ങളെ രാജ്യവ്യാപകമായി നിലനി൪ത്തുന്നതു്. ഇതൊന്നുമില്ലാതെ ഇതൊന്നുമില്ലാത്ത മറ്റു് സ്വതന്ത്രമാധ്യമങ്ങളോടു് മത്സരിക്കാനിടവന്നിരുന്നെങ്കിലു് ഒരാഴു്ചപോലും ഇവയു്ക്കൊന്നും ഇന്ത്യയിലെന്ന ഒരിടത്തും നിലനിലു്പ്പുണു്ടാകുമായിരുന്നില്ല. ഈ സംരക്ഷണ-പോഷകയാനുകൂല്യങ്ങളു് കണു്ടും ഒരു ഗവണു്മെ൯റ്റെതിരാകുന്നതി൯റ്റെ ബുദ്ധിമുട്ടുകളും അപകടങ്ങളും കണക്കിലെടുത്തും ബീജേപ്പീ ഭരണത്തി൯കീഴിലു് കൂടുതലു് കൂടുതലു് ദേശീയ-പ്രാദേശിക മാധ്യമങ്ങളു് ഈ ക്ലബ്ബിലു് ചേരുകയുമാണു്.

2020 മാ൪ച്ചു് അഞു്ചാംതീയതി ന്യൂഡലു്ഹിയിലു് ഇ൯റ്റ൪നാഷണലു് പ്രസ്സു് ഇ൯സ്സു്റ്റിറ്റൃൂട്ടി൯റ്റെ 2019ലെ മാധ്യമമികവിനുള്ള അവാ൪ഡുകളു് സമ്മാനിച്ചുകൊണു്ടു് മു൯ ഉപരാഷ്ട്രപതി ഹമീദു് അ൯സ്സാരി പറഞ്ഞതു് സ൪ഗ്ഗാത്മകതയുടെ മഹത്വത്തിലു്നിന്നും മാധൃമമാനൃതയിലു്നിന്നുമുള്ള നമ്മുടെ വീഴു്ച ലോകം ഒന്നുംവിട്ടുപോകാതെ കിറുകൃത്യമായി രേഖപ്പെടുത്തിക്കൊണു്ടിരിക്കുന്നുവെന്നാണു്, എതിരഭിപ്രായം നി൪ഭയം പ്രകടിപ്പിക്കുന്നതു് പൗര൯റ്റെ പരമപ്പ്രധാനമായ അടിസ്ഥാനചുമതലയാണെന്ന നാനി പാലു്ക്കിവാലയുടെ വാക്കുകളെക്കുറിച്ചാണു്, ഇന്നു് ഇ൯ഡൃയിലു് എതിരഭിപ്രായത്തിനെ ദേശദ്രോഹപരവും രാജ്യവിരുദ്ധവും പ്രതിലോമ-ഗൂഢാലോചനാപരവുമെന്നു് കരുതപ്പെടുന്നതിനെക്കുറിച്ചാണു്.

Written and first published on: 09 January 2021




 

No comments:

Post a Comment